x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​വേ​ദി​യി​ൽ കേ​ര​ള​ത്തെ ചൂ​ടി നി​ന്ന മ​ല​യാ​ളി പെ​ൺ​കു​ട്ടി!

അനുശ്രി പ്രദീപ്
Published: November 21, 2026 11:56 AM IST | Updated: November 21, 2026 12:06 PM IST

കെ​സി​യ ലി​സ് മെ​ജോ

 

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യ​വേ​ദി​യി​ൽ, എ​ല്ലാ കോ​ണി​ൽ നി​ന്നും വ​ന്ന സു​ന്ദ​രി​ക​ൾ ഗൗ​ണും ഡ​യ​മ​ണ്ടും അ​ണി​ഞ്ഞ് ന​ട​ക്കു​മ്പോ​ൾ, അ​വി​ടെ ഒ​രു പെ​ൺ​കു​ട്ടി ന​ട​ന്നു വ​ന്നു.​വെ​ള്ള​യും സ്വ​ർ​ണ്ണ​വും ചേ​ർ​ന്ന ഒ​രു ഗൗ​ൺ. മു​ടി​യി​ൽ ഒ​രു മു​ല്ല​പ്പൂ​മാ​ല. കൈ​യി​ൽ ഒ​രു വ​ള. കാ​തി​ൽ ഒ​രു ക​മ്മ​ൽ.​ക​ണ്ട​വ​ർ ചോ​ദി​ച്ചു - "ഇ​തെ​ന്ത് വേ​ഷ​മാ​ണ്?"​അ​വ​ൾ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു - "ഇ​ത് എ​ന്‍റെ നാ​ടി​ന്‍റെ ഒ​രം​ശ​മാ​ണ്. എ​ന്‍റെ കേ​ര​ള​മാ​ണ്.

അ​വ​ളാ​ണ് ന​മ്മു​ടെ കെ​സി​യ ലി​സ് മെ​ജോ - മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ 2026.

ആ​ദ്യ മ​ല​യാ​ളി!
മി​സ് യൂ​ണി​വേ​ഴ്സ് വേ​ദി​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് കെ​സി​യ. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, 19 വ​യ​സ്സ് മാ​ത്രം. ബെം​ഗ​ളൂ​രു​വി​ൽ നി​യ​മ​വി​ദ്യാ​ർ​ത്ഥി​നി.​ജ​യ്പൂ​രി​ൽ ന​ട​ന്ന ഫി​നാ​ലെ​യി​ൽ 52 പേ​രെ പി​ന്ത​ള്ളി​യാ​ണ് അ​വ​ൾ കി​രീ​ടം ചൂ​ടി​യ​ത്. പ്യൂ​ർ​ട്ടോ റി​ക്കോ​യി​ൽ ന​ട​ക്കു​ന്ന 75-ാ മ​ത് മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ക​യാ​ണ്.

വെ​റു​മൊ​രു ഗൗ​ൺ അ​ല്ല, ഒ​രു ക​ഥ​യാ​ണ്

പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ റൗ​ണ്ടി​നാ​ണ് കെ​സി​യ ഈ ​ക​സ​വ് ഗൗ​ൺ ധ​രി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റ സ്വ​ന്തം ക​സ​വ് സാ​രി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ത​യ്യാ​റാ​ക്കി​യ ഗൗ​ൺ. അ​തി​ൽ ഇ​ന്ത്യ​ൻ കൈ​ത്ത​റി​യു​ടെ സൂ​ക്ഷ്മ​മാ​യ കൈ​പ്പ​ണി.​പ​ക്ഷേ ഇ​തി​ന്‍റ ഭം​ഗി വ​സ്ത്ര​ത്തി​ൽ മാ​ത്ര​മ​ല്ല, അ​തി​ന് പി​ന്നി​ലെ ക​ഥ​യി​ലാ​ണ്.

മു​ടി​യി​ലെ മു​ല്ല​പ്പൂ:
അ​വ​ളു​ടെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ഫോ​ട്ടോ​യി​ൽ ചൂ​ടി​യ അ​തേ മു​ല്ല​പ്പൂ. അ​വ​ളു​ടെ യാ​ത്ര തു​ട​ങ്ങി​യി​ട​ത്തെ ഓ​ർ​മ്മ.

കൈ​യി​ലെ വ​ള:
മ​ത്സ​ര​ത്തി​ന് വേ​ണ്ടി ഇ​ന്ത്യ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ ധ​രി​ച്ച അ​തേ വ​ള.

കാ​തി​ലെ ക​മ്മ​ൽ:
ത​നി​ക്ക് മു​മ്പ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച മു​ൻ​ഗാ​മി​യു​ടെ ക​മ്മ​ൽ.​അ​താ​യ​ത്, അ​വ​ൾ ധ​രി​ച്ച​ത് വെ​റും ആ​ഭ​ര​ണ​ങ്ങ​ള​ല്ല. ത​ന്‍റെ യാ​ത്ര​യി​ലെ ഓ​രോ നി​മി​ഷ​വും, ത​ന്നെ ചേ​ർ​ത്ത് പി​ടി​ച്ച ഓ​രോ മ​നു​ഷ്യ​നെ​യും അ​വ​ൾ കൂ​ടെ കൊ​ണ്ടു​ന​ട​ന്നു.

