Business
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ ഇന്ത്യയുടെ ആകെ ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് മുൻവർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിച്ച് 1,99,853 കോടി രൂപയിലെത്തി. എന്നാൽ, ജൂലൈയിൽ രേഖപ്പെടുത്തിയ 2.11 ലക്ഷം കോടി രൂപയേക്കാൾ കുറവാണിത്.
റിഫണ്ടുകൾക്കുശേഷമുള്ള അറ്റ ജിഎസ്ടി പിരിവ് ഓഗസ്റ്റിൽ മുൻവർഷത്തെ 1.55 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 8.3 ശതമാനം വർധിച്ച് 1.68 ലക്ഷം കോടി രൂപയായി. അറ്റ പിരിവിൽ മുൻ മാസത്തെ അപേക്ഷിച്ച് 7 ശതമാനത്തിലേറെ കുറവുണ്ടായി.
ആഭ്യന്തര വരുമാനവും ഇറക്കുമതിയിൽനിന്നുള്ള വരുമാനവും വർധിച്ചതാണ് ഓഗസ്റ്റിൽ ജിഎസ്ടി പിരിവ് ഉയരാൻ കാരണമായത്്. ആകെ ആഭ്യന്തര ജിഎസ്ടി വരുമാനം മുൻവർഷത്തെ 1,25,570 കോടി രൂപയെ അപേക്ഷിച്ച് 9.3 ശതമാനം വർധിച്ച് 1.37 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽനിന്നുള്ള വരുമാനം വലിയ കുതിപ്പാണ് നടത്തിയത്. ഇതിൽനിന്നുള്ള ആകെ ജി.എസ്.ടി വരുമാനം 29 ശതമാനം ഉയർന്ന് 62,604 കോടി രൂപയിലെത്തി. ഒരു വർഷം മുന്‍പിത് 48,546 കോടിയായിരുന്നു.
കേന്ദ്ര ജിഎസ്ടി പിരിവ് 38,413 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 46,316 കോടി രൂപയും ആയി. അതേസമയം ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള സംയോജിയത ജിഎസ്ടി പിരിവ് 52,520 കോടി രൂപയാണ്.
ഓഗസ്റ്റിൽ ജിഎസ്ടി റിഫണ്ടുകൾ മുൻവർഷത്തെക്കാൾ 67.9 ശതമാനം വർധിച്ച് 31,795 കോടി രൂപയായി. ആഭ്യന്തര റിഫണ്ടുകൾ ഏകദേശം 72.6 ശതമാനം വർധിച്ച് 18,490 കോടി രൂപയും, ഇറക്കുമതിയിൽ നൽകിയ ജിഎസ്ടി റിഫണ്ട് ഏകദേശം 61.8 ശതമാനം വർധിച്ച് 13,305 കോടി രൂപയുമായി.
Business
കൊച്ചി: കാർഷിക കേരളം ഉത്സവ ലഹരിയിൽ അമർന്നത് ഉത്പന്ന നീക്കം കുറയാനിടയാക്കി. വ്യവസായികൾ നാടൻ കുരുമുളകിനായി പരക്കംപാഞ്ഞു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. രാജ്യാന്തര റബർ വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തി.
കുരുമുളക് വിലയിൽ മുന്നേറ്റം
ഓണലഹരിയിൽ കാർഷിക മേഖല അമർന്നതിനാൽ ടെർമിനൽ മാർക്കറ്റിലേക്കുള്ള മുഖ്യ ഉത്പന്നങ്ങളുടെ വരവ് ഗണ്യമായി ചുരുങ്ങി. വടക്കേ ഇന്ത്യൻ വ്യവസായികൾ സുഗന്ധവ്യഞ്ജനങ്ങൾക്കായി കാത്തുനിൽപ്പ് തുടരുന്നതിനിടയിൽ കുരുമുളക് വില കയറി. ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും വിൽപനയിൽനിന്നു വിട്ടുനിന്നത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി.
ഉത്തരേന്ത്യൻ വ്യവസായികൾക്കൊപ്പം ചില ഇറക്കുമതിക്കാരും അവരുടെ പ്രതിനിധികളെ ശ്രീങ്കയിലേക്കയച്ച് പുതിയ കച്ചവടങ്ങൾക്കു നീക്കം നടത്തുന്നതായാണ് പുതിയ പ്രചരണം. പ്രതികൂല വാർത്തകൾ പരത്തി കാർഷിക മേഖലയിലും വിപണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് മുളക് കൈക്കലാനുള്ള നീക്കങ്ങൾ അരങ്ങേറുന്നുണ്ട്.
എന്തുകൊണ്ട് വ്യവസായികൾ കൊളംബോയിക്കു തിരിഞ്ഞു? നാടൻ മുളക് ഇവിടെനിന്ന് ആവശ്യാനുസരണം കണ്ടെത്താനാകാത്തതിനാൽ. അപ്പോൾ ചരക്കുക്ഷാമം രൂക്ഷമെന്ന കാര്യം വ്യക്തം. കുരുമുളക് വില 740ലേക്ക് ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖലയും സ്റ്റോക്കിസ്റ്റുകളും നിലനിർത്തുകയാണ്.
കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 71,500 രൂപയിൽനിന്ന് 72,000ലേക്കു കയറി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7650 ഡോളറാണ്. വിയറ്റ്നാം 6400 ഡോളറും ഇന്തോനേഷ്യ 6700 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും മുളകിനു രേഖപ്പെടുത്തി.
നടപ്പ് വർഷം ആദ്യ പകുതിയിൽ അമേരിക്ക ഇറക്കുമതി നടത്തിയത് മൊത്തം 47,600 ടൺ കുരുമുളകാണ്. ഇതിൽ വിയറ്റ്നാമിൽനിന്നുള്ള ചരക്കാണ് 80 ശതമാനവും. യുഎസിലേക്കുള്ള വിയറ്റ്നാമിന്റെ കയറ്റുമതി 38,200 ടണ്ണാണ്.
വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനക്ഷമതയിൽ ഇടിവു സംഭവിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ക്രിസ്മസ്-ന്യൂ ഇയർ ഡിമാൻഡിൽ ആഭ്യന്തര വില കുതിച്ചുകയറാൻതന്നെയാണു സാധ്യതയെന്നാണ് വിയറ്റ്നാമിലെ വൻകിടക്കാരുടെ കണക്കുകൂട്ടൽ.
ആവശ്യക്കാരില്ലാതെ കാങ്കയവും കൊച്ചിയും
ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. കേരളത്തിൽനിന്നുള്ള ആവശ്യക്കാരുടെ അഭാവം മൂലം കാങ്കയം മാർക്കറ്റിൽ വെളിച്ചെണ്ണ 22,850 രൂപയിൽ സ്റ്റെഡി, കൊച്ചിയിൽ പിന്നിട്ട മൂന്നാഴ്ചയായി എണ്ണ വില 25,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ലേലത്തിൽ പിടിമുറുക്കി കയറ്റുമതിക്കാർ
ഏലക്ക ലേലത്തിനെത്തിയതിൽ വലിയ പങ്കും ശേഖരിക്കാൻ ഉത്തരേന്ത്യൻ ആവശ്യക്കാർക്കൊപ്പം കയറ്റുമതിക്കാരും മത്സരിച്ചു. വിവിധ മേഖലയിൽനിന്ന് ഏലത്തിന് എത്തിയ അന്വഷണങ്ങളുടെ മികവിൽ ശരാശരി ഇനങ്ങൾ കിലോ 3060 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 4100 രൂപയിലും വാരാവസാനം കൈമാറി.
വില്ലനായി വീണ്ടും മഴ
കാർഷിക മേഖല ഓണലഹരിയിൽ അമർന്നതിനാൽ ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കു നീക്കം ഗണ്യമായി കുറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടത് ഒരു വിഭാഗം കർഷകരെ റബർ ടാപ്പിംഗിൽനിന്നും പിൻതിരിപ്പിച്ചു. അതേസമയം, ടയർ വ്യവസായികളിൽനിന്നുള്ള അന്വേഷണങ്ങളുടെ അഭാവത്തിൽ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിലയിൽ കാര്യമായ മാറ്റമില്ല, നാലാം ഗ്രേഡ് കിലോ 276 രൂപയിലും ലാറ്റക്സ് 194 രൂപയിലും നിലകൊണ്ടു.
ബാങ്കോക്കിൽ റബർ കിലോ 266 രൂപയിൽ കൈമാറി. അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ താത്പര്യം കാണിച്ചു. ജപ്പാൻ ഒസാക്കയിൽ റബർ 439 യെന്നിൽനിന്ന് 445ലെ നിർണായക പ്രതിരോധം തകർന്ന് 446 യെൻ വരെ കയറി. റബറിന് 452 യെന്നിലെ പ്രതിരോധം മുന്നിൽക്കണ്ട് ലാഭമെടുപ്പിനു നീക്കം നടത്താം. സാങ്കേതികമായി വീക്ഷിച്ചാൽ ഓവർ ബോട്ടായി മാറാനുള്ള സാധ്യതകളും നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം.
Business
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കരുത്താർജിക്കുന്ന പശ്ചാത്തലത്തിൽ, വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവുമായി പ്രമുഖ ടെക് ഭീമന്മാർ രംഗത്ത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ എന്നിവരുൾപ്പെടെ നൂറിലധികം മുൻനിര സാങ്കേതിക കമ്പനികളാണ് സൈബർ പ്രതിരോധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന കാരണത്താൽ മുൻനിര എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് തങ്ങളുടെ ശക്തമായ 'മിഥോസ്' മോഡലിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുന്ന കമ്പനികൾ സൈബർ പ്രതിരോധത്തിനൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി ടെക് കമ്പനികൾ രംഗത്തെത്തിയത്. നിർണായക പശ്ചാത്തല സൗകര്യങ്ങൾ സംരക്ഷിക്കുന്ന സുരക്ഷാ വിഭാഗങ്ങൾക്ക് ആവശ്യമായ ഫണ്ടിംഗ്, പരിശീലനം, മോഡലുകളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം എന്നിവ ഉറപ്പാക്കണമെന്ന് സംയുക്ത കത്തിൽ കമ്പനികൾ ആവശ്യപ്പെടുന്നു.
"അഭൂതപൂർവമായ ഹാക്കിംഗ് തരംഗം വരുന്നു'
എഐ ഉപയോഗിച്ചുള്ള വലിയൊരു സൈബർ ആക്രമണ പരമ്പരയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടെക്നോളജി നിരീക്ഷണ സംഘടനയായ "സിവ് എഐ' (CivAI) ഗവേഷണ വിഭാഗം തലവൻ ആൻഡ്രൂ യൂൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ പൂർണ ഉത്തരവാദിത്വം പ്രസ്താവനയിൽ ഒപ്പുവച്ച കമ്പനികൾക്കു കൂടിയുണ്ടെന്നും, പ്രതിരോധ നടപടികൾക്കായി പ്രഖ്യാപിച്ച വൻ ഫണ്ടിംഗ് ലഭ്യമാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹാക്കിംഗ് നടത്താൻ ശേഷിയുള്ള എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ഈ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരുകളും സൈബർ സുരക്ഷാ വിദഗ്ധരും സാങ്കേതിക കമ്പനികളും ഒത്തുചേർന്ന് അത്യാധുനിക എഐ മോഡലുകളുടെ ശേഷിക്ക് അനുസൃതമായി സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നിയന്ത്രണങ്ങൾക്ക് നീക്കം
സൈബർ ഭീഷണികൾ തടയാൻ അമേരിക്കയിൽ ജനപ്രതിനിധികൾ പുതിയ നിയമനിർമാണത്തിനൊരുങ്ങുകയാണ്. അപകടകരമായ എഐ സംവിധാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ അധികാരികൾക്ക് അധികാരം നൽകുന്ന "കിൽ സ്വിച്ച് ആക്റ്റ്' ആണ് യുഎസ് സെനറ്റർമാർ നിർദേശിച്ചിരിക്കുന്നത്.
മനുഷ്യരേക്കാൾ ബുദ്ധിശാലികളായി എഐ വളരുന്ന സാഹചര്യം വന്നാൽ മനുഷ്യരാശി വൻ അപകടത്തിലാകുമെന്ന് എഐ രംഗത്തെ മുൻനിര ഗവേഷകനും നോബൽ പുരസ്കാര ജേതാവുമായ ജെഫ്രി ഹിന്റൺ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഗൂഗിളിലെ തന്റെ ദീർഘകാല എഐ ഗവേഷണങ്ങൾക്കു ശേഷമാണ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെക്കുറിച്ച് ഹിന്റൺ ആശങ്ക പങ്കുവച്ചത്.
Business
ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപകരായെങ്കിലും വിദേശ ഓപ്പറേറ്റർമാരുടെ വിൽപനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മൂന്നാം വാരവും വിപണിക്കായില്ല. അതേസമയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ തിരിച്ചുവരവിനു ശ്രമങ്ങൾ തെളിയുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ താത്പര്യം രൂപയ്ക്ക് താങ്ങായ സാഹചര്യത്തിൽ ഓഹരി സൂചിക നേട്ടത്തിലേക്കു ചുവടുവയ്ക്കാം.
സെൻസെക്സ് 276 പോയിന്റും നിഫ്റ്റി 76 പോയിന്റും നഷ്ടത്തിലാണ്. ഒരു കൺസോളിഡേഷൻ അരങ്ങേറുന്നതായി അടിയോഴുക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യം ടെക്നോളജി വിഭാഗം ഓഹരികളിലെ വാങ്ങൽ താത്പര്യം ദിശയിൽ മാറ്റങ്ങൾക്കുള്ള സൂചനയാവാം.
വിദേശ നിക്ഷേപകർ മൊത്തം 5338.06 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ 3277.82 കോടി രൂപയുടെ വാങ്ങലും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 19,309.93 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഓഗസ്റ്റിൽ ആഭ്യന്തര ഫണ്ടുകൾ 53,680 കോടി രൂപയുടെ വാങ്ങൽ നടത്തി.
നിഫ്റ്റിക്ക് ഒരു നിശ്ചിത ടാർജിറ്റിൽനിന്ന് ഇനിയും പുറത്തുകടക്കാനായില്ല. മുൻവാരം വ്യക്തമാക്കിയ 24,399ലെ പ്രതിരോധത്തിലേക്ക് അടുക്കാനുള്ള ശ്രമം 24,373 പോയിന്റിൽ അവസാനിച്ചു. ഇതിനിടയിൽ വിപണി 24,082 പോയിന്റിലേക്ക് താഴ്ന്നു, ഈ അവസരത്തിൽ 24,064ൽ കഴിഞ്ഞവാരം സൂചിപ്പിച്ച സപ്പോർട്ട് നിഫ്റ്റി നിലനിർത്തി, വ്യാപാരാന്ത്യം 24,175ലാണ്.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,047ൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 23,919-23,628ലേക്കു തളരാം. മുന്നേറിയാൽ 24,338-24,501ൽ പ്രതിരോധമുണ്ട്. വിപണിയുടെ 20 ഡിഎംഎ ആയ 24,375നും 50 ഡിഎംഎ ആയ 24,208നും താഴെ ക്ലോസ് ചെയ്തത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,391ൽനിന്നു വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വാരാന്ത്യം 24,342ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 67 ലക്ഷം കരാറുകളിൽനിന്ന് ഏകദേശം ഇരട്ടിയോളമുയർന്ന് 155 ലക്ഷമായി. നിരക്ക് താഴുകയും ഓപ്പൺ ഇന്ററസ്റ്റ് ഉയരുകയും ചെയ്ത പശ്ചാതലത്തിൽ വിൽപനക്കാർ പിടിമുറുക്കിയെന്നു വിലയിരുത്താം. എന്നാൽ ഓഗസ്റ്റ് കരാറിൽനിന്ന് സെപ്റ്റംബറിലേക്കുള്ള റോൾ ഓവർ കണക്കിലെടുത്താൽ ഓപ്പൺ ഇന്ററസ്റ്റിലെ മുഴുവനും പുതിയ ഷോർട്ട് പൊസിഷനാവില്ല.
സെൻസെക്സ് 77,540 പോയിന്റിൽനിന്ന് 77,966ലേക്കു മുന്നേറിയ ഘട്ടത്തിലെ വിൽപന സമ്മർദത്തിൽ 76,931ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം സൂചിപ്പിച്ച 76,892 പോയിന്റിലെ താങ്ങ് നിലനിർത്തി വ്യാപാരാന്ത്യം സെൻസെക്സ് 77,264 പോയിന്റിലാണ്. ഈ വാരം 77,843ലെ പ്രതിരോധ മേഖലയിലേക്കു ചുവടുവയ്ക്കാനായാൽ 78,422നെ തുടർന്നുള്ള ദിവസങ്ങളിൽ കൈപ്പിടിയിലൊതുക്കാം. മുൻനിര ഓഹരികളിലെ വിൽപന സമ്മർദം തുടർന്നാൽ 76,808-76,3524ലേക്കു തിരുത്തൽ സാധ്യത.
പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതിയുടെ കാലാവധി അവസാനിക്കും മുമ്പ് ഡോളർ ലഭ്യത വർധിച്ചത് രൂപയ്ക്കു നേട്ടമായി. രൂപയുടെ മൂല്യം 95.68ൽനിന്നു 95.74ലേക്കു ദുർബലമായ ശേഷമുള്ള തിരിച്ചുവരവിൽ 95.33ലേക്കു ശക്തിപ്രാപിച്ചു, ക്ലോസിംഗിൽ 95.36ലാണ്.
