x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്യൂ​ട്ടി​യി​ല​ല്ലാ​ത്ത സ​മ​യ​ത്തും നി​യ​മ​പാ​ല​നം;  125 മൈ​ൽ വേ​ഗ​ത്തി​ൽ പാ​ഞ്ഞ യു​വാ​വി​നെ പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ഷെ​രി​ഫ്

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 6, 2026 04:38 AM IST | Updated: August 6, 2026 04:38 AM IST

അ​രു​ള്‍ നാ​യ​ക്

ഫ്ലോ​റി​ഡ: ഡ്യൂ​ട്ടി​യി​ല​ല്ലാ​ത്ത സ​മ​യ​ത്തും നി​യ​മ​പാ​ല​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന സ​ന്ദേ​ശം ന​ൽ​കി ഫ്ലാ​ഗ്ല​ർ കൗ​ണ്ടി ഷെ​രി​ഫ് റി​ക്ക് സ്റ്റാ​ലി. ഭാ​ര്യ​യോ​ടൊ​പ്പം ഡി​ന്ന​ർ മീ​റ്റിം​ഗി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, ഇ​ന്റ​ർ​സ്റ്റേ​റ്റ് 95-ൽ ​അ​മി​ത​വേ​ഗ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ച്ച യു​വാ​വി​നെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ സ്റ്റേ​റ്റ് റോ​ഡ് 100-ന് ​സ​മീ​പം തെ​ക്കോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷെ​രി​ഫി​ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തെ, മ​ണി​ക്കൂ​റി​ൽ 115 മു​ത​ൽ 125 മൈ​ൽ വ​രെ (ഏ​ക​ദേ​ശം 185–201 കി​ലോ​മീ​റ്റ​ർ) വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള 2016 ഡോ​ഡ്ജ് ചാ​ല​ഞ്ച​ർ മ​റി​ക​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം ആ​റു മൈ​ൽ ദൂ​രം വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന ഷെ​രി​ഫ്, ഡ്രൈ​വ​ർ മൂ​ന്ന് ലെ​യ്‌​നു​ക​ളി​ലൂ​ടെ​യും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചും മ​റ്റ് വാ​ഹ​ന​ങ്ങ​ളെ വ​ള​രെ കു​റ​ഞ്ഞ അ​ക​ല​ത്തി​ൽ മ​റി​ക​ട​ന്നും സ​ഞ്ച​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ലൈ​റ്റും സൈ​റ​ണും പ്ര​വ​ർ​ത്തി​പ്പി​ച്ച​തോ​ടെ വാ​ഹ​നം വൊ​ളൂ​സി​യ കൗ​ണ്ടി​യി​ലെ ഓ​ൾ​ഡ് ഡി​ക്‌​സി ഹൈ​വേ​യ്ക്ക് സ​മീ​പം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​ത് പാം ​കോ​സ്റ്റി​ൽ താ​മ​സി​ക്കു​ന്ന 22-കാ​ര​നാ​യ അ​രു​ള്‍ നാ​യ​ക് ആ​ണ്. ഇ​യാ​ൾ​ക്ക് മു​ൻ ക്രി​മി​ന​ൽ റെ​ക്കോ​ർ​ഡ് ഇ​ല്ലെ​ന്നും, അ​ടു​ത്ത ദി​വ​സം ത​നി​ക്ക് പൈ​ല​റ്റ് കോ​ഴ്സി​ന്റെ അ​വ​സാ​ന പ​രീ​ക്ഷ ഉ​ണ്ടെ​ന്നും ജ​യി​ലി​ൽ നി​ന്ന് അ​തി​ന് മു​മ്പ് പു​റ​ത്തി​റ​ങ്ങാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷെ​രി​ഫി​നോ​ട് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച ഷെ​രി​ഫ് റി​ക്ക് സ്റ്റാ​ലി, “മ​ണി​ക്കൂ​റി​ൽ 125 മൈ​ൽ വേ​ഗ​ത്തി​ൽ മൂ​ന്ന് ലെ​യ്‌​നു​ക​ളി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​രു തെ​റ്റ​ല്ല, മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ പ​ന്ത​യംവയ്ക്കു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മാ​ണ്. വി​മാ​ന​മോ​ടി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഈ ​യു​വാ​വ് ആ​കാ​ശ​ത്ത​ല്ല, ഹൈ​വേ​യി​ലാ​യി​രു​ന്നു അ​തി​വേ​ഗ പ​രീ​ക്ഷ ന​ട​ത്തി​യതെ​ന്ന് പ​റ​ഞ്ഞു.

അ​രു​ള്‍ നാ​യ​ക്കി​നെ മ​ന​പ്പൂ​ർ​വ​വും അ​പ​ക​ട​ക​ര​വു​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത് (Willful and Wanton Reckless Driving), കൂ​ടാ​തെ ഫ്ലോ​റി​ഡ​യി​ലെ ‘സൂ​പ്പ​ർ സ്പീ​ഡ​ർ’ നി​യ​മം ലം​ഘി​ച്ച​ത് എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് അ​റ​സ്റ്റ് ചെ​യ്തത്. വാ​ഹ​നം നി​ർ​ത്തി​യ​ത് വൊ​ളൂ​സി​യ കൗ​ണ്ടി പ​രി​ധി​യി​ലാ​യ​തി​നാ​ൽ പ്ര​തി​യെ അ​വി​ട​ത്തെ ബ്രാ​ഞ്ച് ജ​യി​ലി​ലേ​ക്ക് മാ​റ്റി. 

 

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ

Tags : Upholding law even off-duty

Recent News

Corehub Up