Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold

സം​സ്ഥാ​ന​ത്ത് 18 കാ​ര​റ്റ് സ്വ​ര്‍​ണവി​ല ഏ​കീ​ക​രി​ച്ചു

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ജ്വ​​​​ല്ല​​​​റി​​​​ക​​​​ളി​​​​ല്‍ 18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​ത്തി​​​​ന് ഈ​​​​ടാ​​​​ക്കി​​​​യി​​​​രു​​​​ന്ന വ്യ​​​​ത്യ​​​​സ്ത വി​​​​ല​​​​ക​​​​ള്‍ ഏ​​​​കീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം.

കേ​​​​ര​​​​ള ജ്വ​​​​ല്ലേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കോ ​​​ഓ​​​​ര്‍​ഡി​​​​നേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ തീ​​​​രു​​​​മാ​​​​ന​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഏ​​​​കീ​​​​കൃ​​​​ത വി​​​​ല​​​​നി​​​​ര്‍​ണ​​​​യ സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. പു​​​​തു​​​​ക്കി​​​​യ നി​​​​ര​​​​ക്ക് ഇ​​​​ന്നു​​​മു​​​​ത​​​​ല്‍ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രും.

22 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​ത്തി​​​​നു വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ആ​​​​നു​​​​പാ​​​​തി​​​​ക മാ​​​​ന​​​​ദ​​​​ണ്ഡം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രി​​​​ക്കും 18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ജ്വ​​​​ല്ല​​​​റി​​​​ക​​​​ളി​​​​ല്‍ 18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​ത്തി​​​​നു വ്യ​​​​ത്യ​​​​സ്ത നി​​​​ര​​​​ക്കു​​​​ക​​​​ള്‍ ഈ​​​​ടാ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും വി​​​​ല​​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ല്‍ ഏ​​​​കീ​​​​കരണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​ജി​​​​എ​​​​സ്എം​​​​എ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വി​​​​ല​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ സു​​​​താ​​​​ര്യ​​​​ത​​​​യും ഏ​​​​കീ​​​​കൃ​​​​ത​​​സ്വ​​​​ഭാ​​​​വ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​നം.

കെ​​​​ജി​​​​എ​​​​സ്എം​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​ജി​​​​എ​​​​സ്എം​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍, എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ബി. ഗോ​​​​വി​​​​ന്ദ​​​​ന്‍, രാ​​​​ജേ​​​​ഷ് ക​​​​ല്യാ​​​​ണ്‍, കേ​​​​ര​​​​ള ജ്വ​​​​ല്ല​​​​റി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​പി. അ​​​​ഹ​​​​മ്മ​​​​ദ്, രാ​​​​ജേ​​​​ഷ് ക​​​​ല്യാ​​​​ണ്‍, എ.​​​​കെ. നി​​​​ഷാ​​​​ദ്, കെ​​​​ജി​​​​എ​​​​സ്ഡി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജു ചി​​​​റ​​​​യ​​​​ത്ത്, സു​​​​ഹാ​​​​സ് റാ​​​​വു, കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ ഉ​​​​ണ്ണി, ഷി​​​​നോ മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും യോ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

ഹൈ​ദ​രാ​ബാ​ദി​ൽ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച; കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച. ഏ​ഴം​ഗ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

സം​ഘ​ത്തി​ലെ ആ​റു​പേ​ർ പു​റ​ത്ത് കാ​വ​ൽ നി​ൽ​ക്കു​ക​യും ഒ​രാ​ൾ ജ്വ​ല്ല​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മി​നി​റ്റു​ക​ൾ​ക്ക​കം ഡി​സ്പ്ലേ കേ​സു​ക​ൾ ത​ക​ർ​ത്ത മോ​ഷ്ടാ​ക്ക​ൾ ആഭരണങ്ങളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ ന​ഷ്ടം വ്യ​ക്ത​മാ​കൂ. സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ- വ​ജ്രാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കെ​ട്ടി​ട ഉ​ട​മ​യാ​ണ് ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​ർ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് സു​ബ്ര​ഹ്മ​ണ്യ​ത്തെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Sports

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്കു സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ മലേഷ്യയെ 5-1 ഗോളിന് തകർത്ത് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഈ വിജയത്തോടെ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ടീം ഉറപ്പാക്കി.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കിരീടം നിലനിർത്തുന്നത് ഇതാദ്യമാണ്. പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണ മെഡലാണിത്.

ഈ ജയത്തോടെ 21 സ്വർണ മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഉസ്ബക്കിസ്ഥാനും തുല്യ എണ്ണം സ്വർണ മെഡലുകൾ ഉണ്ടെങ്കിലും രണ്ട് വെള്ളിയുടെ മുൻതൂക്കത്തിലാണ് ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയത്.

Sports

പാ​ക്കി​സ്ഥാ​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ. ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 19 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 212 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ന് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 96 റ​ൺ​സെ​ടു​ത്ത ഹ​സ​ൻ ന​വാ​സും 29 റ​ൺ​സെ​ടു​ത്ത സ​യിം അ​യൂ​ബും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 211 റ​ൺ​സെ​ടു​ത്ത​ത്.

അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ് ഡാ​നി​യ​ലും അ​രാ​ഫ​ത്ത് മി​ൻ​ഹാ​സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. സ​യിം അ​യൂ​ബും അ​ബ്രാ​ർ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം 19 ആ​യി. ആ​കെ മെ​ഡ​ൽ നേ​ട്ടം 81 ഉം ​ആ​യി.

Kerala

ദേ​ശീ​യ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​വു​മാ​യി മൈ​സ ബ​ക്ക​ര്‍

ക​ല്‍​പ്പ​റ്റ: ഒ​ഡീ​ഷ​യി​ല്‍ ന​ട​ന്ന ദേ​ശീ​യ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​വു​മാ​യി വ​യ​നാ​ടി​ന്‍റെ മൈ​സ ബ​ക്ക​ര്‍. ക്രോ​സ് ക​ണ്‍​ട്രി ടൈം ​ട്ര​യ​ല്‍, ക്രോ​സ് ക​ണ്‍​ട്രി ഒ​ളി​മ്പി​ക് മാ​സ് സ്റ്റാ​ര്‍​ട്ട് ഇ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി ഈ ​പെ​ണ്‍​കൊ​ടി സ്വ​ര്‍​ണം നേ​ടി.

ആ​ദ്യ​മാ​യാ​ണ് വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള താ​ര​ത്തി​ന് ദേ​ശീ​യ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണ​നേ​ട്ടം. ക​ല്‍​പ്പ​റ്റ ഡി ​പോ​ള്‍ സ്‌​കൂ​ളി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മൈ​സ ബ​ക്ക​ര്‍. പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ എ​ന്‍.​സി. സാ​ജി​ദി​ന്റെ​യും ആ​ശ്‌​ന ചൂ​ര്യ​ന്റെ​യും മ​ക​ളാ​ണ്.

സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​നും ഗ്രാ​മി​ക കു​ട്ട​മം​ഗ​ല​വും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ലൂ​ടെ​യാ​ണ് മൈ​സ സൈ​ക്ലിം​ഗ് രം​ഗ​ത്ത് എ​ത്തി​യ​ത്. ഫി​റോ​സ് അ​ഹ​മ്മ​ദി​ന്‍റെ ശി​ക്ഷ​ണം മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗി​ല്‍ മൈ​സ​യി​ലെ പ്ര​തി​ഭ​യെ ഉ​ര​ച്ചു​മി​നു​ക്കി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഹ​രി​യാ​ന​യി​ല്‍ ന​ട​ന്ന ദേ​ശീ​യ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​തേ ഇ​ന​ങ്ങ​ളി​ല്‍ മൈ​സ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗി​ലും കാ​സ​ര്‍​ഗോ​ഡ് ന​ട​ന്ന റോ​ഡ് സൈ​ക്ലിം​ഗി​ലും മൈ​സ​യ്ക്കാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം.

ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സൈ​ക്കി​ള്‍ പോ​ളോ മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി. മ​റ്റു​ള്ള​വ​ര്‍ സൈ​ക്കി​ള്‍ ച​വി​ട്ടി​പ്പോ​കു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ന്നി​രു​ന്ന ബാ​ലി​ക​യാ​ണ് ഇ​പ്പോ​ള്‍ മൗ​ണ്ട​ന്‍ സൈ​ക്ലിം​ഗി​ല്‍ രാ​ജ്യ​ത്തി​നു​ത​ന്നെ വാ​ഗ്ദാ​ന​മാ​യി മാ​റി​യ​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഗോ​ൾ​ഫി​ൽ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ വ്യ​ക്തി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​ണ​വി സ്വ​ർ​ണം നേ​ടി​യ​ത്.

ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഗോ​ൾ​ഫി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും പ്ര​ണ​വി സ്വ​ന്ത​മാ​ക്കി. വ​നി​ത​ളു​ടെ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 18-ാം സ്വ​ർ​ണ​മാ​ണ് പ്ര​ണ​വി​യി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ 77 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

Sports

44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പിന് വി​രാ​മം; ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

നി​ഷി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 44 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ന്ത്യ വ​നി​താ ഹോ​ക്കി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടു​ന്ന​ത്.

ഇ​തി​ന് മു​മ്പ് 1982ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും പ​ത്താം മി​നി​റ്റി​ൽ ഉ​ജ്ജ്വ​ല​മാ​യൊ​രു ടോ​മ​ഹോ​ക്ക് ഷോ​ട്ടി​ലൂ​ടെ ലാ​ൽ​റെം​സി​യാ​മി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ന്ന് ചൈ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധ നി​ര മി​ക​ച്ച രീ​തി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി.

ഇ​തി​നി​ട​യി​ൽ ഗോ​ൾ​കീ​പ്പ​ർ സ​വി​ത പു​നി​യ ചൈ​ന​യു​ടെ പെ​ന​ൽ​റ്റി സ്ട്രോ​ക്ക് ര​ക്ഷ​പ്പെ​ടു​ത്തി​യ​തും ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യി. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ സ​മ​നി​ല പി​ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി ചൈ​ന ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. തു​ട​ക്ക​ത്തി​ൽ ത​ന്നെ ര​ണ്ട് പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം ഉ​റ​ച്ചു​നി​ന്നു.

മൂ​ന്നാം ക്വാ​ർ​ട്ട​റി​ലും ചൈ​ന തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം വ​ഴ​ങ്ങി​യി​ല്ല. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലും ചൈ​ന​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ സ​മ​ർ​ഥ​മാ​യി ത​ട​ഞ്ഞ ഇ​ന്ത്യ ലീ​ഡ് കാ​ത്തു​സൂ​ക്ഷി​ച്ചു. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ 1-0ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ വ​നി​താ ഹോ​ക്കി​യി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം നേ​ടി ഇ​ന്ത്യ 44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മി​ട്ട​ത്.

ഇതോടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 16 ആ​യി. 25 വെ​ള്ളി​യും, 35 വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 76 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ ഇ​പ്പോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ബോ​ക്‌​സി​ങ്ങി​ൽ സ്വ​ർ​ണം നേ​ടി ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം ബോ​ക്‌​സി​ങ്ങി​ൽ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ. ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സി​യീ ബാ​വോ​യ്‌​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു (5-0) ല​വ്‌​ലി​ന​യു​ടെ വി​ജ​യം. 29-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ സ്വ​ർ​ണ നേ​ട്ടം.

ഇ​തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ൻ വ​നി​താ ബോ​ക്‌​സ​റാ​യി ല​വ്‌​ലി​ന മാ​റി. 2014-ൽ ​എം.​സി. മേ​രി കോ​മാ​ണ് ഇ​തി​നു​മു​മ്പ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. ല​വ്‌​ലി​ന​യു​ടെ ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലാ​ണി​ത്.

ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ല​വ്ലി​ന, സെ​മി​ഫൈ​ന​ലി​ൽ ക​സാ​ഖി​സ്ഥാ​ന്‍റെ ലോ​ക ചാ​മ്പ്യ​ൻ ന​താ​ലി​യ ബോ​ഗ്ദാ​നോ​വ​യെ 3-2 എ​ന്ന സ്‌​കോ​റി​നാ​ണ് കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഹാ​ട്രി​ക് സ്വ​ർ​ണം

ന​ഗോ​യ: എ​ഷ്യ​ൻ ഗെ​യിം​സ് ആ​ർ​ച്ച​റി​യി​ൽ കോ​മ്പൗ​ണ്ട് ഇ​ന​ത്തി​ൽ മൂ​ന്ന് സ്വ​ർ​ണം നേ​ടി ഇ​ന്ത്യ. പു​രു​ഷ​ന്മാ​രു​ടെ കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​തോ​ടെ​യാ​ണ് ഹാ​ട്രി​ക് തി​ക​ച്ച​ത്. ഫൈ​ന​ലി​ൽ ചൈ​ന​യെ തോ​ൽ​പ്പി​ച്ചു.

238-237 എ​ന്ന സ്‌​കോ​റി​നാ​ണ് പു​രു​ഷ​ന്മാ​രു​ടെ കോ​മ്പൗ​ണ്ട് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ ചൈ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കു​ശാ​ൽ, സാ​ഹി​ൽ ജാ​ധ​വ്, ഗ​ണേ​ഷ് മ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ പ​ത്താം സ്വ​ർ​ണ​മാ​ണി​ത്.

നേ​ര​ത്തേ ഇ​ന്ത്യ​ൻ മി​ക്‌​സ്ഡ് കോ​മ്പൗ​ണ്ട് ടീ​മും വ​നി​താ കോ​മ്പൗ​ണ്ട് ടീ​മും സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ചി​കി​ത ത​നി​പ​ർ​ത്തി-​സ​ഹി​ൽ യാ​ദ​വ് എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ മി​ക്‌​സ്ഡ് ക​മ്പൗ​ണ്ട് ടീം ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പാ​ർ​ക്ക് ജം​ഗ് യൂ​ൺ-​ചോ​യ് യോം​ഗ് സ​ഖ്യ​ത്തെ​യാ​ണ് നാ​ട​കീ​യ പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ​രം 157-157 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ഷൂ​ട്ട് ഓ​ഫ് വേ​ണ്ടി​വ​ന്ന​ത്.

വ​നി​താ കോ​മ്പൗ​ണ്ട് ഫൈ​ന​ലി​ൽ ചി​കി​ത ത​നി​പ​ർ​ത്തി, ജ്യോ​തി സു​രേ​ഖ വെ​ന്നം, പ്രീ​തി​ക പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘം ചൈ​ന​യെ 238-234 എ​ന്ന സ്‌​കോ​റി​ന് കീ​ഴ​ട​ക്കി​യാ​ണ് സ്വ​ർ​ണം നി​ല​നി​ർ​ത്തി​യ​ത്.

Sports

ഏ​ഷ്യ​ൻ‌ ഗെ​യിം​സ് ആ​ർ​ച്ച​റി: മി​ക്സ​ഡ് ടീ​മി​നും സ്വ​ർ​ണം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ആ​ർ​ച്ച​റി​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. മി​ക്സ്ഡ് ടീം ​കോ​മ്പൗ​ണ്ട് ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ ഷൂ​ട്ട് ഓ​ഫി​ൽ കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ ത​നി​പ​ർ​ത്തി ചി​കി​ത - സാ​ഹി​ൽ രാ​ജേ​ഷ് യാ​ദ​വ് സ​ഖ്യം സ്വ​ർ​ണം നേ​ടി.

ഇ​ന്ന് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ സ്വ​ര്‍​ണ​മാ​ണി​ത്. ഫൈ​ന​ലി​ൽ
ഇ​രു ടീ​മു​ക​ളും 157 വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ട്ഓ​ഫി​ലേ​യ്ക്ക് നീ​ണ്ട​ത്. ഷൂ​ട്ട് ഓ​ഫി​ൽ ഇ​ന്ത്യ 20 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ൾ കോ​റി​യ​യ്ക്ക് 10 പോ​യി​ന്‍റ് മാ​ത്ര​മെ നേ​ടാ​ൻ സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ‌​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ എ​ട്ടാം സ്വ​ർ​ണ​മാ​ണ് ആ​ർ​ച്ച​റി മി​ക്സ​ഡ് ടീ​മി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 54 ആ‍​യി.

 

NRI

"അ​യ​ൽ​ക്കാ​രി'​യു​ടെ സ്നേ​ഹ​പ്ര​ക​ട​നം; ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വ​യോ​ധി​ക​യ്ക്ക് ന​ഷ്‌​ട​മാ​യ​ത് 20,000 ഡോ​ള​റി​ന്‍റെ സ്വ​ർ​ണം

ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ 78 വ​യ​സു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​യു​ടെ ഏ​ക​ദേ​ശം 20,000 ക​നേ​ഡി​യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി.

ജൂ​ലൈ 28-ന് ​ചി​ൻ​ഗ്വാ​കൂ​സി റോ​ഡി​നും ബോ​വേ​ർ​ഡ് ഡ്രൈ​വ് വെ​സ്റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​യ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യു​വ​തി വ​യോ​ധി​ക​യു​ടെ കാ​ലി​ൽ തൊ​ടു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു.

അ​യ​ൽ​വാ​സി​യാ​ണെ​ന്ന് ക​രു​തി​യ​തി​നാ​ൽ അ​മ്മ​യ്ക്ക് സം​ശ​യം തോ​ന്നി​യി​ല്ലെ​ന്ന് മ​ക​ൻ രാ​ഘ​വേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് യ​ഥാ​ർ​ഥ സ്വ​ർ​ണ​മാ​ല മാ​റ്റി വ്യാ​ജാ​ഭ​ര​ണം അ​ണി​യി​ക്കു​ക​യും വ​ള​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​മ്മ ഏ​റെ ഭ​യ​ന്ന​താ​യും പി​ന്നീ​ട് പു​റ​ത്തേ​ക്ക് ന​ട​ക്കാ​ൻ പോ​കു​ന്ന​ത് നി​ർ​ത്തി​യ​താ​യും മ​ക​ൻ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യു​വ​തി പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഷൂ​ട്ടിം​ഗി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി നീ​രു ധ​ണ്ഡ

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ഞ്ചാം സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ല്‍ നീ​രു ധ​ണ്ഡ സ്വ​ര്‍​ണം വെ​ടി​വ​ച്ചു​നേ​ടി. ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​ണ് നീ​രു​വി​ന്‍റെ സു​വ​ര്‍​ണ നേ​ട്ടം എ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​രു​പ​ത്താ​റു​കാ​രി​യാ​യ ഈ ​ഹ​രി​യാ​ന സ്വ​ദേ​ശി ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം നേ​ടു​ന്ന​ത്. 2025 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്, 2026 ലോ​ക​ക​പ്പ് എ​ന്നീ പോ​രാ​ട്ട​ങ്ങ​ളി​ലും സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​ന​ലി​ല്‍ 28 പോ​യി​ന്‍റ് നേ​ടി​യാ​ണ് നീ​രു ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്. ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ ലി​യു വാ​ന്‍ യൂ​സി​ന്‍റെ (24) പേ​രി​ലെ റി​ക്കാ​ര്‍​ഡാ​ണ് നീ​രു മാ​യ്ച്ചു ക​ള​ഞ്ഞ​ത്. ചൈ​ന​യു​ടെ യു​നോം​ഗ് സ​ണ്ണി​നാ​ണ് (26) വെ​ള്ളി. കു​വൈ​റ്റി​ന്‍റെ ഹ​ജാ​ര്‍ അ​ബ്ദു​ള്‍​മാ​ലി​ക്ക് (21) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ച​രി​ത്രസ്വ​ര്‍​ണം

ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് നീ​രു​വി​ന്‍റെ സ്വ​ര്‍​ണം എ​ന്ന​തി​ലു​പ​രി, ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ വ​നി​താ വ്യ​ക്തി​ഗ​ത ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ക്കാ​യി സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന ച​രി​ത്ര​വും നീ​രു ധ​ണ്ഡ സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ​യാ​യി അ​ഞ്ച് ഇ​ന്ത്യ​ന്‍ പു​രു​ഷ താ​ര​ങ്ങ​ള്‍ വ്യ​ക്തി​ഗ​ത മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. 1978ല്‍ ​ര​ണ്‍​ധീ​ര്‍ സിം​ഗ് സ്വ​ര്‍​ണം നേ​ടി​യ​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ര​ണ്‍​ധീ​ര്‍ സിം​ഗ് 1982ല്‍ ​വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ര്‍​ണി സിം​ഗ് (1974, വെ​ള്ളി), മാ​ന​വ്ജി​ത് സിം​ഗ് സ​ന്ധു (2006, വെ​ള്ളി), ല​ക്ഷ​യ് ഷി​യോ​റ​ന്‍ (2018, വെ​ള്ളി), കൈ​ന​ന്‍ ചെ​നാ​യി (2022, വെ​ങ്ക​ലം) എ​ന്നി​വ​രാ​ണ് ഈ​യി​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത മെ​ഡ​ല്‍ നേ​ടി​യ മ​റ്റു താ​ര​ങ്ങ​ള്‍.