റിസർവ് ബാങ്കിന്റെ പ്രത്യേക നിക്ഷേപ ജാലകം ഇന്നവസാനിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം ലഭിച്ചതിനാൽ സെപ്റ്റംബർ 30ന് അവസാനിക്കേണ്ട പദ്ധതി ഓഗസ്റ്റ് 31 ആക്കി. ഓഗസ്റ്റ് മധ്യം വരെ നിക്ഷേപങ്ങൾ വഴി 52.30 ബില്യൺ ഡോളറെത്തി. മറ്റു വിദേശ നാണയ വായ്പകൾ ഉൾപ്പെടെ പദ്ധതിയിൽ മൊത്തം വരവ് 56.85 ബില്യൺ ഡോളറാണ്. ഈ ശക്തമായ വരവ് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയർത്തി. തൊട്ട് മുൻ വാരം വിദേശനാണയ കരുതൽശേഖരം 12.422 ബില്യൺ ഡോളർ ഉയർന്ന് 729.328 ബില്യൺ ഡോളറായി. ആർബിഐയുടെ പദ്ധതി അവസാനിക്കുന്നതോടെ രൂപ 95-97 റേഞ്ചിൽ വരും മാസങ്ങളിൽ സഞ്ചരിക്കാം.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിബിബിയിൽ നിലനിർത്തി. എസ് ആൻഡ് പി ഗ്ലോബൽ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ഓഗസ്റ്റിലാണ് നമ്മുടെ ഔട്ട്ലുക്ക് ‘സ്റ്റേബിൾ’ ആയി പ്രഖ്യാപിച്ചത്. ഒരു വർഷത്തിനു ശേഷം വീണ്ടും അതേ റേറ്റിംഗിൽ നിലനിർത്തി. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച ശരാശരി ഏകദേശം ഏഴു ശതമാനത്തിൽ തുടരാം. എൽ നിനോ പ്രതിഭാസത്തിൽ കാർഷിക മേഖലയ്ക്ക് തിരിച്ചടി നേരിട്ടാൽ സാമ്പത്തിക വളർച്ചയിൽ ചെറിയ വിള്ളലിന് ഇടയുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് 4700 ഡോളറിലേക്ക് ഉയരാനായില്ല. ഔൺസിന് 4602 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം 4696 ഡോളർ വരെ ഉയർന്ന വേളയിൽ അമേരിക്ക നാണയപ്പെരുപ്പ ഭീഷണിയിലെന്ന വിവരം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
ഇതിനിടയിൽ പലിശ നിരക്കിൽ കടുത്ത നടപടികൾ ആവശ്യമെന്ന സൂചന ഫെഡ് ചെയർമാനിൽനിന്നും പുറത്തുവന്നത് വിൽപന സമ്മർദത്തിന് ഇടയാക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4446 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 4453 ഡോളറിലാണ്. 4356 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മഞ്ഞലോഹം ബുള്ളിഷായി നിലകൊള്ളും.
Business
തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു. കോല്‍ക്കത്തയില്‍ നടന്ന ‘കൈറ്റ ആൻഡ് ടിഎ 2.0’ സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും (എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
റോബോട്ടിക്സ് ഗവേഷണം, സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.
ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. നിലവില്‍ ശുചിത്വം, ആരോഗ്യസംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആൻഡ് സ്പേസ് എന്നിവ ഉള്‍പ്പെടെ അഞ്ചു മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു. ജി-ബോട്ട്, ജെന്‍ബോട്ട്, റോബോട്ടിക് റോവര്‍, ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണു പ്രദര്‍ശിപ്പിച്ചത്.
പ്രതിരോധ-ബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ തുമ്പയില്‍ ജെന്‍ റോബോട്ടിക്സിന്റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍നിന്നു വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എൻജിനിയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തി പ്രതിരോധ സാങ്കേതികവിദ്യാ രംഗത്തു വലിയ ചുവടുവയ്പ്പുകള്ക്കാണ് ജെന്‍ റോബോട്ടിക്സ് ഒരുങ്ങുന്നത്.
Business
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയിലെ വ്യത്യസ്ത രുചികളും ഭക്ഷണഘടനകളും തമ്മിലുള്ള വൈവിധ്യത്തെ അടിസ്ഥാനമാക്കി ബ്രിട്ടാനിയ 50-50 ചീസ് ഡിപ്ഡ് അവതരിപ്പിച്ചു.
പപ്പടം, വാഴക്കായ ചിപ്സ് തുടങ്ങിയവയുടെ ക്രഞ്ചിനെസും പായസം, പരിപ്പ് തുടങ്ങിയവയുടെ മൃദുത്വവും ഒരേ സദ്യയിൽ ഒന്നിക്കുന്നതിനെ 50-50 ചീസ് ഡിപ്ഡിലെ ക്രഞ്ചിയായ ബിസ്കറ്റും മൃദുവായ ചീസ് ഡിപ്പും തമ്മിലുള്ള സംയോജനവുമായി ബന്ധപ്പെടുത്തിയാണ് ആശയം അവതരിപ്പിച്ചത്. 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെൽറ്റിയും ചേർന്നതാണ് ബിസ്കറ്റിന്റെ നിർമാണം.
Business
കൊച്ചി: കൊച്ചി പോലുള്ള വലിയ നഗരത്തിൽ ഐടി രംഗത്തുൾപ്പടെയുള്ള കന്പനികൾക്ക് ആവശ്യമായ മികച്ച വർക്ക് സ്പേസ് ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകൾക്കുമെല്ലാം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വർക്ക് സ്പേസ് ഓപ്പറേറ്ററായ സ്പേസ് വൺ കൊച്ചിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കും.
കാക്കനാട് കേന്ദ്രീകരിച്ചാണു പുതിയ വികസനപദ്ധതികൾക്ക് കമ്പനി തുടക്കമിടുന്നത്. ഇൻഫോപാർക്കിൽ പുതിയ സെന്റർ തുറക്കുന്നതിനൊപ്പം നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാംഘട്ട വികസനവും നടപ്പാക്കും. ഇതോടെ കാക്കനാട് മേഖലയിൽ മാത്രം സ്പേസ് വണ്ണിന് നാലു പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും.
ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടവർ, ജെ ടവർ, റിറ്റ്സ് പ്ലാസ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾക്കുവരെ എപ്പോൾ വേണമെങ്കിലും പ്രവർത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങൾക്കുപുറമെ, കസ്റ്റം-ബിൽറ്റ് ഓഫീസുകളും നൽകാനാകുമെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ ആൻഡ് അക്വിസിഷൻസ് ഡയറക്ടർ സിജോ ജോസ് പറഞ്ഞു.
കൊച്ചിക്കു പുറമേ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്പേസ് വൺ. കോയമ്പത്തൂരിൽ നിലവിൽ ആറു കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിച്ചു. മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിനൊരുങ്ങുകയാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടറും മാർക്കറ്റിംഗ് ഡയറക്ടറുമായ ജയിംസ് തോമസ് പറഞ്ഞു.
എന്തുകൊണ്ട് മാനേജ്ഡ് വർക്ക് സ്പേസ്?
സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വരവും വ്യാപകമായതോടെയാണ് നഗരങ്ങളിൽ മാനേജ്ഡ് വർക്ക് സ്പേസുകൾക്കായുള്ള അന്വേഷണങ്ങൾ ഊർജിതമായത്. വർക്ക് സ്പേസ് സ്വന്തമായി കണ്ടെത്തുന്നതും അതിനുള്ള ദീർഘകാല പാട്ടക്കരാറുകളും ഉയർന്ന മൂലധനച്ചെലവും ഒഴിവാക്കുന്നതിനാണ് മാനേജ്ഡ് ഓഫീസുകളിലേക്കു കന്പനികൾ മാറുന്നത്.
തങ്ങൾക്ക് ആവശ്യമുള്ള കാലഘട്ടത്തിലേക്കു മതിയായ സൗകര്യങ്ങളോടെ ഓഫീസ് ലഭിക്കുന്നുവെന്നത് കന്പനികളെ ആകർഷിക്കുന്നതാണ്. പ്രവർത്തനച്ചെലവും കുറയ്ക്കാം. കൊച്ചിയിലുൾപ്പടെ ജിസിസികൾ, ഐടി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എന്റർപ്രൈസുകൾ എന്നിവയിൽനിന്ന് മാനേജ്ഡ് വർക്ക്സ്പേസുകൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.
Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ ദേശീയ കായികദിനം ആചരിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ലളിത് ത്യാഗി, സഞ്ജയ് വിനായക് മുതല്യാർ, ലാൽ സിംഗ്, ബീന വാഹീദ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ടേബിൾ ടെന്നീസ്, കാരംസ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
Business
കൊച്ചി: കേരളത്തിലെ നിക്ഷേപകർക്കും വ്യവസായികൾക്കും കയറ്റുമതിക്കാർക്കും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) ഒമാനിലേക്കു പ്രത്യേക ബിസിനസ് ഡെലിഗേഷൻ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഒമാനിൽ നടക്കുന്ന ഒമാൻ-ഇന്ത്യ ബിസിനസ് ഫോറം, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ടി (ഒസിസിഐ) യുടെ നേതൃത്വത്തിൽ ഇൻമെക്ക് ഒമാൻ ചാപ്റ്ററിന്റെ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
സിഇപിഎയുടെ ഭാഗമായി വ്യാപാരം, നിക്ഷേപം, ജോയിന്റ് വെഞ്ച്വേഴ്സ്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, ഫ്രീ സോൺസ്, ഫുഡ് പ്രോസസിംഗ്, മൈനിംഗ്, റിന്യൂവബിൾ എനർജി, ഐസിടി, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ മനസിലാക്കാനും ഒമാനി ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടു ബന്ധപ്പെടാനും ബി2 ബി മീറ്റിംഗ്, നെറ്റ്വർക്കിംഗ് സെഷൻസ്, ഇൻഡസ്ട്രിയൽ വിസിറ്റ്സ് എന്നിവയിൽ പങ്കെടുക്കാനും ഡെലിഗേഷൻ അവസരമൊരുക്കും.താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: +91 96453 73417, +91 90482 22417.
Business
എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ)12 വർഷങ്ങൾ പിന്നിട്ടു. പിഎംജെഡിവൈ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. സമസ്ത ജനവിഭാഗങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി പിഎംജെഡിവൈ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വികാസം
സമൂഹത്തിലെ ദരിദ്രർക്കും പിന്നാക്കം നിൽക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാക്കാൻ ധനകാര്യ മന്ത്രാലയം മുൻകൈയെുടക്കുന്നു. പ്രധാൻ മന്ത്രി ജൻ ധൻ യോജന വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഏതൊരു പൗരനും ഇപ്പോൾ എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസോ അക്കൗണ്ട് നിലനിർത്തുന്നതിന് പരിപാലന ഫീസോ ഇടാക്കുന്നില്ല.
എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭ്യമാണ്. അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപ അപകട ഇൻഷ്വറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപവരെ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികൾ
പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജൻ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്, അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽ പിഎംജെഡിവൈ അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.
പിഎംജെഡിവൈ അക്കൗണ്ടുകളിൽ 78% അക്കൗണ്ടുകളും ഗ്രാമീണ/ അർധ നഗര മേഖലകളിലാണ്. അക്കൗണ്ട് ഉടമകളിൽ 56 ശതമാനത്തോളം വനിതകളുടേതാണ്. രാജ്യത്തിന്റെ വിദൂര, പിന്നാക്ക പ്രദേശങ്ങളിലെ ആളുകളെക്കൂടി സാന്പത്തികവ്യവസ്ഥയിലേക്ക് ആനയിക്കുന്നതിനുള്ള പദ്ധതിയുടെ മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.
ജാം ത്രിത്വം: വിപ്ലവകരമായ പരിവർത്തനം
ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ കോർത്തിണക്കിയുള്ള ജാം ത്രിത്വം സംവിധാനം ആനുകൂല്യ കൈമാറ്റം സുഗമവും സുരക്ഷിതവുമാക്കി. ഇതിലൂടെ ഫണ്ടുകളുടെ ദുരുപയോഗവും വകമാറ്റലും കാലതാമസവും ഒഴിവായി.
2026 ഓഗസ്റ്റ് 19 വരെയുള്ള നേട്ടങ്ങൾ
അക്കൗണ്ടുകൾ: അക്കൗണ്ടുകളുടെ ആകെ എണ്ണം 59.09 കോടിയിലെത്തി. ആകെയുള്ള അക്കൗണ്ട് ഉടമകളിൽ 55.7 % (32.92 കോടി) വനിതകളാണ്. ഭൂരിഭാഗം അക്കൗണ്ടുകളും (77.8 %) ഏകദേശം 45.95 കോടി ഗ്രാമീണ/ അർധനഗരപ്രദേശങ്ങളിലുമാണ്.
* നിക്ഷേപം വളർന്നു: നിക്ഷേപം 3.17 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 12 വർഷത്തിനിടെ നിക്ഷേപം 12.8 മടങ്ങ് വർധിച്ചു. അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വളർന്നു.
* ശരാശരി നിക്ഷേപം: 5,356 രൂപയാണ് ശരാശരി നിക്ഷേപം. കഴിഞ്ഞ 12 വർഷത്തിനിടെ ഇത് 3.4 മടങ്ങ് വർധിച്ചു.
* അക്കൗണ്ട് ഉടമകൾക്ക് 41.29 കോടി റുപേ കാർഡുകൾ നല്കി. ഇവയുടെ എണ്ണവും ഉപയോഗവും വർധിച്ചു.
വിജയത്തിനു കാരണങ്ങൾ
ദൗത്യരൂപേണയുള്ള സമീപനം, നിയന്ത്രണ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം, ബയോമെട്രിക് പരിശോധനയ്ക്കായി ആധാർ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സമന്വയം എന്നിവയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ വിജയത്തിന് ആധാരം. മുമ്പ് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന സാധാരണക്കാരെ സാമ്പത്തിക സേവനങ്ങളിലേക്ക് ആനയിക്കുന്നതിനും സാമ്പത്തിക ശക്തീകരണത്തിനുമുള്ള ആദ്യപടിയായി ഈ പദ്ധതി മാറി.
സന്പാദ്യം വർധിപ്പിക്കലും വായ്പാ സൗകര്യങ്ങളും
ബാങ്ക് അക്കൗണ്ടുകൾ തുറന്ന ശേഷം, സമ്പാദ്യം വർധിപ്പിക്കുന്നതിലും വായ്പകൾ പ്രാപ്യമാക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാനായി. പതിവ് സമ്പാദ്യവും ബാങ്ക് അക്കൗണ്ടുകളുടെ ശരിയായ ഉപയോഗവും മുദ്ര വായ്പകൾ അടക്കമുള്ള വായ്പകൾക്ക് യോഗ്യരാക്കുന്നു. ഇത് ചെറുകിട ബിസിനസുകൾ ആരംഭിക്കാനും വിപുലീകരിക്കാനും ഇതിലുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സഹായിക്കുന്നു.പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഡിജിറ്റൽ നൂതനാശയങ്ങളുടെയും സാമ്പത്തിക ശക്തീകരണത്തിന്റെയും ദീപസ്തംഭമായി പ്രധാൻ മന്ത്രി ജൻ ധൻ യോജന തുടരുന്നു.
Business
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഡ്വാന്‍സ്ഡ് ബാറ്ററി സെല്‍ ഘടക നിര്‍മാതാക്കള്‍ക്കായി ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ ഇന്‍സന്റീവ് പ്രോഗ്രാം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നു. ചൈനീസ് നിര്‍മാതാക്കളുമായുള്ള ഉത്പാദനച്ചെലവിലെ വലിയ വിടവ് കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
വൈദ്യുത വാഹനങ്ങളിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യ നിലവില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, രാജ്യത്തെആദ്യഘട്ട ബാറ്ററി നിര്‍മാതാക്കള്‍ വിതരണ ശൃംഖലയല് വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സെല്ലുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഈ നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെന്‍ഡിചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
പ്രാദേശികമായി ബാറ്ററി വിതരണ ശൃംഖല ശക്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ സാമ്പത്തിക സഹായ പദ്ധതിയുടെ ലക്ഷ്യം. ഇതിനെ ഒരു തന്ത്രപ്രധാന മുന്ഗണനയായാണ് സര്‍ക്കാര്‍ കാണുന്നത്. ആഗോളതലത്തില്‍ ബാറ്ററി ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ബാറ്ററികളോട് മത്സരിക്കാന്‍ ആഭ്യന്തര വ്യവസായ മേഖല നിലവില്‍ പ്രയാസം നേരിടുന്നുണ്ട്.
ഇന്‍സന്റീവ് അഞ്ചു ഘടകങ്ങള്‍ക്ക്
ആനോഡ്, കാഥോഡ് ആക്ടീവ് സാമഗ്രികള്‍, ഇലക്ട്രോലൈറ്റുകള്‍, സെപ്പറേറ്റര്‍ ഫിലിം, കോപ്പര്‍ ഫോയില്‍ എന്നീ അഞ്ച് പ്രധാന ബാറ്ററി ഘടകങ്ങള്‍ക്കാണ് നിര്‍ദിഷ്ട പ്രോത്സാഹന ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇന്ത്യയിലെ ഭൂരിഭാഗം ബാറ്ററി നിര്‍മാതാക്കളും നിലവില്‍ ഈ ഘടകങ്ങള്‍ ചൈനീസ് വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. ഇത് സാമ്പത്തികമായും ഭൗമരാഷ്ട്രീയപരവുമായ എതിരാളിയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്.ഈ വിഷയത്തില്‍ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വൈകുന്ന നാഴികക്കല്ലുകള്‍
ഗിഗാ സ്കെയില്‍ സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യം നല്കുന്ന നിലവിലുള്ള 50 ഗിഗാവാട്ട്-അവര്‍ (GWh) അഡ്വാന്‍സ്ഡ് ബാറ്ററി ഇന്‍സന്റീവ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. ഘന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് വരെ, മുകേഷ് അംബാനിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗം, ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവരുള്‍പ്പെടെയുള്ള അപേക്ഷകര്‍ക്കായി 40 GWh ശേഷി മാത്രമാണ് അനുവദിച്ചത്.
