x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി

മെർളിൻ മേരി അഗസ്റ്റിൻ
Published: September 23, 2026 01:24 AM IST | Updated: September 23, 2026 01:31 AM IST

പ്രതീകാത്മക ചിത്രം

ഫി​ലാ​ഡ​ൽ​ഫി​യ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ്കൂ​ൾ–​കോ​ളേ​ജ് വി​ദ്യാ​ർ​​ഥിക​ളു​ടെ പ്ര​സം​ഗ​ശേ​ഷി, ഭാ​ഷാ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ർ​മ്മ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​രം സീ​സ​ൺ 4 (2026–27)ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 15-ന് ​ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ15 വ​രെ നീ​ളു​ന്ന ആ​ദ്യ റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം മൂ​ന്നു മി​നി​റ്റി​ൽ ക​വി​യാ​ത്ത പ്ര​സം​ഗ​വീ​ഡി​യോ സ​മ​ർ​പ്പി​ക്ക​ണം. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് മ​ത്സ​രം.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി, ഓ​രോ ഘ​ട്ട​ത്തി​ലും സൗ​ജ​ന്യ പ്ര​സം​ഗ​പ​രി​ശീ​ല​ന​വും മെ​ൻ​റ്റെ​റിം​ഗും ന​ൽ​കി അ​വ​രു​ടെ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കി​യ ശേ​ഷ​മാ​ണ് ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ 2027 ഓ​ഗ​സ്റ്റ് 7-ന് ​പാ​ലാ​യി​ൽ ന​ട​ക്കു​ന്ന ഓ​ൺ-​സ്റ്റേ​ജ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​യ്ക്കു​ക. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി​രി​ക്കും. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന പ​രി​ശീ​ല​ന–​മ​ത്സ​ര പ​ര​മ്പ​ര​യാ​യാ​ണ് സീ​സ​ൺ 4 വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സീ​സ​ൺ4-ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന് ഓ​ർ​മ്മ ഇ​ന്റ​ർ​നാ​ഷ​ണ​ലും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും (WMF) കൈ​കോ​ർ​ക്കു​ന്ന വി​പു​ല​മാ​യ ആ​ഗോ​ള സ​ഹ​ക​ര​ണ​മാ​ണ്. ലോ​ക​ത്തി​ൻ​റ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൂ​ടു​ത​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും കു​ടും​ബ​ങ്ങ​ളി​ലേ​ക്കും മ​ത്സ​ര​ത്തി​ന്‍റെ അ​വ​സ​ര​ങ്ങ​ളും സൗ​ജ​ന്യ പ​രി​ശീ​ല​ന​വും ഈ ​വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക സ​ന്ദേ​ശ​വും എ​ത്തി​ക്കു​ക​യാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ൻ​റ്റെ പ്ര​ധാ​ന ല​ക്ഷ്യം. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ൾ​ക്ക​പ്പു​റം മ​ല​യാ​ളി യു​വ​ത​ല​മു​റ​യെ ഒ​രേ പ​രി​ശീ​ല​ന–​മ​ത്സ​ര വേ​ദി​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​മാ​യി സീ​സ​ൺ 4-നെ ​കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്താ​നും ഈ ​കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്നു.

‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’-​ന് പി​ന്തു​ണ; ഇ​ത്ത​വ​ണ പ്ര​സം​ഗ​വേ​ദി ല​ഹ​രി​ക്കെ​തി​രെ: യു​വ​ത​ല​മു​റ​യെ ബാ​ധി​ക്കു​ന്ന ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ സാ​മൂ​ഹി​ക സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഓ​ർ​മ്മ സീ​സ​ൺ4 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തിന്‍റെ മു​ഖ്യ സാ​മൂ​ഹി​ക ദൗ​ത്യം.

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശം ഒ​രു മ​ത്സ​ര​വി​ഷ​യ​ത്തി​ൽ മാ​ത്രം ഒ​തു​ക്കാ​തെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.​സീ​സ​ൺ4ന്‍റെ ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​ത്തി​നും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ ല​ക്ഷ്യ​ത്തി​നും ദേ​ശീ​യ–​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രി​ൽ​നി​ന്ന് ശ​ക്ത​മാ​യ പി​ന്തു​ണ​യും ആ​ശം​സ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ ‘വാ​ഗ്മി​ത്വ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ട്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച സീ​സ​ൺ 4 പ്ര​ചാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി  ​വി. ഡി. ​സ​തീ​ശ​ൻ തു​ട​ക്കം കു​റി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ​ര​മേ​ശ് ചെ​ന്നി​ത്ത​ല, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി  ​റോ​ജി എം. ​ജോ​ൺ, ജ​ല​വി​ഭ​വ​വ​കു​പ്പു മ​ന്ത്രി അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും സം​രം​ഭ​ത്തി​ന് പി​ന്തു​ണ​യും ആ​ശം​സ​യും അ​റി​യി​ച്ചു.​ലോ​ക​പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും പാ​ർ​ല​മെ​ന്റേ​റി​യ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ ഒ​ന്നാം സീ​സ​ൺ മു​ത​ൽ ഓ​ർ​മ്മ​യു​ടെ ഈ ​സം​രം​ഭ​ത്തെ പ്ര​ത്യേ​ക സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

