x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ‌ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ല്‍​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി

വെബ് ഡെസ്ക്
Published: October 14, 2026 02:40 AM IST | Updated: October 14, 2026 02:40 AM IST

ക​ള​ഞ്ഞു കി​ട്ടി​യ​ സ്വ​ര്‍​ണ​ മാ​ല വ്യാ​പാ​രി ബി​നു​ഖാ​ന്‍ ഉ​ട​മ നി​ക്സ​ണ്‍​രാ​ജി​ നു കൈ ​മാ​റു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ട​യ്ക്കു സ​മീ​പം ക​ള​ഞ്ഞു​കി​ട്ടി​യ അ​ഞ്ചു​പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ര്‍​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ല്‍​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി. ബാ​ല​രാ​മ​പു​ര​ത്ത് ഫ്രൂ​ട്ട്സ് സ്റ്റാ​ള്‍ ന​ട​ത്തു​ന്ന ബി​നു ഖാ​നാ​ണ് സ്വ​ര്‍​ണ​മാ​ല ല​ഭി​ച്ച​ത്. ഇ​ദ്ദേ​ഹം ഉ​ട​ന്‍​ത​ന്നെ മാ​ല ബാ​ല​രാ​മ​പു​രം സി​ഐ ഓ​ഫീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ഉ​ട​മ പ​ന​യ​റ​ക്കു​ന്ന് സ്വ​ദേ​ശി നി​ക്സ​ണ്‍​രാ​ജ് പൊ​ലി​സി​ൽ പ​രാ​തി ന​ല്‍​കി.

കാ​ന​റാ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ചി​രു​ന്ന മാ​ല തി​രി​കെ എ​ടു​ത്തു വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് നി​ക്സ​ന്‍റെ ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്നും മാ​ല നി​ല​ത്തു​വീ​ണ​ത്. തെ​ളി​വു​സ​ഹി​തം തി​രി​ച്ച​റി​ഞ്ഞ മാ​ല സി​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബി​നു​ഖാ​ന്‍ നി​ക്സ​ണ്‍​രാ​ജി​നു കൈ​മാ​റി. ബി​നു​ഖാ​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ പൊ​ലി​സ് അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham District News DeepikaNews gold

Recent News

Corehub Up