x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​നാ ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ആ​യി​ര​ത്തി​ൽ അ​ധി​കം മോ​ഹി​നി​മാ​ർ ഒ​ത്തു​ചേ​ർ​ന്ന് ഗി​ന്ന​സ് ച​രി​ത്ര​മെ​ഴു​തു​ന്നു

ശ്രീകുമാർ ഉണ്ണിത്താൻ
Published: August 5, 2026 11:42 PM IST | Updated: August 5, 2026 11:46 PM IST

മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ ലാ​വ​ണ്യ​നൃ​ത്ത​മൊ​രു​ക്കി ഗി​ന്ന​സ് ലോ​ക റെ​ക്കോ​ർ​ഡി

ന്യൂ​യോ​ർ​ക്ക്: കാ​ല​ത്തി​ന്‍റെ ക​ന​ക​ച്ചി​ല​ങ്ക​ക​ൾ കാ​തി​ല​ണി​ഞ്ഞ്, കേ​ര​ള​ത്തി​ന്‍റെ ലാ​വ​ണ്യ​ക​ല​യെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ പ്ര​തി​ഷ്ഠി​ക്കാ​ൻ ഇ​നി എ​ണ്ണ​പ്പെ​ട്ട ദി​ന​ങ്ങ​ളു​ടെ മാ​ത്രം കാ​ത്തി​രി​പ്പ്. ഫൊ​ക്കാ​ന 2026 ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ, ആ​യി​ര​ത്തി​ലേ​റെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി​ക​ൾ ഒ​രേ മ​ന​സും ഒ​രേ താ​ള​ങ്ങ​ളു​മാ​യി മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ ലാ​വ​ണ്യ​നൃ​ത്ത​മൊ​രു​ക്കി ഗി​ന്ന​സ് ലോ​ക റെ​ക്കോ​ർ​ഡി​ പൊ​ൻ​താ​ളു​ക​ളി​ലേ​ക്ക് പാ​ദ​മൂ​ന്നു​ക​യാ​ണ്.

അ​മേ​രി​ക്ക​യു​ടെ കാ​ഹ​ളം മു​ഴ​ങ്ങു​ന്ന അ​മ്പ​തോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും, ദൂ​രം മ​റ​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന ആ​യി​ര​ത്തി​ല​ധി​കം നൃ​ത്തോ​പാ​സ​ക​ർ ചേ​ർ​ന്ന് ച​രി​ത്ര​ത്തി​ന്‍റെ കാ​ൻ​വാ​സി​ൽ വ​സ​ന്തം തീ​ർ​ക്കും. പ്ര​വാ​സ​ത്തിന്‍റെ തി​ള​ക്ക​ത്തി​ലും മാ​തൃ​ഭൂ​മി​യു​ടെ ആ​ത്മാ​വി​നെ സ്വ​ന്തം നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ പേ​റു​ന്ന പ്ര​വാ​സി മ​ല​യാ​ളി സ്ത്രീ​ര​ത്ന​ങ്ങ​ളു​ടെ ഈ ​മ​ഹാ​സം​ഗ​മം ലോ​ക​ത്തി​ന് മു​ന്നി​ൽ കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ അ​ന​ശ്വ​ര പ്ര​ഭ ചൊ​രി​യും.

കോ​ട്ട​യം ല​ക്ഷ്മി സി​ൽ​ക്സ് സ​മ​ർ​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളു​ടെ പ്രൗ​ഢി​യി​ൽ, കേ​ര​ളീ​യ മ​ഹി​മ​യു​ടെ പൊ​ൻ​പ്ര​ഭ​യു​മാ​യി ക​ലാ​കാ​രി​ക​ൾ അ​ര​ങ്ങി​ലെ​ത്തും. സ്നേ​ഹ​ത്തി​ന്‍റെയും ആ​ദ​ര​വി​ന്‍റെയും വാ​താ​യ​ന​ങ്ങ​ൾ: ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ല​യു​ടെ വി​ളി​കേ​ട്ടെ​ത്തു​ന്ന പൂ​മ്പാ​റ്റ​ക​ളെ​പ്പോ​ലു​ള്ള ന​ർ​ത്ത​ക​ർ​ക്ക് ക​ല​ഹ​രി റി​സോ​ർ​ട്ടി​ൽ പാ​റി​പ​റ​ക്കു​ബോ​ൾ ക​ണ്ണി​നും മ​ന​സ്സി​നും ആ​ന​ന്ദം ന​ൽ​കു​ന്ന​താ​ണ്.

