x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ച്ചു


Published: December 29, 2025 10:18 AM IST | Updated: December 29, 2025 10:18 AM IST

കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ​സ്) കു​വൈ​റ്റും സം​യു​ക്ത​മാ​യി ര​ണ്ടാ​മ​തും സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി നേ​തൃ​ത്വം ന​ൽ​കി.

പി​എ​ൽ​സി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷൈ​ജി​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് ഗോ​പി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം തേ​ടു​ക​യും തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ലീ​ഗ​ൽ ക്ലി​നി​ക് വ​ഴി സാ​ഹ​ച​ര്യ​വും ല​ഭി​ച്ചു.

കോ​ട​തി വ​ഴി നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ സ​ഹാ​യ​വും ലീ​ഗ​ൽ സെ​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Tags : pravasi legal cell kuwait chapter fira kuwait legal clinic

Recent News

Corehub Up