സ്വ​ര്‍​ണ​വും വെ​ള്ളി​യും

സ്വ​ര്‍​ണ​ത്തി​നു മു​മ്പ്, ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളി​യി​ലും നീ​രു മു​ത്ത​മി​ട്ടു. നീ​രു ധ​ണ്ഡ, ആ​ഷി​മ അ​ഹ് ലാ​വ​ത്, മ​നീ​ഷ കീ​ര്‍ എ​ന്നി​വ​രു​ടെ വ​നി​താ ട്രാ​പ്പ് ടീ​മാ​ണ് വെ​ള്ളി​യി​ലേ​ക്കു തെ​റ്റാ​തെ ഉ​ന്നം​വ​ച്ച​ത്. ഫൈ​ന​ലി​ല്‍ 328 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ മെഡൽ നേ​ട്ടം. 346 പോ​യി​ന്‍റു​മാ​യി ചൈ​ന സ്വ​ര്‍​ണ​വും 325 പോ​യി​ന്‍റു​മാ​യി കു​വൈ​റ്റ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

2018 ഏഷ്യൻ ഗെ​യിം​സി​ലെ സ്വ​പ്നം

2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ല​ക്ഷ​യ് ഷി​യോ​റ​ന്‍ വെ​ള്ളി നേ​ടി​യ​താ​ണ് നീ​രു​വി​നെ ട്രാ​പ്പ് ഷൂ​ട്ടിം​ഗി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. നീ​രു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​ണ് ല​ക്ഷ​യ്. 2018 ജ​ക്കാ​ര്‍​ത്ത ഗെ​യിം​സി​ലാ​യി​രു​ന്നു ല​ക്ഷ​യ്‌യു​ടെ വെ​ള്ളി നേ​ട്ടം. അ​തോ​ടെ വീ​ട്ടി​ലെ ഡ​ബി​ള്‍ ബാ​ര​ല്‍ തോ​ക്കു​മാ​യി, വീ​പ്പ​ക​ളി​ലേ​ക്ക് ഉ​ന്നം​വ​ച്ച് നീ​രു ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ല​ക്ഷ​യ്‌യു​ടെ തോ​ക്കു​മാ​യി പി​ന്നീ​ട് പ​രി​ശീ​ല​നം. മ​ധ്യ​പ്ര​ദേ​ശ് അ​ക്കാ​ദ​മി​യി​ലേ​ക്കു സെ​ല​ക്‌ഷ​ന്‍ ല​ഭി​ച്ച​തോ​ടെ പി​ന്നീ​ടെ​ല്ലാം സു​ഗ​മ​മാ​യി.

Business

എട്ടു മാസത്തിനിടെ പവന് 21,840 രൂപയുടെ ഇടിവ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ എ​​​ട്ടു മാ​​​സ​​​ത്തി​​​നി​​​ടെ സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പ​​​വ​​​ന് 21,840 രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 2,730 രൂ​​​പ​​​യു​​​ടെ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്.

2026 ജ​​​നു​​​വ​​​രി 29ന് ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 5,594.82 ഡോ​​​ള​​​ര്‍ വ​​​രെ ഉ​​​യ​​​ര്‍ന്നി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,175 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ഴ്ന്ന​​​തോ​​​ടെ റി​​​ക്കാ​​​ര്‍ഡ് ഉ​​​യ​​​ര​​​ത്തി​​​ല്‍നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 1,420 ഡോ​​​ള​​​ര്‍ ആ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. അ​​​താ​​​യ​​​ത്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം കേ​​​ര​​​ള​​​വി​​​പ​​​ണി​​​യി​​​ലും വ്യ​​​ക്ത​​​മാ​​​ണ്. ജ​​​നു​​​വ​​​രി 29ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ 22 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം പ​​​വ​​​ന് 1,31,160 രൂ​​​പ എ​​​ന്ന റി​​​ക്കാ​​​ര്‍ഡ് വി​​​ല​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ന്ന​​​ലെ പ​​​വ​​​ന് 1,09,320 രൂ​​​പ​​​യാ​​​യി താ​​​ഴ്ന്ന​​​തോ​​​ടെ റി​​​ക്കാ​​​ര്‍ഡ് നി​​​ര​​​ക്കി​​​ല്‍നി​​​ന്ന് 21,840 രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി പ​​​വ​​​ന് 2,640 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 235 രൂ​​​പ കു​​​റ​​​ഞ്ഞ് 13,765 രൂ​​​പ​​​യി​​​ലും പ​​​വ​​​ന് 1,840 രൂ​​​പ കു​​​റ​​​ഞ്ഞ് 1,10,120 രൂ​​​പ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം വീ​​​ണ്ടും ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 100 രൂ​​​പ കു​​​റ​​​ഞ്ഞ് 13,665 രൂ​​​പ​​​യും പ​​​വ​​​ന് 800 രൂ​​​പ കു​​​റ​​​ഞ്ഞ് 1,09,320 രൂ​​​പ​​​യു​​​മാ​​​യി.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പു​​​റ​​​മെ അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​റി​​​ന്‍റെ ശ​​​ക്തി, യു​​​എ​​​സ് ബോ​​​ണ്ട് യീ​​​ല്‍ഡു​​​ക​​​ളി​​​ലെ മാ​​​റ്റം, നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ലാ​​​ഭ​​​മെ​​​ടു​​​പ്പ്, ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണ​​​ത്തി​​​ന്‍റെ നീ​​​ക്കം എ​​​ന്നി​​​വ​​​യും സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ഇ​​​ടി​​​വി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​ത്തു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ന്‍ പ​​​ണ​​​പ്പെ​​​രു​​​പ്പവും തൊ​​​ഴി​​​ല്‍ ക​​​ണ​​​ക്കു​​​ക​​​ളും വി​​​പ​​​ണി​​​യു​​​ടെ ദി​​​ശ നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​കും.

എ​​​ന്നാ​​​ല്‍, ഭൗ​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ള്‍, കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ സ്വ​​​ര്‍ണം വാ​​​ങ്ങ​​​ല്‍, ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും സ്വ​​​ര്‍ണ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​ന പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലെ ഇ​​​ടി​​​വി​​​നെ ദീ​​​ര്‍ഘ​​​കാ​​​ല സ്വ​​​ര്‍ണ​​​വി​​​ല​​​യു​​​ടെ ദി​​​ശ​​​യി​​​ലെ അ​​​ന്തി​​​മ മാ​​​റ്റ​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നും വി​​​പ​​​ണി​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

Sports

ഏഷ്യൻ ഗെയിംസിൽ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ ര​ണ്ടു സ്വ​ര്‍​ണം, മൂ​ന്നു വെ​ള്ളി, ര​ണ്ടു വെ​ങ്ക​ലം

ന​ഗോ​യ: ക​ബ​ഡി​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണം. 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ-​വ​നി​താ ക​ബ​ഡി​യി​ല്‍ ഇ​ന്ത്യ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. ഇ​രു ഫൈ​ന​ലി​ലും ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍ ഇ​റാ​ന്‍ ആ​യി​രു​ന്നു.

ഗെ​യിം​സി​ന്‍റെ എ​ട്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്ത്യ മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഉ​ള്‍​പ്പടെ ഏ​ഴു മെ​ഡ​ല്‍ നേ​ടി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ല്‍ നേ​ട്ടം 30 ആ​യി.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വ​നി​താ ക​ബ​ഡി ഫൈ​ന​ലി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 34ന് ​എ​തി​രേ 37 പോ​യി​ന്‍റ് നേ​ടി, ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ ത്രി​വ​ര്‍​ണ​ക്കൊ​ടി പാ​റി​ച്ചു.

സെ​മി​യി​ല്‍ നേ​പ്പാ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 48-24. ചൈ​നീ​സ് താ​യ് പേ​യി​യെ കീ​ഴ​ട​ക്കി (23-19) ഇ​റാ​നും ഫൈ​ന​ല്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​യും ഇ​റാ​നും. ഗ്രൂ​പ്പി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ സെ​മി​യി​ലെ​ത്തി.

ഇ​ന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട (37-23) ഇ​റാ​ന്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​നാ​യും സെ​മി​യി​ല്‍ ഇ​ടം​നേ​ടി. 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി ഇ​റാ​ന്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. അ​തി​ന്‍റെ മ​ധു​ര​പ്ര​തി​കാ​ര​മാ​യി​രു​ന്നു 2022 ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

ആ​ധി​കാ​രി​കം

വ​നി​ത​ക​ള്‍​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​രും ഇ​റാ​നെ കീ​ഴ​ട​ക്കി സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. 40-34നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​രു​ടെ ജ​യം. സെ​മി​യി​ല്‍ താ​യ് ല​ന്‍​ഡി​നെ ത​റ​പ​റ്റി​ച്ചാ​യി​രു​ന്നു (66-28) ഇ​ന്ത്യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ചൈ​നീ​സ് താ​യ്‌പേ​യി​യാ​യി​രു​ന്നു (59-21) സെ​മി​യി​ല്‍ ഇ​റാ​ന്‍റെ ഇ​ര.

ഗ്രൂ​പ്പ് എ​യി​ല്‍ ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും ജ​യം സ്വ​ന്ത​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി ഇ​റാ​നും അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം​നേ​ടി. 2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഇ​റാ​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 33-29നാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​യു​ടെ ജ​യം.

Sports

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം സ്വ​ർ​ണം; ഷൂ​ട്ടിം​ഗി​ൽ സു​വ​ർ​ണ​നേ​ട്ടം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം സ്വ​ർ​ണം. ഷൂ​ട്ടിം​ഗി​ലാണ് സു​വ​ർ​ണ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്‌​സ​ഡ് ടീം ​ഷൂ​ട്ടി​ൽ സു​രു​ചി-​ക​മ​ൽ​ജി​ത്ത് സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി​യ​ത്. 

ഷൂ​ട്ടിം​ഗ് 50 മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​ൻ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. ഐ​ശ്വ​ര്യ പ്ര​താ​പ് സിം​ഗ് ടോ​മ​ർ, നീ​ര​ജ് കു​മാ​ർ, രു​ദ്രാം​ക്ഷ് പാ​ട്ടീ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ 589 പോ​യി​ന്‍റോ​ടെ പ്ര​താ​പ് സിം​ഗ് ടോ​മ​റും 588 പോ​യി​ന്‍റോ​ടെ നീ​ര​ജ് കു​മാ​റും വ്യ​ക്തി​ഗ​ത ഫൈ​ന​ലി​നും യോ​ഗ്യ​ത നേ​ടി.

ഇ​തി​നി​ടെ സ്ക്വാ​ഷി​ലും ടേ​ബി​ൾ ടെ​ന്നീ​സി​ലും ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് മെ​ഡ​ൽ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്‌​സ​ഡ് ഡ​ബി​ൾ​സി​ൽ ദി​യ ചി​ത​ലേ​യും മ​നു​ഷ് ഷാ​യും സെ​മി ഫൈ​ന​ലി​ലെ​ത്തി. ഹോ​ങ്കോം​ഗ് ജോ​ഡി​യെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​മു​ന്നേ​റ്റം. അ​തേ​സ​മ​യം മി​ക്‌​സ​ഡ് ഡ​ബി​ൾ​സി​ലെ മ​റ്റൊ​രു ജോ​ഡി​യാ​യ ഹ​ർ​മീ​ത് ദേ​സാ​യി​യും യ​ശ്വ​സി​നി​യും ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

Kerala

വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണം കവര്‍ന്നു; പണവും നഷ്ടമായി

കൊച്ചി: എറണാകുളം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണം കവര്‍ന്നു. പുല്ലായിക്കാട്ട് സഹല്‍ സിദ്ദിഖിന്‍റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. ബുധനാഴ്ച രാത്രി ബന്ധുവിനെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവരാനായി വീട്ടിലുള്ളവര്‍ പോയ സമയത്താണ് മോഷണം നടന്നത്.

വീടിന്‍റെ മുന്‍ഭാഗത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 11 പവന്‍ സ്വര്‍ണവും 25,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. പോത്താനിക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Sports

ല​ങ്ക​യെ വീ​ഴ്ത്തി; ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട​യ്ക്ക് തു​ട​ക്കം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ സ്വ​ർ​ണം. വ​നി​താ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 147 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ്  ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഇ​ന്ത്യ​യു​യ​ർ​ത്തി​യ 217 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 15.4 ഓ​വ​റി​ൽ 69 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 

ആ​ദ്യം ബാ​റ്റു ചെ​യ്‌​ത ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 216 റ​ൺ​സെ​ടു​ത്തു. വൈ​സ് ക്യാ​പ്റ്റ​ൻ സ്‌​മൃ​തി മ​ന്ഥ​ന അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. 45 പ​ന്തു​ക​ൾ നേ​രി​ട്ട സ്മൃ​തി ഏ​ഴു സി​ക്സു​ക​ളും അ​ഞ്ച് ഫോ​റു​ക​ളു​മു​ൾ​പ്പ​ടെ 79 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. 22 പ​ന്തി​ൽ 49 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 29 പ​ന്തി​ൽ 48 റ​ൺ​സു​മാ​യി ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യും ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക​യ്ക്ക് ഒ​രു ഘ​ട്ട​ത്തി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 21 പ​ന്തി​ൽ 29 റ​ൺ​സ​ടി​ച്ച ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു​വാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ക​വി​ഷ ദി​ൽ​ഹ​രി (11), കൗ​ശി​നി നു​ത്യാം​ഗ​ന (14) എ​ന്നി​വ​രും ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്നു. ഏ​ഴു ശ്രീ​ല​ങ്ക​ൻ ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം ക​ട​ക്കാ​തെ പു​റ​ത്താ​യി.

ഇ​ന്ത്യ​യ്ക്കാ​യി ദീ​പ്‌​തി ശ​ർ​മ മൂ​ന്നും ശ്രേ​യാ​ങ്ക പാ​ട്ടീ​ൽ, ശ്രീ​ച​ര​ണി, ഷെ​ഫാ​ലി വ​ർ​മ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബം​ഗ്ല​ദേ​ശി​നെ തോ​ൽ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ  വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Business

വിപണിയിൽ മൗ​നം

നി​ക്ഷേ​പ മേ​ഖ​ല​യി​ല്‍ മൗ​നം ത​ളം​കെ​ട്ടി നി​ല്‍​ക്കു​ന്നു. തു​ട​ര്‍​ച്ച​യാ​യ ആ​റാം വാ​ര​ത്തി​ലും ഇ​ന്ത്യ​ന്‍ മാ​ര്‍​ക്ക​റ്റി​ന് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ല്‍​കാ​തെ വി​ദേ​ശ ഇ​ട​പാ​ടു​കാ​ര്‍ വി​ല്പ​ന​യ്ക്ക് മ​ത്സ​രി​ച്ച​ത് സൂ​ചി​ക​ക​ളെ പി​ടി​ച്ചു​ല​ച്ചു.

ആ​റാ​ഴ്ച​ക​ളി​ല്‍ നി​ഫ്റ്റി സൂ​ചി​ക 1,224 പോ​യി​ന്‍റും സെ​ന്‍​സെ​ക്സ് 4,204 പോ​യി​ന്‍റും ഇ​ടി​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും ക്രൂ​ഡ് ഓ​യി​ല്‍ വി​ല​ക്ക​യ​റ്റ​വും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ വി​ല്പ​ന​യി​ല്‍ പി​ടി​മു​റു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.

റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി വി​ഷ​യ​ത്തി​ല്‍ നൂ​റ് ശ​ത​മാ​നം നി​കു​തി ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക ഒ​രു​ങ്ങി​യ​ത് ഏ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാം. പ്ര​തി​സ​ന്ധി​ക്ക് മ​റു​മ​രു​ന്നു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ യു​എ​സ് സ​ന്ദ​ര്‍​ശ​നം അ​നു​കൂ​ല ഫ​ലം ഉ​ള​വാ​ക്കി​യാ​ല്‍ ഒ​രു പു​ള്‍​ബാ​ക്ക് റാ​ലി പ്ര​തീ​ക്ഷി​ക്കാം. അ​തേ​സ​മ​യം, യു​എ​സ് ക​ടു​ത്ത നി​ല​പാ​ടി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ക്കംകു​റി​ച്ച പു​തി​യ വ്യാ​പാ​ര​ക്ക​രാ​ര്‍ ച​ര്‍​ച്ച​യു​ടെ ഭാ​വി കൈ​യാ​ല​പ്പു​റ​ത്തെ തേ​ങ്ങ​യാ​കും.

സെ​ന്‍​സെ​ക്സ് 486 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 51 പോ​യി​ന്‍റും പ്ര​തി​വാ​ര ത​ള​ര്‍​ച്ച​യി​ലാ​ണ്. ഫെ​ഡ് റി​സ​ര്‍​വ് 2023 ജൂ​ലൈ​ക്കു​ശേ​ഷം ആ​ദ്യ​മാ​യി പ​ലി​ശ​നി​ര​ക്ക് ഉ​യ​ര്‍​ത്തി. അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ല്‍ 25 ബേ​സി​സ് പോ​യി​ന്‍റ് വ​ര്‍​ധി​പ്പി​ച്ച് പ​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തോ​ടെ ആ​ഗോ​ള ബോ​ണ്ട് യീ​ല്‍​ഡു​ക​ള്‍ അ​ഞ്ച് ശ​ത​മാ​നം പ​രി​ധി​യി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത് വി​പ​ണി​ക​ളി​ല്‍​നി​ന്ന് നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കാ​നു​ള്ള പ്ര​വ​ണ​ത രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ളി​ല്‍ വ​ര്‍​ധി​പ്പി​ക്കാം.

പ​ണ​പ്പെ​രു​പ്പ സ​മ്മ​ര്‍​ദം മ​റി​ക​ട​ക്കാ​ന്‍ ബാ​ങ്ക് ഓ​ഫ് ജ​പ്പാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ പ​ലി​ശ​നി​ര​ക്ക് ഉ​യ​ര്‍​ത്തി. ജാ​പ്പ​നീ​സ് കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ​നി​ര​ക്ക് 31 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ത​ല​ത്തി​ലെ​ത്തി​ച്ചു.

രൂ​പ

മാ​സാ​രം​ഭ​ത്തി​ല്‍ രൂ​പ ര​ണ്ടു മാ​സ​ത്തെ മി​ക​ച്ച നി​ല​വാ​ര​മാ​യ 94.37ലേ​ക്ക് ക​രു​ത്ത് കാ​ണി​ച്ച​പ്പോ​ള്‍, ദീ​ര്‍​ഘ​കാ​ല​യ​ള​വി​ലേ​ക്ക് വീ​ക്ഷി​ച്ചാ​ല്‍ വീ​ണ്ടും രൂ​പ ദു​ര്‍​ബ​ല​മാ​കു​മെ​ന്ന സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. ക്രൂ​ഡ് ഓ​യി​ല്‍ രൂ​പ​യെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കു​ന്നു. പി​ന്നി​ട്ട വാ​രം രൂ​പ​യു​ടെ മൂ​ല്യം 95.43ല്‍​നി​ന്ന് 96.09ലേ​ക്ക് ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​ന്ത്യം 95.54ലാ​ണ്. മേ​യി​ല്‍ രൂ​പ 96.93ലേ​ക്ക് റി​ക്കാ​ര്‍​ഡ് താ​ഴ്ച​യെ അ​ഭി​മു​ഖീ​ക​രി​ച്ചു. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ഓ​വ​ര്‍​ബോ​ട്ടാ​യ​തി​നാ​ല്‍ ചെ​റി​യ​തോ​തി​ലു​ള്ള തി​രി​ച്ചു​വ​ര​വ് ഈ ​വാ​രം പ്ര​തീ​ക്ഷി​ക്കാം. 2026 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ രൂ​പ​യു​ടെ മൂ​ല്യം ഏ​ക​ദേ​ശം പ​ത്ത് ശ​ത​മാ​നം ഇ​ടി​ഞ്ഞു.

നി​ഫ്റ്റി

നി​ഫ്റ്റി സൂ​ചി​ക 23,398ല്‍​നി​ന്ന് ഓ​പ്പ​ണിം​ഗ് വേ​ള​യി​ല്‍ 23,592 വ​രെ മു​ന്നേ​റി​യ​തി​നി​ട​യി​ല്‍ ഫ​ണ്ടു​ക​ള്‍ ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ല്‍ വി​ല്പ​ന​യ്ക്ക് മ​ത്സ​രി​ച്ചു. മു​ന്‍​വാ​രം സൂ​ചി​പ്പി​ച്ച 23,122ലെ ​താ​ങ്ങ് ത​ക​ര്‍​ത്ത് സൂ​ചി​ക 23,116ലേ​ക്ക് ഇ​ടി​ഞ്ഞു. സൂ​ചി​ക​യി​ല്‍ 476 പോ​യി​ന്‍റി​ന്‍റെ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യി. വ്യാ​പാ​രാ​ന്ത്യം നി​ഫ്റ്റി 23,346 പോ​യി​ന്‍റി​ലാ​ണ്.

