x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ഗ​റി സെ​ന്റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്റെ കൂ​ദാ​ശ​യും പ്ര​തി​ഷ്ഠാ ക​ർ​മ്മ​വും ആ​ഘോ​ഷ​മാ​യി


Published: June 13, 2026 07:30 AM IST | Updated: June 13, 2026 07:30 AM IST

കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​ന​ഡ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ൽ​ഗ​റി സെ​ന്റ് മേ​രീ​സ് ദേ​വാ​ല​യ കൂ​ദാ​ശ ക​ർ​മ്മം മേ​യ് മാ​സം 29, 30 തീ​യ​തി​ക​ളി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അധ്യ​​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യു​സ് ത്രി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും കാ​ന​ഡ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സി​ന്റെ​യും കു​ന്നം​കു​ളം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ​യും സ​ഹ കാ​ർ​മ്മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ട്ടു.

മേയ് 27നു ​കാ​ൽ​ഗ​റി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി​യെ​യും മ​റ്റ് തി​രു​മേ​നി​മാ​രെ​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ചി​ത​മാ​യി സ്വീ​ക​രി​ച്ചു. 28നു ​ഇ​ട​വ​ക ജ​ന​ങ്ങ​ൾ ചേ​ർ​ന്ന് ബാ​വ​യെ പ​ള്ളി​യി​ൽ സ്വീ​ക​രി​ച്ചു. 29നു ​കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗ​വും 30നു ​രാ​വി​ലെ കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​വും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്ത​പ്പെ​ട്ടു.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ രാ​ജ​ൻ സ്വാ​നി (Alberta province minister of Indigenous Relations) മു​ഖ്യ അ​തി​ഥി ആ​യി​രു​ന്നു. മ​ന്ത്രി പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി​ക്കും മ​റ്റ് തി​രു​മേ​നി​മാ​ർ​ക്കും Alberta Government ന്‍റെ certificate of recognition ​ന​ൽ​കി ആ​ദ​രി​ച്ചു.

ദേ​വാ​ല​യ നി​ർ​മ്മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ക്കും ​മ​റ്റ്‌ വി​ശി​ഷ്ട അ​തി​ഥി​ക​ൾ​ക്കും പ. ​ബാ​വ തി​രു​മേ​നി മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.​ എ​ല്ലാ മ​നു​ഷ്യ​രി​ലും ദൈ​വീ​ക ചൈ​ത​ന്യം ഉ​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ കാ​ണു​മ്പോ​ൾ മാ​ത്ര​മേ ദൈ​വീ​ക ക്യ​പ ന​മ്മ​ൾ​ക്ക് ല​ഭി​ക്കു​ക​യു​ള്ളെ​ന്നും പ. ​ബാ​വ തന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു പ​റ​ഞ്ഞു.

അ​ഭി. മാ​ർ നി​ക്കോ​ളോ​വോ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ജോ​ർ​ജ്ജ് . മു​ൻ വി​കാ​രി ഫാ. ​ബി​ന്നി കു​രു​വി​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വി​കാ​രി. ഫാ . ​ജോ​ർ​ജ് വ​റു​ഗീ​സ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജോ ​വ​റു​ഗീ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

K-Rail Survey

Tags : Cathedral in Calgary celebrated

Recent News

Corehub Up