Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Gandhi

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന വേ​ദി​യി​ൽ അ​പ​ക​ടം; കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡെ​റാ​ഡൂ​ൺ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി അം​ഗ​മാ​യ അ​മ​ർ മേ​ത്ത​യാ​ണ് ഡെ​റാ​ഡൂ​ണി​ലെ ഒ​രു സ്കൂ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. വേ​ദി നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ൽ നി​ന്ന് ഭാ​ര​മേ​റി​യ ഇ​രു​മ്പ് ക​ട്ട​ർ ത​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 'ഛാത്രോം ​കി ഗൂ​ഞ്ച്' എ​ന്ന പ​രി​പാ​ടി​യു​ടെ പ​ന്ത​ൽ നി​ർ​മാ​ണ​മാ​ണ് സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്നി​രു​ന്ന​ത്.

ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നാ​ണ് അ​മ​ർ മേ​ത്ത ഇ​വി​ടെ​യെ​ത്തി​യ​ത്. വേ​ദി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ്റ്റേ​ജി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ മു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ൽ നി​ന്നും ഇ​രു​മ്പ് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്രം അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ഴുകയായിരുന്നു.

 

National

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് 56 വ​യ​സാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

'ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​രാ​ഹു​ൽ ഗാ​ന്ധി ജി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു'- എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Kerala

രാ​ഹു​ലി​ന്‍റെ ഉ​ള്ളി​ൽ ജാ​തി​ബോ​ധം ഉ​ണ്ട്; അ​താ​ണ് പി​ണ​റാ​യി​യെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന് എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​വ​ർ​ണ്ണ ബോ​ധ​മാ​ണെ​ന്നും ജാ​തി​ബോ​ധം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നും എ.​കെ. ബാ​ല​ൻ ആ​രോ​പി​ച്ചു.

മോ​ദി​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മാ​ണെ​ന്നും എ.​കെ. ബാ​ല​ൻ വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ജൂ​ൺ എ​ട്ടി​ന് ന​ട​ന്ന നി​ർ​ണാ​യ​ക യോ​ഗ​ത്തി​ലാ​ണ് മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​ലിം​ഗ​നം ചെ​യ്യാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. പി​ണ​റാ​യി​യു​മാ​യി ത​നി​ക്ക് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മു​ണ്ട്. ഇ​ത്ത​രം പ്രാ​ദേ​ശി​ക​മാ​യ രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് വേ​ണം ഇ​ന്ത്യ സ​ഖ്യം ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കാ​നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു.

National

ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടണം: രാഹുൾ ഗാന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു​​​​മെ​​​​തി​​​​രേ ഒ​​​​ന്നി​​​​ച്ചു​​​പോ​​​​രാ​​​​ടാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ടു ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​ഹ്വാ​​​​നം. യോ​​​​ഗ​​​​ത്തി​​​​ൽ രാ​​​​ഹു​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​രൂ​​​​പം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ പോ​​​​യി കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞാ​​​​ൽ എ​​​​നി​​​​ക്കു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​ക​​​ത​​​​ല​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​നി​​​​ക്ക​​​​തി​​​​നു സാ​​​​ധി​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ൽ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്ത്യ എ​​​​ന്ന മു​​​​ന്ന​​​​ണി ആ​​​​ശ​​​​യ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു​​​​നി​​​​ൽ​​​​ക്ക​​​​ണം.

കോ​​​​ണ്‍ഗ്ര​​​​സി​​​​നും എ​​​നി​​​​ക്കു​​​​മെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​യ​​​​രു​​​​ന്ന എ​​​​ല്ലാ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ​​​​യും പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഞാ​​​​ൻ ത​​​​യാ​​​​റാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ്നേ​​​​ഹ​​​​ത്തോ​​​​ടെ ഒ​​​​ന്നി​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ് എ​​​​ന്‍റെ ല​​​​ക്ഷ്യം-​​​​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വ്യ​​​​ക്ത​​​​മാ​​​​ക്കി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ബി​​​​ജെ​​​​പി​​​​യു​​​​ടെ പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ്, സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി, രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ക​​​​ക്ഷി​​​​ക​​​​ൾ പ​​​​ഴ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​നി​​​​യും ക​​​​രു​​​​തി വ​​​​ഞ്ചി​​​​ത​​​​രാ​​​​ക​​​​രു​​​​ത്. രാ​​​​ജ്യ​​​​ത്ത് തു​​​​ല്യ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തു ഫ​​​​ലി​​​​ച്ച​​​​ത്.

ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഹ​​​​രി​​​​യാ​​​​ന, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി ന​​​​ട​​​​ത്തു​​​​ന്ന കൃ​​​​ത്രി​​​​മ​​​​ങ്ങ​​​​ൾ ഞാ​​​​ൻ നേ​​​​രി​​​​ട്ടു ക​​​​ണ്ട​​​​താ​​​​ണ്. മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി, ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ, തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ങ്ങ​​​​ൾ മോ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ഇ​​​​പ്പോ​​​​ഴും നേ​​​​രി​​​​യ സം​​​​ശ​​​​യ​​​​മേ ഉ​​​​ള്ളൂ​​​​വെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​ത്ത് 100 ശ​​​​ത​​​​മാ​​​​ന​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ചു​​​​പ​​​​റ​​​​യാ​​​​ൻ എ​​​​നി​​​​ക്ക് ക​​​​ഴി​​​​യും-​​​​രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

ഈ ​​​​ഫാ​​​​സി​​​​സ്റ്റ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ സാ​​​​ധാ​​​​ര​​​​ണ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം ഒ​​​​രു ക​​​​ടു​​​​ത്ത ‘പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​സ്ഥാ​​​​ന’​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം മാ​​​​റ​​​​ണ​​​​മെ​​​​ന്ന് രാ​​​​ഹു​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. 1927ൽ ​​​​ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി മാ​​​​റി​​​​യ ച​​​​രി​​​​ത്രം രാ​​​​ഹു​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

സി​​​​ബി​​​​എ​​​​സ്ഇ, നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​വും ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ വി​​​​ഷ​​​​യ​​​​വും ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യു​​​​മെ​​​​ല്ലാം ഈ ​​​​പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. രാ​​​​ജ്യം ഇ​​​​പ്പോ​​​​ൾ വ​​​​ലി​​​​യൊ​​​​രു ജ​​​​ന​​​​രോ​​​​ഷ​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​ണ്.

പ്ര​​​​തി​​​​പ​​​​ക്ഷം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും പ​​​​ര​​​​സ്പ​​​​രം പോ​​​​ര​​​​ടി​​​​ക്കാ​​​​തെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ന്നു പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

National

പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്‍റെ പങ്ക് വലുതാണ്. ആർഎസ്എസിന്‍റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

National

ഡ​ൽ​ഹി​യി​ൽ രാ​ഹു​ലി​നെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും ക​ണ്ട് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സി. ​ജോ​സ​ഫ് വി​ജ​യ്. മൂ​ന്ന് ദി​വ​സ​ത്തെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ‌​ടി​ക്കാ​ഴ്ച. സോ​ണി​യ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു കൂ​ട‌ി​ക്കാ​ഴ്ച. വ്യാ​ഴാ​ഴ്ച ന​ട‌​ക്കു​ന്ന നീ​തി ആ​യോ​ഗ് ഗ​വേ​ർ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ര​ണ്ടാ​മ​ത് ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വി​ജ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യും വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

National

കു​തി​ര​ക്ക​ച്ച​വ​ട ഭീ​തി​യി​ൽ കോ​ൺ​ഗ്ര​സ്; മ​ധ്യ​പ്ര​ദേ​ശി​ലെ എം​എ​ൽ​എ​മാ​രെ ക​ർ​ണാ​ട​ക​യി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ർ​ത്ഥി​യെ​ക്കൂ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ട്ടി​മ​റി ഭീ​തി​യി​ൽ കോ​ൺ​ഗ്ര​സ്. എം​എ​ൽ​എ​മാ​രെ ബി​ജെ​പി ചാ​ക്കി​ട്ടു​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ ത​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രം​ഭി​ച്ചു.

നി​ല​വി​ലെ നി​യ​മ​സ​ഭാ ക​ക്ഷി​ബ​ലം അ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് ര​ണ്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളെ മാ​ത്ര​മേ സു​ഗ​മ​മാ​യി വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ആ​ർ​എ​സ്എ​സ് പ​ശ്ചാ​ത്ത​ല​മു​ള്ള മ​ഹേ​ഷ് കേ​വ​തി​നെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ർ​ത്ഥി​യെ​ക്കൂ​ടി ബി​ജെ​പി ഗോ​ദ​യി​ലി​റ​ക്കി​യ​താ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. മീ​നാ​ക്ഷി ന​ട​രാ​ജ​നെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​വി​ടെ ത​ങ്ങ​ളു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്രോ​സ് വോ​ട്ടിം​ഗി​ലൂ​ടെ കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ച്ച് മൂ​ന്ന് സീ​റ്റും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

അ​തേ​സ​മ​യം, ജാ​ർ​ഖ​ണ്ഡി​ലെ ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ കോ​ൺ​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ർ​ത്ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സോ​റ​ൻ നേ​രി​ട്ട് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ച​ർ​ച്ച​ക​ളി​ലൂ​ടെ വി​ഷ​യം പ​രി​ഹ​രി​ച്ചു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ന്ന് ന​ട​ന്ന സു​പ്ര​ധാ​ന​മാ​യ 'ഇ​ന്ത്യ' സ​ഖ്യ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പ​ക​രം പ്ര​തി​നി​ധി​യെ അ​യ​ച്ച സോ​റ​ന്‍റെ നീ​ക്കം സ​ഖ്യ​ത്തി​ലെ വി​ള്ള​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​വി​ടെ സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി പ​രി​മ​ൾ നാ​ഥ്‌​വാ​നി​യെ​യാ​ണ് ബി​ജെ​പി പി​ന്തു​ണ​യ്ക്കു​ന്ന​ത്. ജ​യ​മു​റ​പ്പി​ക്കാ​ൻ നാ​ല് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി വേ​ണ​മെ​ന്നി​രി​ക്കെ, ജാ​ർ​ഖ​ണ്ഡി​ലും അ​ട്ടി​മ​റി ഒ​ഴി​വാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യം.

