ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിനെ തേടി പുതിയ വിവാദം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ കഴിഞ്ഞ മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങളാണ് റോയൽസിനെ വിവാദങ്ങളിലേക്ക് എത്തിച്ചത്. ഐപിഎൽ നിയമങ്ങൾ ലംഘിച്ച് ടീം മാനേജർ ഫോണ്‍ ഉപയോഗിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബംഗളൂരു ഉയർത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11-ാം ഓവറിലാണ് സംഭവം. ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയടക്കം സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
2026ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോൾ പ്രകാരം ടീം മാനേജർമാർക്ക് ഫോണ്‍ കൈയില്‍ സൂക്ഷിക്കാൻ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാൻ പാടില്ല.
Tags : Phone use Controversy