x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന പ്ര​ഫ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച

ഈ​പ്പ​ന്‍ കു​രു​വി​ള
Published: May 26, 2026 05:02 PM IST | Updated: May 26, 2026 05:02 PM IST

 

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക മ​ല​യാ​ളി എൻജിനി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നാ​യ മീ​ന ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഒമ്പത് വ​രെ ഇ​ല്ലി​നോ​യി​സി​ലെ സൗ​ത്ത് ബാ​രിം​ഗ്ട​ണി​ൽ (3 Tennis Club Lane) വാ​ർ​ഷി​ക പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ൻജി​നി​യ​ർ​മാ​ർ, ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ, ബി​സി​ന​സ് നേ​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നി​രി​ക്കു​ന്ന ഈ ​വേ​ദി നെ​റ്റ്‌​വ​ർ​ക്കിം​ഗ്, മെ​ന്‍റർ​ഷി​പ്പ്, പ്രഫ​ഷ​ണ​ൽ സ​ഹ​ക​ര​ണം എ​ന്നി​വ​യ്ക്കു​ള്ള ഒ​രു സ​ജീ​വ ഇ​ട​മാ​യി​രി​ക്കും.

എഐ, എ​ൻജിനി​യ​റിം​ഗ് നേ​തൃ​ത്വം, ക​രി​യ​ർ വി​ക​സ​നം, ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ർ സം​സാ​രി​ക്കും.

നി​ല​വി​ലെ തൊ​ഴി​ൽ വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ ബി​രു​ദ​ധാ​രി​ക​ൾ​ക്കും മീ​ന ബോ​ർ​ഡ് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

റെ​സ്യൂ​മെ കൈ​യി​ൽ ക​രു​തി വ​ന്നാ​ൽ, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്രഫ​ഷ​ണ​ലു​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്നു. ഇ​വ​ന്‍റി​നു ശേ​ഷ​വും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ മെന്‍റ​റിം​ഗ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ മീ​ന പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

അ​ടു​ത്ത ത​ല​മു​റ പ്ര​ഫ​ഷ​ണ​ലു​ക​ളെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന​ത് മീ​നയു​ടെ കാ​ത​ൽ ല​ക്ഷ്യ​മാ​ണ്. ക​മ്മ്യൂ​ണി​റ്റി​ക്കൊ​പ്പം വ​ള​രാ​നു​ള്ള ഈ ​അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും: https://forms.gle/vqam24nMKqmoiLR4A

Tags : meana meet and greet usa

Recent News

Corehub Up