x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജോ വ​ട​ക്ക​ന്‍റെ ഹോ​സ്പി​റ്റാ​ലി​റ്റി പ്രോ​ജ​ക്റ്റ് ടെ​ക്സ​സി​ൽ ആ​രം​ഭി​ച്ചു

ബിജു സ്കറിയ
Published: September 30, 2026 06:21 AM IST | Updated: September 30, 2026 09:49 AM IST

ടെ​ക്സ​സ്: ട്രി​നി​റ്റി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലാ​ക്വി​ന്‍റാ, ഹോ​ത്തോ​ൺ ബൈ ​വി​ൻ​ധാം ഹോ​ട്ട​ൽ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ
ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

ടെ​ക്സ​സി​ലെ മ​ക്കി​ന്നി​യി​ലു​ള്ള 3845 എ​സ്. ഹാ​ർ​ഡി​ൻ ബൊ​ളി​വാ​ർ​ഡി​ലാ​ണ് ഈ ​പു​തി​യ ഹോ​ട്ട​ൽ സ​മു​ച്ച​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

വി​ൻ​ധാം പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ,സു​ഹൃ​ത്തു​ക്ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​ബ​ൺ ക​ട്ടിം​ഗ്, പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്ത​ലും റ​വ. ഫാ.​മാ​ത്യൂ​സ് കു​ര്യ​ൻ മു​ൻ​ജ​നാ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു.

പ്ര​ശ​സ്ത സി​നി​മാ നി​ർ​മ്മാ​താ​വും റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റും ഫ്ല​വേ​ഴ്സ് ടി​വി യു​എ​സ്എ സി​ഇ​ഒ​യു​മാ​യ, ട്രി​നി​റ്റി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ സി​ജോ വ​ട​ക്ക​ൻ ച​ട​ങ്ങി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു.

ഈ ​സ്വ​പ്ന പ​ദ്ധ​തി​യു​ടെ പി​ന്നി​ലെ യാ​ത്ര​യെ​ക്കു​റി​ച്ചും ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും ഹൃ​ദ​യ​പൂ​ർ​വ്വം സം​സാ​രി​ച്ചു. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഈ ​ഡ്യു​വ​ൽ ബ്രാ​ൻ​ഡ് പ്രോ​പ്പ​ർ​ട്ടി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

103 മു​റി​ക​ളും സ്യൂ​ട്ടു​ക​ളും, മീ​റ്റിം​ഗു​ക​ൾ​ക്കും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, റ​സ്റ്റോ​റ​ന്‍റ്, ജിം, ​ഫു​ൾ സ​ർ​വീ​സ് ബാ​ർ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ ബി​സി​ന​സ്, വി​നോ​ദ, സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന മ​ക്കി​ന്നി​യി​ലെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നി​ലാ​ണ് ഹോ​ട്ട​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് സി​ജോ പ​റ​ഞ്ഞു.

ഷി​ജോ വ​ട​ക്ക​ന്‍റെ അ​ടു​ത്ത ബാ​ല്യ​കാ​ല സു​ഹൃ​ത്തും പ്ര​ശ​സ്ത ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ താ​ര​വു​മാ​യ ജോ​ജു ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ട്രി​നി​റ്റി ഹോ​സ്പി​റ്റാ​ലി​റ്റി​യു​ടെ സി​എ​ഫ്ഒ ആ​യ അ​ല​ൻ വ​ട​ക്ക​ൻ ഈ ഹോ​സ്പി​റ്റാ​ലി​റ്റി ബി​സി​ന​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

 

K-Rail Survey

ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് വി​ൻ​ധാം പ​ങ്കാ​ളി​ത്തം എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വി​ൻ​ധാം ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റി​സോ​ർ​ട്ട്സ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഓ​ഫ് ഡെ​വ​ല​പ്‌​മെ​ന്റ് ജി​യോ​ഫ് ട​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വി​ൻ​ധാം ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഈ ​പ്രൊ​ജ​ക്റ്റു​മാ​യി​ട്ടും അ​തി​ന്‍റെ വി​ക​സ​ന​വു​മാ​യി​ട്ടും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക അ​നു​മോ​ദ​ന ച​ട​ങ്ങും ന​ട​ത്തി.

ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര താ​രം ജോ​ജു ജോ​ർ​ജ്, ജി​യോ​ഫ് ട​ക്ക​ർ, ഇ​ന്‍റ​ഗ്രി​റ്റി ക​ൺ​സ്ട്ര​ക്ഷ​ൻ സീ​നി​യ​ർ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ബ്ര​യാ​ൻ മെ​സ്സേ​ർ​സ്മി​ത്ത്, സ്കൈ​പാ​സ് ഗ്രൂ​പ്പ് സി​ഇ​ഒ​യും പ്ര​സി​ഡ​ന്‍റു​മാ​യ വി​ക്ട​ർ എ​ബ്ര​ഹാം, അ​വാ​ന്‍റ ടാ​ക്സ് & ഫി​നാ​ൻ​സ് ​കോ-​ഫൗ​ണ്ട​റും പ്ര​സി​ഡ​ന്‍റു​മാ​യ ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ,ടി​ക്കോ​ർ ടൈ​റ്റി​ൽ ഓ​ഫ് ടെ​ക്സാ​സ് പ്ര​സി​ഡ​ന്‍റ് ചാ​ഡ് ഡെ​ക്ക​ർ, ഹോ​ട്ട​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് ജെ​സ്സി വ​ർ​ഗീ​സ്, ഇ​ന്‍റ​ഗ്രി​റ്റി ക​ൺ​സ്ട്ര​ക്ഷ​ന്‍റെ റോ​ബി ഹ​ബ്ബാ​ർ​ഡ്, ബ്ര​യാ​ൻ മെ​സ്സേ​ർ​സ്മി​ത്ത്,ലൂ​സി​യാ​ന നാ​ഷ​ണ​ൽ ബാ​ങ്കി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​റി​ക് ഷ്മോ​ൾ​ക്കെ, ട്രി​നി​റ്റി ഗ്രൂ​പ്പ് സെ​യി​ൽ​സ് മാ​നേ​ജ​ർ ഷി​വാ​നി സു​ന്ദ​രം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കൂ​ടാ​തെ, ട്രി​നി​റ്റി ഹോ​സ്പി​റ്റ​ലി​റ്റി ഗ്രൂ​പ്പി​ന്‍റെ ഓ​സ്റ്റി​ൻ പ്രൊ​ജ​ക്റ്റ് പ്ര​ഖ്യാ​പ​ന​വും ഈ ​ച​ട​ങ്ങി​ൽ ന​ട​ന്നു. ഷി​ബി എ​ബ്ര​ഹാം (വി​ഷ് ഡെ​ക്ക​ർ), ബി​ജു സ​ക്ക​റി​യ (ഫ്ല​വേ​ഴ്സ് ടി​വി യു​എ​സ്എ), സെ​ലി​ൻ ബാ​ബു, ആ​കാ​ശ് ജെ​ൽ​റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ടീ​മാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​ത്.

Tags : Deepika DeepikaNewspaper BreakingNews Sijo Vadakkan's hospitality project

Recent News

Corehub Up