x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെലഡിയുടെ രാസവിദ്യക്കാരൻ

ഹരിപ്രസാദ്‌
Published: July 5, 2026 12:03 AM IST | Updated: July 5, 2026 12:03 AM IST

ര​ണ്ടു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശ​ബ്ദ​മാ​ധു​ര്യം​കൊ​ണ്ട് മ​ന​സു​ക​ൾ​തൊ​ടു​ന്ന ഒ​രു ഗാ​യ​ക​നു​ണ്ട് ഹി​ന്ദി​യി​ൽ. പാ​ട്ടു​ക​ൾ ഏ​റെ പ​രി​ചി​ത​മാ​ണെ​ങ്കി​ലും ഓ, ​ഇ​തു പാ​ടി​യ​ത് ഇ​ദ്ദേ​ഹ​മാ​ണോ എ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന​യാ​ൾ- ജാ​വേ​ദ് അ​ലി. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ല്പ​ത്തി​നാ​ലാം ജന്മദി​നം...

ഡ​ൽ​ഹി​യി​ലെ പ​ഞ്ച്കു​യാ​ൻ റോ​ഡി​ൽ ഖ​വാ​ലി ഗാ​യ​ക​ൻ ഉ​സ്താ​ദ് ഹ​മീ​ദ് ഹു​സൈ​ന്‍റെ മ​ക​നാ​യി ജ​നി​ച്ച ജാ​വേ​ദ് ഹു​സൈ​ൻ.. തീ​രെ​ച്ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ അ​വ​ൻ പാ​ട്ടു​ക​ൾ പാ​ടി​ന​ട​ക്കു​മാ​യി​രു​ന്നു. പി​താ​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ അ​വ​ന്‍റെ മ​ധു​ര​ശ​ബ്ദം ഭാ​വ​പൂ​ർ​ണ​മാ​യി​ക്കൊ​ണ്ടി​രു​ന്നു. ജാ​വേ​ദ് ഹു​സൈ​ൻ എ​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ ജാ​വേ​ദ് അ​ലി ആ​യ​തെ​ന്ന​റി​യാ​മോ? അ​വി​ടെ​യാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന ഗു​രു​ത്വം എ​ന്താ​ണെ​ന്നു തി​രി​ച്ച​റി​യു​ക. ആ ​ക​ഥ ഇ​ങ്ങ​നെ​യാ​ണ്:

ഒ​രി​ക്ക​ൽ അ​വ​ന്‍റെ പാ​ട്ടു​കേ​ട്ട് മ​ഹാ​നാ​യ ഒ​രു ഗാ​യ​ക​ൻ പ​റ​ഞ്ഞു- "ഇ​വ​നൊ​രു മി​ക​ച്ച സം​ഗീ​ത​ജ്ഞ​നാ​വും!' ആ ​മ​ഹാ​ഗാ​യ​ക​ൻ ജാ​വേ​ദി​നു സ്വ​ര​ങ്ങ​ളു​ടെ വ​ഴി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​മാ​ത്ര​മ​ല്ല ചെ​യ്ത​ത്. സ്വ​ന്തം ക​ച്ചേ​രി​ക​ളി​ൽ ഒ​പ്പം പാ​ടാ​ൻ അ​വ​ന് അ​വ​സ​രം​കൊ​ടു​ത്തു. വ​ലി​യ വേ​ദി​ക​ളി​ൽ അ​വ​ന്‍റെ ശ​ബ്ദം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ ​ഗു​രു​വി​ന്‍റെ പേ​രി​ൽ​നി​ന്ന് ഒ​രു ഭാ​ഗ​മെ​ടു​ത്ത് ത​ന്‍റെ പേ​രി​നൊ​പ്പം ചേ​ർ​ത്ത് അ​വ​ൻ മ​ന​സാ ഒ​രു ഗു​രു​ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു. ജാ​വേ​ദ് ഹു​സൈ​ൻ അ​ങ്ങ​നെ ജാ​വേ​ദ് അ​ലി ആ​യി. അ​തെ, ആ ​ഗു​രു മ​റ്റാ​രു​മ​ല്ല, ഗ​സ​ൽ ഇ​തി​ഹാ​സം ഗു​ലാം അ​ലി​ത​ന്നെ!