വി​പ​ണി​യി​ലെ പ്ര​തി​ദി​ന ച​ല​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍, ഈ ​വാ​രം 23,110 പോ​യി​ന്‍റി​ലെ ആ​ദ്യ സ​പ്പോ​ര്‍​ട്ട് നി​ല​നി​ര്‍​ത്താ​നാ​യാ​ല്‍ തി​രി​ച്ചു​വ​ര​വി​ല്‍ 23,586-23,827 റേ​ഞ്ചി​ലേ​ക്ക് മു​ന്നേ​റാം. അ​തേ​സ​മ​യം, വി​ദേ​ശ​ത്തു​നി​ന്ന് പ്ര​തി​കൂ​ല വാ​ര്‍​ത്ത​ക​ള്‍ വ​ന്നാ​ല്‍ ആ​ദ്യ താ​ങ്ങ് ത​ക​ര്‍​ത്ത് 22,875-22,397 പോ​യി​ന്‍റി​ലേ​ക്ക് പ​രീ​ക്ഷ​ണം ന​ട​ത്താം. 200 ആ​ഴ്ച​ക​ളി​ലെ നി​ര്‍​ണാ​യ​ക സ​പ്പോ​ര്‍​ട്ട് മേ​ഖ​ല​യാ​യ 23,000ല്‍ ​പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ശ​ക്ത​മാ​യ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന് സാ​ധ്യ​ത. പ്ര​തി​വാ​ര ചാ​ര്‍​ട്ടി​ല്‍ എം​എ​സി​ഡി​യി​ല്‍ നെ​ഗ​റ്റീ​വ് ക്രോ​സ്ഓ​വ​ര്‍ ദൃ​ശ്യ​മാ​കു​ന്ന​തും സി​ഗ്‌​ന​ല്‍ ലൈ​നി​ന് താ​ഴെ തു​ട​രു​ന്ന​തും വി​പ​ണി​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യെ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ഫ്റ്റി സെ​പ്റ്റം​ബ​ര്‍ ഫ്യൂ​ച്ച​ര്‍ 23,485ല്‍​നി​ന്ന് 23,379ലേ​ക്ക് ഇ​ടി​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ വി​പ​ണി​യി​ലെ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് 180 ല​ക്ഷം ക​രാ​റു​ക​ളി​ല്‍​നി​ന്ന് വാ​രാ​ന്ത്യം 174 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വി​ല​യി​ല്‍ ഇ​ടി​വ് സം​ഭ​വി​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് കു​റ​യു​ന്ന​ത് ഒ​രു വി​ഭാ​ഗം ഇ​ട​പാ​ടു​കാ​ര്‍ ലോം​ഗ് പൊ​സി​ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ സൂ​ച​ന​യാ​ണ്. അ​തേ​സ​മ​യം, ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ പു​തി​യ ഷോ​ര്‍​ട്ട് പൊ​സി​ഷ​നു​ക​ള്‍​ക്ക് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സെ​ന്‍​സെ​ക്സ്

സെ​ന്‍​സെ​ക്സ് 74,781 പോ​യി​ന്‍റി​ല്‍​നി​ന്ന് തു​ട​ക്ക​ത്തി​ല്‍ 75,000ലെ പ്ര​തി​രോ​ധം ത​ക​ര്‍​ത്ത് 75,436 വ​രെ മു​ന്നേ​റി. വി​ദേ​ശ ഫ​ണ്ടു​ക​ള്‍ വീ​ണ്ടും ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ല്‍ സൃ​ഷ്ടി​ച്ച വി​ല്പ​ന​ത​രം​ഗ​ത്തി​ല്‍ സൂ​ചി​ക ഒ​രു​വേ​ള 73,981 വ​രെ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സി​ങ്ങി​ല്‍ 74,294.96 പോ​യി​ന്‍റി​ലാ​ണ്.
ഈ ​വാ​രം സെ​ന്‍​സെ​ക്സി​ന് 73,704-73,115ലെ ​സ​പ്പോ​ര്‍​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ആ​റാ​ഴ്ച​ക​ളി​ലെ വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച​യി​ല്‍ പ​ല ഓ​ഹ​രി​വി​ല​ക​ളും ആ​ക​ര്‍​ഷ​ക​മാ​യ​ത് ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ ആ​ക​ര്‍​ഷി​ക്കും. പു​തി​യ വാ​ങ്ങ​ലു​കാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ തി​രി​ച്ചു​വ​ര​വി​ല്‍ സെ​ന്‍​സെ​ക്സ് 75,159-76,025നെ ​ഉ​റ്റു​നോ​ക്കാം.

ക്രൂ​ഡ് ഓ​യി​ല്‍

ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 104.60 ഡോ​ള​റി​ല്‍​നി​ന്ന് 101.53 ഡോ​ള​ര്‍ വ​രെ താ​ഴ്‌​ന്നെ​ങ്കി​ലും വാ​രാ​ന്ത്യം 103.90 ഡോ​ള​റി​ലാ​ണ്. മു​ന്‍​വാ​രം സൂ​ച​ന ന​ല്‍​കി​യ​തു​പോ​ലെ തി​രു​ത്ത​ല്‍ 99 ഡോ​ള​റി​ലേ​ക്ക് അ​ടു​ത്താ​ല്‍ പു​തി​യ ബ​യി​ങ്ങി​ന് ഫ​ണ്ടു​ക​ള്‍ നീ​ക്കം ന​ട​ത്താ​മെ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ല്‍ വി​ല 115-118 ഡോ​ള​റി​ലേ​ക്ക് ഹ്ര​സ്വ​കാ​ല​യ​ള​വി​ല്‍ സ​ഞ്ച​രി​ക്കാം.

സ്വ​ര്‍​ണം

ന്യൂ​യോ​ര്‍​ക്കി​ല്‍ സ്വ​ര്‍​ണം ട്രോ​യ് ഔ​ണ്‍​സി​ന് 4,347 ഡോ​ള​റി​ല്‍​നി​ന്ന് മു​ന്‍​വാ​രം വ്യ​ക്ത​മാ​ക്കി​യ ആ​ദ്യ സ​പ്പോ​ര്‍​ട്ടാ​യ 4,250 ഡോ​ള​റി​ലേ​ക്കു​ള്ള തി​രു​ത്ത​ലി​ല്‍ 4,247 ഡോ​ള​ര്‍ വ​രെ ഇ​ടി​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ല്‍ അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്കി​ല്‍ വ​രു​ത്തി​യ മാ​റ്റം സ്വ​ര്‍​ണ​വി​ല​യെ 4,397 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ത്തി. വാ​രാ​ന്ത്യം 4,377 ഡോ​ള​റി​ലാ​ണ്. പ്ര​തി​ദി​ന ചാ​ര്‍​ട്ടി​ല്‍ മ​ഞ്ഞ​ലോ​ഹം സെ​ല്ലി​ങ് മൂ​ഡി​ലാ​യ​തി​നാ​ല്‍ 4591ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ല്‍ മാ​ത്ര​മേ വ​ന്‍ റാ​ലി​ക്ക് അ​വ​സ​രം തെ​ളി​യൂ. നി​ല​വി​ല്‍ 4214ല്‍ ​സ​പ്പോ​ര്‍​ട്ട് പ്ര​തീ​ക്ഷി​ക്കാം.

Business

വ്യാ​​പാ​​ര ക​​മ്മി കു​​റ​​ഞ്ഞു; ഓ​​ഗ​​സ്റ്റി​​ൽ സ്വ​​ർ​​ണം ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഇ​​ടി​​വ്

ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ക​​യ​​റ്റു​​മ​​തി​​യി​​ൽ ചെ​​റി​​യ കു​​റ​​വു​​ണ്ടാ​​യെ​​ങ്കി​​ലും സ്വ​​ർ​​ണം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വു​​ണ്ടാ​​യ​​തി​​നെത്തു​​ട​​ർ​​ന്ന് ഓ​​ഗ​​സ്റ്റി​​ലെ ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്ക് വ്യാ​​പാ​​ര ക​​മ്മി അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി കു​​റ​​ഞ്ഞു.

ഓ​​ഗ​​സ്റ്റി​​ൽ വ്യാ​​പാ​​ര ക​​മ്മി 2686 കോ​​ടി ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞ​​താ​​യി ഇ​​ന്ന​​ലെ സ​​ർ​​ക്കാ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ജൂ​​ലൈ​​യി​​ലെ 3198 കോ​​ടി ഡോ​​ള​​റി​​ൽ നി​​ന്നാ​​ണ് ഈ ​​കു​​റ​​വ്.

ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 26.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 4381 കോ​​ടി ഡോ​​ള​​റാ​​യി നേ​​രി​​യ തോ​​തി​​ൽ കു​​റ​​ഞ്ഞു. ഇ​​ത് ജൂ​​ലൈ​​യി​​ലെ 4424 കോ​​ടി ഡോ​​ള​​റി​​നേ​​ക്കാ​​ൾ കു​​റ​​വാ​​ണെ​​ങ്കി​​ലും, ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഓ​​ഗ​​സ്റ്റിലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ക​​യ​​റ്റു​​മ​​തി നി​​ര​​ക്കാ​​ണി​​ത്. അ​​തേ​​സ​​മ​​യം, ഇ​​റ​​ക്കു​​മ​​തി 14.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 7076 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, രാ​​സ​​വ​​സ്തു​​ക്ക​​ൾ, തു​​ണി​​ത്ത​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് വ​​ള​​ർ​​ച്ച​​യ്ക്കു ക​​രു​​ത്തേ​​കി​​യ​​ത്. യു​​എ​​സ്, യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ, ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നാ​​ണ് ഇ​​വ​​യ്ക്ക് കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടാ​​യ​​തെ​​ന്ന് വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു.
സ്വ​​ർ​​ണം ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞു

ഉ​​ത്സ​​വസീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ്റ്റോ​​ക്ക് ശേ​​ഖ​​ര​​ണം കാ​​ര​​ണം ജൂ​​ലൈ​​യി​​ൽ സ്വ​​ർ​​ണം ഇ​​റ​​ക്കു​​മ​​തി കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​രു​​ന്നു. ജൂ​​ലൈ​​യി​​ലെ 416 കോ​​ടി ഡോ​​ള​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യെ അ​​പേ​​ക്ഷി​​ച്ച് ഓ​​ഗ​​സ്റ്റി​​ൽ സ്വ​​ർ​​ണം ഇ​​റ​​ക്കു​​മ​​തി പ​​കു​​തി​​യോ​​ള​​മാ​​യി കു​​റ​​ഞ്ഞ് 230 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സം 540 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് 57.7 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ത് രാ​​ജ്യ​​ത്തി​​ന്‍റെ ആ​​കെ ഇ​​റ​​ക്കു​​മ​​തി​​ച്ചെ​​ല​​വ് 7622 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് 7067 കോ​​ടി ഡോ​​ള​​റാ​​യി കു​​റ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ച്ചു.

ച​​ര​​ക്ക്-​​സേ​​വ​​ന ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു

ഓ​​ഗ​​സ്റ്റി​​ൽ ച​​ര​​ക്ക്-​​സേ​​വ​​ന ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 25 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ച്ച് 8268 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി. ഇ​​തേ​​സ​​മ​​യം മൊ​​ത്തം വ്യാ​​പാ​​ര ക​​മ്മി ഒ​​രു വ​​ർ​​ഷം മു​​ന്പ​​ത്തെ 1162 കോ​​ടി ഡോ​​ള​​റി​​ൽ നി​​ന്ന് 941 കോ​​ടി ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു. എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി.

ഓ​​ട്ടോ​​മൊ​​ബൈ​​ൽ ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ള​​ർ​​ച്ച​​യും സേ​​വ​​നമേ​​ഖ​​ല​​യി​​ലെ ശ​​ക്ത​​മാ​​യ പ്ര​​ക​​ട​​ന​​വും ഇ​​ന്ത്യ​​യു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള ക​​യ​​റ്റു​​മ​​തി​​ക്ക് ക​​രു​​ത്തേ​​കി. ഇ​​രു​​ച​​ക്ര, മു​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മി​​ക​​ച്ച വി​​ൽ​​പ്പ​​ന​​യു​​ടെ ക​​രു​​ത്തി​​ൽ ഓ​​ഗ​​സ്റ്റി​​ൽ ഓ​​ട്ടോ​​മൊ​​ബൈ​​ൽ ക​​യ​​റ്റു​​മ​​തി 22.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 6,81,000 യൂ​​ണി​​റ്റു​​ക​​ളാ​​യി. എ​​ന്നാ​​ൽ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 17 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യ​​താ​​യി സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​ൻ ഓ​​ട്ടോ​​മൊ​​ബൈ​​ൽ മാ​​നു​​ഫാ​​ക്ച​​റേ​​ഴ്സ് (സി​​യാം) പു​​റ​​ത്തു​​വി​​ട്ട വി​​വ​​ര​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ ക​​യ​​റ്റു​​മ​​തി 3887 കോ​​ടി ഡോ​​ള​​റി​​ലും ഇ​​റ​​ക്കു​​മ​​തി 2142 കോ​​ടി ഡോ​​ള​​റി​​ലു​​മെ​​ത്തി. ഇ​​തി​​ലൂ​​ടെ 1745 കോ​​ടി ഡോ​​ള​​റി​​ന്‍റെ മി​​ച്ചം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം ക​​ണ​​ക്കാ​​ക്കു​​ന്നു.
ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​പ​​ണി​​യാ​​യി യു​​എ​​സ് തു​​ട​​രു​​ന്നു. ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ യു​​എ​​സി​​ലേ​​ക്കു​​ള്ള ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ 4039 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് 4279 കോ​​ടി ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

Sports

ധീ​ര​ജി​നു ച​രി​ത്ര സ്വ​ര്‍​ണം

മെ​ക്‌​സി​ക്കോ സി​റ്റി: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ധീ​ര​ജ് ബൊ​മ്മ​ദേ​വ​ര​യ്ക്കു ച​രി​ത്ര സ്വ​ര്‍​ണം. പു​രു​ഷ റി​ക്ക​ര്‍​വ് ഇ​ന​ത്തി​ലാ​ണ് ധീ​ര​ജ് സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​വാ​യ ജാ​പ്പ​നീ​സ് താ​രം നി​കാ​നി​ഷി യു​ന്യ​യെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ സു​വ​ര്‍​ണ​നേ​ട്ടം. പു​രു​ഷ റി​ക്ക​ര്‍​വ് അ​മ്പെ​യ്ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ര്‍​ണ മെ​ഡ​ലാ​ണ്.

2010ല്‍ ​ജ​യ​ന്ത നേ​ടി​യ വെ​ങ്ക​ല​മാ​യി​രു​ന്നു ഇ​തി​നു മു​മ്പ് ഒ​രു ഇ​ന്ത്യ​ന്‍ പു​രു​ഷ താ​രം ലോ​ക ക​പ്പി​ല്‍ നേ​ടി​യ മെ​ഡ​ല്‍. 2007ല്‍ ​വ​നി​താ റി​ക്ക​ര്‍​വി​ല്‍ ഡോ​ല ബാ​ന​ര്‍​ജി സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.

Kerala

പുല്ലാളൂരിലെ വീട്ടിൽ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസ്; പ്രതി സഞ്ചരിച്ച കാര്‍ പൊലിസ് കണ്ടെത്തി

മ​ല​പ്പു​റം: പു​ല്ലാ​ളൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി സ​ഞ്ച​രി​ച്ച കാ​ര്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. മ​ല​പ്പു​റം മേ​ല്‍​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ത​മി​ഴ്നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ മ​ക്സൂ​സ് ഹാ​നൂ​ക് ആ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

കു​രു​വ​ട്ടൂ​ര്‍ പ​ച്ച​ക്കു​ളം കു​റ്റി​പ്പു​റ​ത്ത് താ​ഴ​ത്ത് ഇ​സ്മാ​യി​ല്‍ കു​ട്ടി ഹാ​ജി​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍ സ​മ​യ​ത്ത് നാ​ടി​നെ ന​ടു​ക്കി​യ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ലെ പു​രു​ഷ​ന്മാ​ര്‍ ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​നാ​യി പ​ള്ളി​യി​ല്‍ പോ​യ സ​മ​യ​ത്താ​ണ് പ്ര​തി കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​യ​ത്.

ഈ ​സ​മ​യം ഇ​സ്മാ​യി​ല്‍ കു​ട്ടി ഹാ​ജി​യു​ടെ ഭാ​ര്യ​യും മ​രു​മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ കു​ടി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​നാ​യി അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ ത​ക്കം​നൊ​ക്കി പ്ര​തി വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ക്കു​ക​യും ഷെ​ല്‍​ഫി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ​യും അ​ഞ്ച​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​രു​ക​യു​മാ​യി​രു​ന്നു.

വെ​ള്ള​വു​മാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ ശ്ര​ദ്ധി​ച്ച​ത്. തു​ട​ര്‍​ന്ന് സം​ശ​യം തോ​ന്നി വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും സ്വ​ര്‍​ണ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.

Kerala

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഏ​മ​ങ്ങാ​ട് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് അ​സ്ക​റി​നെ​യാ​ണ് (49) വ​ണ്ടൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​രി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ലും പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ലു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ൽ വ​ള​പ​ണ​യം വ​ച്ചാ​ണ് അ​സ്ക​ർ ആ​ദ്യം ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​വി​ടെ നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യ​ത്. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി വ​ണ്ടൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ ര​ണ്ട് വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്തി. 11 ഗ്രാം ​വ​രു​ന്ന മു​ക്കു​പ​ണ്ടം ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണ​യം വ​ച്ച് സ​മാ​ന​മാ​യ രീ​തി​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൂ​ടി ഇ​യാ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് ഇ​ട​പാ​ടു​ക​ളി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. പ​ണ​യ​പ്പെ​ടു​ത്തി​യ​ത് വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ വ​ണ്ടൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

സ്വർണമാല കവരാനുള്ള ശ്രമം തടഞ്ഞു; ഗൃഹനാഥന്‍റെ തള്ളവിരൽ അക്രമി കടിച്ചുമുറിച്ചു

കൊച്ചി: മോഷണശ്രമം തടയാൻ ശ്രമിച്ച ഗൃഹനാഥന്‍റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്‍റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. വ്യാഴാഴ്ച രാത്രി മകന്‍റെ ഭാര്യയുടെ സ്വർണമാല കവരാൻ ശ്രമിച്ച പ്രതിയെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പൊതുപൈപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ എത്തിയതായിരുന്നു യുവതി.

വെള്ളമെടുക്കുന്നതിനിടെ അക്രമി മാല പൊട്ടിക്കാൻ ശ്രമിക്കുകയും യുവതി ബഹളം വയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ സലീം മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി സലീമിന്‍റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്.

അറ്റുപോയ വിരലുമായി സലീമിനെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Kerala

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭിച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.

2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാൻ 2025-ൽ പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Kerala

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്‍റലിജൻസ് വിഭാഗം പിടികൂടി.

മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.

യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.

National

സ്വ​ർ​ണം വാ​ങ്ങ​രു​ത്, വി​ദേ​ശ​ത്തു വി​വാ​ഹം ക​ഴി​ക്ക​രുത്; സ്വ​ദേ​ശി ആ​ഹ്വാ​നവുമായി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നോ​ദ​ത്തി​നാ​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു പോ​യി വി​വാ​ഹം ചെ​യ്യു​ന്ന​തും അ​നാ​വ​ശ്യ​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന​തും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​ക്കാ​യി കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്‌​കെ​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ 7.8 ശ​ത​മാ​നം സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച കൈ​വ​രി​ച്ച​തി​ൽ രാ​ജ്യ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യം കൈ​വ​രി​ച്ച ഈ ​നേ​ട്ടം നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു."​വി​നോ​ദ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ, വി​ദേ​ശ​ത്തു​വ​ച്ചു​ള്ള വി​വാ​ഹ​ങ്ങ​ൾ, അ​നാ​വ​ശ്യ​മാ​യ സ്വ​ർ​ണം വാ​ങ്ങ​ൽ എ​ന്നി​വ ജ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. സ്വ​ദേ​ശി പ്ര​സ്ഥാ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്കും ന​മ്മ​ൾ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വോ അ​ത്ര​ത്തോ​ളം വേ​ഗ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ യു​വ​ത​ല​മു​റ​യ്ക്ക് വി​ക​സി​ത ഇ​ന്ത്യ​യെ കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കും'-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

യു​ദ്ധ​ങ്ങ​ളും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ​യാ​ണ് ഇ​ന്ത്യ വ​ള​രു​ന്ന​തെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ചി​ല ആ​ളു​ക​ൾ രാ​ജ്യ​ത്തു നി​രാ​ശ​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കാ​നും നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

കോ​ട്ട​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

കോ​ട്ട​യം: പൂ​ത്തി​ള​പ്പി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച. പൂ​ത്തി​ള​പ്പ് സ്വ​ദേ​ശി എ​ബ്ര​ഹാ​മി​ന്റെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​കാ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ള​ട​ക്ക​മാ​ണ് ന​ഷ്ട​മാ​യ​ത്. മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് മാ​ല​ക​ൾ ന​ഷ്ട​മാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മു​ൻ​പ് സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

District News

ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ റോ​വിം​ഗ്: വ​യ​നാ​ട് സ്വ​ദേ​ശി​നി​ക്ക് സ്വ​ര്‍​ണം

ക​ല്‍​പ്പ​റ്റ: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൊ​ല്‍​ക്ക​ത്ത​യ്ക്കു സ​മീ​പം ര​ബീ​ന്ദ്ര സ​രോ​ബ​റി​ല്‍ ന​ട​ന്ന 27-മ​ത് ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ റോ​വിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​നി​ക്ക് സ്വ​ര്‍​ണം. എ​ട​പ്പെ​ട്ടി തോ​ട്ട​ത്തി​ല്‍ സി​ബി-​സ്വ​പ്‌​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ബെ​ല്‍​ഗ മ​രി​യ സി​ബി​ക്കാ​ണ് മെ​ഡ​ല്‍ നേ​ട്ടം.

