ബ്രസീലിയ: ബ്രസീല്‍ ക്ലബ്ബായ സാന്റോസിന്റെ സൂപ്പര്‍ താരം നെയ്മര്‍ ഒടുവില്‍ ക്ഷമാപണം നടത്തി തടിയൂരി.
സാന്റോസില്‍ സഹതാരമായ റോബിഞ്ഞോ ജൂണിയറിനെ ട്രെയ്നിംഗ് ഗ്രൗണ്ടില്‍വച്ച് തല്ലി എന്ന കേസിലാണ് ക്ഷമാപണം നടത്തി നെയ്മര്‍ തടിയൂരിയത്.
ഡിപോര്‍ട്ടീവോ റെക്കോലെറ്റയ്ക്ക് എതിരായ മത്സരത്തില്‍ സാന്റോസിനായി ഗോള്‍ നേടിയ നെയ്മര്‍, സൈഡ് ബെഞ്ചിലായിരുന്ന റോബിഞ്ഞോ ജൂണിയറിന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. “ക്ഷമാപണമാണ് ആവശ്യമെങ്കില്‍, ഇതാ അത്”- നെയ്മര്‍ പറഞ്ഞു.