 

National

സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​മു​റി​യി​ലെ​ത്തി; ഇ​ന്ത്യ സ​ഖ്യം ചേ​ർ​ന്ന യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് സം​ബി​ത് പ​ത്ര

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചേ​ർ‌​ന്ന ഇ​ന്ത്യ സ​ഖ്യ യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി എം​പി സം​ബി​ത് പ​ത്ര. ഡി​എം​കെ, എ​എ​പി പാ​ർ​ട്ടി​ക​ൾ സ​ഖ്യ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രി​ഹാ​സം. യോ​ഗം ഇ​പ്പോ​ൾ ശു​ഷ്കി​ച്ച് ഒ​റ്റ​മു​റി​യി​ലേ​ക്ക് മാ​റി​യെ​ന്ന് സം​ബി​ത് പ​ത്ര പ​രി​ഹ​സി​ച്ചു.

മു​ൻ​പ് ഈ ​യോ​ഗ​ങ്ങ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ എ​ല്ലാ​വ​രും കൈ​കോ​ർ​ത്തു​നി​ന്നു. ക്ര​മേ​ണ ഈ ​യോ​ഗ​ങ്ങ​ൾ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലേ​ക്ക് ഒ​തു​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് പെ​ട്ടെ​ന്നു​ത​ന്നെ മ​റ്റൊ​രു പാ​ർ​ട്ടി​യു​മാ​യി സ​ഖ്യം ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. എ​ന്നാ​ൽ ബം​ഗാ​ളി​ൽ തോ​റ്റ​പ്പോ​ൾ അ​വ​ർ മു​റ​വി​ളി കൂ​ട്ടു​ക​യാ​ണ്. രാ​ജ്യം മു​ഴു​വ​ൻ ഈ ​കാ​പ​ട്യം കാ​ണു​ന്നു​ണ്ടെ​ന്നും സം​ബി​ത് പ​ത്ര ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് താ​ഴെ​ത്ത​ട്ടി​ൽ യ​ഥാ​ർ​ഥ സാ​ന്നി​ധ്യ​മി​ല്ല. അ​വ​രു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത​ത്. രാ​ഹു​ൽ ഗാ​ന്ധി എ​വി​ടെ​യു​ണ്ടോ, അ​വി​ടെ ആ​രു​ടെ​യും രാ​ഷ്ട്രീ​യ ഭാ​ഗ്യം തെ​ളി​യാ​റി​ല്ലെ​ന്നും സം​ബി​ത് പ​ത്ര പ​രി​ഹ​സി​ച്ചു.

ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ യോ​ഗം ചേ​രാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​പോ​ക്കാ​ണെ​ങ്കി​ൽ, മൂ​ന്നാ​മ​ത്തെ​യോ നാ​ലാ​മ​ത്തെ​യോ യോ​ഗം ഒ​രു കാ​റി​നു​ള്ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും സം​ബി​ത് പ​ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Movies

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്ത​നാ​കാ​ത്ത ന​ഷ്ടം; അ​നു​ശോ​ചി​ച്ച് മോ​ദി​യും രാ​ഹു​ലും

വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ദു​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ണ്ണ​മ​റ്റ ആ​രാ​ധ​ക​രോ​ടു​മൊ​പ്പ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്‌​ട​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം; ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ച് എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യം രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന ‘മോ​ദി - പി​ണ​റാ​യി ഡീ​ൽ' പ്ര​ചാ​ര​ണം കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ടു​വെ​ന്നും ഖ​ർ​ഗെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഈ ​പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്നും ബേ​ബി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ കേ​വ​ലം രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ബേ​ബി വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​പീ​ക​രി​ച്ച പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ലു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ട് കാ​ര​ണ​മാ​യ​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ സി​പി​എം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും എം.​എ. ബേ​ബി ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഗ്രേറ്റ് നിക്കോബാർ പദ്ധതി ബിസിനസുകാരനുവേണ്ടി: രാഹുൽ ഗാന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​മേ​​​​ഖ​​​​ല​​​​യ്ക്കും തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വാ​​​​ദം നു​​​​ണ​​​​യാ​​​​ണെ​​​​ന്ന് ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി.

ഒ​​​​രു ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ന് ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും കാ​​​​സി​​​​നോ​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ 15 മി​​​​നി​​​​റ്റു​​​​ള്ള വീ​​​​ഡി​​​​യോ ഇ​​​​ന്ന​​​​ലെ രാ​​​​ഹു​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

“ലോ​​​​ക പ​​​​രി​​​​സ്ഥി​​​​തി​​​ദി​​​​ന​​​​ത്തി​​​​ൽ ഓ​​​​രോ യു​​​​വ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യും മു​​​​ന്നി​​​​ൽ ഞാ​​​​ൻ ഒ​​​​രു ചോ​​​​ദ്യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു. ഏ​​​​തു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​യാ​​​​ണ് നി​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ട​​​​ത്? കാ​​​​സി​​​​നോ​​​​ക​​​​ൾ​​​​ക്കാ​​​​യി മ​​​​ഴ​​​​ക്കാ​​​​ടു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന, ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ട്ടി​​​​യോ​​​​ടി​​​​ക്കു​​​​ന്ന, നാം ​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന വാ​​​​യു വി​​​​ഷ​​​​മ​​​​യ​​​​മാ​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണോ വേ​​​​ണ്ട​​​​ത്‍? അ​​​​തോ ന​​​​മ്മു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന, ന​​​​മ്മു​​​​ടെ ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യാ​​​​ണോ വേ​​​​ണ്ട​​​​ത്?” -രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പ് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. “ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി​​​​യി​​​​ലേ​​​​റെ മ​​​​ര​​​​ങ്ങ​​​​ൾ, പൗ​​​​രാ​​​​ണി​​​​ക​​​​മാ​​​​യ പ​​​​വി​​​​ഴ​​​​പ്പാ​​​​റ​​​​ക​​​​ൾ, മ​​​​ഴ​​​​ക്കാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഒ​​​​രു ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ന് ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ന​​​​ശി​​​​പ്പി​​​​ച്ചു’’-​​​​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാസ​​​ സ​​​ന്പ്ര​​​ദാ​​​യ​​​ത്തെ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന് രാ​​​ഹു​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​മാ​​​യി മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സം​​​വി​​​ധാ​​​ന​​​ത്തെ ന​​​ശി​​​പ്പി​​​ച്ച​​​തി​​​ന്‍റെ വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രി​​​ക രാ​​​ജ്യ​​​ത്തെ യു​​​വ​​​ത​​​ല​​​മു​​​റ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ലി​​​നും പി​​​ന്നാ​​​ലെ നാ​​​ഗ്പു​​​രി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​കാ​​​ൻ​​​ഷ ച​​​തു​​​ർ​​​വേ​​​ദി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രാ​​​ഹു​​​ൽ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ആ​​​കാ​​​ൻ​​​ഷ​​​യു​​​ടെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യ​​​ല്ലെ​​​ന്നും, മോ​​​ദി​​​യു​​​ടെ കീ​​​ഴി​​​ൽ അ​​​ഴി​​​മ​​​തി നി​​​റ​​​ഞ്ഞ ത​​​ക​​​ർ​​​ന്ന വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ആ​​​കാ​​​ൻ​​​ഷ​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് പു​​​സ്ത​​​ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. “ന​​​ല്ല മാ​​​ർ​​​ക്ക് വാ​​​ങ്ങാ​​​മെ​​​ന്നു വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു, എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷ വീ​​​ണ്ടും എ​​​ഴു​​​തേ​​​ണ്ടി​​​വ​​​ന്നാ​​​ൽ എ​​​നി​​​ക്ക് പ​​​ഴ​​​യ​​​തു​​​പോ​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന് യാ​​​തൊ​​​രു ഉ​​​റ​​​പ്പു​​​മി​​​ല്ല. എ​​​ന്നോ​​​ട് ക്ഷ​​​മി​​​ക്കൂ” എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഒ​​​രു ഡോ​​​ക്‌​​​ട​​​റാ​​​കാ​​​നും ത​​​ന്‍റെ രാ​​​ജ്യ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും സേ​​​വി​​​ക്കാ​​​നു​​​മാ​​​ണ് ആ ​​​പെ​​​ണ്‍കു​​​ട്ടി ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്. അ​​​വ​​​ളു​​​ടെ അ​​​ച്ഛ​​​ൻ ക​​​ർ​​​ഷ​​​ക​​​നാ​​​ണ്. മ​​​ക​​​ളു​​​ടെ ഡോ​​​ക്‌​​​ട​​​റാ​​​കാ​​​നു​​​ള്ള സ്വ​​​പ്ന​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ അ​​​ദ്ദേ​​​ഹം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്തു. മ​​​ക​​​ളെ നാ​​​ഗ്പു​​​രി​​​ൽ കോ​​​ച്ചിം​​​ഗ് ക്ലാ​​​സി​​​ൽ വി​​​ടാ​​​നാ​​​യി അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ പാ​​​ച​​​ക​​​ക്കാ​​​ര​​​നാ​​​യി ജോ​​​ലി ചെ​​​യ്തു.

ആ അ​​​ച്ഛ​​​ൻ ത​​​ന്നാ​​​ൽ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്തു. എ​​​ന്നാ​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി. ആ ​​​അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ആ​​​കാ​​​ൻ​​​ഷ ന​​​മ്മെ വി​​​ട്ടു​​​പി​​​രി​​​ഞ്ഞ​​​ത്- രാ​​​ഹു​​​ൽ ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​രീ​​​ക്ഷ വീ​​​ണ്ടും ന​​​ട​​​ത്തു​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം കു​​​ട്ടി​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും രാ​​​ജ്യ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​ഫി​​​യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യി തു​​​ട​​​ച്ചു​​​നീ​​​ക്ക​​​ണ​​​മെ​​​ന്നും ആം​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ജ​​​രി​​​വാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​പ​​​രീ​​​ക്ഷാ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ത്ര​​​യോ കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​തി​​​ന​​​കം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് എ​​​പ്പോ​​​ഴാ​​​ണു നീ​​​തി ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ ചോ​​​ദി​​​ച്ചു.

