റിയാദ്: പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട വിശ്രമത്തിനു ശേഷമുള്ള തിരിച്ചുവരവ് ഇരട്ടഗോളിലൂടെ ആഘോഷിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയായിരുന്നു റൊണാള്‍ഡോ തിരിച്ചുവരവ് ആഘോഷിച്ചത്.
അല്‍ നജ്മ എഫ്സിക്ക് എതിരായ മത്സരത്തില്‍ 56 (പെനാല്‍റ്റി), 73 മിനിറ്റുകളിലായിരുന്നു സിആര്‍7ന്റെ ഗോളുകള്‍. സാദിയൊ മാനെയും (45+9, 90+5) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 5-2ന്റെ ജയം നേടി. അബ്ദുള്‍ അല്‍ ഹംദാന്റെ (45+8) വകയായിരുന്നു ടീമിന്റെ ആദ്യഗോള്‍.
റാകന്‍ അല്തുലൈഹി (44) അല്‍ നജ്മയ്ക്കായി ലീഡ് നേടി. ഫിലിപ്പെ കാര്‍ഡോസോയുടെ (47) വകയായിരുന്നു അല്‍ നജ്മയുടെ മറ്റൊരു ഗോള്‍.
ഫെബ്രുവരിക്കുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ എത്തിയിരുന്നില്ല. അല്‍ നസറിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങളിലും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ രണ്ട് രാജ്യാന്തര മത്സരങ്ങളിലും (മെക്സിക്കോ, യുഎസ്എ) സിആര്‍7 പുറത്തിരുന്നു. പ്രഫഷണല്‍ കരിയറില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 967ല്‍ എത്തി.
2025-26 സീസണ് സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിയുടെ തുടര്‍ച്ചയായ 13-ാം ജയമാണ്. 27 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുമായി അല്‍ നസര്‍ എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുള്ള അല്‍ ഹിലാല്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. അല്‍ അഹ്ലി (62) മൂന്നാം സ്ഥാനത്തുണ്ട്.
Tags : CR7 Returns Cristiano Ronaldo Portuguese superstar