സീ​സ​ൺ 4-ലും ​പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലൂ​ടെ ത​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യും ആ​ശം​സ​യും അ​റി​യി​ച്ച അ​ദ്ദേ​ഹം, യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​സം​ഗ–​ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്താ​നു​ള്ള ഓ​ർ​മ്മ​യു​ടെ ശ്ര​മ​ത്തോ​ടു​ള്ള തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ വീ​ണ്ടും ഉ​റ​പ്പി​ച്ചു.​ഈ ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ റൗ​ണ്ടി​ലെ വി​ഷ​യ​ങ്ങ​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ വി​ഷ​യം “Choose Dreams, Choose Life, Say No to Drugs” എ​ന്ന​തും മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ വി​ഷ​യം “സ്വ​പ്ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാം, ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കാം, നാ​ശ​ത്തി​ന്‍റെ ല​ഹ​രി ഉ​പേ​ക്ഷി​ക്കാം” എ​ന്ന​തു​മാ​ണ്. മ​ത്സ​രാ​ർ​ത്ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഷ​യി​ലെ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മൂ​ന്നു മി​നി​റ്റി​ൽ ക​വി​യാ​ത്ത പ്ര​സം​ഗ​വീ​ഡി​യോ​യാ​ണ് ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ ആ​ദ്യ റൗ​ണ്ടി​ലേ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

സീ​സ​ൺ4-​ൽ ആ​ദ്യ​മാ​യി സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പു​തു​മ. നി​ല​വി​ൽ പ​ഠി​ക്കു​ന്ന ഗ്രേ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി 4 മു​ത​ൽ 6 വ​രെ ഗ്രേ​ഡു​ക​ളി​ലു​ള്ള​വ​ർ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും, 7 മു​ത​ൽ 10 വ​രെ ഗ്രേ​ഡു​ക​ളി​ലു​ള്ള​വ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും, 11-ാം ഗ്രേ​ഡ് മു​ത​ൽ ഡി​ഗ്രി അ​വ​സാ​ന​വ​ർ​ഷം വ​രെ​യു​ള്ള വ​ർ​ക്ക് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും മ​ത്സ​രി​ക്കാം.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി​രി​ക്കും. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ റൗ​ണ്ടു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രി​ൽ​നി​ന്ന് ഫൈ​ന​ലി​സ്റ്റു​ക​ളെ ക​ണ്ടെ​ത്തി പാ​ലാ​യി​ലെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും.​വി​ജ​യി​ക​ളെ മാ​ത്രം ക​ണ്ടെ​ത്തു​ന്ന ഒ​രു സാ​ധാ​ര​ണ പ്ര​സം​ഗ​മ​ത്സ​രം എ​ന്ന​തി​ലു​പ​രി, മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ശേ​ഷി​യു​ള്ള യു​വ​ത​ല​മു​റ​യെ വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് ഓ​ർ​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൻ​റ്റെ തു​ട​ക്കം മു​ത​ലു​ള്ള പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഓ​ർ​മ്മ ടാ​ലന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സീ​സ​ൺ 4-ന്റെ ​മ​ത്സ​ര–​പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​ഒ​രു വേ​ദി​യി​ൽ ക​യ​റി മി​ക​ച്ച പ്ര​സം​ഗം ന​ട​ത്താ​ൻ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​തി​ൻ​റ്റെ ല​ക്ഷ്യം.​അ​വ​ർ എ​വി​ടെ ജീ​വി​ച്ചാ​ലും,ഏ​തു തൊ​ഴി​ൽ​മേ​ഖ​ല തി​ര​ഞ്ഞെ​ടു​ത്താ​ലും, സ്വ​ന്തം അ​റി​വും ആ​ശ​യ​ങ്ങ​ളും വ്യ​ക്ത​ത​യോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ക്കാ​രാ​യി അ​വ​രെ വ​ള​ർ​ത്തു​ക എ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് പ​രി​ശീ​ല​ന​ത്തി​നു പി​ന്നി​ലു​ള്ള​ത്.

