Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUndayDeepika

Other Stories

കോ​ക്പി​റ്റി​നുള്ളിലെ സുരക്ഷ

യാ​ത്ര​ക്കാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് പൈ​ല​റ്റു​മാ​രെ​യും അ​ങ്ങ​നെ വി​മാ​ന​ത്തെ​യും ര​ക്ഷി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രം​ഭി​ച്ച കോ​ക്പി​റ്റ് വാ​തി​ല്‍ അ​ട​യ്ക്ക​ലി​ന് പി​ന്നെ​യൊ​രു മാ​റ്റം വ​രു​ന്ന​ത് 2001 സെ​പ്റ്റം​ബ​ര്‍ 11ന് ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ്.

സെ​പ്റ്റം​ബ​ര്‍ 30ന് ​ദു​ബാ​യി​ല്‍​നി​ന്ന് ടെ​ല്‍ അ​വീ​വി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്ന ഫ്ളൈ ​ദു​ബാ​യു​ടെ ഫ്ളൈ​റ്റ് ന​മ്പ​ര്‍ എ​ഫ്ഇസെ​ഡ് 1073, ബോ​യിം​ഗ് 737 മാ​ക്സ് 8 വി​മാ​ന​ത്തി​ലെ ഒ​മാ​നി കോ ​പൈ​ല​റ്റ് ഹ​മാം അ​ല്‍ ഹ​മ്മാ​മി ഇ​ന്ത്യ​ക്കാ​ര​നാ​യ പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​നെ കോ​ക്പി​റ്റി​ല്‍ സൂ​ക്ഷി​ക്കു​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വം, വി​മാ​ന​സു​ര​ക്ഷ​യു​ടെ ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ഒ​രു വ​ഴി​ത്തി​രി​വുത​ന്നെ​യാ​ണ്.

വി​മാ​നം വീ​ണു ത​ക​രു​ക​യോ തീ​പി​ടി​ത്തം ഉ​ണ്ടാ​വു​ക​യോ മ​റ്റോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, വി​മാ​ന ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യേ​ക്കാ​വു​ന്ന​വ​രെ പാ​ന​ലു​ക​ളും വാ​തി​ലു​ക​ളു​മൊ​ക്കെ വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തെ​ടു​ക്കു​കയെ​ന്ന ഉ​ദ്ദേ​ശ്യ​മു​ള്ള മ​ഴു, ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​നാ​ണ് പൈ​ല​റ്റു​മാ​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ കോ​ക്പി​റ്റി​നു​ള്ളി​ല്‍​ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് ഇ​ത്ത​ര​ത്തി​ലൊ​രു വ​ന്‍ സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​കു​മെ​ന്ന് ആ​രും മു​ന്‍​കൂ​ട്ടി ക​ണ്ടി​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

ആ​പ​ത്തു​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍, ഓ​രോ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ് അ​തി​ന് പ​രി​ഹാ​രം പി​ന്നാ​ലെ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് വ്യോ​മ​യാ​ന​രം​ഗ​ത്ത് പൊ​തു​വേ​യു​ള്ള​ത് എ​ന്ന​തി​നാ​ല്‍ കോ​ക്പി​റ്റി​ലെ മ​ഴു​വി​ന്‍റെ കാ​ര്യ​ത്തി​ലും പു​ത്ത​ന്‍ സു​ര​ക്ഷാസം​വി​ധാ​നം ഉ​ണ്ടാ​കു​മെ​ന്ന​തു തീ​ര്‍​ച്ച​യാ​ണ്.

ദ​ശാ​ബ്‌​ദ​ങ്ങ​ളി​ലൂ​ടെ, വി​മാ​ന​ത്തി​നു​ള്ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ മാ​റ്റം പോ​ലെ​ത​ന്നെ.

1964 മേ​യ് ഏ​ഴി​ന്, അ​മേ​രി​ക്ക​യി​ലെ നെ​വാ​ദ​യി​ല്‍നി​ന്ന് ക​ലി​ഫോ​ര്‍​ണി​യ​യി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്ന പ​സ​ഫി​ക് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഫ്ളൈ​റ്റ് ന​മ്പ​ര്‍ 773 എ​ന്ന ഒ​രു ഫെ​യ​ർ ചൈ​ല്‍​ഡ് എ 27 ​എ ഫ്ര​ണ്ട്ഷി​പ്പ് വി​മാ​ന​ത്തി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ര​ണ്ടു പൈ​ല​റ്റു​മാ​രെ​യും വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും പി​ന്നെ സ്വ​യം വെ​ടി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് വി​മാ​നം വീ​ണു ത​ക​ര്‍​ന്ന് 44 യാ​ത്ര​ക്കാ​രും മ​രി​ച്ച സം​ഭ​വം മൂ​ല​മാ​ണ് കോ​ക്പി​റ്റ് വാ​തി​ല്‍ കു​റ്റി​യി​ടാ​ന്‍ ക​ഴി​യു​ന്ന​താ​ക​ണം എ​ന്ന നി​ബ​ന്ധ​നയുണ്ടാ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് പൈ​ല​റ്റു​മാ​രെ​യും അ​ങ്ങ​നെ വി​മാ​ന​ത്തെ​യും ര​ക്ഷി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യത്തോടെ ആ​രം​ഭി​ച്ച ഈ ​കോ​ക്പി​റ്റ് വാ​തി​ല്‍ അ​ട​യ്ക്ക​ലി​ന് പി​ന്നെ​യൊ​രു മാ​റ്റം വ​രു​ന്ന​ത് 2001 സെ​പ്റ്റം​ബ​ര്‍ 11ന് ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ്.

ര​ണ്ടു മാ​റ്റ​ങ്ങ​ളാ​ണ്, അ​മേ​രി​ക്ക​യു​ടെ ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ന​ട​പ്പിലാ​ക്കു​ക​യും ചെ​യ്ത​ത്. കോ​ക്പി​റ്റ് വാ​തി​ല്‍ വെ​റു​തെ കു​റ്റി​യി​ട്ട് അ​ട​ച്ച​തുകൊ​ണ്ടു കാ​ര്യ​മി​ല്ല​ന്ന​തി​നാ​ൽ പൈ​ല​റ്റു​മാ​രു​ടെ കൃ​ത്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ആ​ര്‍​ക്കും ക​ട​ക്കാ​നാ​വാ​ത്ത സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. കൂ​ടാ​തെ, വെ​ടി​യു​ണ്ട​യും മ​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ആ​ഘാ​ത​വും ചെ​റു​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ക​ണം കോ​ക്പി​റ്റ് വാ​തി​ലെ​ന്നും ധാ​ര​ണ​യാ​യി.

ഇ​തി​നാ​യി, അ​ന്യ​ര്‍​ക്ക് തു​റ​ക്കാ​നാ​വാ​ത്ത പൂ​ട്ടു​ക​ളും വാ​തി​ല്‍ തു​റ​ക്കാ​ന്‍ അ​നു​വാ​ദം ചോ​ദി​ച്ചു​കൊ​ണ്ട് കാ​ബി​ന്‍ ക്രൂ ​ര​ഹ​സ്യ​കോ​ഡ് ടൈ​പ് ചെ​യ്യു​ന്ന കീ​പാ​ഡും ഒ​ക്കെ വ​ന്നു. കോ​ക്പി​റ്റ് ഉ​ള്ളി​ല്‍​നി​ന്ന് അ​ട​യ്ക്കാ​ന്‍, കു​റ്റി ഇ​ട്ടു മാ​ത്ര​മ​ല്ല, കോ​ഡ് ടൈ​പു ചെ​യ്തും പൈ​ല​റ്റു​മാ​ര്‍​ക്ക് വാ​തി​ല്‍ ഉ​ള്ളി​ല്‍​നി​ന്ന് പൂ​ട്ടാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി. വാ​തി​ലി​ല്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന കീ​പാ​ഡി​ല്‍ ര​ഹ​സ്യ​കോ​ഡ് ടൈ​പു ചെ​യ്താ​ല്‍ ഉ​ള്ളി​ലി​രി​ക്കു​ന്ന പൈ​ല​റ്റി​ന് അ​നു​വാ​ദം കൊ​ടു​ക്കാം, കൊ​ടു​ക്കാ​തി​രി​ക്കാം. അ​നു​വാ​ദം നി​ഷേ​ധി​ച്ചുകൊ​ണ്ടു​ള്ള കോ​ഡ് പൈ​ല​റ്റ് ടൈ​പ് ചെ​യ്താ​ല്‍ പി​ന്നെ വാ​തി​ല്‍ തു​റ​ക്കു​ക​യേ​യി​ല്ല.

അ​പ്പോ​ഴാ​ണ്, പൈ​ല​റ്റ് ത​നി​യെ ആ​യി​രി​ക്കു​മ്പോ​ള്‍ ഉ​ള്ളി​ല്‍ ബോ​ധ​ര​ഹി​ത​നാ​യാ​ലോ എ​ന്ന സാ​ധ്യ​ത പ​രി​ഗ​ണി​ക്കേ​ണ്ടി​വ​ന്ന​ത്.

അ​തി​നു പ​രി​ഹാ​രം ക​ണ്ട​ത്, മ​റ്റൊ​രു സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. കാ​ബി​ന്‍ ക്രൂ, ​വാ​തി​ലി​നു പു​റ​ത്തെ കോ​ഡ് ടൈ​പ് ചെ​യ്തു ക​ഴി​ഞ്ഞ് കൃ​ത്യ​സ​മ​യം ക​ഴി​ഞ്ഞും പൈ​ല​റ്റി​ന്‍റെ പ്ര​തി​ക​ര​ണം (അ​നു​വാ​ദം കൊ​ടു​ത്തുകൊ​ണ്ടോ കൊ​ടു​ക്കാ​തെ​യോ) ഒ​ന്നും ഇ​ല്ലാ​തെ​വ​ന്നാ​ല്‍ വാ​തി​ല്‍ സ്വ​യം തു​റ​ക്കു​ന്ന രീ​തി ന​ട​പ്പി​ലാ​യ​ത് അ​ങ്ങി​നെ​യാ​ണ്.

കോ​ക്പി​റ്റി​ല്‍​നി​ന്ന് പൈ​ല​റ്റു​മാ​ര്‍ പു​റ​ത്തി​റ​ങ്ങു​ക​യോ കോ​ക്പി​റ്റി​ലേ​ക്ക് കാ​ബി​ന്‍ ക്രൂ ​ക​യ​റു​ക​യോ ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ തു​റ​ക്കു​ന്ന വാ​തി​ലി​നു​ള്ളി​ലേ​ക്ക് ആ​രും ഇ​ടി​ച്ചു​ക​യ​റാ​തി​രി​ക്കാ​ന്‍, കോ​ക്പി​റ്റ് വാ​തി​ലി​നു പു​റ​മേ, കാ​ബി​ന്‍ ക്രൂ​വി​ന് തു​റ​ക്കാ​നും അ​ട​യ്ക്കാ​നും ക​ഴി​യു​ന്ന മ​റ്റൊ​രു ര​ണ്ടാം വാ​തി​ല്‍​കൂ​ടി, വി​മാ​ന​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്നു​ണ്ട്, ഇ​പ്പോ​ള്‍. 2007ല്‍ ​ഇ​തി​നാ​യി നി​ര്‍​ദേ​ശം വ​ന്നി​രു​ന്നെങ്കി​ലും ബോ​യിം​ഗും എ​യ​ര്‍​ബ​സു​മൊ​ക്കെ ​ര​ണ്ടാം വാ​തി​ല്‍ സ്ഥാ​പി​ച്ചു​തു​ട​ങ്ങി​യ​ത് മൂ​ന്നു കൊ​ല്ലം​കൂ​ടി ക​ഴി​ഞ്ഞി​ട്ടാ​ണ്. ക​ഴി​ഞ്ഞ കൊ​ല്ലം മു​ത​ലാ​ണ് പു​ത്ത​ന്‍ വി​മാ​ന​ങ്ങ​ളി​ല്‍ ഈ ​സു​ര​ക്ഷാസം​വി​ധാ​നം പ​ര​ക്കെ ക​ണ്ടു​തു​ട​ങ്ങി​യ​തും.

കോ​ക്പി​റ്റി​നു വെ​ളി​യി​ല്‍, വാ​തി​ലി​ന​ടു​ത്ത് ആ​രാ​ണു​ള്ള​തെ​ന്ന് പൈ​ല​റ്റു​മാ​ര്‍​ക്ക് നേ​രി​ട്ടുകാ​ണാ​നു​ള്ള കാ​മ​റ​ക​ള്‍​കൂ​ടി പി​ന്നീ​ട് സ്ഥാ​പി​ക്ക​പ്പെ​ട്ടു. വാ​തി​ല്‍ തു​റ​ന്നു​കി​ട്ടാ​നു​ള്ള ര​ഹ​സ്യ​കോ​ഡ് വാ​തി​ലി​നു പു​റ​ത്തെ കീ​പാ​ഡി​ല്‍ ടൈ​പ് ചെ​യ്യു​ന്ന​ത് കാ​ബി​ന്‍ ക്രൂ ​ത​ന്നെ​യാ​ണെ​ന്ന് പൈ​ല​റ്റു​മാ​ര്‍​ക്ക് നേ​രി​ട്ടു ക​ണ്ട് ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു ഈ ​സം​വി​ധാ​നം. ഹൈ​ജാ​ക്കു ചെ​യ്യാ​ന്‍ വ​രു​ന്ന​വ​ര്‍ കാ​ബി​ന്‍ ക്രൂ​വി​നെ തോ​ക്കി​ന്‍​മു​ന്നി​ല്‍ നി​ര്‍​ത്തി കോ​ഡ് ടൈ​പ് ചെ​യ്യി​ക്കു​ന്ന​താ​ണെ​ങ്കി​ലോ?

അ​പ്പോ​ഴും കോ​ക്പി​റ്റി​നു​ള്ളി​ല്‍ ഒ​രു പൈ​ല​റ്റ് ഒ​റ്റ​യ്ക്കാ​വു​ക​യും ആ ​പൈ​ല​റ്റ് വാ​തി​ല്‍ മ​ന​പ്പൂ​ര്‍​വം തു​റ​ക്കാ​തി​രു​ന്ന് വി​മാ​ന​ത്തി​ന് ആ​പ​ത്തു​ണ്ടാ​ക്കാം എ​ന്ന സാ​ധ്യ​ത ആ​രും മു​ന്‍​കൂ​ട്ടി ക​ണ്ടി​രു​ന്നി​ല്ല.

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന് തെ​ളി​യി​ച്ച ഒ​രു ദു​ര​ന്ത​വും വൈ​കാ​തെ ഉ​ണ്ടാ​യി.

2015 മാ​ര്‍​ച്ച് 24ന് ​സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ല്‍​നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഡ്യുസ​ല്‍​ഡോർ ഫി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജ​ര്‍​മ​ൻ‌ വിം​ഗ്സ് എ​യ​ര്‍​ലൈ​നി​ന്‍റെ ഫ്ളൈ​റ്റ് 9525 എ​യ​ര്‍​ബ​സ് എ 321 ​വി​മാ​ന​ത്തി​ന്‍റെ കോ -​പൈ​ല​റ്റ്, പൈ​ല​റ്റ് കോ​ക്പി​റ്റി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ വാ​തി​ല്‍ ഉ​ള്ളി​ല്‍​നി​ന്ന് പൂ​ട്ടി. ഫ്രാ​ന്‍​സി​ലെ നീ​സി​നു സ​മീ​പം ആ​ല്‍​പ്സ് പ​ര്‍​വ​തനി​ര​ക​ളി​ലേ​ക്ക് വി​മാ​നം പ​റ​ത്തി​ക്ക​യ​റ്റി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 150 പേ​രും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം, യൂ​റോ​പ്പി​ലും ലോ​ക​മെ​ങ്ങും വ്യോ​മ​യാ​ന സു​ര​ക്ഷ​യ്ക്ക് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ ന​ടു​ക്കി​ക്ക​ള​ഞ്ഞു.

ആ​ദ്യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഏ​വി​യേ​ഷ​ന്‍ സേ​ഫ്റ്റി ഏ​ന്‍​ജി​സി എ​ന്ന ഇ​എ​എ​സ്എ​യി​ല്‍​നി​ന്നാ​യി​രു​ന്നു.
കോ​ക്പി​റ്റി​ല്‍ പൈ​ല​റ്റ് ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​രു സ​മ​യ​ത്തും ത​നി​യെ​യാ​കാ​ന്‍ പാ​ടി​ല്ലെന്ന നി​യ​മം ഉ​ണ്ടാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

ഒ​രു പൈ​ല​റ്റ് കോ​ക്പി​റ്റി​നു പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​ബി​ന്‍ ക്രൂ​വി​ല്‍ ഒ​രാ​ളെ വി​ളി​ച്ച് അ​ക​ത്ത് ഇ​രു​ത്തി​യി​ട്ടു വേ​ണ​മെ​ന്ന്, യൂ​റോ​പ്പി​ലും പി​ന്നീ​ട് ലോ​ക​മെ​ങ്ങു​മു​ള്ള എ​യ​ര്‍​ലൈ​നു​ക​ള്‍ നി​ഷ്ക​ര്‍​ഷി​ച്ചുതു​ട​ങ്ങി. എ​ന്നാ​ല്‍ ഇ​തി​നോ​ട് എ​തി​ർ‌​പ്പു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ക്പി​റ്റ് പോ​ലെ​യു​ള്ള അ​തീ​വ സു​ര​ക്ഷാസ്ഥ​ല​ത്ത് വി​മാ​നം പ​റ​ത്ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി ഒ​രു ധാ​ര​ണ​യു​മി​ല്ലാ​ത്ത ഒ​രാ​ളെ അ​ല്‍​പ്പ​നേ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും ഇ​രു​ത്തു​ന്ന​തി​നെ പ​ല എ​യ​ര്‍​ലൈ​നു​ക​ളും എ​തി​ര്‍​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​എ​എ​സ്എ ​നി​ബ​ന്ധ​ന​യി​ല്‍ അ​യ​വു വ​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കൊ​ല്ലം മു​ത​ല്‍ വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​മു​ണ്ട്.
അ​ക്ര​മി​ക​ളി​ല്‍​നി​ന്നും ഹൈ​ജാ​ക്ക് ചെ​യ്യു​ന്ന​വ​രി​ല്‍​നി​ന്നും പൈ​ല​റ്റു​മാ​രെ​യും അ​ങ്ങ​നെ വി​മാ​ന​ത്തെത്തന്നെയും ര​ക്ഷി​ക്കു​ക​യെ​ന്ന പ​ര​മ്പ​രാ​ഗ​ത സു​ര​ക്ഷാ ത​ത്വം, പൈ​ല​റ്റു​മാ​ര്‍​ത​ന്നെ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്ന​ത് എ​ങ്ങ​നെ ത​ട​യാ​മെ​ന്ന​തി​ലേ​ക്ക് വി​ക​സി​ച്ച​താ​ണ് ജ​ര്‍​മ​ന്‍ വിം​ഗ് സം​ഭ​വ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യാ​ഘാ​തം. പൈ​ല​റ്റു​മാ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത മാ​ത്ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ​വും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ സം​വി​ധാ​നം വേ​ണ​മെ​ന്ന നി​ര്‍​ദേ​ശമുണ്ടാ​യി.

മാ​ന​സി​ക​മാ​യി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന പൈ​ല​റ്റു​മാ​ര്‍​ക്ക്, ജോ​ലി ന​ഷ്‌​ട​പ്പെ​ടു​ന്ന​മെ​ന്ന ഭീ​തി കൂ​ടാ​തെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​യ​ര്‍​ലൈ​നു​ക​ള്‍ ത​ന്നെ ഏ​ര്‍​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി. മ​ദ്യ​വും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച​ശേ​ഷം വി​മാ​നം പ​റ​ത്താ​നെ​ത്തു​ക എ​ന്ന സാ​ധ്യ​ത ക​ഴി​യു​ന്നി​ട​ത്തോ​ളം ഇ​ല്ലാ​താ​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി.

ഇ​നി, ഫ്ളൈ ​ദു​ബാ​യ് സം​ഭ​വ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച കോ​ക്പി​റ്റ് മ​ഴു​വി​നെ​പ്പ​റ്റി കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍​കൂ​ടി:

വി​മാ​നാ​പ​ക​ടം, തീ​പി​ടി​ത്തം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, വി​മാ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നാ​യി വി​മാ​ന​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള മ​ഴു കോ​ക്പി​റ്റി​ലാ​ണ് സാ​ധാ​ര​ണ എ​യ​ര്‍​ലൈ​നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തേ​പ്പ​റ്റി അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ ച​ട്ട​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ഴു ഫ്ളൈ​റ്റ് ഡ​ക്കി​ല്‍ അ​ഥ​വാ കോ​ക്പി​റ്റി​നു​ള്ളി​ല്‍​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​എ​എ​സ്എ ച​ട്ടം കൃ​ത്യ​മാ​യി പ​റ​യു​മ്പോ​ള്‍ അ​മേ​രി​ക്ക​യു​ടെ എ​ഫ്എ​എ, മ​ഴു വേ​ണം എ​ന്നു മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ. എ​വി​ടെ വ​യ്ക്ക​ണം എ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്നി​ല്ല എ​ന്ന​ര്‍​ഥം.

യൂ​റോ​പ്പി​ന്‍റെ നി​യ​മ​ങ്ങ​ള്‍ മ​റ്റൊ​ന്നു​കൂ​ടി പ​റ​യു​ന്നു​ണ്ട്. ഇ​രു​നൂറി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളു​ള്ള വി​മാ​ന​ങ്ങ​ളി​ല്‍, കോ​ക്പി​റ്റി​ലു​ള്ള​തുകൂ​ടാ​തെ മ​റ്റൊ​രു മ​ഴുകൂ​ടി വേ​ണം. ഇ​ത് വി​മാ​ന​ത്തി​നു പി​ന്നി​ല്‍ യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ല്‍​പ്പെ​ടാ​ത്ത ആ​യി​രി​ക്ക​ണം സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​എ​എ​സ്എ നി​ഷ്ക​ര്‍​ഷി​ക്കു​ന്നു. ജ​ര്‍​മ​ന്‍ വിം​ഗ്സ് അ​പ​ക​ട​ത്തി​ല്‍, കോ​ക്പി​റ്റി​ൽ ക​ട​ക്കാ​നാ​വാ​തെ പ​രി​ഭ്രാ​ന്ത​നാ​യ, വി​മാ​നം ആ​ല്‍​പ്സ് പ​ര്‍​വ​ത​ത്തി​നു നേ​രേ കു​തി​ക്കു​ക​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ക്യാ​പ്റ്റ​ന്‍ കോ​ക്പി​റ്റ് വാ​തി​ല്‍ ഒ​രു മ​ഴു​കൊ​ണ്ട് വെ​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. വി​മാ​ന​ത്തി​നു പി​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ഴു ത​ന്നെ​യാ​യി​രു​ന്നി​രി​ക്കും അ​ത്.

SUNDAY DEEPIKA

സ​ത്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​നു​ള്ള ധൈ​ര്യം

ചി​ന്താ​വി​ഷ​യം

1940ക​ളി​ൽ ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ സം​ഭ​വം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​നേ​കം സ്ത്രീ​ക​ൾ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് ചൈ​ൽ​ഡ് ബെ​ഡ് ഫീ​വ​ർ എ​ന്നു വി​ളി​ച്ചി​രു​ന്ന പ്ര​സ​വാ​ന​ന്ത​ര അ​ണു​ബാ​ധ ബാ​ധി​ച്ച് അ​വ​രി​ൽ പ​ല​രും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.
ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പ്ര​സ​വ​വി​ഭാ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഡോ​ക്‌​ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും പ്ര​സ​വ​ശു​ശ്രൂ​ഷ ന​ട​ത്തി​യി​രു​ന്ന ഒ​ന്നാം വി​ഭാ​ഗ​ത്തി​ൽ മ​ര​ണ​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. എ​ന്നാ​ൽ, മി​ഡ്‌​വൈ​ഫു​മാ​ർ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്ന വി​ഭാ​ഗ​ത്തി​ൽ മ​ര​ണ​നി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വും. എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു ഈ ​വ്യ​ത്യാ​സം. ഹം​ഗ​റി​യി​ൽ​നി​ന്നു​ള്ള യു​വ ഡോ​ക്‌​ട​ർ ഇ​ഗ്നാ​സ് സെ​ബ​ൻ​വൈ​സ് അ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക്, വാ​യു​സ​ഞ്ചാ​രം, പ്ര​സ​വ​രീ​തി തു​ട​ങ്ങി പ​ല കാ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം പ​ഠ​ന​വി​ധേ​യ​മാ​ക്കി. 1847ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന യാ​ക്കോ​ബ് കെ​ല്ല​റ്റ്ഷ്ക പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തി​കൊ​ണ്ട് അ​ബ​ദ്ധ​ത്തി​ൽ മു​റി​വേ​റ്റു. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യു​ണ്ടാ​യി അ​ദ്ദേ​ഹം മ​രി​ച്ചു. സു​ഹൃ​ത്തി​ന്‍റെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും മ​ര​ണ​ശേ​ഷ​മു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളും പ​രി​ശോ​ധി​ച്ച സെ​ബ​ൻ​വൈ​സി​ന് അ​വ പ്ര​സ​വാ​ന​ന്ത​ര പ​നി ബാ​ധി​ച്ച് മ​രി​ച്ച സ്ത്രീ​ക​ളു​ടേ​തു​മാ​യി ഏ​റെ സാ​മ്യ​മു​ള്ള​താ​യി തോ​ന്നി.

അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​നു നി​ർ​ണാ​യ​ക​മാ​യ ഒ​രു സം​ശ​യം തോ​ന്നി​യ​ത്. ഡോ​ക്‌​ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം നേ​രേ പ്ര​സ​വ​വി​ഭാ​ഗ​ത്തി​ലെ​ത്തി സ്ത്രീ​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു. രോ​ഗാ​ണു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ഇ​ന്ന​ത്തെ ശാ​സ്ത്രീ​യ അ​റി​വ് അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​തോ അ​ദൃ​ശ്യ​വ​സ്തു ഡോ​ക്‌​ട​ർ​മാ​രു​ടെ കൈ​ക​ളി​ലൂ​ടെ പ്ര​സ​വി​ക്കു​ന്ന സ്ത്രീ​ക​ളി​ലേ​ക്കു പ​ക​രു​ന്നു​ണ്ടാ​കാ​മെ​ന്നു സെ​ബ​ൻ​വൈ​സ് അ​നു​മാ​നി​ച്ചു. ത​ന്മൂ​ലം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു മു​ന്പ് ക്ലോ​റി​നേ​റ്റ​ഡ് ലൈം ​ലാ​യ​നി​യി​ൽ കൈ​ക​ൾ ക​ഴു​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഡോ​ക്‌​ട​ർ​മാ​രോ​ടും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു. അ​പ്പോ​ൾ ഫ​ലം അ​ദ്ഭു​ത​ക​ര​മാ​യി​രു​ന്നു. മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു.

ഇ​ത്ര​യും വ്യ​ക്ത​മാ​യ ഫ​ലം ക​ണ്ട​പ്പോ​ൾ വൈ​ദ്യ​ലോ​കം സെ​ബ​ൻ​വൈ​സി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​മെ​ന്നു ന​മു​ക്കു തോ​ന്നാം. പ​ക്ഷേ, സം​ഭ​വി​ച്ച​ത് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ൾ​ക്ക് വ​ലി​യ എ​തി​ർ​പ്പ് നേ​രി​ട്ടു. അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നു മു​ന്പ് ഡോ​ക്‌​ട​ർ കൈ​ക​ഴു​ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല ഡോ​ക്ട​ർ​മാ​രും സ്വീ​ക​രി​ച്ചി​ല്ല. അ​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കൈ ​ക​ഴു​കി​യാ​ൽ മ​ര​ണ​നി​ര​ക്ക് കു​റ​യു​ന്നു​വെ​ന്നു തെ​ളി​യി​ക്കാ​ൻ സെ​ബ​ൻ​വൈ​സി​നു ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​ന്‍റെ ശാ​സ്ത്രീ​യ കാ​ര​ണം വ്യ​ക്ത​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. രോ​ഗാ​ണു​സി​ദ്ധാ​ന്തം ശാ​സ്ത്രീ​യ​ലോ​ക​ത്ത് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്.

സെ​ബ​ൻ​വൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ലി​ൽ പ​ല​രെ​യും അ​സ്വ​സ്ഥ​മാ​ക്കു​ന്ന മ​റ്റൊ​രു സ​ത്യം ഒ​ളി​ഞ്ഞി​രു​ന്നു. രോ​ഗി​ക​ളെ സു​ഖ​പ്പെ​ടു​ത്താ​ൻ വ​ന്ന ഡോ​ക്‌​ട​ർ​മാ​രു​ടെ കൈ​ക​ൾ​ത​ന്നെ അ​റി​യാ​തെ രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ൾ വ​ഹി​ച്ചി​രി​ക്കാം. എ​ന്നാ​ൽ, അ​ത് അം​ഗീ​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. കൈ ​ക​ഴു​കു​ന്ന​തി​നേ​ക്കാ​ൾ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു തെ​റ്റ് സ​മ്മ​തി​ക്കു​ക എ​ന്നു​ള്ള​ത്.

സെ​ബ​ൻ​വൈ​സി​ന്‍റെ ക​ഥ പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ചി​ല ഡോ​ക്‌​ട​ർ​മാ​രു​ടെ മാ​ത്രം ക​ഥ​യ​ല്ല. അ​തു ചി​ല​പ്പോ​ൾ ന​മ്മു​ടെ​യും ക​ഥ​യാ​യി മാ​റാ​റു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​തു​മാ​യി അ​തി​വേ​ഗം വൈ​കാ​രി​ക​മാ​യി നാം ​ബ​ന്ധ​പ്പെ​ടും. അ​പ്പോ​ൾ ന​മ്മെ അ​നു​കൂ​ലി​ക്കു​ന്ന വാ​ദ​ങ്ങ​ൾ നാം ​സ്വീ​ക​രി​ക്കു​ക​യും എ​തി​ർ​ക്കു​ന്ന തെ​ളി​വു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യും. ആ​രെ​ങ്കി​ലും ആ​ത്മാ​ർ​ഥ​മാ​യി ന​മ്മെ തി​രു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​തു കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി കാ​ണു​ന്ന​തി​നു പ​ക​രം വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​ന​മാ​യി നാം ​കാ​ണും. കു​ടും​ബ​ത്തി​ലും ജോ​ലി​സ്ഥ​ല​ത്തും പൊ​തു​ജീ​വി​ത​ത്തി​ലു​മെ​ല്ലാം ഇ​തു സം​ഭ​വി​ക്കു​ന്നു.

ഭാ​ര്യ​യോ ഭ​ർ​ത്താ​വോ പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ന്നു മ​ന​സി​ലാ​യി​ട്ടും ത​ർ​ക്കം തു​ട​രാം. മ​ക​നെ​ക്കു​റി​ച്ചു​ള്ള സ്വ​ന്തം വി​ല​യി​രു​ത്ത​ൽ തെ​റ്റാ​യി​രു​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ടാ​ലും അ​തു സ​മ്മ​തി​ക്കാ​ൻ വി​സ​മ്മ​തി​ച്ചേ​ക്കാം. അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി തി​രു​ത്താം. മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് കീ​ഴു​ദ്യോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടാം. പു​രോ​ഹി​ത​നും രാ​ഷ്‌​ട്രീ​യ​നേ​താ​വി​നും ശാ​സ്ത്ര​ജ്ഞ​നും പ​ണ്ഡി​ത​നു​മൊ​ക്കെ തെ​റ്റു​പ​റ്റാം.

ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത മാ​ത്രം ഈ ​ദൗ​ർ​ബ​ല്യ​ത്തി​ൽ​നി​ന്ന് ന​മ്മെ ര​ക്ഷി​ക്ക​ണ​മെ​ന്നി​ല്ല. ചി​ല​പ്പോ​ൾ ന​മ്മു​ടെ ബു​ദ്ധി​ശ​ക്തി ന​മ്മു​ടെ തെ​റ്റു​ക​ളെ സ​മ​ർ​ഥ​മാ​യി ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കും. എ​ന്നാ​ൽ, യ​ഥാ​ർ​ഥ ജ്ഞാ​ന​ത്തി​നു മ​റ്റൊ​രു ഗു​ണം​കൂ​ടി വേ​ണം, ബൗ​ദ്ധി​ക​മാ​യ വി​ന​യം. അ​തി​ന്‍റെ അ​ർ​ഥം സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ളെ​യെ​ല്ലാം സം​ശ​യി​ക്ക​ണ​മെ​ന്ന​ല്ല, പ്ര​ത്യു​ത, പു​തി​യ തെ​ളി​വു​ക​ളെ സ​ത്യ​സ​ന്ധ​മാ​യി പ​രി​ശോ​ധി​ക്കാ​നും ന​മ്മു​ടെ ധാ​ര​ണ​ക​ൾ തെ​റ്റാ​ണെ​ന്നു തെ​ളി​യി​ച്ചാ​ൽ അ​വ തി​രു​ത്താ​നും നാം ​ത​യാ​റാ​കു​ക എ​ന്ന​താ​ണ്.

ബൈ​ബി​ളി​ൽ ദാ​വീ​ദ് രാ​ജാ​വ് ഇ​തി​നു ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. ബെ​ത്ഷെ​ബാ​യു​ടെ​യും ഊ​റി​യ​യു​ടെ​യും കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു​ക​ൾ ചെ​യ്ത ദാ​വീ​ദി​നെ നാ​ഥാ​ൻ പ്ര​വാ​ച​ക​ൻ നേ​രി​ട്ടു. ഒ​രു ദ​രി​ദ്ര​ന്‍റെ ഏ​ക ആ​ട്ടി​ൻ​കു​ട്ടി​യെ അ​പ​ഹ​രി​ച്ച ധ​നി​ക​ന്‍റെ ക​ഥ നാ​ഥാ​ൻ പ​റ​ഞ്ഞു.‌: ആ ​അ​നീ​തി​യി​ൽ രാ​ജാ​വ് രോ​ഷാ​കു​ല​നാ​യ​പ്പോ​ൾ നാ​ഥാ​ൻ തു​റ​ന്നു​പ​റ​ഞ്ഞു. ആ ​മ​നു​ഷ്യ​ൻ നീ ​ത​ന്നെ. രാ​ജാ​വാ​യ ദാ​വീ​ദി​നു നാ​ഥാ​ൻ പ്ര​വാ​ച​ക​നെ നി​ശ​ബ്‌​ദ​നാ​ക്കാ​മാ​യി​രു​ന്നു. സ്വ​ന്തം പ്ര​വൃ​ത്തി​ക്ക് ന്യാ​യീ​ക​ര​ണം ക​ണ്ടെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ദാ​വീ​ദ് രാ​ജാ​വ് പ​റ​ഞ്ഞു: ഞാ​ൻ ക​ർ​ത്താ​വി​നെ​തി​രാ​യി പാ​പം ചെ​യ്തു. (സാ​മു​വ​ൽ 12:13). സ്വ​ന്തം തെ​റ്റ് സ​മ്മ​തി​ക്കാ​ൻ അ​ധി​കാ​ര​ത്തേ​ക്കാ​ൾ വ​ലി​യ ഗു​ണ​മാ​യ വി​ന​യം വേ​ണ്ടി​യി​രു​ന്നു. അ​തു ദാ​വീ​ദ് രാ​ജാ​വി​നു​ണ്ടാ​യി​രു​ന്നു. മൂ​ഢ​ന്‍റെ വ​ഴി അ​വ​ന്‍റെ ദൃ​ഷ്‌​ടി​യി​ൽ ശ​രി​യാ​ണ്. എ​ന്നാ​ൽ, ജ്ഞാ​നി​യാ​യ​വ​ൻ ഉ​പ​ദേ​ശം ശ്ര​ദ്ധി​ക്കു​ന്നു (സു​ഭാ​ഷി​ത​ങ്ങ​ൾ 12:15) എ​ന്നു ദൈ​വ​വ​ച​നം ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു.