"എ​ന്‍റ നാ​ടി​ന്‍റെ ഒ​രം​ശം"
ഫോ​ട്ടോ പ​ങ്കു​വെ​ച്ച് കൊ​ണ്ട് കെ​സി​യ എ​ഴു​തി​യ​ത് ഇ​താ​ണ്."​എ​ന്‍റെ പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നു​ള്ള വേ​ഷം വെ​റു​മൊ​രു വ​സ്ത്ര​മാ​യി​രി​ക്ക​രു​തെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. എ​ന്‍റെ വീ​ട്ടി​ൽ നി​ന്നു​ള്ള ഒ​രം​ശം, ച​രി​ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം, എ​ന്‍റെ യാ​ത്ര​യി​ലെ ഓ​രോ നി​മി​ഷ​വും അ​തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു."​അ​വ​സാ​നം ഷാ​രൂ​ഖ് ഖാ​ന്‍റെ 'ച​ക് ദേ ​ഇ​ന്ത്യ' എ​ന്നും അ​വ​ൾ കു​റി​ച്ചു.

മി​സ് യൂ​ണി​വേ​ഴ്സ് പോ​ലു​ള്ള വേ​ദി​യി​ൽ, എ​ല്ലാ​വ​രും വെ​സ്റ്റേ​ൺ ലു​ക്കി​ൽ വ​രു​മ്പോ​ൾ, ന​മ്മു​ടെ ക​സ​വ് ചൂ​ടി നി​ൽ​ക്കാ​ൻ ഒ​രു ധൈ​ര്യം വേ​ണം.​ക​സ​വ് എ​ന്ന​ത് വെ​റു​മൊ​രു തു​ണി​യ​ല്ല. അ​ത് ന​മ്മു​ടെ അ​മ്മ​മാ​രു​ടെ, അ​മ്മൂ​മ്മ​മാ​രു​ടെ, ഓ​ണ​ത്തി​ന്‍റെ, വി​ഷു​വി​ന്‍റെ ഓ​ർ​മ്മ​യാ​ണ്. അ​ത് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്.​ആ അ​ഭി​മാ​ന​ത്തെ, ലോ​കം മു​ഴു​വ​ൻ കാ​ണു​ന്ന വേ​ദി​യി​ൽ കെ​സി​യ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു.

ഇ​രു​ണ്ട നി​റ​ത്തി​ന്‍റ പേ​രി​ൽ ക​ളി​യാ​ക്കി​യ​വ​ർ​ക്ക് മ​റു​പ​ടി
ഒ​രു​കാ​ല​ത്ത് ഇ​രു​ണ്ട ച​ർ​മ്മ​ത്തി​ന്‍റെ പേ​രി​ൽ, ത​ന്‍റെ ശ​രീ​ര​ത്തെ കു​റി​ച്ച് ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​തെ ന​ട​ന്ന പെ​ൺ​കു​ട്ടി​യാ​ണ് കെ​സി​യ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സൗ​ന്ദ​ര്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​വ​ളെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചു.​പ​ക്ഷേ "Fake it till you make it" എ​ന്ന മ​ന്ത്രം മ​ന​സ്സി​ൽ വെ​ച്ച്, അ​വ​ൾ സ്വ​യം മാ​റി. 2024 ൽ ​മി​സ് ടീ​ൻ ദി​വ, പി​ന്നെ മി​സ് യൂ​ണി​വേ​ഴ്സ് കേ​ര​ള, ഇ​പ്പോ​ൾ മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ.

ഇ​ന്ന് ലോ​ക​വേ​ദി​യി​ൽ ക​സ​വ് ചൂ​ടി നി​ൽ​ക്കു​ന്ന അ​വ​ൾ, കേ​ര​ള​ത്തി​ലെ ഓ​രോ പെ​ൺ​കു​ട്ടി​യോ​ടും പ​റ​യു​ന്ന​ത് ഇ​താ​ണ് - "നി​റം നോ​ക്കി ആ​രും നി​ന്നെ അ​ള​ക്കേ​ണ്ട. നി​ന്‍റെ നാ​ട്, നി​ന്‍റെ വേ​രു​ക​ൾ ത​ന്നെ​യാ​ണ് നി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭം​ഗി."

ഫി​നാ​ലെ ന​വം​ബ​ർ 24 ന്
​പ്യൂ​ന്പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ സാ​ൻ ഹു​വാ​നി​ൽ ന​വം​ബ​ർ 24 നാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ. ലോ​കം മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ന്നു.​കി​രീ​ടം കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും, കെ​സി​യ ഇ​തി​നോ​ട​കം ജ​യി​ച്ച് ക​ഴി​ഞ്ഞു. കേ​ര​ള​ത്തെ ലോ​ക​വേ​ദി​യി​ൽ എ​ത്തി​ച്ച്.​ന​മ്മു​ടെ കെ​സി​യ​യ്ക്ക് വേ​ണ്ടി ഒ​രു ലൈ​ക് ഇ​ടൂ! കേ​ര​ള​ത്തി​ന്‍റ അ​ഭി​മാ​നം ലോ​കം അ​റി​യ​ട്ടെ!

Tags : special story

Recent News

Corehub Up