രാ​​​ജ്യ​​​ത്തെ പ​​​രീ​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തി, വ​ഞ്ചി​ച്ചു; ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭി​ന്ന​ത​യ്ക്ക് പി​ന്നാ​ലെ 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ 'ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ചു. കോ​ൺ​ഗ്ര​സ് ത​ങ്ങ​ളെ പി​ന്നി​ൽ നി​ന്ന് കു​ത്തു​ക​യും വ​ഞ്ചി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് ഡി​എം​കെ നേ​തൃ​ത്വം ക​ടു​ത്ത ഭാ​ഷ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ത​മി​ഴ്‌​നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​ച്ച​താ​ണ് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ വ​ലി​യ വി​ള്ള​ലു​ണ്ടാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തോ​ളം ത​ങ്ങ​ളു​ടെ തോ​ളി​ലേ​റി ന​ട​ന്ന ശേ​ഷം കോ​ൺ​ഗ്ര​സ് ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​എം​കെ വ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

സ​ഖ്യ​ത്തി​ലെ ഈ ​ക​ടു​ത്ത ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് വ​രാ​നി​രി​ക്കു​ന്ന 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ഈ ​രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

National

മോ​​​ദി​​​ക്കെ​​​തി​​​രേ രാ​​​ഹു​​​ൽ; ‘വി​​​ശ്വ​​​ഗു​​​രു’ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​വാ​​​ദം, ഒ​​​രു പ​​​രീ​​​ക്ഷ​​​പോ​​​ലും ന​​​ട​​​ത്താ​​​നാ​​​കു​​​ന്നി​​​ല്ല

ന്യൂഡൽഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യ്ക്കു​​​ പി​​​ന്നാ​​​ലെ സി​​​യു​​​ഇ​​​ടി പ​​​രീ​​​ക്ഷ​​​യി​​​ലും പാ​​​ളി​​​ച്ച​​​ക​​​ളു​​​ണ്ടാ​​​യ​​​തോ​​​ടെ ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ൻ​​​ടി​​​എ​​​യ്ക്കെ​​​തി​​​രേ വീ​​​ണ്ടും പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി.

"വി​​​​​ശ്വ​​​​​ഗു​​​​​രു’​​​​​വെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും രാ​​​​​ജ്യ​​​​​ത്തെ ഒ​​​​​രു പ​​​​​രീ​​​​​ക്ഷ​​​​​പോ​​​​​ലും ന​​​​​ട​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ന്നും മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ​​​​​ന്പ്ര​​​​​ദാ​​​​​യ​​​​​ത്തെ​​​​​യും മോ​​​​​ദി​​​​​ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ന​​​​​ശി​​​​​പ്പി​​​​​ച്ചെ​​​​​ന്നും ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി എ​​​​​ക്സി​​​​​ൽ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. നി​​​​​ങ്ങ​​​​​ൾ ഭാ​​​​​വി ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന അ​​​​​തേ ത​​​​​ല​​​​​മു​​​​​റ​​​​​ത​​​​​ന്നെ നി​​​​​ങ്ങ​​​​​ളെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​യാക്കു​​​​​മെ​​​​​ന്നും രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ണ്. സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം മൂ​​​ന്ന്-​​​നാ​​​ല് മ​​​ണി​​​ക്കൂ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​ന​​​ത്ത വെ​​​യി​​​ലി​​​ൽ കാ​​​ത്തി​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യെ​​​ന്നാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Kerala

രാജിക്കു പിന്നാലെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

ന്യൂ​ഡ​ൽ​ഹി: രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ ആ​വ​ശ്യ​ങ്ങ​ൾ നി​ര​ത്തി ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ​വ​രു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. മ​ക​ൻ യ​തീ​ന്ദ്ര​യ്ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ മ​ക​ൻ യ​തീ​ന്ദ്ര​യ്ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കും പ്ര​ധാ​ന വ​കു​പ്പു​ക​ൾ ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​ വ​ച്ച​താ​യാ​ണ് സൂ​ച​ന. മ​ക​ന് ഉ​പ​മു​ഖ്യ​മ​ന്ത്രിസ്ഥാ​നം ന​ൽ​ക​ണ​മെ​ന്നതുൾ​പ്പെ​ടെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് മു​ന്നോ​ട്ടു​വ​ച്ച രാ​ജ്യ​സ​ഭാ സീ​റ്റ് സി​ദ്ധ​രാ​മ​യ്യ നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ൽ​ത്ത​ന്നെ തു​ട​രാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ത​ന്‍റെ ഒ​പ്പ​മു​ള്ള​വ​രെ പ​രി​ഗ​ണി​ക്ക​ണം എ​ന്ന​തട​ക്ക​മു​ള്ള ആവശ്യങ്ങൾ സി​ദ്ധ​രാ​മ​യ്യ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ട്.

സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല ച​ർ​ച്ച സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും പ​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും സം​സാ​രി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ലെ ഭ​ര​ണ​മാ​റ്റം സു​ഗ​മ​മാ​യി ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

 

National

വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു; സി​ദ്ധ​രാ​മ​യ്യ - രാ​ഹു​ൽ ഗാ​ന്ധി​ കൂ​ടി​ക്കാ​ഴ്ച നടന്നില്ല

ന്യൂ​ഡ​ൽ​ഹി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാൽ സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച നടന്നില്ല. നാ​ളെ രാ​വി​ലെ ഒൻപതിന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം ജ​യ്പൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ രാ​ഹു​ൽ ഗാ​ന്ധി നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ എട്ടാ​ണ്. അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നേ​തൃ​ത്വം സ​മ​യം ന​ൽ​കും. ഡ​ൽ​ഹി​യി​ൽ വ​ലി​യൊ​രു പ​ദ​വി​യും സി​ദ്ധ​രാ​മ​യ്ക്ക് മു​ന്നി​ൽ വ​ച്ചേ​ക്കും.

ഏ​റെ നാ​ള​ത്തെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച​ത്. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​രു​മെ​ന്നും ദേ​ശീ​യ പ​ദ​വി വ​ഹി​ക്കാ​ൻ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​ന്ത്രി പ​ദ​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​സ​ഭാ സീ​റ്റ് നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ന​ത് നി​ര​സി​ച്ചെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

പണപ്പെരുപ്പ മനുഷ്യൻ മോദി വീണ്ടും ആഞ്ഞടിക്കുന്നു: രാഹുൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ ഇ​ന്ധ​ന​വി​ല എ​ട്ടു രൂ​പ​യ്ക്ക​ടു​ത്ത് വ​ർ​ധി​പ്പി​ച്ച​തി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ൻ മോ​ദി വീ​ണ്ടും ആ​ഞ്ഞ​ടി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ പോ​ക്ക​റ്റു​ക​ൾ നി​ശ​ബ്‌​ദ​മാ​യി കൊ​ള്ള​ടി​ക്കാ​ൻ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റു​ക​ളാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ എ​ക്സി​ൽ പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക കൊ​ടു​ങ്കാ​റ്റ് വ​രു​ന്നു​ണ്ടെ​ന്ന് താ​ൻ മാ​സ​ങ്ങ​ളാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മൂ​ലം മോ​ദി​ജി എ​പ്പോ​ഴ​ത്തെ​യു​മെ​ന്ന​പോ​ലെ തി​ര​ക്കി​ലാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല എ​ട്ടു രൂ​പ വ​ർ​ധി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ, ശേ​ഷി​ക്കു​ന്ന സ​മ​യം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പോ​ക്ക​റ്റു​ക​ൾ ആ​ക്ര​മി​ക്കു​ക എ​ന്ന​താ​ണ് പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ന്‍റെ ഒ​രേ​യൊ​രു ജോ​ലി​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

 

National

സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിംഗ് ക്രമക്കേട്: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ (ഒ​​​എ​​​സ്എം) ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

സി​​​ബി​​​എ​​​സ്ഇ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഗു​​​രു​​​ത​​​ര​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നെ​​​ന്നും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​തെ പോ​​​കു​​​ന്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ത​​​ന്‍റെ ക​​​സേ​​​ര​​​യി​​​ൽ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ത​​​ന്‍റെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​ർ തെ​​​റ്റാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ട ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ നീ​​​തി​​​ക്കാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ ഐ​​​ടി സെ​​​ൽ അ​​​വ​​​നെ"രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ൻ’ എ​​​ന്നു മു​​​ദ്ര​​​കു​​​ത്തു​​​ക​​​യും "സോ​​​റോ​​​സ് ഏ​​​ജ​​​ന്‍റ്’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ത​​​ന്‍റെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ശ​​​ബ്‌​​​ദ​​​മു​​​യ​​​ർ​​​ത്തു​​​ന്പോ​​​ൾ ബി​​​ജെ​​​പി അ​​​വ​​​നെ ച​​​തി​​​യ​​​നാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ്. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന ആ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

എ​​​ന്നാ​​​ൽ മി​​​സ്റ്റ​​​ർ മോ​​​ദി ശ്ര​​​ദ്ധി​​​ച്ചു കേ​​​ട്ടു​​​കൊ​​​ള്ളൂ! ഈ ​​​യു​​​വ​​​ത്വം, ഈ ​​​ജെ​​​ൻസി ​​​നി​​​ങ്ങ​​​ളു​​​ടെ അ​​​ഹ​​​ങ്കാ​​​രം ത​​​ക​​​ർ​​​ക്കും-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 88 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 85 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സി​​​ബി​​​എ​​​സ്ഇ​​​യും മ​​​ന്ത്രാ​​​ല​​​യ​​​വും എ​​​ന്തു​​​കൊ​​​ണ്ട് ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചോ​​​ദി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് എ​​​ക്സ് പോ​​​സ്റ്റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

 

 

National

വ്യ​വ​സാ​യി​ക​ൾ​ക്ക് രാജ്യം വിറ്റുതുലച്ചു; മോദിയും അമിത്ഷായും രാ​ജ്യ​ദ്രോ​ഹി​ക​ളെന്ന് രാഹുൽഗാന്ധി

അ​മേ​ഠി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ചി​ല വ്യ​വ​സാ​യി​ക​ൾ​ക്ക് വി​റ്റു​തു​ല​യ്ക്കു​ക​യും ചെ​യ്ത ഇ​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ൾ ആ​ണെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ബി.​ആ​ർ.​അം​ബേ​ദ്ക​ർ, മ​ഹാ​ത്മ ഗാ​ന്ധി, നാ​രാ​യ​ണ​ഗു​രു, ക​ബീ​ർ, ഗു​രു​നാ​നാ​ക്ക്, വീ​ര പാ​സി തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ കൂ​ട്ടാ​യ ശ​ബ്ദ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വു​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്ന് രാ​ഹു​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

മോ​ദി​യും അ​മി​ത് ഷാ​യും ഇ​ന്ത്യ​യെ വി​ൽ​ക്കു​ക​യും ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ന​രേ​ന്ദ്ര​മോ​ദി ഹി​ന്ദു​സ്ഥാ​ന്‍റെ സ​മ്പ​ത്ത് മു​ഴു​വ​ൻ നി​ങ്ങ​ളു​ടെ പോ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത് അ​ദാ​നി​ക്കും അം​ബാ​നി​ക്കും കൈ​മാ​റി. ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രാ​ളെ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന​ല്ലാ​തെ മ​റ്റെ​ന്താ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

