x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ വ​ർ​ണാ​ഭ​മാ​യ ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ ഹെ​റി​റ്റേ​ജ് ഡേ ​ആ​ഘോ​ഷം

ജോസ് മാലേയ്ക്കൽ
Published: October 23, 2026 06:57 AM IST | Updated: October 23, 2026 06:57 AM IST

ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ ഹെ​റി​റ്റേ​ജ് ഡേ ​ആ​ഘോ​ഷം

ഫി​ല​ഡ​ൽ​ഫി​യ: ‘ഒ​രേ വി​ശ്വാ​സം, പ​ല പാ​ര​മ്പ​ര്യ​ങ്ങ​ൾ, ഒ​രു കു​ട​ക്കീ​ഴി​ൽ’ എ​ന്ന മ​ഹ​ത്‌​സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടി ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന കേ​ര​ള ക​ത്തോ​ലി​ക്കാ സ്നേ​ഹ​കൂ​ട്ടാ​യ്മ​യു​ടെ ഇ​ൻ​ഡ്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.

ഒ​രേ ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തി​ലൂ​ന്നി ത​ന​താ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും, ആ​ചാ​ര​ങ്ങ​ളും, അ​നു​ഷ്ഠാ​ന​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര, ക്നാ​നാ​യ, ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​ർ വി​ശ്വാ​സ​നി​റ​വി​ൽ അ​ണി​നി​ര​ന്ന് ഒ​രു​മ​യു​ടെ കാ​ഹ​ളം മു​ഴ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച വി​ശാ​ല ഫി​ലാ​ഡ​ൽ​ഫി​യ റീ​ജണിലെ കേ​ര​ള ക​ത്തോ​ലി​ക്ക​രു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (ഐഎസിഎ) ഇ​ൻ​ഡ്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ദി​ന​വും അ​സോ​സി​യേ​ഷ​ന്റെ 48-ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ച​ത് അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​താ​ളു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക-​കാ​ന​ഡ എ​ന്നി​വ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് തി​രു​മേ​നി ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി.

സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ക​വാ​ട​ത്തി​ൽ അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് തി​രു​മേ​നി​ക്ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. നാ​ലു​മ​ണി​ക്ക് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ങ്ക​ര​റീ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ ഫി​ലാ​ഡ​ൽ​ഫി​യ ഇ​ൻ​ഡ്യ​ൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ്, സെ​ന്‍റ് ജൂ​ഡ് സീ​റോ​ മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ, സെ. ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സെ. ​ജോ​ൺ ന്യൂ​മാ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ബി​പ്പി മാ​ത്യു ത​റ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

2026 ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​രെ​യും, ര​ജ​ത​ജൂ​ബി​ലി, സു​വ​ർ​ണ​ജൂ​ബി​ലി എ​ന്നീ വി​ശേ​ഷാ​ൽ വി​വാ​ഹ​വാ​ർ​ഷി​ക​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​മാ​രെ​യും ദി​വ്യ​ബ​ലി​മ​ദ്ധ്യേ അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് തി​രു​മേ​നി ആ​ശീ​ർ​വ​ദി​ക്കു​ക​യും, ഐഎസി​എ വ​ക പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ബ​ലി​യ​ർ​പ്പ​ണ​ത്തെ​ത്തു​ട​ർ​ന്നു ഐഎസിഎ പ്ര​സി​ഡ​ന്‍റ് തോ​മ​സ് സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് തി​രു​മേ​നി ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് തോ​മ​സ് സൈ​മ​ൺ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രും, അം​ഗ​ദേ​വാ​ല​യ​വി​കാ​രി​മാ​രു​മാ​യ റ​വ. ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ്, റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ, റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, റ​വ. ഫാ. ​ബി​പ്പി മാ​ത്യു ത​റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ​നേ​ർ​ന്നു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ർ​ലി ചി​റ​യ​ത്ത് സ്വാ​ഗ​ത​വും, ജോ. ​ട്ര​ഷ​റ​ർ ഫി​ലി​പ്പ് (ബി​ജു) ജോ​ൺ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

ആ​ദ്ധ്യാ​ത്മി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സേ​വ​ന​ത്തി​ന്‍റെ 48 സം​വ​ൽ​സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഇന്ത്യൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​രൂ​പി​ച്ച പു​തി​യ​തും, അ​ധി​കം ഉ​പ​യോ​ഗി​ക്കാ​ത്ത​തും, മു​ഷി​യാ​ത്ത​തു​മാ​യ അ​മേ​രി​ക്ക​ൻ വ​സ്ത്ര​ങ്ങ​ളും, ബെ​ഡ് ഷീ​റ്റു​ക​ളും, ക​മ്പി​ളി വ​സ്ത്ര​ങ്ങ​ളും ഗോ​സ്പ​ൽ മി​ഷ​ൻ കേ​ന്ദ്ര​ത്തി​നു ദാ​നം ചെ​യ്യു​ക​യു​ണ്ടാ​യി.

ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ചെ​ണ്ട​മേ​ളം, ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ എ​ന്നി​വ കാ​ണി​ക​ൾ ന​ന്നാ​യി ആ​സ്വ​ദി​ച്ചു. സ്വ​പ്ന സ​ജി സെ​ബാ​സ്റ്റ്യ​ൻ, മെ​ർ​ലി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. സ്നേ​ഹ​വി​രു​ന്നോ​ടെ ഇ​ൻ​ഡ്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ശ്രേ​ഷ്ഠ​മാ​യ പൈ​തൃ​ക​വും, പാ​ര​മ്പ​ര്യ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശ്ശീ​ല വീ​ണു.

K-Rail Survey K-Rail Survey K-Rail Survey

Tags : Catholic Heritage Day Deepika DeepikaNewspaper BreakingNews NewsUpdate Vibrant Indian Catholic Heritage Day Celebration

Recent News

Corehub Up