ആ​ല​പ്പു​ഴ ആ​ര്യാ​ട് ജി​വി​എ​ച്ച്എ​സ്എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബെ​ല്‍​ഗ. ആ​ല​പ്പു​ഴ സാ​യ് സെ​ന്‍റ​റി​ലാ​ണ് പ​രി​ശീ​ല​നം.

District News

ക​മ്മ​ത്ത്‌​ലെ​യ്നി​ലെ കോ​ടി​ക​ളു​ടെ സ്വ​ര്‍​ണ​ത്ത​ട്ടി​പ്പ്: പോ​ലീ​സി​നെ​തി​രേ വ്യാ​പാ​രി​ക​ള്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലെ പാ​ള​യം ക​മ്മ​ത്ത്‌​ലെ​യ്നി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്ന് 1.4 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടാ​ത്ത​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍. സം​ഭ​വം ന​ട​ന്ന് 26 ദി​വ​സ​മാ​യി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ഉ​ച്ച​വ​രെ ക​മ്മ​ത്ത്‌​ലെ​യ്നി​ലെ മു​ഴു​വ​ന്‍ ക​ട​ക​ളും അ​ട​ച്ചി​ട്ട് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് ക​മ്മ​ത്ത്‌​ലെ​യ്ന്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​മ്മ​ത്ത്‌​ലെ​യ്നി​ലെ 11 ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മോ​ഡ​ല്‍ കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​നെ മേ​ലെ​പാ​ള​യം ക​മ്മ​ത്ത്‌​ലെ​യ്നി​ലെ നാ​ഷ​ണ​ല്‍ ജ്വ​ല്ല​റി ഉ​ട​മ സ​ഫ​ര്‍​നാ​സ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ട​ന്ന വ​ന്‍ ക​വ​ര്‍​ച്ച​യാ​യി​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ക്കാ​നോ മ​റ്റ് ഉ​ന്ന​ത ഏ​ജ​ന്‍​സി​ക​ളെ അ​ന്വേ​ഷ​ണം ഏ​ല്‍​പ്പി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് സ്വ​ര്‍​ണം ന​ഷ്ട​മാ​യ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​തി​നി​ടെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം മാ​റു​ക​യും ചെ​യ്തു. നി​ര​വ​ധി ത​വ​ണ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​മ്മ​ത്ത്‌​ലെ​യ്നി​ലെ 11 ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മോ​ഡ​ല്‍ കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് സ​ഫ​ര്‍​നാ​സ് സ്വ​ര്‍​ണം ശേ​ഖ​രി​ച്ച​ത്. 948.010 ഗ്രാം (​ഏ​ക​ദേ​ശം 1.4 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന) സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ത്തി​യ വ​ന്‍ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. ക​മ്മ​ത്ത്‌​ലെ​യ്നി​ല്‍ അ​ടു​ത്ത​ടു​ത്താ​ണ് സ്വ​ര്‍​ണ​ക്ക​ട​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​രു​മ്പോ​ള്‍ മ​റ്റു ക​ട​ക​ളി​ല്‍​നി​ന്ന് ഉ​ട​മ​ക​ള്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ മോ​ഡ​ല്‍ കൊ​ണ്ടു​വ​ന്ന് കാ​ണി​ച്ച് കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. ക​ട​ക​ളി​ല്‍​നി​ന്ന് ത​ല്‍​ക്കാ​ല​ത്തേ​ക്ക് എ​ടു​ക്കു​ന്ന സ്വ​ര്‍​ണം പെ​ട്ടെ​ന്നു ത​ന്നെ തി​രി​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ല ക​ട​ക​ളി​ല്‍ നി​ന്ന് വാ​ങ്ങി​യ സ്വ​ര്‍​ണ​വു​മാ​യാ​ണ് സ​ഫ​ര്‍​നാ​സ് മു​ങ്ങി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളെ​ല്ലാം മ​ന്ദ​ഗ​തി​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​ന് പ്രാ​ഥ​മി​ക സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ പി​ന്തു​ട​രാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം കാ​ര്യ​മാ​യ ശ്ര​മ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ന്ന ക​വ​ര്‍​ച്ച​യാ​യി​രു​ന്നി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗൗ​ര​വ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​ന്നി​ല്ല.അ​തി​നി​ടെ, ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി സ​ഫ​ര്‍​നാ​സ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് ഉ​യ​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പു​ക​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഓ​ഗ​സ്റ്റ് 15ന​കം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ല്‍​കി​യ വാ​ഗ്ദാ​നം. ആ ​തീ​യ​തി ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രി​ക​ള്‍ വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​തി​വു മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.

Kerala

ക​രി​പ്പു​ർ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സ്; മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ക​രി​പ്പു​ർ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി ഷെ​ബീ റു​ഷ്‌​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് മാ​സ​മാ​യി പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു

കേ​സി​ൽ മു​ഖ്യ​പ്ര​തി​യോ​ടൊ​പ്പം സ്വ​ർ​ണം പ​ങ്കി​ട്ട്‌ എ​ടു​ത്ത​ത് ഷെ​ബീ റു​ഷ്‌​ദ് ആ​യി​രു​ന്നു. സ്വ​ർ​ണം പൂ​ർ​ണ​മാ​യും ക​ണ്ടെ​ടു​ക്കാ​ൻ ആ​യി​ട്ടി​ല്ല.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ൻ എ​സ്‌​ഐ​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​രേ​ഖ​യും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ നേ​ര​ത്തെ ഇ​യാ​ൾ​ക്കെ​തി​രെ എ​ട​ക്ക​ര പൊ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു.

Business

മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ൽ വീ​​ണ്ടും ബു​​ൾ ത​​രം​​ഗം, കൂടുതൽ പ്രതീക്ഷകളോടെ കാ​പ്പി, വെളിച്ചെണ്ണ, റബർ.

മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ൽ വീ​​ണ്ടും ബു​​ൾ ത​​രം​​ഗം, ചി​​ങ്ങം പി​​റ​​ക്കു​​ന്ന​​തോ​​ടെ സ്വ​​ർ​​ണം കൂ​​ടു​​ത​​ൽ തി​​ള​​ങ്ങാം. ബ്ര​​സീ​​ലി​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ കാ​​പ്പി ഉ​​ത്പാ​​ദ​​നം കു​​റ​​യും, നേ​​ട്ട​​മാ​​ക്കാ​​ൻ ന​​മ്മു​​ടെ ഉ​​ത്പാ​​ദ​​ക​​ർ ഒ​​രു​​ങ്ങു​​ക. ത​​മി​​ഴ്നാ​​ട് ലോ​​ബി ഒ​​ടു​​വി​​ൽ പ​​ത്തി താ​​ഴ്ത്തി, ക​​ടി​​ച്ച പാ​​മ്പി​​നെ കൊ​​ണ്ട് കേ​​ര​​ളം വി​​ഷം ഇ​​റ​​ക്കി​​പ്പി​​ച്ചു, കൃ​​ത്രി​​മ​​മാ​​യി ഉ​​യ​​ർ​​ത്തി​​യ എ​​ണ്ണ വി​​ല താ​​ഴ്ന്നു. ഏ​​ഷ്യ​​ൻ റ​​ബ​​ർ ക​​രു​​ത്തി​​ൽ, സം​​സ്ഥാ​​ന​​ത്ത് ഷീ​​റ്റ് ക്ഷാ​​മം രൂ​​ക്ഷം, ഓ​​ണ​​ത്തി​​ന് ശേ​​ഷ​​മേ പു​​തി​​യ ച​​ര​​ക്ക് സ​​ജ്ജ​​മാ​​കൂ. കു​​രു​​മു​​ള​​ക് വി​​പ​​ണി​​യി​​ൽ കൊ​​ടു​​ങ്കാ​​റ്റി​​നു മു​​മ്പു​​ള്ള ശാ​​ന്ത​​ത.

ആ​​ഗോ​​ള സ്വ​​ർ​​ണ വി​​പ​​ണി വീ​​ണ്ടും ബു​​ള്ളി​​ഷ്. ജ​​നു​​വ​​രി അ​​വ​​സാ​​നം ട്രോ​​യ് ഔ​​ൺ​​സി​​ന് 5429 ഡോ​​ള​​റി​​ൽ തു​​ട​​ക്കം കു​​റി​​ച്ചതാണ് സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ൽ. ഏ​​ക​​ദേ​​ശം ഏ​​ഴു മാ​​സം നീ​​ണ്ട തി​​രു​​ത്ത​​ലി​​ൽ ക​​ർ​​ക്ക​​ട​​കം ഒ​​ന്ന് 3964 ഡോ​​ള​​റി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. റി​​ക്കാ​​ർ​​ഡ് വി​​ല​​യി​​ൽ നി​​ന്നും ഔ​​ൺ​​സി​​ന്1465 ഡോ​​ള​​റി​​ന്‍റെ തി​​രു​​ത്ത​​ൽ. 3800ലേ​​ക്ക് ഇ​​ടി​​യു​​മെ​​ന്ന സാ​​ഹ​​ച​​ര്യം ജൂ​​ലൈ​​യി​​ൽ ഉ​​ട​​ലെ​​ടു​​ത്ത അ​​വ​​സ​​ര​​ത്തി​​ലാ​​ണ് അ​​മേ​​രി​​ക്ക​​ൻ തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ൽ പ്ര​​തി​​സ​​ന്ധി​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​ത്. ഇ​​തി​​നി​​ട​​യി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക​​യു​​ടെ കാ​​ലി​​ട​​റു​​ന്ന​​തു ക​​ണ്ട് നി​​ക്ഷേ​​പ​​ക​​ർ മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞു.

പി​​ന്നി​​ട്ട​​വാ​​രം ട്രോ​​യ് ഔ​​ൺ​​സി​​ന് 4041 ഡോ​​ള​​റി​​ൽ ട്രേ​​ഡിം​​ഗ് തു​​ട​​ങ്ങി​​യ സ്വ​​ർ​​ണം 4025 ഡോ​​ള​​റി​​ലേ​​ക്ക് താ​​ഴ്ന്ന ശേ​​ഷ​​മാ​​ണു കു​​തി​​പ്പി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത്. ആ​​ദ്യം 4180 ഡോ​​ള​​റി​​ലേ​​ക്കും അ​​ടു​​ത്ത ചു​​വ​​ടു​​വ​​യ്പ്പി​​ൽ 4303 ഡോ​​ള​​റി​​ലേ​​ക്കും ക​​ത്തി​​ക്ക​​യ​​റി​​യ സ്വ​​ർ​​ണം വെ​​ള്ളി​​യാ​​ഴ്ച 4371 ഡോ​​ള​​ർ വ​​രെ സ​​ഞ്ച​​രി​​ച്ചു. വാ​​ര​​മ​​ധ്യം 4067 ഡോ​​ള​​റി​​ലെ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ന്ന​​തോ​​ടെ ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ വി​​ല്പ​​ന​​ക​​ൾ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ രം​​ഗ​​ത്തെ​​ത്തി, അ​​വ​​ർ ഷോ​​ർ​​ട്ട് ക​​വ​​റിം​​ഗിനും ഒ​​പ്പം പു​​തി​​യ ബ​​യിം​​ഗി​​നും മ​​ത്സ​​രി​​ച്ചു.

സ്ഥി​​തി​​ഗ​​തി​​ക​​ൾ പൊ​​ടു​​ന്ന​​നെ മാ​​റിമ​​റി​​ഞ്ഞ​​തി​​നാ​​ൽ രം​​ഗ​​ത്തുനി​​ന്ന് വി​​ട്ടുനി​​ന്ന​​വ​​ർ സ്വ​​ർ​​ണ​​ത്തെ വാ​​രിപ്പുണ​​രാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വ് വി​​പ​​ണി​​യെ 4500നു ​​മു​​ക​​ളി​​ലെ​​ത്തി​​ക്കാം. അ​​ത്ത​​രം ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സെ​​പ്റ്റം​​ബ​​ർ-​​ഒ​​ക്‌ടോ​​ബ​​റി​​ൽ 4650-4680 റേ​​ഞ്ചി​​ലേ​​ക്കു ക​​യ​​റാം. ഏ​​പ്രി​​ലി​​ൽ ഈ ​​റേ​​ഞ്ചി​​ൽ സ്വ​​ർ​​ണം എ​​ത്തി​​യ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ പ​​വ​​ൻ 1,12,000 രൂ​​പ​​യി​​ലാ​​യി​​രു​​ന്നു, അ​​ന്ന് രൂ​​പ​​യു​​ടെ മൂ​​ല്യം 92 ആ​​യി​​രു​​ന്നു, നി​​ല​​വി​​ൽ മൂ​​ല്യം 95ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യ​​ത് ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വ് വ​​ർ​​ധി​​പ്പി​​ക്കും.

ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ളി​​ൽ വാ​​രാ​​രം​​ഭ​​ത്തി​​ൽ 1,05,760 രൂ​​പ​​യി​​ൽ നി​​ന്നു പ​​വ​​ൻ 1,05,600 ലേ​​ക്ക് താ​​ഴ്ന്നു. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ വാ​​ങ്ങ​​ൽ ശ​​ക്ത​​മാ​​യ​​തോ​​ടെ പ​​വ​​ൻ 1,11,720 രൂ​​പ​​യാ​​യി ശ​​നി​​യാ​​ഴ്ച ക​​യ​​റി. ജ​​നു​​വ​​രി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 1,31,160 രൂ​​പ​​യാ​​ണ് പ​​വ​​ന്‍റെ റി​​ക്കാ​​ർ​​ഡ്, അ​​ന്ന് ഗ്രാ​​മി​​നു വി​​ല 16,395 രൂ​​പ​​യാ​​യി​​രു​​ന്നു.

കാ​​പ്പി​​യി​​ൽ രാ​​ജ്യ​​ത്തി​​ന് പ്ര​​തീ​​ക്ഷി​​ക്കാം

എ​​ൽ ​​നി​​നോ പ്ര​​തി​​ഭാ​​സം ബ്ര​​സീ​​ലി​​യ​​ൻ കാ​​ലാ​​വ​​സ്ഥ​​യി​​ൽ ഉ​​ള​​വാ​​ക്കു​​ന്ന മാ​​റ്റം അ​​വ​​രു​​ടെ കാ​​പ്പി കൃ​​ഷി​​യു​​ടെ താ​​ളം തെ​​റ്റി​​ക്കും. അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​ത്പാ​​ദ​​ന​​ത്തെ​​യും ക​​യ​​റ്റു​​മ​​തി​​യെ​​യും കാ​​ര്യ​​മാ​​യിത്തന്നെ ബാ​​ധി​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. മ​​ഴ വൈ​​കി​​യാ​​ൽ കാ​​പ്പി​​ത്തോ​​ട്ട​​ങ്ങ​​ൾ പു​​ഷ്പി​​ക്കു​​ന്ന​​തും കാ​​യ്പി​​ടി​​ത്ത​​വും കു​​റ​​യും. ന​​ട​​പ്പ് സീ​​സ​​ണി​​ലെ കാ​​പ്പി വി​​ള​​വെ​​ടു​​പ്പ് ജൂ​​ലൈ അ​​വ​​സാ​​നം 67 ശ​​ത​​മാ​​നം പൂ​​ർ​​ത്തി​​യാ​​യി, ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 77 ശ​​ത​​മാ​​നം വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ൽ ​​നി​​നോ ബ്ര​​സീ​​ലി​​ൽ കാ​​പ്പി ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്ന​​ത് ഇ​​ത​​ര ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് അ​​വ​​സ​​രമൊരു​​ക്കാം. ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളും വി​​യ​​റ്റ്നാ​​മും ക​​രു​​ത​​ലോ​​ടെ​​യാ​​ണ് അ​​ന്താ​​രാ​​ഷ്ട്ര മാ​​ർ​​ക്ക​​റ്റി​​ലെ ച​​ല​​ന​​ങ്ങ​​ളെ വീ​​ക്ഷി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ​​യും ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ​​യും കാ​​പ്പി ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​യ​​ർ​​ന്ന വി​​ല ഉ​​റ​​പ്പു വ​​രു​​ത്താ​​നാ​​കും. ആ​​ഭ്യ​​ന്ത​​ര വ്യാ​​പാ​​രി​​ക​​ളും വി​​ദേ​​ശ ക​​ച്ച​​വ​​ട​​ങ്ങ​​ൾ ഉ​​റ​​പ്പി​​ച്ച​​വ​​രും ച​​ര​​ക്ക് സം​​ഭ​​രി​​ക്കു​​ന്നു​​ണ്ട്. ക​​ൽ​​പ്പ​​റ്റ​​യി​​ൽ കാ​​പ്പി പ​​രി​​പ്പ് ക്വി​​ന്‍റ​​ലി​​ന് 39,200 രൂ​​പ​​യി​​ലാ​​ണ്. ക​​ട്ട​​പ്പ​​ന​​യി​​ൽ കാ​​പ്പി​​ക്കു​​രു റോ​​ബ​​സ്റ്റ കി​​ലോ 203 രൂ​​പ​​യി​​ലും പ​​രി​​പ്പ് 350 രൂ​​പ​​യി​​ലും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ രാ​​ജ്യം 3,73,000 ട​​ൺ കാ​​പ്പി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. ഇ​​തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സം​​ഭാ​​വ​​ന 80,350 ട​​ണ്ണാ​​യി​​രു​​ന്നു. ക​​ർ​​ണാ​​ട​​കം 2,56,695 ട​​ൺ കാ​​പ്പി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. ത​​മി​​ഴ്നാ​​ട് 19,975 ട​​ണ്ണും ആ​​ന്ധ്ര 15,290 ട​​ണ്ണും വി​​ള​​യി​​ച്ചു.

ത​​മി​​ഴ്നാ​​ട് വെ​​ളി​​ച്ചെ​​ണ്ണ ലോ​​ബി​​യു​​ടെ ത​​ന്ത്ര​​ത്തി​​ൽ വീ​​ഴാ​​തെ കേ​​ര​​ള നാ​​ളി​​കേ​​ര ക​​ർ​​ഷ​​ക​​ർ

ഇ​​ന്ത്യ​​ൻ വെ​​ളി​​ച്ചെ​​ണ്ണ വി​​പ​​ണി​​യു​​ടെ ചു​​ക്കാ​​ൻ നി​​യ​​ന്ത്രി​​ക്കു​​ന്ന ത​​മി​​ഴ്നാ​​ട് ലോ​​ബി ഒ​​ടു​​വി​​ൽ പ​​ത്തി താ​​ഴ്ത്തി, ക​​ടി​​ച്ച പാ​​മ്പി​​നെ കൊ​​ണ്ടു​​ത​​ന്നെ കേ​​ര​​ളം വി​​ഷം ഇ​​റ​​ക്കി​​പ്പി​​ച്ചു, വി​​പ​​ണി വി​​ല കൃ​​ത്രി​​മ​​മാ​​യി ഉ​​യ​​ർ​​ത്തി എ​​ണ്ണ വി​​റ്റ​​ഴി​​ക്കാ​​ൻ അ​​വ​​ർ ന​​ട​​ത്തി​​യ നീ​​ക്കം ദീ​​പി​​ക ഇ​​തേ കോ​​ള​​ത്തി​​ൽ ആ​​ദ്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. കൊ​​പ്ര​​യും പ​​ച്ച​​ത്തേ​​ങ്ങ​​യും വ്യ​​വ​​സാ​​യി​​ക​​ൾ സം​​ഭ​​രി​​ച്ചാ​​ൽ മാ​​ത്രമേ ക​​ർ​​ഷ​​ക​​ർ​​ക്കു ഗു​​ണം ല​​ഭി​​ക്കൂ. വി​​ല​​ക്ക​​യ​​റ്റം കൃ​​ത്രി​​മ​​മെ​​ന്ന് മ​​ന​​സി​​ലാ​​ക്കി ര​​ണ്ടാ​​ഴ്ച മു​​ന്നേ ക​​രു​​തി​​യി​​രി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു. ഓ​​ണം അ​​ടു​​ക്കു​​ന്ന​​തി​​നാ​​ൽ നി​​ര​​ക്ക് കൂ​​ടു​​ത​​ൽ ഉ​​യ​​രു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കാ​​തെ വി​​റ്റു​​മാ​​റാ​​നും ഉ​​പ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.

കൃ​​ത്രി​​മ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നാ​​യി കാ​​ങ്ക​​യം ലോ​​ബി കൊ​​പ്ര പൂ​​ഴ്ത്തി​​വ​​ച്ച് വി​​പ​​ണി​​യു​​ടെ സ​​ന്തു​​ലി​​താ​​വ​​സ്ഥ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. കൃ​​ത്രി​​മ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ അ​​വ​​ർ രം​​ഗ​​ത്തുനി​​ന്നും അ​​പ്ര​​ത്യ​​ക്ഷ​​രാ​​യി. വി​​പ​​ണി​​യു​​ടെ ഓ​​രോ ച​​ല​​ന​​ങ്ങ​​ളും അ​​ടി​​മു​​ടി നി​​രീ​​ക്ഷി​​ച്ച് ത​​യാ​​റാ​​ക്കു​​ന്ന ഈ ​​വി​​പ​​ണി പ്ര​​തി​​വാ​​ര അ​​വ​​ലോ​​ക​​നം പു​​റ​​ത്തു​​വ​​ന്ന​​താ​​ണ് ത​​മി​​ഴ്നാ​​ട് ലോ​​ബി​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ ത​​കി​​ടം മ​​റി​​ച്ച​​ത്.