National

രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ, പ്ര​ധാ​ന​മ​ന്ത്രി ഇ​റ്റ​ലി​യി​ൽ മി​ഠാ​യി വി​ത​ര​ണം ചെ​യ്യു​ന്നു: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റ്റ​ലി​യി​ൽ മി​ഠാ​യി വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി 'മെ​ല​ഡി' മി​ഠാ​യി സ​മ്മാ​നി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത് യ​ഥാ​ർ​ത്ഥ നേ​തൃ​ത്വ​മ​ല്ലെ​ന്നും കേ​വ​ലം നാ​ട​ക​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി. "രാ​ജ്യ​ത്തി​ന് മേ​ൽ ക​ന​ത്ത സാ​മ്പ​ത്തി​ക കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​റ്റ​ലി​യി​ൽ പോ​യി ചോ​ക്ലേ​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​രും യു​വാ​ക്ക​ളും സ്ത്രീ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി റീ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലും ബി​ജെ​പി നേ​താ​ക്ക​ൾ അ​തി​ന് കൈ​യ്യ​ടി​ക്കു​ന്ന തി​ര​ക്കി​ലു​മാ​ണ്. ഇ​തൊ​രു നാ​യ​ക​ന്‍റെ ല​ക്ഷ​ണ​മ​ല്ല, വെ​റും നാ​ട​ക​മാ​ണ്," രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജോ​ർ​ജി​യ മെ​ലോ​നി ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ എ​ക്സ് പേ​ജി​ൽ 12 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മി​ക​ച്ചൊ​രു സ​മ്മാ​ന​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ് മെ​ലോ​നി ഒ​രു പാ​ക്ക​റ്റ് 'മെ​ല​ഡി' മി​ഠാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ കാ​ണി​ക്കു​ക​യും, പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ​തി​രെ രാ​ഷ്ട്രീ​യ ആ​യു​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

National

എ​ൽ​ടി​ടി​ഇ സ്ഥാ​പ​ക​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്; രാ​ഹു​ൽ ഗാ​ന്ധി​യെ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി, വി​ശ​ദീ​ക​ര​ണ​വു​മാ​യി ടി​വി​കെ

ചെ​ന്നൈ: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ സ്ഥാ​പ​ക​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് ആ​ദ​ര​മ​ർ​പ്പി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദം. ത​മി​ഴ്‌​നാ​ട്ടി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക​ക്ഷി​ക​ൾ സാ​ധാ​ര​ണ​യാ​യി പ്ര​ഭാ​ക​ര​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​റു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ജ​യ്‌​യു‌​ടെ ഈ ​ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ന് കാ​ര​ണ​ക്കാ​ർ എ​ൽ​ടി​ടി​ഇ ആ​ണെ​ന്ന കാ​ര്യം രാ​ഹു​ൽ ഗാ​ന്ധി​യെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ബി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

"മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ വ​ധി​ച്ച എ​ൽ​ടി​ടി​ഇ ത​ല​വ​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന് ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി ആ​ദ​ര​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ൽ ഒ​രു പ​ങ്ക് കി​ട്ടു​ന്ന​തു​വ​രെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​തി​ൽ ഒ​രു പ്ര​ശ്ന​വു​മു​ണ്ടാ​കി​ല്ല. ഡി​എം​കെ​യും എ​ൽ​ടി​ടി​ഇ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ്, എ​ന്നി​ട്ടും അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല," ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

1991ലെ ​രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ പ്ര​ഭാ​ക​ര​നെ​യാ​ണ് പ്ര​ധാ​ന പ്ര​തി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ ​കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ എ​ൽ​ടി​ടി.​ഇ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യെ പ്ര​തി​രോ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. വി​ജ​യ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ്ര​ഭാ​ക​ര​ന്‍റെ പേ​ര് എ​വി​ടെ​യും നേ​രി​ട്ട് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ത​മി​ഴ് വം​ശ​ജ​ർ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട 'മു​ള്ളി​വൈ​ക്ക​ൽ' ദു​ര​ന്ത​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ച​തെ​ന്ന് പാ​ർ​ട്ടി വി​ശ​ദീ​ക​രി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​നെ ഓ​ർ​മി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു മ​നു​ഷ്യ​ത്വ​മു​ള്ള നേ​താ​വി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രും ഇ​ന്ത്യ​യി​ലെ ഒ​രു വി​ഭാ​ഗം ത​മി​ഴ് ജ​ന​ത​യും മേ​യ് 18 'മു​ള്ളി​വൈ​ക്ക​ൽ അ​നു​സ്മ​ര​ണ ദി​ന​മാ​യി' (ത​മി​ഴ് വം​ശ​ഹ​ത്യ അ​നു​സ്മ​ര​ണ ദി​നം) ആ​ച​രി​ച്ചു​വ​രു​ന്നു​ണ്ട്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​യാ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യാ​റ്. എ​ന്നാ​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍‌​യു​ടെ ഈ ​നീ​ക്കം ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

International

നോ​ർ​വേ​യി​ൽ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി; വീ​ഡി​യോ പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി, പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ടു​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഓ​സ്‌​ലോ: നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ന്നു​നീ​ങ്ങി​യ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും, ഇ​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി മാ​റി​യ​ത്.

ഓ​സ്‌​ലോ​യി​ൽ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജൊ​നാ​സ് ഗ​ർ സ്റ്റോ​റു​മാ​യി ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണ​മെ​ന്ന് നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ളെ ഗൗ​നി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

"പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ലോ​ക​ത്ത് ഏ​റ്റ​വും സ്വ​ത​ന്ത്ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന രാ​ജ്യ​ത്തു​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ നി​ങ്ങ​ളെ​ന്തു​കൊ​ണ്ട് ത​യ്യാ​റാ​കു​ന്നി​ല്ല?"​എ​ന്ന് ഹെ​ല്ലെ ലിം​ഗ് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

പി​ന്നീ​ട് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ, "ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു, ഞാ​ൻ അ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​മി​ല്ല" എ​ന്ന് ഹെ​ല്ലെ ലിം​ഗ് എ​ഴു​തി. ലോ​ക പ​ത്ര​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ നോ​ർ​വേ ഒ​ന്നാം സ്ഥാ​ന​ത്തും ഇ​ന്ത്യ 157-ാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന കാ​ര്യ​വും അ​വ​ർ പോ​സ്റ്റി​ൽ ഓ​ർ​മി​പ്പി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന വേ​ള​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്."​ഒ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ലാ​ത്ത​പ്പോ​ൾ ഒ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടു​മ്പോ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ​യ്ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു.

 

Kerala

ക​ഠി​ന​കാ​ലം വ​രു​ന്നു, വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വീ​ശും; രാ​ജ്യ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വൈ​കാ​തെ വീ​ശു​മെ​ന്നും ക​ഠി​ന​കാ​ല​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ൽ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​യ അ​ദാ​നി​യും അം​ബാ​നി​യു​മെ​ല്ലാം ത​ക​രു​മെ​ന്നും പ്ര​വ​ചി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​താ​ണ് രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​മെ​ന്നും രാ​ഹു​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ​ക്കാ​രോ​ട് വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വ​ന്തം വി​ദേ​ശ​യാ​ത്ര​ക​ൾ ക​ഴി​ഞ്ഞി​ട്ട് ഒ​ന്നി​നും നേ​ര​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു.

ഇ​ന്ന് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി​യു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​രു​ട്ട​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​ണ് വി​ല കൂ​ട്ടി​യ​ത്. ലീ​റ്റ​റി​ന് 90 പൈ​സ വീ​ത​മാ​ണ് കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 111 രൂ​പ 71 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല 100 ക​ട​ന്നു. പു​തി​യ നി​ര​ക്കു​ക​ൾ രാ​വി​ലെ മു​ത​ൽ നി​ല​വി​ൽ വ​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. പ​തി​ന​ഞ്ചാം തീ​യ​തി പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂ​ന്നു രൂ​പ വീ​തം കൂ​ട്ടി​യി​രു​ന്നു. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 109 രൂ​പ 73 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 98 രൂ​പ 63 പൈ​സ​യാ​യി.

National

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണ്; മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ശ​ബ്ദ​ത​യെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​ടി​യ​ന്ത​ര​മാ​യി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ച്ച ഇ​ത്ര​യും വ​ലി​യൊ​രു വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കാ​ണ്ടാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. 

കേ​ര​ള മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​ന​യ​ത്തി​ന് ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും വ​ഴ​ങ്ങാ​തി​രു​ന്ന എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ ഒ​ടു​വി​ൽ ത​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ നി​ന്നും മാ​റി നി​ന്ന​ത് രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ ആ​ണെ​ന്നാ​ണ് വി​വ​രം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി​യും വേ​ണു​ഗോ​പാ​ലും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഏ​താ​ണ്ട് ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ളാ​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന ഘ​ട്ട​ത്തി​ലാ​ണി​ത്.

2022 ൽ ​എ​ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യ 84 കാ​ര​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ദീ​ർ​ഘ യാ​ത്ര​ക​ൾ​ക്കോ ച​ർ​ച്ച​ക​ൾ​ക്കോ ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​ര​മാ​ധ്യ​ക്ഷ പ​ദം കെ.​സി​യ്ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​വ​സാ​നം ഘ​ട്ടം വ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന വി​ഷ​യ​ത്തി​ൽ താ​ൻ പി​ന്നോ​ട്ടി​ല്ല എ​ന്ന് ഉ​റ​ച്ചു​നി​ന്ന വേ​ണു​ഗോ​പാ​ൽ ഒ​ടു​വി​ൽ ഹൈ​ക്ക​മാ​ൻ​ഡ് മു​ൻ​കൈ​യെ​ടു​ത്ത് കേ​ര​ള​ത്തി​ൽ ര​ണ്ട് ദി​വ​സം മു​മ്പ് ന​ട​ത്തി​യ അ​വ​സാ​ന​ഘ​ട്ട സ​ർ​വേ​യു​ടെ ഫ​ലം പൂ​ർ​ണ​മാ​യും ത​നി​ക്കെ​തി​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് പ​ദ​വി ഏ​താ​ണ്ട് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പി​ന്മാ​റി​യ​ത്.

