x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ന​യ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങൾക്ക് ട്രംപിന്‍റെ അനുമതി

പി .പി. ചെ​റി​യാ​ൻ
Published: September 29, 2026 06:38 AM IST | Updated: September 29, 2026 06:38 AM IST

ഡോ​ണ​ൾ​ഡ് ട്രം​പ്

വാഷിംഗ്ടൺ :മു​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ (ഇ​വി) ന​യ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് പു​തി​യ ഇ​ന്ധ​ന​ക്ഷ​മ​താ ച​ട്ട​ങ്ങ​ൾ​ക്ക് യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അം​ഗീ​കാ​രം ന​ൽ​കി. കാ​ർ വി​ല കു​റ​യ്ക്കാ​നും അ​മേ​രി​ക്ക​ൻ വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

പു​തി​യ മാ​റ്റ​ങ്ങ​ൾ വാ​ഹ​ന നി​ർ​മാ​ണ ചെ​ല​വ് കു​റ​യ്ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ​തും സു​ര​ക്ഷി​ത​വു​മാ​യ കാ​റു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ട്രൂ​ത്ത് സോ​ഷ്യ​ലി​ലെ കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ഷി​ഗ​ൺ, ഒ​ഹാ​യോ, ഇ​ന്ത്യാ​ന, സൗ​ത്ത് ക​രോ​ലി​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ പു​തി​യ ന​യ​ത്തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സ്, ഫോ​ർ​ഡ്, സ്റ്റെ​ല്ലാ​ന്റി​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​യി​ൽ ഉ​ൽ​പാ​ദ​നം വ്യാ​പി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.​എ​ന്നാ​ൽ, ന​യ​മാ​റ്റം ഇ​ന്ധ​ന​ച്ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

2050-ഓ​ടെ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ൽ വ​ലി​യ വ​ർധ​ന​വു​ണ്ടാ​കു​മെ​ന്നും കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന​ത് ഏ​ക​ദേ​ശം 5 ശ​ത​മാ​നം വ​രെ കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ കാ​റു​ക​ളു​ടെ പ്രാ​രം​ഭ വി​ല​യി​ൽ ഏ​ക​ദേ​ശം 930 ഡോ​ള​ർ വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ഷ​ന​ൽ ഹൈ​വേ ട്രാ​ഫി​ക് സേ​ഫ്റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ (എ​ൻ​എ​ച്ച്ടി​എ​സ്എ) വി​ല​യി​രു​ത്ത​ൽ.

Tags : Deepika DeepikaNewspaper BreakingNews Trump approves fuel efficiency regulations

Recent News

Corehub Up