എന്നാല്‍, സാങ്കേതികവിദ്യയുടെ അഭാവം, വിദഗ്ധ തൊഴിലാളികളുടെ കുറവ്, ഇറക്കുമതി ചെയ്യേണ്ട നിര്‍ണായക ഉപകരണങ്ങളുടെ തടസം അല്ലെങ്കില്‍ ഘടകങ്ങളുടെ ലഭ്യതയില്ലായ്മ എന്നിവ കാരണം പദ്ധതിയില്‍ സബ്സിഡി ലഭിച്ചവര്‍ക്ക് ഉത്പാദന നാഴികക്കല്ലുകള്‍ കൈവരിക്കുന്നതില്‍ താമസം നേരിട്ടതായി ഫെബ്രുവരി 10-ലെ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
ഒല ഇലക്ട്രിക് അടുത്തിടെയാണ് പരിമിതമായ തോതില്‍ സെല്‍ നിര്‍മാണം ആരംഭിച്ചത്. ഇത് ഏകദേശം ഏകദേശം 6 GWh ശേഷിയിലേക്ക് ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, ബാറ്ററി നിര്‍മാണ രംഗത്തെ പരിചയസമ്പന്നരായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അമര രാജ എനര്‍ജി & മൊബിലിറ്റി ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഭാവിയിലെ ആവശ്യകത മുന്‍നിര്‍ത്തി സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നുണ്ട്, എങ്കിലും ഇവര്‍ സര്‍ക്കാര്‍ സഹായ പദ്ധതിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.
Business
കൊച്ചി: ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ കിരീടം ചൂടിയപ്പോൾ വേദിയിൽ താരമായി മാറിയത് ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.
ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്സ്ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്.
ഓരോ റൗണ്ടിലും കെസിയയുടെ വ്യക്തിത്വത്തിനും പേഴ്സണൽ സ്റ്റൈലിനും അനുയോജ്യമായ രീതിയിൽ ഹെഡ് ഡിസൈനർ ജോബിനും ശീമാട്ടി സിഇഒ ബീന കണ്ണനും ചേർന്ന് പ്രത്യേകം തയാറാക്കിയ ഈ ഡിസൈനർ വസ്ത്രങ്ങൾ മിസ് യൂണിവേഴ്സ് വേദിയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെയും ശീമാട്ടിയുടെയും പെരുമ ആഗോള തലത്തിൽ തിളങ്ങുന്നതിന്റെ സാക്ഷ്യപത്രമായി ഇത്തവണത്തെ മിസ് യൂണിവേഴ്സ് വേദി മാറിയെന്ന് ബീന കണ്ണൻ പറഞ്ഞു.
Business
തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ വൻകിട വ്യവസായികളും അന്തർസംസ്ഥാന വ്യാപാരികളും വില ഉയർത്തി കുരുമുളക് സംഭരിച്ചു. ഉത്സവ ഡിമാൻഡിൽ ഏലം സുഗന്ധം പരത്തി. സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കുറച്ചതോടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള തമിഴ്നാട് ലോബിയുടെ എല്ലാ പഴുതുമടഞ്ഞു. റബർ ബുള്ളിഷ്, ടയർ ലോബി സമ്മർദത്തിൽ.
കുരുമുളകിനു വീണ്ടും വിലക്കയറ്റം
ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷിക മേഖല ചരക്കിറക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ കൈക്കലാക്കാനുള്ള വടക്കേ ഇന്ത്യൻ വാങ്ങലുകാരുടെ തന്ത്രം വിജയിച്ചില്ല. ഉത്പാദകർ ചരക്ക് വിൽപനയിൽ വരുത്തിയ നിയന്ത്രണങ്ങൾ ഇടപാടുകാരെ പ്രതിസന്ധിലാക്കി.
ഏതാനും ആഴ്ചകളായി അന്തർസംസ്ഥാന വ്യാപാരികൾ തണുപ്പൻ മനോഭാവം പുലർത്തി കുരുമുളക് വിലക്കയറ്റം തടയാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനായി ചില കേന്ദ്രങ്ങളെ കൈയിലെടുത്ത് ശ്രീലങ്ക വഴി വൻതോതിൽ ചരക്ക് ഉടൻ എത്തുമെന്നു വരെ പ്രചരിപ്പിച്ച് ഉത്പാദന മേഖലയിൽ ആശങ്കപരത്താനും നീക്കംനടത്തി. അതേസമയം വിപണി തിരിച്ചുവരവ് നടത്തുമെന്ന ഒറ്റ നിലപാടിൽ ‘ദീപിക’ നിലകൊണ്ടത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ഓണാവശ്യങ്ങൾക്കുള്ള പണത്തിനായി കാർഷിക മേഖല ഉയർന്ന വിലയ്ക്കുവേണ്ടി പിടിച്ചുനിന്നതോടെ വാങ്ങലുകാർ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 68,800 രൂപയിൽനിന്ന് 69,500 രൂപയായി ഉയർത്തി. ഗാർബിൾഡ് 71,500 രൂപയിൽ വ്യാപാരം നടന്നു.
വിയറ്റ്നാമിൽ കയറ്റുമതി ഉയർന്നു
വിയറ്റ്നാമിൽ കുരുമുളക് വിൽപനക്കാർ കുറവാണ്, വിളവെടുപ്പ് അവസാനിച്ചതോടെ വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയെങ്കിലും കയറ്റുമതിക്കാർ വിലയിൽ കാര്യമായ മാറ്റം വരുത്താതെ മുളക് സംഭരണ ശ്രമത്തിലാണ്.
വിയറ്റ്നാം മുളക് വില കിലോ 1,36,000-1,39,000 ഡോങിലാണ് നീങ്ങുന്നത്. ഇതിനിടയിൽ 1,41,000 വരെ ഉയർന്നും ഇടപാടുകൾ നടന്നിരുന്നു. സാർവദേശീയ വിപണിയിൽ ടണ്ണിന് 6200 ഡോളറാണ് വിയറ്റ്നാം മുളക് വില. ഇന്ത്യൻ 7600 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ചരക്കിനാവശ്യപ്പെട്ടു.
ഓഗസ്റ്റ് ആദ്യ പകുതിയിൽ വിയറ്റ്നാം 10,514 ടൺ കുരുമുളക് കയറ്റുമതി നടത്തി. ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് കയറ്റുമതി ഏഴര ശതമാനം വർധിച്ചു. അവർ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഓഗസ്റ്റ് ആദ്യ പകുതിയിൽ ചൈന വിയറ്റ്നാമിൽനിന്ന് ഇറക്കുമതി നടത്തിയത് 1585 ടണ്ണാണ്. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ചു. ചൈനയുടെ പ്രതിവർഷ കുരുമുളക് ഉപഭോഗം ഒരു ലക്ഷം ടണ്ണിനടുത്താണ്. എന്നാൽ, അവരുടെ മൊത്തം ഉത്പാദനം കേവലം 30,000 ടൺ മാത്രമാണ്.
ചിങ്ങപ്പിറവിയിൽ ഏലത്തിന് ഉണർവ്
ചിങ്ങം പിറന്നതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവിൽ ഉണർവ്. ഹൈറേഞ്ചിലെ കാലാവസ്ഥ ഏല ചെടികൾ പുഷ്പിക്കാനും കായ് പിടിക്കാനും അവസരം ഒത്തുവരുന്നത് കണ്ടു സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കി. കയറ്റുമതി മേഖലയിൽനിന്നുള്ള വാങ്ങലുകാർ പരമാവധി ഏലം സംഭരിക്കുന്നുണ്ട്.
ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 3200 രൂപ വരെ കയറി, മികച്ചയിനങ്ങൾ 4300 രൂപയിലേക്ക് അടുത്തു. ഗ്വാട്ടിമലയിൽ പുതിയ ചരക്ക് ഒക്ടോബറിൽ വിൽപനയ്ക്കു സജ്ജമാകുമെന്നാണ് സൂചന. കാലാവസ്ഥ അനുകൂലമായതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് വിളവ് ഉയരാൻ ഇടയുണ്ട്.
സർക്കാർ ഇടപെടലിൽ ലോബി പൂട്ടി
ഓണ വേളയിൽ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റ സാധ്യതകൾ പൂർണമായി തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ നീക്കം തമിഴ്നാട് ലോബിയെ സമ്മർദത്തിലാക്കി. ഓണ വിൽപന മുന്നിൽക്കണ്ട് നേരത്തേ കൃത്രിമ വിലക്കയറ്റത്തിന് അവർ നടത്തിയ നീക്കം പരാജയപ്പെട്ടങ്കിലും തിരുവോണത്തിന് മുന്നേ ഒരിക്കൽക്കൂടി വിപണിയെ ഉഴുതുമറിക്കാനുള്ള തയാറെടുപ്പിലായിരുന്നു കാങ്കയത്തെ വൻകിട മില്ലുകാർ.
ഇതിനിടയിലാണ് സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കഴിഞ്ഞ ദിവസം കുറച്ചത്. സപ്ലെക്കോ ലിറ്ററിന് 229 രൂപയായും കേര ഫെഡ് 300 രൂപയായും താഴ്ത്തിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു. മറ്റു മാർഗമില്ലെന്നു വ്യക്തമായതോടെ ഓണത്തിനു മുന്നേ പരമാവധി സ്റ്റോക്ക് വിറ്റുമാറാനുള്ള തത്രപ്പാടിലാണവർ. 23,500ൽ വിൽപനയ്ക്കു തുടക്കം കുറിച്ച കാങ്കയം മാർക്കറ്റ് വാരാന്ത്യം 22,850ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 25,500 രൂപയിൽ സ്റ്റെഡിയാണ്.
റബറിന് ആഗോളതലത്തിൽ മുന്നേറ്റം
ജപ്പാൻ ഒസാക്കയിൽ റബർ പുതിയ ദിശകണ്ടെത്തിയ ആവേശത്തിലാണ്. ഒരു മാസമായി കിലോ 403-436 യെന്നിൽ നിലകൊണ്ട റബർ പിന്നിട്ട വാരം 436ലെ നിർണായക പ്രതിരോധം തകർത്ത് 439 യെൻ വരെ കയറി. റബറിന് 445-452 യെന്നിൽ പ്രതിരോധമുണ്ട്. തിരുത്തലിനു ശ്രമം നടന്നാൽ 430ൽ ആദ്യ താങ്ങുണ്ട്. 419ൽ പിടിച്ചുനിൽക്കാനായില്ലങ്കിൽ സെപ്റ്റബർ രണ്ടാം പകുതിയിൽ 396 യെന്നിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത് ക്രൂഡ് ഓയിൽ വില വർധിപ്പിച്ചതോടെ സിന്തറ്റിക്ക് റബർ വിലയുമുയർന്നു. ഇതിനിടയിൽ തായ്ലൻഡിന് അവരുടെ പ്രതീക്ഷയ്ക്കെത്ത് റബർ ഉത്പാദനം ഉയർത്താനാകാത്തത് വിപണിയുടെ അടിത്തറ ശക്തമാക്കി. വാരാന്ത്യം ബാങ്കോക്കിൽ റബർ കിലോ 267 രൂപയിലാണ്.
സംസ്ഥാനത്ത് റബർ ഉത്പാദനം പിന്നിട്ട മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് ആദ്യ പകുതിയിൽ വർധിച്ചു. തെളിഞ്ഞ കാലാവസ്ഥ കണ്ട് കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചതിനിടയിൽ സ്റ്റോക്കിസ്റ്റുകൾ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിൽപനയ്ക്കു നീക്കം നടത്തി. നാലാം ഗ്രേഡ് 27,600 രൂപയിൽനിന്ന് 27,400 രൂപയായി, അഞ്ചാം ഗ്രേഡിന് 27,100 രൂപയിൽനിന്ന് 26,900 രൂപയായി. ഒട്ടുപാൽ 18,300 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
Business
മുംബൈ: തുടർച്ചയായ നഷ്ടദിനങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിലേക്കു തിരിച്ചെത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഉയർന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിൽ കുറവ് വന്നത്, ഷോർട്ട് കവറിംഗ്, ഇന്ത്യൻ ഓഹരിവിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ വരവ് എന്നിവ കരുത്ത് പകർന്നു.
തുടർച്ചയായ നാലു സെഷനുകളിലെ ഇടിവിനുശേഷം സെൻസെക്സ് 628 പോയിന്റ് (0.82 %) ഉയർന്ന് 77,538 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.ഏഴു സെഷനുകളിലെ തുടർച്ചയായ ഇടിവിനു വിരാമമിട്ടുകൊണ്ട് നിഫ്റ്റി 154 പോയിന്റ് (0.64 %) ഉയർന്ന് 24,232ൽ വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണികളും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.41 ശതമാനവും 0.68 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (2.13 %), നിഫ്റ്റി റിയൽറ്റി (1.41 %) എന്നിവ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടത്തിലേക്കു വീണു. എൻഎസ്ഇയിൽ 2108 ഓഹരികൾ നേട്ടത്തിലും 1405 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 119 ഓഹരികളുടെ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല.
വിപണിയുടെ നേട്ടത്തിലുള്ള കാരണങ്ങൾ
ഈ ആഴ്ചയുടെ തുടക്കത്തിൽ 30 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2007 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ കുത്തനെയുള്ള വർധന തടയുന്നതിന്റെ ഭാഗമായി, ദീർഘകാല കടപ്പത്രങ്ങളുടെ തിരിച്ചെടുക്കൽ തുക ഇരട്ടിയാക്കുമെന്ന് യുഎസ് ട്രഷറി വ്യക്തമാക്കി. ഇതിന്റെ ഫലമായി യുഎസ് ബോണ്ട് വരുമാനം കുറഞ്ഞു.
ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം യുഎസ് ബോണ്ട് വരുമാനം കുറയുന്നത് വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതിനു സഹായകമാകും.
വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻവിപണിയിൽ തുടർച്ചയായ രണ്ടു ദിവസം വാങ്ങലുകാരായെത്തിയത് കരുത്തായി. ബുധാനാഴ്ച 407 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഇവർ വാങ്ങിയത്. വിദേശ നിക്ഷേപകരുടെ കടന്നുവരവ് ഇന്ത്യൻ വിപണിയിൽ ദീർഘനാളത്തെ വിറ്റഴിക്കലിനുശേഷം പൊതുവായ നിക്ഷേപക അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
Business
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൊത്തം കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ (40 ലക്ഷം കോടി) ഡോളർ എന്ന റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. നികുതി ഇളവുകൾ മൂലം വരുമാനത്തിലുണ്ടായ കുറവും സാമൂഹികക്ഷേമ പദ്ധതികൾക്കും പലിശ തിരിച്ചടവിനുമുള്ള ഭാരിച്ച ചെലവുകളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
2017 ജനുവരിയിൽ ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ 19.95 ട്രില്യൺ ഡോളറായിരുന്ന കടമാണ് ഇപ്പോൾ ഇരട്ടിയായത്. ട്രംപിന്റെ രണ്ടു ഭരണകാലയളവിലുമായി 11.6 ട്രില്യൺ ഡോളറിന്റെയും ജോ ബൈഡന്റെ നാലു വർഷത്തെ ഭരണകാലത്ത് 8.4 ട്രില്യൺ ഡോളറിന്റെയും കടം വർധനവുണ്ടായി. കോവിഡ് പ്രതിരോധത്തിനായി നൽകിയ അടിയന്തര ധനസഹായങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം.
ഏറ്റവും വലിയ വിദേശ കടദാതാവ് ജപ്പാൻ
ട്രഷറി സെക്യൂരിറ്റികൾ (ബോണ്ടുകൾ) വാങ്ങുന്നതിലൂടെ അമേരിക്കയ്ക്കു വായ്പ നൽകുന്ന രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ. വിദേശനാണ്യ ശേഖരത്തിന്റെ സുരക്ഷിതത്വത്തിനും ‘യെൻ’ കറൻസിയുടെ മൂല്യനിയന്ത്രണത്തിനുമായാണ് യുഎസ് ബോണ്ടുകൾ ജപ്പാൻ കൈവശം വച്ചിരിക്കുന്നത്. ചൈനയും വൻതോതിൽ യുഎസ് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നുണ്ട്.
Business
കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർധിച്ച് 100.29 കോടി രൂപയായി ഉയർന്നു.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടിയിലെത്തി. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമാനമായും നിലനിർത്തി. കമ്പനിയുടെ ലാഭക്ഷമതയും ആസ്തിവിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയിൽ നിന്നുള്ള ലാഭനിരക്ക് 2026 മാർച്ച് 31ലെ 2.84 ശതമാനത്തിൽനിന്ന് 5.17 ശതമാനമായി വർധിച്ചു. കമ്പനിയുടെ ശാഖകളുടെ എണ്ണം 958ൽനിന്ന് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്കു ശാഖാശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലാഭം, ആസ്തി, ശാഖാശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എംഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യപാദത്തിലെ നേട്ടത്തിനു കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.
