ന്യൂജഴ്സി: മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ കഷ്ടാനുഭവാഴ്ച ശ്രുശൂഷകൾ ഫാ. കെ.ജി. അലക്സാണ്ടർ (അടൂർ ഭദ്രാസനം), ഇടവക വികാരി ഫാ.ഡോ. ബാബു കെ. മാത്യു എന്നിവരുടെ വിശുദ്ധ കാർമികത്വത്തിൽ ക്രമീകരിച്ചിരിക്കുന്നു.
ബുധനാഴ്ച വൈകുന്നേരം പെസഹാവ്യാഴാഴ്ച ശ്രുശൂഷയുടെ ഭാഗമായി ഏഴിന് സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഒൻപതിന് പെസഹാ അപ്പം വാഴ്ത്തൽ ശ്രുശൂഷയും ക്രമീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ഏഴിന് സന്ധ്യാ നമസ്കാരം. ദുഃഖവെള്ളിയാഴ്ച പ്രാർഥനാക്രമങ്ങൾ രാവിലെ 8.30ന് ആരംഭിക്കും. വിശുദ്ധ കർമങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികൾക്കും വിശുദ്ധക്രമങ്ങൾക്ക് ശേഷം ലഘു ഭക്ഷണവും സജീകരിച്ചിട്ടുണ്ട്.

ദുഃഖശനിയാഴ്ച 10.30ന് ഉച്ച നമസ്കാരവും തുടർന്ന് വിശുദ്ധകുർബാനയും വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്റർ ദിനത്തിൽ രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടർന്ന് ഈസ്റ്റർ ശ്രുശൂഷയും വിശുദ്ധകുർബാനയും അതിനെ തുടർന്ന് ഈസ്റ്റർ ആഘോഷം പ്രമാണിച്ച് ഭക്ഷണവും ഉണ്ടായിരിക്കും
സെന്റ് സ്റ്റീഫൻസ് ദേവാലയ വികാരി ഫാ.ഡോ. ബാബു കെ.മാത്യു എല്ലാ വിശ്വാസികളും സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കഷ്ടാനുഭാഴ്ച ശ്രുശൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് പ്രത്യേകം ഓർമിപ്പിച്ചു.
Tags : Holy Week St Stephens Church MIdland USA