x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

PCNAK 41-ാമത് ക​ൺ​വ​ൻ​ഷ​നു ഒ​ക്ക​ല​ഹോ​മ​യി​ൽ  ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞടുത്തു

 ശ​ങ്ക​ര​ൻ​കു​ട്ടി
Published: August 20, 2026 01:38 AM IST | Updated: August 20, 2026 01:38 AM IST

ഒ​ക്ക​ല​ഹോ​മ: 2028 ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ ഒ​ക്ക​ല​ഹോ​മ​യി​ൽ ന​ട​ക്കു​ന്ന നാ​ല്പ​ത്തി ഒ​ന്നാ​മ​ത് PCNAK  (പെ​ന്ത​ക്കോ​സ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കേ​ര​ളൈ​റ്റ്) നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള ഒ​ക്ക​ല​ഹോ​മ​യി​ലെ സം​ഘാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ലോ​ക്ക​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ കെ.​ഓ. ജോ​ൺ​സ​ൺ, ലോ​ക്ക​ൽ ക​ൺ​വീ​ന​ർ ബ്ര​ദ​ർ കു​രി​യ​ൻ സ​ക്ക​റി​യ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബ്ര​ദ​ർ ബാ​ല​ൻ​പി​ള്ള, ലോ​ക്ക​ൽ ട്ര​ഷ​റ​ർ ബ്ര​ദ​ർ വ​ര്ഗീ​സ് ജോ​സ​ഫ്, സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ & നാ​ഷ​ണ​ൽ റെ​പ് ബ്ര​ദ​ർ ഫി​ന്നി എ​ബ്ര​ഹാം, ടെ​ക്നോ​ള​ജി കോ​ഓ​ർ​ഡി​നേ​റ്റ​ർ & മു​ൻ നാ​ഷ​ണ​ൽ റെ​പ് ബ്ര​ദ​ർ നോ​ബി മാ​ത്യു എ​ന്നി​വ​രെ ഏ​ക​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്ര​സ്തു​ത ക​ൺ​വ​ൻ​ഷ​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​താ​യും ഈ ​ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു എ​ല്ലാ സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥു​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

 

Tags : PCNAK 41st Convention Elected Officers

Recent News

Corehub Up