മാ​ത്ര​മ​ല്ല വ​രു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ ആ​റ് മ​ന്ത്രി​മാ​രെ​യും ചോ​ദി​ക്കു​ന്ന വ​കു​പ്പും കെ.​സി. ഗ്രൂ​പ്പി​ന് വാ​ഗ്ദാ​നം ചെ​യ്ത​താ​യി​ട്ടാ​ണ് അ​റി​വ്. നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​തെ, വ​ൻ വി​ജ​യം യു​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ പ​രി​ഹ​രി​ക്കാം എ​ന്നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ ക​രു​തി​യ​ത്.

മാ​ത്ര​മ​ല്ല അ​ത് ന​ട​ന്നി​ല്ലെ​ങ്കി​ൽ ത​ന്‍റെ രാ​ഷ്ട്രീ​യ ആ​ത്മ​ഹ​ത്യ​യ്ക്ക് തു​ല്യ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും അ​റി​യാ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ത​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​കു​മെ​ന്ന് അ​ദ്ദേ​ഹ​വും ഗ്രൂ​പ്പും ക​രു​തി​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണ​ത്തി​ലും കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ലും സ്വാ​ധീ​ന​വും പി​ന്തു​ണ​യും കൃ​ത്യ​മാ​യി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് കെ.​സി. കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ഇ​ട​പെ​ട്ട​തും തെ​ര​ഞ്ഞെ​ടു​പ്പി​നെ വ​ൻ​തോ​തി​ൽ സ​ന്നാ​ഹ​ങ്ങ​ളൊ​രു​ക്കി​യ​തും. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​ക​ളി​ൽ നി​ന്നു​ള​ള പി​ന്തു​ണ കു​റ​വും ജ​ന​വി​കാ​ര​വും ആ​ണ് കെ.​സി​യു​ടെ പ​ദ്ധ​തി​ക​ളെ ത​കി​ടം മ​റി​ച്ച​ത്.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ ഏ​ഴ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി ഏ​ഴ് വ​ർ​ഷം ആ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​രാ​നാ​കു​ക. സ​ച്ചി​ൻ പൈ​ല​റ്റി​നെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ശേ​ഷം എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി​ച്ച് തെ​ക്ക്-​വ​ട​ക്ക് സ​മ​വാ​ക്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത.

 

 

Kerala

കെ​സി​യെ വി​ളി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി; ഡ​ൽ​ഹി​യി​ൽ തി​ര​ക്കി​ട്ട‌ നീ​ക്ക​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​ളി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. രാ​ഹു​ൽ ഗാ​ന്ധി​യു‌​ടെ സു​നേ​രി ബാ​ഗി​ലെ അ​ഞ്ചാം ന​മ്പ​ർ ​വ​സ​തി​യി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള  ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി.​ഡി സ​തീ​ശ​ൻ ത​ല​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം എ​ന്താ​ണെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ​ക്കും വ്യ​ക്ത​ത​യി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല.

നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രും. തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

National

രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി; അ​ക്ഷ​മ​രാ​യി ജ​നം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും സൂ​ച​ന​യൊ​ന്നു​മി​ല്ല.

നി​ല​വി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നാ​ളെ​യാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ-​ഖാ​ർ​ഗെ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു; തീ​രു​മാ​നം ഉ​ട​ൻ?

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യു​ള്ള ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു.

കേ​ര​ളം ഉ​റ്റു​നൊ​ക്കു​ന്ന തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. എ​ന്നാ​ൽ ആ​രാ​കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന ഒ​രു സൂ​ച​ന​യും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

Kerala

രാ​ഹു​ൽ എ​ത്തി; മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ട​ൻ?

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ യോ​ഗ​ത്തി​നാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി.

കേ​ര​ളം ഉ​റ്റു​നൊ​ക്കു​ന്ന യോ​ഗം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. എ​ഐ​സി​സി സം​ഘ​ട​നാ കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ലി​നെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

Kerala

ഡ​ൽ​ഹി​യി​ലേ​യ്ക്ക് ക​ണ്ണും​ന​ട്ട് കേ​ര​ളം; ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ച​ര​യ്ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യും രാഹുൽ ഗാന്ധിയും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച അഞ്ചരയ്ക്ക് ന​ട​ക്കും.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

 

 

Kerala

ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; കെ.​സി​യെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ളം മാ​പ്പു​ത​രി​ല്ല

ക​ൽ​പ്പ​റ്റ: ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ടി​നെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും മ​റ​ന്നേ​ക്കൂ എ​ന്നും ഇ​നി ഇ​വി​ടെ​നി​ന്ന് ജ​യി​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​രു​ടെ​യും പേ​രി​ല്ലാ​തെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പോ​സ്റ്റ​റു​ക​ൾ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ഗ്രൂ​പ്പ് പോ​ര് തെ​രു​വി​ലേ​ക്ക് പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

National

സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം; വി​യോ​ജ​ന കു​റി​പ്പെ​ഴു​തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​യോ​ജ​ന കു​റി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​യോ​ജ​ന കു​റി​പ്പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും, ഇ​ന്ന് യോ​ഗ​ത്തി​ലാ​ണ് ചി​ല വി​വ​ര​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യെ സ​ർ​ക്കാ​ർ നി​ര​ന്ത​രം ദു​രു​പ​യോ​ഗം ചെ​യ്തു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശ​ക​രെ​യു​മെ​ല്ലാം സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

നി​ല​വി​ലെ സി​ബി​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ സൂ​ദി​ന്‍റെ കാ​ലാ​വ​ധി മെ​യ് 24ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം. പ്ര​വീ​ൺ സൂ​ദി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

National

അ​മൃ​ത​കാ​ലം വി​ഷ​കാ​ല​മാ​യി മാ​റി'; നീ​റ്റ് റ​ദ്ദാ​ക്കി​യ​തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 'അ​മൃ​ത​കാ​ലം' രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് 'വി​ഷ​കാ​ല'​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

അ​ഴി​മ​തി നി​റ​ഞ്ഞ ബി​ജെ​പി ഭ​ര​ണ​കൂ​ടം 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ത്യാ​ഗ​വും സ്വ​പ്ന​ങ്ങ​ളു​മാ​ണ് ത​ക​ർ​ത്ത​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. പ​ല മാ​താ​പി​താ​ക്ക​ളും ക​ടം വാ​ങ്ങി​യും ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു​മാ​ണ് മ​ക്ക​ളെ പ​ഠി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​തൊ​രു ഭ​ര​ണ​പ​ര​മാ​യ പ​രാ​ജ​യം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ഭാ​വി​ക്ക് നേ​രെ​യു​ള്ള കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. പേ​പ്പ​ർ മാ​ഫി​യ​ക​ൾ എ​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ന്നു, ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ത്യ​സ​ന്ധ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രീ​ക്ഷ​ക​ൾ ഇ​പ്പോ​ൾ ഒ​രു 'ലേ​ല​മാ​യി' മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​ന് പ​ക​രം പ​ണ​വും സ്വാ​ധീ​ന​വു​മാ​ണ് ഒ​രാ​ളു​ടെ ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് എ​ന്ത് അ​ർ​ത്ഥ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ അ​ട്ടി​മ​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ആ​രാ​കും മു​ഖ്യ​മ​ന്ത്രി?; തീ​രു​മാ​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും രാ​ഹു​ൽ​ഗാ​ന്ധി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. ഒ​രോ നേ​താ​ക്ക​ളു​മാ​യും വെ​വ്വേ​റെ​യാ​ണ് രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ​ത്തും. തു​ട​ർ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ല്ലാ കാ​ര്യ​ങ്ങ​ളും രാ​ഹു​ൽ​ഗാ​ന്ധി​യെ അ​റി​യി​ച്ചു. ചി​ല സം​ശ​യ​ങ്ങ​ൾ രാ​ഹു​ൽ ചോ​ദി​ച്ചു. അ​തി​നു മ​റു​പ​ടി പ​റ​ഞ്ഞു. ക​ഴി​യു​ന്ന​തും വേ​ഗം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു.

പ​റ​യാ​നു​ള്ള​തെ​ല്ലാം രാ​ഹു​ൽ വി​ശ​ദ​മാ​യി കേ​ട്ട​താ​യും തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് നി​ല​പാ​ടെ​ന്ന് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഘ​ട​ക​ക്ഷി​ക​ൾ​ക്ക് ഇ​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും എം.​എം. ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ല്‍ ഒ​മ്പ​താം ദി​വ​സ​വും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കാ​ത്ത​തി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ അ​തൃ​പ്തി​യു​ണ്ട്. പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

National

'നീ​റ്റ് ഇ​പ്പോ​ൾ ഒ​രു പ​രീ​ക്ഷ​യ​ല്ല, ലേ​ല​മാ​ണ്'; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നീ​റ്റ് പ​രീ​ക്ഷ ഇ​പ്പോ​ൾ ഒ​രു പ​രീ​ക്ഷ​യ​ല്ലെ​ന്നും മ​റി​ച്ച് മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന ഒ​രു 'ലേ​ല​മാ​യി' മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ സ​ർ​ക്കാ​ർ അ​പ​ഹ​സി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. പ​ണ​മു​ള്ള​വ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​ർ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം മെ​റി​റ്റ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​താ​ര്യ​മാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും പ​രീ​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ൻ​ടി​എ​യു​ടെ​യും പ​രാ​ജ​യ​മാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യ ഉ​ട​നെ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​തെ അ​ത് മൂ​ടി​വെ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ദ്യം ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നീ​തി​ക്കാ​യി പോ​രാ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ഈ ​വി​ഷ​യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സി​ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ എ​ൻ​എ​സ്‌​യു​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പ​രീ​ക്ഷാ അ​ട്ടി​മ​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാണ് പ്ര​തി​ഷേ​ധ​ക്കാ​രുടെ ആവശ്യം. 

National

സ്വർണം വാങ്ങരുത്: പ്രധാനമന്ത്രിയുടെ അഭ്യർഥന പരാജയത്തിന്‍റെ തെളിവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്‍റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു.

സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.

എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

National

കേ​ര​ള​ത്തി​ൽ 'കെ​സി' യു​ഗം? മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; ഹൈ​ക്ക​മാ​ൻ​ഡ് നീ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ല​വി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണ് മു​ൻ​തൂ​ക്കം.

ഇ​ന്നോ നാ​ളെ​യോ ത​ന്നെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ഇ​തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. അ​നു​ന​യ ഫോ​ർ​മു​ല​യു​ടെ ഭാ​ഗ​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്കി.

കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ അം​ഗീ​ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി സോ​ണി​യാ ഗാ​ന്ധി​യു​മാ​യി ന​ട​ത്തു​ന്ന ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

 

National

ടി​വി​കെ​യെ പി​ന്തു​ണ​ച്ച​ത് ഡി​എം​കെ​യെ അ​റി​യി​ച്ച ശേ​ഷം; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്  

 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ ടി​വി​കെ നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. ഡി​എം​കെ നേ​തൃ​ത്വ​ത്തോ​ട് സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

ടി​വി​കെ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ പി​ന്തു​ണ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സെ​ല്‍​വ​പെ​രു​ന്ത​ഗെ അ​റി​യി​ച്ചു. ത​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യ​ത് ഡി​എം​കെ​യെ അ​റി​യി​ക്കാ​തെ​യ​ല്ലെ​ന്നും ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഡി​എം​കെ ഖ​ജാ​ന്‍​ജി ടി.​ആ​ര്‍. ബാ​ലു​വി​നോ​ടും രാ​ഹു​ല്‍ ഗാ​ന്ധി ക​നി​മൊ​ഴി​യോ​ടും സം​സാ​രി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ പ​റ​ഞ്ഞു.

ര​ണ്ടാം ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഗ​ണി​ക്കും. ഏ​ത് വ​കു​പ്പു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക എ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണം; ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം, പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ന്ധ​ന വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യും നി​യ​ന്ത്ര​ണ​വും പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ 9,400 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഇ​ത് വി​ദേ​ശ നാ​ണ​യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നും യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക ആ​ഘാ​തം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. മെ​ട്രോ ട്രെ​യി​നു​ക​ൾ ല​ഭ്യ​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. കാ​ർ​പൂ​ളിം​ഗ് രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ഇ​ന്ധ​ന ലാ​ഭ​ത്തി​നാ​യി കോ​വി​ഡ് കാ​ല​ത്തെ പോ​ലെ 'വ​ർ​ക്ക് ഫ്രം ​ഹോം'​ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ൾ എ​ന്നി​വ വീ​ണ്ടും ന​ട​പ്പി​ലാ​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. രാ​ജ്യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണ്ണം വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

സോ​ളാ​ർ പ​വ​ർ, എ​ഥ​നോ​ൾ മി​ശ്രി​തം ചേ​ർ​ത്ത പെ​ട്രോ​ൾ, സി​എ​ൻ​ജി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന വ​ര​വി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക്രൂ​ഡ് ഓ​യി​ൽ വി​ല ആ​ഗോ​ള വി​പ​ണി​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ൽ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ഊ​ർ​ജ്ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​മൊ​രു ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

സെ​ക്കു​ല​റി​സം' മ​ന്ത്ര​മാ​ക്കി വി​ജ​യ്; രാ​ഹു​ലു​മാ​യി വേ​ദി പ​ങ്കി​ട്ടു; ഇ​ന്ത്യ സ​ഖ്യ​ത്തി​ലേ​ക്കോ പു​തി​യ ത​മി​ഴ് മു​ഖ്യ​മ​ന്ത്രി?

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ വി​ജ​യ്, ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി​യെ 'സ​ഹോ​ദ​ര​ൻ' എ​ന്നാ​ണ് വി​ജ​യ് വി​ശേ​ഷി​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ 'മ​തേ​ത​ര​ത്വം' എ​ന്ന വാ​ക്കി​നാ​ണ് വി​ജ​യ് ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​യ​ത്.

മ​തേ​ത​ര വി​രു​ദ്ധ ശ​ക്തി​ക​ളു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് വ​ലി​യ ആ​വേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി വി​ജ​യ് വേ​ദി പ​ങ്കി​ട്ട​ത് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി. "എ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി" എ​ന്നാ​ണ് വി​ജ​യ് അ​ദ്ദേ​ഹ​ത്തെ സം​ബോ​ധ​ന ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്.

മ​തേ​ത​ര ശ​ക്തി​ക​ളു​ടെ ഐ​ക്യ​ത്തെ​ക്കു​റി​ച്ച് വി​ജ​യ് സം​സാ​രി​ച്ച​തോ​ടെ അ​ദ്ദേ​ഹം ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മോ എ​ന്ന ചോ​ദ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഡി​എം​കെ സ​ഖ്യം വി​ട്ട് കോ​ൺ​ഗ്ര​സ് വി​ജ​യ്‌​ക്കൊ​പ്പം ചേ​ർ​ന്ന​ത് ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യൊ​രു അ​ധി​കാ​ര​മാ​റ്റ​ത്തി​നാ​ണ് വ​ഴി​തെ​ളി​ച്ച​ത്. "ഞാ​ൻ മാ​ത്ര​മാ​യി​രി​ക്കും ഏ​ക അ​ധി​കാ​ര​കേ​ന്ദ്രം" എ​ന്ന വി​ജ​യ്‌​യു​ടെ പ്ര​ഖ്യാ​പ​നം ഭ​ര​ണ​ത്തി​ൽ ത​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ്. 

 

 

National

കേ​ര​ള മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ൽ? രാ​ഹു​ൽ ഗാ​ന്ധി​ക്ക് താ​ൽ​പ​ര്യം കെ.​സി​യി​ൽ; എ​തി​ർ​പ്പു​മാ​യി വി.​ഡി. സ​തീ​ശ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ ഉ​ജ്വ​ല വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ഡ​ൽ​ഹി​യി​ൽ സ​ജീ​വ​മാ​കു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള എം​പി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് താ​ൽ​പ​ര്യ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​പാ​യി രാ​ഹു​ൽ ഗാ​ന്ധി വേ​ണു​ഗോ​പാ​ലു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​ര് ഉ​യ​രു​ന്ന​തി​നെ​തി​രെ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യ​ത് ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടേ​റ്റി​യി​ട്ടു​ണ്ട്. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ വേ​ണു​ഗോ​പാ​ൽ എം​എ​ൽ​എ​മാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് സ​തീ​ശ​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.

നെ​ന്മാ​റ, ക​ഴ​ക്കൂ​ട്ടം, വ​ട​ക്കാ​ഞ്ചേ​രി, നെ​ടു​മ​ങ്ങാ​ട്, ചേ​ർ​ത്ത​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ശ്ച​യി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ യു​ഡി​എ​ഫി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​യെ​ന്നും സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

National

ത​മി​ഴ​ക​ത്തി​ന്‍റെ ത​ലൈ​വ​രായി വി​ജ​യ്; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

ചെ​ന്നൈ: ത​മി​ഴ്‌നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ന്ന​ത്.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​റാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.

വി​പു​ല​മാ​യ ച​ട​ങ്ങാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കാ​ൻ വി​ജ​യ്‌​യു​ടെ കു​ടും​ബാ​ഗ​ങ്ങ​ളും ടി​വി​കെ പ്ര​വ​ർ​ത്ത​ക​രും സി​നി​മാ താ​ര​ങ്ങ​ളും അ​ട​ക്കം വ​ലി​യ നി​ര​യാ​ണ് എ​ത്തി​യ​ത്. 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ​യു​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്.

വി​ജ​യ്ക്കൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് ഒ​മ്പക് മ​ന്ത്രി​മാ​രാ​ണ്. നി​ല​വി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ലി​സ്റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രി​ല്ല. കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രെ വി​ശ്വാ​സ​വോ​ട്ടി​ന് ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക.

ഒ​മ്പ​ത് മ​ന്ത്രി​മാ​രി​ല്‍ ഒ​രു വ​നി​താ മ​ന്ത്രി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സെ​ല്‍​വി എ​സ്. കീ​ർ​ത്ത​ന എ​ന്ന 29 വ​യ​സു​കാ​രി. എ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ന്ത്രി എ​ന്ന പ്ര​ത്യേ​ക​ത​യും കീ​ർ​ത്ത​ന​യ്ക്കു​ണ്ട്. ശി​വ​കാ​ശി​യി​ല്‍ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് കീ​ർ​ത്ത​ന. ടി​വി​കെ​യു​ടെ പ്രാ​യം കു​റ​ഞ്ഞ വ​നി​ത എം​എ​ൽ​എ​യും കൂ​ടി​യാ​ണ്. പൊ​ളി​റ്റി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​യി​രു​ന്നു.

മ​റ്റ് മ​ന്ത്രി​മാ​ർ: എ​ൻ. ആ​ന​ന്ദ്, കെ.​എ. സെ​ങ്കോ​ട്ട​യ്യ​ൻ, കെ.​ജി. അ​രു​ൺ​രാ​ജ്, ആ​ധ​വ് അ​ർ​ജു​ന, പി. വെ​ങ്ക​ട്ട​ര​മ​ണ​ൻ, രാ​ജ്‌​മോ​ഹ​ൻ, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ, ഡോ.​കെ.​ടി. പ്ര​ഭു.

 

 

 

Kerala

ഡ​ൽ​ഹി​യി​ലെ​ത്തി രാ​ഹു​ലി​നെ​യും ഖാ​ർ​ഗെ​യേ​യും ക​ണ്ടു; താ​ൻ സ​ന്തോ​ഷ​വാ​നെ​ന്ന് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ മു​തി​ര്‍​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഡ​ല്‍​ഹി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ സോ​ണി​യാ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കേ​ര​ള​ത്തി​ൽ നേ​ടി​യ വ​ൻ വി​ജ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചെ​ന്നും താ​ൻ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്കാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ വി​ശ​ദീ​ക​ര​ണം. സാ​ധാ​ര​ണ പു​തി​യ എ​ഐ​സി​സി ഓ​ഫീ​സാ​യ ഇ​ന്ദി​ര ഭ​വ​നി​ല്‍ ന​ട​ക്കാ​റു​ള്ള യോ​ഗം സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നേ​താ​ക്ക​ളു​മാ​യി ചെ​ന്നി​ത്ത​ല​ക്ക് നേ​രി​ട്ട് സം​സാ​രി​ക്കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്ഥാ​ന​ത്ത് എ​ത്തും. ഇ​തേ വി​മാ​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യും തി​രി​കെ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​കയെന്നതും ശ്രദ്ദേയമാണ്.

National

രാഹുലിനെ കേൾക്കാതിരുന്നത് മമതയുടെ പിഴവ്: സഞ്ജയ് റൗത്ത്

മും​​​ബൈ: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ കേ​​​ൾ​​​ക്കാ​​​തി​​​രു​​​ന്ന​​​തും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​യ്ക്കു ശ്ര​​​മി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കു സം​​​ഭ​​​വി​​​ച്ച വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളെ​​​ന്നു ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്ത്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ്യത്യസ്തമാ​​​യേ​​​നെ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​മ​​​ല്ല. തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ട്ടു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും എം.​​​കെ. സ്റ്റാ​​​ലി​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​വി ശോ​​​ഭ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗാ​ര​ന്‍റി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി​യെ ആ​ദ​ര​വോ​ടെ കാ​ണു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗാ​ര​ന്‍റി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു പോ​സി​റ്റീ​വ് അ​ജ​ണ്ട മു​ന്നോ​ട്ടു​വ​ച്ചു​കൊ​ണ്ടാ​ണ് ത​ങ്ങ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ആ ​പോ​സി​റ്റീ​വ് അ​ജ​ൻ​ഡ​യെ​യും ഗാ​ര​ന്‍റി​യെ​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു.

