x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​വാ​സ​ത്തി​ലൂ​ടെ​യും ധാ​ര്‍​മി​ക ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ല​ഹ​രി വി​മു​ക്ത സ​മൂ​ഹം സാ​ധ്യ​മാ​വു​ക: ഡോ. ​അ​ബ്ദു​ൾ നാ​സ​ര്‍ മ​ഹ് ബൂ​ബി


Published: June 25, 2026 10:05 AM IST | Updated: June 25, 2026 10:05 AM IST

ദോ​ഹ: ല​ഹ​രി വി​പ​ത്ത് മാ​ര​ക​മാ​യി വ​ള​രു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കൊ​പ്പം ന​ല്ല സ​ഹ​വാ​സ​ത്തി​ലൂ​ടെ​യും ധാ​ര്‍​മി​ക ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് ല​ഹ​രി വി​മു​ക്ത സ​മൂ​ഹം സാ​ധ്യ​മാ​വു​ക​യെ​ന്ന് കേ​ര​ള വ​ഖ​ഫ് ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ. ​അ​ബ്ദു​ൾ നാ​സ​ര്‍ മ​ഹ് ബൂ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ്, മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ്, ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗ്രൂ​പ്പ് ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​യി​ല്‍ നി​ന്ന് പ്രാ​യോ​ഗി​ക​മാ​യും ക്രി​യാ​ത്മ​ക​മാ​യും പി​ന്തി​രി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ നാ​വു​കൊ​ണ്ട് കാ​തി​ലേ​ക്കു​ള്ള സം​വേ​ദ​ന കൊ​ണ്ട് മാ​ത്രം സാ​ധ്യ​മാ​യെ​ന്ന് വ​രി​ല്ലെ​ന്നും ഹൃ​ദ​യം​കൊ​ണ്ട് ഹൃ​ദ​യ​ത്തെ അ​റി​യാ​ന്‍ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ സ​മൂ​ഹം ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണം. ന​ല്ല കൂ​ട്ടു​കെ​ട്ടു​ക​ളി​ലൂ​ടെ​യും മൂ​ല്യ​ബോ​ധ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മ്പോ​ഴാ​ണ് സാ​മൂ​ഹ്യ മാ​റ്റം സാ​ധ്യ​മാ​വു​ക. ധാ​ര്‍​മി​ക​ത​യും ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​ത്.

ല​ഹ​രി​മു​ക്ത​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

വി​ദ്യാ​ര്‍​ത്ഥി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ച സ്‌​കോ​ളേ​ഴ്‌​സ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​ര​നാ​യ ഇ​ഷാ​ന്‍ ഖാ​ന്‍, കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​മു​ക്ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞു.

ല​ഹ​രി​യു​ടെ വ​ഴി​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ര്‍​ഗാ​ത്മ​ക​മാ​യ വ​ഴി​ക​ളി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ഇ​ഷാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ല​ഹ​രി വെ​ടി​യു​ക, ജോ​ലി നേ​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഗ്രീ​ന്‍ ജോ​ബ്‌​സ് മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ് പ​റ​ഞ്ഞു

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്റെ മ​ന​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും, പ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും "ആ​സ്റ്റ സോ​ള്‍' ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ള്‍ സം​സാ​രി​ച്ചു.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് ഓ​ഫ് ഇ​ന്ത്യ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ലി​ന്‍​സ​ണും നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ലാ​ജ​ല​ക്ഷ്മി​യും വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി ശൃം​ഖ​ല​ക​ള്‍ വ​ഴി ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങ​നെ കാ​ര്യ​ക്ഷ​മ​മാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ ഷൈ​നി ക​ബീ​ര്‍, അ​ബ്ദു​ല്‍ റൗ​ഫ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

താ​ഴെ​ത്ത​ട്ടി​ലു​ള്ള നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ല​ഹ​രി വി​രു​ദ്ധ സ​മി​തി ഖ​ത്ത​ര്‍ പ്ര​സി​ഡന്‍റ് ജാ​ഫ​ര്‍ ജാ​തി​യേ​രി, മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ് ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ എ​ന്നി​വ​ര്‍ ഊ​ന്നി​പ്പ​റ​ഞ്ഞു.

മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ​വേ​വ്‌​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള പൊ​യി​ല്‍, ജാ​ഫ​ര്‍ മു​റി​ച്ചാ​ണ്ടി, കൂ​ടാ​തെ ഷാം ​ദോ​ഹ, സ​വി​ത ദീ​പു, നി​ഷാ​ദ്, സു​ബൈ​ര്‍ പാ​ണ്ട​വ​ത്ത് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

മീ​ഡി​യ പ്ല​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

Tags : WORLD DRUG DAY GROUP DISCUSSION NRI NEWS

Recent News

Corehub Up