കാ​​ങ്ക​​യ​​ത്ത് കൊ​​പ്ര ക​​ഴി​​ഞ്ഞ​​വാ​​രം 16,400ൽനി​​ന്നും 16,800 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്നു. എ​​ന്നാ​​ൽ, സം​​ഭ​​ര​​ണ​​ത്തി​​ന് വ്യ​​വ​​സാ​​യി​​ക​​ൾ ത​​യാ​​റാ​​വാ​​ഞ്ഞ​​ത് മൂ​​ലം വാ​​രാ​​ന്ത്യം വി​​ല 16,300ലേ​​ക്ക് ഇ​​ടി​​ഞ്ഞു. വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് പ്രാ​​ദേ​​ശി​​ക ഡി​​മാ​​ൻ​​ഡ് ശ​​ക്ത​​മ​​ല്ല. ചി​​ങ്ങം പ​​ടി​​വാ​​തിക്ക​​ൽ എ​​ത്തി​​യ​​തി​​നാ​​ൽ മു​​ന്നി​​ലു​​ള്ള ആ​​ഴ്ച​​ക​​ളി​​ൽ ഭ​​ക്ഷ്യ​​യെ​​ണ്ണ വ്യാ​​പാ​​രരം​​ഗം ചൂ​​ടു​​പി​​ടി​​ക്കും. കൊ​​ച്ചി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ 24,500ലും ​​കൊ​​പ്ര 16,400ലും ​​സ്റ്റെ​​ഡി.

പു​​തി​​യ ദി​​ശ​​തേ​​ടി ഏ​​ഷ്യ​​ൻ റ​​ബ​​ർ വി​​പ​​ണി

പു​​തി​​യ ദി​​ശ​​തേ​​ടി​​യു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് ഏ​​ഷ്യ​​ൻ റ​​ബ​​ർ മാ​​ർ​​ക്ക​​റ്റ്. നി​​ക്ഷേ​​പ​​ക​​രും ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രും വ​​ൻ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഓ​​രോ ആ​​ഴ്ച​​യും വി​​പ​​ണി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഇ​​രു​​കൂ​​ട്ട​​ർ​​ക്കും റ​​ബ​​റി​​നെ വ​​രു​​തി​​യി​​ലാ​​ക്കാ​​നാ​​യി​​ല്ല. ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ 267 രൂ​​പ​​യി​​ലാ​​ണ്. ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ കി​​ലോ 410- 423 യെ​​ന്നി​​ൽ ചാ​​ഞ്ചാ​​ടി. യെ​​ൻ ശ​​ക്തി​​പ്രാ​​പി​​ച്ച​​തും റ​​ബ​​റി​​നു ചൈ​​നീ​​സ് ഡി​​മാ​​ൻ​​ഡ് കു​​റ​​ഞ്ഞ​​തും വി​​ല​​യെ സ്വാ​​ധീ​​നി​​ച്ചെ​​ങ്കി​​ലും ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് റ​​ബ​​റി​​നു താ​​ങ്ങാ​​യി. 421നു ​​മു​​ക​​ളി​​ൽ തു​​ട​​രു​​വോ​​ളം 436-440ലേ​​ക്ക് ചു​​വ​​ടു​​വ​​യ്ക്കാ​​ൻ ശ്ര​​മി​​ക്കാം. അ​​തേ​​സ​​മ​​യം, 410 ലെ ​​സ്പ്പോ​​ർ​​ട്ട് ന​​ഷ്ട​​മാ​​യാ​​ൽ 395 ലേ​​ക്ക് തി​​രു​​ത്ത​​ൽ സാ​​ധ്യ​​ത.

സം​​സ്ഥാ​​ന​​ത്ത് നാ​​ലാം ഗ്രേ​​ഡ് 28,400 രൂ​​പ​​യി​​ലും അ​​ഞ്ചാം ഗ്രേ​​ഡ് 28,000 രൂ​​പ​​യി​​ലും ഒ​​ട്ടു​​പാ​​ൽ 19,000 രൂ​​പ​​യി​​ലും ലാ​​റ്റ​​ക്സ് 19,200 രൂ​​പ​​യി​​ലു​​മാ​​ണ്.

കു​​രു​​മു​​ള​​ക്

കു​​രു​​മു​​ള​​ക് വി​​പ​​ണി​​യി​​ൽ കൊ​​ടു​​ങ്കാ​​റ്റി​​നു മു​​മ്പു​​ള്ള ശാ​​ന്ത​​ത. ഉ​​ത്ത​​രേ​​ന്ത്യ​​ൻ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ നി​​ര​​ക്ക് ഇ​​ടി​​ക്കാ​​ൻ അ​​വ​​ർ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ന്നു​​ണ്ട്. ച​​ര​​ക്ക് കൈ​​വി​​ടാ​​തെ ക​​ർ​​ഷ​​ക​​ർ ചെ​​റു​​ത്ത് നി​​ൽ​​ക്കു​​ന്ന​​തു വാ​​ങ്ങ​​ലു​​കാ​​രെ അ​​സ്വ​​സ്ഥ​​രാ​​ക്കി​​യെ​​ങ്കി​​ലും അ​​തു മു​​ഖ​​ത്തു കാ​​ണി​​ക്കാ​​തെ അ​​വ​​ർ ച​​ര​​ക്കി​​നാ​​യി എ​​ല്ലാ വാ​​തി​​ലു​​ക​​ളും മു​​ട്ടു​​ക​​യാ​​ണ്. ഒ​​ക്ടോ​​ബ​​ർ വ​​രെ​​യു​​ള്ള ഉ​​ത്സ​​വ സീ​​സ​​ണി​​നു​​ള്ള മു​​ള​​ക് അ​​വ​​ർ​​ക്ക് സം​​ഭ​​രി​​ക്കാ​​നു​​ണ്ട്. കൊ​​ച്ചി​​യി​​ൽ അ​​ൺ​​ഗാ​​ർ​​ബി​​ൾ​​ഡ് 69,500 രൂ​​പ​​യി​​ൽ സ്റ്റെ​​ഡി​​യാ​​യി നീ​​ങ്ങി​​യ ശേ​​ഷം ശ​​നി​​യാ​​ഴ്ച ക്ലോ​​സിം​​ഗ് വേ​​ള​​യി​​ൽ 69,400ലേ​​ക്ക് ത​​ന്ത്ര​​പ​​ര​​മാ​​യി താ​​ഴ്ത്തി.

National

ടി​വി​കെ സ​ര്‍​ക്കാ​രിന്‍റെ ആ​ദ്യ ബ​ജ​റ്റ്; സ്ത്രീകൾക്കു സ്വർണവും പശുക്കളും നൽകും

ചെ​​​​​​ന്നൈ: ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ല്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സി. ​​​​​​ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ്‌​​​​​യു​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ടി​​​​​​വി​​​​​​കെ സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ ആ​​​​​​ദ്യ ബ​​​​​​ജ​​​​​​റ്റ് ധ​​​​​​ന​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ന്‍. മാ​​​​​​രി വി​​​​​​ല്‍​സ​​​​​​ണ്‍ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ല്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു.

വി​​​​​​വാ​​​​​​ഹ​​​​​​വേ​​​​​​ള​​​​​​യി​​​​​​ല്‍ വ​​​​​​ധു​​​​​​വി​​​​​​ന് എ​​​​​​ട്ട് ഗ്രാം ​​​​​​സ്വ​​​​​​ര്‍​ണ​​​​​നാ​​​​​​ണ​​​​​​യ​​​​​​വും പ​​​​​​ട്ടു​​​​​​സാ​​​​​​രി​​​​​​യും ന​​​​​​ല്‍​കു​​​​​​ന്ന ‘അ​​​​​​ണ്ണ​​​​​​ന്‍ സീ​​​​​​ര്‍’ പ​​​​​​ദ്ധ​​​​​​തി​​​​​​ക്ക് 812 കോ​​​​​​ടി രൂ​​​​​​പ​​​​​​യും സ​​​​​​ര്‍​ക്കാ​​​​​​ര്‍ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ല്‍ ജ​​​​​​നി​​​​​​ക്കു​​​​​​ന്ന ന​​​​​​വ​​​​​​ജാ​​​​​​ത ശി​​​​​​ശു​​​​​​ക്ക​​​​​​ള്‍​ക്ക് ഒ​​​​​​രു ഗ്രാം ​​​​​​സ്വ​​​​​​ര്‍​ണ മോ​​​​​​തി​​​​​​രം ന​​​​​​ല്‍​കു​​​​​​ന്ന പ​​​​​​ദ്ധ​​​​​​തി​​​​​​ക്ക് 560 കോ​​​​​​ടി രൂ​​​​​​പ​​​​​​യും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചു.

സ്ത്രീ​​​​​​ക​​​​​​ള്‍​ക്ക് സൗ​​​​​​ജ​​​​​​ന്യ​​​​​​മാ​​​​​​യി ക​​​​​​റ​​​​​​വ​​​​​​പ്പ​​​​​​ശു​​​​​​ക്ക​​​​​​ളെ ന​​​​​​ല്‍​കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി മൃ​​​​​​ഗ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ വ​​​​​​കു​​​​​​പ്പി​​​​​​ന് 4,880 കോ​​​​​​ടി രൂ​​​​​​പ നീ​​​​​​ക്കി​​​​​​വ​​​​​​ച്ചു. ഹ​​​​​​ജ്ജ് തീ​​​​​​ര്‍​ഥാ​​​​​​ട​​​​​​ക​​​​​​രു​​​​​​ടെ സ​​​​​​ബ്സി​​​​​​ഡി 25,000 രൂ​​​​​​പ​​​​​​യി​​​​​​ല്‍നി​​​​​​ന്ന് 35,000 രൂ​​​​​​പ​​​​​​യാ​​​​​​യി ഉ​​​​​​യ​​​​​​ര്‍​ത്തി.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 717 മ​​​​​​ദ്യ​​​​​​ശാ​​​​​​ല​​​​​​ക​​​​​​ള്‍ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടി​​​​​​യ​​​​​​താ​​​​​​യും ഗാ​​​​​​ര്‍​ഹി​​​​​​ക ഉ​​​​​​പ​​​​​​യോ​​​​​​ക്താ​​​​​​ക്ക​​​​​​ള്‍​ക്ക് 200 യൂ​​​​​​ണി​​​​​​റ്റ് സൗ​​​​​​ജ​​​​​​ന്യ വൈ​​​​​​ദ്യു​​​​​​തി ന​​​​​​ല്‍​കു​​​​​മെ​​​​​ന്നും മന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Business

ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മെഗാ ഓണം ഓഫര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ണ​ക്കാ​ല​ത്തെ വ​ര​വേ​ല്‍ക്കാ​നൊ​രു​ങ്ങി ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, തൊ​ടു​പു​ഴ, ചെ​ങ്ങ​ന്നൂ​ര്‍, മു​ണ്ട​ക്ക​യം ഷോ​റൂ​മു​ക​ളി​ല്‍ മെ​ഗാ ഓ​ണം ഓ​ഫ​ര്‍ സെ​യി​ല്‍ ആ​രം​ഭി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ​ശേ​ഖ​ര​വും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വി​വാ​ഹം, നി​ശ്ച​യം, ജ​ന്മ​ദി​നം തു​ട​ങ്ങി ജീ​വി​ത​ത്തി​ലെ വി​വി​ധ ആ​ഘോ​ഷ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ക്കാ​യി ക​ര​വി​രു​തി​ന്‍റെ ചാ​രു​ത​യോ​ടെ രൂ​പ​ക​ല്‍പ​ന ചെ​യ്ത സ്വ​ര്‍ണ-​ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ന്‍റി​ക്, ചെ​ട്ടി​നാ​ട്, ക്ലാ​സി​ക്, ട്ര​ഡീ​ഷ​ണ​ല്‍, ട​ര്‍ക്കി​ഷ്, ബ്രൈ​ഡ​ല്‍ ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള ക​ള​ക്ഷ​നു​ക​ള്‍ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കു​ന്ന​താ​യി മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

ഓ​ണം ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്‍റി​ക്, ചെ​ട്ടി​നാ​ട് ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് എ​ട്ട് ശ​ത​മാ​നം മു​ത​ല്‍ പ​ണി​ക്കൂ​ലി ഇളവ്, മൂ​ന്ന് പ​വ​ന്‍ മു​ത​ലു​ള്ള ഗോ​ള്‍ഡ് ചെ​യി​നു​ക​ള്‍ക്ക് ര​ണ്ട് ശ​ത​മാ​നം പ​ണി​ക്കൂ​ലി ഇളവ്, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ഓ​രോ കാ​ര​റ്റി​നും മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ കി​ഴി​വ് എ​ന്നി​വ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 18 കാ​ര​റ്റ് 916 ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​ഗാ ഓ​ണം ഓ​ഫ​ര്‍ 2026 ഓ​ഗ​സ്റ്റ് 31 വ​രെ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ ബോം​ബെ, സൂ​റ​റ്റ്, ജ​യ്പുര്‍, കോല്‍ക്ക​ത്ത തു​ട​ങ്ങി​യ പ്ര​മു​ഖ ആ​ഭ​ര​ണ നി​ര്‍മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് നേ​രി​ട്ട് ശേ​ഖ​രി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ഡി​സൈ​നു​ക​ള്‍ക്കൊ​പ്പം യു​വ​ത​ല​മു​റ​യു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള ആ​ധു​നി​ക ഡി​സൈ​നു​ക​ളു​ടെ​യും വ​ലി​യ ശേ​ഖ​രം ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഓ​ണ​ക്കാ​ലം ഇ​ടി​മ​ണ്ണി​ക്ക​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷാ​ജി തോ​മ​സ് അ​റി​യി​ച്ചു. ഓ​ഫ​റു​ക​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, തൊ​ടു​പു​ഴ, ചെ​ങ്ങ​ന്നൂ​ര്‍, മു​ണ്ട​ക്ക​യം ഷോ​റൂ​മു​ക​ളി​ല്‍ ല​ഭ്യ​മ​ണ്.

Kerala

കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത് 11 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍ണം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത് 11 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍ണം. 14 കേ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് എ​​​ട്ടു കി​​​ലോ സ്വ​​​ര്‍ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ആ​​​റു മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്കം ഒ​​​മ്പ​​​ത് പേ​​​രെ ക​​​സ്റ്റം​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സും കേ​​​ര​​​ള പോ​​​ലീ​​​സും ക​​​സ്റ്റം​​​സു​​​മാ​​​യി ചേ​​​ര്‍ന്നു ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച ഏ​​​കോ​​​പ​​​ന​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മാ​​​ണ് പ​​​ല കേ​​​സു​​​ക​​​ളി​​​ലും സ്വ​​​ര്‍ണം പി​​​ടി​​​കൂ​​​ടാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തെ​​​ന്ന് ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലിം​​​ഗും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് നി​​​രീ​​​ക്ഷ​​​ണ​​​വും ക​​​സ്റ്റം​​​സ് കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ്വ​​​ര്‍ണം പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യും പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വ​​​സ്ത്ര​​​ങ്ങ​​​ള്‍ക്കു​​​ള്ളി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചും ശ​​​രീ​​​ര​​​ത്തി​​​നു​​​ള്ളി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റെ സീ​​​റ്റു​​​ക​​​ള്‍ക്കു​​​ള്ളി​​​ലും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നു​​​മാ​​​ണ് ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ര്‍ പ്ര​​​ധാ​​​ന​​​മാ​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സ്വ​​​ര്‍ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്ത് ത​​​ട​​​യു​​​ന്ന​​​തി​​​നും ക​​​സ്റ്റം​​​സ് പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും ഈ ​​​ക​​​ള്ള​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ങ്ങ​​​ള്‍ക്കു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക​​​സ്രോ​​​ത​​​സു​​​ക​​​ളെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍ജി​​​ത​​​മാ​​​യി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സ്; വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ​റ​വൂ​രി​ൽ ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. കൈ​താ​രം പൊ​ട്ട​ന്‍റെ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജ (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്ടു​വ​ള്ളി കൈ​താ​രം ശ്രീ​മു​ര​ളി വീ​ട്ടി​ൽ ശ്രീ​ദേ​വി അ​മ്മ​യു​ടെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ലോ​ക്ക​റി​ൽ നി​ന്ന് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ലോ​ക്ക​റി​ന്‍റെ പൂ​ട്ട് തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്രീ​ദേ​വി അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ശ്രീ​ജ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണം പ​ണ​യം വ​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​ജ​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

District News

ഉ​രു​ൾ​പൊ​ട്ട​ൽ സ്ഥ​ല​ത്തു​നി​ന്നു 15 പ​വ​ൻ സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് ല​ഭി​ച്ചു

പൂ​​ഞ്ഞാ​​ർ: പ​​യ്യാ​​നി​​ത്തോ​​ട്ടം ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ വീ​​ട് ത​​ക​​ർ​​ന്ന് ര​​ണ്ടു പേ​​ർ മ​​രി​​ച്ച സ്ഥ​​ല​​ത്തു​​നി​​ന്ന് ല​​ഭി​​ച്ച ബാ​​ഗി​​നു​​ള്ളി​​ൽ 15 പ​​വ​​നോ​​ളം സ്വ​​ർ​​ണം ക​​ണ്ടെ​​ത്തി. ഈ​​രാ​​റ്റു​​പേ​​ട്ട ന​​ട​​യ്ക്ക​​ൽ സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് ബാ​​ഗ് ല​​ഭി​​ച്ച​​ത്. പൂ​​ഞ്ഞാ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ബ്ര​​ഹ്മ​​ണ്യ​​നെ ഏ​​ൽ​​പ്പി​​ച്ച ബാ​​ഗ് പ​​യ്യാ​​നി​​ത്തോ​​ട്ടം പ​​ള്ളി വി​​കാ​​രി​​യെ ഏ​​ൽ​​പ്പി​​ക്കു മെ​​ന്ന് അദ്ദേഹം പ​​റ​​ഞ്ഞു.

Sports

കു​ഴി​ബോം​ബി​ല്‍ കാ​ല് ന​ഷ്ട​പ്പെ​ട്ട​വ​ന്‍ സ​ലാം റാണ...

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ഷോ​ട്ട്പു​ട്ട് എ​ഫ് 57ല്‍ ​ഇ​ന്ത്യ​യുടെ സോ​മ​ന്‍ റാ​ണ 13.40 മീ​റ്റ​ര്‍ എ​റി​ഞ്ഞ് സ്വ​ര്‍​ണം നേ​ടി. 13.28 മീ​റ്റ​റു​മാ​യി ഇ​ന്ത്യ​യു​ടെ ശു​ഭം ജു​യാ​ല്‍ വെ​ള്ളി​യ​ണി​ഞ്ഞു.

ബോ​ക്‌​സിം​ഗി​ലൂ​ടെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ര്‍​ണം അ​ട​ക്കം ഇ​ടി​ച്ചു​ നേ​ടി​യ​ ദി​ന​ത്തി​ലാ​യി​രു​ന്നു റാ​ണ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. 2008 ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ വി​ജേ​ന്ദ​ര്‍ സിം​ഗ്, ഇ​ന്ത്യ​ന്‍ ബോ​ക്‌​സിം​ഗ് കോ​ച്ച് കെ.​സി. കു​ട്ട​പ്പ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം റിം​ഗി​ല്‍ മ​ത്സ​രി​ച്ചവ​നാ​ണ് സോ​മ​ന്‍ റാ​ണ.

സ​ര്‍​വീ​സ​സി​നാ​യി സീ​നി​യ​ര്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ലും നേ​ടി. സൈ​നി​ക​നാ​യ റാണ, കാ​ഷ്മീ​രി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ ഒ​രു കു​ഴി​ബോം​ബി​ല്‍ കാ​ലു​വ​ച്ചു. വ​ല​തു​കാ​ല്‍ ന​ഷ്ട​പ്പെ​ട്ടു. 2017ൽ ​ആ​ര്‍​മി​യു​ടെ പാ​രാ​ലി​മ്പി​ക് ടീ​മി​നൊ​പ്പം ചേ​ർ​ന്നു.

Sports

ഇ​ടി​ക്കൂ​ട്ടി​ല്‍ സ്വ​ര്‍​ണ​ക്കൊ​യ്ത്ത്

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ഗോ​ള്‍​ഡ​ന്‍ പ​ഞ്ച്. ബോ​ക്‌​സിം​ഗി​ല്‍ അഞ്ചും പാ​രാ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നും ഉ​ള്‍​പ്പെ​ടെ ഇ​ന്ന​ലെ ആറ് സ്വ​ര്‍​ണം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ര്‍​ണ​നേ​ട്ടം 11 ആ​യി.

മെ​ഡ​ൽ നി​ല​യി​ൽ ഇ​ന്ത്യ ഇ​തോ​ടെ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി. ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ 10 ഫൈ​ന​ലു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ ആ​റ് ഫൈ​ന​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ഞ്ച് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ല​ഭി​ച്ചു.

