x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ വ​ഴി ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത് 1000 ന​ഴ്സു​മാ​ര്‍; ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: December 18, 2025 03:50 PM IST | Updated: December 18, 2025 03:50 PM IST

തി​രു​വ​ന​ന്ത​പു​രം: നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി വ​ഴി ഇ​തു​വ​രെ 1000 ന​ഴ്സു​മാ​ര്‍ ജ​ര്‍​മ​നി​യി​ലെ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍​സി എ​ന്ന നി​ല​യി​ല്‍ സു​ര​ക്ഷി​ത​വും സു​താ​ര്യ​വും ചൂ​ഷ​ണ​ര​ഹി​ത​വു​മാ​യ വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ എ​ന്ന നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ ല​ക്ഷ്യ​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ലാ​ണ് ഈ ​മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്നും ആ​ഘോ​ഷ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് നോ​ര്‍​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ന​ഴ്സിം​ഗ് ഇ​ത​ര മേ​ഖ​ല​യി​ലേ​യ്ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ് സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രീ​ഷ്യ​ന്‍​മാ​രു​ടെ നി​യ​മ​ന​വും (ഹാ​ന്‍​ഡ് ഇ​ന്‍ ഹാ​ന്‍​ഡ് പ​ദ്ധ​തി) വ​ലി​യ വി​ജ​യ​മാ​യി.

ജ​ര്‍​മ​നി​യ​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍, ഹോ​സ്പി​റ്റാ​ലി​റ്റി, എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടി ട്രി​പ്പി​ള്‍ വി​ന്‍ മാ​തൃ​ക​യി​ലു​ള​ള റി​ക്രൂ​ട്ട്മെ​ന്‍റ് വി​പു​ലീ​ക​രി​ക​ര​ണം ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

K-Rail Survey

വ്യ​വ​സ്ഥാ​പി​ത​വും സു​ര​ക്ഷി​ത​വു​മാ​യ വി​ദേ​ശ തൊ​ഴി​ല്‍ കു​ടി​യേ​റ്റ​ത്തി​ന് രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​യി ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി മാ​റി​യെ​ന്ന് ച​ട​ങ്ങി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെെ​ക്കാ​ട് നോ​ര്‍​ക്ക സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ റി​ക്രൂ​ട്ട്മെ​ന്‍റ് മാ​നേ​ജ​ര്‍ പ്ര​കാ​ശ് പി. ​ജോ​സ​ഫ്, നോ​ര്‍​ക്ക റൂ​ട്ട്സ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട 1712 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ 1020 പേ​രാ​ണ് നി​യ​മ​നം ല​ഭി​ച്ച് ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത്.

ജ​ര്‍​മ​നി​യി​ലെ 13 സ്റ്റേ​റ്റു​ക​ളി​ലെ വി​വി​ധ ആ​രോ​ഗ്യ​പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്ട്രേ​ഡ് ന​ഴ്സ് ത​സ്തി​ക​യി​ലാ​ണ് നി​യ​മ​നം.

 

K-Rail Survey

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള​ള ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ തൊ​ഴി​ല്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​യി നോ​ര്‍​ക്ക റൂ​ട്ട്സും ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ര്‍​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ-​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള.

2021 ഡി​സം​ബ​റി​ലാ​ണ് ഇ​തി​നാ​യു​ള​ള ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. ഇ​ന്ത്യ​യി​ല്‍ ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ആ​ദ്യ സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി വ​ഴി​യു​ള​ള ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രി​ശീ​ല​ന​വും റി​ക്രൂ​ട്ട്മെ​ന്‍റും ഉ​ദ്യേ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

നി​ല​വി​ല്‍ ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ ബി 1, ​ബി 2 യോ​ഗ്യ​ത​യു​ള​ള ന​ഴ്സിം​ഗ് ബി​രു​ദ​മു​ള​ള​വ​ര്‍​ക്ക് ഫാ​സ്റ്റ്ട്രാ​ക്ക് വ​ഴി​യും പ്ല​സ്ടു​വി​നു ശേ​ഷം ജ​ര്‍​മ​നി​യി​ല്‍ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ര്‍​ന്ന് ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന ട്രി​പ്പി​ള്‍ വി​ന്‍ ട്രെ​യി​നി പ്രോ​ഗ്രാ​മും നോ​ര്‍​ക്ക റൂ​ട്ട്സ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു.

Tags : Norka Triple Win Celebration Germany

Recent News

Corehub Up