ഈ ​വി​ജ​യ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കു​ക​യ​ല്ല, ഈ ​വി​ജ​യ​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

National

കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡൽഹി: കേരളത്തിലെ യുഡിഎഫിന്‍റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യുഡിഎഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുൽ വ്യക്തമാക്കി. കേരളം വലിയ മികവുള്ള സംസ്ഥാനമാണെന്നും ആ മികവിനെ ശരിയായ ദിശയിൽ ഉപയോഗിക്കാൻ കാഴ്ചപ്പാടുള്ള ഒരു യുഡിഎഫ് സർക്കാർ ഇനി കൂടെയുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി.

കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

ജനങ്ങൾ അർപ്പിച്ച ഈ വിശ്വാസമായിരിക്കും വരും വർഷങ്ങളിൽ യുഡിഎഫ് മുന്നണിയുടെ വഴികാട്ടിയെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. വരും വർഷങ്ങളിൽ സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക ഉറപ്പ് നൽകി. ‌

പ്രോഗ്രസീവ് കേരളം എന്ന ആശയം ഓരോ വീട്ടിലും എത്തിച്ച സഹപ്രവർത്തകർക്ക് പ്രത്യേക നന്ദിയും പ്രിയങ്ക അറിയിച്ചു.

National

'നാ​രി വ​ന്ദ​ന'​യു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു; ബി​ജെ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ബ​ന​സ്കാ​ന്ത​യി​ൽ ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​ഷ് വി​ശ്വ​ക​ർ​മ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. കോ​ൺ​ഗ്ര​സ് വ​നി​താ എം​പി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ സം​സാ​ര​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

സ്ത്രീ​ക​ളെ ആ​ദ​രി​ക്കു​ന്നു​വെ​ന്ന ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം വെ​റും പൊ​ള്ള​യാ​ണെ​ന്ന് ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്ന​താ​യി രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ സ്ത്രീ​ക​ളോ​ടു​ള്ള യ​ഥാ​ർ​ത്ഥ മ​നോ​ഭാ​വ​മാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ വാ​ക്കു​ക​ൾ സ്ത്രീ​ത്വ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ന​സ്കാ​ന്ത​യി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജ​ഗ​ദീ​ഷ് വി​ശ്വ​ക​ർ​മ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് എം​പി​ക്കെ​തി​രെ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന വ്യ​ക്തി​ഹ​ത്യ​യാ​ണെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ഇ​തി​നോ​ട​കം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രാ​നി​രി​ക്കെ, ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ രം​ഗ​ത്ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ ​സു​ര​ക്ഷ​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും ബി​ജെ​പി പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​ത​ന്നെ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

National

ആ​ദ്യം ഗ്യാ​സ് അ​ടു​ത്ത​ത് പെ​ട്രോ​ൾ, ഡീ​സ​ൽ; കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല​വ​ർ​ധ​നയി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ചൂ​ട​റി​യു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യം ഗ്യാ​സ് അ​ടു​ത്ത​താ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി മു​ത​ൽ ഇ​തു​വ​രെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1380 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​താ​ണ് ഇ​ല​ക്ഷ​ൻ ബി​ല്ല്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സം വി​ല​യി​ൽ ഉ​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം 81 ശ​ത​മാ​ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ശ്വാ​സം ക​ഴി​ഞ്ഞു​വെ​ന്നും വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ചൂ​ട് വ​രു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

മാ​സാ​ദ്യ​മാ​യ ഇ​ന്ന് 993 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല​യി​ൽ ഉ​ണ്ടാ​യ​ത്. അ​തേ​സ​മ​യം ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു കാ​ണു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

National

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ത​മി​ഴ്നാ​ട്ടി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‌ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു. അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ൽ ച​ർ​ച്ച​ക​ളി​ൽ ഇ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ട്. ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. അ​ത്ത​രം വി​ഷ​യ​മു​യ​ർ​ന്നാ​ൽ രാ​ഹു​ലും സോ​ണി​യ​യും താ​നും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക സോ​ണി​യ ഗാ​ന്ധി ആ​ണെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരേ രാഹുൽ ഗാന്ധി; "പ്ര​കൃ​തി​ക്കും ഗോ​ത്ര പൈ​തൃ​ക​ത്തി​നും എ​തി​രാ​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​വും അ​ഴി​മ​തി​യും''

ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ ഗ്രേ​റ്റ് നി​ക്കോ​ബാ​ർ പ​ദ്ധ​തി പ്ര​കൃ​തി​ക്കും ഗോ​ത്ര പൈ​തൃ​ക​ത്തി​നും എ​തി​രാ​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​വും അ​ഴി​മ​തി​യു​മാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം സ​മൂ​ഹമാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്കെ​തി​രേ രാ​ഹു​ൽ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്. "വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഷ​യി​ൽ മ​റ​ച്ചു​വ​ച്ച നാ​ശം’ എ​ന്നാ​ണ് പ​ദ്ധ​തി​യെ രാ​ഹു​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന, സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് 81,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

അ​ന്താ​രാ​ഷ്‌​ട്ര ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ടെ​ർ​മി​ന​ൽ, പ​വ​ർ പ്ലാ​ന്‍റ്, ടൗ​ണ്‍ഷി​പ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ഈ ​വി​പു​ല​മാ​യ വി​ക​സ​നം സ​മു​ദ്ര​വ്യാ​പാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള ഈ ​ദ്വീ​പി​ന്‍റെ സ്ഥാ​നം അ​ന്താ​രാ​ഷ്‌​ട്ര ക​പ്പ​ൽ​ഗ​താ​ഗ​ത​ത്തി​ൽ ഇ​ന്ത്യ​ക്കു വ​ലി​യ സ്വാ​ധീ​നം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​രു​തു​ന്നു. എ​ന്നാ​ൽ, പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ 160 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മ​ഴ​ക്കാ​ടു​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​തും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തും വ​രും​ത​ല​മു​റ​ക​ളോ​ടു ചെ​യ്യു​ന്ന അ​നീ​തി​യാ​ണെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ക്കു​ന്നു. കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണു വി​ക​സ​ന​മെ​ന്ന പേ​രി​ൽ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​തെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

National

"വം​ശ​പാ​ര​മ്പ​ര്യ​ത്തേ​ക്കാ​ൾ വ​ലു​ത് വി​ക​സ​ന​രേ​ഖ​ക​ൾ"; മോ​ദി​യെ പി​ന്തു​ണ​ച്ച് ഇ​ലോ​ൺ മ​സ്കി​ന്‍റെ 'ഗ്രോ​ക്ക്' എ​ഐ

ന്യൂ​ഡ​ൽ​ഹി: വോ‌​ട്ട​വ​കാ​ശ​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രു​ന്നു​വെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് ആ​രെ​യാ​കും പി​ന്തു​ണ​യ്ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യ​പ​മാ​യി ഇ​ലോ​ൺ മ​സ്കി​ന്‍റെ നി​ർ​മി​ത​ബു​ദ്ധി ചാ​റ്റ്ബോ​ട്ടാ​യ ഗ്രോ​ക്ക് എ​ഐ. താ​നൊ​രു ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രു​ന്നെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കാ​യി​രി​ക്കും വോ​ട്ട് ചെ​യ്യു​ക എ​ന്ന് ഗ്രോ​ക്ക് വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്ത​ള്ളി​യാ​ണ് ഗ്രോ​ക്കി​ന്‍റെ ഈ '​ഡി​ജി​റ്റ​ൽ' പി​ന്തു​ണ.

എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലെ ഒ​രു ഉ​പ​യോ​ക്താ​വ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ് ഗ്രോ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​ക​ൾ, യു​പി​ഐ​യു​ടെ വ​ള​ർ​ച്ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് മോ​ദി​യെ പി​ന്തു​ണ​യ്ക്കാ​ൻ ഗ്രോ​ക്ക് കാ​ര​ണ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്.

2014-ന് ​ശേ​ഷം ഇ​ന്ത്യ കൈ​വ​രി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​വും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​വു​ന്ന പു​രോ​ഗ​തി​യാ​ണെ​ന്ന് എ​ഐ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി ഇ​ന്ത്യ മാ​റി​യ​തി​നെ ഗ്രോ​ക്ക് അ​ഭി​ന​ന്ദി​ച്ചു.

കു​ടും​ബ​വാ​ഴ്ച​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം വി​ക​സ​ന ക​ണ​ക്കു​ക​ൾ​ക്കാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ​യാ​ണ് ഗ്രോ​ക്ക് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

National

മു​ണ്ട​ത്തി​ക്കോ​ട് പൊ​ട്ടി​ത്തെ​റി; രാ​ഹു​ൽ ഗാ​ന്ധി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ര്‍ പൂ​ര വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജീ​വ​ഹാ​നി​യും നാ​ശ​ന​ഷ്‌​ട​ങ്ങ​ളും ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ്ഫോ​ട​നം ഞെ​ട്ടി​ക്കു​ന്ന​തും കേ​ര​ള​ത്തെ​യാ​കെ സ​ങ്ക​ട​ത്തി​ലാ​ക്കു​ന്ന​തു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. 13 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​ൽ അ​ഞ്ച് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ത​മി​ഴി​ലാ​യ​പ്പോ​ൾ 'കോ​മ​ഡി': വി​മ​ർ​ശ​നം പു​ക​ഴ്ത്ത​ലാ​യി മാ​റി!

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ റാ​ലിയിലെ വി​വ​ർ​ത്ത​ന​ത്തി​ലെ പി​ശ​കു​ക​ൾ ച​ർ​ച്ച​യാ​കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ, പ​രി​ഭാ​ഷ​ക​ൻ ത​മി​ഴി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ പ​ല​തും അ​ർ​ഥം മാ​റി പു​ക​ഴ്ത്ത​ലു​ക​ളാ​യി പ​രി​ണ​മി​ച്ചു.

