x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യു​ടെ ബാ​ഗി​ൽ നി​ന്ന് തോ​ക്കെ​ടു​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ നാ​ലു വ​യ​​സുകാ​ര​ന് ദാരുണാന്ത്യം; മാ​താ​വ് അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: September 29, 2026 07:06 AM IST | Updated: September 29, 2026 07:27 AM IST

ഡ​യ​മ​ണ്ട് ഫി​ലി​പ്സ്

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ അ​മ്മ​യു​ടെ ഹാ​ൻ​ഡ്‌​ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്കെ​ടു​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ നാ​ലു വ​യ​സു​കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു.​ കു​ട്ടി​യു​ടെ അ​മ്മ​യാ​യ 29 കാ​രി ഡ​യ​മ​ണ്ട് ഫി​ലി​പ്സി​നെ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.

സെ​പ്റ്റം​ബ​ർ 23ന് 10,000 ​ഡോ​ള​ർ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രു​ടെ അ​ടു​ത്ത കോ​ട​തി വി​ചാ​ര​ണ ന​വം​ബ​ർ 6ന് ​ന​ട​ക്കും.

അ​ടു​ക്ക​ള​യി​ലെ സ്റ്റൂ​ളി​ൽ ക​യ​റി കൗ​ണ്ട​റി​ൽ വ​ച്ചി​രു​ന്ന അ​മ്മ​യു​ടെ ബാ​ഗി​ൽ നി​ന്ന് കു​ട്ടി. 380 കാ​ലി​ബ​ർ സ്മി​ത്ത് & വെ​സ്സ​ൺ പി​സ്റ്റ​ൾ എ​ടു​ത്ത് അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി​യുടെ മു​ഖ​ത്തിൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ തോ​ക്ക് സു​ര​ക്ഷി​ത​മ​ല്ലാ​തെ സൂ​ക്ഷി​ച്ച​തി​ന് ഡ​യ​മ​ണ്ട് ഫി​ലി​പ്സി​നെ​തി​രെ കു​റ്റ​ക​ര​മാ​യ അ​ശ്ര​ദ്ധ​യ്ക്ക് പൊ​ലി​സ് കേ​സെ​ടു​ത്തു.

പൊലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ, തോ​ക്ക് ഹോ​ൾ​സ്റ്റ​ർ ഇ​ല്ലാ​തെ​യും സു​ര​ക്ഷി​ത​മാ​ക്കാ​തെ​യു​മാ​ണ് ബാ​ഗി​നു​ള്ളി​ൽ വെ​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി തോ​ക്കു​ക​ൾ എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യി ലോ​ക്ക് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews old boy dies tragically playing with a gun taken from his mother's bag

Recent News

Corehub Up