x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​തു​ന്പി വി​റ​ങ്ങ​ലി​ച്ച തീ​ര​ഗ്രാ​മ​ത്തി​ന് നാ​ട് കൈ​ത്താ​ങ്ങാ​യി

ഫാ. ​നെ​ല്‍​സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍
Published: August 23, 2026 03:50 AM IST | Updated: August 23, 2026 03:50 AM IST

പ്രതീകാത്മക ചിത്രം

“മാ​നം കാ​ണാ​വു​ന്ന കു​ടി​ലു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ല​മു​റ​യും നി​ല​വി​ളി​യു​മാ​ണ്. ക​ര​ഞ്ഞു ക​ണ്ണീ​ര്‍ വ​റ്റി​യ അ​മ്മ​മാ​രും ഭാ​ര്യ​മാ​രും കൂ​പ്പു​കൈ​ക​ളോ​ടെ വി​തു​മ്പി​ക്ക​ഴി​യു​ന്നു. അ​ച്ഛ​ന്മാ​രെ കാ​ണാ​ഞ്ഞ് ക​ര​ഞ്ഞ കു​ട്ടി​ക​ള്‍ ചാ​ണ​കം മെ​ഴു​കി​യ ന​ന​ഞ്ഞ തി​ണ്ണ​യു​ള്ള പു​ര​യ്ക്ക​ക​ത്ത് ത​ള​ര്‍​ന്നു കി​ട​ന്നു​റ​ങ്ങു​ന്നു.” 1976 ഓ​ഗ​സ്റ്റ് 23ന് ​ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യി​ലെ വ​രി​ക​ളാ​ണി​ത്. 23 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ന​ഷ്‌​ട​മാ​യ​ത് ആ ​ക​റു​ത്ത തി​ങ്ക​ളാ​ഴ്ച​യാ​ണ്.

ചി​ങ്ങ​മാ​സ​ത്തെ​ളി​വ് നി​ലാ​വു​പോ​ലെ മാ​ന​ത്ത് ക​ണ്ടു​ത​ന്നെ​യാ​ണ് നാ​ല്പ​തോ​ളം പേ​ര്‍ ചൂ​ണ്ട​യ്ക്ക് പോ​യ​ത്. ആ​റേ​ഴു പേ​ര്‍​ക്ക് പോ​കാ​വു​ന്ന വ​ള്ള​ങ്ങ​ളി​ല്‍ മ​ച്ചു​പാ​യ കെ​ട്ടി ത​ണ്ടു​വ​ലി​ച്ചാ​ണ് പോ​വു​ക. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് പ​രി​ച​യ​സ​മ്പ​ത്തി​ന്‍റെ ബ​ല​ത്തി​ലും മാ​നം നോ​ക്കി​യും പ​ര​പ്പു നോ​ക്കി​യു​മാ​ണ് ക​ട​ലി​ല്‍ പോ​യി​രു​ന്ന​ത്. മാ​നം ക​റു​ത്ത് ക​ട​ല്‍​പ്പ​ര​പ്പി​ല്‍ ക​രി പു​ര​ളു​ന്ന​തു ക​ണ്ട നാ​ലു​പേ​ര്‍ തി​രി​കെ തു​ഴ​ഞ്ഞു. വൈ​കു​ന്നേ​രം അ​വ​ര്‍ ക​ര തൊ​ടു​മ്പോ​ള്‍ ക​ട​ലി​ല്‍ ഉ​യ​ര്‍​ന്ന കാ​റ്റും കോ​ളും ക​ര​യി​ല്‍ പേ​മാ​രി​യാ​യി മാ​റി​യി​രു​ന്നു.

ആ ​സാ​യാ​ഹ്നം മു​ത​ല്‍ നാ​ല​ഞ്ചു ദി​ന​രാ​ത്ര​ങ്ങ​ള്‍ ക​ട​ലോ​ര​ഗ്രാ​മ​ത്തി​ല്‍ നെ​ഞ്ചി​ടി​പ്പും നി​ല​വി​ളി​യും മാ​ത്ര​മാ​യി. പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ ഒ​രു അ​ച്ഛ​നും നാ​ല് മ​ക്ക​ളും അ​വ​രു​ടെ ഒ​രു അ​യ​ല്‍​വാ​സി​യും ന​ടു​ക്ക​ട​ലി​ല്‍ മ​റി​ഞ്ഞു​പോ​യ വ​ള്ള​ത്തി​ല്‍​നി​ന്നു വേ​ര്‍​പ്പെ​ട്ട പാ​യ​മ​ര​ത്തി​ല്‍ പി​ടി​ച്ചു​കി​ട​ന്ന് പൊ​ങ്ങി​ത്താ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം പു​റ​ക്കാ​ട് പു​ന്ത​ല തീ​രം പ​റ്റി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വ​ള്ള​ങ്ങ​ളി​ല്‍ പു​റ​പ്പെ​ട്ട​വ​ര്‍ അ​ർ‌​ധ​പ്രാ​ണ​രാ​യി വ​ള്ള​ത്തി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടു​പേ​രെ തി​ര​മാ​ല പൂ​ന്ത​ല, ചേ​ന്ന​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​രം ക​യ​റ്റി​വി​ട്ടു. ശേ​ഷി​ച്ച 24 പേ​രാ​ണ് ക​ര​പ​റ്റാ​നു​ണ്ടാ​യി​രു​ന്ന​ത്. പി.​പി. ദാ​സ് എ​ന്ന യു​വാ​വി​നെ കാ​യം​കു​ളം അ​ഴി​മു​ഖ​ത്തി​ന് പ​ത്ത് മൈ​ല്‍ അ​ക​ലെ ഫി​ഷിം​ഗ് ബോ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി, മൂ​ന്നാം ദി​വ​സം ക​ര​യ്ക്കെ​ത്തി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, കാ​യം​കു​ളം, പു​റ​ക്കാ​ട്, പൂ​ന്ത​ല, ആ​യി​രം​തെ​ങ്ങ്, ചെ​റി​യ​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​ഴു ശ​രീ​ര​ങ്ങ​ള്‍ ക​ര​യ്ക്ക​ടി​ഞ്ഞു. ത​യ്യി​ല്‍ കു​ടും​ബ​ത്തി​ലെ ലോ​റ​ന്‍​സ്, ത​മ്പി, ദേ​വ​സ്യ എ​ന്നി​വ​രു​ടെ മാ​ത്രം മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നാ​യി. ആ​റു മൃ​ത​ദേ​ഹ​ങ്ങ​ള്‍ തീ​ര​ത്താ​ണ് സം​സ്ക​രി​ച്ച​ത്. ച​വ​റ​യി​ല്‍ അ​ടി​ഞ്ഞ ത​യ്യി​ല്‍ ദേ​വ​സ്യ​യു​ടെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് 23ന് ​രാ​ത്രി 10ന് ​പ​ള്ളി​യി​ല്‍ സം​സ്ക​രി​ച്ച​ത്. മ​രി​ച്ച​വ​രി​ല്‍ ഏ​ഴു​പേ​ര്‍ വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ര​ണ്ടു വീ​ടു​ക​ളി​ല്‍ അ​ച്ഛ​നെ​യും മ​ക​നെ​യും ന​ഷ്‌​ട​മാ​യി. ത​യ്യി​ല്‍ കു​ടും​ബ​ത്തി​ലെ അ​ച്ഛ​നും മ​ക​നും മ​രു​മ​ക​നും മ​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ള്‍

