കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ഓൺലൈനായി സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ ബോഡി യോഗത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും രക്തദാതാക്കളും പങ്കെടുത്തു. ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീഡിയ കൺവീനർ ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു.
2026 - 2027 കാലയളവിലേക്കുള്ള ഭാരവാഹികളായി നിമിഷ് കാവാലം - ജനറൽ കൺവീനർ, നളിനാക്ഷൻ ഒളവറ - ജോയിന്റ് കൺവീനർ, രാജൻ തോട്ടത്തിൽ - ഫിനാൻസ് കൺവീനർ, സോഫി രാജൻ - എയ്ഞ്ചൽ കൺവീനർ, ജയൻ സദാശിവൻ - മീഡിയ കൺവീനർ, പ്രവീൺ കുമാർ - ക്യാമ്പ് കോഓർഡിനേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ ജോയിന്റ് കൺവീനർ നളിനാക്ഷൻ ഒളവറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സാമ്പത്തിക റിപ്പോർട്ടും ക്യാമ്പ് കോഓർഡിനേറ്റർ പ്രവീൺ കുമാർ ക്യാമ്പ് റിപ്പോർട്ടും അവതരിപ്പിച്ചു.
രക്തദാന ക്യാമ്പുകൾ സുഗമമായി നടത്തുന്നതിനായി വിവിധ മേഖലകളിൽ കോഓർഡിനേഷൻ ടീമുകൾ രൂപീകരിക്കാനും ബിഡികെയുടെ പത്താം വാർഷികാഘോഷങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. ഓഗസ്റ്റ് 15ന് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചു .
ബിഡികെ സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നബീൽ ബാബു, വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് പ്രയാഗ് പേരാമ്പ്ര, ബിഡികെ കുവൈറ്റ് ചാപ്റ്റർ സ്ഥാപകൻ രഘുബാൽ, സീനിയർ അംഗം മനോജ് മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു.
എയിഞ്ചൽ വിംഗ് കൺവീനർ സോഫി രാജന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ രക്തദാന പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു.
രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർക്കും ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും 6999 7588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Tags : Blood Donor Kerala Kuwait Chapter New Leadership