Business
തൃശൂർ: അതിരപ്പിള്ളി സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിൽ രാജ്യാന്തര നിലവാരമുള്ള കേബിൾ കാറുകളായ സ്കൈ സ്റ്റോമിന്റെ ഉദ്ഘാടനം 23നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. അത്യാധുനിക ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ്, ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
പശ്ചിമഘട്ട വനമേഖല, സിൽവർ സ്റ്റോം പാർക്ക്, ചാലക്കുടിപ്പുഴ എന്നിവയുടെ കാഴ്ചകൾ ആസ്വദിച്ചു ഫോറസ്റ്റ് വില്ലേജായ ജംഗിൾ സ്റ്റോമിൽ എത്തുന്ന വിധത്തിലാണു കേബിൾ കാറുകളുടെ സജ്ജീകരണം. പുതുതായി ആരംഭിക്കുന്ന 25 റൈഡുകളും എട്ട് ഹൈ ത്രില്ലിംഗ് വാട്ടർ റൈഡുകളും ഏഴ് അഡ്വഞ്ചർ അമ്യൂസ്മെന്റ് റൈഡുകളും ഒന്നിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്കാണു സിൽവർ സ്റ്റോം.
വാട്ടർ തീംപാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്സ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയതിന്റെ റിക്കാർഡും സിൽവർ സ്റ്റോം സ്വന്തമാക്കിയെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
2025ൽ ജംഷഡ്പുരിൽ സ്നോപാർക്ക് ആരംഭിച്ചു. 150 കോടിയുടെ വികസനമാണു പാർക്കിൽ നടക്കുന്നത്. ലക്നൗവിൽ ഫാമിലി എന്റർടെയ്ൻമെന്റും സ്നോപാർക്കും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ ഷാജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: സ്ത്രീകൾക്കായി യെസ് എസെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി യെസ് ബാങ്ക്. പർച്ചേസുകൾക്കുള്ള മികച്ച റിവാർഡുകൾക്കൊപ്പം തന്നെ ആരോഗ്യ പരിശോധനാസൗകര്യങ്ങളും മറ്റ് ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്നതാണ് പുതിയ ക്രെഡിറ്റ് കാർഡ്.
യുവ പ്രഫഷണലുകൾ, ശമ്പള വരുമാനക്കാർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണു യെസ് എസെൻസ് കാർഡ് പുറത്തിറക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാമേഖലയ്ക്കു ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ്) കൊച്ചിയിൽ നടക്കും. ‘നിർമിതബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’എന്ന വിഷയത്തിൽ സെപ്റ്റംബർ അഞ്ചിന് ലേ മെറിഡിയൻ ഹോട്ടലിലാണു ഉച്ചകോടി .
എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്യുഎം) സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഡിഎസ്സിഐ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയാണ് പ്രധാന പങ്കാളികൾ.
ഡിജിറ്റൽ സുരക്ഷയിൽ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തിൽ ശ്രദ്ധേയമായ ടെക് ഹബായി കൊച്ചിയെ വളർത്താനും ലക്ഷ്യമിടുന്ന ഉച്ചകോടിയെ, ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്കോ, സീസ്കെലെർ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. തത്സമയ എഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവ ഉച്ചകോടിയിലുണ്ടാകും.
ഇന്ത്യൻ സൈബർ സുരക്ഷാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെസിഎസ്എസ് സൈബർ എക്സലൻസ് അവാർഡുകൾ ഉച്ചകോടിയിൽ വിതരണം ചെയ്യുമെന്ന് എഫ് 9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ, ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
Business
കൊച്ചി: ഉത്സവകാലത്തിനു മുന്നോടിയായി റെയിൽവേയുമായി സഹകരിച്ച് ആമസോൺ ഇന്ത്യ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ഡിഎഫ്സിസിഐഎല്ലുമായി സഹകരിച്ചാണ് പുതിയ നീക്കം.
ഇതോടെ വെസ്റ്റേൺ ഡിഎഫ്സിയിലെ ആദ്യ ജോയിന്റ് പാഴ്സൽ പ്രോഡക്ട്–റാപ്പിഡ് കാർഗോ സർവീസ് ട്രെയിനിൽ പ്രവർത്തിക്കുന്ന ആദ്യ ഇ കൊമേഴ്സ് കമ്പനിയായി ആമസോൺ മാറി. പത്തിലധികം വാൻ പാഴ്സലുകളിലൂടെയാണ് ചരക്കുനീക്കമെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെയും സ്റ്റാർബക്സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്സ് ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.
26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഒമ്പത് സ്റ്റാർബക്സ് സ്റ്റോറുകളിലാണ് ലിമിറ്റഡ് എഡിഷൻ ഓണം മെനു ലഭ്യമാകുന്നത്.
അവിയലിനൊപ്പം മധുരവും പുളിയും കലർന്ന ഇഞ്ചിപ്പുളി സോസ് ചേർത്ത അവിയൽ ഇഞ്ചിപ്പുളി റാപ്പ്, പച്ചിലകൾക്കൊപ്പം പൊറോട്ടയിൽ പൊതിഞ്ഞ പൊരിച്ച കോഴി റാപ്പ്, കേരളീയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വറുത്തെടുത്ത നാടൻ കോഴി പഫ് എന്നിവയാണു പ്രധാന ഭക്ഷണവിഭവങ്ങൾ.
നേന്ത്രപ്പഴവും ശർക്കരയും ചക്കയും കൊണ്ടുള്ള നേന്ത്രപ്പഴം ശർക്കര തേങ്ങാ സ്ട്രൂഡൽ, നേന്ത്രപ്പഴം ശർക്കര ലോഫ് കേക്ക്, ചക്ക സ്വിസ് റോൾ എന്നിവയും ഓണം മെനുവിലുണ്ട്.
Business
മുംബൈ: ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കന്പനികളെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
മുൻനിര ടെലികോം കന്പനിയായ ഭാരതി എയർടെൽ 28-60 വാലിഡിറ്റിയുള്ള തെരഞ്ഞെടുക്കപ്പെട്ട എൻട്രി ലെവൽ പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകൾ പിൻവലിച്ചതിനു പിന്നാലെയാണ് താരിഫ് വർധനയ്ക്ക് സാധ്യതയുണ്ടെന്ന വിധത്തിൽ ചർച്ചകൾ ശക്തമായത്. തിങ്കളാഴ്ച റിലയൻസ് ജിയോ അവരുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
300 രൂപ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഒറ്റത്തവണ ഫീസിൽ ലഭിക്കുന്ന ഈ മെംബർഷിപ്പ് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം, ഭാവിയിൽ നിരക്കു വർധനയുണ്ടായാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടർന്നും അനുവദിക്കും. ഇങ്ങനെയൊരു പ്ലാൻ വീണ്ടും അവതരിപ്പിച്ചതുതന്നെ താരിഫ് വർധന വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 2027 സെപ്റ്റംബർ വരെയാണ് ജിയോ പ്രൈം പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 299 രൂപയുടെ എൻട്രി ലെവൽ പ്രതിദിന അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ ജിയോ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
വരുന്ന ആറുമാസത്തിനുള്ളിൽത്തന്നെ ടെലികോം നിരക്കുകൾ പരിഷ്കരിക്കാനിടയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. എൻട്രി ലെവൽ സ്മാർട്ഫോണ്‍ പ്ലാനുകളിൽ 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയിത് 2027 മാർച്ചിന് ശേഷത്തേക്ക് നീണ്ടുപോകുകയാണെങ്കിൽ ഈ നിരക്കുവർധന 28 ദിവസത്തേക്ക് 50 രൂപ എന്നതിനേക്കാൾ കാര്യമായി തന്നെ ഉയർന്നേക്കാനും സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി.
കേവലം പുതിയ വരിക്കാരെ ചേർക്കുന്നതിനേക്കാൾ, നിലവിലുള്ള ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം കണ്ടെത്തുന്നത് വഴി (നിരക്ക് വർധനയിലൂടെ) വരുമാന വളർച്ച കൈവരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ മേഖല നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നു.
Business
തിരുവനന്തപുരം: കൊച്ചി രാമന്തുരുത്തില് കൊച്ചിന് ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന് ഷിപ്പ്യാര്ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജിഎസ്ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ചര്‍ച്ചയിലൂടെ വേഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Business
കൊച്ചി: വണ്ടർലാ കൊച്ചിയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. 30 വരെ നീളുന്ന ആഘോഷത്തിൽ സന്ദർശകർക്ക് കേരള തനിമയാർന്ന കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, ഡിജെ സെഷനുകൾ, വണ്ടർലായുടെ ആവേശകരമായ റൈഡുകൾ എന്നിവ ആസ്വദിക്കാം.
ചിക്കുവും കുടുംബവും അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്, വേവ്പൂൾ ഡിജെ സെഷനുകൾ, പരമ്പരാഗത ഓണച്ചമയങ്ങൾ എന്നിവയുമുണ്ട്. 26 മുതൽ ആഘോഷത്തിന്റെ അവസാനദിവസം വരെ മഹാബലിയും വാമനനും അണിനിരക്കുന്ന ഓണഘോഷയാത്രയും നടക്കും. മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥകളി, ചെണ്ടമേളം, മുത്തുക്കുടകളുടെ അകമ്പടിയോടെയുള്ള പുലിക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടാകും.
ഓണാഘോഷങ്ങളുടെ ഭാഗമായി വണ്ടർലാ കൊച്ചി പ്രത്യേക ടിക്കറ്റ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.30 വരെ ലഭ്യമാകുന്ന ഓഫറിൽ പ്രവേശന ടിക്കറ്റുകൾ 999 രൂപ മുതൽ ലഭിക്കും. പരിമിതമായ ടിക്കറ്റുകൾക്കാണ് ഓഫർ. ടിക്കറ്റുകൾ മുൻകൂട്ടി bookings. wonderla.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളിലും ടിക്കറ്റുകൾ ലഭിക്കുമെന്ന് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി അറിയിച്ചു. ഫോൺ: 0484-3514001, 75938 53107.
Business
കൊച്ചി: ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവികള്‍ ഒരേവേദിയില്‍ ഉപഭോക്താക്കള്‍ക്കു കൈമാറി.
നേരത്തേ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണു വാഹനങ്ങള്‍ കൈമാറിയത്. കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സൂദ്, ഇഞ്ചിയോൺ കിയ ചെയര്മാന് എം.എ.എം. ബാബു മൂപ്പന്, മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.
തുടര്‍ന്ന് 150 ഇവികളുടെ ഫ്ലാഗ് ഓഫും നടത്തി. ഒരു ഡീലർ ഒറ്റ ദിവസം കൊണ്ട് ഒരേ മോഡൽ ഇലക്ട്രിക് കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് അംഗീകാരവും ഇഞ്ചിയോൺ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ചു.സിറോസ് ഇവിക്ക് ഇതുവരെ 650ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി ഇഞ്ചിയോൺ കിയ അധികൃതർ അറിയിച്ചു.
Business
കൊച്ചി: ചെറുകിട -ഇടത്തരം സ്വര്‍ണവ്യാപാരികളെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണവിലയിലെ വന്‍വര്‍ധന, ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കൽ, ഹാള്‍മാര്‍ക്കിംഗ് സംബന്ധമായ അധിക ബാധ്യതകള്‍, ജിഎസ്ടി വകുപ്പിന്റെ നിരന്തര പരിശോധനകള്‍, വ്യാജ എച്ച് യുഐഡി തട്ടിപ്പുകള്‍, അനധികൃത സ്വര്‍ണവ്യാപാരം, പോലീസിന്റെ അന്യായ റിക്കവറി നടപടി എന്നിവ വ്യാപാരമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ വിപണിയിൽ കൂടുതല്‍ പിടിമുറുക്കുകയും ചെറുകിട സ്ഥാപനങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെടുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണവ്യാപാര മേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ചെറുകിട വ്യാപാരികളുടെ നിലനില്പ് അനിവാര്യമാണെന്നും അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു
Business
കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയിലും പവന് 1,13,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,660 രൂപയിലെത്തി.
ചൊവ്വാഴ്ച രണ്ടുതവണയായി സ്വർണവില മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് ഒറ്റയടിക്ക് 290 രൂപയും പവന് 2,320 രൂപയുമാണ് ഉയർന്നത്. പിന്നാലെ ഉച്ചകഴിഞ്ഞ് പവന് 960 രൂപ കുറയുകയാണുണ്ടായത്.
ഒരാഴ്ചത്തെ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ താഴേക്കുപോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച തിരിച്ചുകയറിയത്.
ഓഗസ്റ്റ് നാലിന് 1.05 ലക്ഷം രൂപയായിരുന്ന പവൻവിലയാണ് ചൊവ്വാഴ്ച 1.13 ലക്ഷം കടന്നത്. കഴിഞ്ഞ ജൂണിനുശേഷം പവൻ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,000 രൂപയിലേറെയാണ് പവന് കൂടിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 4,369 ഡോളറിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവില ഒരുവേള 4,414 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് അൽപം താഴ്ന്ന് 4,398 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: തിങ്കളാഴ്ചത്തെ വിലയിടിവ് കണ്ട് പ്രതീക്ഷവച്ച ആഭരണപ്രേമികളുടെമേൽ ഇടിത്തീയായി സ്വർണവില കുതിച്ചുകയറുന്നു. ഗ്രാമിന് ഒറ്റയടിക്ക് 290 രൂപയും പവന് 2,320 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയിലും പവന് 1,13,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 240 രൂപ വർധിച്ച് 11,685 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 185 രൂപ ഉയർന്ന് 9,100 രൂപയിലും ഒമ്പത് ഗ്രാം സ്വർണവില ഗ്രാമിന് 115 രൂപ ഉയർന്ന് 5,865 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരാഴ്ചത്തെ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ താഴേക്കുപോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് വീണ്ടും കുതിപ്പ്.
ഓഗസ്റ്റ് നാലിന് 1.05 ലക്ഷം രൂപയായിരുന്ന പവൻവിലയാണ് ഇന്ന് 1.13 ലക്ഷം കടന്നത്. കഴിഞ്ഞ ജൂണിനുശേഷം പവൻ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,160 രൂപയാണ് പവന് കൂടിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 4,300 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് ഒരുവേള 4,434 ഡോളറിൽ എത്തിയിരുന്നു. പിന്നീട് അൽപം താഴ്ന്ന് ഇപ്പോൾ 4,418 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു കുതിച്ചുയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ ഉയർന്ന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
യുക്രെയ്നിൽ മോസ്കോ പൂർണതോതിൽ അധിനിവേശം നടത്തിയതിനു ശേഷം, റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവായാണ് ഇന്ത്യ ഉയർന്നുവന്നത്. സിആർഇഎയുടെ കണക്കനുസരിച്ച് റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. 50 ശതമാനവുമായി ചൈനയാണ് ഒന്നാമത്.
റഷ്യയുടെ ആകെ ജൈവ ഇന്ധന കയറ്റുമതി വരുമാനം ദുർബലമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വാങ്ങലുകളിലെ ഈ തുടർച്ചയായ വളർച്ച. റഷ്യൻ ക്രൂഡ് ഓയിൽ കയറ്റുമതി വരുമാനം ജൂലൈയിൽ പ്രതിദിനം 39.2 കോടി യൂറോ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. പൈപ്പ്ലൈൻ ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 21 ശതമാനം പ്രതിമാസ ഇടിവ്, സമുദ്രമാർഗമുള്ള ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 7 ശതമാനം വർധനയിലൂടെ പരിഹരിക്കപ്പെട്ടു.
റഷ്യൻ എണ്ണ വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രാധാന്യം കേവലം നേരിട്ടുള്ള ക്രൂഡ് ഓയിൽ വാങ്ങലുകൾക്കും അപ്പുറത്താണ്. റഷ്യൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്ന ഇന്ത്യയിലെ റിഫൈനറികൾ, റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സംസ്കരിച്ച എണ്ണ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന പ്രധാന പങ്കാളികളായി തുടരുന്നു.
റഷ്യൻ ക്രൂഡ് ഉപയോഗിക്കുന്ന ഇന്ത്യ, തുർക്കി, ബ്രൂണെ, ജോർജിയ എന്നിവിടങ്ങളിലെ റിഫൈനറികൾ ജൂലൈയിൽ ആകെ 63.3 കോടി യൂറോയുടെ എണ്ണ ഉത്പന്നങ്ങൾ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി സിആർഇഎ വ്യക്തമാക്കി. ഇതിൽ 21.4 കോടി യൂറോ യൂറോപ്യൻ യൂണിയനിലേക്കും, 18.4 കോടി യൂറോ ഓസ്ട്രേലിയയിലേക്കും, 23.4 കോടി യൂറോ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുമാണ് പോയത്.
Business
കൊച്ചി: ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഗ്രീൻപ്രോ പുരസ്കാരം. പേറ്റന്റ് നേടിയ കമ്പനിയുടെ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണു (ഡിപി എസി) പുരസ്കാരത്തിന് അർഹമാക്കിയത്.
പൂനയിൽ നടന്ന സിഐഐ ഗ്രീൻപ്രോ സമ്മിറ്റിൽ, സെൻട്രൽ പൊല്യൂഷൻസ് കൺട്രോൾ ബോർഡ് റീജണൽ ഡയറക്ടർ പ്രതിക് ഡി. ഭർണെയിൽനിന്ന് ചിൽട്ടൺ മാനേജിംഗ് ഡയറക്ടർ പി. ജി. ചിൽപ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.
Business
കൊച്ചി: ഐടി വ്യവസായ സംഘടനയായ നാസ്കോമിന്റെ ഇമേർജ് 50 അവാർഡ് 2026, മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ഫാൽക്കൺ ഫീഡ്സിന്. സൈബർ സെക്യൂരിറ്റി ക്വാണ്ടം ആൻഡ് ഡിജിറ്റൽ ട്രസ്റ്റീസ് കാറ്റഗറിയിലാണു പുരസ്കാരം.
