മ​ഴ​ക്കാ​ല​ത്ത് ചൂ​ടു ചാ​യ​യ്ക്കൊ​പ്പം ക​ഴി​ക്കാ​ൻ ക​ട്‌​ല​റ്റു​ക​ൾ
1. വെ​ജി​റ്റ​ബി​ൾ ക​ട്‌​ല​റ്റ്

ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി പൊ​ടി​ച്ച​ത് - ര​ണ്ടു ക​പ്പ്

കാ​ര​റ്റ്, ബീ​ൻ​സ്, ഗ്രീ​ൻ​പീ​സ് എ​ന്നി​വ അ​രി​ഞ്ഞ​ത് എ​ല്ലാം കൂ​ടി ര​ണ്ടു ക​പ്പ്. സ​വോ​ള അ​രി​ഞ്ഞ​ത് - ഒ​രു ക​പ്പ്, ഇ​ഞ്ചി അ​രി​ഞ്ഞ​ത് -ഒ​രു സ്പൂ​ൺ, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് - മൂ​ന്ന്, മു​ട്ട - ഒ​ന്ന്, റൊ​ട്ടി​പ്പൊ​ടി- ആ​വ​ശ്യ​ത്തി​ന്, മ​ല്ലി​യി​ല സ്വ​ല്പം, ഉ​പ്പ്, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ എ​ണ്ണ​യൊ​ഴി​ച്ച് അ​രി​ഞ്ഞു​വ​ച്ച​തെ​ല്ലാം ഒ​ന്നു വ​ഴ​റ്റി​യ​തി​നു​ശേ​ഷം ഇ​തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ഇ​ട്ട് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഒ​രു സ്പൂ​ൺ ഗ​രം മ​സാ​ല​യും ഉ​പ്പും ചേ​ർ​ത്ത് തീ ​കു​റ​ച്ചും അ​ട​ച്ചു​വ​ച്ച് ഒ​ന്ന് ആ​വി​ക​യ​റ്റു​ക.

അ​ട​പ്പു തു​റ​ന്ന് ഉ​രു​ള​ക്കി​ഴ​ങ്ങും മ​ല്ലി​യി​ല​യും ഇ​ട്ട് ന​ല്ല​തു​പോ​ല ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ത​ണു​ത്തു​ക​ഴി​ഞ്ഞ് ഈ ​കൂ​ട്ട് ചെ​റി​യ ക​ട്‌​ല​റ്റ് ആ​ക്കി വ​യ്ക്കു​ക - മു​ട്ട അ​ടി​ച്ചു വ​യ്ക്കു​ക.

വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ക​ട്‌​ല​റ്റും ആ​ദ്യം മു​ട്ട​യി​ലും പി​ന്നെ റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി വ​റു​ത്തു കോ​രു​ക. സോ​സ് കൂ​ട്ടി​യോ അ​ല്ലാ​തെ​യോ ചാ​യ​യ്ക്കൊ​പ്പം ചൂ​ടോ​ടെ ക​ഴി​ക്കാം.

2. ചേ​ന ക​ട്‌​ല​റ്റ്

പു​ഴു​ങ്ങി ഉ​ട​ച്ച ചേ​ന - ഒ​ന്ന​ര​ക്ക​പ്പ്, സ​വോ​ള-​ര​ണ്ടെ​ണ്ണം, ഇ​ഞ്ചി - ഒ​രു ചെ​റി​യ ക​ഷ​ണം, പ​ച്ച​മു​ള​ക് - നാ​ലെ​ണ്ണം, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - അ​ര​ക്ക​പ്പ്, മ​ല്ലി​യി​ല, പൊ​തി​ന​യി​ല, ക​റി​വേ​പ്പി​ല എ​ല്ലാം​കൂ​ടി ഒ​രു പി​ടി, പ​ട്ട പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ൺ, കു​രു​മു​ള​കു​പൊ​ടി - അ​ര ടീ​സ്പൂ​ൺ, ക​ട​ല​മാ​വ് - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

സ​വോ​ള​തൊ​ട്ടു ക​റി​വേ​പ്പി​ല​വ​രെ​യു​ള്ള​ത് എ​ല്ലാം​കൂ​ടി ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​ട​ച്ച ചേ​ന​യും പ​ട്ട​യും കു​രു​മു​ള​കും ഉ​പ്പും ക​ട​ല​മാ​വും​കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക.

ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി ക​ട്‌​ല​റ്റ് രൂ​പ​ത്തി​ൽ ആ​ക്കു​ക. വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഉ​ട​യാ​തെ വ​റു​ത്തു​കോ​രു​ക.

