x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ മ​ദ​ർ മേ​രി ഗ്രൂ​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: February 18, 2026 03:37 PM IST | Updated: February 18, 2026 03:37 PM IST

കു​വൈ​റ്റ് സി​റ്റി: മി​ഷ​ൻ മ​ദ​ർ മേ​രി ഗ്രൂ​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​പ്പ​സ്തോ​ലി​ക് വി​കാ​രി എ​ച്ച്ഇ ബി​ഷ​പ്പ് ആ​ൾ​ദോ ബെ​റാ​ർ​ഡി ഒ​എ​സ്എ​സ്ടി നി​ർ​വ​ഹി​ച്ചു.

2023ൽ ​ബി​ഷ​പ് ആ​ൾ​ദോ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ കു​വൈ​റ്റി​ൽ ആ​രം​ഭി​ച്ച മി​ഷ​ൻ ഇ​പ്പോ​ൾ കു​വൈ​റ്റ്, ഇ​ന്ത്യ, ന്യൂ​സി​ല​ൻ​ഡ്, യു​എ​സ്എ, ഒ​മാ​ൻ, യു​എ​ഇ, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

K-Rail Survey

പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ലൂ​ടെ യേ​ശു ക്രി​സ്തു​വി​ലേ​ക്ക് എ​ന്ന് ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ്വാ​സി​ക​ൾ ജ​പ​മാ​ല​യും ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ പ്രാ​ർ​ഥ​ന​ക​ളും അ​തോ​ടൊ​പ്പം പ്രേ​ഷി​ത കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളും എ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നു.

ഇ​ന്ത്യ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം, രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യം, കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ പ​ഠ​ന കി​റ്റ് വി​ത​ര​ണം, ഭ​വ​ന നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളും മി​ഷ​ൻ ഗ്രൂ​പ്പി​ൽ അം​ഗ​മാ​യ കു​ടും​ബ​ങ്ങ​ൾ ചെ​യ്യു​ന്നു.

 

K-Rail Survey

ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി അ​റേ​ബ്യ​ൻ മാ​താ​വി​ന്‍റെ മൈ​ന​ർ ബ​സി​ലി​ക്ക​യി​ലേ​ക്ക് മ​രി​യ​ൻ തീ​ർ​ഥാ​ട​ന അ​ഖ​ണ്ഡ ജ​പ​മാ​ല റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ച​ട​ങ്ങി​ൽ മി​ഷ​ൻ സ്ഥാ​പ​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു ഫ്രാ​ൻ​സീ​സ്, സെ​ക്ര​ട്ട​റി പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​രി​യ ലോ​റ​ൻ​സ്, ജോ​ഷി കു​ര്യ​ൻ, ഷീ​ബ ജോ​ബി, പ്രി​ൻ​സി പ്രി​ൻ​സ്, സു​മ ലോ​റ​സ് സി​മി ജി​ജു, ഗ്രെ​റ്റി ജി​ൻ​സോ എ​ന്നി​വ​രും രാ​ജീ​വ് ജോ​ൺ, ബി​ട്ടു അ​ബ്ര​ഹാം, ഷെ​റി വ​ർ​ഗ്ഗീ​സ്എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

K-Rail Survey

മൂ​ന്ന് വ​ർ​ഷ​ത്ത മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ് അ​ഭി​ന​ന്ദി​ക്കു​ക​യും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

Tags : Mission Mother Mary Logo Unveiled

Recent News

Corehub Up