ത​ന്‍റെ ക​ണ്ടെ​ത്ത​ലി​ന് അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു കാ​ണാ​ൻ സെ​ബ​ൻ​വൈ​സി​നു ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. 1865ൽ 47-ാം ​വ​യ​സി​ൽ അ​ദ്ദേ​ഹം മ​രി​ച്ചു. പി​ന്നീ​ട് ലൂ​യി പാ​സ്റ്റ​ർ, ജോ​സ​ഫ് ലി​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ളെ​യും അ​ണു​ബാ​ധ​യെ​യും​കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ അ​റി​വ് വ​ള​ർ​ന്നു. സെ​ബ​ൻ​വൈ​സ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ഷ്ക​ർ​ഷി​ച്ച കൈ​ശു​ചി​ത്വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വൈ​ദ്യ​ശാ​സ്ത്രം പി​ന്നീ​ട് തി​രി​ച്ച​റി​ഞ്ഞു.

ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്‌​ട​മാ​ർ കൈ ​ക​ഴു​കു​ന്ന​തു സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, ആ ​ചെ​റി​യ പ്ര​വൃ​ത്തി​ക്കു പി​ന്നി​ൽ വ​ലി​യൊ​രു ജീ​വി​ത​പാ​ഠ​മു​ണ്ട്. ഇ​ന്ന​ലെ നാം ​ഉ​റ​ച്ചു​വി​ശ്വ​സി​ച്ച കാ​ര്യം തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​റ്റാ​ണെ​ന്നു സ​മ്മ​തി​ക്കാ​നു​ള്ള വി​ന​യം. സ്വ​ന്തം അ​ഭി​പ്രാ​യ​ത്തേ​ക്കാ​ൾ സ​ത്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​നു​ള്ള ധൈ​ര്യം.

ന​മ്മു​ടെ കൈ​ക​ൾ​പോ​ലെ മ​ന​സും ഇ​ട​യ്ക്കി​ടെ ക​ഴു​കേ​ണ്ട​തു​ണ്ട്. അ​ത് അ​റി​വി​നെ തു​ട​ച്ചു​മാ​റ്റാ​ന​ല്ല, പു​തി​യ സ​ത്യം അ​ക​ത്തേ​ക്കു ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​ഹ​ങ്കാ​ര​ത്തെ ക​ഴു​കി തു​ട​ച്ചു​മാ​റ്റാ​നാ​ണ്. ഒ​രി​ക്ക​ലും തെ​റ്റു പ​റ്റാ​ത്ത​വ​ന​ല്ല യ​ഥാ​ർ​ഥ ജ്ഞാ​നി. തെ​റ്റു പ​റ്റി​യാ​ൽ അ​തു സ​മ്മ​തി​ക്കാ​നും സ​ത്യം തി​രി​ച്ച​റി​യു​ന്പോ​ൾ സ്വ​യം തി​രു​ത്താ​നും ധൈ​ര്യ​മു​ള്ള​വ​നാ​ണ് യ​ഥാ​ർ​ഥ ജ്ഞാ​നി. അ​തു ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം.

SUNDAY DEEPIKA

BAD TIMES... അ​ത്ര മോ​ശം സ​മ​യ​മ​ല്ല!

സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ​ബ്ദം മാ​റ്റി​മ​റി​ക്കു​ക​യാ​ണ് ഒ​രു മ്യൂ​സി​ക് ട്രാ​ക്ക്. മ​ല​യാ​ളി​ക​ളു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു റീ​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ള്‍​ക്കു​ന്ന​ത് ഇ​മേ​ല്‍ എ​യ്ഞ്ച​ലി​ന്‍റെ ബാ​ഡ് ടൈം​സ് എ​ന്ന ആ ​ട്രാ​ക്കാ​ണ്. ഗാ​യി​ക​യെ​ക്കു​റി​ച്ചും ഡീ​പ് ഹൗ​സ് മ്യൂ​സി​ക് സം​ഗീ​ത​ധാ​ര​യെ​ക്കു​റി​ച്ചും അ​റി​യാം...

പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ മ​ക​ളും അ​മ്മ​യും ത​മ്മി​ലു​ള്ള അ​ടി.., ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ അ​ഭി​പ്രാ​യ സം​ഘ​ട്ട​നം.., അ​ച്ഛ​നും മ​ക​ള്‍​ക്കു​മി​ട​യി​ലു​ള്ള മു​ട്ട​ന്‍ ത​ര്‍​ക്കം... എ​ന്നി​ങ്ങ​നെ ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ങ്ങ​ള്‍​ക്കു ചേ​രു​ന്ന ഒ​രു പ​ശ്ചാ​ത്ത​ല സം​ഗീ​തം! ഇ​ന്‍​സ്റ്റ ഹാ​ന്‍​ഡി​ലു​ക​ളി​ല്‍ തീ ​കോ​രി​യി​ടു​ക​യാ​ണ് ഇ​മേ​ല്‍ എ​യ്ഞ്ച​ലി​ന്‍റെ ബാ​ഡ് ടൈം​സ്. മി​ല്യ​ണ്‍ ക​ണ​ക്കി​നു കാ​ഴ്ച​ക്കാ​ര്‍ കേ​ട്ട ഒ​റി​ജി​ന​ലി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി​ത​വ​ണ ഈ ​ട്രാ​ക്ക് വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ര​സം പ​ക​രു​ന്നു.

ഏ​താ​ണീ പാ​ട്ടെ​ന്ന് ഓ​ര്‍​മ​വ​ന്നു​കാ​ണും. എ​ന്നാ​ല്‍ പി​ടി​കി​ട്ടാ​ത്ത​വ​ര്‍​ക്ക് വ​രി​ക​ള്‍ പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​വ​ണ​മെ​ന്നി​ല്ല. കാ​ര​ണം പാ​ട്ടി​ല്‍ നി​റ​യു​ന്ന​ത് ഇ​ല​ക്‌ട്രോ​ണി​ക്ക​ലി പ്രോ​സ​സ് ചെ​യ്ത വോ​ക്ക​ല്‍ സാം​പി​ളു​ക​ളും പ്ര​യോ​ഗ​ങ്ങ​ളു​മാ​ണ്. ദേ ​സേ ഐ ​വ​ര്‍​ക്ക് ഇ​ന്‍ ദ ​ഷാ​ഡോ​സ് എ​ന്നാ​ണ് വ​രി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. എ​ന്താ​യാ​ലും പാ​ട്ടു പി​ടി​കി​ട്ടാ​ത്ത​വ​ര്‍ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ ബാ​ഡ് ടൈം​സ് എ​ന്ന് സെ​ര്‍​ച്ച് ചെ​യ്ത് ഒ​ന്നു കേ​ട്ട​ശേ​ഷം തു​ട​ര്‍​ന്നു വാ​യി​ക്കു​ക...

സ്പീ​ഡ്, എ​ന​ര്‍​ജി

ആ​ധു​നി​ക സം​ഗീ​ത​ത്തി​നു പൊ​തു​വേ ഊ​ര്‍​ജ​വും വേ​ഗ​ത​യും കൂ​ടു​ത​ലാ​ണ്. അ​തി​നെ​ത്ത​ന്നെ​യാ​ണ് പു​തു​ത​ല​മു​റ ഇ​ഷ്ട​പ്പെ​ടു​ന്ന​തും ഡി​ജി​റ്റ​ല്‍ അ​ല്‍​ഗൊ​രി​ത​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും. മി​നി​റ്റി​ല്‍ 108 ബീ​റ്റു​ക​ളു​ള്ള, ഗൗ​ര​വ​മു​ള്ള​തെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു ഈ​ണം. മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​തു​പോ​ലെ​യ​ല്ല ഞാ​ന്‍ എ​ന്ന് ഉ​റ​ക്കെ​പ്പ​റ​യു​ന്ന ഭാ​വം.

യു​കെ​യി​ലെ സം​ഗീ​ത നി​ര്‍​മാ​താ​വും റെ​യ്കി മാ​സ്റ്റ​റു​മാ​യ ഇ​മേ​ല്‍ ഏ​യ്ഞ്ച​ലി​ന്‍റെ ബാ​ഡ് ടൈം​സ് തം​ര​ഗ​മാ​യ​ത് പെ​ട്ടെ​ന്നാ​ണ്. ആ​ത്മ​രോ​ഷ​ത്തി​ന്‍റെ, അ​ടി​കൂ​ട​ലി​ന്‍റെ ഛായ​യു​ള്ള​തു​കൊ​ണ്ടാ​വ​ണം പ​ല ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ള്‍​ക്കും ഈ ​പാ​ട്ട് പ്ര​ചോ​ദ​ന​മാ​യ​ത്. പ്ര​ശ​സ്ത​രും അ​ല്ലാ​ത്ത​വ​രു​മ​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ര്‍ ഒ​രു​ക്കി​യ റീ​ലു​ക​ള്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ര്‍ ആ​സ്വ​ദി​ക്കു​ന്നു.

എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഈ ​പാ​ട്ട് ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് ത​ര്‍​ക്ക​മോ ഏ​റ്റു​മു​ട്ട​ലോ അ​ല്ല. മാ​ന​സി​ക സൗ​ഖ്യം, പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത്, നി​ഷേ​ധാ​ത്മ​ക ചി​ന്ത​ക​ളെ മ​റി​ക​ട​ക്ക​ല്‍ തു​ട​ങ്ങി ഒ​രു പ്ര​ശാ​ന്താ​വ​സ്ഥ​യി​ലേ​ക്കാ​ണ് പാ​ട്ടി​ന്‍റെ ഒ​ഴു​ക്ക്. വ​രി​ക​ളും പാ​ട്ടി​ന്‍റെ ബേ​സ് ലൈ​നും തു​ട​ക്ക​ത്തി​ല്‍​ത​ന്നെ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന​വ​രും ഡ്രൈ​വ് ചെ​യ്യു​ന്ന​വ​രും പാ​ട്ടി​നെ ഇ​ഷ്ട​പ്പെ​ട്ടു. ഒ​ട്ടും വൈ​കാ​തെ റീ​ലു​ക​ളി​ല്‍ നി​റ​ഞ്ഞു​ക​വി​യു​ക​യും ചെ​യ്തു.

സ്പി​രി​ച്വ​ല്‍ ഹൗ​സ്

റെ​യ്കി, സൗ​ണ്ട് തെ​റാ​പ്പി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​മേ​ല്‍ എ​യ്ഞ്ച​ല്‍ ത​ന്‍റെ സം​ഗീ​ത​ത്തെ കാ​ണു​ന്ന​ത്. മ്യൂ​സി​ക് പ്രൊ​ഡ​ക്‌ഷനെ​യും റെ​യ്കി​യെ​യും അ​വ​ര്‍ ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു. മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​ഴ​ത്തി​ലു​ള്ള വി​ശ്ര​മ​വും ശാ​ന്ത​ത​യും ന​ല്‍​കി​ക്കൊ​ണ്ട് രോ​ഗ​ശാ​ന്തി വ​രു​ത്താ​നും സ​ഹാ​യി​ക്കു​ന്ന സം​ഗീ​ത​മാ​ണ് റെ​യ്കി മ്യൂ​സി​ക്.

പൊ​തു​വേ ശാ​ന്ത​മാ​യ ശ​ബ്ദ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് നാ​ദ​ങ്ങ​ളും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​തി​ലേ​ക്ക് ഹൗ​സ് മ്യൂ​സി​ക്കി​ന്‍റെ ച​ടു​ല​മാ​യ താ​ളം സ​മ​ര്‍​ഥ​മാ​യി ഇ​ണ​ക്കി​യി​രി​ക്കു​ന്നു. ആ​വ​ര്‍​ത്തി​ക്കു​ന്ന വ​രി​ക​ളും താ​ള​വും യ​ഥാ​ര്‍​ഥ​ത്തി​ല്‍ ശാ​ന്ത​ത​യി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ഹൗ​സ് മ്യൂ​സി​ക്

എ​ണ്‍​പ​തു​ക​ളി​ലെ സ്റ്റൈ​ല്‍ ത​രം​ഗ​മാ​കു​ന്ന എ​ഐ കാ​ല​മാ​ണി​ത്. അ​തേ 80ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ഷി​ക്കാ​ഗോ, ഡെ​ട്രോ​യ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ല​ബ്ബു​ക​ളി​ല്‍ പി​റ​വി​യെ​ടു​ത്ത സം​ഗീ​ത​ധാ​ര​യാ​ണ് ഹൗ​സ് മ്യൂ​സി​ക്. ശ​ക്തി​യു​ള്ള താ​ളം, ആ​വ​ര്‍​ത്തി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ശ​ബ്ദ​ങ്ങ​ള്‍ എ​ന്നി​വ​യാ​യി​രു​ന്നു സ​വി​ശേ​ഷ​ത. രാ​ത്രി​യു​ടെ സം​ഗീ​ത​മാ​യി​രു​ന്നു അ​ത്.

ഇ​ല​ക്ട്രോ​ണി​ക് ഡാ​ന്‍​സ് മ്യൂ​സി​ക് (ഇ​ഡി​എം) വി​ഭാ​ഗ​ത്തി​ലാ​ണ് ഹൗ​സ് മ്യൂ​സി​ക് ഉ​ള്‍​പ്പെ​ടു​ന്ന​ത്. സി​ന്ത​സൈ​സ​റു​ക​ള്‍, ഡ്രം ​മെ​ഷീ​ന്‍, സാം​പ്ല​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മി​നി​റ്റി​ല്‍ 115 മു​ത​ല്‍ 130 വ​രെ ബീ​റ്റ്സ് അ​ട​ങ്ങു​ന്ന വേ​ഗ​ത​യി​ലാ​ണ് ട്രാ​ക്കു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ക. പ​ര​ക്കേ സ്വീ​ക​രി​ക്ക​പ്പെ​ട്ട ഒ​ട്ടേ​റെ ട്രാ​ക്കു​ക​ള്‍ ഈ ​സം​ഗീ​ത​വി​ഭാ​ഗ​ത്തി​ലു​ണ്ട്. കേ​ട്ട​റി​യു​ക..

 

 

SUNDAY DEEPIKA

ര​വി​വ​ർ​മ ചി​ത്ര​ങ്ങ​ളു​ടെ മി​ക​വി​നും മി​ഴി​വി​നും മ​ങ്ങ​ലി​ല്ല 

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം വ​ള​പ്പി​ല്‍ രാ​ജാ ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ശീ​തീ​ക​രി​ച്ച ഹാ​ളി​ലേ​ക്ക് ക​ട​ന്നാ​ല്‍ വി​സ്മ​യ​ചി​ത്ര​ങ്ങ​ളു​ടെ ലോ​ക​മാ​യി. അ​വി​ടം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ മ​ന​സി​നു ന​ല്‍​കു​ന്ന കു​ളി​ര്‍​മ ചെ​റു​ത​ല്ല. ഓ​രോ ചി​ത്ര​വും എ​ത്ര ക​ണ്ടാ​ലും മ​തി​വ​രി​ക​യു​മി​ല്ല. ച​രി​ത്ര​ത്തി​ന്‍റെ​യും ക​ല​യു​ടെ​യും ഓ​ര്‍​മ​ക​ളു​ടെ​യും ധ​ന്യ​മാ​യ ലോ​ക​ത്തേ​ക്കാ​ണ് ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ ത​ല​മു​റ​ക​ളെ ന​യി​ക്കു​ക. ഭാ​ര​തീ​യ ചി​ത്ര​ക​ല​യി​ല്‍ ത​ന​താ​യൊ​രു കാ​ല​ഘ​ട്ടം വ​ര​ച്ചു​ചേ​ര്‍​ത്ത ര​വി​വ​ര്‍​മ​യു​ടെ സൃ​ഷ്‌​ടി​ക​ള്‍ ദി​വ​സ​വും കാ​ണാ​നെ​ത്തു​ന്ന​ത് വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​നേ​ക​രാ​ണ്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ചാ​യം പ​തി​ഞ്ഞ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ഗാ​ല​റി​യു​ടെ അ​ല​ങ്കാ​ര​മാ​ണ്.

നാ​ടോ​ടി ജീ​വി​ത​ത്തി​ല്‍​നി​ന്ന് രാ​ജ​കീ​യ പ്രൗ​ഢി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പു​രാ​ണ​ലോ​ക​ത്തേ​ക്കും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ മു​ഖ​ങ്ങ​ളി​ലേ​ക്കും ആ ​ചി​ത്ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചു. അ​ത്ത​ര​ത്തി​ല്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ഓ​രോ ചി​ത്ര​വും വ്യ​ത്യ​സ്ത​മാ​യ ക​ഥ​ക​ളാ​ണ് ആ​സ്വാ​ദ​ക​രോ​ടു പ​റ​യു​ന്ന​ത്. മ്യൂ​സി​യം​വ​ള​പ്പി​ലെ ശ്രീ​ചി​ത്തി​ര ആ​ര്‍​ട്ട് ഗാ​ല​റി​യോ​ടു​ചേ​ര്‍​ന്നു 2025ല്‍ ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ര​വി​വ​ര്‍​മ​യു​ടെ 54 അ​മൂ​ല്യ​ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഹോ​ദ​ര​ന്‍ സി. ​രാ​ജ​രാ​ജ​വ​ര്‍​മ​യു​മാ​യി ചേ​ര്‍​ന്ന് ജ​ന്‍​മ​നാ​ട്ടി​ല്‍ ഒ​രു ആ​ര്‍​ട്ട് ഗാ​ല​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ര​വി​വ​ര്‍​മ​യ്ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ 1935ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി സ്ഥാ​പി​ച്ചു. 90 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ച് രാ​ജാ ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗാ​ല​റി​യും സ​ജ്ജ​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗാ​ല​റി​യി​ൽ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ​വും യൂ​റോ​പ്യ​ന്‍ ചി​ത്ര​ക​ല​യു​ടെ സാ​ങ്കേ​തി​ക മി​ക​വും സ​മ​ന്വ​യി​പ്പി​ച്ച ചി​ത്ര​കാ​ര​നാ​യി​രു​ന്നു ര​വി​വ​ര്‍​മ. പു​രാ​ണ​ങ്ങ​ളി​ലെ​യും ഇ​തി​ഹാ​സ​ങ്ങ​ളി​ലെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ കാ​ന്‍​വാ​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ അ​വ കേ​വ​ലം ദൈ​വി​ക ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല. മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും അ​ദ്ദേ​ഹം നി​റ​ങ്ങ​ളി​ല്‍ ചാ​ലി​ച്ചു. ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ ‘ജി​പ്സി ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ’ എ​ന്ന ചി​ത്രം അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന ലോ​ക​സ​മാ​ധ​ന സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ള​മ്പി​യ​ന്‍ ക​മ്മീ​ഷ​ന്‍റെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യി​രു​ന്നു. ഈ ​ചി​ത്ര​വും പു​ര​സ്കാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഗാ​ല​റി​യി​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​ടോ​ടി​ക​ളു​ടെ വേ​ഷ​വി​ധാ​ന​വും മു​ഖ​ഭാ​വ​വും ശ​രീ​ര​ഭാ​ഷ​യും ശ്ര​ദ്ധേ​യ​മാ​യി പ​ക​ര്‍​ത്തി​യി​രി​ക്കു​ന്നു. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന്‍റെ ‍ ദൃ​ശ്യ​രേ​ഖ​യാ​യി ഈ ​ചി​ത്രം മാ​റു​ന്നു. 1893ല്‍ ​വ​ര​ച്ച ചി​ത്രം വ​ഴി​യ​രി​കി​ല്‍ ഇ​രി​ക്കു​ന്ന ഒ​രു നാ​ടോ​ടി കു​ടും​ബ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ര​ച​ന​യാ​ണ്. 1890ല്‍ ​ഓ​യി​ല്‍ പെ​യി​ന്‍റി​ല്‍ വ​ര​ച്ച കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ന്‍റെ ചി​ത്ര​ങ്ങ​ള്‍, ദാ​ദാ​ബാ​യ് ന​വ്റോ​ജി​യു​ടെ എ​ണ്ണ​ച്ചാ​യാ​ചി​ത്രം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ര്‍​ന്ന ശേ​ഖ​ര​മാ​ണ് സ്ഥാ​നം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ങ്ങ​ളി​ല്‍ ശ​കു​ന്ത​ള​യ്ക്ക് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്ന ശ​കു​ന്ത​ള​യു​ടെ നോ​ട്ട​ത്തി​ല്‍ പ്ര​ണ​യ​വും കാ​ത്തി​രി​പ്പും ഒ​രേ​സ​മ​യം വാ​യി​ച്ചെ​ടു​ക്കാം. ഒ​രു പു​രാ​ണ​ക​ഥാ​പാ​ത്ര​ത്തെ ചി​ത്രീ​ക​രി​ക്കു​ക​യെ​ന്ന​തി​ന​പ്പു​റം ഒ​രു സ്ത്രീ​യു​ടെ മ​ന​സി​ന്‍റെ വൈ​കാ​കാ​രി​ക​ത​യാ​ണ് ര​വി​വ​ര്‍​മ വി​ഖ്യാ​ത ചി​ത്ര​ത്തി​ല്‍ പ​ക​ര്‍​ത്തി‍​യി​രി​ക്കു​ന്ന​ത്. ദ്രൗ​പ​തി​യും സിം​ഹി​ക​യും തു​ട​ങ്ങി​യ പെ​യി​ന്‍റിം​ഗു​ക​ളി​ലൂ​ടെ ക​ഥ പ​റ​യാ​നു​ള്ള ര​വി​വ​ര്‍​മ​യു​ടെ അ​പാ​ര​പ്ര​തി​ഭ പ്ര​ക​ട​മാ​ണ്. ഒ​രു ചി​ത്ര​ത്തെ നോ​ക്കു​മ്പോ​ള്‍ പി​ന്നി​ലെ ക​ഥ അ​റി​യ​ണ​മെ​ന്ന കൗ​തു​കം ജ​നി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പു​രാ​ണ​വും ച​രി​ത്ര​വും സാ​ഹി​ത്യ​വും ചി​ത്ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ മ​നു​ഷ്യ​രി​ലേ​ക്കെ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

പു​രാ​ണ​ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ഛായാ​ചി​ത്ര​ങ്ങ​ളി​ലും ര​വി​വ​ര്‍​മ ത​ത​ത് മി​ക​വ് തെ​ളി​യി​ച്ചു. കേ​ര​ള​വ​ര്‍​മ വ​ലി​യ കോ​യി​ത്ത​മ്പു​രാ​ന്‍ ഉ​ള്‍​പ്പെ​ടെ വ്യ​ക്തി​ക​ളു​ടെ ഛായാ​ചി​ത്ര​ങ്ങ​ള്‍ ഈ ​മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​രു​ടെ മു​ഖം ഒ​രു ക​ഥ പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ല ചി​ത്ര​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ണ്ണ​ച്ചാ​യാ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം പെ​ന്‍​സി​ല്‍ സ്കെ​ച്ചു​ക​ളും ക്രോ​മോ​ലി​ത്തോ​ഗ്രാ​ഫു​ക​ളും ചി​ത്ര​ര​ച​ന​യെ കൂ​ടു​ത​ല്‍ അ​ഴ​ത്തി​ല്‍ അ​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ലോ​കോ​ത്ത​ര പ്ര​തി​ഭ ചി​ത്രം വ​ര​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഈ​സ​ലും മ​റ്റ് പ്ര​ദ​ര്‍​ശ​ന​വ​സ്തു​ക്ക​ളും സാ​ധാ​ര​ണ ചി​ത്ര​പ്ര​ദ​ര്‍​ശ​ന അ​നു​ഭ​വ​ത്തി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഒ​രു ക​ലാ​കാ​ര​ന്‍റെ സൃ​ഷ്‌​ടി​പ്ര​ക്രി​യ​യി​ലേ​ക്കു​ള്ള എ​ത്തി​നോ​ട്ടം കൂ​ടി​യാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. വ്യ​ക്തി​ഗ​ത പ്ര​തി​ഭ​യ്ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നും വ​ള​ര്‍​ന്നു​വ​ന്ന ഒ​രു ക​ലാ​പാ​ര​മ്പ​ര്യ​ത്തെ​യും ഗാ​ല​റി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. കാ​ലം മാ​റി​യെ​ങ്കി​ലും ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന വി​സ്മ​യ​ത്തി​ന് ഒ​രി​ക്ക​ലും മ​ങ്ങ​ലി​ല്ല. കാ​ന്‍​വാ​സി​ലെ നി​റ​ങ്ങ​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ളി​ലെ​യും തി​ള​ക്കം ഇ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

മൈ​സൂ​ര്‍ ക​ള​ക്‌​ഷ​ന്‍

മൈ​സൂ​ര്‍ രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ര​വി​വ​ര്‍​മ​യു​ടെ പോ​ര്‍​ട്രെ​യ്റ്റ് ക​ല​യു​ടെ മി​ക​വ് വ്യ​ക്ത​മാ​യി കാ​ണാം. ഗാ​ല​റി​യി​ലെ മൈ​സൂ​ര്‍ ക​ള​ക്ഷ​ന്‍ ശേ​ഖ​ര​ത്തി​ലെ ചി​ത്ര​ങ്ങ​ളി​ല്‍ രാ​ജ​കീ​യ വേ​ഷ​വി​ധാ​നം, ആ​ഭ​ര​ണ​ങ്ങ​ള്‍, അ​ല​ങ്കാ​ര​ങ്ങ​ള്‍, ഭാ​വ​ങ്ങ​ള്‍ എ​ന്നി​വ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ​സാ​ദൃ​ശ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ പ​ദ​വി​യും വ്യ​ക്തി​ത്വ​വും ചി​ത്ര​ത്തി​ല്‍ പ്ര​ക​ട​മാ​ക്കു​ക​യാ​ണ്. വ​സ്ത്ര​ങ്ങ​ളി​ലെ മ​ട​ക്കു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളി​ലെ തി​ള​ക്ക​വും പ​ശ്ചാ​ത്ത​ല​ത്തി​ലെ ക്ര​മീ​ക​ര​ണ​വു​മെ​ല്ലാം രാ​ജ​കീ​യ പ്രൗ​ഢി ന​ല്‍​കു​ന്നു. കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന രം​ഗ​മാ​ണ് മൈ​സൂ​ര്‍ ഖെ​ദ്ദ എ​ന്ന പെ​യി​ന്‍റിം​ഗി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്. 1906ലാ​ണ് ഈ ​ചി​ത്രം വ​ര​ച്ച​ത്. അ​വ​സാ​ന ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ത് ഉ​ള്‍​പ്പെ​ടു​ന്ന​ത്

മി​ത്തോ​ള​ജി കാ​ന്‍​വാ​സി​ലൂ​ടെ

ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ളെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന പ്ര​ധാ​ന മേ​ഖ​ല പു​രാ​ണ​ചി​ത്ര​ങ്ങ​ളാ​ണ്. രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, പു​രാ​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം മ​നു​ഷ്യ​സ​ഹ​ജ​മാ​യ വി​കാ​ര​ങ്ങ​ളോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ശ​കു​ന്ത​ള, ദ​മ​യ​ന്തി, സീ​ത, ദ്രൗ​പ​തി തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ​ന്തോ​ഷം, ദുഃ​ഖം, പ്ര​ണ​യം, വി​ര​ഹം തു​ട​ങ്ങി​യ വി​കാ​ര​ങ്ങ​ള്‍ ആ​സ്വാ​ദ​ക മ​ന​സി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്നു. ദൈ​വി​ക​വും ഇ​തി​ഹാ​സ​പ​ര​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍​ക്ക് പ​രി​ചി​ത​മാ​യ രൂ​പ​ത്തി​ലും വേ​ഷ​ത്തി​ലും അ​വ​ത​രി​പ്പി​ച്ച​താ​ണ് ര​വി​വ​ര്‍​മ​യു​ടെ പു​രാ​ണ​ചി​ത്ര​ങ്ങ​ളെ ജ​ന​പ്രി​യ​മാ​ക്കി​യ​ത്.

പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍

ര​വി​വ​ര്‍​മ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ നി​രീ​ക്ഷ​ണ​പാ​ട​വ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. രാ​ജാ​ക്ക​ന്മാ​ര്‍, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍, പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം വ​ര​ച്ചു. ക​ണ്ണു​ക​ളി​ലെ ഭാ​വ​വും മു​ഖ​ത്തെ സൂ​ക്ഷ്മ​മാ​യ ച​ല​ന​ങ്ങ​ളും വ​സ്ത്ര​ധാ​ര​ണ​വും പ​ശ്ചാ​ത്ത​ല​വും ചേ​ര്‍​ന്നാ​ണ് ഓ​രോ പോ​ര്‍​ട്രെ​യ്റ്റും രൂ​പ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​വി​വ​ര്‍​മ​യു​ടെ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ കേ​വ​ലം വ്യ​ക്തി​ചി​ത്ര​ങ്ങ​ള​ല്ല; ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​രു​ടെ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ​യും ദൃ​ശ്യ​രേ​ഖ​ക​ള്‍ കൂ​ടി​യാ​ണ്.

SUNDAY DEEPIKA

ക​ഥ ഇ​നി​യും തീ​ർ​ന്നി​ട്ടി​ല്ല

ചി​ന്താ​വി​ഷ​യം

ഒ​രു യു​വ​തി ത​ന്‍റെ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ളു​ടെ പി​താ​വ് എ​ല്ലാം ശ്ര​ദ്ധാ​പൂ​ർ​വം ക്ര​മീ​ക​രി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നു​ള്ള സ​മ​യം കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​ൻ അ​ന്ന​ത്തെ രീ​തി​യ​നു​സ​രി​ച്ച് ഒ​രു ജ​ല​ഘ​ടി​കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു ചെ​റി​യ സം​ഭ​വം എ​ല്ലാം മാ​റ്റി​മ​റി​ച്ചു​വെ​ന്നാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​ച​രി​ക്കു​ന്ന ക​ഥ.

ജ​ല​ഘ​ടി​കാ​രം കാ​ണാ​നി​ട​യാ​യ യു​വ​തി കൗ​തു​ക​ത്തോ​ടെ അ​തി​ലേ​ക്കു കു​നി​ഞ്ഞു​നോ​ക്കി. അ​പ്പോ​ൾ ആ ​യു​വ​തി​യു​ടെ ആ​ഭ​ര​ണ​ത്തി​ൽ​നി​ന്ന് ഒ​രു ചെ​റി​യ മു​ത്ത് അ​റി​യാ​തെ അ​തി​ലേ​ക്കു വീ​ണു. അ​ത് ജ​ല​ഘ​ടി​കാ​ര​ത്തി​ലെ ചെ​റി​യ ദ്വാ​രം അ​ട​ച്ചു​ക​ള​ഞ്ഞു. ത​ന്മൂ​ലം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു നി​ല​ച്ചു. ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന സ​മ​യം അ​റി​യാ​തെ ക​ട​ന്നു​പോ​യി. അ​തേ​ത്തു​ട​ർ​ന്ന്, വി​വാ​ഹം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ ന​ട​ന്നി​ല്ല. ആ ​യു​വ​തി​യു​ടെ പേ​ര് ലീ​ലാ​വ​തി. പി​താ​വ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​രി​ലും ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രി​ലും ഒ​രാ​ളാ​യ ഭാ​സ്ക​രാ​ചാ​ര്യ​രും.

ഇ​വി​ടെ ച​രി​ത്ര​വും ഐ​തി​ഹ്യ​വും നാം ​വേ​ർ​തി​രി​ച്ച​റി​യ​ണം. മു​ത്തും ജ​ല​ഘ​ടി​കാ​ര​വും വി​വാ​ഹ​വും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ക​ഥ ഭാ​സ്ക​രാ​ചാ​ര്യ​രു​ടെ കാ​ല​ത്തി​നു​ശേ​ഷം പ്ര​ച​രി​ച്ച ഐ​തി​ഹ്യ​മാ​ണ്. അ​ത് ച​രി​ത്ര​സം​ഭ​വ​മാ​ണ് എ​ന്ന​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. അ​ക്കാ​ല​ത്തു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജ്യോ​തി​ഷ​വി​ശ്വാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വും ക​ഥ​യി​ലു​ണ്ട്. ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥാ​നം​നോ​ക്കി മ​നു​ഷ്യ​ന്‍റെ ഭാ​വി പ്ര​വ​ചി​ക്കാ​മെ​ന്ന അ​ത്ത​രം വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യ ജ്യോ​തി​ശാ​സ്ത്ര​വു​മാ​യി നാം ​കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ, ച​രി​ത്രം ഉ​റ​പ്പി​ച്ച മ​റ്റൊ​രു ലീ​ലാ​വ​തി​യു​ണ്ട്. 1114ൽ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ജ​നി​ച്ച ഭാ​സ്ക​രാ​ചാ​ര്യ​രു​ടെ മ​ഹ​ത്താ​യ കൃ​തി​യാ​യ സി​ദ്ധാ​ന്ത ശി​രോ​മ​ണി​യി​ലെ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ പേ​രാ​ണ് ലീ​ലാ​വ​തി. ഗ​ണി​ത​ത്തെ വ​ര​ണ്ട ക​ണ​ക്കു​ക​ളു​ടെ ലോ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​തെ പൂ​ക്ക​ളും തേ​നീ​ച്ച​ക​ളും പ​ക്ഷി​ക​ളും വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രു​മെ​ല്ലാം നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച​ത്. ലീ​ലാ​വ​തി യ​ഥാ​ർ​ഥ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളാ​ണോ എ​ന്നു​പോ​ലും ഉ​റ​പ്പി​ല്ല. എ​ന്നാ​ൽ, ഒ​മ്പ​തു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​വും ആ ​പേ​ര് നി​ല​നി​ൽ​ക്കു​ന്നു.

ഈ ​പ​ഴ​യ ഐ​തി​ഹ്യ​ത്തി​നു​ള്ളി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ജീ​വി​ത​സ​ത്യ​മു​ണ്ട്. ക​ഥ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ലീ​ലാ​വ​തി​യു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു ദു​ര​ന്തം ന​ട​ന്നു​വെ​ന്നു ക​രു​തു​ക. ആ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ലീ​ലാ​വ​തി​യു​ടെ പി​താ​വി​നു ക​ഴി​ഞ്ഞി​ല്ല. ഘ​ടി​കാ​രം​ത​ന്നെ പി​റ​കോ​ട്ടു തി​രി​ക്കാ​നോ ന​ഷ്‌​ട​പ്പെ​ട്ട അ​വ​സ​രം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നോ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ, ഐ​തി​ഹ്യം അ​നു​സ​രി​ച്ച്, അ​ദ്ദേ​ഹം മ​റ്റൊ​ന്നു ചെ​യ്തു.

പു​ത്രി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​യ്ക്കാ​ൻ ആ ​പി​താ​വി​നു സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ ഓ​ർ​മ എ​ന്നും നി​ല​നി​ർ​ത്താ​നാ​യി ത​ന്‍റെ ഗ​ണി​ത​ഗ്ര​ന്ഥ​ത്തി​ന് ലീ​ലാ​വ​തി എ​ന്ന് അ​ദ്ദേ​ഹം പേ​രി​ട്ടു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ല​ക​ളി​ലൊ​ന്നാ​ണി​ത്. സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം മു​ൻ​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ന​മു​ക്കു സാ​ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തി​നോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ന​മു​ക്കു തീ​രു​മാ​നി​ക്കാ​നാ​കും.