ഡി​ജി​റ്റ​ൽ കാ​ല​ത്തെ ത​നി​മ

ച​ല​ച്ചി​ത്ര​സം​ഗീ​ത​ലോ​കം ഇ​ന്നു വി​ചി​ത്ര​മാ​യ പാ​ത​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ങ്ങും ഡി​ജി​റ്റ​ൽ മ​യം. താത്കാലി​ക​മാ​യി മാ​ത്ര​മു​യ​രു​ന്ന ത​രം​ഗ​ങ്ങ​ൾ.. ശു​ദ്ധ​മാ​യ ശ​ബ്ദ​മാ​ധു​ര്യം ഇ​ക്കാ​ല​ത്ത് വ​ള​രെ അ​പൂ​ർ​വ​മാ​ണ്. അ​തി​ന് ആ​വ​ശ്യ​ക്കാ​രും കു​റ​വാ​ണ്. എ​ന്നാ​ൽ, ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തി​ന്‍റെ ത​നി​മ​യെ​യും ആ​ധു​നി​ക വാ​ണി​ജ്യ സം​ഗീ​ത​ത്തെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പാ​ല​മാ​യി ജാ​വേ​ദ് അ​ലി ഇ​ന്ത്യ​ൻ സം​ഗീ​ത​രംഗ​ത്തു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ആ​രാ​ധ​ക​രു​ള്ള പ്ര​തി​ഭ. ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​വും വൈ​വി​ധ്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തെ വ​ള​ർ​ത്തി​യ​ത്. എ​ക് ദി​ൻ തേ​രി ബാ​ഹോം മേ (​ന​ഖാ​ബ്), ജ​ഷ്ൻ എ ​ബ​ഹാ​രാ (ജോ​ധാ അ​ക്ബ​ർ), ന​ഗാ​ഡ ന​ഗാ​ഡ (ജ​ബ് വി ​മെ​റ്റ്), കു​ൻ ഫാ​യാ കു​ൻ (റോ​ക്ക്സ്റ്റാ​ർ), ശ്രീ​വ​ല്ലി (പു​ഷ്പ) തു​ട​ങ്ങി​യ സൂ​ഫി, റൊ​മാ​ന്‍റി​ക്, പോ​പ്പ്, പാ​ൻ ഇ​ന്ത്യ​ൻ ഹി​റ്റു​ക​ൾ ജാ​വേ​ദി​ന്‍റെ ശ​ബ്ദ​ത്തി​ൽ ച​ല​ച്ചി​ത്ര​ലോ​കം ആ​ഘോ​ഷി​ക്കു​ന്നു. 2005ലെ ​ബ​ണ്ടി ഓ​ർ ബ​ബ്ലി എ​ന്ന ചി​ത്ര​ത്തി​ലെ ക​ജ്‌രാ രേ ​എ​ന്ന പാ​ട്ടി​ലൂ​ടെ​ത​ന്നെ ഇ​ൻ​ഡ​സ്ട്രി അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

റ​ഹ്്മാ​ന്‍റെ പ്രി​യ​ഗാ​യ​ക​ൻ

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ പ്രീ​തം ജാ​വേ​ദി​നു വ​ഴി​തു​റ​ന്നു​ന​ൽ​കി​യെ​ങ്കി​ൽ എ.​ആ​ർ. റ​ഹ്്മാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ലെ പൂ​ർ​ണ​മാ​യ ആ​ഴം ലോ​ക​ത്തെ കേ​ൾ​പ്പി​ച്ച​ത്. 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ധാ അ​ക്ബ​ർ എ​ന്ന ച​രി​ത്ര സി​നി​മ​യ്ക്ക് രാ​ജ​കീ​യ ഗാ​ഭീ​ര്യ​വും പ്ര​ണ​യ​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യും ചേ​രു​ന്ന ഒ​രു ശ​ബ്ദം ആ​വ​ശ്യ​മാ​യി​രു​ന്നു. ജ​ഷ്ൻ എ ​ബ​ഹാ​രാ എ​ന്ന പാ​ട്ടി​ൽ അ​തു കേ​ൾ​ക്കാം. അത് ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര പ്ര​ണ​യ​ഗാ​യ​ക​ൻ എ​ന്ന പ​ദ​വി​യും ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളും ജാ​വേ​​ദി​നു നേ​ടി​ക്കൊ​ടു​ത്തു. ഇ​പ്പോ​ഴും ലൈ​വ് വേ​ദി​ക​ളി​ൽ ജാ​വേ​ദ് ഈ ​പാ​ട്ടു​മാ​യെ​ത്തു​ന്പോ​ൾ ഹൃ​ദ​യ​ങ്ങ​ൾ ഒ​രു ച​ര​ടി​ൽ​കോ​ർ​ത്ത മാ​ല​യാ​കു​ന്ന​തു കാ​ണാം.

