x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​യ കൈ​ക്കു​ഞ്ഞ് മ​രി​ച്ച നിലയിൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലിസ്

പി .പി. ചെ​റി​യാ​ൻ
Published: September 29, 2026 07:17 AM IST | Updated: September 29, 2026 09:47 AM IST

പ്രതീകാത്മക ചിത്രം

ഡാ​ള​സ്: ടെ​ക്സ​സ്സി​ലേ ഫോ​ർ​ട്ട് വ​ർ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കൈ​ക്കു​ഞ്ഞ് മ​രി​ച്ചു. ഫോ​ർ​ട്ട് വ​ർ​ത്ത് ന​ഗ​ര​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. 

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഫോ​ർ​ട്ട് വ​ർ​ത്ത് പൊലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊലി​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തെ​ക്കു​ക​ട​പ്പു​റ​ത്തെ സ്റ്റാ​ൽ​ക​പ്പ് റോ​ഡി​ലു​ള്ള ഒ​രു വീ​ട്ടി​ലേ​ക്ക് പോ​ലീ​സി​ന് സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എട്ടോ​ടെ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഒ​രേ കി​ട​ക്ക​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞ് ഉ​ണ​ർ​ന്ന​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ബാ​ഹ്യ​മാ​യ പ​രി​ക്കു​ക​ളോ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളോ ഇ​ല്ലെ​ന്ന് പൊലി​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പൊലിസിന്‍റെ (Crimes Against Children Unit) അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Infant found dead after sleeping with parents

Recent News

Corehub Up