ന​മ്മു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ൽ വീ​ണു​പോ​കു​ന്ന ചി​ല മു​ത്തു​ക​ളു​ണ്ട്. ഏ​റെ​ക്കാ​ല​മാ​യി കൊ​ണ്ടു​ന​ട​ന്ന ഒ​രു സ്വ​പ്നം ത​ക​ർ​ന്നു​പോ​കാം. പ്ര​തീ​ക്ഷി​ച്ച ജോ​ലി കി​ട്ടാ​തി​രി​ക്കാം. പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടാം. വി​ശ്വ​സി​ച്ച ഒ​രാ​ൾ ന​മ്മെ നി​രാ​ശ​പ്പെ​ടു​ത്താം. സൗ​ഹൃ​ദ​ത്തി​നു കോ​ട്ടം സം​ഭ​വി​ക്കാം. സാ​മ്പ​ത്തി​ക​ന​ഷ്‌​ട​മു​ണ്ടാ​കാം. രോ​ഗം പ​ദ്ധ​തി​ക​ളെ മാ​റ്റി​മ​റി​ക്കാം. പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ വേ​ർ​പാ​ട് ഭാ​വി​യെ​ക്കു​റി​ച്ച് നാം ​വി​ഭാ​വ​ന ചെ​യ്ത ചി​ത്ര​ത്തെ ഒ​റ്റ​നി​മി​ഷം​കൊ​ണ്ട് മാ​റ്റി​മ​റി​ക്കാം.

ഇ​ങ്ങ​നെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, എ​ന്തു​കൊ​ണ്ട് എ​നി​ക്കി​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്നു നാം ​ചോ​ദി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, അ​തി​ലും പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യം സം​ഭ​വി​ച്ച​തി​നോ​ട് എ​നി​ക്കെ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ്. കാ​ര​ണം, വ​ലി​യൊ​രു ന​ഷ്‌​ട​മോ പ​രാ​ജ​യ​മോ സം​ഭ​വി​ക്കു​മ്പോ​ൾ അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​വി പ​ല​പ്പോ​ഴും നി​ർ​ണ​യി​ക്കു​ന്ന​ത്. നി​രാ​ശ മ​ന​സി​ൽ വ​ള​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​തു ക്ര​മേ​ണ അ​സൂ​യ​യാ​യും വി​ദ്വേ​ഷ​മാ​യും പ്ര​തി​കാ​ര​ചി​ന്ത​യാ​യും മാ​റാം. ഒ​രു നി​മി​ഷ​ത്തെ വേ​ദ​ന ജീ​വി​ത​കാ​ല​ത്തെ ഏ​റ്റ​വും തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലേ​ക്കു​പോ​ലും ന​യി​ച്ചേ​ക്കാം.

എ​ന്നാ​ൽ, അ​തേ നി​രാ​ശ​യെ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ തു​ട​ക്ക​ത്തി​നും മ​റ്റു​ള്ള​വ​രെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റാ​നും ന​മു​ക്കു ക​ഴി​യും. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ എ​പ്പോ​ഴും ന​മു​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. അ​തേ​സ​മ​യം, സം​ഭ​വി​ച്ച​തി​നു​ശേ​ഷം നാം ​എ​ന്താ​യി​ത്തീ​രു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ ന​മു​ക്ക് വ​ലി​യൊ​രു പ​ങ്കു​ണ്ട്.

പ​രാ​ജ​യം ന​മ്മെ കൂ​ടു​ത​ൽ വി​വേ​ക​മു​ള്ള​വ​രാ​ക്കാം. തി​ര​സ്കാ​രം നാം ​ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ലാ​ത്ത മ​റ്റൊ​രു വ​ഴി​യി​ലേ​ക്കു ന​മ്മെ ന​യി​ക്കാം. സ്വ​ന്തം മു​റി​വു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ മു​റി​വു​ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള ക​രു​ണ ന​മു​ക്ക് പ്ര​ദാ​നം ചെ​യ്യാം. സാ​മ്പ​ത്തി​ക​ന​ഷ്‌​ടം പ​ണ​ത്തി​ന് ഒ​രി​ക്ക​ലും പ​ഠി​പ്പി​ക്കാ​നാ​കാ​ത്ത ജീ​വി​ത​സ​ത്യം ന​മ്മെ പ​ഠി​പ്പി​ച്ചേ​ക്കും. ത​ക​ർ‌​ന്നു​പോ​യ സ്വ​പ്നം നാം ​ഒ​രി​ക്ക​ലും ക​ണ്ടെ​ത്തു​മാ​യി​രു​ന്നി​ല്ലാ​ത്ത ആ ​ദൗ​ത്യ​ത്തി​ലേ​ക്കു ന​മ്മെ ന​യി​ച്ചേ​ക്കാം.

വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്ന വാ​ക്കു​ക​ൾ ഇ​വി​ടെ എ​ത്ര അ​ർ​ഥ​വ​ത്താ​ണ്: ""ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക്, അ​വി​ട​ത്തെ പ​ദ്ധ​തി​യ​നു​സ​രി​ച്ച് വി​ളി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് എ​ല്ലാം ന​ന്മ​യ്ക്കാ​യി പ​രി​ണ​മി​ക്കു​ന്നു'' (റോ​മാ 8:28). എ​ല്ലാം ന​ല്ല​താ​ണ് എ​ന്ന​ല്ല പൗ​ലോ​സ് പ​റ​യു​ന്ന​ത്. വ​ഞ്ച​ന ന​ല്ല​ത​ല്ല. രോ​ഗം ന​ല്ല​ത​ല്ല. പ​രാ​ജ​യ​വും വേ​ദ​ന​യും അ​വ​യി​ൽ​ത്ത​ന്നെ ന​ന്മ​യ​ല്ല. എ​ന്നാ​ൽ, തി​ന്മ​യ്ക്കും വേ​ദ​ന​യ്ക്കും ന​ഷ്‌​ട​ത്തി​നും​പോ​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​കാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം, അ​വ​യി​ൽ​നി​ന്നു​പോ​ലും ന​ന്മ സൃ​ഷ്‌​ടി​ക്കാ​ൻ ദൈ​വ​ത്തി​നു ക​ഴി​യും.

മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ടു​ന്ന വി​ത്തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക. അ​തു ന​ശി​ച്ചു​പോ​കു​ന്നു​വെ​ന്ന് തോ​ന്നാം. എ​ന്നാ​ൽ, മ​ണ്ണി​ന​ടി​യി​ൽ അ​തു രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്നു. പി​ന്നീ​ട്, മ​ണ്ണ് പി​ള​ർ​ന്ന് ഒ​രു പു​തി​യ നാ​മ്പ് പു​റ​ത്തു​വ​രു​ന്നു. ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ​ത് മ​റ്റൊ​രു രൂ​പ​ത്തി​ൽ തി​രി​ച്ചു​വ​രു​ന്നു. ന​മ്മു​ടെ ചി​ല ന​ഷ്‌​ട​ങ്ങ​ളും അ​ങ്ങ​നെ​യാ​യി​രി​ക്കും.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ വീ​ണു​പോ​യ മു​ത്തി​നെ​ത്ത​ന്നെ നോ​ക്കി​യി​രു​ന്നാ​ൽ മ​റ്റൊ​രു സൃ​ഷ്‌​ടി​ക്കാ​യു​ള്ള അ​വ​സ​രം ന​മു​ക്ക് ന​ഷ്‌​ട​പ്പെ​ടും. പ്ര​തീ​ക്ഷി​ച്ച വി​വാ​ഹം ന​ട​ന്നി​ല്ലാ​യി​രി​ക്കാം. മ​ക​ളു​ടെ ജീ​വി​തം മാ​താ​പി​താ​ക്ക​ൾ സ്വ​പ്നം ക​ണ്ട​തു​പോ​ലെ ആ​യി​ല്ലാ​യി​രി​ക്കാം. വി​ര​മി​ച്ച​തി​നു​ശേ​ഷ​മു​ള്ള ജീ​വി​തം പ്ര​തീ​ക്ഷി​ച്ച​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. നാ​ൽ​പ്പ​താം വ​യ​സി​ൽ വ​ര​ച്ച ജീ​വി​ത​ചി​ത്ര​മ​ല്ല എ​ഴു​പ​താം വ​യ​സി​ൽ ന​മ്മു​ടെ മു​മ്പി​ലു​ള്ള​ത്. അ​പ്പോ​ൾ ചോ​ദി​ക്കേ​ണ്ട​ത്, പ​ഴ​യ സ്വ​പ്നം മ​നോ​ഹ​ര​മാ​യി​രു​ന്നോ എ​ന്ന​ല്ല. തീ​ർ​ച്ച​യാ​യും അ​ത് മ​നോ​ഹ​ര​മാ​യി​രു​ന്നി​രി​ക്കാം.

നാം ​ചോ​ദി​ക്കേ​ണ്ട​ത് ഇ​പ്ര​കാ​ര​മാ​ണ്: ആ ​സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നോ ദൈ​വ​ത്തി​നു ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സൃ​ഷ്‌​ടി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന ഒ​രേ​യൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യം? ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച യേ​ശു​വി​ന്‍റെ ശി​ഷ്യ​ൻ​മാ​ർ ക​ണ്ട​തു കു​രി​ശു​മ​ര​ണ​വും അ​ട​യ്ക്ക​പ്പെ​ട്ട ക​ല്ല​റ​യു​മാ​യി​രു​ന്നു. എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്നാ​ണ് അ​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ, ഈ​സ്റ്റ​ർ പ്ര​ഖ്യാ​പി​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. ദൈ​വം ക​ഥ എ​ഴു​തി​ത്തീ​ർ​ന്നി​രു​ന്നി​ല്ല. കു​രി​ശു യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. വേ​ദ​ന യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. ന​ഷ്‌​ട​വും യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഷ്‌​ട​ന​ഷ്‌​ട​ങ്ങ​ൾ​ക്കാ​യി​രു​ന്നി​ല്ല അ​വ​സാ​ന വാ​ക്ക്... ത​ന്മൂ​ല​മാ​ണ്, മ​രി​ച്ച് അ​ട​ക്ക​പ്പെ​ട്ട യേ​ശു ഉ​ത്ഥാ​നം ചെ​യ്ത​ത്.

ഭാ​സ്ക​രാ​ചാ​ര്യ​ർ "ലീ​ലാ​വ​തി' ര​ചി​ച്ചി​ട്ട് നൂ​റ്റാ​ണ്ടു​ക​ൾ ഏ​റെ ക​ഴി​ഞ്ഞു. ഒ​രു മു​ത്ത് യ​ഥാ​ർ​ഥ​ത്തി​ൽ ജ​ല​ഘ​ടി​കാ​ര​ത്തി​ൽ വീ​ണി​രു​ന്നോ എ​ന്ന് ന​മു​ക്ക​റി​യി​ല്ല. എ​ന്നാ​ൽ, ആ ​പ​ഴ​യ ക​ഥ ന​ൽ​കു​ന്ന സ​ന്ദേ​ശം ന​മു​ക്ക് മ​റ​ക്കാ​തി​രി​ക്കാം. ജീ​വി​ത​ത്തി​ൽ ചി​ല​പ്പോ​ൾ ന​മ്മു​ടെ കൈ​ക​ളി​ൽ​നി​ന്ന് ഒ​രു മു​ത്ത് വീ​ണു​പോ​യേ​ക്കാം. എ​ത്ര ശ്ര​മി​ച്ചാ​ലും അ​തു തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. അ​പ്പോ​ൾ, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​തു വീ​ണു​പോ​യ സ്ഥ​ല​ത്തേ​ക്കു നാം ​നോ​ക്കി​യി​രി​ക്ക​രു​ത്. അ​തി​നു​പ​ക​രം, ദൈ​വം ന​മു​ക്കു കാ​ണി​ച്ചു​ത​രു​ന്ന പു​തി​യ വ​ഴി​യെ നാം ​പോ​കു​ക​യാ​ണു വേ​ണ്ട​ത്.

SUNDAY DEEPIKA

അ​തി​രു​ക​ൾ മാ​ഞ്ഞാ​ൽ ശാ​ന്തം സ​മു​ദ്രം

ശാ​ന്ത​സ​മു​ദ്ര​ത്തി​ന്‍റെ നീ​ല​പ്പ​ര​പ്പി​ൽ വി​ധി വ​ര​ച്ചി​ട്ട ചെ​റു ബി​ന്ദു​പോ​ലെ​യാ​ണ് തു​വാ​ലു. ക​ട​ലി​ന്‍റെ ത​ലോ​ട​ലേ​റ്റ് ശാ​ന്ത​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​കു​ഞ്ഞ​ൻ രാ​ജ്യ​ത്തി​ന് മ​ണ​ൽ​ത്തി​ട്ട​ക​ളും തെ​ങ്ങി​ൻ​തോ​പ്പു​ക​ളും അ​തി​രു തീ​ർ​ക്കു​ന്നു. കാ​വ​ലി​ന് പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നി​റ​സ​മൃ​ദ്ധി​യും. വി​ശാ​ല​മാ​യ പ​സ​ഫി​ക്കി​ലെ ഒ​ന്പ​ത് പ​വി​ഴ​ദ്വീ​പു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ തു​വാ​ലു ഒ​രു പ​റു​ദീ​സ ത​ന്നെ​യാ​ണെ​ന്നു പ​റ​യാം.
സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​താ​നും അ​ടി മാ​ത്രം ഉ​യ​ർ​ന്നാ​ണ് ഈ ​രാ​ജ്യം നി​ല​കൊ​ള്ളു​ന്ന​ത്. എ​ങ്ങോ​ട്ടു തി​രി​ഞ്ഞാ​ലും നീ​ല​ക്ക​ട​ലി​ന്‍റെ അ​ഗാ​ധ​മൗ​നം മാ​ത്രം.

തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ന്ദ​മാ​രു​ത​നും പ​ര​മ്പ​രാ​ഗ​ത​മാ​യ പോ​ളി​നേ​ഷ്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഈ​ണ​ങ്ങ​ളും ഇ​വി​ട​ത്തെ പ​ക​ലു​ക​ളെ മ​നോ​ഹ​ര​മാ​ക്കു​ന്നു. വ​ലി​യ ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​ത്ത, ക​ട​ലി​നെ അ​റി​ഞ്ഞു ജീ​വി​ക്കു​ന്ന സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ത​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തി​ര​മാ​ല​ക​ൾ തീ​ര​ത്തോ​ടു കി​ന്നാ​രം പ​റ​യു​ന്ന ഈ ​നാ​ടി​നു പ​ക്ഷേ, പ​റ​യാ​നു​ള്ള​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ ഒ​രു ക​ണ്ണീ​ർ​ക്ക​ഥ കൂ​ടി​യാ​ണ്.

ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഇ​ര

ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി 48 വ​ർ​ഷ​മാ​കു​ന്പോ​ൾ ഈ ​ദ്വീ​പ് രാ​ജ്യം അ​തി​ജീ​വ​ന ഭീ​ഷ​ണി​യി​ലാ​ണ്. ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ​യ​ല്ല, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ അ​ധി​നി​വേ​ശം. ദി​വ​സം ചെ​ല്ലും​തോ​റും ക​ര​യെ സ​മു​ദ്രം വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മൂ​ലം സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ ആ​ദ്യം മു​ങ്ങി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് തു​വാ​ലു. രാ​ജ്യ​ത്തെ ഒ​ന്പ​ത് കോ​റ​ൽ ദ്വീ​പു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഇ​തി​ന​കം ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു.

2050ഓ​ടെ രാ​ജ്യം മു​ഴു​വ​ൻ സ​മു​ദ്ര​ത്തി​ന​ടി​യി​ലാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​താ​യ​ത് ഇ​നി ആ​യു​സ് കേ​വ​ലം 24 വ​ർ​ഷം മാ​ത്രം! അ​ധി​കം വൈ​കാ​തെ ത​ങ്ങ​ളു​ടെ കൊ​ച്ചു​രാ​ജ്യം ഭൂ​പ​ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കാ​മെ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​ണ് ഇ​വി​ട​ത്തെ ഓ​രോ ത​ല​മു​റ​യും ജീ​വി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ൽ പ​ല​രും ഇ​തി​ന​കം​ത​ന്നെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​ക്ക​ഴി​ഞ്ഞു.
മ​നു​ഷ്യ​ന്‍റെ അ​മി​ത​ചൂ​ഷ​ണം പ്ര​കൃ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ ജീ​വി​ക്കു​ന്ന ഒ​രു മു​ന്ന​റി​യി​പ്പു​കൂ​ടി​യാ​ണ് ഈ ​രാ​ജ്യം.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ അ​മ​ര​ത്വം

രാ​ജ്യ​ത്തെ ക​ട​ൽ വി​ഴു​ങ്ങി​യാ​ലും ഒ​രു ജ​ന​ത എ​ന്ന നി​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ സ്വ​ത്വ​വും സം​സ്കാ​ര​വും ച​രി​ത്ര​വും ലോ​കാ​വ​സാ​നം​വ​രെ നി​ല​നി​ർ​ത്താ​നാ​ണ് തു​വാ​ലു നി​വാ​സി​ക​ളു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ രാ​ജ്യ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​വ​ർ. ത​ങ്ങ​ളു​ടെ ദ്വീ​പു​ക​ളെ​യും സം​സ്കാ​ര​ത്തെ​യും "മെ​റ്റാ​വേ​ഴ്സ്'​എ​ന്ന ഡി​ജി​റ്റ​ൽ ലോ​ക​ത്തേ​ക്ക് പു​നഃ​സൃ​ഷ്‌​ടി​ച്ച്, വ​രും​ത​ല​മു​റ​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​വ​ർ. ഭൂ​മി​യി​ൽ​നി​ന്നു മാ​ഞ്ഞു​പോ​യാ​ലും മ​നു​ഷ്യ​ന്‍റെ സൈ​ബ​ർ ലോ​ക​ത്ത് തു​വാ​ലു എ​ന്നും ജീ​വി​ക്കു​മെ​ന്ന​ർ​ഥം.

രാ​ജ്യം ഭൗ​തി​ക​മാ​യി ഇ​ല്ലാ​താ​യാ​ലും ഭ​ര​ണം, പൗ​ര​ത്വം, ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ എ​ന്നി​വ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ക്ലൗ​ഡ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലൂ​ടെ​യും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ മ​നോ​ഹ​ര​മാ​യ ദ്വീ​പു​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത കെ​ട്ടി​ട​ങ്ങ​ൾ, സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ലാ​യി മെ​റ്റാ​വേ​ഴ്സി​ൽ പു​നഃ​സൃ​ഷ്‌​ടി​ക്കും. വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി (വി​ആ​ർ), ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി (എ​ആ​ർ) തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ​ക്ക് പ​ര​സ്പ​രം ഇ​ട​പ​ഴ​കാ​നും ജോ​ലി​ചെ​യ്യാ​നും ഗെ​യി​മു​ക​ൾ ക​ളി​ക്കാ​നും സാ​ധി​ക്കു​ന്ന ത്രി​മാ​ന (ത്രീ​ഡി) ഡി​ജി​റ്റ​ൽ ലോ​ക​മാ​ണു മെ​റ്റാ​വേ​ഴ്സ്.

ത​ന​ത് ഭാ​ഷ, പാ​ട്ടു​ക​ൾ, നൃ​ത്ത​ങ്ങ​ൾ, ച​രി​ത്ര​രേ​ഖ​ക​ൾ, ക​ഥ​ക​ൾ എ​ന്നി​വ​യെ​ല്ലാം ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കും. ഭാ​വി​ത​ല​മു​റ​യ്ക്ക് വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി​യി​ലൂ​ടെ സ്വ​ന്തം ജ​ന്മ​നാ​ട്ടി​ൽ ജീ​വി​ക്കു​ന്ന അ​നു​ഭ​വം ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും. ത​ങ്ങ​ളു​ടെ രാ​ജ്യം ക​ട​ലെ​ടു​ക്കു​മെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട്, സ്വ​ന്തം സം​സ്കാ​ര​ത്തെ ഡി​ജി​റ്റ​ൽ ലോ​ക​ത്തേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ച് അ​ന്യം​നി​ന്നു പോ​കാ​തി​രി​ക്കാ​നു​ള്ള ഈ ​കൊ​ച്ചു​രാ​ജ്യ​ത്തി​ന്‍റെ ശ്ര​മം ലോ​ക​മെ​മ്പാ​ടും വ​ലി​യ ശ്ര​ദ്ധ​യും ആ​ദ​ര​വും നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

"ക​ര​ക​യ​റ്റാ​ൻ'​ഓ​സ്ട്രേ​ലി​യ

ക​ട​ൽ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന തു​വാ​ലു​വി​നെ ക​ര​ക​യ​റ്റാ​ൻ പ​ദ്ധ​തി​യു​മാ​യി ഓ​സ്ട്രേ​ലി​യ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 2023ൽ ​ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സും തു​വാ​ലു പ്ര​ധാ​ന​മ​ന്ത്രി കൊ​സി​യ നാ​ടാ​നോ​യും ത​മ്മി​ൽ ഒ​പ്പി​ട്ട ക​രാ​ർ​പ്ര​കാ​രം പ്ര​തി​വ​ർ​ഷം 280 തു​വാ​ലു​വ​ൻ പൗ​ര​ന്മാ​ർ​ക്ക് വീ​സ അ​നു​വ​ദി​ക്കും. ഇ​തു​വ​ഴി ഓ​സ്ട്രേ​ലി​യ​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണു ല​ഭി​ക്കു​ന്ന​ത്. ക​രാ​ർ​പ്ര​കാ​ര​മു​ള്ള ആ​ദ്യ കു​ടി​യേ​റ്റം ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്നു.

ഇ​തി​നെ "ദ​ത്തെ​ടു​ക്ക​ൽ' എ​ന്നു ല​ളി​ത​മാ​യി പ​റ​യാ​മെ​ങ്കി​ലും, യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഒ​പ്പു​വ​ച്ച ച​രി​ത്ര​പ​ര​മാ​യ ഔ​ദ്യോ​ഗി​ക ക​രാ​റാ​ണ്. ഓ​സ്ട്രേ​ലി​യ-​തു​വാ​ലു ഫാ​ലെ​പി​ലി യൂ​ണി​യ​ൻ ക​രാ​ർ എ​ന്നാ​ണ് ഉ​ട​മ്പ​ടി അ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തി​ൽ​ത്ത​ന്നെ ഇ​ത്ത​ര​മൊ​രു "ക്ലൈ​മ​റ്റ് മൈ​ഗ്രേ​ഷ​ൻ'​ക​രാ​ർ ആ​ദ്യ​മാ​യാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന തു​വാ​ലു നി​വാ​സി​ക​ൾ​ക്ക് അ​വി​ട​ത്തെ പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ല​ഭ്യ​മാ​കും. കൂ​ടാ​തെ അ​വ​ർ​ക്ക് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രി​ക്കും.
ക​രാ​ർ​പ്ര​കാ​രം രാ​ജ്യ​ത്തെ ത​ക​ർ​ന്ന തീ​ര​പ്ര​ദേ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഓ​സ്ട്രേ​ലി​യ 16 ദ​ശ​ല​ക്ഷം ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​റി​ന്‍റെ സ​ഹാ​യ​പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​സ​ഫി​ക് ദ്വീ​പു​രാ​ജ്യ​ങ്ങ​ളി​ൽ ചൈ​ന ന​ട​ത്തു​ന്ന കൈ​ക​ട​ത്ത​ൽ ത​ട​യു​ക​യെ​ന്ന​തും ഉ​ട​ന്പ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ച​രി​ത്ര​ത്തി​ലൂ​ടെ

ഹ​വാ​യി​ക്കും ഓ​സ്‌​ട്രേ​ലി​യ​യ്ക്കും മ​ധ്യ​ത്തി​ലാ​യി ദ​ക്ഷി​ണ പ​സ​ഫി​ക് (ശാ​ന്ത) സ​മു​ദ്ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്വ​ത​ന്ത്ര പോ​ളി​നേ​ഷ്യ​ൻ ദ്വീ​പു​രാ​ഷ്‌‌​ട്ര​മാ​ണ് തു​വാ​ലു. ഭൂ​വി​സ്തൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ നാ​ലാ​മ​ത്തെ രാ​ജ്യ​വും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​മ്പ​ത് പ​വി​ഴ​ദ്വീ​പു​ക​ളും മ​റ്റു ദ്വീ​പു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ത് വെ​റും 26 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം ഭൂ​വി​സ്തൃ​തി​യു​ള്ള​തും ഏ​ക​ദേ​ശം 11,000 ജ​ന​സം​ഖ്യ മാ​ത്ര​മു​ള്ള​തു​മാ​യ ഒ​റ്റ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണ്.

ഫു​നാ​ഫു​ട്ടി ആ​ണ് തു​വാ​ലു​വി​ന്‍റെ ത​ല​സ്ഥാ​നം. 1978ൽ ​ബ്രി​ട്ട​നി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം നേ​ടി​യ രാ​ജ്യം 2000ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ അം​ഗ​മാ​യി. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വാ​ണ് രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ. കൃ​ഷി​യും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ. വി​ദേ​ശ ക​പ്പ​ലു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന നാ​വി​ക​ർ അ​യ​യ്ക്കു​ന്ന പ​ണ​വും അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ്യ​ബ​ന്ധ​ന പെ​ർ​മി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​വും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു. പു​റം​ലോ​ക​ത്തു​നി​ന്ന് അ​ധി​കം ആ​ളു​ക​ൾ എ​ത്താ​ത്ത, മ​ലി​ന​മാ​കാ​ത്ത പ്ര​കൃ​തി​സൗ​ന്ദ​ര്യ​മു​ള്ള ഒ​രി​ട​മാ​ണി​ത്.

മ​നു​ഷ്യ​വാ​സം തു​ട​ങ്ങി​യ​ത് 3000 വ​ർ​ഷം മു​മ്പ് 

തു​വാ​ലു ദ്വീ​പു​ക​ളി​ൽ ഏ​ക​ദേ​ശം 3000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​നു​ഷ്യ​വാ​സം ആ​രം​ഭി​ച്ച​താ​യാ​ണ് ച​രി​ത്ര​കാ​ര​ന്മാ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും ക​ണ​ക്കാ​ക്കു​ന്ന​ത്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ സ​മോ​വ, ടോം​ഗ, മ​റ്റ് സ​മീ​പ​ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യേ​റി​യ പോ​ളി​നേ​ഷ്യ​ൻ നാ​വി​ക​രാ​യി​രു​ന്നു ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ. തു​വാ​ലു​വി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളു​മെ​ല്ലാം സ​മോ​വ​ൻ, ടോം​ഗ​ൻ സം​സ്കാ​ര​ങ്ങ​ളു​മാ​യി വ​ള​രെ​യേ​റെ സാ​മ്യ​മു​ള്ള​താ​കാ​ൻ കാ​ര​ണ​വും ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​മാ​ണ്.

വാ​മൊ​ഴി​യാ​യി കൈ​മാ​റി​വ​ന്ന വം​ശാ​വ​ലി ച​രി​ത്ര​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം 300 വ​ർ​ഷ​ത്തെ പ​ഴ​ക്കം മാ​ത്ര​മേ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നു​ള്ളൂ​വെ​ങ്കി​ലും പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ങ്ങ​ളും ഭാ​ഷാ​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ളും ഇ​വി​ട​ത്തെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കാ​ല​ഘ​ട്ട​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. 5000 വ​ർ​ഷം മു​മ്പ് സ​മു​ദ്ര​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​വി​ട​ത്തെ ആ​ദ്യ​കാ​ല ഭൗ​തി​ക തെ​ളി​വു​ക​ളെ​ല്ലാം ക​ട​ലി​ന​ടി​യി​ലാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

വ​രു​മാ​ന​ത്തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്നും

ഈ ​രാ​ജ്യ​ത്തി​ന് ചി​ല കൗ​തു​ക​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ളു​മു​ണ്ട്. തു​വാ​ലു​വി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഫു​നാ​ഫു​ട്ടി​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള റ​ൺ​വേ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. ആ​ഴ്ച​യി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ വി​മാ​ന​ങ്ങ​ൾ വ​രു​ന്ന​ത്. വി​മാ​ന​മി​ല്ലാ​ത്ത ബാ​ക്കി സ​മ​യ​ങ്ങ​ളി​ൽ റ​ൺ​വേ നാ​ട്ടു​കാ​ർ​ക്ക് ഫു​ട്ബോ​ളും വോ​ളി​ബോ​ളും ക​ളി​ക്കാ​നും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും ഒ​ത്തു​കൂ​ടാ​നു​മു​ള്ള പൊ​തു​മൈ​താ​ന​മാ​യി മാ​റു​ന്നു. വി​മാ​നം വ​രു​മ്പോ​ൾ മാ​ത്രം സൈ​റ​ൺ മു​ഴ​ക്കി ആ​ളു​ക​ളെ മാ​റ്റും.

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്കും ലൈ​വ് സ്ട്രീ​മിം​ഗ് സൈ​റ്റു​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്‌​നാ​ണ് ".tv'. തു​വാ​ലു​വി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്‌​ൻ കോ​ഡാ​ണി​ത് (ഇ​ന്ത്യ​യ്ക്ക് .in എ​ന്ന​തു​പോ​ലെ). ഈ ​ഡൊ​മെ​യ്ൻ വ​ലി​യ ക​മ്പ​നി​ക​ൾ​ക്കു ലീ​സി​ന് ന​ൽ​കി​യ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ തു​വാ​ലു​വി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്.

ഭീ​ഷ​ണി മു​ന്നി​ൽ​ക്ക​ണ്ട് മാ​ല​ദ്വീ​പ്, കി​രി​ബാ​ത്തി മാ​ർ​ഷ​ൽ ദ്വീ​പു​ക​ളും

ഭൂ​മി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണു കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും. ഹി​മാ​നി​ക​ൾ ഉ​രു​കു​ന്ന​തു​മൂ​ലം സ​മു​ദ്ര​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രു​ക​യാ​ണ്. ഇ​തി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ര​ക​ൾ പ​സ​ഫി​ക്, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ങ്ങ​ളി​ലെ താ​ഴ്ന്ന ദ്വീ​പു​രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്.

ത​ങ്ങ​ളു​ടെ നി​ല​നി​ല്പു​ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ, ഭാ​വി​യി​ൽ ഭൂ​പ​ട​ത്തി​ൽ​നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കാ​മെ​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന വേ​റെ​യും രാ​ജ്യ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ പ്ര​ധാ​നം മാ​ല​ദ്വീ​പാ​ണ്. കേ​ര​ള​ത്തോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ മാ​ല​ദ്വീ​പ് ലോ​ക​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​വി​ട​ത്തെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ദ്വീ​പു​ക​ളും സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഒ​രു മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്.

സ​മു​ദ്ര​നി​ര​പ്പ് ഇ​തേ​പ​ടി ഉ​യ​ർ​ന്നാ​ൽ ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ മാ​ല​ദ്വീ​പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൃ​ത്രി​മ ദ്വീ​പു​ക​ളും ക​ട​ൽ​ഭി​ത്തി​ക​ളും അ​വ​ർ നി​ർ​മി​ക്കു​ന്നു​ണ്ട്. ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ 33 പ​വി​ഴ​ദ്വീ​പു​ക​ൾ ചേ​ർ​ന്ന കി​രി​ബാ​ത്തി​യാ​ണ്. സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തു​മൂ​ലം ഇ​വി​ടു​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭാ​വി​യി​ൽ രാ​ജ്യം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന തി​രി​ച്ച​റി​വി​ൽ ത​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഫി​ജി​യി​ൽ കി​രി​ബാ​ത്തി സ​ർ​ക്കാ​ർ മു​ൻ​കൂ​ട്ടി ഭൂ​മി വാ​ങ്ങി​ക്ക​ഴി​ഞ്ഞു.

മാ​ർ​ഷ​ൽ ദ്വീ​പു​ക​ളാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ദ്വീ​പു​സ​മൂ​ഹ​മാ​ണി​ത്. സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നൊ​പ്പം ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ളും വേ​ലി​യേ​റ്റ​ങ്ങ​ളും ഇ​വ​രു​ടെ നി​ല​നി​ല്പി​നു ഭീ​ഷ​ണി​യാ​കു​ന്നു. ത​ല​സ്ഥാ​ന​മാ​യ മ​ജൂ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​റു​ണ്ട്. വ​രും​ദ​ശ​ക​ങ്ങ​ളി​ൽ ഈ ​രാ​ജ്യം മ​നു​ഷ്യ​വാ​സ​ത്തി​ന് യോ​ഗ്യ​മ​ല്ലാ​താ​യി മാ​റു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​രാ​ജ്യ​ങ്ങ​ളു​ടെ നാ​ശം കേ​വ​ലം ഭൂ​മി ന​ഷ്‌​ട​പ്പെ​ട​ൽ മാ​ത്ര​മ​ല്ല നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​മൂ​ല്യ​മാ​യ സം​സ്കാ​ര​ങ്ങ​ൾ, ഭാ​ഷ​ക​ൾ, ജ​ന​ത​യു​ടെ സ്വ​ത്വം എ​ന്നി​വ​യാ​ണ് ആ​ഗോ​ള​താ​പ​നം മൂ​ലം ക​ട​ലി​ൽ ല​യി​ച്ചു​പോ​കാ​ൻ പോ​കു​ന്ന​ത്. വി​ക​സി​ത​രാ​ജ്യ​ങ്ങ​ളു​ടെ അ​മി​ത​മാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് പാ​വ​പ്പെ​ട്ട ഈ ​ദ്വീ​പു​വാ​സി​ക​ളാ​ണ് എ​ന്ന​ത് ക്രൂ​ര​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണ്.

SUNDAY DEEPIKA

ഫോ​ർ​ത്ത് അം​പ​യ​ർ ന​മ്മു​ടെ മ​ല​യാ​ളി

ക​ളി മു​ഴു​വ​നാ​യി ക​ണ്ടി​ല്ലെ​ങ്കി​ലും ക​ണ്ട​തു​പോ​ലെ...​ഒ​രു കാ​ല​ത്ത് ഡി​ഡി നാ​ഷ​ണ​ലി​ലെ "ഫോ​ർ​ത്ത് അം​പ​യ​ർ' ക​ണ്ടു​ക​ഴി​യു​മ്പോ​ൾ മു​ഴു​വ​ൻ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ​യും തോ​ന്ന​ൽ ഇ​താ​യി​രു​ന്നു. ഒാ​ർ​ക്കു​ന്നി​ല്ലേ, ഒ​രു കാ​ല​ത്ത് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക്രി​ക്ക​റ്റ് അ​വ​ലോ​ക​ന പ​രി​പാ​ടി.