അ​ർ​സി​യാ​ൻ, റോ​ക്ക്സ്റ്റാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും റ​ഹ്്മാ​ൻ- ജാ​വേ​ദ് കൂ​ട്ടു​കെ​ട്ട് തു​ട​ർ​ന്നു. ആ​ത്മീ​യ​ത​യു​ടെ ഉ​യ​ര​ങ്ങ​ൾ തൊ​ടു​ന്ന പാ​ട്ടു​ക​ളാ​യി​രു​ന്നു ഇ​വ​യി​ൽ. ഹ​സ്ര​ത് നി​സാ​മു​ദീ​ൻ ദ​ർ​ഗ​യ്ക്കു​ള്ളി​ൽ​വ​ച്ച് റെ​ക്കോ​ർ​ഡ് ചെ​യ്ത കു​ൻ ഫാ​യാ കു​ൻ ത​ല​മു​റ​ക​ൾ​ക്കു പ്രി​യ​ങ്ക​ര​മാ​യ സൂ​ഫി ഗാ​ന​മാ​യി മാ​റി. താ​ഴ്ന്ന ശ്രു​തി​യി​ലെ ലാ​ളി​ത്യ​ത്തി​ൽ​നി​ന്ന് ആ​ത്മീ​യ​ത​യു​ടെ ഉ​രു​കി​ത്തി​ള​യ്ക്കു​ന്ന ഭാ​വ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ലി​യു​ടെ ശ​ബ്ദ​സ​ഞ്ചാ​ര​ങ്ങ​ൾ ഈ ​ഗാ​ന​ങ്ങ​ളെ സി​നി​മാ​പ്പാ​ട്ടു​ക​ൾ എ​ന്ന​തി​ലു​പ​രി​യാ​യി ഹൃ​ദ​യം​തൊ​ടു​ന്ന പ്രാ​ർ​ഥ​ന​ക​ളാ​ക്കി.

അ​ലി​യു​ടെ പ്രാ​ഗ​ത്ഭ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​യ​മ​ന​ത്തി​ലാ​ണ്. ഉ​യ​ർ​ന്ന ശ്രു​തി​യി​ലു​ള്ള പാ​ട്ടു​ക​ളി​ൽ പോ​ലും അ​ദ്ദേ​ഹം ഒ​രു ശ​ബ്ദ​ബാ​ഹു​ല്യം ഉ​ണ്ടാ​ക്കു​ന്നി​ല്ല; പ​ക​രം, ആ ​വ​രി​ക​ൾ​ക്കി​ട​യി​ലെ ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ പോ​ലും വി​കാ​ര​ങ്ങ​ൾ നി​റ​യ്ക്കു​ന്നു.

അ​തി​രു​ക​ൾ ക​ട​ന്ന്...

ത​മി​ഴും തെ​ലു​ഗു​വും ബം​ഗാ​ളി​യും മ​ല​യാ​ള​വു​മ​ട​ക്കം ഒ​ന്പ​തി​ല​ധി​കം പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ജാ​വേ​ദ് പാ​ടി​യി​ട്ടു​ണ്ട്. ശ​രി​ക്കു​മൊ​രു പാ​ൻ-​ഇ​ന്ത്യ​ൻ വ​ള​ർ​ച്ച. പു​ഷ്പ​യു​ടെ ഹി​ന്ദി പ​തി​പ്പി​ലെ ശ്രീ​വ​ല്ലി എ​ന്ന ഗാ​നം അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ ത​രം​ഗ​മാ​യി. മാ​സ​ങ്ങ​ളോ​ളം മ്യൂ​സി​ക് ചാ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു ഈ ​പാ​ട്ട്. റി​യാ​ലി​റ്റി ഷോ​ക​ൾ, സം​ഗീ​ത​സം​വി​ധാ​നം, ലൈ​വ് വേ​ദി​ക​ൾ, ചാ​രി​റ്റി പ​രി​പാ​ടി​ക​ൾ എ​ന്നി​ങ്ങ​നെ ജാ​വേ​ദി​ന്‍റെ സം​ഗീ​ത​ലോ​കം വി​ശാ​ല​മാ​ണ്. വ​ട​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ വി​വി​ധ വേ​ദി​ക​ൾ​ക്കു​ശേ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മും​ബൈ ഷ​ണ്‍​മു​ഖാ​ന​ന്ദ ഹാ​ളി​ൽ "ലെ​ഗ​സി- അ​ണ്‍​ഫോ​ർ​ഗെ​റ്റ​ബി​ൾ റ​ഫി' എ​ന്ന ക​ണ്‍​സെ​ർ​ട്ടു​മാ​യി ജാ​വേ​ദ് എ​ത്തും. ഗ്രാ​ൻ​ഡ് സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യാ​വും അ​ദ്ദേ​ഹ​ത്തി​നു പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കു​ക.

Tags : Melodys Alchemist

Recent News

Corehub Up