ത​മി​ഴ്‌​നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ. ​സെ​ൽ​വ​പ്പെ​രു​ന്ത​ഗൈ ആ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം ത​മി​ഴി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്ത​ത്. ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്നു പ​രി​ഹ​സി​ക്കാ​ൻ രാ​ഹു​ൽ ശ്ര​മി​ച്ചു. "ട്രം​പ് ചാ​ടാ​ൻ പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം ചാ​ടും, കി​ട​ക്കാ​ൻ പ​റ​ഞ്ഞാ​ൽ കി​ട​ക്കും" എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വാ​ച​കം. എ​ന്നാ​ൽ, പ​രി​ഭാ​ഷ​യി​ൽ ഇ​തു വ​ന്ന​പ്പോ​ൾ "മോ​ദി ചാ​ടു​ക മാ​ത്ര​മ​ല്ല, നി​ല​ത്തു വീ​ണ് ഇ​ന്ത്യ​ക്കെ​തി​രാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു" എ​ന്ന വി​ചി​ത്ര​മാ​യ അ​ർ​ഥ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം ആ​ക്ര​മി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ, വി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അതു പ​ല​പ്പോ​ഴും മോ​ദി​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി മാ​റി എ​ന്നതു കോ​ൺ​ഗ്ര​സ് ക്യാ​മ്പി​നു വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം പി​ശ​കു​ക​ൾ ത​മി​ഴ്‌​നാ​ട് രാഷ്‌ട്രീയ​ത്തി​ൽ ഇ​തി​നു​മു​മ്പും ട്രോ​ളു​ക​ൾ​ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

National

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​; ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​ക്ക് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ഹു​ൽ ത​ന്നെക്കു​റി​ച്ച് പ​റ​ഞ്ഞ​ത് വ​ലി​യ കാ​ര്യ​മാ​ണ്. മോ​ദി​ക്ക് കീ​ഴ​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്റ്റാ​ലി​ന് ‌പ​ക​രം അ​ടി​മ​ക്കൂ​ട്ട​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം എ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. നാ​ളെ​യും ഞ​ങ്ങ​ൾ സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഞാ​ൻ ചെ​ന്നൈ​യി​ലും രാ​ഹു​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​ക​രു​ന്ന​താ​യും ര​ണ്ട് പാ​ർ​ട്ടി​ക​ൾ​ക്കും ഇ​ട​യി​ലെ ഭി​ന്ന​ത പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്‌ ഗോ​യ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സ്റ്റാ​ലി​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

National

മോ​ദി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ട്രം​പ്: രാ​ഹു​ൽ

ചെ​ന്നൈ: മോ​ദി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണാ​ൾ​ഡ് ട്രം​പാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി. ട്രം​പ് പ​റ​യു​ന്ന​ത​നു​സ​രി​ച്ചാ​ണ് മോ​ദി ച​ലി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ടി​നുമേൽ ഇ​തേ​ നി​യ​ന്ത്ര​ണം മോ​ദി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു. അ​തി​നാ​ണ് എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി വ​ര​ണ​മെ​ന്ന് മോ​ദി പ​റ​യു​ന്ന​ത്.

എ​പ്സ്റ്റീ​ൻ ഫ​യ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രു​ൾ​പ്പെ​ട്ട​തും അ​ദാ​നി​-മോ​ദി ബ​ന്ധ​മ​ട​ക്ക​മു​ള്ളവ ട്രം​പി​ന​റി​യാം. അ​തി​നാ​ലാ​ണ് മോ​ദി ട്രം​പി​നെ ഭ​യ​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​ക​രാ​റി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്തെ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള പ​ല​തും യു​എ​സി​ന് മോ​ദി കൈ​മാ​റു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്സ​ഭ​യി​ൽ കാ​ണാ​നാ​യ​ത്. പ്ര​തി​പ​ക്ഷ​ത്തോ​ട് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​രി​ക്ക​ലും ത​യാറാ​കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേ ർത്തു.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റാ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച​ത്.

രാ​ഹു​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി കാ​റി​ൽ ക​യ​റി​യ​തി​ന്‌ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി കൂ​ടാ​തെ റാ​ണി​പ്പെ​ട്ടി​ലും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

National

ന​മ്പ​ർ 16' ര​ഹ​സ്യം; പ്ര​ധാ​ന​മ​ന്ത്രി​യെ കു​ഴ​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ല്ലു​വി​ളി, ബി​ജെ​പി പാ​ള​യ​ത്തി​ൽ ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന് ന​ട​ന്ന വ​നി​താ സം​വ​ര​ണം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ '16' എ​ന്ന അ​ക്ക​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദു​രൂ​ഹ​ത രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഏ​പ്രി​ൽ 16-ാം തീ​യ​തി​യെ​യും '16' എ​ന്ന അ​ക്ക​ത്തെ​യും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് "മൈ ​ഗോ​ഡ്, ഹൗ ​ക്രേ​സി!" എ​ന്ന് ആ​ശ്ച​ര്യ​പ്പെ​ട്ട രാ​ഹു​ൽ, ത​ന്‍റെ പ​ക്ക​ലു​ള്ള ഈ ​ര​ഹ​സ്യ​ത്തി​ന്‍റെ ഉ​ത്ത​രം ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​വ​ർ​ക്ക് അ​റി​യാ​മെ​ങ്കി​ൽ ത​നി​ക്ക് മെ​സ്സേ​ജ് അ​യ​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ചു.

എ​ന്താ​ണ് ഈ '​ന​മ്പ​ർ 16' എ​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് വി​ശ​ദീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​തി​ന് പി​ന്നി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2024-ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ത​നി​ച്ച് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തെ​ലു​ഗു ദേ​ശം പാ​ർ​ട്ടി​ക്ക് ലോ​ക്‌​സ​ഭ​യി​ലു​ള്ള​ത് കൃ​ത്യം 16 സീ​റ്റു​ക​ളാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന 'മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ' ബി​ല്ലി​നെ ടി​ഡി​പി പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​കാം രാ​ഹു​ൽ ന​ൽ​കി​യ​ത്.

സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​വേ​ശം കു​റ​വാ​ണെ​ന്നും ത​ന്‍റെ പ​രാ​ജ​യം അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ഏ​പ്രി​ൽ 16-ന് ​ഈ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വ​ലി​യ പി​ഴ​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

National

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട പൗ​ര​ത്വ​മെ​ന്ന ആ​രോ​പ​ണം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ല​ക്നോ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട പൗ​ര​ത്വ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നേ​രി​ട്ടോ കേ​ന്ദ്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ടോ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്. വി​സ്നേ​ഷ് ശി​ശി​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന വി​സ്നേ​ഷി​ന്‍റെ ആ​വ​ശ്യം ജ​നു​വ​രി 28ന് ​ല​ക്നോ​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി​യി​രു​ന്നു.

പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു നി​രീ​ക്ഷ​ണം. ഇ​തി​നെ ചോ​ദ്യം ചെ​യ്‌​തു​കൊ​ണ്ടാ​ണ് വി​സ്നേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

National

മോ​ദി​യെ നിയന്ത്രിക്കുന്നത് ട്രംപ്: രാഹുൽ ഗാന്ധി

കോ​​​​ൽ​​​​ക്ക​​​​ത്ത: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

വി​​​​വാ​​​​ദ​​​​മാ​​​​യ എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ 35 ല​​​​ക്ഷം രേ​​​​ഖ​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​രെ പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

അ​​​​തി​​​​ന്‍റെ താ​​​​ക്കോ​​​​ൽ ട്രം​​​​പി​​​​ന്‍റെ പ​​​​ക്ക​​​​ലാ​​​​ണ്. മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള എ​​​​ല്ലാ സ​​​​ത്യ​​​​ങ്ങ​​​​ളും എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ട്രം​​​​പി​​​​ന് ഇ​​​​ത​​​​റി​​​​യാം. മോ​​​​ദി​​​​യു​​​​ടെ ഭാ​​​​വി ഇ​​​​പ്പോ​​​​ൾ ട്രം​​​​പി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ന്നും മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് വ്യാ​​​​പാ​​​​രക്ക​​​​രാ​​​​ർ രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ളെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ജെ​​​​പി​​​​യും ആ​​​​ർ​​​​എ​​​​സ്എ​​​​സും അ​​​​വ​​​​രു​​​​ടെ വെ​​​​റു​​​​പ്പി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​കൊ​​​​ണ്ട് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ ന​​​​ശി​​​​പ്പി​​​​ച്ചു. യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കു​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ​​​​ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

National

ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് വ​ള​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

കോ​ൽ​ക്ക​ത്ത: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ശാ​ര​ദ ത​ട്ടി​പ്പ് കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി​ക​ൾ ജ​ന​ങ്ങ​ൾ മ​റ​ന്നി​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് വ​ള​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടു​ക​ളാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

മു​ർ​ഷി​ദാ​ബാ​ദി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ. സം​സ്ഥാ​ന​ത്ത് ടി​എം​സി​യു​ടെ ഗു​ണ്ടാ​പ്പി​രി​വ് ഇ​പ്പോ​ഴും നി​ർ​ബാ​ധം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ളും അ​ഴി​മ​തി​ക​ളും എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കോ​ൺ​ഗ്ര​സി​ന് ക​രു​ത്തു​പ​ക​രാ​ൻ വോ​ട്ട​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

National

'ഭ​യ​പ്പെ​ടു​ത്തി കീ​ഴ്‌​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട'; പ​വ​ൻ ഖേ​ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യ്ക്കും ഭാ​ര്യ​യ്ക്കു​മെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ പ​വ​ൻ ഖേ​ര​യ്‌​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. കോ​ൺ​ഗ്ര​സ് ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ വ​ഴ​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​വ​ൻ ഖേ​ര​യ്ക്ക് അ​നു​വ​ദി​ച്ച ട്രാ​ൻ​സി​റ്റ് മു​ൻ​കൂ​ർ ജാ​മ്യ​ത്തെ ചോ​ദ്യം ചെ​യ്ത് അ​സം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. "പാ​ർ​ട്ടി പ​വ​ൻ ഖേ​ര​യ്‌​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കൊ​ണ്ട് ഞ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി കീ​ഴ്‌​പ്പെ​ടു​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട," എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ പ​വ​ൻ ഖേ​ര ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് കേ​സി​ന് ആ​ധാ​രം. ഈ ​കേ​സി​ൽ ഖേ​ര​യ്ക്ക് ല​ഭി​ച്ച നി​യ​മ​പ​രി​ര​ക്ഷ നീ​ക്കാ​നാ​ണ് അ​സം സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, നി​യ​മ​പ​ര​മാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

Latest News

Corehub Up