നന്ദകിഷോർ ഹരികുമാർ, രാകേഷ് ഐക്കര എന്നിവർ ചേർന്നു രൂപീകരിച്ച കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലാണ്. കൊച്ചിയിലും ലണ്ടനിലും ഓഫീസുകളുണ്ട്. നാസ്കോം ഡീപ്ടെക് ഡയറക്ടറും ഹെഡുമായ ശ്രേയയിൽനിന്ന് ഫാൽക്കൺ ഫീഡ്സ് സഹസ്ഥാപകൻ രാകേഷ് ഐക്കര പുരസ്കാരം ഏറ്റുവാങ്ങി.
Business
ബംഗളൂരു: സുതാര്യമായ കാഴ്ചാ വിൻഡോയോടെ സ്റ്റോവ്ക്രാഫ്റ്റ് ലിമിറ്റഡിന്റെ പുതിയ പിജിയൻ ഐവിഒ ഹെൽത്തി ഫ്രൈ എയർഫ്രയർ പുറത്തിറക്കി.
ഭക്ഷണം പാകമാകുന്നതിന്റെ സ്ഥിതി ഫ്രയറിന്റെ ബാസ്കറ്റ് തുറക്കാതെതന്നെ തത്സമയം കാണാൻ കഴിയുന്നതാണ് ഈ ഉത്പന്നത്തിന്റെ പ്രത്യേകത.
പിജിയൻ എക്സ്ക്ലൂസീവ് ഔട്ട് ലറ്റുകൾ, മുൻനിര അടുക്കള ഉപകരണ വില്പന ശാലകൾ, പ്രമുഖ ഇ-കൊമേഴ്സ്, ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവവഴിയും രാജ്യത്തുടനീളമുള്ള 1.25 ലക്ഷത്തിലധികം റീട്ടെയിൽ ടച്ച്പോയിന്റുകളിലൂടയും സ്റ്റോവ്ക്രാഫ്റ്റ് പിജിയൻ ഐവിഒ ഹെൽത്തി ഫ്രൈ എയർ ഫ്രയർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
തൃശൂർ: പ്രമുഖ വിനോദസഞ്ചാര-തീംപാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) നാളെ ആരംഭിച്ച് 28ന് അവസാനിക്കും. 61.98 ലക്ഷം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 82.43 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ 31നാണു കന്പനിയുടെ ലിസ്റ്റിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിനു 123 മുതൽ 133 രൂപ നിലവാരത്തിലാകും വില്പന. ആങ്കർ നിക്ഷേപകർക്കുള്ള ബിഡിംഗ് ഇന്നു നടക്കും. മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഇവർക്കായി വകയിരുത്തിയിട്ടുണ്ട്.
ആങ്കർ ഒഴികെയുള്ള നിക്ഷേപകസ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികളും നീക്കിവച്ചു. നോണ്‍ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് 8.88 ലക്ഷവും വ്യക്തിഗത റീട്ടെയ്ൽ നിക്ഷേപകർക്കു കുറഞ്ഞത് 20.62 ലക്ഷം ഓഹരികളും ലഭിക്കും. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2000 ഓഹരികളാണ്. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ലക്നോ സ്നോ പാർക്ക്, ഫാമിലി എന്റർടെയ്ൻമെന്റ് സെന്റർ, അതിരപ്പിള്ളിയിലെ തീം പാർക്കിന്റെ വികസനം, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി തുക വിനിയോഗിക്കും. 25 വർഷത്തിനിടെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറിയെന്നും ജംഷഡ്പുരിലേക്കു സാന്നിധ്യം വ്യാപിപ്പിച്ചെന്നും സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് എംഡി എ.ഐ. ഷാലിമാർ പറഞ്ഞു.
അതിരപ്പിള്ളിയിൽ അമ്യൂസ്മെന്റ് വാട്ടർപാർക്ക്, ഇൻഡോർ സ്നോപാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്കൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഓണത്തിനു തുറക്കും. കഴിഞ്ഞ ഒക്ടോബറിൽ ജംഷഡ്പുരിൽ ഇൻഡോർ സ്നോപാർക്ക് തുറന്നു. ലക്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോപാർക്കും വിനോദസഞ്ചാരകേന്ദ്രവും ആരംഭിക്കും.
2025-26 സാന്പത്തികവർഷം കന്പനിയുടെ മൊത്തം വരുമാനം 44.85 കോടിയും അറ്റാദായം 19.10 കോടിയുമാണ്. മുൻവർഷം യഥാക്രമം 31.64 കോടിയും 9.71 കോടിയുമായിരുന്നെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ, ചെയർമാൻ അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ഫോണ്‍: 9188905079.
Business
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും കുതിച്ചുകയറി സ്വർണവില. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 175 രൂപ വർധിച്ച് 11,035 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ ഉയർന്ന് 8,595 രൂപയായപ്പോൾ ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ വർധിച്ച് 5,545 രൂപയാണ്.
തുടർച്ചയായ നാലാം പ്രവൃത്തിദിനമാണ് സ്വർണവില വർധിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ കഴിഞ്ഞ വാരം താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറ്റം ആരംഭിച്ചിരുന്നു. പവന് 560 രൂപയാണ് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച കുതിപ്പ് തുടർന്ന സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയരുകയാണുണ്ടായത്. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ കുതിപ്പാണ് കേരളത്തിലും വില കൂടാൻ പ്രധാന കാരണം.
അതേസമയം, വെള്ളിവിലയും ഇന്നു മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചു രൂപ ഉയർന്ന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കത്തിൽ തടസങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ എത്തിയേക്കാമെന്ന് ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഇൻകോർപറേഷൻ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷവും പേർഷ്യൻ ഗൾഫിൽനിന്ന് എണ്ണ വിതരണം കുത്തനെ കുറഞ്ഞതും ക്രൂഡ് ഓയിൽ വീണ്ടും ഉയരത്തിലെത്തിച്ചു. പേർഷ്യൻ ഗൾഫിൽനിന്നുള്ള എണ്ണയൊഴുക്ക് യുദ്ധത്തിന് മുൻപുള്ളതിന്റെ 45 ശതമാനത്തിൽ താഴെയായി കുറഞ്ഞതിനെത്തുടർന്നാണ് ഇന്ധനവില വീണ്ടും ഉയരാൻ കാരണമായത്.
മുൻ പ്രവചനങ്ങൾ
ഫെബ്രുവരി അവസാനത്തോടെ യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലോകത്ത് അഞ്ചിലൊന്ന് എണ്ണ വിതരണം നടത്തുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണം കടുത്ത സമ്മർദം നേരിടുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളറിനും 200 ഡോളറിനും ഇടയിലെത്തുമെന്ന് ചില വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. എന്നാൽ, ഈ പ്രവചനങ്ങൾ പൂർണമായും യാഥാർഥ്യമായില്ല. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ഉയർന്നത് ബാരലിന് 120 ഡോളർ മാത്രമാണ്. ഇത് 2008ൽ ഉയർന്ന എക്കാലത്തെയും ഉയർന്ന നിരക്കായ 147 ഡോളറിലും താഴെയാണ്.
ഫെബ്രുവരി 28 മുതൽ ഇറാനെതിരേ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട ജൂണ്‍ 11 വരെയുള്ള കാലയളവിൽ ബ്രെന്റ് ക്രൂഡ് വില ശരാശരി ബാരലിന് 101 ഡോളർ നിലവാരത്തിലായിരുന്നു. അതിനുശേഷം ജൂലൈ ആദ്യം ഇത് താത്കാലികമായി 70 ഡോളറിലേക്കു താഴുകയും ചെയ്തു.
ഓയിൽ വിലയുടെ ഭാവി സാധ്യതകൾ
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കുറയുമെന്ന പ്രതീക്ഷയിൽ നാലാം പാദത്തിൽ ബാരലിന് 80 ഡോളറും അടുത്ത വർഷം 75 ഡോളറുമാണ് ഗോൾഡ്മാൻ സാക്സിന്റെ അടിസ്ഥാന പ്രവചനം. എന്നാൽ ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസങ്ങളും ചെങ്കടലിൽ കൂടുതൽ കപ്പൽ ഗതാഗത പ്രശ്നങ്ങൾക്കുള്ള സാധ്യതകളും കാരണം തങ്ങളുടെ അനുമാനങ്ങളിലും വില വീണ്ടും കൂടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നു
ഈ മാസം ആഗോള എണ്ണവിപണികൾ വീണ്ടും സമ്മദത്തിലായി. യുഎസും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും ആരംഭിച്ചതിനു പിന്നാലെ എണ്ണ വില ഉയർന്നുതുടങ്ങി. സൗദി അറേബ്യയിൽ നിന്നുള്ള ഇന്ധനവിതരണം തടയുമെന്ന യെമനിലെ ഹൂതികളുടെ ഭീഷണിയും വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്.
ഇന്ത്യക്ക് എന്തു സംഭവിക്കും?
രാജ്യത്തിനാവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ, വിലവർധന വലിയ സാന്പത്തികാഘാതങ്ങളാണ് ഏല്പിക്കുക. എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മിയും ഇറക്കുമതിച്ചെലവും കുത്തനെ കൂട്ടും. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമങ്ങളെ സങ്കീർണമാക്കും. രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകും. അന്താരാഷ്ട്രതലത്തിൽ ക്രൂഡ് വില ഉയരുന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണ കന്പനികൾ സമ്മർദത്തിലാകും. അവരുടെ ലാഭവിഹിതത്തെ ബാധിക്കും. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നതിന് ഇടയാക്കും. ഈ മേയിൽ പല തവണയാണ് വില ഉയർന്നത്.
പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അസംസ്കൃത എണ്ണയ്ക്കപ്പുറമാണ്. രാജ്യത്തിന്റെ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും മേഖലയിലേക്കാണ്. അസംസ്കൃത എണ്ണവിതരണത്തിന്റെ 55 ശതമാനത്തോളവും പ്രവാസി പണമയയ്ക്കലിന്റെ 38 ശതമാനത്തോളവും ഈ മേഖലയിൽനിന്നാണ്.
Business
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ആവിഷ്കരിച്ച പ്രത്യേക സ്വാപ്പ് പദ്ധതിക്ക് മികച്ച പ്രതികരണം. വിദേശനാണ്യത്തിന്റെ ഒഴുക്കു വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിലൂടെ ഇതുവരെ 2,000 കോടി ഡോളർ എത്തിയതായാണ് കണക്കുകൾ.
2026 ജൂൺ എട്ടു മുതലാണ് ആർബിഐ പ്രത്യേക സ്വാപ്പ് പദ്ധതി നടപ്പാക്കിയത്. വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ വഴിയുള്ള നിക്ഷേപങ്ങൾ(എഫ്സിഎൻആർ), വാണിജ്യ വായ്പകളായുള്ള വാങ്ങലുകൾ(ഇസിബി), വിദേശനാണ്യത്തിൽ നടത്തുന്ന മറ്റു വായ്പ ഇടപാടുകൾ(ഒഎഫ്സിബി) എന്നിവയിലൂടെ ജൂലൈ 17 വരെ 2,072 കോടി ഡോളറിന്റെ ഇടപാടുകൾ നടന്നതായി ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
എഫ്സിഎൻആർ ഇടപാടുകളിലൂടെ 1740 കോടി ഡോളറും ഒഎഫ്സിബി വഴി 197 കോടി ഡോളറും ഇസിബി വഴി 134 കോടി ഡോളറും നേടി.
സ്വാപ്പ് എന്നത്
ആർബിഐ ബാങ്കുകളിൽനിന്ന് ഡോളർ പോലെയുള്ള വിദേശനാണ്യങ്ങൾ സ്വീകരിച്ച് അതിനു പകരം രൂപ നൽകുകയും നിശ്ചിത കാലാവതിക്കു ശേഷം മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ തിരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു ധനാകാര്യ ക്രമീകരണമാണ് സ്വാപ്പ് പദ്ധതി.
ഇതിലൂടെ ബാങ്കുകൾക്ക് വിദേശനാണയം ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള പ്രോത്സാഹനം ലഭിക്കുന്നു.
Business
കൊച്ചി: സുസ്ഥിര വികസനവും സമഗ്രമായ സാമൂഹികക്ഷേമവും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ് 2026-27 സാമ്പത്തികവർഷത്തെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ടിലേക്ക് 174.03 കോടി രൂപ വകയിരുത്തിയതായി അധികൃതർ അറിയിച്ചു.
2025-26 സാമ്പത്തികവർഷം സിഎസ്ആർ പ്രവർത്തനങ്ങൾക്കായി 106.42 കോടി രൂപയാണ് കമ്പനി ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിർമാണം, ഉപജീവനസഹായം, കായികം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തുടനീളം ഏകദേശം 33.7 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
വിദ്യാഭ്യാസമേഖലയിൽ മുത്തൂറ്റ് എം. ജോർജ് എക്സലൻസ് അവാർഡും ഹയർ എഡ്യുക്കേഷൻ സ്കോളർഷിപ്പും മുത്തൂറ്റ് ശിക്ഷാജ്യോതി തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 11,900ഓളം വിദ്യാർഥികൾക്കു സഹായം നൽകി.
Business
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകൾക്ക് ഓഗസ്റ്റ് മുതൽ വില കൂട്ടുന്നു.
നിരക്കിൽ 30,000 രൂപ വരെ വർധന ഉണ്ടാകുമെന്ന് കന്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. വാഹനങ്ങൾ നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില തുടർച്ചയായി ഉയരുന്നതാണ് വിലവർധനയ്ക്കു കാരണമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചെലവു ചുരുക്കൽ നടപടികളിലൂടെയും ആഭ്യന്തര കാര്യക്ഷമത കൂട്ടിയും, വർധിച്ച ചെലവുകൾ കന്പനിതന്നെ വഹിക്കുകയായിരുന്നു. എന്നാൽ, പണപ്പെരുപ്പ ഭീഷണിയും അസംസ്കൃത വസ്തുക്കളുടെ കടുത്ത വിലവർധനയും കാരണം നിർമാണച്ചെലവിന്റെ ഒരുപങ്ക് ഉപയോക്താക്കളിലേക്കു മാറ്റാൻ നിർബന്ധിതരാക്കുകയായിരുന്നു എന്ന് മാരുതി വ്യക്തമാക്കി.
ഇതു രണ്ടാം തവണയാണ് ഈ വർഷം മാരുതി തങ്ങളുടെ വാഹനനിരയിലാകെ വില വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടി ജൂണിലും കന്പനി 30,000 രൂപ വരെ വില വർധിപ്പിച്ചിരുന്നു.
എൻട്രി ലെവൽ മോഡലായ എസ്-പ്രസോ മുതൽ പ്രീമിയം എംപിവിയായ ഇൻവിക്ടോ വരെയുള്ള എല്ലാ മോഡലുകൾക്കും മോഡൽ വ്യത്യാസമനുസരിച്ച് വിലവർധന ബാധകമാകും.
അടുത്തിടെ വിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കിയ ശേഷമാണ് കന്പനിയുടെ ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ മേയിൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായ 2,42,688 യൂണിറ്റുകൾ മാരുതി വിറ്റഴിച്ചിരുന്നു. ജൂണിൽ 2,00,390 യൂണിറ്റുകളായിരുന്നു കന്പനിയുടെ മൊത്തം വിൽപ്പന.
Business
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കുന്ന പുതിയ പദ്ധതിയുമായി പ്രമുഖ ഇവി ബ്രാൻഡായ അൾട്രാവയലറ്റ്. കിൽ ദി പെട്രോൾ ബിൽ എന്ന ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
ഈ പദ്ധതി പ്രകാരം അൾട്രാവയലറ്റ് എഫ്77 അല്ലെങ്കിൽ എക്സ്-47 മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ഇരുചക്ര വാഹനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഞ്ചരിച്ച കിലോമീറ്ററുകൾക്ക് തുല്യമായ തുക കാഷ്ബാക്കായി ലഭിക്കും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20,000 കിലോമീറ്റർ ഓടിയ വാഹനമാണെങ്കിൽ 20,000 കാഷ്ബാക്ക് ലഭിക്കും. റൈഡിംഗ് ഹിസ്റ്ററിയും വാഹനത്തിന്റെ ഉപയോഗവും അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് പരമാവധി 30,000 വരെയുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ നേടാം.
കൂടാതെ എഫ്77, എക്സ്-47 മോഡലുകൾ ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവിൽ മാത്രം പ്രതിമാസം 3,000 മുതൽ 5,000 വരെ ലാഭിക്കാൻ സാധിക്കുമെന്നും കന്പനി വ്യക്തമാക്കുന്നു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതാണ് തങ്ങളുടെ പുതിയ പദ്ധതിയെന്ന് അൾട്രാവയലറ്റ് സിഇഒയും സഹസ്ഥാപകനുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു.
Business
കൊച്ചി: സൗത്ത് ഇന്ത്യ വിമൻ അച്ചീവേഴ്സ് അവാർഡ്സിൽ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ഡോ. മഞ്ജു അദിനിരുവിന്.
വിദ്യാഭ്യാസം, സാഹിത്യം, പ്രസാധനം, വായനാസംസ്കാരം, യുവജന വികസനം എന്നീ മേഖലകളിലെ സംരംഭക മികവിനാണു പുരസ്കാരം.
എൻജിനിയറിംഗും ഇംഗ്ലീഷ് ഭാഷാപഠനവും ഉൾപ്പെടെ 100 ലധികം അക്കാദമിക് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഡോ. മഞ്ജു, പഠനരീതികളെ ലളിതമാക്കി വിദ്യാർഥികളുടെ അക്കാദമിക വളർച്ചയ്ക്കു സഹായകമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
വൺസ് അപ്പോൺ എ ടൈം ബുക്ക്ഷോപ്പ്, ലൈബ്രറി, പബ്ലിഷിംഗ് ഹൗസ് എന്നിവയുടെയും അദിനീരു ഇംഗ്ലീഷ് അക്കാദമിയുടെയും സ്ഥാപകയാണ്.
