ഇന്ത്യൻ ടീം
ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യയ്ക്ക് ആധികാരിക ജയം. 90 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സെടുത്തു. ഇഷാൻ കിഷന്‍റെയും തിലക് വർമയും ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
ഇഷാൻ കിഷൻ 44 പന്തിൽ 81 റണ്‍സും തിലക് വർമ 29 പന്തിൽ 60 റണ്‍സും നേടി. അഭിഷേക് ശർമ (8) നിരാശപ്പെടുത്തിയപ്പോൾ വൈഭവ് സൂര്യവൻഷി 20 റണ്‍സെടുത്തു മടങ്ങി. ശ്രേയസ് അയ്യർ 25 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 17.5 ഓവറിൽ 129 റണ്‍സിന് സിംബാബ്‌വെ ഓൾഔട്ടായി. 32 റണ്‍സ് നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റാണ് സിംബാബ്‌വെ നിരയിൽ ടോപ് സ്കോറർ. റയാൻ ബർൾ 20 റണ്‍സും തടിവനാഷെ മരുമാനി 24 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിൻസ് യാദവും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതവും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.
Tags : India Zimbabwe Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines