x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭു​ജി​യോ ഡു​ങ്ക​ര്‍ ഭു​ജ്

അ​ജി​ത് ജി. ​നാ​യ​ർ
Published: August 30, 2026 03:34 AM IST | Updated: August 30, 2026 03:34 AM IST

ഗു​ജ​റാ​ത്തി​ലെ ക​ച്ച് മേ​ഖ​ല​യി​ലു​ള്ള ഭു​ജ് ന​ഗ​ര​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കു​ന്നാ​ണ് ഭു​ജി​യോ ഡു​ങ്ക​ര്‍. ഈ ​മ​ല​യു​ടെ മു​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഭു​ജി​യ കോ​ട്ട ക​ച്ചി​ന്‍റെ സൈ​നി​ക​ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. കോ​ട്ട​യു​ടെ ച​രി​ത്ര​ത്തേ​ക്കാ​ള്‍ ഭു​ജി​നെ പ്ര​ശ​സ്ത​മാ​ക്കു​ന്ന​ത് മ​ല​മു​ക​ളി​ലെ ഭു​ജം​ഗ് നാ​ഗ​ക്ഷേ​ത്ര​വും ഇ​വി​ടു​ത്തെ പു​രാ​ത​ന​മാ​യ ഭു​ജം​ഗ നാ​ഗാ​രാ​ധ​ന​യു​മാ​ണ്.

പു​രാ​ത​ന​കാ​ല​ത്ത് ക​ച്ച് പ്ര​ദേ​ശം ഭ​രി​ച്ചി​രു​ന്ന നാ​ഗ​വം​ശ​ത്തി​ലെ അ​വ​സാ​ന ത​ല​വ​നാ​യി​രു​ന്ന ഭു​ജം​ഗ എ​ന്ന രാ​ജാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​ന്നി​ന് ഈ ​പേ​ര് ല​ഭി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ക്കാ​ല​ത്ത് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​കാ​രി​ക​ള്‍​ക്കും കൊ​ള്ള​ക്കാ​ര്‍​ക്കു​മെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടി ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ച്ച നാ​ഗ​സ​ന്യാ​സി​മാ​ര്‍ ഭു​ജം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​കു​ന്നി​ന്‍​മു​ക​ളി​ലാ​യി​രു​ന്നു ത​മ്പ​ടി​ച്ചി​രു​ന്ന​ത്.

യു​ദ്ധ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഭു​ജം​ഗ​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥം പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​ല​മു​ക​ളി​ല്‍ നി​ര്‍​മി​ച്ച നാ​ഗ​ക്ഷേ​ത്ര​മാ​ണ് ഭു​ജം​ഗ് നാ​ഗ് ക്ഷേ​ത്രം. ഇ​ന്നും നാ​ഗ​പ​ഞ്ച​മി നാ​ളി​ല്‍ ഇ​വി​ടെ വ​ലി​യ മേ​ള​യും പൂ​ജ​ക​ളും ന​ട​ക്കു​ന്നു. അ​തേ​സ​മ​യം ഭു​ജം​ഗ​ന്‍ ഒ​രു നാ​ഗ​ദേ​വ​ത​യാ​യി​രു​ന്നു​വെ​ന്നും ചി​ല ഐ​തി​ഹ്യ​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഭു​ജ് ന​ഗ​ര​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഈ ​കു​ന്നി​ന്‍​മു​ക​ളി​ല്‍ ക​ച്ച് രാ​ജാ​ക്ക​ന്മാ​രാ​ണ് കോ​ട്ട നി​ര്‍​മി​ച്ച​ത്.

