x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി "പ്ര​തീ​ക്ഷ' പു​ര​സ്‌​കാ​രം; മ​ല​പ്പു​റം ജി​ല്ല​യി​ൽ 55 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു

വെബ്ഡെസ്ക്
Published: October 21, 2026 11:45 AM IST | Updated: October 21, 2026 11:45 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

റി​യാ​ദ്: റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ "പ്ര​തീ​ക്ഷ' വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു.

എ​സ്​എ​സ്എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ക്യാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ളി പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗം ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി.

 

K-Rail Survey

സിപിഎം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ്, കേ​ളി മു​ൻ സെ​ക്ര​ട്ട​റി റ​ഷീ​ദ് മേ​ലെ​തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​കെ 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​തി​ൽ റി​യാ​ദി​ൽ 16 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തേ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 216 കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന് 56 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

കേ​ളി മു​ൻ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും കേ​ളി മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഉ​മ്മ​ർ​കു​ട്ടി കാ​ളി​കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli PratheekshaAward Malappuram NRINews

Recent News

Corehub Up