Business
കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപയിലും പവന് 1,05,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ വർധിച്ച് 10,860 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 8,465 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 30 രൂപ ഉയർന്ന് 5,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ കഴിഞ്ഞ വാരം താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറ്റം ആരംഭിച്ചിരുന്നു. പവന് 560 രൂപയാണ് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച കുതിപ്പ് തുടർന്ന സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയരുകയാണുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 35 ഡോളർ ഉയർന്ന് 4,047 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉടനുണ്ടായേക്കുമെന്ന വിലയിരുത്തലാണ് സ്വർണവില ഉയരാൻ കാരണം.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ജപ്പാൻ ഒസാക്കയിൽ റബറിനു താങ്ങായി കാലാവസ്ഥയും വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും. നിക്ഷേപകരും വ്യവസായികളും റബറിൽ തണുപ്പൻ മനോഭാവം പുലർത്തി.
കേരളത്തിൽ ഷീറ്റ് പുതിയ റിക്കാർഡ് സ്ഥാപിച്ചു. ഏലക്ക ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ ഉയർന്ന വിലയ്ക്ക് വഴിയൊരുക്കാം, ഇറക്കുമതി രാജ്യങ്ങൾ ലേല കേന്ദ്രങ്ങളിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അന്തർസംസ്ഥാന ഇടപാടുകാരും ഊഹക്കച്ചവടക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും കുരുമുളകിനെ തളർത്താനായില്ല. ചിങ്ങത്തിലെ വൻ ഡിമാൻഡിൽ കൊപ്രയാട്ട് മില്ലുകാർ പ്രതീക്ഷ നിലനിർത്തിയതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുന്നു.
റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ സ്വീകരിച്ച തണുപ്പൻ മനോഭാവത്തിനിടയിൽ കർഷക രക്ഷയ്ക്ക് കാലാവസ്ഥയും ഫോറെക്സ് മാർക്കറ്റിൽ യെന്നിന്റെ മൂല്യത്തകർച്ചയും തുണയായി. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചതിനാൽ സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളും ഇടപാടുകാർ പുതിയ ബാധ്യതകളിൽ നിന്നും അൽപ്പം വിട്ടുനിന്നത് വിപണിയുടെ അടിത്തറ അല്പം ദുർബലമാക്കി.
വാരാരംഭത്തിൽ തായ്ലൻഡിലെ ശക്തമായ മഴ ഷീറ്റ് ലഭ്യതയ്ക്ക് കാലതാമസമുണ്ടാകുമെന്നു ഭയന്ന് ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചത് ജപ്പാനിൽ റബറിനെ 418 യെന്നിൽനിന്ന് 435ലേക്ക് ഉയർത്തി. 50 ദിവസങ്ങളിലെ ശരാശരിയായ 422ലെ പ്രതിരോധം തകർത്താൽ 433 – 438 യെൻ വരെ മുന്നേറാമെന്നു മുൻ ലക്കം നൽകിയ സൂചന ഇതിനിടയിൽ വിപണി ശരിവച്ചു. അതേസമയം പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ച 422ലെ പ്രതിരോധത്തിനു മുകളിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല, ഇടപാടുകാർ ലാഭമെടുപ്പിനു പ്രകടിപ്പിച്ച തിടുക്കത്തിൽ 418ലേക്ക് വാരാന്ത്യം ഇടിഞ്ഞു.
പുതിയ സാഹചര്യത്തിൽ ജപ്പാനീസ് റബറിൽ 422 - 435 യെന്നിൽ പ്രതിരോധം. ഇത് മറികടക്കാനായാൽ 478 യെൻ വരെ കുതിക്കാം. ആദ്യ പ്രതിരോധ മേഖലയിൽ കാലിടറിയാൽ റബർ 410-400 യെന്നിലേക്ക് വീണ്ടും പരീക്ഷണങ്ങൾ നടക്കും. 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾക്ക് ആശങ്ക വേണ്ട.
തായ്ലൻഡ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് വൈകാതെ ശക്തമാക്കും. ബാങ്കോക്കിൽ റബർ കിലോ 287 രൂപയിൽ നിന്നും 293 രൂപ വരെ കയറിയ ശേഷം 288ലാണ്. തൊട്ട് മുൻവാരവും ക്ലോസിംഗിൽ 288 രൂപയിലെ പ്രതിരോധം തകർക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്നത് കൃത്രിമ റബർ വിലയും ഉയർത്തും, ഇത് സ്വാഭാവിക റബറിനു താങ്ങാകും.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമത്തിൽ നട്ടം തിരിയുന്നു. നാലാം ഗ്രേഡ് കിലോ 280 രൂപയിൽ നിന്നും 283 രൂപ വരെ ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 280ലാണ്. അഞ്ചാം ഗ്രേഡ് 276 രൂപയിലും. ഒട്ടുപാൽ നാലു രൂപ ഉയർന്ന് 184 രൂപയിലെത്തി. ലാറ്റക്സ് 172ൽനിന്നു 177 രൂപയായും വർധിച്ചു. റെയിൻ ഗാർഡ് ഇട്ടതോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും പകൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങാൻ ഇടയാക്കി.
ഏലത്തോട്ടങ്ങൾ പരുങ്ങലിൽ
കാലവർഷത്തിനിടയിൽ അപൂർവം മാത്രം സംഭവിക്കുന്ന ഉയർന്ന പകൽ താപനില മൂലം ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളുടെ സ്ഥിതി പരുങ്ങലിൽ. എൽ - നിനോ കാലാവസ്ഥ പ്രതിഭാസത്തിനിടയിൽ മഴയുടെ ലഭ്യത കുറഞ്ഞത് കാർഷിക മേഖലയിൽ ആശങ്കപരത്തി. സാധാരണ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കി ഓഗസ്റ്റിൽ ഏലത്തോട്ടങ്ങളിൽ ബംപർ വിളവെടുപ്പിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി മഴ ചതിച്ചതോടെ കർഷകർ പ്രതിസന്ധിലായി. പല തോട്ടങ്ങളിലും യഥാസമയം വള പ്രയോഗങ്ങൾക്ക് പോലും അവസരം ലഭിച്ചില്ല. ചില തോട്ടങ്ങൾ കീടബാധ ആക്രമണങ്ങളും വ്യാപകമായി. മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ചുരുങ്ങാൻ ഇടയുണ്ട്.
ഓഗസ്റ്റ്-ഒക്ടോബറിലെ ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡും ചരക്ക് ക്ഷാമവും നിലവിലെ കിലോ 3001 രൂപയിൽ നിന്നും ഏലത്തെ 3500-4000 വരെ ഉയർത്താം. ദക്ഷിണേന്ത്യൻ ഏലത്തോട്ടങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മുൻനിർത്തി അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തി.
കാപ്പി വില ഉയർന്നേക്കും
രാജ്യാന്തര കാപ്പി വില ഉയരാൻ സാധ്യത. കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള ബ്രസീലിൽ വിളവ് ചുരുങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. കനത്ത മഴയിൽ വിളവെടുപ്പ് വേണ്ട വിധം പൂർത്തിയാക്കാനായില്ല. നിലവിൽ എൽ - നിനോ പ്രതിഭാസത്തെ തുടർന്നു പകൽ താപനില ഉയർന്നത് അടുത്ത സീസണിൽ അറബിക്ക കാപ്പിയുടെ ഗുണനിലവാരത്തെയും വിളവിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രസീലിയൻ കർഷകർ. അടുത്ത സീസണിൽ വിളവ് ഇരുപത് ശതമാനം വരെ കുറയാം.
ദക്ഷിണേന്ത്യയിൽ കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിനേക്കാൾ ഉയരുമെന്നാണ് കർണാടകത്തിലെ വൻകിട തോട്ടങ്ങളിൽനിന്നുള്ള സൂചന. കേരളത്തിൽ റോബസ്റ്റ, അറബിക്ക കാപ്പി ഉത്പാദനവും വർധിക്കാം. വയനാടൻ കാപ്പി പരിപ്പ് 38,500 രൂപയിലും ഉണ്ട കാപ്പി 54 കിലോ 11,700 രൂപയിലുമാണ്.
വില ഉയർന്ന് കറുത്തപൊന്ന്
ഉത്തരേന്ത്യൻ വ്യവസായികൾ ചുളു വിലയ്ക്ക് കുരുമുളക് കൈക്കലാക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ അവർ നിരക്ക് ഉയർത്തി. ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള നാടൻ മുളക് വരവ് കുറഞ്ഞു. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 73,000 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6600 ഡോളറിനും ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വെളിച്ചെണ്ണ പ്രതീക്ഷയിൽ
ചിങ്ങത്തിലെ വൻ ഡിമാൻഡ് മുന്നിൽകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ കനത്തതോതിൽ എണ്ണ ശേഖരിച്ചിട്ടുള്ളതായാണ് അവിടെ നിന്നുള്ള രഹസ്യ വിവരം. കൊച്ചിയിൽ വെളിച്ചെണ്ണ 22,500 രൂപയിൽ നിന്ന് 23,000 രൂപയായി.
കൊപ്ര 500 രൂപയുടെ മികവിൽ 14,200 രൂപയിലെത്തി. മുൻ വാരം സൂചന നൽകിയതാണു കർക്കടകത്തിൽ വിപണിയെ 23,000നു മുകളിൽ പിടിച്ചുനിർത്താനായാൽ ചിങ്ങത്തിൽ വെളിച്ചെണ്ണയെ 25,000 കടത്തുകയാണ് അവരുടെ ലക്ഷ്യമെന്ന്.
Business
യുഎസ്-യൂറോപ്യൻ ഓഹരി ഇൻഡക്സുകളിലെ പ്രതിസന്ധി വാരാന്ത്യം ഏഷ്യൻ മാർക്കറ്റുകളെയും പിരിമുറുക്കത്തിലാക്കി. എന്നാൽ, ഇന്ത്യൻ വിപണി പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്സ് 582 പോയിന്റും നിഫ്റ്റി 128 പോയിന്റും ഉയർന്നു. വിദേശ വിപണികളെ പിടിച്ചുലച്ചത് സെമികണ്ടക്ടർ വിഷയമാണ്.
അമേരിക്കൻ വിപണികളിൽ ഐടി വിഭാഗം ഓഹരികൾ വില്പന സമ്മർദത്തിലാണ്. ഒരു മാസത്തിനിടയിൽ മൂന്നാം തവണ വിപണി പ്രതിവാര നഷ്ടത്തിൽ. നാലാഴ്ചകളിൽ സൂചിക ഏകദേശം ഒമ്പത് ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികൾ പിരിമുറുക്കത്തിലാണ്. ചൈനീസ് എഐ കമ്പനി പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ രംഗത്ത് ഇറക്കിയതാണു വിപണിയെ ഞെട്ടിച്ചത്. യുഎസിൽ നിലവിലുള്ള മുൻനിര സെമികണ്ടക്ടർ മോഡലുകളേക്കാൾ മികച്ച പ്രകടനമാണു പുതിയതിന്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തനഫലങ്ങൾ സെൻസെക്സിനും നിഫ്റ്റിക്കും കരുത്തായി. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ ഓപ്പറേറ്റർമാരെ വില്പനക്കാരാക്കി. ആഭ്യന്തര ഫണ്ടുകളുടെ ശക്തമായ പിൻതുണ ഐടി ഓഹരികൾക്ക് തിളക്കം പകർന്നു.
നിഫ്റ്റി ബുള്ളിഷ് മനോഭാവം നിലനിർത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും ശക്തമായ പിൻതുണയുമായി രംഗത്തുണ്ട്. സൂചിക 24,206 പോയിന്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 24,021- 24,255 റേഞ്ചിൽ നീങ്ങി. വാരത്തിന്റെ രണ്ടാം പകുതിയിൽ ബ്ലൂചിപ്പ് ഓഹരികളോട് നിക്ഷേപകർ കാണിച്ച താത്പര്യം നിഫ്റ്റിയെ 24,365ലേക്ക് ഉയർത്തി, മാർക്കറ്റ് ക്ലോസിംഗിൽ 24,334ലാണ്. ഈ വാരം 24,115ലെ താങ്ങ് നിലനിർത്തി 24,459 – 24,584 പോയിന്റ് ലക്ഷ്യമാക്കാം. അനുകൂല വാർത്തകൾക്ക് മാസാവസാനം 24,928ലേക്ക് ഉയർത്താനാവും.
നിഫ്റ്റി ജൂലൈ സീരീസ് 24,242ൽനിന്നും 24,322ലേക്ക് ഉയർന്നു. ഓപ്പൺ ഇന്ററസ്റ്റ് 168 ലക്ഷം കരാറുകളിൽനിന്നും 146 ലക്ഷമായി കുറഞ്ഞങ്കിലും വിപണി ബുള്ളിഷാണ്. അതേസമയം, ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനു നീക്കം നടത്തിയതായി അനുമാനിക്കുന്നു.
ബോംബെ സെൻസെക്സ് 77,569 പോയിന്റിൽനിന്നും തുടക്കത്തിൽ 76,925ലേക്ക് താഴ്ന്ന അവസരത്തിൽ ടെക്നോളജി വിഭാഗം ഓഹരികളിൽ ഉടലെടുത്ത വാങ്ങൽ താത്പര്യം പിന്നീട് സെൻസെക്സിനെ 78,279ലേക്ക് ഉയർത്തി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 78,151 പോയിന്റിലാണ്. പ്രതിദിന ചാർട്ടിൽ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സൂചിക 78,645 – 79,139 ലെ പ്രതിരോധ മേഖലയിലേക്ക് ചുവടുവയ്ക്കാം. ഈ അവസരത്തിൽ ഇടപാടുകളുടെ വ്യാപ്തി വർധിച്ചാൽ 80,493 പോയിന്റിലേക്ക് മുന്നേറാം. അതേസമയം, വില്പനക്കാർ വിപണിയിൽ ഇടം പിടിച്ചാൽ 77,291-76,431 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം.
ഐടി മേഖലയിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവന്നത് ഈ വിഭാഗം ഓഹരികളിൽ ശക്തമായ വാങ്ങലിന് അവസരമൊരുക്കി. നിഫ്റ്റി ഐടി സൂചിക നാല് ശതമാനം ഉയർന്നു, ഒൻപത് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര പ്രകടനമാണിത്.
വിദേശ ഓപ്പറേറ്റർമാർ മുൻ നിര ഓഹരികളിൽ വില്പനയ്ക്ക് തിടുക്കം കാണിച്ചു. അവർ മൊത്തം 9119.76 കോടി രൂപയുടെ ഓഹരി വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി 9808.64 കോടി രൂപ നിക്ഷേപിച്ചു.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 95.37ൽ നിന്നും രൂപ 96.40ലേക്ക് ദുർബലമായെങ്കിലും പിന്നീട് 96.26ൽ ക്ലോസിംഗ് നടന്നു. സാങ്കേതികമായി രൂപ ദുർബലാവസ്ഥയിൽ അകപ്പെട്ടതിനാൽ 96.85ലേക്ക് പരീക്ഷണങ്ങൾ നടത്താം. അതുകൊണ്ടു തന്നെ ആർബിഐ വിപണി ഇടപെടലിനു നീക്കം നടത്താം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വീണ്ടും ഉയർന്നു. ജൂലൈ പത്തിന് അവസാനിച്ച വാരത്തിൽ കരുതൽ ശേഖരം 67,515.7 കോടി ഡോളറിലെത്തി. തൊട്ട് മുൻ വാരം ഇത് 67,419.3 കോടി ഡോളറായിരുന്നു. ഫെബ്രുവരിയിൽ കരുതൽ ധനം സർവകാല റിക്കാർഡായ 72,849.4 കോടി ഡോളറിൽ എത്തിയിരുന്നു. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥ ആഗോള ധനവിപണിയിൽ സൃഷ്ടിച്ച അനിശ്ചിതത്വം രൂപയെയും സമ്മർദത്തിലാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ കരുതൽ ധനം 75,000 കോടി ഡോളർ കടക്കുമായിരുന്നു.
ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 86 ഡോളറിലെ പ്രതിരോധം തകർത്ത് 50 ദിവസങ്ങളിലെ ശരാശരിയായ 88.36 ഡോളറിലെത്തി. ഇറാൻ സംഘർഷം കണക്കിലെടുത്താൽ മുൻ വാരം സൂചിപ്പിച്ച പോലെ എണ്ണ 96-100 ഡോളറിലേക്ക് നീങ്ങാം. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായാൽ ക്രൂഡ് 114 ഡോളർ വരെ ഉയരാം.
Business
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നടപ്പു സാന്പത്തികവർഷത്തിൽ (2026-27) ഏപ്രിൽ-ജൂണ്‍ പാദത്തിലെ വരുമാനത്തിൽ ശക്തമായ വളർച്ച. എന്നാൽ ഈ പാദത്തിൽ സംയോജിത അറ്റാദായത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. ഓയിൽ ടു കെമിക്കൽ, റിലയൻസ് ജിയോ, റീട്ടെയിൽ ബിസിനസുകൾ വളർച്ച രേഖപ്പെടുത്തി.
