ഹൂസ്റ്റൺ കൊലപാതകം:
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ 21 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2023 സെപ്റ്റംബറിലാണ് ഒരു കുട്ടിയുടെ അമ്മയായ ഡിയുൺഡ്രിയ ഫോർഡ് കാണാതാകുന്നത്. ഹാരിസ് കൗണ്ടി ജൂരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, 2026 സെപ്റ്റംബർ 18ന് കോടതി 75 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
2023 സെപ്റ്റംബർ 22ന് ജോലിസ്ഥലത്തുനിന്നും ഒരു പുരുഷനൊപ്പം പോയ ഡിയുൺഡ്രിയ ഫോർഡിനെ പിന്നീട് കാണാതാകുകയായിരുന്നു. 54 കാരനായ യോളണ്ട് ജെ. വാഷിംഗ്ടൺ ആണ് കൊലപാതകം നടത്തിയത്.
പ്രതിയുടെ വാനിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും കൊല്ലപ്പെട്ട യുവതിയുടെ രക്തക്കറയും ഡിഎൻഎയും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ഡാളസിൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ 2024 സെപ്റ്റംബറിൽ ഡിയുൺഡ്രിയയുടേതാണെന്ന് സ്ഥിരീകരിച്ചു.
Tags : Deepika DeepikaNewspaper BreakingNews Houston Murder Accused sentenced