ബുലവായോ: ഐസിസി അണ്ടര് 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില് ഇന്ത്യയുടെ വൈഭവ് സൂര്യവംശി, ആരോണ് ജോര്ജ് തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിംഗ്.
സ്കോട്ട്ലന്ഡ് അണ്ടര് 19ന് എതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര് 19, വൈഭവ് സൂര്യവംശി (50 പന്തില് 96), ആരോണ് ജോര്ജ് (58 പന്തില് 61), വിഹാന് മല്ഹോത്ര (81 പന്തില് 77), അഭിഗ്യാന് കുണ്ഡു (48 പന്തില് 55) എന്നിവരുടെ അര്ധസെഞ്ചുറി മികവില് 374 റണ്സ് അടിച്ചുകൂട്ടി.
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന് കൗമാരക്കാര് 50 ഓവറില് 374 റണ്സ് നേടിയത്. 15 മുതലാണ് 2026 ഐസിസി അണ്ടര് 19 ഏകദിന ലോകകപ്പ് ആരംഭിക്കുക.
Tags : Vaibhav Aaron strike batting