x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയ്ക്ക് പുതിയ സിന്ധു പിറക്കുന്നു!

വെബ്ഡെസ്ക്
Published: November 19, 2026 03:59 PM IST | Updated: November 19, 2026 03:59 PM IST

രക്ഷിത രാംരാജ്

 

 

ഇന്ത്യൻ ബാഡ്മിന്‍റണിൽ ഒരു പുതിയ താരം ഉദിച്ചിരിക്കുന്നു.
പേര് - രക്ഷിത രാംരാജ്. പ്രായം - വെറും 19.

ഹോങ്കോംഗ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്‍റൽ ലോകത്തെ ഞെട്ടിച്ചാണ് ഈ കോയമ്പത്തൂർക്കാരി പെൺകുട്ടി എത്തിയത്. എതിരാളി ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യൻ, ലോക നാലാം നമ്പർ താരം, ചൈനയുടെ ചെൻ യു ഫെയ് ആയിരുന്നു എതിരാളി.

രണ്ട് സെറ്റിൽ തകർത്തു

രണ്ടാം റൗണ്ട് മത്സരത്തിൽ ചെൻ യു ഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രക്ഷിതയുടെ ജയം. സ്കോർ - 21-18, 24-22.

രണ്ടാം സെറ്റിൽ 24-22 എന്ന സ്കോർ കണ്ടാൽ തന്നെ അറിയാം, എത്ര വാശിയേറിയ പോരാട്ടമായിരുന്നു എന്ന്. പക്ഷേ, 19 കാരി ഒരിടത്തും പതറിയില്ല. പുള്ളെല ഗോപിചന്ദ് അക്കാദമിയിൽ പരിശീലിക്കുന്ന ഈ പെൺകുട്ടിയുടെ കളിയിൽ ഉണ്ടായിരുന്നത് അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായിരുന്നു.

കോയമ്പത്തൂരിൽ നിന്നുള്ള രക്ഷിതയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ജയമാണിത്. ഇതുവരെ വലിയ വാർത്തകളിൽ ഇടം പിടിക്കാതിരുന്ന രക്ഷിത, ഒറ്റ മത്സരം കൊണ്ട് ലോക ബാഡ്മിന്‍റണിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി.ഓവർഹെഡ് ഡിസപ്ഷനുകളും, അതിവേഗ അറ്റാക്കിങ് സ്ട്രോക്കുകളും കൊണ്ട് ചൈനീസ് താരത്തെ അവൾ വട്ടം കറക്കി.

പിവി സിന്ധുവിന് ശേഷം ഇന്ത്യൻ വനിതാ ബാഡ്മിന്‍റണിൽ ഒരു വലിയ താരം ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന് ഉത്തരമാകുകയാണ് ഈ 19 കാരി.ഒളിമ്പിക് ചാമ്പ്യനെ തോൽപ്പിച്ചതോടെ രക്ഷിത ഇനി വെറുമൊരു പേരല്ല. ഇന്ത്യയുടെ ഭാവി താരമാണ്.

Tags : sports story

Recent News

Corehub Up