ശ്രീ​കാ​ന്ത്, പ്ര​വീ​ൺ ആം​റെ, കി​ർ​മാ​ണി തു​ട​ങ്ങി​യ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളും വി​ദ​ഗ്ധ​രും അ​ണി​നി​ര​ന്നി​രു​ന്ന സൂ​പ്പ​ർ ഹി​റ്റ് ഡി​ഡി ക്രി​ക്ക​റ്റ് ഷോ. ​ക്രി​ക്ക​റ്റി​ലെ അ​തി​കാ​യ​ന്മാ​ർ അ​ണി​നി​ര​ന്നി​രു​ന്ന ഈ ​ക്രി​ക്ക​റ്റ് ഷോ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി ചു​വ​ടു​വ​ച്ചു, 2017ൽ. ​ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് സീ​രി​സ് ന​ട​ക്കു​ന്ന സ​മ​യം. ഫോ​ർ​ത്ത് അ​ന്പ​യ​റി​ൽ പു​തി​യൊ​രു ശ​ബ്ദം മു​ഴ​ങ്ങി, ന​ല്ല ഒ​ഴു​ക്കോ​ടെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന യു​വാ​വ് പെ​ട്ടെ​ന്നു​ത​ന്നെ ശ്ര​ദ്ധ നേ​ടി. അ​തു ശ്രീ​ദ​ത്ത് എ​സ്. പി​ള്ള എ​ന്ന കോ​ട്ട​യം​കാ​ര​ൻ ആ​യി​രു​ന്നു.

മ​ല​യാ​ളി​ക​ൾ ഇ​നി​യും അ​ധി​കം ക​ട​ന്നു ചെ​ന്നി​ട്ടി​ല്ലാ​ത്ത "സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​ർ' എ​ന്ന മേ​ഖ​ല​യി​ൽ തി​ള​ങ്ങു​ന്ന ശ്രീ​ദ​ത്ത് യു​വ​ത​ല​മു​റ​യ്ക്കു വ​ലി​യൊ​രു പ്ര​ചോ​ദ​നം കൂ​ടി​യാ​ണ്. സെ​ലി​ബ്രി​റ്റി​ക​ളാ​യ നി​ര​വ​ധി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് താ​ര​ങ്ങ​ളു​മാ​യി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ശ്രീ​ദ​ത്തി​ന്‍റെ സു​ഹൃ​ദ്‌​വ​ല​യ​വും ആ​രെ​യും അ​സൂ​യ​പ്പെ​ടു​ത്തും. കോ​ട്ട​യ​ത്തെ ഒ​രു സാ​ധാ​ര​ണ എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ ശ്രീ​ദ​ത്ത് ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ത​നി​ക്കു​ണ്ടാ​യി​രു​ന്ന ക​ഴി​വി​നെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി​യ​ത്.

ഇ​ന്ത്യ​യി​ലും പു​റ​ത്തും ന​ട​ന്ന നി​ര​വ​ധി​യാ​യ സ്പോ​ർ​ട്സ് ഇ​വ​ന്‍റു​ക​ളി​ൽ അ​വ​താ​ര​ക​നാ​യും ക​മ​ന്‍റേ​റ്റ​റാ​യും ഇ​ന്നു തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ലാ​ണ് മി​ക​ച്ച ഒ​രു ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യ ശ്രീ​ദ​ത്ത് എ​സ്. പി​ള്ള. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ ക​മ​ന്‍റേ​റ്റ​റും സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​റു​മാ​യ ശ്രീ​ദ​ത്തി​ന്‍റെ വേ​റി​ട്ട സ്പോ​ർ​ട്സ്, ക​ലാ ജീ​വി​ത വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാം.

എ​ങ്ങ​നെ​യാ​ണ് സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​ർ എ​ന്ന നി​ല​യി​ലു​ള്ള തു​ട​ക്കം?

സ്പോ​ർ​ട്സ് എ​നി​ക്കു ചെ​റു​പ്പം മു​ത​ൽ ഇ​ഷ്ട​മു​ള്ള വി​ഷ​യ​മാ​യി​രു​ന്നു. സ്പോ​ർ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട്ടു​ന്ന​തെ​ല്ലാം വാ​യി​ക്കു​ക​യും കാ​ണു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ജീ​വ​ൻ ടി​വി​യി​ൽ ഇ​ട​യ്ക്ക് ഇം​ഗ്ലീ​ഷ് ന്യൂ​സ് ബു​ള്ള​റ്റി​ൻ ആ​രം​ഭി​ച്ചു. ഇം​ഗ്ലീ​ഷ് ന​ന്നാ​യി വ​ഴ​ങ്ങു​മെ​ന്ന​തി​നാ​ൽ ഈ ​ന്യൂ​സ് ബു​ള്ള​റ്റി​ൻ വാ​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി.

തു​ട​ർ​ന്ന് 2013ൽ ​ദൂ​ര​ദ​ർ​ശ​നി​ൽ ഒ​രു ക്വി​സ് ഷോ Q20 ​ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി. ഇ​തു ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​നി​ക്ക് സ്പോ​ർ​ട്സി​ൽ ഉ​ള്ള താ​ത്പ​ര്യം അ​റി​യാ​മാ​യി​രു​ന്ന ദൂ​ര​ദ​ർ​ശ​ൻ അ​ധി​കൃ​ത​ർ 2015ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഇം​ഗ്ലീ​ഷ് ആം​ഗ​റിം​ഗ് ചെ​യ്യാ​നും അ​വ​ലോ​ക​നം ന​ട​ത്താ​നും ക്ഷ​ണി​ച്ചു. ഒ​രു തു​ട​ക്കം അ​താ​യി​രു​ന്നു എ​ന്നു പ​റ​യാം.

ദേ​ശീ​യ ഗെ​യിം​സി​നു ശേ​ഷം ചെ​യ്ത പ്ര​ധാ​ന​പ്പെ​ട്ട സ്പോ​ർ​ട്സ് മേ​ള ഒാ​ർ​ക്കു​ന്നു​ണ്ടോ?

തീ​ർ​ച്ച​യാ​യും. 2016 സൗ​ത്ത് ഏ​ഷ്യ​ൻ ഗെ​യിം​സ് (സാ​ഫ്), അ​തേ​വ​ർ​ഷം ത​ന്നെ ഒാ​ഗ​സ്റ്റി​ൽ റി​യോ ഒ​ളിം​പി​ക്സ് എ​ന്നി​വ​യു​ടെ​യും ആ​ങ്ക​റാ​യി ദൂ​ര​ദ​ർ​ശ​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. ഇ​തി​നി​ട​യി​ൽ സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റിം ഗ് ​എ​നി​ക്കു യോ​ജി​ച്ച വ​ഴി​ക​ളി​ലൊ​ന്നാ​ണെ​ന്നു ഞാ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​വി​ടെ​നി​ന്നു തു​ട​ങ്ങി​യ യാ​ത്ര​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം​കൊ​ണ്ട് നി​ര​വ​ധി സ്പോ​ർ​സ് ഇ​വ​ന്‍റു​ക​ൾ- ആ​ങ്ക​റിം​ഗ്, ക​മ​ന്‍റ​റി, അ​ഭി​മു​ഖ​ങ്ങ​ൾ, സ്പോ​ർ​ട്സ് അ​വ​ലോ​ക​നം... ഇ​ങ്ങ​നെ പോ​കു​ന്നു.

ക്രി​ക്ക​റ്റ് ക​മ​ന്‍റേ​റ്റ​ർ എ​ന്ന നി​ല​യി​ലും അ​വ​താ​ര​ക​ൻ എ​ന്ന നി​ല​യി​ലും മ​ല​യാ​ളി​മു​ദ്ര പ​ലേ​ട​ത്തും പ​തി​പ്പി​ക്കാ​നാ​യ​ല്ലോ?

അ​തൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ദൂ​ർ​ദ​ർ​ശ​ന്‍റെ ഫോ​ർ​ത്ത് അ​ന്പ​യ​ർ പ​രി​പാ​ടി​യി​ൽ ആ​ങ്ക​ർ ചെ​യ്ത മ​ല​യാ​ളി എ​ന്ന മേ​ൽ​വി​ലാ​സം കി​ട്ടി. അ​തു​പോ​ലെ ഐ​സി​സി​ക്കു വേ​ണ്ടി ഇം​ഗ്ലീ​ഷ് ക​മ​ന്‍റ​റി ചെ​യ്ത ആ​ദ്യ മ​ല​യാ​ളി എ​ന്ന ഭാ​ഗ്യ​വും കി​ട്ടി. ഒാ​ൾ ഇ​ന്ത്യ റേ​ഡി​യോ ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ക​മ​ന്‍റ​റി പാ​ന​ലി​ൽ ഇ​ടം നേ​ടി. 2017ൽ ​ഡി​ഡി സ്പോ​ർ​ട്സ് ഒ​രു വ​ന്പ​ൻ സ്പോ​ർ​ട്സ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ലൈ​വ് പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. അ​ന്ന​ത്തെ ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, സ്പോ​ർ​ട്സ് താ​ര​ങ്ങ​ളാ​യ അ​ശ്വ​നി നാ​ച്ച​പ്പ, ക​ർ​ണം മ​ല്ലേ​ശ്വ​രി, രാ​ജ്യ​വ​ർ​ധ​ന​ൻ​സിം​ഗ് റാ​ത്തോ​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ ലീ​ഡ് ആം​ഗ​റാ​കാ​ൻ അ​വ​സ​രം കി​ട്ടി. 2017ൽ ​ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റ് ആ​ങ്ക​റാ​യി.

ഐ​സി​സി പാ​ന​ലി​ൽ ഇ​ടം​കി​ട്ടി​യ​ത് വ​ലി​യ അം​ഗീ​കാ​ര​മ​ല്ലേ?

ഐ​സി​സി പാ​ന​ലി​ൽ ഇ​ടം കി​ട്ടി​യ​തു വ​ഴി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​മ​ന്‍റേ​റ്റ​റാ​കാ​ൻ ക​ഴി​ഞ്ഞു. മെ​ൻ​സ് ടി​ട്വ​ന്‍റി ലോ​ക​ക​പ്പ് ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ങ്ങ​ൾ, ക്രി​ക്ക​റ്റ് ലീ​ഗു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഇ​ന്ത്യ​യി​ലും പു​റ​ത്തും സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. 2025ൽ ​സൂ​പ്പ​ർ ലീ​ഗ് കേ​ര​ള സോ​ണി ടി​വി​ക്കു വേ​ണ്ടി ആം​ഗ​റിം​ഗ് ചെ​യ്തു. ജി​യോ ഹോ​ട്ട്സ്റ്റാ​ർ, സോ​ണി ടി​വി, ഡി​ഡി സ്പോ​ർ​ട്സ്, ഐ​സി​സി ടി​വി, യൂ​റോ സ്പോ​ർ​ട്സ്, ഫാ​ൻ​കോ​ഡ് തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ല്ലാം സ്പോ​ർ​ട്സ് വി​ശേ​ഷ​ങ്ങ​ളു​മാ​യി എ​ത്താ​റു​ണ്ട്.

ഇ​തി​നി​ട​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​രു അ​വാ​ർ​ഡ് തേ​ടി​യെ​ത്തി?

അ​തെ, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 2025ലെ ​ബെ​സ്റ്റ് ആ​ങ്ക​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. ഡി​ഡി മ​ല​യാ​ള​ത്തി​ൽ ഒ​രു ഷോ ​ആ​ങ്ക​ർ ചെ​യ്ത​തി​നാ​ണ് ഈ ​പു​ര​സ്കാ​രം കി​ട്ടി​യ​ത്.

ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം വ​ലി​യ ഗു​ണം​ചെ​യ്തു ?

അ​തെ. ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ക്കാ​ല​ത്ത് ആ​ർ​ജി​ച്ചെ​ടു​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഴി​വാ​ണ്. പ​ത്താം ക്ലാ​സ് വ​രെ ഞാ​ൻ കോ​ട്ട​യം എം​ടി സെ​മി​നാ​രി സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. തു​ട​ർ​ന്നു പ്രീ​ഡി​ഗ്രി ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ. ബി​രു​ദം ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്. എം​ബി​എ പ​ഠ​നം പൂ​ന സിം​ബി​യോ​സി​സി​ലു​മാ​യി​രു​ന്നു. ഈ ​പ​ഠ​ന കാ​ല​യ​ള​വ് എ​ന്‍റെ ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഏ​റെ സ​ഹാ​യി​ച്ചു. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യോ​ടും എ​നി​ക്കു പ​റ​യാ​നു​ള്ള​തു ക​മ്യൂ​ണി​ക്കേ​ഷ​ൻ മെ​ച്ച​പ്പെ​ടു​ത്താ​ൻ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​ക്ക​രു​ത്. അ​തു നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കും.

സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​ക​ൽ?

സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​ർ എ​ന്ന നി​ല​യി​ൽ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും സൗ​ഹൃ​ദം പു​ല​ർ​ത്താ​നും ക​ഴി​യു​ന്ന​ത് ഒ​രു ഭാ​ഗ്യ​മാ​ണ്. ശ്രീ​കാ​ന്ത്, കി​ർ​മാ​ണി, മ​ദ​ൻ​ലാ​ൽ, ഡാ​വ് വാ​ട്ട്മോ​ർ, സിം​ബാ​ബ്‌​വേ​യു​ടെ മു​ൻ ക്യാ​പ്റ്റ​ൻ ത​ത്തേ​ന്ദ ത​യ്ബു, റോ​സ് ടെ​യ്‌​ല​ർ, ക്രി​സ് ഗെ​യ്ൽ, ഹെ​ൽ​ഷ​ൽ ഗി​ബ്സ് തു​ട​ങ്ങി​യ​വ​രൊ​ക്കെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി. ശ്രീ​ല​ങ്ക​യു​ടെ മു​ൻ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഡാ​വ് വാ​ട്ട്മോ​റു​മാ​യി ചേ​ർ​ന്ന് "ദ ​ഗ​യിം ചേ​ഞ്ച​ർ' എ​ന്നൊ​രു കോ​ർ​പ​റേ​റ്റ് ലീ​ഡ​ർ​ഷി​പ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്.

ശ്രീ​ദ​ത്ത് സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​ർ എ​ന്ന​തി​നൊ​പ്പം അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നു​മാ​ണ്?

സ്പോ​ർ​ട്സ് പോ​ലെ ത​ന്നെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു ക​ല​യും. മൃ​ദം​ഗ​മാ​യി​രു​ന്നു എ​ന്‍റെ ജീ​വ​ൻ. ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ പ​ഠ​നം തു​ട​ങ്ങി​യി​രു​ന്നു. മൃ​ദം​ഗ​ത്തി​ൽ സ്കൂ​ൾ സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ത്തി​ൽ സ​മ്മാ​നം നേ​ടി. ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി നാ​ഷ​ണ​ൽ ലെ​വ​ലി​ൽ ഗോ​ൾ​ഡ് മെ​ഡ​ലും നേ​ടി. ബി. ​ഹ​രി​കു​മാ​ർ ആ​ണ് പ്ര​ധാ​ന ഗു​രു.

പ്ര​മു​ഖ​രു​ടെ ക​ച്ചേ​രി​യി​ൽ ഒ​രു പ്ര​ധാ​ന സാ​ന്നി​ധ്യം?

ഇ​തി​ന​കം മൂ​വാ​യി​ര​ത്തി​ലേ​റെ ക​ച്ചേ​രി​ക​ൾ​ക്കു മൃ​ദം​ഗം വാ​യി​ച്ചി​ട്ടു​ണ്ട്. ഒാ​ൾ ഇ​ന്ത്യ റേ​ഡി​യോ​യു​ടെ പാ​ന​ലി​ൽ എ ​ഗ്രേ​ഡ് മൃ​ദം​ഗം ആ​ർ​ട്ടി​സ്റ്റാ​ണ്. ടി.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കു​ന്ന​ക്കു​ടി എം. ​ബാ​ല​മു​ര​ളീ​കൃ​ഷ്ണ, ട്രി​ച്ചി ഗ​ണേ​ശ​ൻ, ഭ​ര​ത് സു​ന്ദ​ർ, രാ​മ​കൃ​ഷ്ണ​മൂ​ർ​ത്തി, ബോം​ബെ സി​സ്റ്റേ​ഴ്സ്, ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി അ​ങ്ങ​നെ നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ഒ​പ്പം ക​ച്ചേ​രി​ക​ളി​ൽ മൃ​ദം​ഗം വാ​യി​ച്ചു.

ലീ​ഡ​ർ​ഷി​പ് ട്രെ​യി​നിം​ഗ് രം​ഗ​ത്തും ?

പ്ര​ധാ​ന​മാ​യും കോ​ർ​പ​റേ​റ്റ് ലീ​ഡ​ർ​ഷി​പ് ട്രെ​യിം​ഗ് രം​ഗ​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​എ​ൻ​എ​സ്, റി​ല​യ​ൻ​സ്, ഭ​ര​ത് പെ​ട്രോ​ളി​യം, കൊ​ഗ്‌​നി​സ​ന്‍റ്, ഹ്യു​ണ്ടാ​യ്, കാ​റ്റ​ർ​പി​ല്ല​ർ, നെ​റ്റ് ആ​പ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി ലീ​ഡ​ർ​ഷി​പ് ട്രെ​യി​നിം​ഗ് രം​ഗ​ത്തു സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ ?

കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് പെ​രു​മ്പ്രാ​യി​ൽ എ​ക്സ​ർ​വീ​സ്മാ​നും ബി​സി​ന​സു​കാ​ര​നു​മാ​യ വി​എ​ൻ​എ​സ് പി​ള്ള​യു​ടെ​യും ശാ​ന്ത എ​സ്. പി​ള്ള​യു​ടെ​യും മ​ക​നാ​ണ്. സു​ജി​ത് എ​സ്. പി​ള്ള സ​ഹോ​ദ​ര​നാ​ണ്. കോ​ട്ട​യ​ത്താ​ണ് വീ​ടെ​ങ്കി​ലും പ്ര​ഫ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളാ​ൽ ചെ​ന്നൈ​യി​ലാ​ണ് താ​മ​സം. ഇ​ട​യ്ക്കു നാ​ട്ടി​ലെ ചി​ല പ​രി​പാ​ടി​ക​ളി​ലൊ​ക്കെ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ജി​യോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ച്ചി​രു​ന്നു. തി​ര​ക്കു​മൂ​ലം നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഒാ​ൺ​ലൈ​ൻ ആ​യി പ​ങ്കെ​ടു​ത്തു. ഇ​ങ്ങ​നെ നാ​ടു​മാ​യു​ള്ള ബ​ന്ധം മു​റി​യാ​തെ സൂ​ക്ഷി​ക്കു​ന്നു.

SUNDAY DEEPIKA

ക്ലാ​ഷ് ഓ​ഫ് ടൈ​റ്റ​ൻ​സ്; അ​ര്‍​ജ​ന്‍റീ​ന x സ്‌​പെ​യി​ൻ ഫൈ​ന​ല്‍ നൂ​റ്റാ​ണ്ടി​ന്‍റെ പോ​രാ​ട്ടം

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നും അ​ര്‍​ജ​ന്‍റീ​ന​യും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​തി​നെ നൂ​റ്റാ​ണ്ടി​ന്‍റെ പോ​രാ​ട്ടം എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നു​കൊ​ണ്ടും വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. 48 ടീ​മു​ക​ള്‍ തു​ട​ങ്ങി​യ യാ​ത്ര​യി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു ടീ​മു​ക​ളാ​യാ​ണ് സ്‌​പെ​യി​നും അ​ര്‍​ജ​ന്‍റീ​ന​യും ഫൈ​ന​ല്‍ കി​ക്കോ​ഫി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. വാ​ര്‍, സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, എ​ഐ തു​ട​ങ്ങി​യ എ​ല്ലാ ആ​ധു​നി​ക​ത​യാ​ലും സ​മ്പു​ഷ്ട​മാ​യ ലോ​ക​ക​പ്പ്.

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം 32ല്‍​നി​ന്ന് 48 ആ​ക്കി​യ​പ്പോ​ള്‍, ലോ​ക​ക​പ്പി​ന്‍റെ സൗ​ന്ദ​ര്യം ന​ഷ്ട​പ്പെ​ടു​മെ​ന്നു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് 23-ാം എ​ഡി​ഷ​ന്‍ സ​മാ​പ​ന​വേ​ദി​യി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. റാ​ങ്കിം​ഗ് ക​ള​ത്തി​ല​ല്ല ക​ട​ലാ​സി​ല്‍ മാ​ത്ര​മാ​ണെ​ന്നു തെ​ളി​യി​ക്കാ​നും ഈ ​ലോ​ക​ക​പ്പി​നു സാ​ധി​ച്ചു. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ മു​ന്നേ​റ്റം.

ചെ​റു രാ​ജ്യ​ങ്ങ​ള്‍​പോ​ലും ക​ന​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച് കാ​ണി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന ലോ​ക​ക​പ്പ്. അ​ട്ടി​മ​റി ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും നാ​ട​കീ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ശ​ക്തി​ക​ള്‍ മ​ത്സ​രം തി​രി​ച്ചു​പി​ടി​ച്ച​ത് ഈ ​ലോ​ക​ക​പ്പി​നെ ഏ​റെ ആ​വേ​ശ​ത്തി​ലാ​ക്കി.

യു​വ ലാ ​റോ​ജ

ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്‌​പെ​യി​ന്‍ യു​വ​ര​ക്ത​ത്തി​ള​പ്പി​ലാ​ണു​ള്ള​ത്. 90 മി​നി​റ്റും ഓ​രേ വേ​ഗ​ത്തി​ലും താ​ള​ത്തി​ലും ക​ളി​ക്കു​ന്ന ടീ​മാ​ണ് സ്‌​പെ​യി​ന്‍. ക​ളി​ക്ക​ള​ത്തി​ല്‍ പ​ന്ത് ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു​പോ​ലെ ഡി​ഫെ​ന്‍​സി​ലേ​ക്ക് വ​ലി​യാ​നും സെ​ക്ക​ന്‍​ഡു​ക​ള്‍​ക്ക​കം പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​കെ പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള സ്‌​പെ​യി​നി​ന്‍റെ ക​ഴി​വ് ഇ​തി​നോ​ട​കം വ്യ​ക്തം. ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​പെ​യി​ന്‍ ന​ട​ത്തു​ന്ന പൊ​സ​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ എ​തി​രാ​ളി​ക​ള്‍​ക്കു​മേ​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. ഇ​ന്ത്യ​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ ക​ണ്ടു​പ​ഠി​ക്കേ​ണ്ടും ഇ​തു​ത​ന്നെ.

ശാ​രീ​രി​ക​മാ​യ മേ​ധാ​വി​ത്വ​ത്തി​ന​പ്പു​റം ടെ​ക്‌​നി​ക്ക​ല്‍/​ടാ​ക്റ്റി​ക്ക​ല്‍ മി​ക​വാ​ണ് സ്‌​പെ​യി​നി​ന്‍റെ ക​രു​ത്ത്. ക​ളി​ക്ക​ള​ത്തി​ല്‍ പൂ​ര്‍​ണ​മാ​യി ഡോ​മി​നേ​റ്റ് ചെ​യ്തു ക​ളി​ക്കു​ന്നു എ​ന്ന​താ​ണ് അ​വ​രു​ടെ സൗ​ന്ദ​ര്യം. യു​വ​ത്വ​വും പ​രി​ച​യ സ​മ്പ​ത്തും ഒ​ന്നു​പോ​ലെ സ​മ​ന്വ​യി​പ്പി​ച്ച ടീ​മി​നെ ഒ​രു അ​ധ്യാ​പ​ക​ന്‍റെ പ​ക്വ​ത​യോ​ടെ​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫ്യൂ​ന്‍റെ​യു​ടെ ബു​ദ്ധി​വൈ​ഭ​വ​വും സ്‌​പെ​യി​നി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

ഗോ​ള്‍ കീ​പ്പ​ര്‍ ഉ​നാ​യ് സി​മോ​ണ്‍, സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​ഡ​റാ​യി എ​യ്‌​മെ​റി​ക് ലാ​പോ​ര്‍​ട്ടെ, തൊ​ട്ടു​മു​ന്നി​ലാ​യി ആ​ധു​നി​ക ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പൊ​സി​ഷ​നാ​യ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ് റോ​ളി​ല്‍ നാ​യ​ക​നാ​യ റോ​ഡ്രി.

അ​റ്റാ​ക്കിം​ഗി​ല്‍ ആ​ധു​നി​ക മെ​സി എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്ന ലാ​മി​ന്‍ യ​മാ​ല്‍ ന​യി​ക്കു​ന്ന നി​ര​യി​ല്‍ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍, ഡാ​നി ഓ​ള്‍​മോ, നി​ക്കോ വി​ല്യം​സ്, പെ​ഡ്രി എ​ന്നീ വ്യ​ത്യ​സ്ത ശൈ​ലി​യി​ല്‍ ക​ളി​ക്കു​ന്ന വൈ​വി​ധ്യം നി​റ​ഞ്ഞ നി​ര. ഒ​പ്പം ബ്ര​യാ​ന്‍ റൂ​യി​സ്, സൂ​പ്പ​ര്‍ സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ. ഓ​രോ മ​ത്സ​ര​ത്തെ​യും വ്യ​ത്യ​സ്ത​മാ​യ ത​ര​ത്തി​ല്‍ സ​മീ​പി​ച്ച് താ​ളം ന​ഷ്ട​പ്പെ​ടാ​തെ ഓ​രേ വേ​ഗ​ത്തി​ല്‍ ക​ളി​ക്കു​ന്ന ടീ​മാ​ണ് സ്‌​പെ​യി​ന്‍. 2010ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ കാ​ല​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ടീം.

 ക​പ്പ് നി​ല​നി​ര്‍​ത്താ​ന്‍ അ​ര്‍​ജ​ന്‍റീ​ന 

ഇ​റ്റ​ലി (1934, 38), ബ്ര​സീ​ല്‍ (1958, 62) ടീ​മു​ക​ള്‍​ക്കു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പ് നി​ല​നി​ര്‍​ത്തു​ന്ന മൂ​ന്നാ​മ​തു സം​ഘം എ​ന്ന നേ​ട്ട​ത്തി​നാ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങു​ന്ന​ത്. അ​ദ്ഭു​ത​വും അ​വി​ശ്വ​സ​നീ​യ​വും എ​ന്ന​ല്ലാ​തെ അ​ര്‍​ജ​ന്‍റൈ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കാ​നാ​കി​ല്ല. തോ​ല്‍​വി​യു​ടെ വ​ക്കി​ല്‍​നി​ന്നും ആ​വേ​ശ​ക​ര​മാ​യ വി​ജ​യം, ഒ​ന്ന​ല്ല പ​ല​വ​ട്ടം; അ​തു മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക​ല്ലാ​ത മ​റ്റാ​ര്‍​ക്കും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ ഭൂ​രി​ഭാ​ഗം ക​ളി​ക്കാ​രെ​യും നി​ല​നി​ര്‍​ത്തി​യ കോ​ച്ച് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി​യു​ടെ ത​ന്ത്രം പൂ​ര്‍​ണ​മാ​യും വി​ജ​യി​ച്ചെ​ന്നു പ​റ​യാം.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ത്ര​ഫോ​മി​ല്‍ അ​ല്ലെ​ങ്കി​ലും ഗോ​ള്‍​കീ​പ്പിം​ഗ് എ​മി​ലി​യാ​നൊ മാ​ര്‍​ട്ടി​നെ​സി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്രം. ക്രി​സ്റ്റ്യ​ന്‍ റൊ​മേ​റോ​യും ലി​സാ​ന്‍​ഡ്രോ​യും ന​യി​ക്കു​ന്ന ഡി​ഫെ​ന്‍​സ്. മ​ധ്യ​നി​ര​യി​ല്‍ എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്-​മ​ക് അ​ല്ലി​സ്റ്റ​ര്‍-​പ​രേ​ഡ​സ് സ​ഖ്യം. അ​വ​ര്‍​ക്കു മു​ന്നി​ല്‍ സാ​ക്ഷാ​ല്‍ മെ​സി. മു​ന്നേ​റ്റ​ത്തി​ല്‍ ഉ​ഗ്ര​ശേ​ഷി​യു​ള്ള, എ​പ്പോ​ള്‍​വേ​ണ​മെ​ങ്കി​ലും ഗോ​ള്‍​നേ​ടാ​ന്‍ ക​ഴി​യു​ന്ന ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സും ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സും.

മ​ധ്യ​നി​ര​യി​ല്‍ സ്ലോ ​ബി​ല്‍​ഡ​പ്പു​മാ​യി മു​ന്നേ​റു​ന്ന അ​ര്‍​ജ​ന്‍റീ​ന അ​റ്റാ​ക്കിം​ഗി​ല്‍ വ്യ​ക്തി​ഗ​ത മി​ക​വി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. ഫൈ​ന​ലി​ല്‍ എ​ന്തെ​ങ്കി​ലും അ​ദ്ഭു​തം ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ട​റി​യ​ണം. ലോ​ക​ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​മാ​യി മെ​സി​യു​ടെ പേ​ര് ത​ങ്ക​ലി​പി​ക​ളി​ല്‍ എ​ഴു​തു​മോ എ​ന്ന​താ​യി​രി​ക്കും ഈ ​ഫൈ​ന​ല്‍ ക​ഴി​ഞ്ഞാ​ലു​ള്ള ച​ര്‍​ച്ച. ഫൈ​ന​ല്‍ എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ള്ള ഉ​ത്ത​രം ന​ല്‍​കും. സ്‌​പെ​യി​നി​ന്‍റെ മി​ക​വി​നെ അം​ഗീ​ക​രി​ക്കു​ക​യും സ്‌​നേ​ഹി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴും മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യെ ത​ള്ളാ​ന്‍ ആ​ര്‍​ക്കു​ണ്ടാ​കും ച​ങ്കൂ​റ്റം..? കാ​ല്‍​പ്പ​ന്തു ക​ളി വീ​ണ്ടും ഒ​രി​ക്ക​ല്‍​ക്കൂ​ടി വി​ജ​യി​ച്ചു എ​ന്ന അ​മി​താ​ഹ്ലാ​ദം മാ​ത്രം...

SUNDAY DEEPIKA

അ​ർ​ജ​ന്‍റ് ക​പ്പ്

ക​റ്റാ​ല​ന്മാ​ർ​ക്കും തൊ​ട്ട​പ്പു​റ​മു​ള്ള മാ​ഡ്രി​ഡു​കാ​ർ​ക്കും അ​ർ​ജ​ന്‍റൈ​ൻ കോ​ച്ച് ലി​യോ​ണ​ൽ സ്ക​ലോ​ണി എ​ഴു​തു​ന്ന സു​വി​ശേ​ഷം... പ​ട​കി​ലെ പ​ടി​യി​ല​യാ​ൾ മ​യ​ങ്ങു​ക​യാ​യി​രു​ന്നു. കാ​റ്റും​കോ​ളും ക​ണ്ട് അ​വ​ർ പ​രി​ഭ്ര​മി​ച്ചു. അ​യാ​ൾ ഉ​ണ​ർ​ന്നു. ക​ട​ൽ ശാ​ന്ത​മാ​യി. അ​വ​ർ ക​ര​യി​ലേ​ക്ക് തു​ഴ​ഞ്ഞു. അ​തൊ​രു വി​ശ്വാ​സ​മാ​ണ്.

ഏ​ത് കാ​റ്റി​ലും​കോ​ളി​ലും അ​ർ​ജ​ന്‍റീ​ന​യ്ക്കൊ​രു ര​ക്ഷ​ക​നു​ണ്ടെ​ന്ന്. അ​വ​ന്‍റെ ഇ​ടം​കാ​ലി​ന്‍റെ ശ​ക്തി അ​വ​രെ ര​ക്ഷി​ക്കു​മെ​ന്ന്. അ​യാ​ളൊ​രു പ്ര​ത്യാ​ശ​യാ​ണ്. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം​വ​രെ പൊ​രു​താ​നു​ള്ള ഊ​ർ​ജം ന​ൽ​കു​ന്ന പ്ര​ത്യാ​ശ. ഡി ​പോ​ൾ, മ​ക് അ​ല്ലി​സ്റ്റ​ർ, റൊ​മേ​രോ, എ​ൻ​സോ, ലൗ​താ​രോ എ​ല്ലാ​വ​രും ശ​രാ​ശ​രി​ക്കാ​ർ, വെ​റും സാ​ധാ​ര​ണ​ക്കാ​ർ. മു​ങ്ങി​ത്താ​ഴു​മെ​ന്നു​റ​ച്ച എ​ത്ര​യെ​ത്ര നി​മി​ഷ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. അ​വ​ർ അ​വ​രു​ടെ പ​ട​ത്ത​ല​വ​നി​ൽ വി​ശ്വ​സി​ച്ചു. ല​യ​ണ​ൽ ആ​ന്ദ്ര​സ് മെ​സി എ​ന്ന അ​യാ​ൾ അ​വ​രു​ടെ വി​ശ്വാ​സം കാ​ത്തു.

ഏ​തു ക​ട​ലും ആ​ൽ​ബി​സെ​ല​സ്റ്റ​ക​ൾ​ക്ക് കൈ​ലേ​സാ​യി. കേ​പ് വെ​ർ​ദെ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഈ​ജി​പ്ത് ഒ​ടു​വി​ൽ ഇം​ഗ്ല​ണ്ട്. തീ​ച്ചൂ​ള​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. എ​ന്നി​ട്ടും വെ​ന്തു​പോ​യി​ല്ല, ഒ​ന്നു പൊ​ള്ളി​യ​തു​മി​ല്ല... ഒ​റ്റ​യ​ടി​യി​ൽ തീ​ർ​ത്തു​ക​ള​യാ​മെ​ന്ന തോ​മ​സ് ടൂ​ഹെ​ലി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലാ​ണ് മെ​സി​യെ​ന്ന കു​റി​യ മ​നു​ഷ്യ​ൻ സെ​മി ഫൈ​ന​ലി​ൽ പൊ​ളി​ച്ച​ട‌ു​ക്കി​യ​ത്. അ​തോ​ടെ "ടു ​ഹെ​ൽ' എ​ന്നാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ അ​വ​സ്ഥ.

ബോ​ക്സി​ൽ ക​യ​റ്റാ​തെ അ​യാ​ളെ പൂ​ട്ടി​യെ​ന്ന​ത് നേ​ര്. എ​ന്നാ​ൽ, ഗോ​ള​ടി​ക്കാ​ത്ത മെ​സി​യാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യെ​ന്ന് ത്രീ ​ല​യ​ൺ​സ് മ​റ​ന്നു. 85-ാം മി​നി​റ്റി​ൽ ബോ​ക്സി​ന്‍റെ വെ​ളി​യി​ൽ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് എ​ൻ​സോ​യ്ക്കൊ​രു പാ​സ്. ഇ​ഞ്ചു​റി ടൈ​മി​ൽ ബോ​ക്സി​ന്‍റെ വ​ല​തു പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ലൗ​താ​രോ​യ്ക്കൊ​രു ഏ​രി​യ​ൽ ക്രോ​സ്. ക​ളി നി​ശ്ചി​ത സ​മ​യ​ത്ത് തീ​ർ​ത്ത് ഫൈ​ന​ലി​ലേ​ക്ക്.

