Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winners

കർഷകരെ വിന്നറാക്കി ബയോവിൻ

ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​ധ്വാ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ വി​​​​ല ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും അ​​​​വ​​​​രു​​​​ടെ ജൈ​​​​വ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വ​​​​ലി​​​​യ വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ബ​​​​യോ​​​​വി​​​​ൻ അ​​​​ഗ്രോ റി​​​​സ​​​​ർ​​​​ച്ച്. വ​​​​ൻ​​​​കി​​​​ട കു​​​​ത്ത​​​​ക ക​​​​ന്പ​​​​നി​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രെ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​നെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ട് ലാ​​​​ഭേ​​​​ച്ഛ​​​​യി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഒ​​​​രു സെ​​​​ക്‌​​ഷ​​​​ൻ 8 ക​​​​ന്പ​​​​നി​​​​യാ​​​​ണി​​​​ത്.

വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ലും അ​​​​വി​​​​ട​​​​ത്തെ കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ഗോ​​​​ള വി​​​​പ​​​​ണി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലും മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന പ​​​​ങ്ക് വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ വ​​​​യ​​​​നാ​​​​ട് സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ (ഡ​​​​ബ്ല്യു​​​​എ​​​​സ്എ​​​​സ്എ​​​​സ്) കാ​​​​ർ​​​​ഷി​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ളെ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​യും വി​​​​പു​​​​ല​​​​മാ​​​​യും മു​​​​ന്നോ​​​​ട്ടു​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ 2013ൽ ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച സോ​​​​ഷ്യ​​​​ൽ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ് പ്രോ​​​​ജ​​​​ക്ടാ​​​​ണ് ബ​​​​യോ​​​​വി​​​​ൻ അ​​​​ഗ്രോ റി​​​​സ​​​​ർ​​​​ച്ച്. മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​നാ​​​​യ അ​​​​ഡ്വ. ഫാ. ​​​​ജോ​​​​ണ്‍ ജോ​​​​സ​​​​ഫ് ചൂ​​​​ര​​​​പ്പു​​​​ഴ​​​​യി​​​​ലാ​​​​ണ് ബ​​​​യോ​​​​വി​​​​ൻ അ​​​​ഗ്രോ റി​​​​സ​​​​ർ​​​​ച്ച് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​ച്ച​​​​ന്‍റെ ക​​​​ഠി​​​​ന​​​​പ്ര​​​​യ​​​​ത്ന​​​​മാ​​​​ണ് ഇ​​​​ന്ന് വ​​​​യ​​​​നാ​​​​ട്ടി​​​​ൽ ത​​​​ല​​​​യുയ​​​​ർ​​​​ത്തി നി​​​​ൽ​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ക്കി മാ​​​​റാ​​​​ൻ ബ​​​​യോ​​​​വി​​​​ന്നി​​​​ന് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ​​​​ത്.

വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ചെ​​​​റു​​​​കി​​​​ട, നാ​​​​മ​​​​മാ​​​​ത്ര ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ആ​​​​ദി​​​​വാ​​​​സി സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളെ​​​​യും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ജൈ​​​​വ​​​​കൃ​​​​ഷി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ബ​​​​യോ​​​​വി​​​​ന്നിന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കാ​​​​ർ​​​​ഷി​​​​ക രീ​​​​തി​​​​ക​​​​ളെ ശാ​​​​സ്ത്രീ​​​​യ​​​​വും പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ബ​​​​യോ​​​​വി​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു.

ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​റി​​​​വു​​​​ക​​​​ളും വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ബ​​​​യോ​​​​വി​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ര​​​​ണ്ട് പ്ര​​​​ധാ​​​​ന ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളാ​​​​ണ് കേ​​​​ര​​​​ള അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഫോ​​​​ർ ഫെ​​​​യ​​​​ർ​​​​ ട്രേ​​​​ഡ് ഓ​​​​ർ​​​​ഗാ​​​​നി​​​​ക് ഫാ​​​​ർ​​​​മേ​​​​ഴ്സ് (കെ​​എ​​എ​​​​ഫ്എ​​​​ഫ്ഇ), വ​​​​യ​​​​നാ​​​​ട് ഓ​​​​ർ​​​​ഗാ​​​​നി​​​​ക് ഫാ​​​​ർ​​​​മേ​​​​ഴ്സ് ഫെ​​​​യ​​​​ർ​​​​ഡ്രേ​​​​ഡ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ഡ​​​​ബ്ല്യു​​​​ഒ​​​​എ​​​​ഫ്എ​​​​ഫ്എ) എ​​​​ന്നി​​​​വ. 1990ക​​​​ളി​​​​ൽ 90 ക​​​​ർ​​​​ഷ​​​​ക​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ 12,000ലധി​​​​കം ക​​​​ർ​​​​ഷ​​​​ക​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ൾ ബ​​​​യോ​​​​വി​​​​ന്നി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള​​​​ത്. ഇ​​​​വ​​​​രെ​​​​ല്ലാം ജൈ​​​​വ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​മാ​​​​ണ്.

ജാ​​​​തി​​​​മ​​​​ത വേ​​​​ർ​​​​തി​​​​രി​​​​വി​​​​ല്ലാ​​​​തെ വ​​​​യ​​​​നാ​​​​ട്, ഗൂ​​​​ഡ​​​​ല്ലൂ​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്തെ ക​​​​ർ​​​​ഷ​​​​കരാ​​​​ണ് ബ​​​​യോ​​​​വി​​​​ൻ വ​​​​ഴി ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ർ​​​​ഷി​​​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ മാ​​​​ർ​​​​ക്ക​​​​റ്റ് വി​​​​ല​​​​യേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യ്ക്ക് വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ വ​​​​ഴി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​ൽ​​കു​​ന്നു. കാ​​​​ർ​​​​ഷി​​​​ക സാ​​​​മ​​​​ഗ്രി​​​​ക​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്നു​​മു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ടാ​​​​ർ​​​​പോ​​​​ളി​​​​ൻ ഷീ​​​​റ്റു​​​​ക​​​​ൾ, ജൈ​​​​വ കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ൾ, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു​​ കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി ബ​​​​യോ​​​​വി​​​​ൻ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പ്രോ​​​​സ​​​​സിം​​​​ഗ് യൂ​​​​ണി​​​​റ്റ്

മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള വേ​​​​മ​​​​ത്താ​​​​ണ് ബ​​​​യോ​​​​വി​​​​ന്നി​​​​ന്‍റെ അ​​​​ത്യാ​​​​ധു​​​​നി​​​​ക അ​​​​ഗ്രോ​​​​പ്രോ​​​​സ​​​​സിം​​​​ഗ് പ്ലാ​​​​ന്‍റ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ജൈ​​​​വ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​നി​​​​മ ഒ​​​​ട്ടും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തെ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി സം​​​​സ്ക​​​​രി​​​​ക്കാ​​​​നും പാ​​​​യ്ക്ക് ചെ​​​​യ്യാ​​​​നും ഇ​​​​വി​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ട്. ഐ​​​​എ​​​​സ്ഒ, ഫെ​​​​യ​​​​ർ ട്രേ​​​​ഡ്, ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ സ്പൈ​​​​സ​​​​സ് ബോ​​​​ർ​​​​ഡ്, കോ​​​​ഫീ ബോ​​​​ർ​​​​ഡ്, എ​​​​ന്നി​​​​വ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളും ബ​​​​യോ​​​​വി​​​​ന്നി​​​​ന് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റു​​​​മ​​​​തി

ജൈ​​​​വ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് സം​​​​ഭ​​​​രി​​​​ച്ച് പ്രോ​​​​സ​​​​സ് ചെ​​​​യ്ത് ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കും ശേ​​​​ഷ​​​​മാ​​​​ണ് വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ബ​​​​യോ​​​​വി​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. കു​​​​രു​​​​മു​​​​ള​​​​ക്, കാ​​​​പ്പി, ഏ​​​​ല​​​​ക്ക, ഇ​​​​ഞ്ചി, മ​​​​ഞ്ഞ​​​​ൾ, ക​​​​റു​​​​വ​​​​പ്പ​​​​ട്ട, ഉ​​​​ണ​​​​ക്കി​​​​യ പ​​​​ഴ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ. 

Latest News

Corehub Up