x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈം​സ് ഗെ​യിം​സ് എ​ൻ​ജി​നി​യ​റിംഗ് ഡ​യ​റ​ക്ട​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു; ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: September 30, 2026 06:49 AM IST | Updated: September 30, 2026 09:51 AM IST

ജൊ​നാ​ഥ​ൻ മ​ക്കി​ൻ​സി

ക​ലി​ഫോ​ർ​ണി​യ: ന്യൂ​യോ​ർ​ക്ക് ടൈം​സ് ഗെ​യിം​സ് എ​ൻ​ജി​നിയ​റിംഗ് ഡ​യ​റ​ക്ട​ർ ജൊ​നാ​ഥ​ൻ മ​ക്കി​ൻ​സി (40) ക​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു.

ഈ ​മാ​സം 26നാ​യി​രു​ന്നു സം​ഭ​വം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഷൗ​യോംഗ് ഷാംഗ് (77), ഷി​ലി ചെ​ൻ (77) എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഡ​ബ്ലി​ൻ സ്പോ​ർ​ട്സ് ഗ്രൗ​ണ്ട്സി​ന്‍റെ പാ​ർ​ക്കിംഗ് ലോ​ട്ടി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളെ പൊ​ലിസ് ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലിസ് അ​റി​യി​ച്ചു.

മ​ക്കി​ൻ​സി​യും ഭാ​ര്യ​യും ത​മ്മി​ൽ നേ​ര​ത്തെ കു​ടും​ബ​വ​ഴ​ക്കു​ക​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Times Games Engineering Director shot dead

Recent News

Corehub Up