പ്രീ​തി, ജാ​സ്മി​ന്‍

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ പ്രീ​തി പ​വാ​റി​ന്‍റെ സ്വ​ര്‍​ണ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ റിം​ഗി​ലെ സ്വ​ര്‍​ണ​വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. കാ​ന​ഡ​യു​ടെ സ്‌​കാ​ര്‍​ല​റ്റ് സ​വ​ന്ന ഡെ​ല്‍​ഗാ​ഡോ​യെ കീ​ഴ​ട​ക്കി​യാ​ണ് പ്രീ​തി സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 2025 ലോ​ക ബോ​ക്‌​സിം​ഗി​ല്‍ 54 കി​ലോ​ഗ്രാം സ്വ​ര്‍​ണജേ​താ​വാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി പ​വാ​ര്‍.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ജാ​സ്മി​ന്‍ ലാം​ബോ​റി​യ സ്വ​ര്‍​ണം ഇ​ടി​ച്ചു​ നേ​ടി. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ മി​ഷേ​ല വാ​ല്‍​ഷി​നെ കീ​ഴ​ട​ക്കി​യാ​ണ് ജാ​സ്മി​ന്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

സാ​ക്ഷി, പ്രിയ, അരുദ്ധതി

വ​നി​ത​ക​ളു​ടെ 51 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ബി വൈ​റ്റി​നെ ഇ​ടി​ച്ചി​ട്ട് സാ​ക്ഷി ചൗ​ധ​രി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ പ്രി​യ ഘം​ഗാ​സും സ്വ​ർ​ണം ഇ​ടി​ച്ചു​നേ​ടി.

വ​നി​ത​ക​ളു​ടെ 70 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​രു​ദ്ധ​തി ചൗ​ധ​രി​യും ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 55 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ജാ​ദു​മാ​നി സിം​ഗി​നു ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. വ​നി​ത​ക​ളു​ടെ ജൂ​ഡോ​യി​ൽ​ ഇ​ന്ത്യ​ക്കാ​യി ഉ​ന്ന​തി ശ​ർ​മ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Sports

ബോക്‌സിംഗിൽ ഇരട്ട സ്വർണവുമായി ഇന്ത്യ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.

കാനഡയുടെ സ്‌കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്‍റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്‌സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.

അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഡിക്‌സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ത്യൻ ബോക്‌സിംഗ് സംഘത്തിന്‍റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്‌സിംഗ് റിംഗിലെത്തുക.

National

ജ്വല്ലറിയിൽനിന്ന് സ്വർണം ‘കടിച്ചുമാറ്റി’; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി

തു​​​മ​​​കു​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ തു​​​മ​​​കു​​​രു​​​വി​​​ലു​​​ള്ള ജ്വ​​​ല്ല​​​റി​​​യി​​​ൽ​​​നി​​​ന്നും സ്വ​​​ർ​​​ണം ‘ക​​​ടി​​​ച്ചു​​​മാ​​​റ്റി​​​യ’ പ്ര​​​തി സി​​​സി​​​ടി​​​വി​​​യി​​​ൽ കു​​​ടു​​​ങ്ങി. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ജ്വ​​​ല്ല​​​റി​​​യി​​​ൽ നി​​​ന്ന് പ​​​ത്ത് സ്വ​​​ർ​​​ണ​​​മോ​​​തി​​​ര​​​ങ്ങ​​​ളും ര​​​ണ്ട് മാ​​​ല​​​യും കാ​​​ണാ​​​താ​​​യ​​​തോ​​​ടെ തു​​​ട​​​ങ്ങി​​​യ അ​​​ന്വേ​​​ഷ​​​ണ​​മാ​​ണ് സൂ​​പ്പ​​ർ ട്വി​​സ്റ്റി​​ൽ ക​​ലാ​​ശി​​ച്ച​​ത്. പ​​​തി​​​വു ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണ് മോ​​​ഷ​​​ണ​​​വി​​​വ​​​രം ഉ​​​ട​​​മ​​​യും ജീ​​​വ​​​ന​​​ക്കാ​​​രും അ​​​റി​​​ഞ്ഞ​​​ത്.

മോ​​​ഷ്ടാ​​​ക്ക​​​ളെ​​​യാ​​​ണ് ആ​​​ദ്യം സം​​​ശ​​​യി​​​ച്ച​​​തെ​​​ന്ന് ഉ​​​ട​​​മ വി​​​നോ​​​ദ് പ​​​റ​​​ഞ്ഞു. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​രി​​​ച്ചു​​​പെ​​​റു​​​ക്കി​​​യെ​​​ങ്കി​​​ലും ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ ഒ​​​രാ​​​ളെ​​​പ്പോ​​​ലും സം​​​ശ​​​യി​​ക്കാ​​നു​​ള്ള തെ​​ളി​​വി​​ല്ലാ​​യി​​രു​​ന്നു. ഇ​​​തി​​​നി​​​ടെ പ​​​ല ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും തൂ​​​ക്ക​​​വും വി​​​ല​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ടാ​​​ഗ് ന​​​ഷ്ട​​​മാ​​​യ​​​തും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു. മോ​​​ഷ്ടാ​​​വ് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​ത്രം എ​​​ടു​​​ത്ത് ടാ​​​ഗ് ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​കാ​​​മെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ വീ​​​ണ്ടും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു.

ഇ​​​തോ​​​ടെ​​​യാ​​​ണ് പു​​​ല​​​ർ​​​ച്ചെ നാ​​​ല​​​ര​​​യോ​​​ടെ​ ന​​ട​​ന്ന മോ​​ഷ​​ണം പ​​ര​​സ്യ​​മാ​​കു​​ന്ന​​ത്. സ്വ​​​ർ​​​ണ​​​മോ​​​തി​​​ര​​​വും ക​​​ടി​​​ച്ച് ഒ​​​രു എ​​​ലി നീ​​​ങ്ങു​​​ന്ന​​​തു ക​​ണ്ട​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ ജ്വ​​ല്ല​​റി​​ക്കു​​ള്ളി​​ൽ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു. ഒ​​​രു ഭാ​​​ഗ​​​ത്തെ ചെ​​​റി​​​യ ദ്വാ​​​ര​​​ത്തി​​​ൽനി​​ന്ന് തൊ​​ണ്ടിമു​​ത​​ലു​​ക​​ൾ മു​​ഴു​​വ​​ൻ ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഷ​ര്‍​മി​ള ധ​ൻകർക്ക് സ്വർണം

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പാ​രാ അ​ത്‌​ല​റ്റ് ഷ​ര്‍​മി​ള ധ​ൻകര്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ച​രി​ത്ര സ്വ​ര്‍​ണ​മെ​ത്തി​ച്ചു. എ​ഫ്57 വ​നി​താ ഷോ​ട്ട് പു​ട്ടി​ലാ​ണ് ഷ​ര്‍​മി​ള​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പാ​രാ-​അ​ത്‌​ല​റ്റി​ക്‌​സി​ല്‍ സ്വ​ര്‍​ണ​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ 20 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ടു​ന്ന​താ​ണ് ഷ​ര്‍​മി​ള​യു​ടെ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​റി.9.81 മീ​റ്റ​ര്‍ ഷോ​ട്ട് പാ​യി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഈ ​ദൂ​രം. 9.48, 9.58 എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ദ്യ ര​ണ്ടു ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു 9.81ലേ​ക്ക് എ​ത്തി​യ​ത്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഷ​ര്‍​മി​ള, ര​ണ്ടാം വ​യ​സി​ല്‍ ക​ഠി​ന പ​നി​യെ​ത്തു​ട​ര്‍​ന്ന് പോ​ളി​യോ ബാ​ധി​ത​യാ​കു​ക​യാ​യി​രു​ന്നു.

7.26 മീ​റ്റ​റു​മാ​യി ഇ​ന്ത്യ​യു​ടെ ശി​ല്‍​പ്പ ഷൈ​ല ഈ​യി​ന​ത്തി​ല്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു വെ​ങ്ക​ലം ഉ​റ​പ്പി​ച്ച് ശി​ല്‍​പ്പ ഈ ​ദൂ​രം കു​റി​ച്ച​ത്. ഇ​തോ​ടെ പോ​ഡി​യ​ത്തി​ല്‍ ഒ​ന്നി​ച്ച് ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ക​യ​റി. ഘാ​ന​യു​ടെ സി​നാ​ബു ഇ​സ്സ​യ്ക്കാ​ണ് വെ​ള്ളി (8.65 മീ​റ്റ​ര്‍).

ച​രി​ത്ര സ​ര്‍​വേ​ഷ്

പു​രു​ഷ ഹൈ​ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വേ​ഷ് കു​ഷാ​രെ​യ്ക്കു ച​രി​ത്ര മെ​ഡ​ല്‍. 2.25 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് സ​ര്‍​വേ​ഷ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പു​രു​ഷ ഹൈ​ജം​പി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സ​ര്‍​വേ​ഷ്. ജ​മൈ​ക്ക​യു​ടെ റൊ​മെ​യ്ന്‍ ബെ​ക്ക്‌​ഫോ​ര്‍​ഡി​നാ​ണ് (2.55) സ്വ​ര്‍​ണം.

ദേ​ശീ​യ റി​ക്കാ​ര്‍​ഡുകാ​ര​നാ​യ സ​ര്‍​വേ​ഷ് 2.05 മീ​റ്റ​ര്‍ മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. മൂ​ന്നാം ശ്ര​മ​ത്തി​ല്‍ 2.25 മീ​റ്റ​ര്‍ ഇ​ന്ത്യ​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍, റൊ​മെ​യ്ന്‍ ആ​ദ്യ​ശ്ര​മ​ത്തി​ല്‍ ഈ ​ഉ​യ​രം ക്ലി​യ​ര്‍ ചെ​യ്ത​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 2.28 മീ​റ്റ​ര്‍ ഇ​രു​വ​ര്‍​ക്കും ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചു​മി​ല്ല.

Business

വ​ധു​വി​ന്‍റെ മ​ന​സ​റി​യു​ന്ന ഇ​ടം: അ​മേ​റ സി​ഗ്‌​നേ​ച്ച​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ്

ക്ലാ​സി​ക്, ക​ണ്ടം​പ​റ​റി, മി​നി​മ​ൽ, ഹെ​വി ഇ​ങ്ങ​നെ ഓ​രോ കാ​ല​ത്തും വ​ധു​വി​ന്‍റെ ആ​ഭ​ര​ണ ട്രെ​ന്‍​ഡു​ക​ള്‍ മാ​റു​ന്ന​ത് നി​മി​ഷ​നേ​രംകൊ​ണ്ടാ​ണ്. വി​വാ​ഹവ​സ്ത്രം, സം​സ്‌​കാ​രം അ​തി​നേ​ക്കാ​ളൊ​ക്കെ വ​ധു​വി​ന്‍റെ സ്വ​പ്‌​ന​ത്തി​ലെ ആ​ഭ​ര​ണ ഡി​സൈ​നു​ക​ളും കൂ​ടി ചേ​രു​മ്പോ​ള്‍ അ​ല്പം ക​ണ്‍​ഫ്യൂ​ഷ​നി​ലാ​കും. ജ്വ​ല്ല​റി ബി​നി​സ​ന​സ് രം​ഗ​ത്ത് 40 വ​ർ​ഷം​കൊ​ണ്ട് സം​തൃ​പ്ത​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത ഇ​ടി​മ​ണ്ണി​ക്ക​ൽ ജ്വ​ല്ല​റി​യു​ടെ ഭാ​ഗ​മാ​യ അ​മേ​റ സി​ഗ്‌​നേ​ച്ച​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് എ​ന്ന ബ്രൈ​ഡ​ല്‍ ഡെ​സ്റ്റി​നേ​ഷ​നി​ലേ​ക്കെ​ത്തി​യാ​ല്‍ ഈ ​ആ​ശ​ങ്ക​യു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല.

ഓ​രോ കാ​ല​ത്തി​നും ഓ​രോ വ​ധു​വി​നും ആ​വ​ശ്യ​മാ​യ​തൊ​ക്കെ​യും ഇ​വി​ടെ​യു​ണ്ട്. കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ അ​മേ​റ​യു​ടെ സാ​ന്നി​ധ്യം ഇ​നി എ​റ​ണാ​കു​ള​ത്തി​നും സ്വ​ന്ത​മാ​കു​ക​യാ​ണ്. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി സ്റ്റാ​ർ ക്രി​യേ​ഷ​ൻ​സ് സ്ഥാ​പ​ക ഷീ​ല കൊ​ച്ചൗ​സേ​പ്പും ഫാ​ഷ​ൻ ഡി​സൈ​ന​റും അ​ഭി​നേ​താ​വു​മാ​യ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തും എം​ജി റോ​ഡി​ലെ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​റി​മാ​റി വ​രു​ന്ന ട്രെ​ന്‍​ഡു​ക​ളെ​ക്കു​റി​ച്ചും അ​മേ​റ എ​ന്തു​കൊ​ണ്ട് ഏ​തൊ​രു വ​ധു​വി​ന്‍റെ​യും ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​കു​ന്നു​വെ​ന്നും സി​ഇ​ഒ അ​മ്പി​ളി സ​ണ്ണി പ​റ​യു​ന്നു.

ജ്വ​ല്ല​റി ബി​സി​ന​സ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് ?

ഭ​ര്‍​ത്താ​വ് സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ ജ്വ​ല്ല​റി ബി​സി​ന​സ് മേ​ഖ​ല​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ സ്വ​ര്‍​ണവ്യാ​പാ​ര മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം വ​ള​രാ​ന്‍ ഇ​ട​യാ​ക്കി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജ്വ​ല്ല​റി എ​ക്‌​സി​ബി​ഷ​നു​ക​ളി​ലും മ​റ്റും പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും സ്വ​ര്‍​ണവ്യാ​പാ​ര മേ​ഖ​ല​യെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യാ​നും അ​തൊ​രു പാ​ഷ​നാ​യി വ​ള​രാ​നും ഇ​ട​യാ​ക്കി. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഈ ​ത​ല​മു​റ​യു​ടെ ട്രെ​ന്‍​ഡ് മ​ന​സി​ലാ​ക്കി പു​തി​യ സ്‌​റ്റൈ​ലും ഡി​സൈ​നും ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം കൂ​ടി​യാ​യ​പ്പോ​ള്‍ ഈ ​രം​ഗ​ത്തേ​ക്കെ​ത്തി. അ​തു സ്വ​ന്ത​മാ​യി അ​മേ​റ സി​ഗ്‌നേച്ച​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് (Amaera Signature Gold & Diamond) എ​ന്ന ബ്രാ​ന്‍​ഡാ​യി വ​ള​ര്‍​ന്നു.

അ​മേ​റ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് എ​ന്താ​ണ്?

ഓ​രോ ആ​ഭ​ര​ണ​വും ത​ന​താ​യ വ്യ​ക്തി​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് അ​മേ​റ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്പുര്‍, കോ​ല്‍​ക്ക​ത്ത തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​ഗ​ത്‌​ഭ​രാ​യ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രു​ടെ ക​ര​വി​രു​താ​ണ് അ​മേ​റ​യു​ടെ ഓ​രോ ഡി​സൈ​നി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഒ​രൊ​റ്റ ഇ​ട​ത്ത് വൈ​വി​ധ്യ​മാ​യ ഡി​സൈ​ന​ര്‍ റോ​യ​ല്‍ ആ​ന്‍റി​ക്, ഡ​യ​മ​ണ്ട്, പോ​ള്‍​ക്കി ബ്രൈ​ഡ​ല്‍ ക​ള​ക‌്ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ്രൈ​ഡ​ല്‍ ജ്വ​ല്ല​റി ബൂ​ട്ടീ​ക്കാ​ണെ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. അ​മേ​റ​യി​ലെ​ത്തു​ന്ന ഒ​രോരുത്തരു​ടെ​യും താ​ത്പ​ര്യ​ങ്ങ​ളും ഇ​ഷ്‌​ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ്ര​ത്യേ​കം വി​ല​മ​തി​ക്കു​ന്നു​ണ്ട്.

ഓ​രോ വ​ധു​വി​ന്‍റെ​യും ആ​ഗ്ര​ഹ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മ​ല്ലേ?

തീ​ര്‍​ച്ച​യാ​യും. ഓ​രോ വ​ധു​വും വ്യ​ത്യ​സ്ത​യാ​ണ്. അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തി​നും വി​വാ​ഹ​ത്തി​ന്‍റെ തീ​മി​നും വ​സ്ത്ര​ധാ​ര​ണ​ത്തി​നും ഇ​ഷ്‌​ട​ങ്ങ​ള്‍​ക്കും അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​പു​ല​മാ​യ ബ്രൈ​ഡ​ല്‍ ക​ള​ക്‌ഷ‌​‌‌നാ​ണ് അ​മേ​റ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക്ലാ​സി​ക് മു​ത​ല്‍ ക​ണ്ടം​പ​റ​റി വ​രെ​യും മി​നി​മ​ല്‍ മു​ത​ല്‍ ഗ്രാ​ന്‍​ഡ് ബ്രൈ​ഡ​ല്‍ ലു​ക്കു​ക​ള്‍ വ​രെ​യും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. ഓ​രോ വ​ധു​വി​നും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ദി​ന​ത്തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ സ​ന്തോ​ഷം. ഓ​രോ വി​വാ​ഹ​വ​സ്ത്ര​ത്തി​നും അ​നു​യോ​ജ്യ​മാ​യ എ​ന്നാ​ല്‍ യൂ​ണി​ക് ആ​യി​ട്ടു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഞ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രു വ​ധു അ​മേ​റ​യെ എ​ന്തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​ക്ക​ണം?

അ​മേ​റ ഒ​രു ബ്രൈ​ഡ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​ണ്. ഓ​രോ വ​ധു​വി​ന്‍റെ​യും സ്വ​പ്നം, വ്യ​ക്തി​ത്വം, സം​സ്‌​കാ​രം എ​ന്നി​വ​യൊ​ക്കെ മ​ന​സി​ലാ​ക്കി​യാ​ണ് ഓ​രോ ആ​ഭ​ര​ണ​വും ഡി​സൈ​ന്‍ ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ഏ​തു ശൈ​ലി​യി​ലു​ള്ള വി​വാ​ഹം സ്വ​പ്‌​നം കാ​ണു​ന്ന വ​ധു​വി​നും അ​വ​രു​ടെ മ​ന​സി​നി​ണ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ആ​ഭ​ര​ണ​ശേ​ഖ​ര​ത്തി​ല്‍ ഉ​ണ്ടാ​കും. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മാ​റി​മാ​റി വ​രു​ന്ന വി​വി​ധ വി​വാ​ഹ​രീ​തി​ക​ള്‍​ക്കും അ​ഭി​രു​ചി​ക​ള്‍​ക്കും അ​നു​യോ​ജ്യ​മാ​യ ബ്രൈ​ഡ​ല്‍ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​മേ​റ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ടാ​ണ് റെ​ഡി സ്റ്റോ​ക്കി​നു പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്?

ബ്രൈ​ഡ​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും അ​വ​സാ​ന നി​മി​ഷ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കും. ഓ​ര്‍​ഡ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ ചെ​റി​യ മാ​റ്റ​ങ്ങ​ളോ തി​രു​ത്ത​ലു​ക​ളോ നി​ര്‍​മാ​ണ​ത്തി​നി​ട​യി​ല്‍ ആ​വ​ശ്യ​മാ​യി വ​രാം. എ​ന്നാ​ല്‍ അ​മേ​റ​യി​ല്‍ വി​പു​ല​മാ​യ റെ​ഡി സ്റ്റോ​ക്കു​ള്ള​തി​നാ​ല്‍ വ​ധു​വി​ന് ആ​ഭ​ര​ണ​ങ്ങ​ള്‍ ധ​രി​ച്ച് നേ​രി​ട്ടു​ക​ണ്ട്, ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്കാം. അ​ത് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​ണ്.

ഡി​സൈ​നിം​ഗ് ഫി​ലോ​സ​ഫി എ​ന്താ​ണ്?

പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ത്മാ​വ് നി​ല​നി​ര്‍​ത്തി അ​തി​നെ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ക​ണ്ടം​പ​റ​റി ഡി​സൈ​നു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഡി​സൈ​നിം​ഗ് രീ​തി. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ലും പു​തു​മ ന​ഷ്‌​ട​പ്പെ​ടാ​ത്ത പോ​ള്‍​കി ഡ​യ​മ​ണ്ട്‌​സി​ല്‍ ടൈം​ലെ​സ് ക​ള​ക്‌ഷ​ന്‍​സ് ഒ​രു​ക്കു​ന്ന​തി​നാ​ണ് ഞ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ട്രെ​ന്‍​ഡു​ക​ള്‍ മാ​റി​യാ​ലും ക്ലാ​സി​ക് എ​ല​ഗ​ന്‍​സ് ഒ​രി​ക്ക​ലും പ​ഴ​കി​ല്ല എ​ന്ന വി​ശ്വാ​സ​മാ​ണ് ഞ​ങ്ങ​ള്‍​ക്കു​ള്ള​ത്.​ ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ​ത്തി​നൊ​പ്പം യൂ​റോ​പ്യ​ന്‍, വെ​സ്റ്റേ​ണ്‍, മു​ഗ​ള്‍ ശൈ​ലി​ക​ളി​ല്‍​നി​ന്നു​മെ​ല്ലാം പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടു​ള്ള ഡി​സൈ​നു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​മേ​റ​യി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​രു​പോ​ലെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

അ​മേ​റ എ​ന്ന പേ​രി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്?