ഓ​ഗ​സ്റ്റ് 24ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍ വാ​ട​യ്ക്ക​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ.​കെ. ആ​ന്‍റ​ണി​യു​മു​ണ്ടാ‍​യി​രു​ന്നു. നാ​ല് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഐ​എ​ന്‍​എ​സ് കൃ​പാ​ണ്‍ എ​ന്ന നാ​വി​ക​സേ​നാ ക​പ്പ​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​യി​ല്ല. റ​വ​ന്യു മ​ന്ത്രി ബേ​ബി ജോ​ണ്‍ ആ​ല​പ്പു​ഴ ടി​ബി​യി​ല്‍ ത​ങ്ങി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​പ്പി​ച്ചു. മ​ന്ത്രി​മാ​ർ ഇ​രു​വ​രും ആ​ല​പ്പു​ഴ അ​ര​മ​ന​യി​ല്‍ ബി​ഷ​പ് മൈ​ക്കി​ൾ ആ​റാ​ട്ടു​കു​ള​ത്തെ സ​ന്ദ​ര്‍​ശി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 50 രൂ​പ സ​ഹാ​യം ബേ​ബി ജോ​ണി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് 100 രൂ​പ​യാ​ക്കി. പ്ര​ദേ​ശ​ത്തെ 100 വീ​ട്ടു​കാ​ര്‍​ക്ക് മൂ​ന്ന് ആ​ഴ്ച​ത്തെ സൗ​ജ​ന്യ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ചു. റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം റി​ലീ​ഫ് ക​മ്മി​റ്റി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 5000 രൂ​പ വീ​തം കൊ​ടു​ക്കാ​ന്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ വീ​ടു​ക​ള്‍ മേ​ഞ്ഞു​ന​ല്‍​കാ​നു​ള്ള ചെ​ല​വ് ആ​ല​പ്പു​ഴ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​റ്റെ​ടു​ത്തു.

ആ​രോ​ഗ്യ മ​ന്ത്രി എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വാ​ട​യ്ക്ക​ല്‍ ക​ട​പ്പു​റ​ത്ത് ഒ​രു മെ​ഡി​ക്ക​ല്‍ ബൂ​ത്ത് സ്ഥാ​പി​ച്ചു. വീ​ടു​ക​ളി​ല്‍ ത​ള​ര്‍​ന്നു​കി​ട​ന്ന​വ​രെ സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി. ക​ട​ൽ‌​ക്ഷോ​ഭ​ത്തി​ൽ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​രി​ല്‍ 22 പേ​ര്‍ ദൈ​വ​ജ​ന​മാ​താ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ്. ഇ​ട​വ​ക സം​ഘ​ട​ന​ക​ള്‍ ക​രു​ത​ലോ​ടെ നി​ല​കൊ​ണ്ടു.

ആ​ല​പ്പു​ഴ ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 23 പേ​രു​ടെ സ​മൂ​ഹ​വി​വാ​ഹം 1976 ഡി​സം​ബ​ര്‍ 23ന് ​ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് ഒ​രു പ​വ​ന്‍റെ താ​ലി​മാ​ല എ​ല്ലാ​വ​ര്‍​ക്കും സ​മ്മാ​നി​ച്ചു. മ​റ്റു ചെ​ല​വു​ക​ള്‍ ഇ​ട​വ​ക​യും. സ്മാ​ര​ക​മാ​യി ഒ​രു കു​രി​ശ് 1977 ഓ​ഗ​സ്റ്റ് 23 ന് ​വാ​ട​യ്ക്ക​ലി​ൽ സ്ഥാ​പി​ച്ചു. സ​മീ​പം ഒ​രു പ്രാ​ര്‍​ഥ​നാ​കേ​ന്ദ്ര​വും. എ​ല്ലാ ഓ​ര്‍​മ​ദി​ന​ത്തി​ലും ഗ്രാ​മം ഇ​വി​ടെ ഒ​ത്തു​ചേ​രു​ന്നു​ണ്ട്.

Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up