തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിനും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ സൗരാഷ്ട്രയ്ക്കെതിരേ ജയം സ്വന്തമാക്കി കേരള വനിതകൾ.
23 വയസിൽ താഴെയുള്ളവർക്കായുള്ള ദേശീയ വനിതാ ട്വന്റി20 ചാന്പ്യൻഷിപ്പിലാണ് കേരളം സൗരാഷ്ട്രയ്ക്കെതിരേ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ ഇന്നിംഗ്സ് 114 റണ്‍സിൽ അവസാനിച്ചു. കളി സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ ഇരു ടീമുകളും പത്ത് റണ്‍സ് വീതം നേടി വീണ്ടും തുല്യത പാലിച്ചതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയ്ക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. കേരളം അഞ്ചാം പന്തിൽ ലക്ഷ്യത്തിലെത്തി.
Tags : Kerala women