3. വ​ൻ​പ​യ​ർ ക​ട്‌​ല​റ്റ്

ചു​വ​ന്ന വ​ൻ​പ​യ​ർ വെ​ന്ത​ത് - ഒ​ന്ന​ര​ക്ക​പ്പ്, വെ​ന്ത ചോ​ർ - ഒ​രു ക​പ്പ്, കാ​ര​റ്റ് ചു​ര​ണ്ടി​യ​ത് -അ​ര​ക്ക​പ്പ്, സോ​യ​സോ​സ് - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ, എ​ണ്ണ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, വെ​ണ്ണ-​കാ​ൽ ക​പ്പ്, റൊ​ട്ടി​പ്പൊ​ടി-​ഒ​ന്ന​ര​ക്ക​പ്പ്, ഉ​പ്പ്, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

മു​ക​ളി​ൽ പ​റ​ഞ്ഞ എ​ല്ലാ കൂ​ട്ട​വും ഒ​ന്നി​ച്ചാ​ക്കി കൈ​കൊ​ണ്ട് ന​ല്ല​തു​പോ​ലെ കു​ഴ​ച്ചെ​ടു​ക്കു​ക. ഉ​രു​ള​ക​ളാ​ക്കി​യെ​ടു​ത്ത് ക​ട്‌​ല​റ്റ് രൂ​പ​ത്തി​ൽ ആ​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ഇ​വ മൂ​ന്ന് അ​ല്ലെ​ങ്കി​ൽ നാ​ലെ​ണ്ണം ഇ​ട്ട് ഇ​രു​പു​റ​വും സ്വ​ർ​ണ​നി​റ​മാ​കും​വ​രെ വ​റു​ത്തു​കോ​രു​ക. ഒ​രു പു​തു​രു​ചി​യു​ള്ള​താ​ണ്.

4. ക​പ്പ ക​ട്‌​ല​റ്റ്

ക​പ്പ പു​ഴു​ങ്ങി പൊ​ടി​ച്ച​ത് - 250 ഗ്രാം,
​മ​ല്ലി​യി​ല ഒ​രു പി​ടി, പ​ച്ച​മു​ള​ക് - ര​ണ്ടെ​ണ്ണം, സ​വോ​ള വ​ലു​ത് - ഒ​രെ​ണ്ണം, ഇ​ഞ്ചി - ഒ​രു ക​ഷ​ണം, ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്, ഉ​പ്പ്, മു​ട്ട​യു​ടെ വെ​ള്ള, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ആ​ദ്യം ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി ഇ​ഞ്ചി, ഉ​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് വ​ഴ​റ്റു​ക.
ഇ​ത് മൂ​ത്താ​ൽ ക​പ്പ​യും ഉ​പ്പും മ​ല്ലി​യി​ല​യും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ കു​ഴ​ച്ച് ഇ​ള​ക്കു​ക. ത​ണു​ത്ത​തി​നു​ശേ​ഷ​സ്റ്റ ചെ​റി​യ ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി ക​ട്‌​ല​റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ക​ട്‌​ല​റ്റും ആ​ദ്യം മു​ട്ട​വെ​ള്ള​യി​ലും പി​ന്നെ റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി വ​റു​ത്തു കോ​രു​ക.

5. ചൗ​അ​രി ക​ട്‌​ല​റ്റ്

പു​ഴു​ങ്ങി പൊ​ടി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് - ര​ണ്ടു ക​പ്പ്, ചൗ​അ​രി കു​തി​രാ​ൻ വ​ച്ച​ത് - ഒ​ന്ന​ര​ക്ക​പ്പ്, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് - മൂ​ന്നെ​ണ്ണം, മ​ല്ലി​യി​ല -ഒ​രു പി​ടി, ക​പ്പ​ല​ണ്ടി വ​റു​ത്തു​പൊ​ടി​ച്ച​ത് - അ​ര​ക്ക​പ്പ്, ബ്ര​ഡ് ക​ഷ​ണ​ങ്ങ​ൾ - മൂ​ന്നെ​ണ്ണം, ജീ​ര​കം -ഒ​രു ടീ​സ്പൂ​ൺ, നാ​ര​ങ്ങാ​നീ​ര് - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

മേ​ൽ​പ​റ​ഞ്ഞ എ​ല്ലാം കൂ​ട്ടി യോ​ജി​പ്പി​ക്കു​ക. ന​ല്ല​തു​പോ​ലെ കു​ഴ​ച്ച് ഉ​രു​ട്ടി ക​ട്‌​ല​റ്റ് രൂ​പ​ത്തി​ലാ​ക്കി എ​ണ്ണ ചൂ​ടാ​ക്കി വ​റു​ത്തു​കോ​രു​ക.

ഇ​തോ​ടൊ​പ്പം ക​ഴി​ക്കാ​ൻ തൈ​രും മു​ള​കു​പൊ​ടി​യും ക​പ്പ​ല​ണ്ടി പൊ​ടി​ച്ച​തും കൂ​ടി യോ​ജി​പ്പി​ച്ച് ച​ട്ണി ഉ​ണ്ടാ​ക്കി ഇ​തി​ൽ മു​ക്കി​ക്ക​ഴി​ക്കാം.

ഇ​വ​യെ​ല്ലാം വ​ള​രെ രു​ചി​ക​ര​മാ​ണ്. ഉ​ണ്ടാ​ക്കി​നോ​ക്കൂ.

ഓ​മ​ന ജേ​ക്ക​ബ്