ഓ​രോ വ​ധു​വും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ത്തി​ല്‍ അ​വ​രു​ടെ വ്യ​ക്തി​ത്വം പൂ​ര്‍​ണ​ത​യി​ല്‍ പ്ര​കാ​ശി​പ്പി​ക്കു​ക എ​ന്ന ആ​ശ​യ​മാ​ണ് അ​മേ​റ​യു​ടെ അ​ടി​ത്ത​റ. അ​തു​കൊ​ണ്ട് അ​മേ​റ എ​ന്ന പേ​ര് ഞ​ങ്ങ​ള്‍​ക്ക് വെ​റും ഒ​രു ബ്രാ​ന്‍​ഡ് മാ​ത്ര​മ​ല്ല. സൗ​ന്ദ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ശാ​ശ്വ​ത​മാ​യ എ​ല​ഗ​ന്‍​സും ഒ​രു​മി​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​ണ്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ബ്രൈ​ഡ​ല്‍ ജ്വ​ല്ല​റി ഡെ​സ്റ്റി​നേ​ഷ​നാ​യി അ​മേ​റ​യെ വ​ള​ര്‍​ത്തു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ സ്വ​പ്നം. ആ​ഭ​ര​ണം വി​ല്‍​ക്കു​ക മാ​ത്ര​മ​ല്ല, ഓ​രോ വ​ധു​വി​നും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഓ​ര്‍​മി​ക്കാ​വു​ന്ന അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

ബി​സി​ന​സി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക്?

ബി​സി​ന​സി​ന്‍റെ സാ​മ്പ​ത്തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വാ​ണ് പ്ര​ധാ​ന​മാ​യും നോ​ക്കു​ന്ന​ത്. എ​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ന്‍ ഓ​രോ വ​ധു​വി​നെ​യും സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കു​ന്ന​തി​ലാ​ണ്. ഒ​രു വ​ധു ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി സ​ന്തോ​ഷ​ത്തോ​ടെ​യും സം​തൃ​പ്തി​യോ​ടെ​യും പു​ഞ്ചി​രി​ക്കു​ന്ന​തി​ലാ​ണ് ഞ​ങ്ങ​ളു​ടെ വി​ജ​യം.

National

ഡ​ൽ​ഹി​യി​ൽ വീ​ട്ടു​കാ​രെ കെ​ട്ടി​യി​ട്ട് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന്യൂ ​ഉ​സ്മാ​ൻ​പൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രീ​ഷ് ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക‍​യ​റി​യ സാ​യു​ധ സം​ഘം ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​രു​ടെ വാ​യ്ക്കു​ള്ളി​ൽ ബാ​ൻ​ഡേ​ജ് തി​രു​കി, കെ​ട്ടി​യി​ട്ടാ​യി​രു​ന്നു ക​വ​ർ​ച്ച.

വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഫോ​ണി​ൽ ഹ​രീ​ഷ് ച​ന്ദ്ര​നെ ബ​ന്ധ​പ്പെ​ടു​ക​യും ഒ​രു മീ​റ്റിം​ഗി​നാ​യി വ​ന്ന​താ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ ഹ​രീ​ഷ് ച​ന്ദ്ര​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി.

പി​ന്നാ​ലെ ത​ങ്ങ​ളെ അ​ക​ത്തേ​ക്ക് ഇ​രു​ത്താ​നും ചാ​യ ന​ൽ​കാ​നും ഹ​രീ​ഷ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ക്ര​മി​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ​ക്ക് നേ​രെ തോ​ക്ക് ചൂ​ണ്ടി. ബ​ഹ​ളം വ​ച്ച​തോ​ടെ വാ​യ്ക്കു​ള്ളി​ൽ ബാ​ൻ​ഡേ​ജ് തി​രു​കി​യ ശേ​ഷം കെ​ട്ടി​യി​ട്ടു.

പ​ണ​വും സ്വ​ർ​ണ​വും വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ വി​ഡി​യോ റെ​ക്കോ​ർ​ഡ​റും കൈ​ക്ക​ലാ​ക്കി​യ ശേ​ഷ​മാ​ണ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​ക്ര​മി​ക​ൾ പോ​യ​തി​നു ശേ​ഷം ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ കെ​ട്ട​ഴി​ച്ചു​മാ​റ്റി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

District News

കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ പോലീസിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി

നെ​ടു​മ​ങ്ങാ​ട്: ക​ള​ഞ്ഞു​കി​ട്ടി​യ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​വി​നൊ​പ്പം പൊ​ന്മു​ടി കാ​ണാ​നെ​ത്തി​യ പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി നൗ​ഫ​ൽ ബാ​ദു​ഷ​യ്ക്കാ​ണ് ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റ് ക​ള​ഞ്ഞ് കി​ട്ടി​യ​ത്. സ്വ​ർ​ണ ഉ​രു​പ്പ​ടി ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ ബി​നീ​ഷ്ഖാ​നെ ഏ​ൽ​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ന്മു​ടി അ​പ്പ​റി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​രോ​ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​റും നൗ​ഫി​യ​യും ത​ങ്ങ​ളു​ടെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പ​റ​ഞ്ഞ​താ​യി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദ​മ്പ​തി​ക​ൾ​ക്ക് പൊ​ന്മു​ടി സ്റ്റേ​ഷ​നി​ലെ ജി​ഡി ചാ​ർ​ജു​കാ​ര​നാ​യ എ​എ​സ് ഐ ​ര​വീ​ന്ദ്ര​ൻ സ്വ​ർ​ണം കൈ​മാ​റി. നൗ​ഫ​ലി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ശം​സി​ച്ചു. നെ​യ്യാ​ർ​ഡാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് നൗ​ഫ​ൽ.

Business

രാജ്യാന്തരവിപണിയിൽ വൻ ഇടിവ്, കേരളത്തിൽ നേരിയ ഇറക്കവുമായി സ്വർണവില

കൊ​ച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇന്നും താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂ​പ​യുമാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,090 രൂപയിലും പവന് 1,04,720 രൂ​പയിലുമാണ് വ്യാ​പാ​രം പുരോഗമിക്കു​ന്ന​ത്. അതേസമയം,18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ താഴ്ന്ന് 10,755 രൂപയിലെത്തി.

യുഎസ്- ഇറാൻ യുദ്ധം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വീഴ്ചയുടെ പാതയിലുള്ള സ്വർണവില കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞിരുന്നു.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണവില രാജ്യാന്തര വിപണിയിൽ നേരിട്ടത് രണ്ടാഴ്ചത്തെ ഏറ്റവും വലിയ ഇടിവാണ്. ഒരുവേള ഔൺസിന് 3986.54 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില തിരിച്ചുകയറി നിലവിൽ 4017.74 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തരവില താഴേക്കു പോയതിനാൽ കേരളത്തിലും ഇന്നു സ്വർണവില വലിയതോതിൽ ഇടിയുമെന്ന് കരുതിയിരുന്നു. എന്നാൽ, തിരിച്ചുകയറിയതോടെ കേരളത്തിലെ വിലയിടിവ് നേരിയതോതിലേക്ക് ഒതുങ്ങി.

അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.‌

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

വ്യാജ സ്വര്‍ണാഭരണ വില്പനയ്ക്കു പിന്നിലെ ഗൂഢസംഘത്തെ കണ്ടെത്തണം: കെജിഎസ്എംഎ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു ഹാ​​​ള്‍മാ​​​ര്‍ക്ക് എ​​​ച്ച്‌​​​യു​​​ഐ​​​ഡി മു​​​ദ്ര പ​​​തി​​​ച്ച വ്യാ​​​ജ സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ​​​ക വി​​​ല്പ​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തി​​​നു​​​പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബി​​​ഐ​​​എ​​​സ് കെ​​​യ​​​ര്‍ ആ​​​പ്പി​​​ല്‍ ആ​​​റ​​​ക്ക ആ​​​ല്‍ഫാ ന്യൂ​​​മ​​​റി​​​ക് എ​​​ച്ച്‌​​​യു​​​ഐ​​​ഡി ന​​​മ്പ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഹാ​​​ള്‍ മാ​​​ര്‍ക്കിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പേ​​​രും വി​​​ലാ​​​സ​​​വും ആ​​​ഭ​​​ര​​​ണം വി​​​റ്റ ജ്വ​​​ല്ല​​​റി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യ​​​ത്.സം​​​ഭ​​​വം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ ഗൗ​​​ര​​​വ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Business

18 കാ​ര​റ്റ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്കും നാ​ളെമു​ത​ല്‍ ഏ​കീ​കൃ​ത വി​ല​നി​ല​വാ​രം

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ വി​​​​പ​​​​ണി​​​​യി​​​​ല്‍ 18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​ത്തി​​​​നും ഏ​​​​കീ​​​​കൃ​​​​ത വി​​​​ല​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത യോ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​നം.

18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ വി​​​​ല​​​​ക​​​​ളാ​​​​ണ് പ​​​​ല ജ്വ​​​​ല്ല​​​​റി​​​​ക​​​​ളും ഈ​​​​ടാ​​​​ക്കി വ​​​​ന്നി​​​​രു​​​​ന്ന​​​​ത്. വി​​​​ല​​​​നി​​​​ല​​​​വാ​​​​രം ഏ​​​​കീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് വ​​​​ള​​​​രെ​​​​ക്കാ​​​​ല​​​​മാ​​​​യി ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

യോ​​​​ഗ​​​​ത്തി​​​​ല്‍ ടി.​​​​എ​​​​സ്. ക​​​​ല്യാ​​​​ണ​​​​രാ​​​​മ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ. ​​​​ബി. ഗോ​​​​വി​​​​ന്ദ​​​​ന്‍ (എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ), കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ (കെ​​​​ജി​​​​എ​​​​സ്എം​​​​എ), എം.​​​​പി. അ​​​​ഹ​​​​മ്മ​​​​ദ്, എ.​​​​കെ. നി​​​​ഷാ​​​​ദ്, ഒ. ​​​​അ​​​​ഷ​​​​ര്‍ (കെ​​​​ജെ​​​​എ​​​​ഫ്) എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഏ​​​​കീ​​​​കൃ​​​​ത വി​​​​ല ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്ത് 18 കാ​​​​ര​​​​റ്റ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ല്‍ കു​​​​തി​​​​പ്പു​​​ണ്ടാ​​​​കു​​​​മെ​​​​ന്നും സ്വ​​​​ര്‍​ണ​​​​വി​​​​പ​​​​ണി​​​​യു​​​​ടെ 20 ശ​​​​ത​​​​മാ​​​​നം വ്യാ​​​​പാ​​​​ര ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്നും കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍​നാ​​​​സ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

National

അയോധ്യക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മോഷ്ടിച്ച സ്വ​​​​ര്‍ണം ബി​​​​സ്‌​​​​ക​​​​റ്റ് ആ​​​​ക്കി?

അ​​​​യോ​​​​ധ്യ: രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം വ​​​​ഴി​​​​ത്തി​​​​രി​​​​വി​​​​ല്‍. ക്ഷേ​​​​ത്ര​​​​ത്തി​​​​ൽനി​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​രു​​​​ക്കി സ്വ​​​​ര്‍ണ​​​​ബി​​​​സ്‌​​​​ക​​​​റ്റ് ആ​​​​ക്കി​​​​യോ എ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ സം​​​​ശ​​​​യം.

വെ​​​​ള്ളി​​​​യി​​​​ല്‍ നി​​​​ര്‍മി​​​​ച്ച വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ രൂ​​​​പ​​​​മാ​​​​റ്റ​​​​വും ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണ് സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ​​​​ളി​​​​വു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം സൂ​​​​ച​​​​ന ന​​​​ൽ​​​​കി. അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​ണ്ടാ​​​​യാ​​​​ലും തൊ​​​​ണ്ടി​​​​മു​​​​ത​​​​ല്‍ ക​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​ണ് ഈ ​​​​ത​​​​ന്ത്രം.

ന​​​​ഷ്ട​​​​മാ​​​​യ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് ഒ​​​​ട്ടേ​​​​റെ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഒ​​​​രു​​​​ത​​​​രി സ്വ​​​​ർ​​​​ണം​​​​പോ​​​​ലും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

അ​​​​തി​​​​നി​​​​ടെ, ക്ഷേ​​​​​ത്ത്ര​​​​​തി​​​​​ല്‍ നി​​​​​ന്നു ല​​​​​ഭി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന​​​​​യി​​​​​ല്‍നി​​​​​ന്ന് പ്ര​​​​​തി​​​​​ദി​​​​​നം എ​​​​​ട്ടു​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം രൂ​​​​​പ ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​താ​​​​​യും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. പ്ര​​​​​തി​​​​​ദി​​​​​നം 16 മു​​​​​ത​​​​​ല്‍ 18 ല​​​​​ക്ഷം​​​​​രൂ​​​​​പ​​​​​വ​​​​​രെ​​​​​യാ​​​​​ണ് ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ബാ​​​​ങ്കി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

കൊ​​​​​ള്ള​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ശേ​​​​​ഷം ഇ​​​​ത് 22 ല​​​​ക്ഷ​​​​ത്തി​​​​നും 24 ല​​​​ക്ഷ​​​​ത്തി​​​​നും ഇ​​​​ട​​​​യി​​​​ലെ​​ത്തി. പ​​​​ണം എ​​​​ണ്ണി​​​​ത്തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വ​​​​ലി​​​​യ തോ​​​​തി​​​​ൽ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. ഏ​​​​താ​​​​നും ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രും സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ലാ​​​​ണ്.

രാ​​​മ​​​ക്ഷേ​​​ത്ര ട്ര​​​സ്റ്റ് നി​​​ർ​​​ണാ​​​യ​​​ക​​​യോ​​​ഗം നാ​​​ളെ

അ​​​​യോ​​​​ധ്യ: രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​ഞ്ഞ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ശ്രീ​​​​രാ​​​​മ ജ​​​​ന്മ​​​​ഭൂ​​​​മി തീ​​​​ർ​​​​ഥ ക്ഷേ​​​​ത്ര ട്ര​​​​സ്റ്റ് യോ​​​​ഗം തിങ്കളാഴ്ച ​​​​ചേ​​​​രും. ട്ര​​​​സ്റ്റ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ഹ​​​​ന്ത് നൃ​​​​ത്യ ഗോ​​​​പാ​​​​ൽ ദാ​​​​സി​​​​ന്‍റെ ആ​​​​ശ്ര​​​​മ​​​​മാ​​​​യ മ​​​​ണി​​​​റാം​​​​ദാ​​​​സ് ചൗ​​​​നി​​​​യി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നാ​​​​ണ് യോ​​​​ഗം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന ന​​​​ട​​​​ത്തി​​​​പ്പി​​​​ന് സി​​​​ഇ​​​​ഒ​​​​യെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്യും. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ച​​​​ന്പ​​​​ത് റാ​​​​യി, ട്ര​​​​സ്റ്റി അ​​​​നി​​​​ൽ മി​​​​ശ്ര എ​​​​ന്നി​​​​വ​​​​രു​​​​ടെ രാ​​​​ജി​​​​ക്ക​​​​ത്തും ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​കും.

സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​വും യു​​​​പി പോ​​​​ലീ​​​​സും സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ട്ര​​​​സ്റ്റി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക യോ​​​​ഗം. വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ഹ​​​​ന്ത് നൃ​​​​ത്യ ഗോ​​​​പാ​​​​ൽ ദാ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​ണെ​​ങ്കി​​ലും തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പ് അ​​​​ദ്ദേ​​​​ഹം ആ​​ശ്ര​​മ​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Kerala

കോഴിമുട്ടയ്ക്ക് പൊന്നും വില

കൊ​​ച്ചി: ജി​​ല്ല​​യി​​ല്‍ കോ​​ഴി​​മു​​ട്ട​​യ്ക്ക് തീ ​​വി​​ല. മു​​മ്പ് 5.50 രൂ​​പ​​യ്ക്ക് ല​​ഭി​​ച്ചി​​രു​​ന്ന കോ​​ഴി​​മു​​ട്ട​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ ചി​​ല്ല​​റ വി​​ല 8.50 രൂ​​പ​​യാ​​ണ്.

ഏ​​റെ ആ​​വ​​ശ്യ​​ക്കാ​​രു​​ള്ള നാ​​ട​​ന്‍ കോ​​ഴി​​മു​​ട്ട​​യ്ക്ക് 9 രൂ​​പ വ​​രെ​​യെ​​ത്തി. ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ നാ​​മ​​ക്ക​​ല്‍, ഈ​​റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് ജി​​ല്ല​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ലാ​​യും മു​​ട്ട​​യെ​​ത്തു​​ന്ന​​ത്.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഉ​​ച്ചഭ​​ക്ഷ​​ണ​​ത്തോ​​ടൊ​​പ്പം പു​​ഴു​​ങ്ങി​​യ കോ​​ഴി​​മു​​ട്ട കൂ​​ടി ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് സം​​സ്ഥാ​​ന​​ത്ത് മു​​ട്ട ക്ഷാ​​മം നേ​​രി​​ട്ടു തു​​ട​​ങ്ങി​​യ​​ത്.

കോ​​ഴി​​ത്തീ​​റ്റ​​യു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ന്‍വ​​ര്‍ധ​​ന​​ കോ​​ഴി​​വ​​ള​​ര്‍ത്ത​​ല്‍ മേ​​ഖ​​ല​​യെ​​യും മു​​ട്ട ഉ​​ത്പാ​​ദ​​ന​​ത്തെ​​യും ബാ​​ധി​​ച്ചു. നി​​ല​​വി​​ല്‍ 50 കി​​ലോ​​ഗ്രാം വ​​രു​​ന്ന ഒ​​രു ചാ​​ക്ക് കോ​​ഴി​​ത്തീ​​റ്റ​​യ്ക്ക് 2,300 രൂ​​പ വ​​രെ​​യാ​​ണ് വി​​ല.

Kerala

പ​ണ​യ​സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു​ പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​ണ​​​യ​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണം എ​​​ടു​​​ക്കാ​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ച്ചാ​​​ൽ സ്വ​​​ർ​​​ണം ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് ല​​​ക്ഷ​​​ങ്ങ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും പ​​​ക​​​രം മു​​​ക്കു​​​പ​​​ണ്ടം ന​​​ൽ​​​കി വ​​​ഞ്ചി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. വാ​​​ടാ​​​ന​​​പ്പ​​​ള്ളി പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ഇ​​​ല്യാ​​​സ്(40) ആ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

2026 മാ​​​ർ​​​ച്ച് 11നാ​​​ണ് ഇ​​​യാ​​​ൾ മാ​​​ള പൊ​​​യ്യ പൂ​​​പ്പ​​​ത്തി സ്വ​​​ദേ​​​ശി മ​​​ണ​​​വാ​​​ള​​​ൻ​​​വീ​​​ട്ടി​​​ൽ ബി​​​നോ​​​ജ് പോ​​​ളി​​​നെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ത്. സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​ണ​​​യം​​​വ​​​ച്ച ത​​​ന്‍റെ 28 ഗ്രാം ​​​സ്വ​​​ർ​​​ണം തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ, ആ ​​​സ്വ​​​ർ​​​ണം ബി​​​നോ​​​ജി​​​നു​​​ത​​​ന്നെ വി​​​ൽ​​​ക്കാ​​​മെ​​​ന്ന് ഇ​​​യാ​​​ൾ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

ഇ​​​തു വി​​​ശ്വ​​​സി​​​ച്ച് 3,21,000 രൂ​​​പ ബി​​​നോ​​​ജ് പ്ര​​​തി​​​ക്കു കൈ​​​മാ​​​റി. എ​​​ന്നാ​​​ൽ, സ്വ​​​ർ​​​ണ​​​ത്തി​​​നു പ​​​ക​​​രം മു​​​ക്കു​​​പ​​​ണ്ട​​​ത്തി​​​ന്‍റെ ഒ​​​രു മാ​​​ല​​​യും കൈ​​​ചെ​​യി​​​നും ബി​​​നോ​​​ജി​​​നു ന​​​ൽ​​​കി പ​​​ണ​​​വു​​​മാ​​​യി ഇ​​​ല്യാ​​​സ് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ജ്വ​​​ല്ല​​​റി​​​ക​​​ളും ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​ല്യാ​​​സ്, 18 ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ളി​​​ലും ര​​​ണ്ടു മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ലും അ​​​ട​​​ക്കം ഇ​​​രു​​​പ​​​തു കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ്. വാ​​​ടാ​​​ന​​​പ്പി​​ള്ളി സ്റ്റേ​​​ഷ​​​നി​​​ലെ റൗ​​​ഡി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​യാ​​​ളു​​​മാ​​​ണ്.

ജ്വ​​​ല്ല​​​റി, ഫി​​​നാ​​​ൻ​​​സ് ഉ​​​ട​​​മ​​​ക​​​ൾ​​​ചേ​​​ർ​​​ന്ന് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പ് വ​​​ഴി ഇ​​​ല്യാ​​​സി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​ല്യാ​​​സ് മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​ണ​​​യം​​​വ​​​ച്ച സ്വ​​​ർ​​​ണം എ​​​ടു​​​ക്കാ​​​നാ​​​യി മു​​​ക്കു​​​പ​​​ണ്ട​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​പ്പോ​​​ൾ ഉ​​​ട​​​മ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Kerala

ക​രി​പ്പൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​പോ​യ​ത് മു​ൻ എ​സ്എ​ച്ച്ഒ; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്

മ​ല​പ്പു​റം: ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. സ്വ​ർ​ണം കൊ​ണ്ടു​പോ​യ​ത് മു​ൻ എ​സ്എ​ച്ച്ഒ ആ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ്വ​ർ​ണം കൊ​ണ്ടു​പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി ക​ള​ഞ്ഞു​കി​ട്ടി​യ​തും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും മ​റ്റും ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ച​തു​മാ​യ സ്വ​ര്‍​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ത്ത് ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത് ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ്.