മ​ത്സ​ര​ത്തോ​ടൊ​പ്പം ഓ​രോ ഘ​ട്ട​ത്തി​ലും സൗ​ജ​ന്യ പ്ര​സം​ഗ​പ​രി​ശീ​ല​ന​വും മെ​ന്റ​റിം​ഗും ന​ൽ​കു​ന്ന പ​രി​ശീ​ല​നാ​ധി​ഷ്ഠി​ത മാ​തൃ​ക​യാ​ണ് ഓ​ർ​മ്മ​യു​ടെ ഈ ​സം​രം​ഭ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ല; പ​രി​ശീ​ല​ന​വും മെ​ന്റ​റിം​ഗും സൗ​ജ​ന്യ​മാ​ണ്. പ്ര​സം​ഗ​ത്തി​ൻ​റ്റെ ഉ​ള്ള​ട​ക്ക​വും ഘ​ട​ന​യും, ഭാ​ഷാ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, ശ​ബ്ദ​നി​യ​ന്ത്ര​ണം, അ​വ​ത​ര​ണ മി​ക​വ്, ശ​രീ​ര​ഭാ​ഷ, ആ​ത്മ​വി​ശ്വാ​സം, സ്റ്റേ​ജ് പ്ര​സ​ൻ​സ്, ചി​ന്താ​ശേ​ഷി, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

സി​ന​ർ​ജി ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ലെ ഡോ.​ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗ​പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, പ്രൊ​ഫ. ടോ​മി ചെ​റി​യാ​ൻ എ​ന്നി​വ​ർ മെ​ന്റ​ർ​മാ​രാ​യി മ​ത്സ​രാ​ർ​ഥിക​ളു​ടെ തു​ട​ർ​വ​ള​ർ​ച്ച​യ്ക്കും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു.​ മ​ല​യാ​ളി​ക​ൾ ഇ​ന്ന് ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ട്. കേ​ര​ള​ത്തി​ലെ പു​തി​യ ത​ല​മു​റ​യും പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നും ജീ​വി​ത​ത്തി​നു​മാ​യി കൂ​ടു​ത​ൽ ആ​ഗോ​ള അ​വ​സ​ര​ങ്ങ​ളി​ലേ​ക്കാ​ണ് മു​ന്നേ​റു​ന്ന​ത്.

അ​റി​വും വി​ദ്യാ​ഭ്യാ​സ​വും സാ​ങ്കേ​തി​ക–​തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​വും അ​വ​ർ​ക്കു​ള്ള വ​ലി​യ ശ​ക്തി​ക​ളാ​ണ്. അ​തോ​ടൊ​പ്പം, ത​ങ്ങ​ൾ​ക്കു​ള്ള അ​റി​വും ആ​ശ​യ​ങ്ങ​ളും മ​റ്റു​ള്ള​വ​രി​ലേ​ക്ക് ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്കാ​നു​ള്ള സം​സാ​ര–​ആ​ശ​യ​വി​നി​മ​യ ശേ​ഷി കൂ​ടി പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മൂ​ർ​ച്ച​പ്പെ​ടു​ത്താ​നാ​യാ​ൽ, ഏ​തു രാ​ജ്യ​ത്തും ഏ​തു തൊ​ഴി​ൽ​മേ​ഖ​ല​യി​ലും അ​വ​രു​ടെ ഭാ​വി​ക്ക് അ​ത് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​സം​ഗ​പ​രി​ശീ​ല​ന​ത്തെ ഒ​രു മ​ത്സ​ര​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പാ​യി മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​നും ക​രി​യ​റി​നും നേ​തൃ​ത്വ​ത്തി​നു​മു​ള്ള പ​രി​ശീ​ല​ന​മാ​യാ​ണ് ഓ​ർ​മ്മ കാ​ണു​ന്ന​ത്.

യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​യെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട യു​വ​ജ​ന ശാ​ക്തീ​ക​ര​ണ സം​രം​ഭം കൂ​ടി​യാ​ണി​ത്.​സീ​സ​ൺ4-​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​കെ 10 ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​യ്ക്ക് ന​ൽ​കു​ന്ന ‘ORMA Orator of the Year 2026’ ഗ്രാ​ൻ​ഡ് പ്രൈ​സാ​യി അ​റ്റോ​ർ​ണി ജോ​സ​ഫ് കു​ന്നേ​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1,00,000  രൂപ കാ​ഷ് അ​വാ​ർ​ഡ്, ട്രോ​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ല​ഭി​ക്കും.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ഓ​രോ​ന്നി​ലും ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ വീ​ത​മാ​ണ്. ഓ​രോ ഭാ​ഷ​യി​ലും 30,000 രൂ​പ വീ​തം ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ൾ, 20,000 രൂ​പ വീ​തം മൂ​ന്ന് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ൾ, 10,000 രൂ​പ വീ​തം നാ​ല് നാ​ലാം സ​മ്മാ​ന​ങ്ങ​ൾ, 5,000 രൂ​പ വീ​തം അ​ഞ്ച് അ​ഞ്ചാം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ഓ​രോ​ന്നി​ലും ഒ​ന്നാം സ​മ്മാ​നം 25,000 രൂ​പ വീ​ത​മാ​ണ്. ഓ​രോ ഭാ​ഷ​യി​ലും 15,000 രൂ​പ വീ​തം ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ൾ, 10,000 രൂ​പ വീ​തം മൂ​ന്ന് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ൾ, 5,000 രൂ​പ വീ​തം നാ​ല് നാ​ലാം സ​മ്മാ​ന​ങ്ങ​ൾ, 3,000 രൂ​പ വീ​തം അ​ഞ്ച് അ​ഞ്ചാം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ഓ​രോ​ന്നി​ലും, ഒ​ന്നാം സ​മ്മാ​നം 15,000 രൂ​പ , ര​ണ്ടാം സ​മ്മാ​നം 10,000 രൂ​പ , മൂ​ന്നാം സ​മ്മാ​നം 5,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക. കൂ​ടാ​തെ 2,000 രൂ​പ വീ​ത​മു​ള്ള അ​ഞ്ച് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും.​ഒ​ന്നാം സീ​സ​ണി​ൽ 428 പേ​രും, ര​ണ്ടാം സീ​സ​ണി​ൽ 1,160 പേ​രും പ​ങ്കെ​ടു​ത്ത ഓ​ർ​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​രം മൂ​ന്നാം സീ​സ​ണോ​ടെ 1,680 പേ​രോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ ആ​ഗോ​ള വി​ദ്യാ​ർ​ത്ഥി പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് വ​ള​ർ​ന്നു.

ആ​ദ്യ മൂ​ന്ന് സീ​സ​ണു​ക​ളി​ലാ​യി 3,500-ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ർ​മ്മ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​വേ​ദി​യു​ടെ ഭാ​ഗ​മാ​യി.​ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ, പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ, അ​സൈ​ൻ​മെ​ൻ​റ്റെ​ക​ൾ, വ്യ​ക്തി​ഗ​ത ഫീ​ഡ്ബാ​ക്ക്, വി​വി​ധ റൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​ടി​പ​ടി​യാ​യി വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണ് മു​ൻ സീ​സ​ണു​ക​ളി​ലും പി​ന്തു​ട​ർ​ന്ന​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ വി​പു​ല​മാ​യ പ​രി​ശീ​ല​ന​വും ആ​ഗോ​ള പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹി​ക ദൗ​ത്യ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നാ​ലാം സീ​സ​ൺ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഓ​ർ​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ നീ​തി​ന്യാ​യം, ശാ​സ്ത്രം, വി​ദ്യാ​ഭ്യാ​സം, ക​ല, പ​രി​ശീ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ അം​ഗ​ങ്ങ​ളാ​ണ്. കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​സ്റ്റി​സ് ഡോ. ​നാ​രാ​യ​ണ കു​റു​പ്പ്, DRDO Aero Systems മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​സ്സി തോ​മ​സ്, Arcadia University USA പ്ര​സി​ഡ​ന്റ് ഡോ. ​അ​ജ​യ് നാ​യ​ർ, കേ​ര​ള സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജെ​യിം​സ്, എം.​ജി. യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, Holy Family University അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ബി​ന്ദു ആ​ല​പ്പാ​ട്ട്, ഡോ. ​വി​പി​ൻ വി. ​റോ​ൾ​ഡ​ന്റ്, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് സൈ​ക്കോ​ള​ജി​സ്റ്റ് ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സ് കോ​ച്ച്, മെ​ന്റ​ലി​സ്റ്റ് നി​പി​ൻ നി​ര​വ​ത്ത്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് എ​ന്നി​വ​രാ​ണ് അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലു​ള്ള​ത്.​