ഇ​നി സ്പെ​യി​ൻ. ലാ ​റോ​ജ​യു​ടെ തോ​ട്ട​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​രാ, നി​ങ്ങ​ളു​ടെ തോ​ട്ട​ത്തി​ലെ മു​ള്ളു​ക​ൾ​ക്കി​ട​യി​ൽ അ​വ​ർ വി​ത്തു​ക​ളെ​പ്പോ​ലെ മ​യ​ങ്ങി​ക്കി​ട​ക്കു​ക​യാ​വും. തൃ​ണ​ങ്ങ​ളാ​യെ​ണ്ണി അ​വ​രെ പി​ഴു​തു​ക​ളെ​ഞ്ഞെ​ന്ന അ​മി​താ​ഹ്ലാ​ദ​ത്തി​ൽ​പ്പെ​ട്ടു​പോ​ക​രു​ത്. ക​ളി​മു​റു​കി അ​ന്ത​രീ​ക്ഷം ത​പി​ക്കു​മ്പോ​ൾ, ചൂ​ട് കൂ​ടു​മ്പോ​ൾ. മ​ണ്ണ​ട്ടി​ക​ൾ പി​ള​ർ​ന്ന് അ​വ​ർ സൂ​ര്യ​കാ​ന്തി വി​ത്തു​ക​ളെ​പ്പോ​ലെ ക​രു​ത്തോ​ടെ മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​യ​രും. നി​ങ്ങ​ളു​ടെ പൂ​ന്തോ​ട്ട​ങ്ങ​ൾ​ക്കു മേ​ലെ പ​ല​നി​റ​മ​ഞ്ഞ​യി​ൽ അ​വ​ർ സൂ​ര്യ​കാ​ന്തി​ക​ളാ​വും.
അ​ല്ല​യോ, ലാ ​റോ​ജ​യു​ടെ തോ​ട്ട​ക്കാ​രാ... ക​പ്പ് അ​ർ​ജ​ൻ​സി​യു​മാ​യി അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​ൽ നി​ങ്ങ​ളു​ടെ എ​തി​രാ​ളി. ഗോ​ൾ വ​ഴ​ങ്ങി​യ​ശേ​ഷം സ​ട​കു​ട​ഞ്ഞെ​ണീ​ക്കു​ന്ന സ്ക​ലോ​ണി​യു​ടെ ന​വ ഗ​ർ​ജ​ന സം​ഘം... സൂ​ക്ഷി​ച്ചു​കൊ​ൾ​ക... 

SUNDAY DEEPIKA

മൂ​ന്നി​ല്‍ നാ​ലാ​മ​ന്‍..!

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഇ​തു മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍. ആ​റ് ഫി​ഫ ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡ് പോ​ര്‍​ച്ചു​ഗ​ല്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഒ​പ്പം പ​ങ്കി​ടു​ക​യാ​ണ് മെ​സി.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം (ഫൈ​ന​ല്‍ ക​ളി​ക്കു​മ്പോ​ള്‍ 34) എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​യു​ള്ള ല​യ​ണ​ല്‍ മെ​സി, ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡി​നൊ​പ്പ​വും എ​ത്താ​ന്‍ ഒ​രു​ങ്ങു​ന്നു. 2014, 2022 ഫൈ​ന​ലു​ക​ളി​ലാ​ണ് മെ​സി മു​മ്പു ക​ളി​ച്ച​ത്. ബ്ര​സീ​ലി​ന്‍റെ ക​ഫു, ജ​ര്‍​മ​നി​യു​ടെ ലോ​ഥ​ര്‍ മ​ത്തേ​യൂ​സ്, പി​യ​റി ലി​റ്റ്ബാ​ര്‍​സ്‌​കി എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ മൂ​ന്നു ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ക​ളി​ച്ച​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ക​ളി​ച്ച​വ​ര്‍:

ക​ഫു (ബ്ര​സീ​ല്‍): 1994, 1998, 2002
ലോ​ഥ​ര്‍ മ​ത്തേ​യൂ​സ് (ജ​ര്‍​മ​നി): 1982, 1986, 1990
പി​യ​റി ലി​റ്റ്ബാ​ര്‍​സ്‌​കി (ജ​ര്‍​മ​നി): 1982, 1986, 1990
ല​യ​ണ​ല്‍ മെ​സി (അ​ര്‍​ജ​ന്‍റീ​ന): 2014, 2022, 2026 

SUNDAY DEEPIKA

ഫൈ​ന​ൽ വേ​ദി ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​ഡി​യം

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ അ​ര​ങ്ങേ​റു​ന്ന​ത് ന്യൂ​യോ​ര്‍​ക്കി​ലെ ന്യൂ​ജ​ഴ്‌​സി (മെ​റ്റ്‌​ലൈ​ഫ്) സ്റ്റേ​ഡി​യ​ത്തി​ല്‍. ഈ ​ലോ​ക​ക​പ്പി​ന്‍റെ പ്ര​ധാ​ന ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യി​ലെ 11 വേ​ദി​ക​ളി​ല്‍ ഒ​ന്ന്. ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യാ​യി ഇ​വി​ടെ ഏ​ഴു മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ചും റൗ​ണ്ട് ഓ​ഫ് 32, പ്രീ​ക്വാ​ര്‍​ട്ട​ര്‍ എ​ന്നീ പോ​രാ​ട്ട​ങ്ങ​ളി​ലെ ഓ​രോ മ​ത്സ​ര​വു​മാ​ണ് ഇ​തി​നോ​ട​കം ന്യൂ​ജ​ഴ്‌​സി സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്.

റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഫ്രാ​ന്‍​സ് 3-0ന് ​സ്വീ​ഡ​നെ ത​ക​ര്‍​ത്ത​താ​ണ് ഈ ​വേ​ദി​യി​ലെ വ​ലി​യ ജ​യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ പി​റ​ന്ന​ത് ഗ്രൂ​പ്പ് ഐ​യി​ല്‍ നോ​ര്‍​വെ​യും സെ​ന​ഗ​ലും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴാ​ണ്. അ​ഞ്ച് ഗോ​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 3-2നു ​ജ​യി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ 2-1ന് ​ബ്ര​സീ​ലി​നെ ത​ക​ര്‍​ത്ത​തും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ക്വ​ഡോ​ര്‍ 2-1നു ​ജ​ര്‍​മ​നി​യെ വീ​ഴ്ത്തി​യ​തും ഈ ​ഗ്രൗ​ണ്ടി​ലാ​ണ്.

ഇ​തു​വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍: 07 മ​ത്സ​ര ഫ​ല​ങ്ങ​ള്‍ @ ന്യൂ​ജ​ഴ്‌​സി

  • ബ്ര​സീ​ല്‍ 1-1 മൊ​റോ​ക്കോ
  • ഫ്രാ​ന്‍​സ് 3-1 സെ​ന​ഗ​ല്‍
  • നോ​ര്‍​വെ 3-2 സെ​ന​ഗ​ല്‍
  • ഇ​ക്വ​ഡോ​ര്‍ 2-1 ജ​ര്‍​മ​നി
  • ഇം​ഗ്ല​ണ്ട് 2-0 പാ​ന​മ
  • ഫ്രാ​ന്‍​സ് 3-0 സ്വീ​ഡ​ന്‍
  • നോ​ര്‍​വെ 2-1 ബ്ര​സീ​ല്‍ 

SUNDAY DEEPIKA

നെ​ക്സ്റ്റ് ജെ​ന്‍​സി ലോ​ക​ക​പ്പ്...

ഒ​രു ജെ​ന​റേ​ഷ​ന്‍റെ ഫി​ഫ ലോ​ക​ക​പ്പി​നാ​ണ് ഇ​ത്ത​വ​ണ പ​ര്യ​വ​സാ​ന​മാ​കു​ന്ന​ത്. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ, അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി, ബ്ര​സീ​ലി​ന്‍റെ നെ​യ്മ​ര്‍, ക്രൊ​യേ​ഷ്യ​യു​ടെ ലൂ​ക്ക മോ​ഡ്രി​ച്ച്, ജ​ര്‍​മ​നി​യു​ടെ മാ​നു​വ​ല്‍ നോ​യ​ര്‍, മെ​ക്‌​സി​ക്ക​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഗു​യെ​ര്‍​മോ ഒ​ച്ചോ​അ എ​ന്നി​വ​രൊ​ന്നും 2030 ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​യേ​ക്കി​ല്ല... എ​ന്നാ​ല്‍, സ്‌​പെ​യി​നി​ന്‍റെ ലാ​മി​ന്‍ യ​മാ​ല്‍, നോ​ര്‍​വെ​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ഫ്രാ​ന്‍​സി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ, ബ്ര​സീ​ലി​ന്‍റെ വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍, ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലി​ങ്ഗം എ​ന്നി​ങ്ങ​നെ നീ​ളു​ന്ന നെ​ക്സ്റ്റ് ജെ​ന​റേ​ഷ​ന്‍ താ​ര​ങ്ങ​ളു​ടെ തി​ള​ക്ക​വും 2026 ലോ​ക​ക​പ്പി​ല്‍ ക​ണ്ടു...

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ

ക്രി​സ്റ്റ്യാ​നോ​യു​ടെ ക​രി​യ​റി​ലെ ട്രോ​ഫി ശേ​ഖ​ര​ത്തി​ല്‍ ഇ​ടം​പി​ടി​ക്കാ​ത്ത ഒ​രേ​യൊ​രു പ്ര​ധാ​ന ട്രോ​ഫി ലോ​ക​ക​പ്പാ​ണ്. ആ​റ് ലോ​ക​ക​പ്പ് ക​ളി​ച്ച റി​ക്കാ​ര്‍​ഡ് ല​യ​ണ​ല്‍ മെ​സി​ക്കൊ​പ്പം പ​ങ്കി​ടു​ന്ന താ​രം. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ സ്പെ​യി​നി​നോ​ട് പോ​ര്‍​ച്ചു​ഗ​ല്‍ തോ​ല്‍​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ്, 2026 ലോ​ക​ക​പ്പ് ത​ന്‍റെ അ​വ​സാ​ന​ത്തേ​താ​യി​രി​ക്കു​മെ​ന്ന് റൊ​ണാ​ള്‍​ഡോ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 41കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ ആ​റ് ലോ​ക​ക​പ്പു​ക​ളി​ലാ​യി 27 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും 2,150 മി​നി​റ്റ് ക​ളി​ക്കു​ക​യും 11 ഗോ​ളു​ക​ള്‍ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റൊ​ണാ​ള്‍​ഡോ​യ്ക്ക് മു​മ്പ് പോ​ര്‍​ച്ചു​ഗ​ല്‍ ഒ​രു രാ​ജ്യാ​ന്ത​ര കി​രീ​ടം നേ​ടി​യി​ട്ടി​ല്ല. റൊ​ണാ​ള്‍​ഡോ​യ്ക്ക് കീ​ഴി​ല്‍ 2016ല്‍ ​യൂ​റോ ക​പ്പും 2019ലും 2025​ലും യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗും പോ​ര്‍​ച്ചു​ഗ​ല്‍ സ്വ​ന്ത​മാ​ക്കി. ക​രി​യ​റി​ല്‍ 1000 ഗോ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ് സി​ആ​ര്‍7.

നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍

ഈ ​ത​ല​മു​റ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഭ​യു​ള്ള ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് നെ​യ്മ​ര്‍. നി​ര​ന്ത​ര​മാ​യ പ​രി​ക്കു​ക​ള്‍ നെ​യ്മ​റെ​ന്ന പ്ര​തി​ഭ​യെ ത​ള​ര്‍​ത്തി. 34-ാം വ​യ​സി​ല്‍ വി​ര​മി​ക്കു​മ്പോ​ള്‍ ബ്ര​സീ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്തം. ബ്ര​സീ​ലി​നാ​യി 129 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 80 ഗോ​ള്‍ നേ​ടി. 2010 മു​ത​ല്‍ ബ്ര​സീ​ല്‍ ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്കു​ന്ന നെ​യ്മ​ര്‍, 2012 ഒ​ളി​മ്പി​ക്സി​ല്‍ ടീ​മി​നെ വെ​ള്ളി മെ​ഡ​ലി​ലേ​ക്കും 2016-ല്‍ ​സ്വ​ര്‍​ണ മെ​ഡ​ലി​ലേ​ക്കും ന​യി​ച്ചു. അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ല്‍ പെ​നാ​ല്‍​റ്റി കി​ക്കി​ലൂ​ടെ നോ​ര്‍​വെ​യ്‌​ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യാ​ണ് നെ​യ്മ​ര്‍ മ​ട​ങ്ങി​യ​ത്. 2010-ല്‍ ​മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ജ​ഴ്സി​യി​ല്‍ ത​ന്‍റെ ആ​ദ്യ മ​ത്സ​രം ക​ളി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​വും അ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു.

ലൂ​ക്ക മോ​ഡ്രി​ച്ച്

ഫു​ട്ബോ​ള്‍ ലോ​കം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച മി​ഡ്ഫീ​ല്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ള്‍. കി​രീ​ട നേ​ട്ട​ങ്ങ​ളി​ലേ​ക്ക് ക്രൊ​യേ​ഷ്യ​ന്‍ ടീ​മി​നെ എ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും എ​ക്കാ​ല​വും ഓ​ര്‍​മി​ക്കാ​വു​ന്ന നേ​ട്ട​ത്തി​ലെ​ത്തി​ച്ചു; 2018 റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ ഫൈ​ന​ലി​ലെ​ത്തി. ആ ​ലോ​ക​ക​പ്പി​ലെ മി​ക​ച്ച താ​ര​വും മോ​ഡ്രി​ച്ചാ​യി​രു​ന്നു. 2022ലെ ​ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യി.

കെ​വി​ന്‍ ഡി ​ബ്രൂ​യി​ന്‍

ബെ​ല്‍​ജി​യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ സു​വ​ര്‍​ണ ത​ല​മു​റ​യി​ലെ അം​ഗ​മാ​യ കെ​വി​ന്‍ ഡി ​ബ്രൂ​യി​നും ലോ​ക​ക​പ്പ് വേ​ദി​യോ​ട് വി​ട​ചൊ​ല്ലും. ബെ​ല്‍​ജി​യം ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര്‍​ക്കൊ​പ്പം പ​ന്തു​ത​ട്ടി​യി​ട്ടും പ്ര​ധാ​ന ട്രോ​ഫി​ക​ളൊ​ന്നും നേ​ടാ​യി​ട്ടി​ല്ലെ​ന്ന ദുഃ​ഖ​മു​ണ്ടാ​കും ഈ ​മി​ഡ്ഫീ​ല്‍​ഡ് ഓ​ള്‍ റൗ​ണ്ട​റി​ന്. ജ​ര്‍​മ​നി​യു​ടെ ഗോ​ള്‍ കീ​പ്പ​ര്‍ മാ​നു​വ​ല്‍ നോ​യ​ര്‍, മെ​ക്‌​സി​ക്ക​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഒ​ച്ചോ​അ തു​ട​ങ്ങി​യ​വ​രും 2030 ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ്.

SUNDAY DEEPIKA

എ​ന്തൊ​രു വി​സ്മ​യ​ലോ​കം

ഭൂ​ഗോ​ള കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ടം കേ​ര​ള​ത്തി​ന് എ​ന്നും ഒ​രു വി​കാ​ര​മാ​ണ്. അ​ത്ത​ര​മൊ​രു നാ​ട്ടി​ല്‍ പ​ന്ത് ത​ട്ടി, ഒ​ടു​വി​ല്‍ ആ ​ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ക​ളി​കാ​ണാ​ന്‍ ഭാ​ഗ്യം ല​ഭി​ക്കു​ന്ന​തു വി​കാ​ര​നി​ര്‍​ഭ​രം. എ​ന്‍റെ മ​ക​നും കു​ടും​ബ​വും ഡാ​ള​സി​ല്‍ ഉ​ള്ള​തു​കൊ​ണ്ടു മാ​ത്രം സി​ദ്ധി​ച്ച ഭാ​ഗ്യ​മാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പ് കാ​ണാ​ന്‍ സാ​ധി​ച്ചെ​ന്ന​ത്. ടെ​ക്‌​സ​സ് സ്റ്റേ​റ്റി​ലു​ള്ള ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന ഒ​രു വാം ​അ​പ്പ് ഉ​ള്‍​പ്പെ​ടെ ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ച്ചു. അ​തി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ​ത് സ്‌​പെ​യി​ന്‍ x ഫ്രാ​ന്‍​സ് സെ​മി ഫൈ​ന​ലാ​യി​രു​ന്നു. അ​തു​പോ​ലെ ഇം​ഗ്ല​ണ്ട് x ക്രൊ​യേ​ഷ്യ, ജ​പ്പാ​ന്‍ x സ്വീ​ഡ​ന്‍ പോ​രാ​ട്ട​ങ്ങ​ളും ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.

ടെ​ലി​വി​ഷ​നി​ല്‍ മാ​ത്രം ലോ​ക​ക​പ്പ് ക​ണ്ടു​ശീ​ലി​ച്ച എ​ന്നെ സം​ബ​ന്ധി​ച്ച്, ഏ​തൊ ഒ​രു സ്വ​പ്ന ലോ​ക​ത്ത് എ​ത്തി​യ പ്ര​തീ​തി​യാ​യി​രു​ന്നു. ആ ​വി​സ്മ​യ​ത്തി​ല്‍​നി​ന്ന് ഞാ​ന്‍ ഇ​തു​വ​രെ വി​ട്ടു​ണ​ര്‍​ന്നി​ട്ടു​മി​ല്ല. ക​ളി​ക​ള്‍ മാ​ത്ര​മ​ല്ല, സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ അ​ട​ക്കം വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണ്. 78-ാം വ​യ​സി​ലേ​ക്കു ക​ട​ക്കു​ന്ന എ​ന്നെ സം​ബ​ന്ധി​ച്ച് മൈ​താ​ന​ത്ത് ഒ​ന്നു​കൂ​ടി ക​ളി​ക്കാ​ന്‍ മ​ന​സ് വെ​മ്പി​പ്പോ​യി എ​ന്ന​താ​ണ് വാ​സ്ത​വം. കാ​ര​ണം, ഡൈ​വ് ചെ​യ്താ​ല്‍ മെ​ത്ത​യി​ല്‍ വീ​ഴു​ന്ന​തു​പോ​ലെ മാ​ത്ര​മേ ഈ ​മൈ​ത​ന​ങ്ങ​ള്‍ ന​മ്മെ ഫീ​ല്‍ ചെ​യ്യി​ക്കൂ.

ഇ​തെ​ല്ലാം കാ​ണു​മ്പോ​ള്‍ കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ലെ ​മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യ​മാ​ണ് മ​ന​സി​ലേ​ക്ക് എ​ത്തി​യ​ത്. ഹാ​ര്‍​ഡ് കോ​ര്‍​ട്ട് ടെ​ന്നീ​സി​ലേ​തു​പോ​ലു​ള്ള സ്റ്റേ​ഡി​യ​മാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. ആ ​അ​നു​ഭ​വ​വും നേ​ട്ട​വു​മാ​ണ് ഇ​ന്ന് എ​നി​ക്ക് അ​മേ​രി​ക്ക​യി​ല്‍ ലോ​ക​ക​പ്പ് കാ​ണാ​നും ആ ​കാ​ഴ്ച​ക​ളും വി​ശേ​ഷ​ങ്ങ​ളും "ദീ​പി​ക'​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​നും വ​ഴി​തെ​ളി​ച്ച​തെ​ന്ന​തു കാ​ലം​ക​രു​തി​വ​ച്ച​താ​കാം...

സ്‌​ട്രോ​ക്ക് ഉ​ണ്ടാ​യ​തി​നാ​ല്‍ ശ​രീ​ര​പ്ര​ശ്‌​ന​ങ്ങ​ള്‍ ധാ​രാ​ളം. മ​ക്ക​ള്‍ (മ​ക​ന്‍ നി​ഖി​ലും മ​രു​മ​ക​ള്‍ രാ​ജി​ക വി​ജ​യ​നും) നി​ര്‍​ബ​ന്ധി​ച്ച​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ​ത്. ലോ​ക​ക​പ്പി​നു മു​മ്പു​ത​ന്നെ ഇ​വി​ടെ എ​ത്തി. അ​തു​കൊ​ണ്ടു​ത​ന്നെ ഡാ​ള​സ് സ്റ്റേ​ഡി​യം അ​ട​ക്കം നേ​ര​ത്തേ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സാ​ധി​ച്ചു. ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി​ക്കാ​യി 1500 ഡോ​ള​ര്‍ (1.45 ല​ക്ഷം രൂ​പ) മു​ട​ക്കി​യാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്‌​പെ​യി​നി​ന്‍റെ ടി​ക്കി-​ടാ​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ സൗ​ന്ദ​ര്യ​ത്തി​നു നേ​രി​ട്ടു സാ​ക്ഷ്യം​വ​ഹി​ക്കാ​നാ​യി.

ഈ ​ലോ​ക​ക​പ്പി​ല്‍ എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ച്ച ക​ളി​ക്കാ​ര​ന്‍ സ്‌​പെ​യി​നി​ന്‍റെ ലെ​ഫ്റ്റ് ബാ​ക്കാ​യ മാ​ര്‍​ക്ക് കു​ക്ക​റെ​യ്യ​യാ​ണ്. അ​തു​പോ​ലെ ലാ​മി​ന്‍ യ​മാ​ല്‍, പൗ ​കു​ബാ​ര്‍​സി... ഇ​വ​രു​ടെ​യെ​ല്ലാം ക​ളി നേ​രി​ട്ട് കാ​ണാ​ന്‍ സാ​ധി​ച്ച​ത് മ​ന​സി​ല്‍ നി​റ​വാ​യി. റീ​പ്ലേ​യും വി​എ​ആ​റും എ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ലെ വ​മ്പ​ന്‍ സ്‌​ക്രീ​നി​ല്‍ വീ​ണ്ടും കാ​ണാ​മെ​ന്ന​തും വി​സ്മ​യാ​നു​ഭ​വ​മാ​യി...

SUNDAY DEEPIKA

നെ​ഞ്ചൂ​ക്കി​ന്‍റെ സ്പാനിഷ് അ​ർ​മാ​ഡ 

ഈ ​ലോ​ക​ക​പ്പി​ലെ​ത​ന്നെ ഏ​റ്റ​വും സ​മ്പൂ​ർ​ണ​വും സ​മ​ഗ്ര​വു​മാ​യ ടീം ​പ്ര​ക​ട​നം. ഫ്രാ​ൻ​സി​നെ​തി​രേ അ​താ​യി​രു​ന്നു സ്പെ​യി​ൻ കാഴ്ചവച്ചത്. ല​യ​ണ​ൽ മെ​സി, കി​ലി​യ​ൻ എം​ബ​പ്പെ, എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ്, ഹാ​രി കെ​യ്ൻ, ജൂ​ഡ് ബെ​ല്ലി​ങ്ഗം, മു​ഹ​മ്മ​ദ് സ​ല, സാ​ദി​യോ മാ​നെ, റൊ​മേ​ലു ലു​ക്കാ​ക്കു... ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് തു​ട​ങ്ങി​യ​തു മു​ത​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങി​ക്കേ​ട്ട പേ​രു​ക​ൾ. അ​ക്കൂ​ട്ട​ത്തി​ൽ ലാ​മി​ൻ യ​മാ​ൽ എ​ന്ന പേ​രും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ലാ​മി​ൻ യ​മാ​ൽ എ​പ്പോ​ൾ തി​ള​ങ്ങും എ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് പാ​തി പി​ന്നി​ട്ട​പ്പോ​ൾ മു​ത​ൽ കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. യ​മാ​ൽ തി​ള​ങ്ങി​യി​ല്ലെ​ന്ന ദു​സ്സൂ​ച​ന ആ ​ച​ർ​ച്ച​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

ശ​രി​യാ​ണ്, യമാ​ലി​ന് ഒ​രു സ്വ​പ്ന​രാ​ത്രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ, സ്പാ​നി​ഷ് അ​ർ​മാ​ഡ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ്. ഒ​രു ടീ​മാ​ണ്. യ​മാ​ലി​നും അ​ത​റി​യാം. വ്യ​ക്തി​ഗ​ത മി​ക​വി​ന്‍റെ നി​മി​ഷ​ങ്ങ​ൾ വ​ള​രെ കു​റ​ച്ചു​മാ​ത്രം കാ​ണു​ന്ന, ആ​ക​ർ​ഷ​ക​മാ​യ ടീം ​ഗെ​യി​മാ​ണ് സ്പെ​യി​നി​ന്‍റെ ക​രു​ത്ത്. ഫ്രാ​ൻ​സി​നെ​തി​രാ​യ സെ​മി അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലു​ള്ള പ്ര​ഖ്യാ​പ​ന​വും.

ആ​ർ​ലിം​ഗ​ട​ണി​ലെ ഡ്ര​സിം​ഗ് റൂ​മി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ വ​ച്ച് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ത​ന്‍റെ "പി​ള്ളേ​ർ​ക്ക്' ഒ​രു സ​ന്ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ അ​മ്പ​ത് ദി​വ​സ​മാ​യി എ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ത​ന്നെ. "ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലൈ​ന​പ്പാ​ണ് ന​മു​ക്കെ​തി​രേ. പ​ക്ഷേ, ന​മ്മ​ളാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീം'. ​സ്വ​യം പ്ര​ചോ​ദി​ത​രാ​യി ആ​വേ​ശ​ത്തോ​ടെ മൈ​താ​ന​ത്തേ​ക്ക് നീ​ങ്ങു​ന്ന ഒ​രു​കൂ​ട്ടം പ്ര​തി​ഭ​ക​ളെ മി​ക​വി​ന്‍റെ കൊ​ടു​മു​ടി ക​യ​റ്റു​ന്ന വാ​ക്കു​ക​ൾ! ഫ്രാ​ൻ​സി​നെ ഛിന്ന​ഭി​ന്ന​മാ​ക്കി തി​രി​ച്ചു​ക​യ​റു​മ്പോ​ൾ മാ​ർ​ക്ക് കു​ക്ക​റെ​യ്യ​യു​ടെ ക​മ​ന്‍റ്. "എ​ന്തൊ​രു കി​ടു​ക്കാ​ച്ചി പ്ര​ക​ട​നം!' തൊ​ട്ടു​പി​ന്നാ​ലെ ഡെ ​ലാ ഫ്യൂ​ന്‍റെ​യ്ക്ക് ഒ​രു ഫോ​ൺ​കോ​ൾ. ഫി​ലി​പ് രാ​ജാ​വാ​യി​രു​ന്നു ലൈ​നി​ൽ. ഇ​തേ​കാ​ര്യം ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​വും പ​റ​ഞ്ഞ​ത്. അ​ൽ​പം​കൂ​ടി മാ​ന്യ​മാ​യ ഭാ​ഷ​യി​ലാ​യി​രു​ന്നു എ​ന്നു​മാ​ത്രം!

ക​ളി​ക്കു പി​ന്നാ​ലെ ലാ​മി​ൻ യ​മാ​ലി​ന്‍റെ പോ​സ്റ്റ്. "ക്ഷ​മി​ക്ക​ണം, ക്ഷ​മി​ക്ക​ണം'. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ. മൂ​ന്ന് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ. ഒ​രേ​യൊ​രു ഫ​ലം. 2024ൽ ​യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ൽ സ്പെ​യി​ൻ ഫ്രാ​ൻ​സി​നെ പു​റ​ത്താ​ക്കി. 2025ൽ ​നേ​ഷ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ലും ത​നി​യാ​വ​ർ​ത്ത​നം. ഇ​പ്പോ​ഴി​താ ലോ​ക​ക​പ്പി​ലും.

ത​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും തൊ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള പ​ന്തി​ന് പു​റ​കെ ഓ​ടു​ന്ന ഫ്രാ​ൻ​സി​നെ​യാ​യി​രു​ന്നി​ല്ല ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത്. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​മാ​യി​രു​ന്നു സ്പെ​യി​ൻ. ഫ്രാ​ൻ​സാ​ക​ട്ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത, ഒ​രു മ​റു​പ​ടി​യു​മി​ല്ലാ​ത്ത ക​ളി​ക്കാ​രു​ടെ ഒ​രു കൂ​ട്ട​മാ​യി ചി​ത​റി​യ ചി​ത്ര​മാ​യി. ക​ളി​യു​ടെ അ​വ​സാ​ന പാ​ദം​വ​രെ ഒ​രു ന​ല്ല ഷോ​ട്ട് പോ​ലും ഗോ​ളി​ലേ​ക്ക് ഉ​തി​ർ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ദു​ര​ന്തം ഫ്രാ​ൻ​സ് അ​ർ​ഹി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ഇ​നി എം​ബ​പ്പെ-​യ​മാ​ൽ പോ​രാ​ട്ട​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ലും വ്യ​ക്ത​മാ​യ വി​ജ​യി​യു​ണ്ട്. പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യമാ​ൽ 9-2 എ​ന്ന നി​ല​യി​ൽ ഏ​റെ മു​ന്നി​ലാ​ണ്. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​രം ഈ ​കൗ​മാ​ര​ക്കാ​ര​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ല്ല. കോ​ച്ചും ടീ​മും അ​തി​ന് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് കാ​ര്യം. അ​വ​ര​വ​നെ പൊ​തി​ഞ്ഞു​പി​ടി​ച്ചു. യ​മാ​ൽ കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മാ​ത്ര​മേ എ​ടു​ത്തു​ള്ളൂ. അ​തു ഭ​യ​മാ​യി​രു​ന്നി​ല്ല. സ്പെ​യി​ൻ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ഏ​തൊ​രു സ്പാ​നി​ഷ് ക​ളി​ക്കാ​ര​നെ സം​ബ​ന്ധി​ച്ചും ശ​രി​യാ​യ കാ​ര്യ​മാ​ണി​ത്. നി​ശ്ച​യി​ച്ച റോ​ൾ കൃ​ത്യ​മാ​യി മൈ​താ​ന​ത്ത് ന​ട​പ്പാ​ക്കി​യ അ​ച്ച​ട​ക്കം. അ​തെ, അ​ച്ച​ട​ക്കം എ​ന്ന വാ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പാ​നി​ഷ് ടീ​മി​ന്‍റെ മു​ഖ​മു​ദ്ര. ഗോ​ൾ​കീ​പ്പ​ർ ഉ​നാ​യ് സി​മോ​ൺ തു​ട​ങ്ങി റോ​ഡ്രി​യും ഓ​ൾ​മോ​യും ഫാ​ബി​യ​ൻ റൂ​യി​സും പൗ ​കു​ബാ​ർ​സി​യും എ​യ്മെ​റി​ക് ലാ​പോ​ർ​ട്ടെ​യും വ​രെ. ഒ​രു ഫു​ട്ബോ​ൾ മൈ​താ​നം​പോ​ലു​മി​ല്ലാ​ത്ത ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് കു​ബാ​ർ​സി​യെ​ന്ന യു​വ​താ​ര​ത്തി​ന്‍റെ വ​ര​വ്. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച സെ​ന്‍റ​ർ ബാ​ക്ക് എ​ന്ന പ​ദ​വി​യി​ലാ​കും ആ ​യാ​ത്ര അ​വ​സാ​നി​ക്കു​ക. എ​ന്താ​യാ​ലും ഫ്രാ​ൻ​സി​ന് ആ​ശ്വ​സി​ക്കാ​ൻ ചെ​റി​യ വ​ക​യു​ണ്ട്. ഫൈ​ന​ലി​ൽ ലാ​പോ​ർ​ട്ടെ ഒ​ഴു​ക്കു​ന്ന വി​യ​ർ​പ്പു​തു​ള്ളി​ക​ൾ​ക്ക് ഫ്ര​ഞ്ച് ഗ​ന്ധ​വു​മു​ണ്ടാ​കും!

ശാ​ന്ത​നാ​യ മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന് അ​ഞ്ചു ഗോ​ളു​ക​ളു​ണ്ട്. ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു സ്പെ​യി​ൻ​കാ​ര​നും ഇ​ത്ര​യു​മി​ല്ല. കു​ക്ക​റെ​യ്യ​യ്ക്ക് ര​ണ്ട് അ​സി​സ്റ്റു​ക​ളും പെ​ഡ്രോ പൊ​റോ​യ്ക്ക് ര​ണ്ട് ഗോ​ളു​ക​ളും. തീ​ർ​ച്ച​യാ​യും സ്പെ​യി​നി​ന്‍റെ തു​ട​ക്കം പ​തു​ക്കെ​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ ക​രു​തി​യ​ത് എ​ന്താ​യാ​ലും അ​വ​ർ ഭാ​വ​ന​ചെ​യ്ത​യി​ട​ത്താ​ണ് ഇ​പ്പോ​ഴ​വ​ർ നി​ൽ​ക്കു​ന്ന​ത്. ഫൈ​ന​ൽ പോ​രാ​ട്ടം. എ​തി​രാ​ളി മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന. നി​യ​ന്ത്രി​ത ടി​ക്കി​ടാ​ക്ക​യു​ടെ മു​ന്നേ​റ്റം.

പ​ന്ത് കൂ​ടു​ത​ൽ സ​മ​യം കൈ​വ​ശം വ​ച്ചു​ള്ള ക​ളി​ശൈ​ലി സ്പെ​യി​ന്‍റെ സ്വ​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ല​ളി​ത​മാ​ണ് യു​ക്തി. പ​ന്ത് നി​ങ്ങ​ളു​ടെ കൈ​വ​ശ​മി​ല്ലെ​ങ്കി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ എ​തി​രാ​ളി​ക​ളെ അ​ക്ര​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ റോ​ഡ്രി​യും ഫാ​ബി​യ​ൻ റൂ​യി​സും ചേ​ർ​ന്ന് മി​ഡ്‌​ഫീ​ൽ​ഡ് പോ​രാ​ട്ട​ത്തി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ജ​യം ക​ണ്ടു. പി​ന്തു​ണ​യ്ക്കാ​ൻ ഡാ​നി ഓ​ൾ​മോ​യും. സ്പെ​യി​ന് പ​ന്ത് ന​ഷ്‌​ട​മാ​കു​മ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലേ​ക്കി​റ​ങ്ങി ക​ളി ഭം​ഗി​യാ​യി കോ​ർ​ത്തി​ണ​ക്കാ​ൻ ഓ​ൾ​മോ​യ്ക്ക് ക​ഴി​ഞ്ഞു. സ്പെ​യി​ൻ സ​മ്മ​ർ​ദ​ത്തി​ലാ​യ​പ്പോ​ഴൊ​ക്കെ ഫു​ൾ ബാ​ക്കു​ക​ളാ​യ മാ​ർ​ക്ക് കു​ക്ക​റെ​യ്യ​യും പെ​ഡ്രോ പൊ​റോ​യും ര​ക്ഷാ​ക​വ​ച​മാ​കു​ക​യും ചെ​യ്തു.

പ​ന്തി​ൻ​മേ​ലു​ള്ള ശാ​ന്ത​ത​യും ആ​ധി​പ​ത്യ​വു​മാ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പി​ൽ സ്പെ​യി​നി​ന്‍റെ ശ​ക്തി. അ​വ​രു​ടെ പാ​സിം​ഗ് നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ അ​സാ​ധ്യ​മാ​യി. പ​ന്ത് കൈ​വ​ശ​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും സ്പെ​യി​ന്‍റെ ക​ളി​യി​ൽ ആ ​തു​ല​നാ​വ​സ്ഥ​യു​ണ്ട്. ഇ​ത് വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത ശൈ​ലി​യാ​ണ്. എ​ത്ര​ത്തോ​ളം സ​മ്പൂ​ർ​ണ​മാ​യ ടീ​മാ​ണ് സ്പെ​യി​ൻ എ​ന്ന​തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ഫ്രാ​ൻ​സി​നെ​തി​രാ​യ സെ​മി.

SUNDAY DEEPIKA

കാ​ൽ​പ്പ​ന്തി​ന്‍റെ നാ​ട​ക​ശാ​ല​യി​ൽ

ച​രി​ത്ര​ത്തി​ന്‍റെ ശാ​ദ്വ​ല​ഭൂ​മി​യി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ​ർ​ഷം മു​മ്പാ​ണ് ഫു​ട്ബോ​ൾ എ​ന്ന മാ​ന്ത്രി​ക​ക​ല​യു​ടെ കി​ക്കോ​ഫ്. ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദം. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ വി​കാ​ര​വും രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും. അ​തി​ലു​പ​രി വ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ. കേ​വ​ല​വി​നോ​ദ​ത്തി​ൽ​നി​ന്ന് ഒ​രു​മ​യു​ടെ മ​ഹാ​പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന കാ​ൽ​പ്പ​ന്തു​ക​ളി ഇ​പ്പോ​ൾ മ​റ്റൊ​രു ലോ​ക​ക​പ്പ് ഉ​ന്മാ​ദ​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ്.കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ച​രി​ത്രം ഒ​രു ക​ളി​യു​ടെ ച​രി​ത്രം മാ​ത്ര​മ​ല്ല; മ​നു​ഷ്യ​ന്‍റെ ആ​വേ​ശ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്‌​മ​യു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും വി​ജ​യ​ഗാ​ഥ​കൂ​ടി​യാ​ണ്.