റിലയൻസിന്റെ ഏകീകൃതവരുമാനം വാർഷികാടിസ്ഥാനത്തിൽ 24.5 ശതമാനം വർധിച്ച് 3,40,257 കോടിയിലെത്തി. ഒരു പാദത്തിലെ വരുമാനം മൂന്നു ലക്ഷം കോടി കടക്കുന്നത് ഇതാദ്യമായാണ്. മുൻവർഷം ഇതേ കാലയളവിൽ 2,73,252 കോടിയായിരുന്നു.
കന്പനിയുടെ പ്രവർത്തന ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം ഉയർന്ന് റിക്കാർഡ് നേട്ടമായ 54,067 കോടി രൂപയായി. നികുതിക്കുമുന്പുള്ള ലാഭം 8.5 ശതമാനം വർധിച്ച് 30,630 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം 6.1 ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 23,196 കോടി രൂപയായും മാറി.
ജൂണ്‍ പാദത്തിൽ റിലയൻസിന്റെ സംയോജിയ അറ്റാദായം 22.4 ശതമാനം കുറഞ്ഞ് 20,946 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,944 കോടി രൂപയായിരുന്നു. എന്നാൽ, ഈ കുറവ് കന്പനിയുടെ മോശം പ്രകടനമല്ല കാണിക്കുന്നത്. ഏഷ്യൻ പെയിന്റ്സിലെ ഓഹരി വിറ്റതിലൂടെ ലഭിച്ച 8924 കോടി രൂപയുടെ അസാധാരണ നേട്ടം ഒഴിവാക്കി കണക്കാക്കിയാൽ ഈ പാദത്തിൽ കന്പനിയുടെ അറ്റാദായവും പ്രവർത്തന ലാഭവും വർധിച്ചിട്ടുണ്ട്.
റിലയൻസിന്റെ ഓയിൽ ടു കെമിക്കൽ വിഭാഗത്തിന്റെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ച് 2,01,803 കോടി രൂപയായി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ 54.1 ശതമാനത്തിന്റെ വാർഷിക വർധനയാണ് ഈ വളർച്ചയ്ക്കു കാരണമായത്.
റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, 2027 സാന്പത്തിക വർഷത്തിലെ ജൂണ്‍ പാദത്തിൽ 7,764 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,110 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 9.2 ശതമാനം വളർച്ചയാണ് ഇതിലുണ്ടായിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം വർധിച്ചു.
റിലയൻസ് റീട്ടെയിൽ വെഞ്ചേ്വഴ്സ് ലിമിറ്റഡിന്റെ അറ്റാദായം ജൂണ്‍ പാദത്തിൽ 14.2 ശതമാനം ഇടിഞ്ഞ് 2806 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 3271 കോടി രൂപയായിരുന്നു.
കന്പനിയുടെ പുതിയ പദ്ധതികൾക്കായി ഈ മൂന്ന് മാസത്തിനിടെ 38,682 കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇതിനായി പുറത്തുനിന്ന് കടമെടുക്കാതെ, ബിസിനസിൽ നിന്ന് ലഭിച്ച ലാഭപ്പണം തന്നെയാണ് കന്പനി പൂർണമായും വിനിയോഗിച്ചത്. കന്പനിയുടെ അറ്റകടം കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായിരുന്ന 1,24,717 കോടി രൂപയിൽ നിന്നും ജൂണ്‍ 30 ആയപ്പോഴേക്കും 1,22,914 കോടി രൂപയായി കുറയ്ക്കാനും റിലയൻസിന് സാധിച്ചു.
Business
ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ ഉയർന്നതിനൊപ്പം മൊത്ത വില പണപ്പെരുപ്പവും ഉയർന്നു. ഭക്ഷ്യവസ്തുക്കൾ, ധാതു എണ്ണകൾ, അടിസ്ഥാന ലോഹങ്ങൾ, രാസവസ്തുക്കളും രാസ ഉത്പന്നങ്ങളും എന്നിവയുടെ വിലവർധന മൂലം ജൂണ്‍ മാസത്തിൽ ഇന്ത്യയിലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 9.87 ശതമാനമായി ഉയർന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു വർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. മേയ് മാസത്തിൽ ഇത് 9.68 ശതമാനമായിരുന്നു.
മേയിലെ 109.9-മായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ എല്ലാ ഉത്പന്നങ്ങളുടെയും മൊത്തവില സൂചിക (ഡബ്ല്യുപിഐ) 110.2 ആയി രേഖപ്പെടുത്തി. 2026 ജൂണിലെ വാർഷിക മൊത്തവില പണപ്പെരുപ്പം 9.87 ശതമാനമാണെന്നും, തൊട്ടുമുന്‍പത്തെ മാസത്തിൽ ഇത് 9.68 ശതമാനമായിരുന്നുവെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
മേയിൽ 3.93 ശതമാനമായിരുന്ന ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ വില്പന പണപ്പെരുപ്പം ജൂണിൽ 4.38 ശതമാനമായാണ് ഉയർന്നത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക പ്രകാരമുള്ള ഭക്ഷ്യപണപ്പെരുപ്പം മേയിലെ 4.78 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ 5.32 ശതമാനമായി ഉയർന്നു.
പ്രധാന ഡബ്ല്യുപിഐ വിഭാഗങ്ങളിൽ പ്രൈമറി ആർട്ടിക്കിളുകളുടെ പണപ്പെരുപ്പം മേയ് മാസത്തിലെ 4.99 ശതമാനത്തിൽനിന്ന് ജൂണ്‍ മാസത്തിൽ 7.0 ശതമാനമായി ഉയർന്നു. ഈ വിഭാഗത്തിന്റെ സൂചിക മുൻമാസത്തെ 113.7 ശതമാനത്തിൽനിന്ന് 116.1 ആയി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയിലെ 3.6 ശതമാനത്തിൽനിന്ന് ജൂണിൽ 5.49 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യേതര വസ്തുക്കളുടെ പണപ്പെരുപ്പം 9.49 ശതമാനത്തിൽനിന്ന് 11.07 ശതമാനമായി വർധിച്ചു.
മേയ് മാസത്തിലെ 30.33 ശതമാനത്തിൽനിന്ന് കുറഞ്ഞെങ്കിലും ജൂണിൽ ഇന്ധന-ഉൗർജ പണപ്പെരുപ്പം 27.41 ശതമാനമെന്ന ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. ഈ വിഭാഗത്തിൽ മിനറൽ ഓയിലുകളുടെ പണപ്പെരുപ്പം മേയിലെ 49.82 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ 46.48 ശതമാനമായി രേഖപ്പെടുത്തി.
ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ പണപ്പെരുപ്പം മേയിലെ 61.51 ശതമാനത്തിൽനിന്ന് ജൂണിൽ 34.75 ശതമാനമായി കുറഞ്ഞു. വൈദ്യുതി 0.76 ശതമാനം ഡിഫ്ലേഷനിൽ തുടർന്നു.
ജൂണിൽ ഉത്പാദിത ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മാറ്റമില്ലാതെ 7.48 ശതമാനത്തിൽ തുടർന്നു. ഉത്പാദിത ഉത്പന്നങ്ങളുടെ സൂചിക മേയിൽ രേഖപ്പെടുത്തിയ 107.8 ശതമാനത്തിൽ നിലനിന്നു. ഉത്പാദിത ഭക്ഷ്യേത്പന്നങ്ങളുടെ പണപ്പെരുപ്പം 6.14 ശതമാനത്തിൽനിന്ന് ജൂണിൽ 7.2 ശതമാനമായി ഉയർന്നു.
പ്രൈമറി ആർട്ടിക്കിൾസ് ഗ്രൂപ്പിൽനിന്നുള്ള ഭക്ഷ്യോത്പന്നങ്ങളും ഉത്പാദിത ഭക്ഷ്യോത്പന്നങ്ങളും ഉൾപ്പെടുന്ന ഡബ്ലുപിഐ ഭക്ഷ്യ സൂചികകയിൽ മേയിലെ 4.49 ശതമാനത്തിൽനിന്ന് ജൂണിൽ 6.14 ശതമാനമായി ഉയർന്നു.
Business
ന്യൂയോർക്ക്: പാരാമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ലയനം തടയാൻ യുഎസിലെ 12 സംസ്ഥാനങ്ങൾ ഒന്നിച്ചു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ ലയനം കുത്തക സൃഷ്ടിക്കാൻ കാരണമാകുന്നതിലൂടെ മത്സരസാധ്യത ഇല്ലാതാക്കുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിക്കുന്നതിന് കാരണമാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനങ്ങൾ നിയമനടപടി നടത്തുന്നത്.
പാരാമൗണ്ടിന്റെയും വാർണർ ബ്രദേഴ്സിന്റെയും ഹെഡ്ക്വാർട്ടേഴ്സുകളും പ്രൊഡക്ഷൻ സ്റ്റുഡിയോകളും സ്ഥിതിചെയ്യുന്ന കലിഫോർണിയയുടെ നേതൃത്വത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പാരാമൗണ്ട് 110 ബില്യണ്‍ ഡോളറിനാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനൊരുങ്ങുന്നത്.
ആന്റിട്രസ്റ്റ് (കുത്തകവിരുദ്ധ) നിയമവ്യവഹാരവുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ, ഈ ലയനം ഉടനടി തടയുന്നതിനായി ഒരു പ്രാഥമിക നിരോധന ഉത്തരവിനും അവർ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ ഇടപാട് തിയറ്ററുകൾക്കും ടെലിവിഷൻ വിതരണക്കാർക്കും ദോഷം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുമെന്നും അതുപോലെ തന്നെ ജീവനക്കാരുടെ വേതനത്തിൽ കുറവുണ്ടാക്കുമെന്നും ന്യൂയോർക്ക്, അരിസോണ, മിനസോട്ട ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിച്ചു.
Business
ബംഗളൂരു: രാജ്യത്തെ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവർക്ക് മുൻനിര എഐ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി ഗൂഗിൾ.
ബംഗളൂരുവിൽ നടന്ന “ഗൂഗിൾ ഐ/ഓ കണക്ട് ഇന്ത്യ 2026’’ (Google I/O Connect India 2026) സമ്മേളനത്തിലാണ് എഐ അധിഷ്ഠിത വിദ്യാഭ്യാസ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തദ്ദേശീയമായ ക്ലൗഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചത്.
ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ പാലിച്ച് ആഗോള എഐ മോഡലുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതരത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഗൂഗിൾ പ്ലേ ഇക്കോ സിസ്റ്റം 2025ൽ മാത്രം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും ആപ്പ് നിർമാതാക്കൾക്കുമായി 5.3 ലക്ഷം കോടി രൂപ (60 ബില്യൺ ഡോളർ) സംഭാവന ചെയ്തതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ സാങ്കേതിക മുന്നേറ്റങ്ങളിൽ കർണാടകയെ ഗൂഗിളിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ എന്നിവർ ഒത്തൊരുമിച്ച് കൂടുതൽ നൂതനവും സുരക്ഷിതവുമായ ഒരു സാങ്കേതിക ഭാവി കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവരങ്ങൾ തെരയുന്ന ഘട്ടത്തിൽനിന്നു മാറി, നിർദേശിക്കപ്പെടുന്ന ചുമതലകൾ സുരക്ഷിതമായി നിർവഹിക്കുന്ന ‘ഏജന്റിക് എഐ’ (Agentic AI) യുഗത്തിലേക്ക് രാജ്യം മാറുകയാണെന്നും, ഇതിനാവശ്യമായ തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാന പറഞ്ഞു.
കേവലം സാങ്കേതിക മോഡലുകളുടെ വലുപ്പത്തിലല്ല, മറിച്ച് സമൂഹത്തിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് എഐയുടെ പുരോഗതി അളക്കേണ്ടതെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്തയും കൂട്ടിച്ചേർത്തു.
Business
ന്യൂജഴ്സി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ എട്ടാമത്തെ ഷോറൂം ന്യൂജഴ്സിയിൽ തുറന്നു. ഇസെലിനിലുള്ള 42 മാർക്കോണി അവന്യുവിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ് മേയർ ജോൺ ഇ മക്കോർമക്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ നിർവഹിച്ചു.
കലിഫോർണിയ, നാപെർവില്ലേ, ഷിക്കാഗോ, ടെക്സസ്, എഡിസൺ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അമേരിക്കയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നത്.
2016ലാണ് അമേരിക്കയിൽ ജോയ്ആലുക്കാസ് ആദ്യ ഷോറൂം ആരംഭിച്ചത്. പത്താം
വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഷോറൂമിൽനിന്നും ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്കു പണിക്കൂലിയിൽ ഫ്ലാറ്റ് 30 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഓരോ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും നൽകും.
പ്രീമിയം ജ്വല്ലറി ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന രീതിയിൽ അത്യാധുനിക ഫീച്ചറുകളോടെയാണു പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ അതിവിപുല കളക്ഷനുകൾ ഷോറൂമിലുണ്ട്. വാർഷിക ഓഫറുകൾ 19 വരെയും, ഉദ്ഘാടന ഓഫറുകൾ 26വരെയും ലഭ്യമാകുമെന്നു ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് അറിയിച്ചു.
Business
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ വെസ്റ്റേണ്‍ ഇന്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ മുൻനിര ബ്രാൻഡുകളായ ജീപാസ്’, ’റോയൽഫോർഡ്’ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ജിസിസി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ഹോം അപ്ലയൻസസ്, കിച്ചണ്‍ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ, ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിലായി 1,100-ലധികം ഉത്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്.
പ്രീമിയം കിച്ചണ്‍വെയർ, ഹോംവെയർ ബ്രാൻഡായ റോയൽഫോർഡിന് 20 വർഷത്തിലേറെ വിപണി പരിചയമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യുഎഇയിലെ ’സൂപ്പർബ്രാൻഡ്’ പദവി നേടിയ ബ്രാൻഡ്, ഉപഭോക്തൃ വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമാണ്.
തിരുവനന്തപുരത്ത് വെസ്റ്റേണ്‍ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എൻ. നിസാർ കന്പനിയുടെ പുതിയ ചുവടുവയ്പ്പ് പ്രഖ്യാപിച്ചു. സീനിയർ വൈസ് പ്രസിഡന്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്-പ്രൊക്യൂർമെന്റ് ആൻഡ് സപ്ലൈ ചെയിൻ ഹെഡ് സാജിദ് ചീരോത്ത്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Business
ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകരും ഊഹക്കച്ചവടകാരും തമ്മിൽ വടംവലി, 421 യെന്നിലെ വൻ മതിൽ തകർക്കാൻ ഒസാക്കയിൽ കടുത്ത മത്സരം. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഏർപ്പെടുത്തിയ അധിക നികുതി റബറിനു തിരിച്ചടിയാകുമോ? ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഉണർവ്, ഓണ വില്പന മുന്നിൽ കണ്ട് വ്യവസായികൾ ചരടുവലി തുടങ്ങി. വാങ്ങലുകാർ നിരക്ക് ഇടിച്ചതോടെ നാടൻ കുരുമുളക് ലഭ്യത കുറഞ്ഞു. ഇഞ്ചിയുടെ വിലക്കയറ്റം ചുക്കിനു വൻ വിലയ്ക്ക് അവസരം ഒരുക്കും.
റബറിൽ സെല്ലിംഗ് മൂഡ്
ഏഷ്യയിലെ മുൻനിര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഉത്പന്ന വില സ്റ്റെഡി. സാങ്കേതികമായി റബർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഫണ്ടുകളും ഊഹക്കച്ചവടക്കാരും കരുതലോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. വിപണിക്ക് 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തായ്ലൻഡിലെ കാലാവസ്ഥ മാറ്റങ്ങളും വിനിമയ വിപണിയിൽ യെൻ ദുർബലമായതും ഊഹക്കച്ചവടക്കാരെ സമ്മർദത്തിലാക്കി.
ഒരു വിഭാഗം വില്പനകൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു കൂട്ടർ വാങ്ങൽ വിറ്റുമാറാനും അണിയറ നീക്കം നടത്തി. റബർ കിലോ 413 യെന്നിൽനിന്നും 421 യെന്നിലേക്ക് ഉയർന്ന ശേഷം 417- 419 റേഞ്ചിലാണ്. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 422ലെ പ്രതിരോധം തകർത്താൽ 433-438 യെൻ വരെ മുന്നേറാം. വില്പന സമ്മർദമുണ്ടായാൽ 400-396ലേക്ക് ആദ്യ പരീക്ഷണത്തിന് ഇടയുണ്ട്. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അധിക നികുതി പ്രഖ്യാപിച്ചത് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറയ്ക്കാം.
തിരിച്ചടിയായി ആന്റിഡമ്പിംഗ് തീരുവ
ചൈനയിൽ നിന്നുള്ള കാർ, ട്രക്ക് ടയറുകൾക്കു നാല് മുതൽ 45 ശതമാനം വരെ ആന്റിഡമ്പിംഗ് തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ തീരുമാനം റബർ വിപണിയെ ബാധിക്കും. ഇതിന്റെ ആഘാതത്തിൽനിന്നും രക്ഷനേടാൻ ബെയ്ജിംഗിലെ ടയർ വ്യവസായികൾക്ക് അല്പ സമയം വേണ്ടിവരും.
ഇന്ത്യയിൽ ഷീറ്റ് ക്ഷാമം
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാകുന്നു. ബാങ്കോക്കിൽ കിലോ 271 രൂപയിൽനിന്നും വാരാന്ത്യം 287 രൂപയായി. എന്നാൽ, തൊട്ട് മുൻവാരത്തിലെ 288 രൂപ മറികടക്കാനായില്ല. ഇന്ത്യൻ ടയർ വ്യവസായികൾ റബറിനെ തളർത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത ഷീറ്റ് ക്ഷാമം ടയർ ലോബിക്ക് തിരിച്ചടിയായി. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 270 രൂപയിൽനിന്നും വാരാന്ത്യം 280 രൂപ വരെ വാങ്ങലുകാർ ഉയർത്തി, അഞ്ചാം ഗ്രേഡ് 266ൽനിന്നും 276 രൂപയായി. ഒട്ടുപാലിന് ഏഴ് രൂപ കയറി 180 രൂപയിലും ലാറ്റക്സ് 165ൽനിന്ന് 172 രൂപയുമായി.
