x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് യുഎ​സിന്‍റെ​  നി​രോ​ധ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും

പി .പി. ചെ​റി​യാ​ൻ
Published: September 29, 2026 07:11 AM IST | Updated: September 29, 2026 11:12 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിം​ഗ്‌​ട​ൺ ഡിസി: കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര യു​ദ്ധ​ത്തിന്‍റെ​ ഭാ​ഗ​മാ​യി, ചി​ല പ്ര​ധാ​ന ക​നേ​ഡി​യ​ൻ ഉ​ൽ​പന്ന​ങ്ങ​ൾ​ക്ക് യുഎ​സ് ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ ഇ​റ​ക്കു​മ​തി നി​രോ​ധ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12 മു​ത​ൽ നി​ല​വി​ൽ വ​രും. ക​നേ​ഡി​യ​ൻ താ​രി​ഫു​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് യുഎ​സ് പ്ര​സി​ഡ​ന്റ് ഈ ​എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​ത്.

വി​സ്‌​കി, വൈ​ൻ, ബി​യ​ർ, ടെ​ക്വി​ല, വോ​ഡ്ക, റം ​തു​ട​ങ്ങി​യ പാ​ക്ക് ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ പ്ര​ധാ​ന മ​ദ്യ ഇ​ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ക​നേ​ഡി​യ​ൻ മ​ദ്യ​ത്തി​ന്‍റെ പ്ര​ധാ​ന ക​യ​റ്റു​മ​തി വി​പ​ണി​യാ​ണ് യുഎ​സ്.

വേ, ​വേ പ്രോ​ട്ടീ​ൻ, മ​റ്റ് പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പൂ​ർ​ണ നി​രോ​ധ​ന​മു​ണ്ട്. കൂ​ടാ​തെ ക​രി​മ്പ് മൊ​ളാ​സ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 2024-ൽ 70-​ല​ധി​കം കോ​ടി ഡോ​ള​റി​ന്‍റെ പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് കാ​ന​ഡ​യി​ൽ നി​ന്ന് യു​എ​സി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്ത​ത്.

800 സിസി​യി​ൽ കൂ​ടു​ത​ൽ എ​ഞ്ചി​ൻ ശേ​ഷി​യു​ള്ള മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ, മോ​പ്പെ​ഡു​ക​ൾ എ​ന്നി​വ​യും നി​രോ​ധി​ച്ച പ​ട്ടി​ക​യി​ലു​ണ്ട്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഉ​ട​ന​ടി അ​വ​സാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് യുഎ​സ് വ്യാ​പാ​ര പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews US ban on imports from Canada

Recent News

Corehub Up