അബുദാബി: പെരിയ സൗഹൃദ വേദിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രമേശ് പെരിയ (രക്ഷാധികാരി), പ്രകാശ് നിടുവോട്ട് (വൈസ് പ്രസിഡന്റ്), ദിവ്യ കുട്ടികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), അനിൽ എരോൽ (ജോയിന്റ് ട്രഷറർ), കുട്ടികൃഷ്ണൻ (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ (സ്പോർട്സ് കൺവീനർ), ജയകുമാർ പെരിയ (ചാരിറ്റി കൺവീനർ), അനുരാജ് കാമലോൻ (മീഡിയ കോഓർഡിനേറ്റർ) ദീപ ജയകുമാർ (വനിതാ കൺവീനർ), സതീഷ്ണ ഭരത് (വനിതാ ജോയിന്റ് കൺവീനർ).
സംഘടനയുടെ പ്രഥമ പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം നിവഹിച്ചു. പ്രസിഡന്റ് മുരളി ആയമ്പാറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. സുരേന്ദ്രൻ, മുൻ രക്ഷാധികാരി ബാലകൃഷ്ണൻ മാരങ്കാവ്, ജനറൽ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണൻ, ട്രഷറർ അഖിലേഷ് മാരങ്കാവ്, പ്രിസൈഡിംഗ് ഓഫീസർ ടി.വി. സുരേഷ്കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിൽവർ ജൂബിലി ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് ഒരു വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും ജീവകാരുണ്യ പദ്ധതികളും കുടുംബസംഗമങ്ങളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് അറിയിച്ചു.
Tags : Periya Souhrida Vedhi New Leadership