യു​ദ്ധം വി​സി​ൽ കേ​ട്ട ദി​വ​സം

1969. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ   നൈ​ജീ​രി​യ​ൻ മ​ണ്ണി​ൽ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​തി​ന്‍റെ ഏ​റ്റ​വും ക്രൂ​ര​മാ​യ ഘ​ട്ട​ത്തി​ൽ.ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ തെ​രു​വി​ൽ മ​രി​ച്ചു​വീ​ണു. ആ ​ക​ന​ത്ത ഇ​രു​ട്ടി​ലേ​ക്ക് ഒ​രൊ​റ്റ ദി​വ​സ​ത്തെ ആ​യു​സു​മാ​യി ഒ​രു അ​ദ്ഭു​തം ക​ട​ന്നു​വ​ന്നു. ഒ​രു അ​പ്ര​തീ​ക്ഷി​ത വാ​ർ​ത്ത നൈ​ജീ​രി​യ​യി​ലെ യു​ദ്ധ​മു​ന്ന​ണി​ക​ളി​ൽ പ​ര​ന്നു: "അ​വ​ർ വ​രു​ന്നു​ണ്ട്!ആ ​വാ​ർ​ത്ത കേ​ട്ട​തും സൈ​നി​ക​രും വി​മ​ത​രും അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി: "അ​ടു​ത്ത 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഇ​വി​ടെ ആ​രും ആ​ർ​ക്കും നേ​രേ വെ​ടി​യു​തി​ർ​ക്ക​രു​ത് ’!നൈ​ജീ​രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ലാ​ഗോ​സി​ലെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​രു​വി​ഭാ​ഗ​ത്തി​ലും പെ​ട്ട പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ ഒ​ഴു​കി​യെ​ത്തി.അ​വ​ർ കാ​ത്തി​രു​ന്ന​ത് ബ്ര​സീ​ലി​ൽ​നി​ന്ന് ക​ട​ൽ ക​ട​ന്നു​വ​രു​ന്ന ഒ​രു ഫു​ട്ബോ​ൾ ക്ല​ബ്ബി​നെ​യും (സാ​ന്‍റോ​സ് എ​ഫ്സി), ആ ​ക്ല​ബ്ബി​ന്‍റെ പ​ത്താം ന​മ്പ​ർ ജ​ഴ്‌​സി​യ​ണി​ഞ്ഞ ഒ​രു ക​റു​ത്ത മു​ത്തി​നെ​യു​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ വി​സി​ൽ മു​ഴ​ങ്ങി. ഗാ​ല​റി​യി​ൽ ഇ​രു​ന്ന​വ​ർ യു​ദ്ധ​വും പ​ട്ടി​ണി​യും മ​ര​ണ​ഭ​യ​വും പൂ​ർ​ണ​മാ​യി മ​റ​ന്നു. അ​യാ​ൾ അ​വി​ടെ ക​ളി​ച്ച ആ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ആ ​ദേ​ശ​ത്ത് ഒ​രു തു​ള്ളി ചോ​ര​പോ​ലും വീ​ണി​ല്ല.തോ​ക്കു​ക​ളെ​ക്കാ​ൾ വ​ലി​യ ശ​ക്തി കാ​ൽ​പ​ന്തി​നു​ണ്ടെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ, ത​ന്‍റെ ക​ളി മി​ക​വു​കൊ​ണ്ട് മാ​ത്രം ഒ​രു ആ​ഭ്യ​ന്ത​ര​യു​ദ്ധം 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​യ്പ്പി​ച്ച ആ ​ഫു​ട്ബോ​ൾ രാ​ജാ​വി​ന്‍റെ പേ​രാ​യി​രു​ന്നു പെ​ലെ.

വി​ധി​യെ തോ​ൽ​പ്പി​ച്ച റ​ഫ​റി

ഇ​രു​പ​തു​ക​ളു​ടെ പാ​തി​വ​ഴി​യി​ൽ, ജീ​വി​തം അ​തി​ന്‍റെ എ​ല്ലാ ഭം​ഗി​യോ​ടും​കൂ​ടി മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട പ്രാ​യ​ത്തി​ലാ​യി​രു​ന്നു അ​യാ​ൾ​ക്ക് ആ ​രോ​ഗം പി​ടി​പെ​ടു​ന്ന​ത്... അ​ലോ​പേ​ഷി​യ എ​രി​യേ​റ്റാ— ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം സ്വ​ന്തം രോ​മ​കൂ​പ​ങ്ങ​ളെ​ത്ത​ന്നെ ശ​ത്രു​വാ​യി ക​ണ്ട് ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ.പ​ക്ഷേ, അ​യാ​ൾ ഒ​ളി​ച്ചോ​ടാ​ൻ ത​യ്യാ​റാ​യി​ല്ല. ത​ന്‍റെ കു​റ​വു​ക​ളെ മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് അ​യാ​ൾ ന​ട​ന്നു​ക​യ​റി​യ​ത് ലോ​ക​ത്തി​ലെ വ​ലി​യ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കാ​ണ്. ക​ളി നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി​യു​ടെ വേ​ഷ​ത്തി​ൽ അ​യാ​ൾ മൈ​താ​ന​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ളി​ക്കാ​ർ​ക്ക് അ​യാ​ളെ ഭ​യ​മാ​യി​രു​ന്നു, അ​തി​ര​റ്റ ബ​ഹു​മാ​ന​വും.ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റ​ഫ​റി​ക്കു​ള്ള പു​ര​സ്കാ​രം തു​ട​ർ​ച്ച​യാ​യി ആ​റ് ത​വ​ണ സ്വ​ന്ത​മാ​ക്കി റി​ക്കാ​ർ​ഡ് കു​റി​ച്ച​യാ​ൾ. മ​റ്റാ​രു​മ​ല്ല, ലോ​കം ഇ​ന്നും ആ​ദ​ര​വോ​ടെ വി​ളി​ക്കു​ന്ന പേ​ര്: പി​യ​ർ​ലു​യി​ജി കൊ​ളീ​ന.

ക​ണ്ണീ​രൊ​പ്പി​യ ആ ​കി​റ്റ്

2010 ലെ ​ഒ​രു ലാ​ലി​ഗ മ​ത്സ​രം....പ്ര​മു​ഖ​ര​ട​ങ്ങു​ന്ന ക​ളി​ക്കാ​രെ​ല്ലാം ത​യ്യാ​റാ​യി​രി​ക്കു​ന്നു.കൊ​ളം​ബി​യ​ക്കാ​ര​നാ​യ ഫാ​ബി​യ​ൻ വ​ർ​ഗ​സി​ന്‍റെ മ​ന​സ് മാ​ത്രം ക​ലു​ഷി​ത​മാ​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്വ​ന്തം വീ​ടും നാ​ടു​മാ​യി​രു​ന്നു ഉ​ള്ളി​ൽ. നാ​ട്ടി​ലു​ള്ള​വ​ർ ആ ​മ​നു​ഷ്യ​നോ​ട് ലേ​ല​ത്തി​ൽ​വ​യ്ക്കാ​നാ​യി അ​വ​ന്‍റെ ഒ​രു ജ​ഴ്സി ചോ​ദി​ച്ചി​രു​ന്നു. അ​തി​ൽ​നി​ന്നു കി​ട്ടു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​ന​സു​നി​റ​യെ.ക​ളി​ക്കു​മു​മ്പേ എ​തി​ർ ടീ​മി​ൽ ക​ളി​ക്കു​ന്ന അ​വ​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് പ്ര​ശ​സ്ത​നാ​യ ആ ​മ​നു​ഷ്യ​നോ​ടും ഈ ​ദു​ര​ന്ത​വും സ​ങ്ക​ട​വും പ​റ​ഞ്ഞ് ഫാ​ബി​യ​ൻ ലേ​ല​ത്തി​നാ​യി ഒ​രു ജ​ഴ്‌​സി ചോ​ദി​ച്ചു"അ​തി​നെ​ന്താ ത​രാ​മ​ല്ലോ...​എ​ന്ന മ​റു​പ​ടി അ​യാ​ളു​ടെ മ​ന​സ് നി​റ​ച്ചു.അ​ങ്ങ​നെ ക​ളി തു​ട​ർ​ന്നു...പ​ക്ഷേ, ക​ളി ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാം ത​ക​ർ​ന്നു പോ​യി. എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളി​ന് അ​യാ​ളു​ടെ ടീം ​തോ​ൽ​ക്കു​ന്നു. പി​ന്നെ ജ​ഴ്സി​യൊ​ന്നും അ​യാ​ൾ ഓ​ർ​ത്തി​ല്ല. ടീം ​മു​ഴു​വ​ൻ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ൾ ഒ​രാ​ൾ അ​യാ​ളെ കാ​ണാ​ൻ വ​ന്നു.പു​റ​ത്തി​റ​ങ്ങി ആ ​കാ​ഴ്ച ക​ണ്ട് ഫാ​ബി​യ​ൻ ഞെ​ട്ടി. വ​ന്ന ആ ​മ​നു​ഷ്യ​ൻ ഒ​രു കി​റ്റ് ഫാ​ബി​യ​നു നീ​ട്ടി.തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കു​റെ ജ​ഴ്സി​ക​ൾ- സാ​വി, ഇ​നി​യ​സ്റ്റാ, പീ​യൂ​ൾ...ഫാ​ബി​യ​ന്‍റെ മ​ന​സ് നി​റ​ഞ്ഞു...കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ങ്ക​ട​ത്തി​ൽ കൂ​ടെ നി​ൽ​ക്കാ​ൻ സ്വ​ന്തം   ജ​ഴ്സി അ​ട​ക്കം ടീ​മി​ന്‍റെ മു​ഴു​വ​ൻ ജ​ഴ്‌​സി​യു​മാ​യി വ​ന്ന ആ ​ബാ​ഴ്സി​ലോ​ണ ക​ളി​ക്കാ​ര​ന്‍റെ പേ​രാ​യി​രു​ന്നു- ല​യ​ണ​ൽ മെ​സി.

ഹൃ​ദ​യം​കൊ​ണ്ടൊ​രു ഒ​പ്പ്

ഇനി ഒ​രു ഒ​പ്പു മാ​ത്രം മ​തി. എ​ല്ലാ പേ​പ്പ​റു​ക​ളും ത​യ്യാ​ർ. ത​നി​ക്കും കു​ടും​ബ​ത്തി​നു​മാ​യി ഒ​രു പ്രൈ​വ​റ്റ് ജെ​റ്റ്. ഒ​ത്തി​രി നാ​ളാ​യി അ​യാ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു അ​ത്. അ​റു​പ​ത് മി​ല്യ​ൺ യൂ​റോ ആ​യി​രു​ന്നു ചെ​ല​വ്.അ​ത്താ​ഴ​ത്തി​നി​ട​യി​ൽ അ​മ്മ പ​ഴ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​തു​ട​ങ്ങി. മ​ദേ​ര​യും പ​ഴ​യ കാ​ല​വു​മെ​ല്ലാം. ഓ​ർ​മ​യി​ൽ​നി​ന്ന് വാ​ക്കു​ക​ളാ​യി. വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത, ന​ല്ല വ​ഴി​ക​ൾ ഇ​ല്ലാ​ത്ത ഒ​രു നാ​ട്. പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി സ്കൂ‌​ളി​ൽ പോ​യി​രു​ന്ന കാ​ലം.പി​റ്റേ​ന്ന് രാ​വി​ലെ ക​ലു​ഷി​ത​മാ​യി​രു​ന്നു ആ ​മ​ന​സ്. പ്രൈ​വ​റ്റ് ജെ​റ്റ് എ​ന്ന  സ്വ​പ്നം അ​യാ​ളെ വ​ല്ലാ​തെ പി​ടി​ച്ചു​ല​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.അ​ന്ന് വൈ​കു​ന്നേ​രം  ആ ​മ​നു​ഷ്യ​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ബു​ക്കു​ചെ​യ്യു​ക​ത​ന്നെ!കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു ശേ​ഷം ആ ​നാ​ട് ക​ണ്ട​ത് ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ഓ​ടു​ന്ന നൂ​റ് സ്കൂ​ൾ ബ​സു​ക​ളാ​യി​രു​ന്നു. കു​ട്ടി​ക​ൾ നി​റ​ഞ്ഞ ബ​സു​ക​ൾ... ക​ണ്ണ് നി​റ​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ... മ​ന​സു​നി​റ​ഞ്ഞ് അ​ധ്യാ​പ​ക​ർ...പ്രൈ​വ​റ്റ് ജെ​റ്റ് എ​ന്ന ആ ​സ്വ​പ്ന​ത്തി​നു പ​ക​ര​മാ​യി ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബ​സു​ക​ൾ വാ​ങ്ങി​ന​ൽ​കി​യ ആ ​മ​ക​നെ നി​റ​ക​ണ്ണു​ക​ളോ​ടെ കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് അ​മ്മ പ​റ​ഞ്ഞു:"Christiano, You remembered where you come from’.ജീ​വി​ത​ത്തി​ലേ​ക്കൊ​രു നൃ​ത്ത​ച്ചു​വ​ട്അ​തൊ​രു സാ​ധാ​ര​ണ ദി​വ​സ​മാ​യി​രു​ന്നി​ല്ല. ആ ​ആ​ശു​പ​ത്രി​മു​റി​യി​ലെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കു​മ്പോ​ൾ, വെ​റും അ​ഞ്ച്  വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ആ ​കു​രു​ന്നി​ന്‍റെ ക​ണ്ണു​ക​ളി​ൽ പ്ര​ത്യാ​ശ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ദ​ന​യാ​യി​രു​ന്നു. ലു​ക്കീ​മി​യ (ര​ക്താ​ർ​ബു​ദം) എ​ന്ന മാ​ര​ക രോ​ഗ​ത്തോ​ട് പോ​രാ​ടു​ന്ന, മ​രു​ന്നു​ക​ളു​ടെ​യും കീ​മോ​തെ​റാ​പ്പി​യു​ടെ​യും ക​ഠി​ന​മാ​യ ലോ​ക​ത്ത് ത​ള​ർ​ന്നു​പോ​യ ഒ​രു കൊ​ച്ചു മി​ടു​ക്ക​ൻ. മാ​ത്യൂ​സ്.ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലു​ള്ള  പോ​രാ​ട്ട​ത്തി​നി​ട​യി​ലും അ​വ​ന്‍റെ​യു​ള്ളി​ൽ  ഒ​രൊ​റ്റ ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; ത​ന്‍റെ ജീ​വ​നാ​യ, ആ ​സൂ​പ്പ​ർ​താ​ര​ത്തെ ഒ​ന്നു നേ​രി​ൽ കാ​ണ​ണം.ഒ​ടു​വി​ൽ, 2011 ൽ ​ആ അ​ത്ഭു​തം സം​ഭ​വി​ച്ചു. താ​രം അ​വ​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഹീ​റോ​യെ മു​ന്നി​ൽ ക​ണ്ട​പ്പോ​ൾ മാ​ത്യൂ​സി​ന്‍റെ മു​ഖം സ​ന്തോ​ഷം കൊ​ണ്ട് തി​ള​ങ്ങി. താ​ൻ സ്വ​യം ക​ളി​ച്ചു ശീ​ലി​ച്ച, കൈ​ക​ൾ കൊ​ണ്ടു​ള്ള ഒ​രു പ്ര​ത്യേ​ക നൃ​ത്ത​ച്ചു​വ​ട് ആ ​കു​ഞ്ഞ് ഹീ​റോ​യ്ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. എ​ന്നി​ട്ട് പ​തു​ക്കെ ഒ​രു വാ​ക്കും ചോ​ദി​ച്ചു:"അ​ടു​ത്ത ത​വ​ണ ക​ളി​ക്ക​ള​ത്തി​ൽ ഗോ​ള​ടി​ക്കു​മ്പോ​ൾ എ​നി​ക്കു​വേ​ണ്ടി ഈ ​ഡാ​ൻ​സ് ക​ളി​ക്കാ​മോ?താ​രം ഒ​ട്ടും ആ​ലോ​ചി​ച്ചി​ല്ല, ആ ​കു​രു​ന്നി​ന് വാ​ക്ക് കൊ​ടു​ത്തു.വ​ർ​ഷം 2012. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ളി കാ​ണു​ന്നു. പെ​ട്ടെ​ന്ന്, ആ ​മാ​ന്ത്രി​ക​ൻ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​ക്കോ​ട്ട​ക​ൾ ത​ക​ർ​ത്ത് പ​ന്ത് വ​ല​യ്ക്കു​ള്ളി​ലാ​ക്കി! സ്റ്റേ​ഡി​യം ഇ​ര​മ്പി മ​റി​ഞ്ഞു. എ​ന്നാ​ൽ ആ ​താ​രം പ​തി​വു​രീ​തി​യി​ൽ ഗോ​ളാ​ഘോ​ഷം ന​ട​ത്തി​യി​ല്ല. പ​ക​രം, അ​യാ​ൾ ത​ന്‍റെ സ​ഹ​താ​ര​ങ്ങ​ളെ​യും കൂ​ട്ടി ക്യാ​മ​റ​യ്ക്ക് മു​ന്നി​ലേ​ക്ക് ന​ട​ന്നു​വ​ന്നു.ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ടി​വി​ക്ക് മു​ന്നി​ലി​രു​ന്ന മാ​ത്യൂ​സി​ന്‍റെ ക​ണ്ണു​ക​ൾ വി​ട​ർ​ന്നു. ആ ​താ​രം ഒ​രു അ​ഞ്ച് വ​യ​സു​കാ​ര​ന് കൊ​ടു​ത്ത വാ​ക്ക് പാ​ലി​ച്ചി​രി​ക്കു​ന്നു! മാ​ത്യൂ​സ് പ​ഠി​പ്പി​ച്ചു കൊ​ടു​ത്ത അ​തേ നൃ​ത്തം അ​യാ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ക​ളി​ച്ചു കാ​ണി​ച്ചു.മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ ​മാ​ന്ത്രി​ക താ​ര​ത്തെ ലോ​കം വി​ളി​ച്ച പേ​രാ​ണ് ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം സു​ൽ​ത്താ​ൻ- നെ​യ്മ​ർ ജൂ​ണി​യ​ർ.

മ​ര​ണം​കു​റി​ച്ച ഗോ​ൾ

അ​മേ​രി​ക്ക​യി​ലെ ക​ത്തു​ന്ന വെ​യി​ലി​ൽ, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളു​ടെ അ​ല​ർ​ച്ച​യ്ക്ക് ന​ടു​വി​ൽ അ​വ​ൻ ശ്വാ​സ​മ​ട​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കൊ​ളം​ബി​യ എ​ന്ന ക​ളി​ത്തോ​ഴ​രു​ടെ നാ​ട്ടി​ൽ​നി​ന്നും ലോ​ക​കി​രീ​ടം സ്വ​പ്നം ക​ണ്ടു വ​ന്ന​താ​യി​രു​ന്നു അ​വ​ർ. പ​ക്ഷേ, ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ ​നി​ർ​ണാ​യ​ക മ​ത്സ​രം അ​വ​രു​ടെ വി​ധി മാ​റ്റി​മ​റി​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു.എ​തി​രാ​ളി​ക​ളാ​യ അ​മേ​രി​ക്ക​ൻ ടീ​മി​ന്‍റെ മു​ന്നേ​റ്റ​നി​ര​ക്കാ​ര​ൻ ഇ​ട​തു​ഭാ​ഗ​ത്തു​നി​ന്നും ഗോ​ൾ​പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് പ​ന്ത് ക്രോ​സ് ചെ​യ്തു. അ​പ​ക​ടം മ​ണ​ത്ത അ​വ​ൻ, ഒ​രു മി​ക​ച്ച ഡി​ഫെ​ൻ​ഡ​റു​ടെ കൃ​ത്യ​ത​യോ​ടെ പ​ന്ത് ത​ട്ടി​യ​ക​റ്റാ​ൻ മു​ന്നോ​ട്ട് ഡൈ​വ് ചെ​യ്തു.പ​ക്ഷേ, കാ​ലം അ​വ​നാ​യി ക​രു​തി​വ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. അ​വ​ന്‍റെ ബൂ​ട്ടി​ൽ ത​ട്ടി​യ പ​ന്ത് തെ​റി​ച്ചു​പോ​യ​ത് സ്വ​ന്തം വ​ല​യി​ലേ​ക്കാ​യി​രു​ന്നു! സ്വ​ന്തം ഗോ​ൾ​കീ​പ്പ​റെ​യും ക​ബ​ളി​പ്പി​ച്ച് പ​ന്ത് വ​ല​യി​ൽ ചും​ബി​ച്ച​പ്പോ​ൾ അ​വ​ൻ ത​ല​യി​ൽ കൈ​വ​ച്ച് നി​ല​ത്തു​കി​ട​ന്നു. ഒ​രു നി​മി​ഷം മൈ​താ​നം നി​ശ​ബ്‌​ദ​മാ​യി. ആ ​ഒ​രൊ​റ്റ പി​ഴ​വി​ൽ കൊ​ളം​ബി​യ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​യി.കൊ​ളം​ബി​യ​യി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കും വാ​തു​വ​യ്പ്പ് സം​ഘ​ങ്ങ​ൾ​ക്കും ആ ​തോ​ൽ​വി​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഷ്‌​ട​മാ​യ​ത്. അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ പ​ക ക​ത്തി​നി​ന്നി​രു​ന്നു. പ​ക്ഷേ, ഒ​ളി​ച്ചി​രി​ക്കാ​ൻ അ​വ​ൻ ത​യ്യാ​റാ​യി​ല്ല.1994 ജൂ​ലൈ ര​ണ്ടി​ന്‍റെ ആ ​ക​റു​ത്ത രാ​ത്രി. വി​ഷാ​ദം മ​റ​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​വ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു നൈ​റ്റ് ക്ല​ബ്ബി​ലേ​ക്ക് പോ​യി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ല മാ​ഫി​യ ഗു​ണ്ട​ക​ൾ അ​വ​നെ തി​രി​ച്ച​റി​യു​ക​യും പ​രി​ഹ​സി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക്ല​ബ്ബി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ ഇ​രു​ട്ടി​ൽ​നി​ന്നും മൂ​ന്നു​പേ​ർ അ​വ​നെ വ​ള​ഞ്ഞു. അ​വ​ർ പോ​ക്ക​റ്റി​ൽ​നി​ന്നു തോ​ക്കു​ക​ൾ പു​റ​ത്തെ​ടു​ത്തു. ക്രൂ​ര​മാ​യ ആ​ക്രോ​ശ​ങ്ങ​ളോ​ടെ അ​വ​ർ കാ​ഞ്ചി വ​ലി​ച്ചു.ഓ​രോ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​മ്പോ​ഴും ആ ​കൊ​ല​യാ​ളി​ക​ൾ ഭ്രാ​ന്ത​മാ​യി അ​ല​റി​ക്കൊ​ണ്ടി​രു​ന്നു: "ഗോ​ൾ... ഗോ​ൾ... ഗോ​ൾ...!​ഫു​ട്ബോ​ൾ ലോ​കം ഇ​ന്നു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം!കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ര​ക്ത​സാ​ക്ഷി​യും ക​ണ്ണീ​രു​മാ​യ അ​വ​ൻ മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല. ആ​ന്ദ്രി​യാ​സ് എ​സ്കോ​ബാ​ർ.

ച​രി​ത്രം കൈ​വി​ട്ട നി​മി​ഷം

1950. ബ്ര​സീ​ലി​ൽ ഫി​ഫ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​രു​ത്ത​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്നു. ആ ​ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​രു ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​മാ​യി ഏ​ഷ്യ​യി​ൽ​നി​ന്ന് ഒ​രു രാ​ജ്യ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. അ​ത് ഇ​ന്ത്യ​യാ​യി​രു​ന്നു!എ​ന്നാ​ൽ, ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഇ​ന്ത്യ ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി.വ​ർ​ഷ​ങ്ങ​ളോ​ളം ഈ ​തീ​രു​മാ​ന​ത്തി​ന് ഒ​രു കാ​ര​ണം ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​ച്ചു: "ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ വെ​റും​കാ​ലോ​ടെ​യാ​ണ് ക​ളി​ച്ചി​രു​ന്ന​ത്. ഫി​ഫ ബൂ​ട്ട് ധ​രി​ച്ച് ക​ളി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ച​തി​നാ​ൽ ഇ​ന്ത്യ പി​ന്മാ​റി. ഒ​ളി​മ്പി​ക്സി​ൽ​പോ​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും വെ​റും​കാ​ലോ​ടെ ക​ളി​ച്ചി​രു​ന്ന​തി​നാ​ൽ ഈ ​ക​ഥ വി​ശ്വ​സി​ക്കാ​ൻ എ​ളു​പ്പ​മാ​യി.പി​ന്നീ​ട് ച​രി​ത്ര​രേ​ഖ​ക​ളും ഗ​വേ​ഷ​ണ​ങ്ങ​ളും മ​റ്റൊ​രു സ​ത്യം വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ത്യ പി​ന്മാ​റി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ബ്ര​സീ​ലി​ലേ​ക്കു​ള്ള ദീ​ർ​ഘ​യാ​ത്ര​യു​ടെ വ​ൻ സാ​മ്പ​ത്തി​ക ചെ​ല​വ് വ​ഹി​ക്കാ​ൻ അ​ന്ന​ത്തെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന് ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​യി​രു​ന്നു. അ​തോ​ടൊ​പ്പം, ലോ​ക​ക​പ്പി​നേ​ക്കാ​ൾ ഒ​ളി​മ്പി​ക്സി​നാ​ണ് അ​വ​ർ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത്. ലോ​ക​ക​പ്പ് ഭാ​വി​യി​ൽ ഇ​ത്ര​യും വ​ലി​യ ആ​ഗോ​ള മ​ഹോ​ത്സ​വ​മാ​യി മാ​റു​മെ​ന്ന് അ​ന്ന​ത്തെ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

SUNDAY DEEPIKA

കാ​സ് പീ​ഠ​ഭൂ​മി​യി​ലെ പു​ഷ്പ​വി​സ്മ​യം

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ത്താ​ര ജി​ല്ല​യി​ൽ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളു​ടെ മ​ടി​ത്ത​ട്ടി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാ​സ് പീ​ഠ​ഭൂ​മി അ​പൂ​ർ​വ സ​സ്യ​ല​താ​ദി​ക​ളു​ടെ ക​ല​വ​റ​യാ​ണ്.​മ​ഴ​ക്കാ​ല​ത്ത് വ​ർ​ണാ​ഭ​മാ​യ കാ​ട്ടു​പൂ​ക്ക​ൾ വി​രി​യു​ന്ന​തി​നാ​ൽ ‘മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ക്ക​ളു​ടെ താ​ഴ്വ​ര’​എ​ന്നാ​ണ് പീ​ഠ​ഭൂ​മി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.​സ​ഹ്ര​സ്രാ​ബ്ദ​ങ്ങ​ൾ​ക്കു മു​ൻ​പ് ഡെ​ക്കാ​ൻ ട്രാ​പ്പ് അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ രൂ​പം​കൊ​ണ്ട ലാ​വാ​ശി​ല​ക​ളാ​ണ് കാ​സ് പീ​ഠ​ഭൂ​മി​യു​ടെ ഭൂ​മി​ശാ​സ്ത്ര അ​ടി​ത്ത​റ. കാ​ല​ക്ര​മേ​ണ ലാ​വാ ശി​ല​ക​ൾ​ക്കു മേ​ൽ രൂ​പ​പ്പെ​ട്ട നേ​ർ​ത്ത മ​ണ്‍​പാ​ളി മ​ഴ​ക്കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് ഇ​നം കാ​ട്ടു​പൂ​ക്ക​ൾ​ക്ക് വാ​സ​സ്ഥാ​ന​മാ​വു​ക​യും ചെ​യ്തു.

കാ​സ എ​ന്ന് പ്രാ​ദേ​ശി​ക​മാ​യി വി​ളി​ക്ക​പ്പെ​ടു​ന്ന പ്ര​ത്യേ​ക ഇ​നം കാ​ട്ടു​ചെ​ടി​യി​ൽ നി​ന്നാ​ണ് കാ​സ് പീ​ഠ​ഭൂ​മി​ക്ക് ഈ ​പേ​ര് ല​ഭി​ച്ച​ത്. പ​ച്ച ഇ​ല​ക​ളും വെ​ളു​ത്ത പൂ​ക്ക​ളു​മു​ള്ള ചെ​ടി ഇ​വി​ടെ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു. ഇ​തി​ന​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പ്ര​കൃ​തി​ദ​ത്ത​മാ​യ കാ​സ് ത​ടാ​കം സ​ത്താ​റ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാ​യി 100 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു.

പ​ണ്ടു​കാ​ലം മു​ത​ൽ​ക്കേ പീ​ഠ​ഭൂ​മി ത​ന​ത് ഭൂ​പ്ര​കൃ​തി​കൊ​ണ്ടും ജൈ​വ​വൈ​വി​ധ്യം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും 2012ൽ ​യു​നെ​സ്കോ പ​ശ്ചി​മ​ഘ​ട്ട​ത്തെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് കാ​സ് പീ​ഠ​ഭൂ​മി​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി ല​ഭി​ക്കു​ന്ന​ത്.​മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ് ഓ​ഗ​സ്റ്റ് - ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് പീ​ഠ​ഭൂ​മി​ക്ക് അ​ദ്ഭു​താ​വ​ഹ​മാ​യ രൂ​പാ​ന്ത​രം സം​ഭ​വി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ പീ​ഠ​ഭൂ​മി ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ട്ടു​പൂ​ക്ക​ൾ പൂ​ത്തു​ല​ഞ്ഞ് പൂ​മെ​ത്ത​യാ​യി മാ​റും. ‘മ​ഹാ​രാ​ഷ്ട്ര​യു​ടെ പൂ​ക്ക​ളു​ടെ താ​ഴ്‌​വ​ര’ എ​ന്നു വി​ളി​ക്കാ​ൻ കാ​ര​ണ​വും ഇ​താ​ണ്. കാ​സ് പീ​ഠ​ഭൂ​മി​യി​ലെ 850ല​ധി​കം ഇ​നം പു​ഷ്പി​ക്കു​ന്ന സ​സ്യ​ങ്ങ​ളി​ൽ പ​ല​തും ലോ​ക​ത്തി​നു​ത​ന്നെ പു​തി​യ​താ​ണ്. കീ​ട​ങ്ങ​ളെ പി​ടി​ക്കു​ന്ന മാം​സാ​ഹാ​രി​ക​ളാ​യ സ​സ്യ​ങ്ങ​ളും അ​പൂ​ർ​വ്വ ഇ​നം ഓ​ർ​ക്കി​ഡു​ക​ളും ഇ​തി​ൽ​പ്പെ​ടു​ന്നു. ഇ​വി​ടെ​യു​ള്ള 624 സ​സ്യ​ങ്ങ​ൾ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക പ​ട്ടി​ക​യാ​യ ‘റെ​ഡ് ഡാ​റ്റാ ബു​ക്കി’​ൽ ഇ​ടം​പി​ടി​ച്ച​വ​യാ​ണ്.​ഇ​തി​ൽ 39 ഇ​നം സ​സ്യ​ങ്ങ​ൾ ലോ​ക​ത്ത് കാ​സ് പീ​ഠ​ഭൂ​മി​യി​ലും അ​തി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ദേ​ശം ന​ശി​ച്ചാ​ൽ ഈ ​സ​സ്യ​ങ്ങ​ൾ ഭൂ​മി​യി​ൽ​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ടും.

മ​ഴ​ക്കാ​ല​ത്ത് സ​ജീ​വ​മാ​വു​ന്ന 150ൽ ​പ​രം ഇ​നം ഉ​ഭ​യ​ജീ​വി​ക​ൾ പീ​ഠ​ഭൂ​മി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ക​ടു​വ വ​ണ്ടു​ക​ൾ, മാ​ലാ​ഖ ചെ​മ്മീ​നു​ക​ൾ തു​ട​ങ്ങി അ​പൂ​ർ​വ ഇ​നം ജീ​വി​ക​ളും ഇ​വി​ടെ​യു​ണ്ട്. അ​സു​ല​ഭ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. കാ​സ് പീ​ഠ​ഭൂ​മി​യി​ലെ ചെ​ങ്ക​ൽ പാ​റ​ക​ൾ സു​ഷി​ര​ങ്ങ​ളു​ള്ള​വ​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് പെ​യ്യു​ന്ന വെ​ള്ളം ഈ ​പാ​റ​ക​ൾ സ്പോ​ഞ്ചു​പോ​ലെ ആ​ഗി​ര​ണം ചെ​യ്ത് സൂ​ക്ഷി​ക്കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ളം സാ​വ​ധാ​നം ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ഒ​ഴു​കി താ​ഴെ​യു​ള്ള അ​രു​വി​ക​ളി​ലും കാ​സ് ത​ടാ​ക​ത്തി​ലും എ​ത്തും. പീ​ഠ​ഭൂ​മി​ക്ക് നാ​ശം സം​ഭ​വി​ച്ചാ​ൽ അ​ത് ജൈ​വ​വൈ​വി​ധ്യ​ത്തെ മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സി​നെ​യും ബാ​ധി​ക്കും.​വ​ലി​യൊ​രു വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണെ​ങ്കി​ലും അ​നി​യ​ന്ത്രി​ത​മാ​യ വി​നോ​ദ​സ​ഞ്ചാ​രം ആ​വാ​സ​വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ ദി​വ​സം മൂ​ന്നു ത​വ​ണ​യാ​യി പ​ര​മാ​വ​ധി 3000 പേ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വെ​റു​മൊ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം എ​ന്ന​തി​ലു​പ​രി പ്ര​കൃ​തി​യു​ടെ അ​ദ്ഭു​ത​ക​ര​മാ​യ ജ​നി​ത​ക ക​ല​വ​റ​യാ​ണ് കാ​സ് പീ​ഠ​ഭൂ​മി. ക​ഠി​ന​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് മു​ക​ളി​ൽ വി​രി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് അ​പൂ​ർ​വ പു​ഷ്പ​ങ്ങ​ൾ പ്ര​കൃ​തി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ്.

SUNDAY DEEPIKA

ലോകത്തെ മാറ്റിമറിച്ച പൂജ്യം

ഒ​ന്നു​മി​ല്ലാ​ത്ത​ത് ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​മോ? ഒ​ന്നു​മി​ല്ലാ​ത്ത​തി​ന് എ​ന്തു വി​ല? എ​ന്നാ​ൽ, മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​ന്നു​മി​ല്ല എ​ന്ന ആ​ശ​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പൂ​ജ്യം എ​ന്ന ചെ​റി​യ ചി​ഹ്നം. ഇ​ന്നു പൂ​ജ്യം ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു ദി​വ​സ​മെ​ങ്കി​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ണ്ടോ? ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ തു​ക ക​ണ​ക്കാ​ക്കു​ന്പോ​ഴും ഫോ​ൺ ന​ന്പ​ർ എ​ഴു​തു​ന്പോ​ഴും കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ഴും ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ൾ വി​ക്ഷേ​പി​ക്കു​ന്പോ​ഴും പൂ​ജ്യം നി​ശ​ബ്ദ​മാ​യി അ​തി​ന്‍റെ ജോ​ലി ചെ​യ്യു​ന്നു.

