x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

40 വർഷത്തോളം വധശിക്ഷ കാത്ത് ജയിലിൽ ; ഡിഎ​ൻഎ പ​രി​ശോ​ധ​നാ ഫ​ലം വന്നപ്പോൾ പ്രതിക്ക് ജാമ്യം

പി .പി. ചെ​റി​യാ​ൻ
Published: September 30, 2026 06:42 AM IST | Updated: September 30, 2026 09:50 AM IST

ഡ​ഗ്ല​സ് സ്റ്റു​വ​ർ​ട്ട് കാ​ർ​ട്ട​ർ​

യു​ടാ: ഈ​വ ഒ​ലെ​സ​ൻ  കൊ​ല​ക്കേ​സി​ൽ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം വ​ധ​ശി​ക്ഷ കാ​ത്ത് ജ​യി​ലി​ൽ ക​ഴി​ഞ്ഞ 71 വയസുകാ​ര​നാ​യ ഡ​ഗ്ല​സ് സ്റ്റു​വ​ർ​ട്ട് കാ​ർ​ട്ട​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. പു​തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​ദ്ദേ​ഹ​ത്തി​ന് ആ​ശ്വാ​സ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.1985​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല​പാ​ത​ക സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ക്ത​ത്തി​ലും ക​ത്തി​യു​ടെ പി​ടി​യി​ലും ല​ഭി​ച്ച ജ​നി​ത​ക സാം​പി​ളു​ക​ൾ ഡ​ഗ്ല​സ് കാ​ർ​ട്ട​റു​ടേ​ത​ല്ലെ​ന്ന് പു​തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളും ക​ള്ള​ക്കേ​സു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ വ​ർ​ഷം യൂ​ട്ടാ സു​പ്രീം കോ​ട​തി പു​തി​യ വി​ചാ​ര​ണ​യ്ക്ക് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യാ​ണ് ത​ട​വ​റ​യി​ൽ വ​ച്ച് ത​ന്നി​ൽ നി​ന്ന് കു​റ്റ​സ​മ്മ​തം ഒ​പ്പി​ടു​വി​പ്പി​ച്ച​തെ​ന്ന് കാ​ർ​ട്ട​ർ പ​റ​യു​ന്നു.

ജി​പി​എ​സ് നി​രീ​ക്ഷ​ണ​ത്തോ​ടെ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ർ​ട്ട​ർ​ക്ക് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വാ​ദ​മി​ല്ല. കേ​സി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ത്താ​നി​രി​ക്കു​ന്ന പു​തി​യ വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി പ്രോ​സി​ക്യൂ​ഷ​ൻ ഡ​ഗ്ല​സ് കാ​ർ​ട്ട​റി​നെ​തി​രെ​യു​ള്ള വ​ധ​ശി​ക്ഷാ വാ​ദം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ച​തി​നും പി​ന്നി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ കാ​ർ​ട്ട​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ​യും തെ​റാ​പ്പി​യും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Spent nearly 40 years in prison

Recent News

Corehub Up