Kerala

ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയുടെ സ്വര്‍ണവും മാറ്റിയെന്ന്; പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി

കൊ​​​​ച്ചി: ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പൊ​​​​തി​​​​ഞ്ഞി​​​​രു​​​​ന്ന സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ക്കി​​​​ടെ സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ മാ​​​​റ്റി ചെ​​​​മ്പ് പോ​​​​ലു​​​​ള്ള മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ ലോ​​​​ഹ​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി.

എ.​​​​ജി. പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍സ് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി.​​​​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന​​​​യും നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സ്വ​​​​ര്‍ണ​​​​ത്തി​​​​ന്‍റെ തൂ​​​​ക്ക​​​​വും നി​​​​ല​​​​വാ​​​​ര​​​​വും മ​​​​റ്റും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ന്‍ സ്വ​​​​ര്‍ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​ന്‍റെ സേ​​​​വ​​​​നം തേ​​​​ടാ​​​​നും നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​തി​​​​നു രേ​​​​ഖ​​​​ക​​​​ളി​​​​ല്ലെ​​​​ന്ന അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ​​​​യും അ​​​​സി. ദേ​​​​വ​​​​സ്വം ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് അ​​​​വി​​​​ശ്വ​​​​സി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ര്‍ന്ന് ഹ​​​​ര്‍ജി ജൂ​​​​ലൈ 31ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Kerala

മധ്യവയസ്കന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 28 ലക്ഷം കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി മധ്യവയസ്കന്‍റെ കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരാണ് അറസ്റ്റിലായത്.

തൃക്കുന്നപ്പുഴ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.

ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്‌വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (നാസർ 52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്‍റെ ചീട്ട് അയച്ചുനൽകി വിശ്വസിപ്പിച്ചു. ആലപ്പുഴയിൽനിന്നും സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന് പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡ് ഭാഗത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിർത്തിച്ചശേഷം നാസറിന്‍റെ കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്‍റെ മുന്നിലിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു.

ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച പോലീസ് മതുക്കൽ ജങ്കാറിന് സമീപത്തുവച്ച് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്.

Kerala

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാം സെ​റ്റ് ചെ​യ്തി​ട്ടു​ണ്ട്; ക​സ്റ്റം​സി​നെ വെ​ട്ടി​ലാ​ക്കി സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​യു​ടെ മൊ​ഴി

മ​ല​പ്പു​റം: ക​സ്റ്റം​സി​നെ വെ​ട്ടി​ലാ​ക്കി സ്വ​ർ​ണ​ക്ക​ട​ത്തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി. സ്വ​ർ​ണ​ക്ക​ട​ത്ത് ക​സ്റ്റം​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നാ​ണ് മ​ല​പ്പു​റം കു​ഴി​മ​ണ്ണ സ്വ​ദേ​ശി അ​സ്‌​ലം മൊ​ഴി ന​ൽ​കി​യ​ത്

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാം സെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്വ​ർ​ണം കൊ​ടു​ത്തു​വി​ട്ട​വ​ർ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ക​സ്റ്റം​സി​ന്‍റെ പി​ടി​വീ​ഴി​ല്ലെ​ന്ന് കൊ​ടു​ത്തു വി​ട്ട​വ​ർ ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളെ വെ​ട്ടി​ച്ച് അ​സ്‌​ലം എ​യ​ർ​പോ​ർ​ട്ടി​ന് പു​റ​ത്തെ​ത്തി​ച്ച ഒ​ന്ന​ര കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. കേ​സ് പ്രി​വ​ന്‍റീവ് ക​സ്റ്റം​സി​ന് കൈ​മാ​റി.

Business

സ്വ​ർ​ണം, വെ​ള്ളി, ഓ​ഹ​രി​വി​പ​ണി; എവിടെ നിക്ഷേപിക്കും‍?

മൂ​ന്നു മാ​സ​ത്തി​ലേ​റെ നീ​ണ്ട പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തി​ക്കൊ​ണ്ട് യു​എ​സും ഇ​റാ​നും സ​മാ​ധാ​ന ക​രാ​റി​ലെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ർ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ചെ​യ്യു​ക​യാ​ണ്. ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണം മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യും കു​റ​ഞ്ഞ ഉൗ​ർ​ജ വി​ല​യും ഇ​ന്ത്യ​യെ​പ്പോ​ലെ എ​ണ്ണ ഇ​റ​ക്കു​മ​തി​യെ വ​ള​രെ​യ​ധി​കം ആ​ശ്ര​യി​ക്കു​ന്ന സ​ന്പ​ദ്‌വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​വി​സാ​ധ്യ​ത​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ൽ ത​ന്നെ തു​ട​ര​ണോ, അ​തോ മെ​ച്ച​പ്പെ​ടു​ന്ന സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് മൂ​ല​ധ​നം മാ​റ്റ​ണോ എ​ന്ന് നി​ക്ഷേ​പ​ക​ർ ആ​ലോ​ചി​ക്കു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​യ​വ് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം സ്വ​ർ​ണം, വെ​ള്ളി വി​ല​ക​ളി​ൽ വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. മ​ൾ​ട്ടി ക​മ്മോ​ഡി​റ്റി എ​ക്സ്ചേ​ഞ്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എം​സി​എ​ക്സ്) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ണ്‍ ഒ​ന്നി​ലെ 1,54,9008 രൂ​പ​യി​ൽ​നി​ന്ന് ജൂ​ണ്‍ 19 ആ​യ​പ്പോ​ഴേ​ക്കും സ്വ​ർ​ണ വി​ല 10 ഗ്രാ​മി​ന് 10070 രൂ​പ (6.50%) കു​റ​ഞ്ഞ് 1,44,938 രൂ​പ​യാ​യി താ​ഴേ​ക്കു പ​തി​ച്ചു. ഇ​തേ കാ​ല​യ​ള​വി​ൽ വെ​ള്ളി വി​ല​യി​ൽ കി​ലോ​ഗ്രാ​മി​ന് 30448 രൂ​പ​യു​ടെ (11.56%) ഇ​ടി​വു​ണ്ടാ​യി. ജൂ​ണ്‍ ഒ​ന്നി​ലെ 2,63,458 രൂ​പ​യി​ൽ​നി​ന്നും ജൂ​ണ്‍ 19ന് 2,33,010 ​രൂ​പ​യി​ലെ​ത്തി.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി സ്വ​ർ​ണ​ത്തി​ലും വെ​ള്ളി​യി​ലും ഉ​ണ്ടാ​യ റി​ക്കാ​ർ​ഡ് വി​ല​ക്ക​യ​റ്റ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യി നി​ക്ഷേ​പം ന​ട​ത്തി​യ പ​ല​രും ഇ​പ്പോ​ൾ ന​ഷ്ടം സ​ഹി​ച്ചു പു​റ​ത്തു​പോ​ക​ണോ അ​തോ വി​ല തി​രി​ച്ചു​ക​യ​റു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന് ലാ​ഭ​മെ​ടു​ക്ക​ണോ എ​ന്ന​റി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്.

►ചാ​ഞ്ചാ​ട്ട​മു​ണ്ടാ​കു​മെ​ങ്കി​ലും സ്വ​ർ​ണം സു​ര​ക്ഷി​തം

സ്വ​ർ​ണ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു വേ​ഗ​ത കു​റ​ഞ്ഞേ​ക്കാം, എ​ങ്കി​ലും ആ​സ്തി സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ത് ഇ​പ്പോ​ഴും പ്ര​ധാ​ന​മാ​ണ്. 2025-ലും 2026-​ന്‍റെ തു​ട​ക്ക​ത്തി​ലും ഉ​ണ്ടാ​യ ഭൗ​മ​രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ ഒ​ന്നാ​ണ് സ്വ​ർ​ണം. വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ളും, നാ​ണ​യ​പ്പെ​രു​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും സാ​ന്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​യും നി​ക്ഷേ​പ​ക​രെ പ​ര​ന്പ​രാ​ഗ​ത സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യ സ്വ​ർ​ണ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചു.

സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ നി​ക്ഷേ​പ​ക​ർ സ്വ​ർ​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്തി. സ്വ​ർ​ണ​വി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്ന 2026 ജ​നു​വ​രി​യി​ൽ, സ്വ​ർ​ണ ഇ​ടി​എ​ഫു​ക​ൾ (എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ട്) 24,040 കോ​ടി രൂ​പ​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ക്ഷേ​പം രേ​ഖ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ത് ഇ​ക്വി​റ്റി മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പ​ങ്ങ​ളെ മ​റി​ക​ട​ന്നു. നി​ക്ഷേ​പ​ക​ർ സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം ഭാ​വി​യി​ലും തു​ട​രു​മെ​ന്ന് അ​നു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഭൗ​മ​രാ​ഷ്‌ട്രീ​യ ആ​ശ​ങ്ക​ക​ൾ കു​റ​യു​ക​യും സ്വ​ർ​ണ​വി​ല മി​ത​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ, നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യം കു​റ​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 2026 മേ​യ് മാ​സ​ത്തി​ൽ സ്വ​ർ​ണ ഇ​ടി​എ​ഫു​ക​ളി​ൽ നി​ന്ന് 725 കോ​ടി രൂ​പ​യു​ടെ പി​ൻ​വ​ലി​ക്ക​ൽ രേ​ഖ​പ്പെ​ടു​ത്തി, ക​ഴി​ഞ്ഞ 13 മാ​സ​ത്തി​നി​ട​യി​ലെ ആ​ദ്യ​ത്തെ പ്ര​തി​മാ​സ നി​ക്ഷേ​പ ചേ​ർ​ച്ച​യാ​ണി​ത്.

ഭൗ​മ​രാ​ഷ്‌ട്രീ​യ ആ​ശ​ങ്ക​ക​ൾ കു​റ​യു​ന്ന​ത് സാ​ധാ​ര​ണ​യാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള ഡി​മാ​ൻ​ഡ് കു​റ​യ്ക്കാ​റു​ണ്ടെ​ങ്കി​ലും, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളു​ടെ വാ​ങ്ങ​ൽ, ചൈ​ന​യും ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ ക​രു​ത​ൽ ശേ​ഖ​രം വൈ​വി​ധ്യ​വ​ത്ക​ര​ണം, പ​ലി​ശ​നി​ര​ക്ക് കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ എ​ന്നി​വ സ്വ​ർ​ണ​ത്തി​ന് തു​ട​ർ​ന്നും പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​പ​ണി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സ​മീ​പ​കാ​ല​ത്തെ വി​ല​യി​ലെ ച​ല​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്, നി​ക്ഷേ​പ​ക​ർ സ്വ​ർ​ണ​ത്തെ ഒ​രു താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലെ ആ​സ്തി​യാ​യി മാ​ത്ര​മ​ല്ല, മ​റി​ച്ച് ത​ങ്ങ​ളു​ടെ മൊ​ത്തം നി​ക്ഷേ​പ​ത്തെ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന ഒ​രു സു​ര​ക്ഷി​ത ക​വ​ച (പോ​ർ​ട്ട്ഫോ​ളി​യോ ഹെ​ഡ്ജ്) മാ​യി​ക്കൂ​ടി​യാ​ണ് കാ​ണു​ന്ന​ത്.
വി​പ​ണി​യി​ലെ ഹ്ര​സ്വ​കാ​ല ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ നി​ക്ഷേ​പ​ക​ർ വി​ല​യേ​റി​യ ലോ​ഹ​ങ്ങ​ളി​ൽ ത​ന്ത്ര​പ​ര​മാ​യ ഒ​രു വി​ഹി​തം നി​ല​നി​ർ​ത്ത​ണം എ​ന്നും വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

►വെ​ള്ളി തു​ട​ർ​ന്നും ആ​ക​ർ​ഷ​ക​മാ​യേ​ക്കും

2025-ൽ ​സ്വ​ർ​ണ​ത്തെ​പ്പോ​ലെ ത​ന്നെ വെ​ള്ളി​യും വ​ലി​യ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം വെ​ള്ളി​യും സ്വ​ർ​ണം സ​ഞ്ച​രി​ച്ച പാ​ത ത​ന്നെ​യാ​ണ് പി​ന്തു​ട​ർ​ന്ന​ത്. ആ ​വ​ർ​ഷം വി​ല​യി​ൽ ഏ​ക​ദേ​ശം 150% വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. റി​ട്ടേ​ണ്‍ വേ​ഗ​ത്തി​ലാ​യ​തോ​ടെ നി​ക്ഷേ​പ​ക​ർ സി​ൽ​വ​ർ ഇ​ടി​എ​ഫു​ക​ളി​ലേ​ക്ക് പ​ണം ഒ​ഴു​ക്കി, 2026 ജ​നു​വ​രി​യി​ൽ മാ​ത്രം 9,463 കോ​ടി രൂ​പ​യാ​ണ് ഇ​തി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് വി​ല​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രി​ക​യും വി​പ​ണി​യു​ടെ വേ​ഗ​ത കു​റ​യു​ക​യും ചെ​യ്ത​തോ​ടെ നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യ​വും കു​റ​യാ​ൻ തു​ട​ങ്ങി.

വെ​ള്ളി​യു​ടെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ സ്വ​ർ​ണ​ത്തി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. സ്വ​ർ​ണം പ്ര​ധാ​ന​മാ​യും ഒ​രു സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ, വെ​ള്ളി​ക്ക് നി​ക്ഷേ​പ ഡി​മാ​ൻ​ഡും ഒ​പ്പം വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഉ​പ​യോ​ഗ​വും ഒ​രേ​പോ​ലെ ഗു​ണം ചെ​യ്യു​ന്നു.

ഈ ​ഇ​ര​ട്ട സ്വ​ഭാ​വം ഭൗ​മ​രാ​ഷ്‌ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ മാ​റു​ന്പോ​ൾ വെ​ള്ളി​യെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. വെ​ള്ളി മ​റ്റ് ആ​സ്തി​ക​ളേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചേ​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രു​മു​ണ്ട്. ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ നി​ർ​മാ​ണം, പു​ന​രു​പ​യോ​ഗ ഉൗ​ർ​ജം, ഇ​ല​ക്‌ട്രോ​ണി​ക്സ്, മ​റ്റ് വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് വെ​ള്ളി​യു​ടെ വി​ല​യെ പി​ന്തു​ണ​യ്ക്കും.

അ​തേ​സ​മ​യം, സ്വ​ർ​ണ​ത്തേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ൽ അ​സ്ഥി​ര​ത​യു​ള്ള​താ​ണ് വെ​ള്ളി എ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

►ഓ​ഹ​രിവി​പ​ണി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചേ​ക്കും

ഭൗ​മ​രാ​ഷ്‌ട്രീ​യ ആ​ശ​ങ്ക​ക​ൾ കു​റ​യു​ന്ന​തോ​ടെ ഓ​ഹ​രി​വി​പ​ണി കൂ​ടു​ത​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഭൂ​രി​ഭാ​ഗം വി​ദ​ഗ്ധ​രും സ​മ്മ​തി​ക്കു​ന്നു.

കു​റ​ഞ്ഞ ക്രൂ​ഡ് ഓ​യി​ൽ വി​ല നാ​ണ​യ​പ്പെ​രു​പ്പ​ത്തി​ന്‍റെ സ​മ്മ​ർ​ദം കു​റ​യ്ക്കു​ക​യും കോ​ർ​പ​റേ​റ്റ് ലാ​ഭ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഉ​പ​ഭോ​ക്തൃ ചെ​ല​വ​ഴി​ക്ക​ലി​നെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്നു, കൂ​ടാ​തെ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഓ​ഹ​രി വി​പ​ണി​ക്ക് കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു.

മെ​ച്ച​പ്പെ​ടു​ന്ന സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗം, ബാ​ങ്കിം​ഗ്, വ്യ​വ​സാ​യം, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ​ക്ക് വി​ഹി​തം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

സ​മീ​പ​കാ​ല​ത്തെ ഫ​ണ്ട് ഒ​ഴു​ക്കി​ന്‍റെ പ്ര​വ​ണ​ത​ക​ൾ നി​ക്ഷേ​പ​ക​രു​ടെ താ​ല്പ​ര്യ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റം ഇ​തി​ന​കംത​ന്നെ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. വ​ള​ർ​ച്ചാ ആ​സ്തി​ക​ളി​ലേ​ക്ക് പ​ണം തി​രി​കെ വ​രാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. മേ​യ് മാ​സ​ത്തി​ൽ ഇ​ക്വി​റ്റി മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലേ​ക്ക് 22,908 കോ​ടി രൂ​പ​യു​ടെ അ​റ്റ നി​ക്ഷേ​പം എ​ത്തി, ഇ​ത് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20 % കൂ​ടു​ത​ലാ​ണ്.

ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മോ​ശം റി​ട്ടേ​ണ്‍ ന​ൽ​കി​യി​ട്ടും വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ നി​ക്ഷേ​പ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം ഇ​ക്വി​റ്റി ഇ​പ്പോ​ഴും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യൊ​രു സ​ന്പ​ത്ത് സൃ​ഷ്ടി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി ത​ന്നെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​തെന്നാ​ണ് വി​പ​ണി വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

►നി​ക്ഷേ​പ​ക​ർ ചെ​യ്യേ​ണ്ട​ത്

ഭൗ​രാ​ഷ്‌ട്രീ​യ ആ​ശ​ങ്ക​ക​ൾ കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് നി​ങ്ങ​ൾ​ക്ക് സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യി​ൽ നി​ന്ന് ഇ​ക്വി​റ്റി​ക​ളി​ലേ​ക്ക് നി​ക്ഷേ​പം മാ​റ്റാ​മെ​ങ്കി​ലും, സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​രു​തെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഒ​രു പ്ര​ത്യേ​ക സ​മ​യ​ത്ത് ഏ​ത് ആ​സ്തി​യാ​ണോ ഏ​റ്റ​വും കൂ​ടു​ത​ൽ റി​ട്ടേ​ണ്‍ ന​ൽ​കു​ന്ന​ത്, അ​തി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യി പോ​കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ മു​ന്നേ​റ്റം കാ​ണി​ക്കു​ന്ന ആ​സ്തി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ 1990 മു​ത​ലു​ള്ള 10 വ​ർ​ഷ​ത്തെ റോ​ളിം​ഗ് പി​രീ​ഡു​ക​ളി​ലെ ദീ​ർ​ഘ​കാ​ല ഡാ​റ്റ പ​രി​ശോ​ധി​ച്ചാ​ൽ, ഇ​ക്വി​റ്റി ത​ന്നെ​യാ​ണ് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്ത് സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്ന് കാ​ണാം.

ഭൗ​മ​രാ​ഷ്‌ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​പ്പെ​ടു​ന്പോ​ൾ ഇ​ക്വി​റ്റി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാം എ​ന്ന കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ​ർ​ക്കി​ട​യി​ൽ പൊ​തു​വാ​യ യോ​ജി​പ്പു​ണ്ട്. സ്വ​ർ​ണം ഒ​രു പോ​ർ​ട്ട്ഫോ​ളി​യോ ഹെ​ഡ്ജ് ആ​യും സ​ന്പ​ത്ത് സം​ര​ക്ഷ​ണ മാ​ർ​ഗ​മാ​യും തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും, അ​തേ​സ​മ​യം വെ​ള്ളി​ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് ഗു​ണം ചെ​യ്യു​മെ​ങ്കി​ലും അ​ത് താ​ര​ത​മ്യേ​ന അ​സ്ഥി​ര​മാ​യ ഒ​രു ആ​സ്തി​യാ​യി തു​ട​രും.

അ​വ​സാ​ന​പാ​ദ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും വി​ല ക്ര​മേ​ണ ഉ​യ​രു​മെ​ന്നും യു​ദ്ധ​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളി​ലേ​ക്ക് എ​ങ്കി​ലും ഇ​വ വീ​ണ്ടുമെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന വി​പ​ണി വി​ദ​ഗ്ധ​രു​മു​ണ്ട്.

ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, സ​മീ​പ​കാ​ല​ത്തെ താ​ത​കാ​ലി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​കാ​തെ, അ​ച്ച​ട​ക്ക​ത്തോ​ടെ വി​വി​ധ നി​ക്ഷേ​പ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ണം വി​ഭ​ജ​നം പി​ന്തു​ട​രു​ന്ന​താ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ത​ന്ത്രം.

Kerala

ശബരിമല: നഷ്ടപ്പെട്ട സ്വർണമറിയാൻ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരം അളന്നു

പമ്പാ: ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്‍റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസർക്കാരിന്‍റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. മുൻപ്‌ രണ്ടുതവണയായി എസ്ഐടി ശ്രീകോവിലിന്‍റെ മുന്നിലെ ദ്വാരപാലകശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് സാമ്പിൾ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകൾ മുറിച്ചെടുത്തില്ല.

1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വർണം പൂശാൻ ഇളക്കിയിരുന്നില്ല. ഈവർഷങ്ങളിൽ സ്വർണം പൂശിയ ഭാഗങ്ങളിലെ സ്വർണത്തിന്‍റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ, ഇപ്പോഴത്തെ ഭാരമളക്കൽ സഹായകമാകും.

സ്വർണക്കൊള്ളക്കേസിന്‍റെ അന്തിമറിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

Latest News

Corehub Up