ഒ​രു നി​മി​ഷം ചി​ന്തി​ച്ചു​നോ​ക്കൂ. പൂ​ജ്യ​മി​ല്ലെ​ങ്കി​ൽ ഒ​രു​ല​ക്ഷം, ഒ​രു കോ​ടി, ഒ​രു ബി​ല്യ​ൺ എ​ന്നി​വ എ​ങ്ങ​നെ എ​ഴു​തും‍?. കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ, ബാ​ങ്കിം​ഗ്, ആ​ധു​നി​ക​ശാ​സ്ത്രം, കൃ​ത്രി​മ​ബു​ദ്ധി എ​ന്നി​ങ്ങ​നെ​യു​ള്ള​വ​യെ​ല്ലാം ഇ​ന്ന​ത്തെ രൂ​പ​ത്തി​ൽ സാ​ധ്യ​മാ​കു​മാ​യി​രു​ന്നോ? അ​തി​ശ​യ​ക​ര​മാ​യ ഒ​രു സ​ത്യം ഇ​താ​ണ്. ലോ​ക​ത്തി​ലെ പ്ര​ധാ​ന പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ൾ​ക്കൊ​ന്നും യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ പൂ​ജ്യം അ​റി​യി​ല്ലാ​യി​രു​ന്നു.
ഈ​ജി​പ്തു​കാ​ർ പി​ര​മി​ഡു​ക​ൾ പ​ണി​തു. ഗ്രീ​ക്കു​കാ​ർ ത​ത്വ​ചി​ന്ത​യ്ക്കും ശാ​സ്ത്ര​ത്തി​നും അ​ടി​ത്ത​റ​യി​ട്ടു. റോ​മാ​ക്കാ​ർ മ​ഹാ സാ​മ്രാ​ജ്യ​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യ റോ​ഡു​ക​ളും നി​ർ​മി​ച്ചു. അ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു റോ​മ​ന്‍ സം​ഖ്യാ​രീ​തി​യാ​യി​രു​ന്നു. അ​തി​ൽ I എ​ന്ന​ത് 1, V എ​ന്ന​ത് 5, x എ​ന്ന​ത് 10, L എ​ന്ന​ത് 50, c എ​ന്ന​ത് 100, D എ​ന്ന​ത് 500, M എ​ന്ന​ത് 1000 എ​ന്നി​ങ്ങ​നെ​യാ​ണ് സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​രീ​തി ചെ​റി​യ ക​ണ​ക്കു​ക​ൾ​ക്കു മ​തി​യാ​യി​രു​ന്നെ​ങ്കി​ലും വ​ലി​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും സ​ങ്കീ​ർ​ണ​മാ​യ ഗ​ണി​ത​ക്രി​യ​ക​ൾ​ക്കും അ​ത് അ​ത്യ​ന്തം പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ്പോ​ഴാ​ണ്, ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ ഒ​രു മ​ഹ​ത്താ​യ സ​മ്മാ​നം ച​രി​ത്ര​ത്തി​ന്‍റെ ഗ​തി മാ​റ്റി​യ​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഭാ​ര​തീ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ർ പൂ​ജ്യം എ​ന്ന ആ​ശ​യം വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ഡി 628 ൽ ​മ​ഹാ​നാ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ ബ്ര​ഹ്മ​ഗു​പ്ത​ൻ പൂ​ജ്യ​ത്തെ വെ​റും ഒ​രു ചി​ഹ്ന​മെ​ന്ന​തി​ലു​പ​രി സ്വ​ന്തം നി​യ​മ​ങ്ങ​ളു​ള്ള ഒ​രു സം​ഖ്യ​യാ​യി അ​വ​ത​രി​പ്പി​ച്ചു. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

ഭാ​ര​ത​ത്തി​ൽ​നി​ന്ന് ഈ ​ആ​ശ​യം അ​റ​ബ് ലോ​ക​ത്തേ​ക്കും അ​വി​ടെ​നി​ന്നു യൂ​റോ​പ്പി​ലേ​ക്കും എ​ത്തി. പി​ന്നീ​ട്, ആ​ധു​നി​ക ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ​യും എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ​യും കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യു​മൊ​ക്കെ അ​ടി​ത്ത​റ​യാ​യി അ​തു മാ​റി. ഇ​ന്ന് നാം ​ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ കം​പ്യൂ​ട്ട​റി​നും ഓ​രോ മൊ​ബൈ​ൽ ഫോ​ണി​നും ഓ​രോ സാ​റ്റ​ലൈ​റ്റി​നും പി​ന്നി​ൽ നി​ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ഈ ​ചെ​റി​യ പൂ​ജ്യ​മാ​ണ്. ച​രി​ത്രം ഇ​വി​ടെ ന​മു​ക്കൊ​രു വ​ലി​യ ജീ​വി​ത​പാ​ഠം ന​ൽ​കു​ന്നു​ണ്ട്.

ഒ​ന്നു​മ​ല്ല എ​ന്നു ക​രു​തി​യി​രു​ന്ന​ത് എ​ല്ലാ​റ്റി​നും അ​നി​വാ​ര്യ​മാ​യി മാ​റി. ഈ ​ക​ഥ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ക​ഥ​കൂ​ടി​യാ​ണ്. പൂ​ജ്യം ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​ന്പോ​ൾ അ​തി​നു സം​ഖ്യാ​പ​ര​മാ​യി മൂ​ല്യ​മി​ല്ല. എ​ന്നാ​ൽ, ഒ​ന്നി​ന്‍റെ വ​ല​തു​വ​ശ​ത്ത് അ​തു വ​ന്നാ​ൽ പ​ത്ത്, ഒ​രു പൂ​ജ്യം കൂ​ടി വ​ന്നാ​ൽ നൂ​റ്, വീ​ണ്ടും ഒ​രു പൂ​ജ്യം കൂ​ടി വ​ന്നാ​ൽ ആ​യി​രം എ​ന്നി​ങ്ങ​നെ പൂ​ജ്യ​ങ്ങ​ളു​ടെ മൂ​ല്യം വ​ർ​ധി​ക്കു​ന്നു.

സ്വ​യം വ​ലി​യ​വ​നാ​കാ​ൻ ശ്ര​മി​ക്കാ​തെ മ​റ്റൊ​രാ​ളു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പൂ​ജ്യം ചെ​യ്യു​ന്ന​ത്. ജീ​വി​ത​ത്തി​ൽ വി​ന​യ​വും അ​തു​ത​ന്നെ​യ​ല്ലേ സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ന​യ​ത്തെ പ​ല​രും ബ​ല​ഹീ​ന​ത​യാ​യി ക​രു​താ​റു​ണ്ട്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ മ​നു​ഷ്യ​നെ മ​ഹാ​നാ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് വി​ന​യം. വി​ന​യ​മി​ല്ലാ​ത്ത അ​റി​വ് അ​ഹ​ങ്കാ​ര​മാ​യി മാ​റു​ന്പോ​ൾ വി​ന​യ​മി​ല്ലാ​ത്ത സ​ന്പ​ത്ത് ദു​രാ​ഗ്ര​ഹ​മാ​യി അ​ധഃ​പ​തി​ക്കും. വി​ന​യ​മി​ല്ലാ​ത്ത അ​ധി​കാ​രം ഏ​കാ​ധി​പ​ത്യ​മാ​യി ത​രം​താ​ഴു​ന്പോ​ൾ വി​ന​യ​മി​ല്ലാ​ത്ത ക​ഴി​വ് ആ​ത്മ​പ്ര​ശം​സ​യാ​യി മാ​റു​ന്നു.

വി​ന​യ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ എ​ല്ലാ ഗു​ണ​ങ്ങ​ൾ​ക്കും യ​ഥാ​ർ​ഥ മൂ​ല്യം ന​ൽ​കു​ന്ന​ത്. അ​താ​യ​ത്, പൂ​ജ്യം മ​റ്റു സം​ഖ്യ​ക​ളു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ന്ന​തു​പോ​ലെ. ഇ​വി​ടെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ പാ​ഠ​വു​മു​ണ്ട്. മ​നു​ഷ്യ​ൻ ജീ​വി​തം മു​ഴു​വ​ൻ വ​ലു​താ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ​ണം, കൂ​ടു​ത​ൽ പ്ര​ശ​സ്തി, കൂ​ടു​ത​ൽ അ​ധി​കാ​രം, കൂ​ടു​ത​ൽ അം​ഗീ​കാ​രം എ​ന്നി​ങ്ങ​നെ​യു​ള്ള​വ നേ​ടാ​ൻ മ​നു​ഷ്യ​ൻ ശ്ര​മി​ക്കു​ന്നു.

എ​ന്നാ​ൽ, ച​രി​ത്രം പ​റ​യു​ന്ന​ത് മ​റ്റൊ​ന്നാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ജീ​വി​ച്ച​വ​രാ​ണ് ലോ​ക​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ മാ​റ്റി​യ​ത്. അ​ധ്യാ​പ​ക​ൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​യു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്പോ​ൾ, ഡോ​ക്ട​ർ ത​ന്‍റെ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ, സ്വ​യം അ​ർ​പ്പി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​ന്പോ​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ആ​രു​മ​റി​യാ​തെ സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്നു. അ​വ​രു​ടെ മ​ഹ​ത്വം അ​വ​ർ സ്വ​യം ഉ​യ​ർ​ന്ന​തു​കൊ​ണ്ട​ല്ല. മ​റ്റു​ള്ള​വ​രെ ഉ​യ​ർ​ത്തി​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വ​പു​ത്ര​നാ​യ യേ​ശു​നാ​ഥ​ൻ വ​ള​രെ ല​ളി​ത​മാ​യി ഇ​ക്കാ​ര്യം ന​മ്മെ പ​ഠി​പ്പി​ച്ചു. ""സ്വ​യം ഉ​യ​ർ​ത്തു​ന്ന​വ​ൻ താ​ഴ്ത്ത​പ്പെ​ടും, സ്വ​യം താ​ഴ്ത്തു​ന്ന​വ​ൻ ഉ​യ​ർ​ത്ത​പ്പെ​ടു​ക​യും ചെ​യ്യും'' (മ​ത്താ​യി 23:12). ലോ​കം മ​ഹ​ത്വ​ത്തെ അ​ള​ക്കു​ന്ന​തു സ​ന്പ​ത്തി​ന്‍റെ​യും സ്ഥാ​ന​ത്തി​ന്‍റെ​യും പ്ര​ശ​സ്തി​യു​ടെ​യു​മൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഒ​രു ചെ​റി​യ ചി​ന്ത​കൂ​ടി. ആ​റ് പൂ​ജ്യ​ങ്ങ​ൾ‌ മാ​ത്രം എ​ഴു​തി​യാ​ൽ അ​വ​യ്ക്ക് സം​ഖ്യാ​പ​ര​മാ​യി യാ​തൊ​രു മൂ​ല്യ​വു​മി​ല്ല. എ​ന്നാ​ൽ, അ​വ​യു​ടെ മു​ൻ​പി​ൽ 1 എ​ന്ന് എ​ഴു​തി​യാ​ൽ അ​തേ പൂ​ജ്യ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തി​ന്‍റെ മൂ​ല്യ​മാ​യി. പൂ​ജ്യ​ങ്ങ​ൾ മാ​റി​യി​ല്ല. മാ​റി​യ​ത് അ​വ​യു​ടെ സ്ഥാ​ന​മാ​ണ്.

ന​മ്മു​ടെ ജീ​വി​ത​വും അ​തു​പോ​ലെ​യാ​ണ്. അ​റി​വും സ​ന്പ​ത്തും ക​ഴി​വും നേ​ട്ട​ങ്ങ​ളും എ​ല്ലാം വി​ല​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, അ​വ​യ്ക്കു യ​ഥാ​ർ​ഥ അ​ർ​ഥം ല​ഭി​ക്കു​ന്ന​ത് അ​വ ദൈ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ഴാ​ണ്. ദൈ​വം ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​മാ​കു​ന്പോ​ൾ ജോ​ലി സേ​വ​ന​മാ​കു​ന്നു. വി​ജ​യം ന​ന്ദി​യാ​കു​ന്നു. ജീ​വി​തം ഒ​രു ദൗ​ത്യം ത​ന്നെ​യാ​യി മാ​റു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം ന​മ്മ​ളെ​ത്ത​ന്നെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ല​ല്ല. ദൈ​വ​ത്തി​നു ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ കേ​ന്ദ്ര​സ്ഥാ​നം ന​ൽ​കു​ന്ന​തി​ലാ​ണ്. ഒ​ന്നു​മ​ല്ലെ​ന്നു തോ​ന്നി​യ പൂ​ജ്യം ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ചു. ദൈ​വ​ത്തി​ന് പ്ര​ഥ​മ​സ്ഥാ​നം ന​ൽ​കി​ക്കൊ​ണ്ട് ചെ​റു​താ​കാ​ൻ പ​ഠി​ക്കു​ന്ന മ​നു​ഷ്യ​നു സ്വ​ന്തം ജീ​വി​ത​ത്തെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​പ്പോ​ലും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യും.

SUNDAY DEEPIKA

പ​ഴ​മയു​ടെ പ്ര​താ​പ​വു​മാ​യി നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം

173 വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ണ്ട് ഇ​ന്ത്യ​യു​ടെ യാ​ത്രാ ട്രെ​യി​നു​ക​ൾ​ക്ക്. ബ്രി​ട്ടീ​ഷു​കാ​ർ ആ​വി​യ​ന്ത്ര​ങ്ങ​ൾ അ​വ​രു​ടെ രാ​ജ്യ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മു​ത​ൽ വി​വി​ധ ഡീ​സ​ൽ, ഇ​ല​ക്‌​ട്രി​ക്  ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ വ​രെ നീ​ളു​ന്നു പൈ​തൃ​ക ച​രി​ത്രം. 1853 ഏ​പ്രി​ൽ 16ന്   ​മും​ബൈ മു​ത​ൽ താ​നെ വ​രെ 34 കി​ലോ​മീ​റ്റ​ർ  ആ​ദ്യ​മാ​യി ഓ​ടി​ത്തീ​ർ​ത്ത​തു മു​ത​ൽ ഇ​ന്ന് ബു​ള്ള​റ്റ് ട്രെ​യി​ൻ​വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യി​ലെ യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ കാ​ല​ഘ​ട്ടം. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള ആ ​ദീ​ർ​ഘ  ച​രി​ത്ര​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​ന​ട​ന്ന് അ​ദ്ഭു​ത​പ്പെ​ടു​വാ​ൻ രാ​ജ്യ​ത​ല​സ്ഥാ​നം  അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം എ​ന്ന  പ്ര​ദ​ർ​ശ​ന​ശാ​ല. പ​ല പ്ര​വി​ശ്യ​ക​ളാ​ലും നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​ലും  വി​ഭ​ജി​ക്ക​പ്പെ​ട്ടി​രു​ന്ന ഇ​ന്ത്യ​യെ  ഒ​ന്നി​പ്പി​ച്ച റെ​യി​ൽ​വേ​യു​ടെ ച​രി​ത്രം അ​ടു​ത്ത​റി​യാ​നും ആ ​ച​രി​ത്ര​ത്തി​ന്‍റെ നി​ർ​മി​തി​ക​ളാ​യ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള പ​ല വ​ർ​ണ​ങ്ങ​ളി​ലെ എ​ഞ്ചി​നു​ക​ൾ തൊ​ട്ട​റി​യാ​നും  നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം അ​വ​സ​ര​മൊ​രു​ക്കു​ന്നു.173 വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ണ്ട് ഇ​ന്ത്യ​യു​ടെ യാ​ത്രാ ട്രെ​യി​നു​ക​ൾ​ക്ക്.

ബ്രി​ട്ടീ​ഷു​കാ​ർ ആ​വി​യ​ന്ത്ര​ങ്ങ​ൾ അ​വ​രു​ടെ രാ​ജ്യ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മു​ത​ൽ വി​വി​ധ ഡീ​സ​ൽ, ഇ​ല​ക്‌​ട്രി​ക്  ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ വ​രെ നീ​ളു​ന്നു പൈ​തൃ​ക ച​രി​ത്രം. 1853 ഏ​പ്രി​ൽ 16ന്   ​മും​ബൈ മു​ത​ൽ താ​നെ വ​രെ 34 കി​ലോ​മീ​റ്റ​ർ  ആ​ദ്യ​മാ​യി ഓ​ടി​ത്തീ​ർ​ത്ത​തു മു​ത​ൽ ഇ​ന്ന് ബു​ള്ള​റ്റ് ട്രെ​യി​ൻ​വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യി​ലെ യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ കാ​ല​ഘ​ട്ടം. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള ആ ​ദീ​ർ​ഘ  ച​രി​ത്ര​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​ന​ട​ന്ന് അ​ദ്ഭു​ത​പ്പെ​ടു​വാ​ൻ രാ​ജ്യ​ത​ല​സ്ഥാ​നം  അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം എ​ന്ന  പ്ര​ദ​ർ​ശ​ന​ശാ​ല. പ​ല പ്ര​വി​ശ്യ​ക​ളാ​ലും നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​ലും  വി​ഭ​ജി​ക്ക​പ്പെ​ട്ടി​രു​ന്ന ഇ​ന്ത്യ​യെ  ഒ​ന്നി​പ്പി​ച്ച റെ​യി​ൽ​വേ​യു​ടെ ച​രി​ത്രം അ​ടു​ത്ത​റി​യാ​നും ആ ​ച​രി​ത്ര​ത്തി​ന്‍റെ നി​ർ​മി​തി​ക​ളാ​യ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള പ​ല വ​ർ​ണ​ങ്ങ​ളി​ലെ എ​ഞ്ചി​നു​ക​ൾ തൊ​ട്ട​റി​യാ​നും  നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ റെ​യി​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന  റെ​യി​ൽ മ്യൂ​സി​യം ഡ​ൽ​ഹി ചാ​ണ​ക്യ​പു​രി​യി​ൽ  11 ഏ​ക്ക​റി​ലാ​ണ്.  കാ​ല​പ്പ​ഴ​ക്കം വ​ന്ന രാ​ജ്യ​ത്തെ ഐ​തി​ഹാ​സി​ക​വും വി​ഭി​ന്ന​വും ച​രി​ത്ര​പ​ര​വു​മാ​യ റെ​യി​ൽ​വേ കോ​ച്ചു​ക​ളും എ​ഞ്ചി​നു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ന്ന​ത്തെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന  വി.​വി.​ഗി​രി 1971 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നാ​ണ്  റെ​യി​ൽ മ്യൂ​സി​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്. 1977 ഫെ​ബ്രു​വ​രി ഒ​ന്നി​ന് റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രു​ന്ന  ക​മ​ലാ​പ​തി ത്രി​പാ​ഠി മ്യൂ​സി​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു കൊ​ടു​ത്തു.നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം ഒ​രു റെ​യി​ൽ​വേ യാ​ർ​ഡി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ശ​ത്ത് നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യ​ത്തി​ന്‍റെ​യും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ​യും ച​രി​ത്ര​വും വി​കാ​സ​വും ക​ഥ​ക​ളും പു​രാ​വ​സ്തു​ക്ക​ളും.

മ്യൂ​സി​യ​ത്തി​നു പു​റ​ത്താ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന കാ​ഴ്ച​വ​സ്തു​ക്ക​ളു​ള്ള​ത്. റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങാ​യി തൊ​ട്ടു​രു​മ്മി കി​ട​ക്കു​ന്ന സ്റ്റീം ​ലോ​ക്കോ​മോ​ട്ടീ​വു​ക​ളു​ടെ​യും ഡീ​സ​ൽ ലോ​ക്കോ​മോ​ട്ടീ​വു​ക​ളു​ടെ​യും ഇ​ല​ക്‌​ട്രി​ക് ലോ​ക്കോ​മോ​ട്ടീ​വു​ക​ളു​ടെ​യും യ​ഥാ​ർ​ഥ എ​ഞ്ചി​നു​ക​ൾ. നൂ​റി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ള​ങ്ങ​ളി​ൽ ഒ​രി​ക്ക​ൽ കൂ​കി​പ്പാ​ഞ്ഞി​രു​ന്ന എ​ഞ്ചി​നു​ക​ൾ ന​മ്മു​ടെ സ്പ​ർ​ശ​ന​വും കാ​ത്ത് കി​ട​ക്കു​ക​യാ​ണ് നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യം മു​റ്റ​ത്ത്.ഇ​ന്ത്യ​യി​ലെ രാ​ജ​ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ഭാ​ട​ക​ര​മാ​യ ട്രെ​യി​ൻ യാ​ത്ര​ക്കാ​യി നി​ർ​മി​ച്ചെ​ടു​ത്ത  റോ​യ​ൽ സ​ലൂ​ണു​ക​ൾ, പ​ണ്ടു​കാ​ല​ത്ത് ച​ര​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഗ​ണു​ക​ൾ,  രാ​ഷ്‌​ട്ര​പ​തി​മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​സി​ഡ​ന്‍റ് സ​ലൂ​ണ്‍, യു​ദ്ധ​കാ​ല​ത്ത് സൈ​നി​ക​രെ സു​ര​ക്ഷി​ത​മാ​യി പാ​ള​ങ്ങ​ളി​ലൂ​ടെ എ​ത്തി​ച്ചി​രു​ന്ന ക​വ​ച​മു​ള്ള തീ​വ​ണ്ടി എ​ന്നി​ങ്ങ​നെ കൗ​തു​ക  കാ​ഴ്ച​ക​ൾ റെ​യി​ൽ മ്യൂ​സി​യ​ത്തി​ലു​ണ്ട്. 

50 രൂ​പ ടി​ക്ക​റ്റെ​ടു​ത്ത് അ​ക​ത്തു​ക​യ​റി​യാ​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ 150 വ​ർ​ഷ​ത്തെ ച​രി​ത്രം നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യ​ത്തി​ൽ അ​നു​ഭ​വി​ച്ച​റി​യാം. അ​തി​നോ​ടൊ​പ്പം   20 രൂ​പ കൂ​ടി ചെ​ല​വാ​ക്കി​യാ​ലാ​ക​ട്ടെ റെ​യി​ൽ മ്യൂ​സി​യ​ത്തി​നു പു​റ​ത്തു​ള്ള ടോ​യ് ട്രെ​യി​നി​ൽ മ്യൂ​സി​യ​ത്തി​നു ചു​റ്റും ക​റ​ങ്ങു​ക​യും ചെ​യ്യാം. മൊ​ത്ത​ത്തി​ൽ പാ​ള​ങ്ങ​ളെ അ​ടു​ത്ത​റി​ഞ്ഞു​ള്ള മ്യൂ​സി​യം സ​ന്ദ​ർ​ശ​നം പാ​ള​ങ്ങ​ളി​ലെ ഒ​രു യാ​ത്ര​യി​ലൂ​ടെ  പ​ര്യ​വ​സാ​നം കു​റി​ച്ച്   ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്ക്  നാ​ഷ​ണ​ൽ റെ​യി​ൽ മ്യൂ​സി​യ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ക്കാം: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഭൂ​ത​കാ​ല​ത്തെ കൈ​യെ​ത്തി​പ്പി​ടി​ച്ച ഓ​ർ​മ​ക​ളു​മാ​യി.    

SUNDAY DEEPIKA

കാഴ്ച മറയ്ക്കുന്ന ലേസർ

അ​മേ​രി​ക്ക​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​മാ​സം നാ​ലി​ന് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടു​ക​ളി​ലെ പ​ട​ക്ക​ങ്ങ​ളി​ലൊ​ന്ന് ഷി​ക്കാ​ഗോ മി​ഡ് വേ ​രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​റ്റ്‌​ലാ​ന്‍റ​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​ന​ത്തി​ൽ വീ​ണ​ത് ലോ​ക വാ​ർ​ത്ത​യാ​യി.

ആ​രോ ക​ത്തി​ച്ചു വി​ട്ട പ​ട​ക്കം ഇ​രു​നൂ​റ് അ​ടി പൊ​ക്ക​ത്തി​ൽ രാ​ത്രി എ​ട്ട​ര​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് താ​ഴു​ക​യാ​യി​രു​ന്ന ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​യ​ർ​ബ​സി​ൽ ത​ട്ടി​യ​തി​ന്‍റെ ശ​ബ്ദം കോ​ക്പി​റ്റി​ൽ വ്യ​ക്ത​മാ​യി കേ​ട്ട​താ​യാ​ണ് പൈ​ല​റ്റു​മാ​ർ ക​ണ്‍​ട്രോ​ൾ ട​വ​റി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്.

ദു​ര​ന്ത​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​ഴു​ക​യും പ​റ​ന്നു​യ​രു​ക​യും ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​യ സം​ഭ​വം അ​വ​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. കോ​ക്പി​റ്റി​നു നേ​രേ​യും വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​രു​ടെ ക​ണ്‍​ട്രോ​ൾ ട​വ​റു​ക​ളു​ടെ നേ​രേ​യും പാ​യി​ക്ക​പ്പെ​ടു​ന്ന ലേ​സ​ർ വീ​ചി​ക​ൾ ലോ​ക​മെ​ങ്ങും വൈ​മാ​നി​ക​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​കാ​വു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ മി​ക്ക​പ്പോ​ഴും ക​ണ്ടു​കി​ട്ടാ​റി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.
ലേ​സ​ർ വീ​ചി​ക​ൾ വി​മാ​ന സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് നോ​ക്കാം.
പു​റ​ത്തെ ഇ​രു​ട്ടു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ലൈ​റ്റു​ക​ളെ​ല്ലാം ഓ​ഫാ​ക്കി പ​റ​ന്നു​യ​രു​ന്ന അ​ല്ലെ​ങ്കി​ൽ പ​റ​ന്നി​റ​ങ്ങു​ന്ന കോ​ക്പി​റ്റി​ൽ പെ​ട്ടെ​ന്ന് നി​റ​യു​ന്ന തീ​വ്ര​പ്ര​കാ​ശ​ത്തി​ൽ പൈ​ല​റ്റു​മാ​രു​ടെ ക​ണ്ണ് മ​ഞ്ചി നൊ​ടി​നേ​രം കാ​ഴ്ച ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.
ടേ​ക്ക് ഓ​ഫി​ലും ലാ​ൻ​ഡിം​ഗി​ലും റ​ണ്‍​വേ​യും പ​രി​സ​ര​ങ്ങ​ളും അ​തി​സൂ​ക്ഷ്മ​മാ​യി വീ​ക്ഷി​ക്കേ​ണ്ട വേ​ള​യി​ലാ​ണ്് ഇ​തു​ണ്ടാ​കു​ന്ന​ത് എ​ന്നോ​ർ​ക്കു​ക.

വ​ൻ​പ്ര​കാ​ശ​ത്തി​ൽ, കോ​ക്പി​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡി​സ്പ്ലേ നൊ​ടി​നേ​ര​ത്തേ​ക്ക് മ​റ​ഞ്ഞു പോ​കു​ന്നു​വെ​ന്ന​താ​ണ് അ​ടു​ത്ത​ത്. വി​മാ​ന​ത്തി​ന്‍റെ ഉ​യ​രം, വേ​ഗം, ദി​ശ, എ​ൻ​ജി​നു​ക​ളു​ടെ ശ​ക്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സെ​ക്ക​ൻ​ഡു​വ​ച്ച് നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന ഓ​രോ ത​ട​സ​വും സു​ര​ക്ഷ​യെ ബാ​ധി​ക്കും.

2016 മാ​ർ​ച്ച് ര​ണ്ട് ബു​ധാ​നാ​ഴ്ച രാ​ത്രി ദു​ബാ​യി​ലേ​ക്കു പ​റ​ക്കാ​ൻ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം റ​ണ്‍​വേ​യി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലേ​ക്ക് ലേ​സ​ർ പ്ര​കാ​ശം പ​തി​ച്ച​താ​ണ് കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ട ആ​ദ്യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്ന്.
കോ​ക്പി​റ്റി​ലേ​ക്കു വീ​ശി​യ വെ​ളി​ച്ച​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​പ്പ​റ്റി ആ​ദ്യം അ​ന്വേ​ഷി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യെ​ങ്കി​ലും എ​ന്തു ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പി​ന്നീ​ടൊ​രി​ട​ത്തും ക​ണ്ട​തി​ല്ല. നൂ​റു​ക​ണ​ക്കി​നു ലേ​സ​ർ സം​ഭ​വ​ങ്ങ​ൾ അ​തി​നു മു​ന്പും പി​ൻ​പു​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ണ്ടാ​യി എ​ന്നാ​ണ് വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2025ൽ ​കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​തേ​പോ​ലെ​യു​ള്ള 39 സം​ഭ​വ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് താ​ഴു​ന്ന വി​മാ​ന​ങ്ങ​ളു​ടെ നേ​രേ ലേ​സ​ർ വീ​ചി​ക​ൾ വ​രു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ, ഡി​ജെ പാ​ർ​ട്ടി​ക​ൾ, ഉ​ൽ​സ​വ​ങ്ങ​ൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലേ​സ​ർ അ​ടി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്‌​ട​റു​ടെ​യും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യും അ​ന്വേ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. അ​തേ​ത്തു​ട​ർ​ന്ന്, വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ ലേ​സ​ർ ത​ട​ഞ്ഞ് ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 42 ലേ​സ​ർ പാ​യി​ക്ക​ലു​ക​ളാ​ണ് 2024 ൽ ​കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​തി​ൽ മു​ന്നി​ൽ. 2024-2025 കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും 22 സം​ഭ​വ​ങ്ങ​ൾ വീ​ത​വും കൊ​ച്ചി​യി​ൽ 15 സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി.

ആ​കാ​ശ​ത്തു​നി​ന്ന് താ​ഴ്ന്നി​റ​ങ്ങി​വ​രു​ന്ന യ​ന്ത്ര​ഭീ​മ​നെ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കു​ന്നു എ​ന്ന തോ​ന്ന​ൽ ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​മാ​ണ് ലേ​സ​ർ പാ​യി​ക്കു​ന്ന​വ​രെ ന​യി​ക്കു​ന്ന വി​കാ​ര​മെ​ന്ന് ചി​ല മ​നഃ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

SUNDAY DEEPIKA

ക​ണ്ണ​ന്‍റെ ക​രി​വീ​ര​ന്മാ​ർ​ക്ക് സു​ഖ​ചി​കി​ത്സ 

തോ​രാ​മ​ഴ പെ​യ്ത് അ​ക​വും പു​റ​വും ത​ണു​ക്കു​ന്ന മി​ഥു​നം, ക​ർ​ക്ക​ട​ക​മാ​ണ്   ആ​ന​ക​ൾ​ക്കും  ചി​കി​ത്സാ​കാ​ലം. ഗു​രു​വാ​യൂ​ർ പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ലെ 35   ഗ​ജ​വീ​ര​ന്മാ​ർ  ഈ ​മാ​സം സു​ഖ​ചി​കി​ത്സ​യി​ലാ​ണ്. ആ​ന​ക​ളു​ടെ ആ​യു​രാ​രോ​ഗ്യ​ത്തി​ന്  ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 വ​രെ ചി​ട്ട​യി​ലാ​ണ് ചി​കി​ത്സ. ആ​ന​ക​ളു​ടെ തൂ​ക്ക​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഒൗ​ഷ​ധ​ക്കൂ​ട്ടു​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണ​ക്ര​മം നി​ശ്ച​യി​ക്കു​ന്ന​ത്. ആ​ന​യൊ​ന്നി​ന് ശ​രാ​ശ​രി  മൂ​ന്ന് കി​ലോ അ​രി​യു​ടെ ചോ​റി​നൊ​പ്പം ചെ​റു​പ​യ​ർ, മ​ഞ്ഞ​ൾ​പ്പൊ​ടി, ച്യ​വ​ന​പ്രാ​ശം, മി​ന​റ​ൽ മി​ക്സ്ച​ർ, ടോ​ണി​ക് എ​ന്നി​വ പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്താ​ണ് മ​രു​ന്നു​രു​ള ത​യാ​റാ​ക്കു​ന്ന​ത്. 

ക​രി​ദേ​ഹ​മാ​കെ ന​ന​ച്ച്,  ക​ല്ലും ചെ​ത്തി മി​നു​ക്കി​യ ച​കി​രി​യും ഉ​പ​യോ​ഗി​ച്ച്  മൂ​ന്നു വീ​തം  പാ​പ്പാ​ന്മാ​രാ​ണ് തേ​ച്ചു കു​ളി​പ്പി​ക്കു​ക. ആ​ന​മേ​നി​യു​ടെ ഓ​രോ ഇ​ഞ്ചും ച​കി​രി​യും ക​ല്ലും എ​ത്തു​ന്ന​ത് അ​റി​യ​ണ​മെ​ന്ന​തി​നാ​ൽ  ഒ​രാ​ന​യെ  കു​ളി​പ്പി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് മൂ​ന്നു  മ​ണി​ക്കൂ​ർ വേ​ണം. കു​ളി ക​ഴി​ഞ്ഞാ​ൽ പു​ല്ല്, പ​ന​ന്പ​ട്ട, വാ​ഴ​ത്ത​ണ്ട് തു​ട​ങ്ങി​യ​വ  ന​ൽ​കും. രാ​വി​ലെ ഏ​ഴോ​ടെ ചോ​റ് ത​യാ​റാ​ക്കി ഓ​രോ ആ​ന​യു​ടെ​യും പേ​രെ​ഴു​തി​യ  35 സ്റ്റീ​ൽ ബ​ക്ക​റ്റു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​വ​യ്ക്കും. ന​ന്നാ​യി ത​ണു​ത്ത​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​ന്ന​ത്തൂ​ർ കോ​ട്ട​യു​ടെ വ​ട​ക്കു​വ​ശ​ത്ത് നി​ര​യാ​യി നി​ർ​ത്തി പാ​പ്പാ​ന്മാ​ർ  ഒൗ​ഷ​ധ​ക്കൂ​ട്ട്  ഉ​രു​ള​ക​ളാ​ക്കി ആ​ന​വാ​യി​ൽ ന​ൽ​കും. മ​ദ​പ്പാ​ടി​ലു​ള്ള ആ​ന​ക​ൾ​ക്ക്  കെ​ട്ടു​ത​റ​യി​ൽ മ​രു​ന്നു​ചോ​റെ​ത്തി​ച്ച്  ന​ൽ​കു​ക​യും തു​ന്പി​ക്കൈ​യി​ൽ ത​നി​യെ  വാ​രി തി​ന്നു​ക​യു​മാ​ണ് പ​തി​വ്. 

ആ​ന​ക്കോ​ട്ട​യി​ലെ സു​ഖ​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത് 38 വ​ർ​ഷം മു​ൻ​പാ​ണ്. പൂ​മു​ള്ളി നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ആ​വ​ണ​പ​റ​ന്പ് മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ഡോ.​കെ.​സി. പ​ണി​ക്ക​ർ, ഡോ.​രാ​ധാ​കൃ​ഷ്ണ കൈ​മ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട  വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്  ചി​കി​ത്സ​യു​ടെ തു​ട​ക്കം. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​ർ​ക്ക​ട​കം ഒ​ന്നി​ന് തു​ട​ങ്ങി 41  ദി​വ​സ​മാ​യി​രു​ന്നു  ചി​കി​ത്സ. പി​ന്നീ​ട്  ജൂ​ലൈ​യി​ലേ​ക്കു മാ​റ്റി.  