സീ​സ​ൺ4-​ന്റെ രാ​ജ്യാ​ന്ത​ര സം​ഘാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ഓ​ർ​മ്മ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി എ​ബ്ര​ഹാം, ട്ര​ഷ​റ​ർ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ഓ​ർ​മ്മ ടാ​ല​ന്റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, പ​ബ്ലി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സെ​ന്റ് ഇ​മ്മാ​നു​വ​ൽ, മീ​ഡി​യ ചെ​യ​ർ അ​രു​ൺ കോ​വാ​ട്ട്, പി.​ആ​ർ.​ഒ. മെ​ർ​ളി​ൻ മേ​രി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രും വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ്മ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്റെ കു​ര്യാ​ക്കോ​സ് മ​ണി​വ​യ​ലി​ൽ, എ​ബി ജെ. ​ജോ​സ്, ഷാ​ജി അ​ഗ​സ്റ്റി​ൻ ആ​റ്റു​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. WMF സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ലി​ൻ​റ്റെ​യും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി ലി​ബു​വി​ൻ​റ്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ലോ​ക​വ്യാ​പ​ക ശൃം​ഖ​ല​യും സീ​സ​ൺ 4-ൽ ​ശ​ക്ത​മാ​യി പ​ങ്കു​ചേ​രു​ന്നു.

സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 15, 2026 വ​രെ​യാ​ണ് ആ​ദ്യ റൗ​ണ്ട്. തു​ട​ർ​ന്ന് മ​ത്സ​രാ​ർ​ത്ഥി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ മ​ത്സ​ര–​പ​രി​ശീ​ല​ന പ്ര​ക്രി​യ​യി​ലൂ​ടെ മു​ന്നേ​റും. ഈ ​ഒ​രു വ​ർ​ഷ​ത്തെ യാ​ത്ര​യു​ടെ പ​രി​സ​മാ​പ്തി​യാ​യി ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ 2027 ഓ​ഗ​സ്റ്റ്7-​ന് പാ​ലാ, കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​യ്ക്കും.​ഒ​രു മൂ​ന്നു മി​നി​റ്റ് പ്ര​സം​ഗ​വീ​ഡി​യോ​യി​ൽ തു​ട​ങ്ങി, മ​ത്സ​ര​ത്തി​ൻ​റ്റെ​യും പ​രി​ശീ​ല​ന​ത്തി​ൻ​റ്റെ​യും മെ​ന്റ​റിം​ഗി​ൻ​റ്റെ​യും വി​വി​ധ ഘ​ട്ട​ങ്ങ​ൾ ക​ട​ന്ന് പാ​ലാ​യി​ലെ സ്വ​പ്ന​വേ​ദി​യി​ലേ​ക്കെ​ത്താ​വു​ന്ന ഒ​രു യാ​ത്ര​യാ​ണ് ഓ​ർ​മ്മ WMF-നോ​ടു ചേ​ർ​ന്ന് സീ​സ​ൺ 4-ൽ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ബ്ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം, അ​വ​ർ നാ​ളെ ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തും ഏ​തു തൊ​ഴി​ൽ​മേ​ഖ​ല​യി​ലും എ​ത്തി​യാ​ലും സ്വ​ന്തം അ​റി​വും ആ​ശ​യ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ക്കാ​രും നേ​താ​ക്ക​ളു​മാ​യി വ​ള​രാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​വും ഈ ​സം​രം​ഭ​ത്തി​നു​ണ്ട്.​ര​ജി​സ്ട്രേ​ഷ​ൻ: സെ​പ്റ്റം​ബ​ർ15 – ഡി​സം​ബ​ർ15, 2026 | ആ​ദ്യ റൗ​ണ്ട്: 3 മി​നി​റ്റ് പ്ര​സം​ഗ​വീ​ഡി​യോ | ഭാ​ഷ​ക​ൾ: മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്| ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: ഇ​ല്ല| പ​രി​ശീ​ല​ന​വും മെ​ൻ​റ്റെ​റിം​ഗും: സൗ​ജ​ന്യം| ഗ്രാ​ൻ​ഡ് ഫി​നാ​ലെ: ഓ​ഗ​സ്റ്റ്7, 2027 — പാ​ലാ, കേ​ര​ളം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഓ​ർ​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൻ​റ്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് www.ormaspeech.org സ​ന്ദ​ർ​ശി​ക്കാം. വാ​ട്സ്ആ​പ്പ്: +1 412 656 4853 | +91 7907810571.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Orma International Speech Competition

Recent News

Corehub Up