x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ മാ​​റ്റം​​ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പ്ര​​മു​​ഖ​​ര്‍


Published: March 24, 2026 10:26 PM IST | Updated: March 24, 2026 10:26 PM IST

മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം പ​​തി​​പ്പി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് വെ​​റും മൂ​​ന്നു​​ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​മാ​​ണ് നി​​ല​​വി​​ലെ ചൂ​​ടേ​​റി​​യ ച​​ര്‍​ച്ച.

നി​​ല​​വി​​ല്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​യെ 2026 ഐ​​സി​​സി പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നെ ക്യാ​​പ്റ്റ​​നാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ന്‍ മു​​ന്‍​താ​​ര​​ങ്ങ​​ളാ​​യ കെ. ​​ശ്രീ​​കാ​​ന്ത്, ആ​​ര്‍. അ​​ശ്വി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നാ​​യി ഹാ​​ര്‍​ദി​​ക് ക്യാ​​പ്റ്റ​​ന്‍​സി ഒ​​ഴി​​ഞ്ഞുന​​ല്‍​ക​​ണ​​മെ​​ന്ന് ശ്രീ​​കാ​​ന്ത് തു​​റ​​ന്ന​​ടി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍​ ഹാ​​ര്‍​ദി​​ക്

2015ല്‍ ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റാ​​യ ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം. 2022 ഐ​​പി​​എ​​ല്ലി​​നു മു​​ന്നോ​​ടി​​യാ​​യി മും​​ബൈ ഹാ​​ര്‍​ദി​​ക്കി​​നെ റി​​ലീ​​സ് ചെ​​യ്തു. 2022ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ഹാ​​ര്‍​ദി​​ക് പു​​തി​​യ ദൗ​​ത്യ​​മേ​​റ്റെ​​ടു​​ത്തു. അ​​തേ വ​​ര്‍​ഷം ഗു​​ജ​​റാ​​ത്തി​​നെ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ചു. എ​​ന്നാ​​ല്‍, 2024ല്‍ ​​ട്രേ​​ഡിം​​ഗി​​ലൂ​​ടെ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ തി​​രി​​ച്ചെ​​ത്തി.

2024 സീ​​സ​​ണി​​നു മു​​മ്പാ​​യി മും​​ബൈ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് രോ​​ഹി​​ത് ശ​​ര്‍​മ​​യെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കം ചെ​​യ്തു. പ​​ക​​രം ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യെ ക്യാ​​പ്റ്റ​​നാ​​ക്കി. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നെ അ​​ഞ്ച് ത​​വ​​ണ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ര്‍​മ​​യെ നീ​​ക്കി​​യ​​ത് ആ​​രാ​​ധ​​ക​​ര്‍​ക്കി​​ട​​യി​​ല്‍ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചു. മാ​​ത്ര​​മ​​ല്ല, ഫീ​​ല്‍​ഡിം​​ഗി​​ല്‍ രോ​​ഹി​​ത്തി​​നെ ബൗ​​ണ്ട​​റി ലൈ​​നി​​ലേ​​ക്ക് അ​​യ​​ച്ച​​ത​​ട​​ക്ക​​മു​​ള്ള ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വി​​ധേ​​യ​​മാ​​യി.

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​‍

രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ആ​​യി​​രി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു 2023 സീ​​സ​​ണി​​ല്‍ ല​​ഭി​​ച്ച സൂ​​ച​​ന. കാ​​ര​​ണം, 2023 സീ​​സ​​ണി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മും​​ബൈ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തി. രോ​​ഹി​​ത് പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​യി​​രു​​ന്നു മും​​ബൈ​​യെ ന​​യി​​ച്ച​​ത്. 2023 സീ​​സ​​ണി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യ​​ാദവ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി.

ഹാ​​ര്‍​ദി​​ക്കി​​നു 2026 നി​​ര്‍​ണാ​​യ​​കം

നാ​​യ​​കസ്ഥാ​​ന​​ത്ത് ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ നി​​ര്‍​ണാ​​യ​​ക സീ​​സ​​ണ്‍ ആ​​യി​​രി​​ക്കും 2026. ര​​ണ്ട് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ക്യാ​​പ്റ്റ​​ന്മാ​​ര്‍ (രോ​​ഹി​​ത് ശ​​ര്‍​മ -2024, സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് -2026) ഉ​​ണ്ടെ​​ന്ന​​ത് ഹാ​​ര്‍​ദി​​ക്കി​​നെ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ക്കി​​യേ​​ക്കാം. പ്ര​​ത്യേ​​കി​​ച്ച് ക്യാ​​പ്റ്റ​​ന്‍​സി സൂ​​ര്യ​​കു​​മാ​​റി​​നു കൈ​​മാ​​റ​​ണ​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍.

2026 ​​സീ​​സ​​ണി​​ല്‍ ക​​രു​​ത്തു​​റ്റ ടീ​​മു​​മാ​​യാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ഇ​​റ​​ങ്ങു​​ന്ന​​ത്. ബാ​​റ്റിം​​ഗി​​ല്‍ രോ​​ഹി​​ത് ശ​​ര്‍​മ, ക്വി​​ന്‍റ​​ണ്‍ ഡി​​ കോ​​ക്ക്, റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ന്‍, സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്, തി​​ല​​ക് വ​​ര്‍​മ എ​​ന്നി​​വ​​രാ​​ണ് ക​​രു​​ത്ത്. വെ​​ടി​​ക്കെ​​ട്ടു​​കാ​​രാ​​യ ഷെ​​ര്‍​ഫാ​​ന്‍ റൂ​​ഥ​​ര്‍​ഫോ​​ഡ്, ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ എ​​ന്നി​​വ​​രു​​ടെ ഫി​​നി​​ഷിം​​ഗും മും​​ബൈ​​ക്കു ഗു​​ണം ചെ​​യ്യും.

ജ​​സ്പ്രീ​​ത് ബും​​റ​​യും ട്രെ​​ന്‍റ് ബോ​​ള്‍​ട്ടും ന​​യി​​ക്കു​​ന്ന പേ​​സ് ആ​​ക്ര​​മ​​ണ​​മാ​​ണ് മും​​ബൈ​​യു​​ടെ ബൗ​​ളിം​​ഗ് ക​​രു​​ത്ത്. ക്യാ​​പ്റ്റ​​ന്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, ദീ​​പ​​ക് ചാ​​ഹ​​ര്‍, അ​​ശ്വി​​നി കു​​മാ​​ര്‍, ന്യൂ​​സി​​ല​​ന്‍​ഡ് സ്പി​​ന്ന​​ര്‍ മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ എ​​ന്നി​​വ​​രും ബൗ​​ളിം​​ഗി​​നു ശ​​ക്തി പ​​ക​​രും.

Tags : Mumbai Indians captaincy change Suryakumar Yadav hardik pandya

Recent News

Corehub Up