മഴ വകവയ്ക്കാതെ ചെറുകിട കർഷകർ പുലർച്ചെ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും വലിയ പങ്ക് കർഷകരും ഷീറ്റിനു താത്പര്യം കാണിക്കാതെ ലാറ്റക്സ് വില്പന നടത്തി. ഷീറ്റാക്കി മാറ്റാനുള്ള കാലതമാസത്തിനിടയിൽ വിലയിൽ കുറവ് സംഭവിക്കുമോയെന്ന ഭീതിയിലാണു പലരും, അവരെ കുറ്റം പറയാനാവില്ല, അനുഭവമല്ലേ ഗുരു.
പ്രതാപം തിരിച്ചുപിടിക്കാൻ വെളിച്ചെണ്ണ
ഒരു മാസത്തെ നിർജീവാവസ്ഥയ്ക്ക് ശേഷം വെളിച്ചെണ്ണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,200 രൂപയിൽ നിന്ന് 22,500 രൂപയായി. കൊപ്രയ്ക്ക് 600 രൂപ വർധിച്ച് ശനിയാഴ്ച്ച 13,700 രൂപയിലെത്തി. തമിഴ്നാട് ലോബി ഓണം അടുക്കുന്നത് മുന്നിൽക്കണ്ട് ചരടുവലികൾ ആരംഭിച്ചു. വാരത്തിന്റെ തുടക്കത്തിൽ എണ്ണ 19,850 രൂപയിലായിരുന്നെങ്കിലും പിന്നീട് നിരക്ക് 21,175 വരെ ഉയർത്തി. എന്നാൽ, അമിത വിലക്കയറ്റത്തിനിടയിൽ കേരളത്തിൽനിന്നും എണ്ണയ്ക്ക് ആവശ്യക്കാരില്ലെന്നു വ്യക്തമായതോടെ അവർ നിരക്ക് 20,850ലേക്ക് താഴ്ത്തി.
കർക്കടകത്തിൽ വിപണിയെ 23,000നു മുകളിലെത്തിക്കാനായാൽ ചിങ്ങത്തിൽ 25,000 കടത്തിവിടാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിപണിയെ അമ്മാനമാടുന്നവർ മറന്ന മറ്റ് ഒരു കാര്യമുണ്ട്, വിപണിയിൽ പാചകയെണ്ണ പലതുണ്ട്, ഉപഭോക്താക്കൾ വില കുറഞ്ഞ വിദേശ ചരക്കിലേക്ക് തിരിഞ്ഞാൽ നിലവിലുള്ള സ്വാധീനം പോലും വെളിച്ചെണ്ണയ്ക്ക് നഷ്ടപ്പെടുമെന്ന സത്യം. അത് ഫലത്തിൽ നാളികേര കർഷകർക്കാവും തിരിച്ചടിയാവുക. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ അവരുടെ താത്പര്യങ്ങൾക്ക് മാത്രമാണു മുൻതൂക്കം നൽക്കുന്നത്. അവിടെ കൊപ്ര വില 13,800 രൂപ. എണ്ണ വില ഉയർത്തുമ്പോൾ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില നൽക്കാൻ വ്യവസായികൾ പലപ്പോഴും തയാറാകുന്നില്ല.
നിരക്ക് ഉയരാതെ കുരുമുളക്
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിനായുള്ള ഓട്ടം തുടരുന്നു. വിദേശ ചരക്ക് ലഭ്യമെങ്കിലും മലബാർ മുളക് ശേഖരിക്കുക ക്ലേശകരമായി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകളും തോട്ടങ്ങളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5900 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്ക് വിലക്കയറ്റം; ക്ഷാമം
ചുക്ക് കുതിച്ചു കയറിയ ശേഷം അല്പം കിതച്ചു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില കിലോ 260 രൂപയിലേക്ക് കയറിയതു വിപണിയെ പെടുന്നനെ പിടിച്ചുലച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് നേരിട്ട തിരിച്ചടി ചരക്ക് ക്ഷാമം ഉളവാക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ചുക്ക് വില വീണ്ടും ഉയരാൻ സാധ്യത. എന്നാൽ, പരമാവധി വില കുറച്ച് ലഭ്യമായ ചുക്ക് കൈക്കലാക്കാൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ശ്രമിക്കുന്നുണ്ട്. ഇഞ്ചി ക്ഷാമം കണക്കിലെടുത്താൽ ശൈത്യകാലത്ത് ചുക്ക് വില കത്തിക്കയറുമെന്ന് കയറ്റുമതി ലോബി കണക്ക് കൂട്ടുന്നു. ലഭ്യമായ ഉത്പന്നം അത്രയും ശേഖരിച്ച ശേഷം വില ഉയർത്താമെന്ന മോഹത്തിലാണവർ. കൊച്ചിയിൽ മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്.
Business
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Business
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാര്‍ പ്രൊസ്യൂമേഴ്സിനെ വെട്ടിലാക്കി സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍നിന്ന് 25 വര്‍ഷത്തേക്കു കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭ്യമാക്കാനുള്ള കരാര്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയേക്കും.
പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമായാണ് കെഎസ്ഇബി കരാറിനെ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, കെഎസ്ഇബിയെ വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കി പുരപ്പുറ സോളാര്‍ സ്ഥാപിച്ച ഗാര്‍ഹിക ഉപയോക്താക്കള്ക്കിത് തിരിച്ചടിയാകുമെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി കൃത്യമായ സ്റ്റോറേജ് സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി പീക്ക് സമയത്ത് ഗ്രിഡില്‍ എത്തിക്കുന്നതിനു പകരം, പുതിയ കരാറുമായി മുന്നോട്ടു നീങ്ങുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദകരില്‍ ഒരു വിഭാഗം രംഗത്തെത്തിയത്. സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍ (സെകി) നിന്ന് 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭിക്കുന്ന കരാറിനാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ദിവസങ്ങള്‍ക്കു മുന്‍പ് തേടിയത്.
കരാര്‍ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 100 മെഗാവാട്ട് ശേഷിയും 400 മെഗാവാട്ട് അവര്‍ സംഭരണ ശേഷിയുമുള്ള ഊര്‍ജ സംഭരണ സംവിധാനവും (ഇഎസ്എസ്) ഉണ്ടാകും. സൗരോര്‍ജ നിലയങ്ങളില്‍നിന്നു പകല്‍ ലഭിക്കുന്ന വൈദ്യുതി വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രി വരെയുള്ള ഏറ്റവും ആവശ്യകത കൂടിയ സമയത്ത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്നാണ് കരാറിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.
‘വെല്‍സ്പണ്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍നിന്ന് സോളാര്‍ എനര്‍ജി കോര്പറേഷന് 2.86 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴു പൈസയുടെ ട്രേഡിംഗ് മാര്‍ജിന്‍ കൂടി ചേര്‍ത്താണ് കെഎസ്ഇബിക്ക് 2.93 രൂപയ്ക്കു നല്‍കുക. പീക്ക് സമയത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യമായ വൈദ്യുതി നല്കാതിരുന്നാല് കരാര്‍ നിരക്കിന്റെ 1.5 ഇരട്ടി പിഴ ലഭിക്കാനും വ്യവസ്ഥയുണ്ട്. കെഎസ്ഇബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പദ്ധതിക്ക് അംഗീകാരം നല്കി. കരാറിന്റെ കരട് രേഖയും തയാറായിട്ടുണ്ട്.
Business
മുംബൈ: ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് 8900 എൻജിനിയർമാരുടെ ഒരു വലിയ ടീം രൂപീകരിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പുതിയ കന്പനികളെ ഏറ്റെടുക്കാനുമുള്ള തയാറെടുപ്പിൽ. ആർട്ടിഫിഷൽ ഇന്റലിജൻസ് തങ്ങളുടെ ഒൗട്ട്സോഴ്സിംഗ് ബിസിനസിനെ തകർക്കില്ലെന്നും പകരം പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കന്പനി വിശ്വസിക്കുന്നതെന്ന് ടിസിഎസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ആശങ്കകൾക്കിടയിലാണ് ടിസിഎസിന്റെ ഈ പുതിയ നീക്കം പുറത്തുവരുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് കാരണം എൻജിനിയറിംഗ് ടീമുകളുടെ ആവശ്യം കുറയുമെന്നും, പ്രോജക്റ്റുകൾ തീർക്കാനുള്ള സമയപരിധി ചുരുങ്ങുമെന്നും, ഉത്പാദനക്ഷമതയിലുണ്ടാകുന്ന ലാഭത്തിന്റെ പങ്ക് ക്ലയന്റുകൾ ആവശ്യപ്പെടുന്നതോടെ പ്രോജക്ട് നിരക്കുകൾ കുറയുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു. ഇത് ഇന്ത്യയുടെ 315 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തെ ആകെ തകിടം മറിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ സേവന കന്പനിയാണ് ടിസിഎസ്.
“ഞങ്ങളുടെ ആകെ ജീവനക്കാരിൽ 1 % മുതൽ 1.5 % വരെ പേരെ എഫ്ഡിഇ (Forward-Deployed Engineers) എന്ന് വിളിക്കാവുന്ന റോളുകളിലേക്ക് മാറ്റാൻ ഞങ്ങൾ തയാറെടുക്കുകയാണ്,’’ ടിസിഎസ് സിഇഒ കെ. കൃതിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജൂണ്‍ അവസാനത്തെ ടിസിഎസിന്റെ ആകെ ജീവനക്കാരുടെ എണ്ണം കണക്കിലെടുത്താൽ, കൃതിവാസൻ പറഞ്ഞ ശതമാനം ഏകദേശം 5,900 മുതൽ 8,900 വരെ ജീവനക്കാരായി മാറും. എന്നാൽ ഇതിനായി കന്പനി പുറത്തുനിന്ന് പുതിയ ആളുകളെ എടുക്കുമോ അതോ നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് വർഷങ്ങളായി ഏറ്റെടുക്കലുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വന്തം നിലയിലുള്ള വളർച്ചയെ മാത്രം ആശ്രയിച്ചിരുന്ന കന്പനി 2025 അവസാനത്തോടെ ആ നയം മാറ്റി. ഇതിന്റെ തുടർച്ചയായി എഐ, ഡാറ്റ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ കന്പനികളെ ഏറ്റെടുക്കുന്ന കാര്യവും അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
“ഞങ്ങളുടെ തന്ത്രപരമായ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന അവസരങ്ങളാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്,’’ ടിസിഎസ് സിഎഫ്ഒ സമീർ സെക്സറിയ പറഞ്ഞു.
Business
മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.
കാറുകളിൽ പുതിയ ഉയരം
യാത്രാവാഹന വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ 10.6 %
ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.
മുച്ചക്ര വാഹനങ്ങളിൽ ഇലക്ട്രിക് ആധിപത്യം
ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
വാണിജ്യ ഇലക്ട്രിക് വാഹന വില്പന ഉയർന്നു
വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.
വാഹനമേഖലയുടെ പ്രതീക്ഷ
12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
Business
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-26 സാന്പത്തിക വർഷത്തേക്ക് ഇതുവരെ 1.7 കോടിയിലധികം ഐടി റിട്ടേണുകൾ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് ഒൗദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യക്തമാക്കി.
അടുത്ത അസസ്മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ഐടിആർ1 അഥവാ ’സഹജ്’.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശന്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.
അതേസമയം, ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.
Business
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ ഓറല്‍ ഓങ്കോളജിയില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
‘രോഗനിര്‍ണയം മുതല്‍ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകള്‍, ഗവേഷകര്‍, അക്കാദമീഷ്യന്മാര്, ട്രെയിനികള്‍ എന്നിവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മെഡ്സിറ്റി കേരള ക്ലസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ഇഎന്‍ടി, മാക്സിലോഫേഷ്യല്‍, ഡെന്റല്‍ എന്നിവയിലെ സര്ജന്മാര്, മെഡിക്കല്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
വണ്ടൂർ: മലങ്കര സൊസൈറ്റിയുടെ 33-ാമത് ശാഖ വണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച് ആദ്യ നിക്ഷേപം സ്വീകരിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സിഇഒ പി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണോവറുള്ള രാജ്യത്തെതന്നെ നന്പർ വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറാനുള്ള പ്രയാണത്തിലാണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെന്നും ഈ സാന്പത്തികവർഷം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സിഇഒ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈജു ചെന്പ്ര ആദ്യ ഗോൾഡ് ലോണും ഉമ്മർകുട്ടി ആദ്യ ഗ്രൂപ്പ് ലോണും കൈമാറി. സി.ടി. ചെറി, മുജീബ്, യൂസഫ് തെന്നാടൻ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി എസ്ജിഎം വിജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തെന്ന ഉപഭോക്തൃ പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒന്‍പത് നോട്ടീസുകൾ നൽകി.
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2006ലെ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് നിയമങ്ങൾക്കു കീഴിൽ നിരവധി ലംഘനങ്ങളാണു നടത്തിയതെന്ന് ഉപഭോക്തൃ പരാതികളിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.
Business
കൊച്ചി: മുൻനിര ആഭ്യന്തര, അന്താരാഷ്ട്ര ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ യെസ് ബാങ്കിനു നേട്ടം.
എസ്ആൻഡ്പി ഗ്ലോബൽ റേറ്റിംഗ്സിൽ യെസ് ബാങ്കിന് ആദ്യമായി ബിബി പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗും സ്റ്റേബിൾ ഔട്ട്ലുക്കും നൽകി.
മൂഡീസ് റേറ്റിംഗ്സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബിഎ ടുവിൽനിന്ന് ബിഎ വൺ- സ്റ്റേബിളാക്കി ഉയർത്തിയിരുന്നു.
Business
മുംബൈ: ഇന്ത്യ ഓഹരിവിപണി ഇന്നലെ ശക്തമായ കുതിപ്പ് നടത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി പച്ചയിലെത്തുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടി ഓഹരികൾ എന്നിവയിലെ ഉയർന്ന വാങ്ങലുകളാണ് വിപണിക്കു കരുത്തായത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും. ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ് ജൂണ്‍ പാദത്തിലെ അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ രണ്ടു ശതമാനത്തിനടുത്താണ് മുന്നേറിയത്.
സെൻസെക്സ് 828 പോയിന്റ്് ഉയർന്ന് 77,569ലും നിഫ്റ്റി 244 പോയിന്റ് മുന്നേറി 24,206ലും ക്ലോസ് ചെയ്തു. ഇന്നലെ ഒറ്റ ദിവസത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂല്യത്തിലേക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ആകെ വിപണിമൂല്യം 482 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.40 ശതമാനവും 1.55 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെ മറ്റെല്ലായിടത്തിലും മുന്നേറ്റമായിരുന്നു. നിഫ്റ്റി റിയൽറ്റി, പൊതുമേഖലാ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഉയർന്നത്. പ്രൈവറ്റ് ബാങ്ക്, മെറ്റൽ, ഫിനാൻഷൽ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
പ്രമുഖ ജൂവലറി ശൃംഖല കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികളിൽ തുടർച്ചയായ മൂന്നാം ദിവസവും വന്പൻ മുന്നേറ്റം. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച വേളയിൽ കല്യാണ്‍ ജൂവലേഴ്സ് ഓഹരികൾ 9 ശതമാനത്തിലേറെ കുതിച്ചുയർന്ന് എൻഎസ്ഇയിൽ 483.40 രൂപ വരെ എത്തിച്ചേർന്നു.
വ്യാപാരം അവസാനിക്കുന്പോൾ ഏഴു ശതമാനത്തിലേറെ മുന്ന് ഒരു ഓഹരിക്ക് 476 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 36 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ആകെ നേട്ടം 41 ശതമാനത്തിനു മുകളിലായി.ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യം 49,000 കോടിയിലേറെ രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യത്തിൽ ഏകദേശം 12,000 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേട്ടത്തിനു കാരണങ്ങൾ
ജൂണ്‍ പാദത്തിൽ കന്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനത്തിൽ മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 38 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ വിപണിയിലെ ഒരേ സ്റ്റോറുകളിൽ നിന്നുള്ള വിൽപ്പന വളർച്ച ഏകദേശം 28 % രേഖപ്പെടുത്തി.
കന്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 35 % വളർച്ചയുണ്ടായി. പശ്ചിമേഷ്യൻ മേഖലയിൽ മാത്രം, 2027 സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഏകദേശം 30 % വരുമാന വളർച്ച കൈവരിക്കാൻ കന്പനിക്ക് സാധിച്ചു. ഈ പ്രദേശത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കളുടെ വരവിൽ കുറവുണ്ടായെങ്കിലും, ഒരേ സ്റ്റോറുകളിൽ നിന്നുള്ള മികച്ച വിൽപ്പന വളർച്ചയാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയത്.
കന്പനിയുടെ ആകെ സംയോജിത വരുമാനത്തിലേക്ക് അന്താരാഷ്ട്ര വിപണികൾ ഏകദേശം 14% സംഭാവന നൽകി.
കന്പനിയുടെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ ‘കാൻഡറെ’ (Candere), 2027 സാന്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 112 % വരുമാന വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ കന്പനി ഇന്ത്യയിലുടനീളം 12 കല്യാണ്‍ ഷോറൂമുകളും 5 കാൻഡറെ ഷോറൂമുകളും ആരംഭിച്ചു. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി കന്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 524 ആണ്.