x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ള്‍; മ​ത്സ​രം സ​മ​നി​ല​യി​ല്‍

തോ​മ​സ് വ​ര്‍​ഗീ​സ്
Published: December 1, 2025 12:03 AM IST | Updated: December 1, 2025 12:05 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​പ​കു​തി​യി​ല്‍ മ​ല​പ്പു​റം എ​ഫ്സി​യു​ടെ കു​തി​പ്പ്, ര​ണ്ടാം പ​കു​തി​യി​ല്‍ തി​രു​വ​ന​ന്ത​പും കൊ​മ്പ​ന്‍​സി​ന്‍റെ തി​രി​ച്ച​ടി. ഒ​ടു​വി​ല്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍.

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് മ​ല​പ്പു​റം എ​ഫ്‌​സി പോ​രാ​ട്ടം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 17-ാം മി​നി​റ്റി​ല്‍ മ​ല​പ്പു​റ​ത്തി​നു വേ​ണ്ടി മൊ​റോ​ക്ക​ന്‍ താ​രം എ​ല്‍​ഫോ​ഴ്സി ഗോ​ള്‍ നേ​ടി. കൊ​മ്പ​ന്‍​സി​നു​വേ​ണ്ടി ബ്ര​സീ​ലി​യ​ന്‍ താ​രം പൗ​ലോ വി​ക്ട​ര്‍ 48-ാം മി​നി​റ്റിൽ ഗോ​ള്‍ മ​ട​ക്കി. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള സ​മ​നി​ല കു​രു​ക്ക് ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു.

ആ​ദ്യ പ​കു​തി​യി​ല്‍ സ​ര്‍​വാ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ മ​ല​പ്പു​റം എ​ഫ്സി​ക്ക് മ​ത്സ​ര​ത്തി​ലെ ആ​ദ്യ കോ​ര്‍​ണ​ര്‍ എ​ട്ടാം മി​നി​റ്റി​ല്‍ ല​ഭി​ച്ചു. എ​ന്നാ​ല്‍, ഗോ​ളാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 13-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി ബോ​ക്സി​നു സ​മീ​പ​ത്തു​വ​ച്ച് എ​ല്‍​ഫോ​സ​യെ കൊ​മ്പ​ന്‍​സി​ന്‍റെ പ്ര​തി​രോ​ധ താ​രം അ​രൗ​ജോ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച ഫ്രീ ​കി​ക്ക് ഗോ​ള്‍ ആ​ക്കി മാ​റ്റാ​ന്‍ മ​ല​പ്പു​റ​ത്തി​നു ക​ഴി​ഞ്ഞി​ല്ല.

നാ​ലു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ കൊ​മ്പ​ന്‍​സി​ന്‍റെ പ്ര​തി​രോ​ധനി​ര​യു​ടെ പി​ഴ​വ് മു​ത​ലാ​ക്കി മ​ല​പ്പു​റം എ​ഫ്സി ആ​ദ്യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. കൊ​മ്പ​ന്‍​സ് ഗോ​ളി സ​ത്യ​ജി​ത് ബു​ര്‍​ദോ​ലെ പ്ര​തി​രോ​ധ നി​ര​യ്ക്കു ന​ല്കി​യ പ​ന്ത് കൃ​ത്യ​മാ​യി വ​രു​തി​യി​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പ​ന്ത് മ​ല​പ്പു​റ​ത്തി​ന്‍റെ എ​ല്‍​ഫോ​സെ​യു​ടെ മു​ന്നി​ല്‍.

വ​ല​തു​കാ​ല്‍ കൊ​ണ്ട് എ​ല്‍​ഫോ​സെ തൊ​ടു​ത്ത ഷോ​ട്ട് ഗോ​ള്‍​പോ​സ്റ്റി​ന്‍റെ വ​ല​തു​മൂ​ല​യി​ല്‍ പ​തി​ച്ച​പ്പോ​ള്‍ കൊ​മ്പ​ന്‍​സി​ന്‍റെ ഗോ​ളി കാ​ഴ്ച​ക്കാ​ര​നാ​യി. 28-ാം മി​നി​റ്റി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ സേ​വ്യ​ര്‍ കോ​സ്റ്റ തൊ​ടു​ത്ത ഷോ​ട്ട് ഗോ​ളി കു​ത്തി​യ​ക​റ്റി കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍ ഒ​തു​ക്കി.

48-ാം മി​നി​റ്റി​ല്‍ ഇ​ട​തു വിം​ഗി​ലി​ല്‍ നി​ന്നും പ്ര​തി​രോ​ധ താ​രം അ​ബ്ദു​ള്‍ ബാ​ദി​ഷ് ന​ല്കി​യ പാ​സ് സ്വീ​ക​രി​ച്ച് മ​ല​പ്പു​റ​ത്തി​ന്‍റെ പ്ര​തി​രോ​ധ നി​ര​യേ​യും ഗോ​ളി​യേ​യും കാ​ഴ്ച​ക്കാ​രാ​ക്കി കൊ​മ്പ​ന്‍​സി​ന്‍റെ പൗ​ലോ വി​ക്ട​ര്‍ ഗോ​ള്‍ പോ​സ്റ്റി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചു സ്‌​കോ​ര്‍ 1-1. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഇ​രു പ​കു​തി​യി​ലേ​ക്കും മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ളി​ല്‍ ക​ലാ​ശി​ച്ചി​ല്ല.

ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 12 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് മൂ​ന്നാ​മ​തും 11 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം നാ​ലാ​മ​തു​മാ​ണ്.

Tags : Super League Kerala Football match draw

Recent News

Corehub Up