മ്യൂണിക്: ജര്മന് ബുണ്ടസ് ലിഗ ഫുട്ബോളില് സ്റ്റോപ്പേജ് ടൈമിലെ രണ്ട് ഗോളിലൂടെ എഫ്സി ബയേണ് മ്യൂണിക്കിനു ജയം. എവേ പോരാട്ടത്തില് 3-2ന് ഫ്രൈബര്ഗിനെയാണ് ബയേണ് മ്യൂണിക് തോല്പ്പിച്ചത്.
കൗമാരക്കാരനായ ലെനാര്ട്ട് കാളായിരുന്നു (90+9) ബയേണിന്റെ ജയം കുറിച്ച ഗോള് നേടിയത്. ഗോള്രഹിതമായ ആദ്യ പകുതിക്കുശേഷം ജോഹാന് മാന്സാമ്പി (46), ലൂക്കാസ് ഹോലര് (71) എന്നിവരിലൂടെ ഫ്രൈബര്ഗ് 2-0നു മുന്നിലെത്തി. എന്നാല്, 20കാരനായ ടോം ബിഷോഫിന്റെ ഇരട്ടഗോളിലൂടെ (81, 90+2) സ്റ്റോപ്പേജ് ടൈമിന്റെ രണ്ടാം മിനിറ്റില് ബയേണ് 2-2ന് ഒപ്പം പിടിച്ചു. തുടര്ന്നായിരുന്നു 18കാരനായ കാള് ജയം കുറിച്ച ഗോള് നേടിയത്.
ലീഗില് 28 മത്സരങ്ങളില്നിന്ന് 73 പോയിന്റുമായി ബയേണ് മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്നു.