ക​ച്ച് ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന റാ​വു ഗോ​ധ്ജി ഒ​ന്നാ​മ​ന്‍ 1715ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ മ​ഹാ​റാ​വു ദേ​ശ്വ​ല്‍​ജി ഒ​ന്നാ​മ​ന്‍ 1741ല്‍ ​കോ​ട്ട പൂ​ര്‍​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ന​ഗ​ര​ത്തെ പൂ​ര്‍​ണ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ലാ​ണ് കോ​ട്ട പ​ണി​ത​ത്. കൂ​റ്റ​ൻ ക​ല്‍​മ​തി​ലു​ക​ളും നി​രീ​ക്ഷ​ണ ഗോ​പു​ര​ങ്ങ​ളും പീ​ര​ങ്കി​ക​ള്‍ വ​യ്ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഇ​തി​ലു​ണ്ട്. മു​ഗ​ള​ന്മാ​ർ, സി​ന്ധി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ അ​ധി​നി​വേ​ശ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഈ ​കോ​ട്ട നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

1819ല്‍ ​ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി ക​ച്ച് പി​ടി​ച്ച​ട​ക്കി​യ​പ്പോ​ള്‍ അ​വ​ര്‍ ഭു​ജി​യ കോ​ട്ട കീ​ഴ​ട​ക്കു​ക​യും ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന ഈ ​മ​ല​യും കോ​ട്ട​യും പി​ന്നീ​ട് പു​രാ​വ​സ്തു വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റി. എ​ന്നാ​ല്‍ 2001 ജ​നു​വ​രി 26നു​ണ്ടാ​യ ഗു​ജ​റാ​ത്ത് ഭൂ​ക​മ്പ​ത്തി​ല്‍ ക​ച്ച് മേ​ഖ​ല​യ്ക്ക് വ​ലി​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. ഭു​ജി​ന്‍റെ ആ​ധു​നി​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത് മാ​റു​ക​യും ചെ​യ്തു.

ഭൂ​ക​മ്പ​ത്തി​ല്‍ ത​ക​ര്‍​ന്ന ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ള്‍ പി​ന്നീ​ട് പു​ന​രു​ദ്ധ​രി​ക്കു​ക​യും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്ക് ഒ​രു സ്മൃ​തി​വ​നം സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. 470 ഏ​ക്ക​റാ​ണ് വി​ശാ​ല​മാ​യ സ്മൃ​തി​വ​ന​ത്തി​ന്‍റെ വി​സ്തൃ​തി. ഇ​ന്ന് ച​രി​ത്ര​പ​ഠി​താ​ക്ക​ളും ട്രെ​ക്കിം​ഗ് ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​രും ധാ​രാ​ള​മാ​യെ​ത്തു​ന്ന സ്ഥ​ല​മാ​ണ് ഭു​ജി​യോ ഡു​ങ്ക​ര്‍. മ​ല​മു​ക​ളി​ല്‍​നി​ന്ന് ഭു​ജ് ന​ഗ​ര​ത്തി​ന്‍റെ വി​ശാ​ല​മാ​യ കാ​ഴ്ച ല​ഭി​ക്കും. പ്ര​ഭാ​ത​ത്തി​ലും സ​ന്ധ്യാ​വേ​ള​യി​ലും ഇ​വി​ടെ​നി​ന്നു​ള്ള കാ​ഴ്ച​ക​ള്‍ മ​നം ക​വ​രു​ന്ന​താ​ണ്.

ഭു​ജി​ന്‍റെ മു​ക​ളി​ല്‍ ഒ​രു കാ​വ​ല്‍​ക്കാ​ര​നെ​പ്പോ​ലെ നി​ല്‍​ക്കു​ന്ന ഭു​ജി​യോ ഡു​ങ്ക​ര്‍ ഒ​രു മ​ല എ​ന്ന​തി​ലു​പ​രി ക​ച്ചി​ന്‍റെ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ​യും ഓ​ര്‍​മ​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന തു​റ​ന്ന ച​രി​ത്ര​പു​സ്ത​ക​മാ​ണ്. കോ​ട്ട​യു​ടെ ക​ല്‍​മ​തി​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ യു​ദ്ധ​ങ്ങ​ളു​ടെ ക​ഥ​ക​ളു​ണ്ട്. അ​തോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ല്‍ നാ​ടോ​ടി​വി​ശ്വാ​സ​ങ്ങ​ളും. പു​റം​ലോ​ക​ത്തി​ന് അ​ധി​കം അ​റി​വി​ല്ലെ​ന്നു മാ​ത്രം.

Tags : Bhujiyo Dunkar Bhuj Sunday Deepika

Recent News

Corehub Up