ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. രാത്രി ഒന്നിന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും.
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ അഞ്ചാം ജയമാണ് ലക്ഷ്യമിടുന്നത്. 28 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് സിറ്റിക്കുള്ളത്.
28 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിനുള്ളത്. ലീഗ് ടേബിളിൽ 17-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.
Tags : english premier league football manchester city nottingham forest match