ഒ​രു​മ​യു​ടെ മ​ഹാ​നാ​ദം: പ്ര​വാ​സി മ​ല​യാ​ളി മ​ന​സിന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​വും സാം​സ്കാ​രി​ക വീ​ര്യ​വും ആ​ഗോ​ള ത​ല​ത്തി​ലേ​ക്ക് പ്ര​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹാ​സം​ഗ​മം, പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​യി മാ​റും.

ഗു​രു ബീ​ന മേ​നോ​ൻ കോ​റി​യൊ​ഗ്രാ​ഫി ചെ​യ്യു​ന്ന ഈ ​പ്രോ​ഗ്രാ​മി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന ഡാ​ൻ​സ് ടീ​ച്ചേ​ഴ്സും ഗു​രു​ക്ക​ന്മാ​രു​മാ​യ നി​മ്മി ദാ​സ്, നി​മ്മി ബാ​ബു, ബി​ന്ധ്യ ശ​ബ​രി, ദേ​വി​ക നാ​യ​ർ ,ലി​സ ജോ​സ​ഫ് ,ല​തി​ക നാ​യ​ർ ,ജെ​യി​ൻ തെ​രേ​സ ബാ​ബ അ​ശ്വ​തി അ​രു​ൺ ,ബേ​സി​ൽ കാ​ള​ഹ​ർ​ട്സ്, ബേ​ബി ത​ട​വ​നാ​ൽ, ആ​ശ അ​ഗ​സ്റ്റി​ൻ ,മാ​ലി​നി നാ​യ​ർ, നീ​ന ഫി​ലി​പ്പ്, സൗ​യ്മാ ,ച​ന്ദ്രി​ക കു​റു​പ്പ് ,ല​ക്ഷ്മി കു​റു​പ്പ് ,അ​ഞ്ജ​ന പ്ര​ദീ​പ് , പ്രി​യ ലൂ​യി​സ് ,ജോ​ജോ കൊ​ട്ടാ​ര​ക്ക​ര ,സു​ഷ​മ പ്ര​വീ​ൺ ,മേ​രി​യാ​ൻ മൈ​ക്കി​ൾ ,സു​ജി​ത് തോ​ന്നാ​റി​ൽ ,റു​ബീ​ന സു​ദ​ർ​ശ​ൻ, അ​പ​രു​മ ചാ​റ്റ​ർ​ജ്ജി തു​ട​ങ്ങി നി​ര​വ​ധി ഡാ​ൻ​സ് സ്കൂ​ളു​ക​ളും ടീ​ച്ചേ​ഴ്സും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റെ സ​ജി​മോ​ൻ ആന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​യ​ജ്ഞം, അ​മ​ര​സ്മ​ര​ണ​ക​ളു​ടെ ക​ന​ക​കി​രീ​ടം ചൂ​ടും. ച​രി​ത്രം പു​ന​ർ​ജ​നി​ക്കു​ന്ന ഈ ​അ​സു​ല​ഭ നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ഏ​വ​ർ​ക്കും സ്വാ​ഗ​തം. ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ഞ​ങ്ങ​ളും വ​രു​ന്നു​ണ്ട് , നി​ങ്ങ​ളും വ​രി​ല്ലേ ?

Tags : Mohiniyattam dancers FOKANA convention

Recent News

Corehub Up