ചി​കി​ത്സ​യ്ക്ക് ഒ​ൻ​പ​തു ല​ക്ഷം

ഇ​ക്കൊ​ല്ലം ആ​ന​ചി​കി​ത്സ​യി​ലേ​ക്ക് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്  ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​രി 3150 കി​ലോ, ചെ​റു​പ​യ​ർ 1050 കി​ലോ, റാ​ഗി 1050 കി​ലോ, മ​ഞ്ഞ​ൾ​പ്പൊ​ടി 105 കി​ലോ, ഉ​പ്പ് 105 കി​ലോ, അ​ഷ്‌​ട​ചൂ​ർ​ണം 105 കി​ലോ, ച്യ​വ​ന​പ്രാ​ശം 262.5 കി​ലോ, മി​ന​റ​ൽ മി​ക്സ​ച​ർ 262.5 കി​ലോ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഭാ​ര​മു​ള്ള നാ​ട്ടാ​ന​യാ​യ ന​ന്ദ​നും ആ​ന​പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യ ഇ​ന്ദ്ര​സെ​ന്നും ഉ​ൾ​പ്പെ​ടെ 35 ആ​ന​ക​ളാ​ണ് കോ​ട്ട​യി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് പി​ടി​യാ​ന​ക​ളും ഒ​ന്ന്  മോ​ഴ ആ​ന​യു​മാ​ണ്. ആ​യു​ർ​വേ​ദ​വും അ​ലോ​പ്പ​തി​യും സ​മീ​ക​രി​ച്ച് ഓ​രോ ആ​ന​യു​ടെ​യും ഘ​ട​ന വി​ല​യി​രു​ത്തി​യാ​ണ്  ചി​കി​ത്സ ന​ൽ​കു​ന്ന​ത്.
വേ​ന​ൽ​ക്കാ​ല​ത്തെ  ഉ​ത്സ​വ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ക്ഷീ​ണം മാ​റ്റു​വാ​നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും  ആ​വി​ഷ്ക​രി​ച്ച​താ​ണ്  സു​ഖ​ചി​കി​ത്സ​യെ​ന്ന്  ദേ​വ​സ്വം ആ​ന പ​രി​പാ​ല​ന വി​ദ​ഗ്ധ​സ​മി​തി​യം​ഗം ഡോ.​കെ. വി​വേ​ക് പ​റ​ഞ്ഞു. പ​തി​വ് തീ​റ്റ​ക​ൾ​ക്ക് പു​റ​മെ  സ​മീ​കൃ​ത പോ​ഷ​കാ​ഹാ​രം, മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന  തേ​ച്ചു​കു​ളി, വി​ശ്ര​മം എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് സു​ഖ ചി​കി​ത്സ.  പ്രാ​യം, തൂ​ക്കം അ​ടി​സ്ഥാ​ന​ത്തി​ൽ  ത​രം​തി​രി​ച്ചാ​ണ് ഭ​ക്ഷ​ണ​ക്ര​മം.   ചി​കി​ത്സ​യ്ക്കു മു​ൻ​പ് ജൂ​ണി​ൽ  ആ​ന​ക​ളു​ടെ ര​ക്തം  പ​രി​ശോ​ധി​ക്കു​ക​യും തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം  വി​ര​മ​രു​ന്ന് ന​ൽ​കും. ഒ​പ്പം ദ​ഹ​ന ശു​ദ്ധി​ക്കു​ള്ള  ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളും.  ചി​കി​ത്സ​യ്ക്കു​ശേ​ഷം  പ​രി​ശോ​ധ​ന​ക​ൾ ആ​വ​ർ​ത്തി​ക്കും.  ചി​കി​ത്സ ക​ഴി​യു​ന്പോ​ൾ ആ​ന​ക​ളി​ൽ  ശ​രീ​ര​ഭാ​ര​വ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന​താ​യും ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​യും കാ​ണാം.   ആ​ന​ക​ളു​ടെ അ​ഴ​കും ആ​യു​സും  ആ​രോ​ഗ്യ​വും  വ​ർ​ധി​ക്കു​ന്നു. ചി​കി​ത്സ​വ​ഴി മ​ദ​പ്പാ​ട് സ​മ​യ​വും ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്നു.  ചി​കി​ത്സ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ  തൂ​ക്കം 200 മു​ത​ൽ 500 കി​ലോ വ​രെ കൂ​ടും.
എ​ഴു​ന്ന​ള്ളി​പ്പി​ൽ​നി​ന്നു​ള്ള വ​രു​മാ​നം  ഒ​രു മാ​സ​ത്തെ തീ​റ്റ​ച്ചെ​ല​വി​ന് തി​ക​യി​ല്ല. കോ​ട്ട കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ  പ്ര​വേ​ശ​ന ഫീ​സ്, പാ​ർ​ക്കിം​ഗ് ഫീ​സ് എ​ന്നി​വ​യൊ​ന്നും ചെ​ല​വി​ന്‍റെ അ​ടു​ത്തെ​ങ്ങും എ​ത്തി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ് വ​ൻ​തു​ക​യാ​ണ് ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വ​ക​യി​രു​ത്തു​ന്ന​ത്. ഓ​രോ ആ​ന​യ്ക്കും മൂ​ന്നു വീ​തം പാ​പ്പാ​ൻ​മാ​രു​ണ്ട്.  ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ്കെ​യി​ലി​ൽ ശ​ന്പ​ളം, താ​മ​സ സൗ​ക​ര്യം, പെ​ൻ​ഷ​ൻ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ക്കെ​യു​ണ്ട്.


അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ തു​റ​ന്ന കോ​ട്ട

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ആ​ന​ക​ൾ  പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ൽ വാ​സം തു​ട​ങ്ങി​യ​ത്  51  വ​ർ​ഷം മു​ൻ​പാ​ണ്. 1975 ജൂ​ണ്‍ 25ന് ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ്റേ​ന്ന്  ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ശീ​വേ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു  മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ള്ള  പു​തി​യ വാ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള  ആ​ന​ക​ളു​ടെ  ഘോ​ഷ​യാ​ത്ര. ആ​ന​ക​ളെ ന​യി​ച്ച​ത് സാ​ക്ഷാ​ൽ ഗു​രു​വാ​യൂ​ർ കേ​ശ​വ​നാ​യി​രു​ന്നു. വ​ഴി​യോ​ര​ത്ത് ആ​ന​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ആ​ന​പ്രേ​മി​ക​ളു​ടെ വ​ൻ​സം​ഘ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് പു​ന്ന​ത്തൂ​ർ റോ​ഡി​ലൂ​ടെ കോ​ട്ട​യു​ടെ  ക​വാ​ട​ത്തി​ൽ ആ​ന​ക​ൾ​ക്ക് ക​ട​ക്കാ​ൻ പാ​ക​ത്തി​ൽ പു​തി​യൊ​രു  പാ​ലം പ​ണി​തി​രു​ന്നു.   ആ​ന​ത്ത​ല​വ​ൻ കേ​ശ​വ​ൻ  ര​ണ്ടു ത​വ​ണ ച​വി​ട്ടി  പാ​ല​ത്തി​ന്‍റെ ഉ​റ​പ്പു നോ​ക്കി​യ​തി​നു​ശേ​ഷം   ബാ​ക്കി ആ​ന​ക​ളും പാ​ലം ക​ട​ന്ന് കോ​ട്ട​യി​ലെ​ത്തി​യ​പ്പോ​ൾ വെ​ടി​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു അ​തി​ഥി​ക​ൾ​ക്ക് നാ​ട്ടു​കാ​രു​ടെ വ​ര​വേ​ല്പ്.  പു​ന്ന​ത്തൂ​ർ കോ​വി​ല​ക​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യി​രു​ന്ന പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ലെ 9.75 ഏ​ക്ക​ർ സ്ഥ​ലം  1.60 ല​ക്ഷം രൂ​പ​യ്ക്ക് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വാ​ങ്ങു​ക​യാ​യി​രു​ന്നു.  ഇ​പ്പോ​ൾ 18.5 ഏ​ക്ക​റി​ലേ​ക്ക് ആ​ന​ക്കോ​ട്ട വ​ള​ർ​ന്നി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ൽ ദേ​വ​സ്വ​ത്തി​ന്‍റെ വി​വി​ഐ​പി ഗ​സ്റ്റ്ഹൗ​സാ​യ ശ്രീ​വ​ത്സം സ്ഥി​തി​ചെ​യ്യു​ന്ന  സ്ഥ​ലം സാ​മൂ​തി​രി കോ​വി​ല​കം ആ​യി​രു​ന്നു. എ​ട്ടു​കെ​ട്ടും മാ​ളി​ക​യും കു​ള​പ്പു​ര​യും പ​ടി​പ്പു​ര​യും തെ​ങ്ങി​ൻ​തോ​ട്ട​വു​മു​ള്ള   പ​റ​ന്പി​ലാ​ണ് മു​ൻ​പ് ദേ​വ​സ്വ​ത്തി​ന്‍റെ ആ​ന​ക​ളെ കെ​ട്ടി​യി​രു​ന്ന​ത്. ന​ട​യ്ക്കി​രു​ത്തി​യ ആ​ന​ക​ളു​ടെ എ​ണ്ണം  25 ആ​യ​തോ​ടെ സ്ഥ​ല​പ​രി​മി​തി​ക്കു പ​രി​ഹാ​ര​മാ​യാ​ണ്  പു​ന്ന​ത്തൂ​ർ രാ​ജാ​ക്ക​ൻ​മാ​രു​ടെ ആ​സ്ഥാ​ന​മാ​യ  കോ​ട്ട​യും ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളും ര​ണ്ടു കു​ള​ങ്ങ​ളു​മു​ള്ള ഒ​ൻ​പ​തേ മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്തേ​ക്കു​ള്ള മാ​റ്റം. ആ​ന​ക​ൾ​ക്ക് കു​ടി​ക്കാ​നും കു​ളി​ക്കാ​നു​മു​ള്ള വെ​ള്ളം ടാ​ങ്ക​ർ ലോ​റി​യി​ൽ എ​ത്തി​ക്കും. ഇ​പ്പോ​ൾ  പ്രാ​യം കൂ​ടി​യ ക​രി​വീ​ര​ൻ  1961 ൽ ​ന​ട​യ്ക്കി​രു​ത്തി​യ എ​ഴു​പ​തു​കാ​ര​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ്.  പ്രാ​യ​ക്കു​റ​വ് 2011ൽ ​ന​ട​യ്ക്കി​രു​ത്തി​യ ഇ​രു​പ​ത്തെ​ട്ടു​കാ​ര​ൻ അ​യ്യ​പ്പ​ൻ​കു​ട്ടി.  കോ​ട്ട​യി​ലെ മാ​ലി​ന്യം ദി​വ​സേ​ന ക​രാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്നു. കോ​ട്ട​യി​ലെ ആ​ന​ക​ളു​ടെ എ​ണ്ണം 67 വ​രെ എ​ത്തി​യ കാ​ല​മു​ണ്ട്.പ​ത്തു കൊ​ല്ല​മാ​യി ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട​യി​ൽ  ഒ​രാ​ന​യെ​യും  ന​ട​യി​രു​ത്തി​യി​ട്ടി​ല്ല. നാ​ട്ടാ​ന പ​രി​പാ​ല​ന നി​യ​മം ക​ർ​ശ​ന​മാ​യ​തോ​ടെ ആ​ന​യെ ന​ട​യി​രു​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല.  ആ​ന​യെ വ​ഴി​പാ​ട് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ പ​ത്തു ല​ക്ഷം രൂ​പ ദേ​വ​സ്വ​ത്തി​ൽ അ​ട​ച്ച്  പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​യി​രു​ത്തു​ക​യാ​ണ്.

SUNDAY DEEPIKA

വി​ര​ൽ​ത്തു​മ്പിലെ പ്ര​ഭാ​ത​ങ്ങ​ളും മാ​റു​ന്ന ഭാ​വു​ക​ത്വ​വും 

ന​മ്മു​ടെ പ്ര​ഭാ​ത​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​ത് പ​ത്രം നി​വ​ർ​ത്തി​യോ റേ​ഡി​യോ ട്യൂ​ണ്‍ ചെ​യ്തോ അ​ല്ല, മ​റി​ച്ച് മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ൽ വി​ര​ലു​ക​ൾ  പാ​യി​ച്ചു​കൊ​ണ്ടാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളും യൂ​ട്യൂ​ബ് ഷോ​ർ​ട്സു​ക​ളും ടി​ക് ടോ​ക്  ത​രം​ഗ​ങ്ങ​ളും  നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​ട്ട് അ​ധി​ക​കാ​ലം ആ​യി​ട്ടി​ല്ല. എ​ന്നാ​ൽ,  ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ന​മ്മു​ടെ പോ​പ്പ് ക​ൾ​ച്ച​റി​നെ  ഇ​ത്ര​മേ​ൽ സ്വാ​ധീ​നി​ച്ച മ​റ്റൊ​രു മാ​ധ്യ​മം ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. കേ​വ​ലം മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ വി​നോ​ദം ന​ൽ​കു​ന്ന കൊ​ച്ചു വീ​ഡി​യോ​ക​ൾ  വ​ലി​യൊ​രു സാം​സ്കാ​രി​ക പ​രി​വ​ർ​ത്ത​ന​ത്തി​നാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. പ​ണ്ടൊ​ക്കെ സി​നി​മ കാ​ണ​ണ​മെ​ങ്കി​ൽ തി​യ​റ്റ​റി​ൽ പോ​ക​ണ​മാ​യി​രു​ന്നു, അ​ല്ലെ​ങ്കി​ൽ ടെ​ലി​വി​ഷ​ന് മു​ന്നി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​രി​ക്ക​ണ​മാ​യി​രു​ന്നു. 

അ​വി​ടെ പ്രേ​ക്ഷ​ക​ൻ ഒ​രു നി​ഷ്ക്രി​യ ഘ​ട​ക​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത്തെ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പ്രേ​ക്ഷ​ക​ൻ​ത​ന്നെ​യാ​ണ് ഉ​ള്ള​ട​ക്കം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​പ്രി​യ സി​നി​മാ ഗാ​ന​മോ, ഡ​യ​ലോ​ഗോ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​ന് റീ​ലു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സി​നി​മ നി​ർ​മി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന കാ​ഴ്ച​ക​ളെ അ​തേ​പ​ടി വി​ഴു​ങ്ങു​ന്ന​തി​ന് പ​ക​രം, അ​തി​നെ സ്വ​ന്തം ഭാ​വ​ന​യ്ക്ക​നു​സ​രി​ച്ച് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള  സ്വാ​ത​ന്ത്ര്യം സോ​ഷ്യ​ൽ മീ​ഡി​യ പു​തു​ത​ല​മു​റ​യ്ക്ക് ന​ൽ​കു​ന്നു. 

ഇ​വി​ടെ​യാ​ണ് പ​ഴ​യ​കാ​ല ജ​ന​പ്രി​യ സം​സ്കാ​ര​ത്തെ ഓ​ർ​ക്കേ​ണ്ട​ത്. അ​ക്കാ​ല​ത്ത് ഒ​രു സി​നി​മ​യി​ലെ കോ​മ​ഡി​യോ പാ​ട്ടോ ഹി​റ്റാ​യാ​ൽ  മാ​സ​ങ്ങ​ളോ​ളം പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​ൽ​ക്കു​മാ​യി​രു​ന്നു. ക്യാ​ന്പ​സു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും ആ​ഴ്ച​ക​ളോ​ളം നീ​ളു​ന്ന ച​ർ​ച്ച​ക​ളാ​യി​രു​ന്നു അ​വ. എ​ന്നാ​ൽ ഇ​ന്ന​ത്തെ റീ​ൽ സം​സ്കാ​ര​ത്തി​ൽ ഒ​രു ട്രെ​ൻ​ഡി​ന്‍റെ ആ​യു​സ് പ​ര​മാ​വ​ധി ഒ​രാ​ഴ്ച മാ​ത്ര​മാ​ണ്. ഈ ​വാ​രം ഇ​ൻ​സ്‌​റ്റാ​ഗ്രാ​മി​നെ ഇ​ള​ക്കി​മ​റി​ക്കു​ന്ന ഓ​ഡി​യോ ട്രെ​ൻ​ഡ് അ​ടു​ത്ത വാ​രം ആ​രും ഓ​ർ​ക്കി​ല്ല. ഹൈ​പ്പും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം​ഈ ട്രെ​ൻ​ഡ് സി​നി​മ​ക​ളു​ടെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​പ്പോ​ലും ഇ​ന്ന് നി​ശ്ച​യി​ക്കു​ന്നു​ണ്ട്. തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കാ​ത്ത പ​ല ചെ​റി​യ ചി​ത്ര​ങ്ങ​ളും അ​തി​ലെ ഏ​തെ​ങ്കി​ലും ഒ​രു രം​ഗ​മോ പാ​ട്ടോ റീ​ലു​ക​ളി​ൽ ത​രം​ഗ​മാ​കു​ന്ന​തോ​ടെ ഒ​ടി​ടി​യി​ൽ വ​ൻ വി​ജ​യ​മാ​യി മാ​റു​ന്ന കാ​ഴ്ച ന​മ്മ​ൾ കാ​ണു​ന്നു​ണ്ട്. 

അ​തേ​സ​മ​യം, റീ​ലു​ക​ളി​ലെ "ഹൈ​പ്പ്’ ക​ണ്ട് തി​യ​റ്റ​റി​ലെ​ത്തു​ന്ന പ്രേ​ക്ഷ​ക​ൻ ര​ണ്ട​ര മ​ണി​ക്കൂ​ർ സി​നി​മ കാ​ണു​ന്പോ​ൾ നി​രാ​ശ​നാ​കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. കാ​ര​ണം, മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന വേ​ഗ​ത​യും ദൃ​ശ്യ​ഭം​ഗി​യും ഒ​രു പൂ​ർ​ണ​ചി​ത്ര​ത്തി​ന് നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല. സി​നി​മ​യു​ടെ ആ​ത്മാ​വ് അ​തി​ന്‍റെ തി​ര​ക്ക​ഥ​യു​ടെ ഒ​ഴു​ക്കി​ലാ​ണ്, അ​ല്ലാ​തെ റീ​ലു​ക​ളി​ലെ ക​ട്ട്-​ടു-​ക​ട്ട് വി​ഷ്വ​ലു​ക​ളി​ല​ല്ല.​ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്കു​പോ​ലും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ക​ടി​പ്പി​ക്കാ​നും അ​തി​ലൂ​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും  പോ​പ്പ് ക​ൾ​ച്ച​ർ വേ​ദി​യൊ​രു​ക്കു​ന്നു. സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ പോ​ലും ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​മോ​ഷ​നാ​യി റീ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ തേ​ടി​പ്പോ​കു​ന്ന​ത് ഈ ​മാ​ധ്യ​മ​ത്തി​ന്‍റെ സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്നു.                                                                                                                                                                                                                                                             

SUNDAY DEEPIKA

മു​ല്ല​പ്പൂ​മ​ണ​മു​ള്ള ബു​ല്ലേ​യാ...

സ്വ​ന്തം പാ​ട്ടു​ക​ളി​ൽ ഏ​താ​ണ് കൂ​ടു​ത​ലി​ഷ്ട​മെ​ന്ന് ഒ​രു ഗാ​യ​ക​നോ​ടോ സം​ഗീ​ത​സം​വി​ധാ​ക​നോ​ടോ ചോ​ദി​ച്ചു​നോ​ക്കു​ക. അ​വ​ർ​ക്ക് ദാ, ​ഇ​താ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് എ​ന്നു പ​റ​യാ​ൻ അ​ത്ര​യെ​ളു​പ്പം സാ​ധി​ക്കി​ല്ല. മ​ക്ക​ളി​ൽ ആ​രോ​ടാ​ണ് കൂ​ടു​ത​ൽ സ്നേ​ഹം എ​ന്ന​തു​പോ​ലു​ള്ള ചോ​ദ്യ​മാ​ണ​ല്ലോ അ​തും.എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ, ഹൃ​ദ​യം​തൊ​ട്ട നി​മി​ഷ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഒ​ന്നോ അ​തി​ലേ​റെ​യോ പാ​ട്ടു​ക​ളു​ണ്ടാ​യി​രി​ക്കും. വ​ർ​ഷ​മെ​ത്ര ക​ഴി​ഞ്ഞാ​ലും അ​വ ഉ​ള്ളി​ൽ പാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. ഗാ​യ​ക​ൻ പാ​പോ​ണ്‍ പ​റ​യു​ന്ന​ത് അ​ങ്ങ​നെ​യൊ​രു പ്രി​യ​ഗാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്. അ​ദ്ദേ​ഹ​ത്തി​നു മാ​ത്ര​മ​ല്ല, ല​ക്ഷ​ക്ക​ണ​ക്കി​നു സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ഏ​റെ​യി​ഷ്ട​മാ​ണ് ആ ​പാ​ട്ട്!

പ​ത്താം വ​ർ​ഷ​ത്തി​ൽ

പ​ത്തു​വ​യ​സു തി​ക​യു​ന്പോ​ൾ പു​ത്ത​ൻ​പോ​ലെ തി​ള​ങ്ങു​ക​യാ​ണ് സു​ൽ​ത്താ​ൻ എ​ന്ന സ​ൽ​മാ​ൻ ഖാ​ൻ ചി​ത്ര​ത്തി​ലെ ബു​ല്ലേ​യാ എ​ന്ന പാ​ട്ട്. പ​ത്തു​വ​ർ​ഷ​മെ​ന്ന​ത് ഒ​രു പാ​ട്ടി​നെ സം​ബ​ന്ധി​ച്ച് അ​ത്ര വ​ലി​യ കാ​ല​യ​ള​വ​ല്ല. അ​ന്പ​തു ക​ട​ന്ന പാ​ട്ടു​ക​ൾ പ​ല​തും ഇ​ന്നും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പ​ക്ഷേ, പ​ഴ​യ​കാ​ല​മ​ല്ല. പ്ര​ത്യേ​കി​ച്ച് ഹി​ന്ദി സി​നി​മാ​പ്പാ​ട്ടു​ക​ളി​ൽ മെ​ല​ഡി​ക​ൾ വി​ട​രാ​ൻ മ​ടി​ക്കു​ന്ന സ​മ​യ​മാ​ണ്. വ​രി​ക​ളി​ൽ കൂ​ടു​ത​ലും അ​സം​ബ​ന്ധ​ങ്ങ​ളും ഈ​ണ​ങ്ങ​ൾ ബ​ഹ​ള​മ​യ​വു​മാ​ണ്. അ​പ്പോ​ൾ പൂ​പോ​ലെ സു​ഗ​ന്ധം പ​ര​ത്തു​ന്ന ആ ​പാ​ട്ട് കേ​ൾ​ക്കാ​തെ​പോ​കു​വ​തെ​ങ്ങ​നെ!
യു​ട്യൂ​ബി​ൽ ഒ​രു ചാ​ന​ലി​ൽ മാ​ത്രം ഇ​രു​പ​ത്തെ​ട്ട​ര കോ​ടി ത​വ​ണ പ്ലേ ​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു ബു​ല്ലേ​യാ എ​ന്ന ആ ​പാ​ട്ട്. എ​ന്താ​ണ് അ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന​ല്ലേ. അ​ർ​ഥ​മു​ള്ള വ​രി​ക​ൾ, ഗ​സ​ൽ​പോ​ലെ ല​ളി​ത​സു​ന്ദ​ര​മാ​യ ഈ​ണം, ഒ​ന്നു ത​ലോ​ടി ആ​ശ്വ​സി​പ്പി​ക്കു​ന്ന​തു​പോ​ലെ പാ​പോ​ണി​ന്‍റെ ശ​ബ്ദം...

അ​മൂ​ല്യം സ്നേ​ഹം

ലോ​ക​ത്ത് എ​വി​ടെ​യും പ​രി​പാ​ടി​ക​ൾ​ക്കു പോ​കു​ന്പോ​ൾ, യാ​ത്ര​ചെ​യ്യു​ന്പോ​ൾ ഒ​രാ​ളെ​ങ്കി​ലും വ​ന്നു പ​റ​യും- ഒ​ന്നു പാ​ടൂ ആ ​പാ​ട്ടെ​ന്ന്. പ​ല​രു​ടെ​യും ഫേ​വ​റി​റ്റ് പാ​ട്ടാ​ണ​ത്. അ​മൂ​ല്യ​മാ​ണ് അ​വ​ർ ത​രു​ന്ന സ്നേ​ഹം- പാ​പോ​ണ്‍ പ​റ​യു​ന്നു.
പാ​ട്ട് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് കു​ട്ടി​ക​ളാ​യി​രു​ന്ന പ​ല കേ​ൾ​വി​ക്കാ​രും ഇ​ന്ന് അ​തു കേ​ൾ​ക്കു​ന്ന​ത് പു​തി​യ ഉ​ൾ​ക്കാ​ഴ്ച​യോ​ടൊ​ണ്. പു​തി​യ കേ​ൾ​വി​ക്കാ​രാ​യി എ​ന്നു​ത​ന്നെ പ​റ​യാം. ഒ​രു പു​തി​യ മ്യൂ​സി​ക്ക​ൽ ലാ​ൻ​ഡ്സ്കേ​പ്പി​ലാ​ണ് ആ ​കേ​ൾ​വി. പു​തി​യ ത​ല​മു​റ ആ ​പാ​ട്ടു​മാ​യി വ​ള​രെ ശ​ക്ത​മാ​യി ക​ണ​ക്ട് ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​ത് ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പാ​പോ​ണ്‍ പ​റ​ഞ്ഞു. ജെ​ൻ സീ ​ആ പാ​ട്ട് വീ​ണ്ടും വീ​ണ്ടും കേ​ൾ​ക്കു​ന്നു, സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ​യും വി​കാ​ര​ങ്ങ​ളെ​യും താ​ര​ത​മ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. അ​വ​രു​ടെ സ്വ​ന്ത​മാ​ക്കു​ന്നു.ഒ​രു ഗാ​യ​ക​നു കി​ട്ടാ​വു​ന്ന ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഇ​ത്. ന​ല്ല സം​ഗീ​ത​ത്തി​ന് എ​ക്സ്പ​യ​റി ഡേ​റ്റ് ഇ​ല്ലെ​ന്നാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഇ​ർ​ഷാ​ദ് ക​മീ​ലി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ശാ​ലും ശേ​ഖ​റും ചേ​ർ​ന്നാ​ണ് ഈ ​പാ​ട്ടി​ന് ഈ​ണ​മൊ​രു​ക്കി​യ​ത്. എ​പ്പോ​ൾ കേ​ട്ടാ​ലും മ​ന​സി​നു കു​ളി​ർ​മ പ​ക​രും ബു​ല്ലേ​യാ...

മെ​ഹ്ഫി​ൽ​സ് വി​ത്ത് പാ​പോ​ണ്‍

ആ​സാ​മി​ൽ 1975ൽ ​ജ​നി​ച്ച പാ​പോ​ണി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് അം​ഗ​രാ​ഗ് മൊ​ഹ​ന്ത എ​ന്നാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ ഖ​ഗ​ൻ മൊ​ഹ​ന്ത​യും അ​ർ​ച്ച​ന മൊ​ഹ​ന്ത​യും സം​ഗീ​ത​ജ്ഞ​ർ. ആ​സാ​മീ​സ് നാ​ടോ​ടി​സം​ഗീ​ത​വും പു​ത്ത​ൻ ഇ​ല​ക്ട്രോ​ണി​ക് മ്യൂ​സി​കും ശാ​സ്ത്രീ​യ സം​ഗീ​ത​വും ഒ​രു​പോ​ലെ വ​ഴ​ങ്ങു​മെ​ന്ന​താ​ണ് പാ​പോ​ണി​ന്‍റെ പ്ര​ത്യേ​ക​ത. ഹി​ന്ദി​ക്കു പു​റ​മേ ആ​സാ​മീ​സ്, ബം​ഗാ​ളി, ഒ​ഡി​യ, മ​റാ​ത്തി, ത​മി​ഴ് ഭാ​ഷ​ക​ളി​ലും ഒ​ട്ടേ​റെ പാ​ട്ടു​ക​ൾ പാ​ടി. പാ​പോ​ണ്‍ ആ​ൻ​ഡ് ദ ​ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി എ​ന്ന ബാ​ൻ​ഡി​ന്‍റെ സ്ഥാ​പ​ക​നും ലീ​ഡ് വോ​ക്ക​ലി​സ്റ്റു​മാ​ണ്.  

സം​ഗീ​ത​യാ​ത്ര​യി​ൽ പു​തി​യൊ​രു പാ​ത​യി​ലാ​ണ് പാ​പോ​ണ്‍ ഇ​പ്പോ​ൾ. പു​തി​യ ത​ല​മു​റ​യ്ക്ക് ഗ​സ​ലു​ക​ളെ കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വി​ധം മെ​ഹ്ഫി​ൽ​സ് വി​ത്ത് പാ​പോ​ണ്‍ എ​ന്ന പ​രി​പാ​ടി​ക്ക് ലോ​ക​മെ​ങ്ങും വേ​ദി​ക​ളു​ണ്ട്. മ​നോ​ഹ​ര​മാ​യ ക​വി​ത​യും ക്ലാ​സി​ക്ക​ൽ വേ​രു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​ത്ത ക​ണ്ടം​പ​റ​റി മ്യൂ​സി​ക്കും ചേ​രു​ന്ന ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ എ​ഴു​തു​ന്ന​ത് ഇ​ർ​ഷാ​ദ് ത​ന്നെ. കാ​തോ​ർ​ക്കാം...   

SUNDAY DEEPIKA

"അ​മ്മ'​യ്ക്ക് എ​ന്നു കി​ട്ടും സ​മാ​ധാ​നം !

മ​ല​യാ​ള സി​നി​മാ  അ​ഭി​നേ​താ​ക്ക​ളു​ടെ താ​ങ്ങും ത​ണ​ലു​മാ​ണ് അ​മ്മ (അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ർ​ടി​സ്റ്റ്) എ​ന്ന സം​ഘ​ട​ന. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്ത് സം​ഘ​ട​ന നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന  കൊ​ടു​ങ്കാ​റ്റു​ക​ൾ ചെ​റു​ത​ല്ല. ആ​രോ​പ​ണ​ങ്ങ​ളും രാ​ജി​വ​യ്ക്ക​ലു​ക​ളും വി​ഴു​പ്പ​ല​ക്ക​ലു​ക​ളും കു​തി​കാ​ൽ​വെ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന അ​മ്മ​യു​ടെ ഭാ​വി ത​ന്നെ അ​വ​താ​ള​ത്തി​ലാ​കു​ന്ന​തു​പോ​ലെ​യാ​ണ്  സാ​ഹ​ച​ര്യം. വി​വാ​ദ​ങ്ങ​ളു​ടെ​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ടെ​യും വേ​ലി​യേ​റ്റ​ങ്ങ​ളി​ൽ പ​ത​റാ​തെ സം​ഘ​ട​ന​യെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ പു​തി​യൊ​രു ദി​ശാ​ബോ​ധം ആ​വ​ശ്യ​മാ​ണെ​ന്ന് സി​നി​മാ​പ്രേ​മി​ക​ളും അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളും ഒ​രു​പോ​ലെ തി​രി​ച്ച​റി​യു​ന്നു​ണ്ട്.

ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഉ​ണ്ടാ​യ​ത​ല്ല അ​മ്മ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്ന അ​സം​തൃ​പ്തി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ​യും ഒ​ടു​വി​ല​ത്തെ ഇ​ര​ന്പ​ലാ​യി​രു​ന്നു അ​ടു​ത്തി​യി​ടെ ക​ണ്ട​ത്. പ്ര​തി​സ​ന്ധി​ക​ൾ വ​രു​ന്പോ​ൾ കൂ​ടെ നി​ൽ​ക്കേ​ണ്ട സം​ഘ​ട​ന ചി​ല​പ്പോ​ഴെ​ങ്കി​ലും പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു എ​ന്ന വി​മ​ർ​ശ​ന​മാ​ണ് ക​ല​ഹ​ങ്ങ​ൾ​ക്കെ​ല്ലാം തി​രി​കൊ​ളു​ത്തി​യ​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ള​ർ​പ്പ് 

അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ള​ർ​പ്പ് സം​ഭ​വി​ച്ച​ത് 2017ൽ ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു  ശേ​ഷ​മാ​ണ്. അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ സം​ഘ​ട​ന​യ്ക്ക് വീ​ഴ്ച പ​റ്റി എ​ന്നാ​രോ​പി​ച്ച് ഒ​രു​പ​റ്റം ന​ടി​മാ​ർ രാ​ജി വ​യ്ക്കു​ക​യും ഡ​ബ്ല്യു​സി​സി (വു​മ​ണ്‍ ഇ​ൻ സി​നി​മ ക​ള​ക്റ്റീ​വ്) എ​ന്ന  കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്തു. അ​തൊ​രു വ​ലി​യ മാ​റ്റ​ത്തി​ന്‍റെ  തു​ട​ക്ക​മാ​യി​രു​ന്നു. പി​ന്നീ​ട് കു​റ്റാ​രോ​പി​ത​നാ​യ ന​ട​നെ സം​ഘ​ട​ന​യി​ൽ  തി​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു.


ഭ​ര​ണ​സ​മി​തി ഒ​ന്ന​ട​ങ്കം രാ​ജി​വ​ച്ചു

മ​ല​യാ​ള സി​നി​മ​യെ ഞെ​ട്ടി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു  പി​ന്നാ​ലെ ഉ​യ​ർ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​മ്മ​യെ  വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​ഘ​ട​ന സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​ൻ ഭ​ര​ണ​സ​മി​തി  ഒ​ന്ന​ട​ങ്കം രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്.

അ​മ്മ സു​ര​ക്ഷി​തം, തി​രി​ച്ച​ടി

സം​ഘ​ട​ന​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ചു​രു​ക്കം ചി​ല​രി​ലേ​ക്ക്  ഒ​തു​ങ്ങു​ന്നു എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു പ്ര​ധാ​ന പ​രാ​തി. ന​ട​ൻ തി​ല​ക​നോ​ടും  മ​ക​ൻ ഷ​മ്മി തി​ല​ക​നോ​ടും മ​റ്റും സം​ഘ​ട​ന സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ​ലി​യ തോ​തി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​വ​രെ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കു​ക​ളി​ലൂ​ടെ ഒ​തു​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം അ​സ്വാ​ര​സ്യ​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ടി. യു​വ​താ​ര​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ശ​ബ്ദ​ങ്ങ​ൾ​ക്ക് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തോ​ന്ന​ലും  ശ​ക്ത​മാ​യി. പ​ര​ന്പ​രാ​ഗ​ത​മാ​യ  ആ​ണ്‍​കോ​യ്മ  സം​ഘ​ട​ന​യെ നി​യ​ന്ത്രി​ക്കു​ന്നു എ​ന്ന വി​മ​ർ​ശ​ന​വും പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു.

ശ്വേ​ത​യും അ​ൻ​സി​ബ​യും ന​യി​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ൽ അ​മ്മ സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന് സ്വ​പ്നം ക​ണ്ട​വ​ർ​ക്കൊ​രു തി​രി​ച്ച​ടി​യാ​യി​രു​ന്നു പി​ന്നീ​ട് വ​ന്ന വി​വാ​ദ​ങ്ങ​ൾ.

ധ്യാ​ന്‍ സ​ന്ന​ദ്ധ​ന്‍!

ഇ​ത്ര​യും കാ​ലം മു​തി​ർ​ന്ന താ​ര​ങ്ങ​ളു​ടെ ത​ണ​ലി​ലാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ട് പോ​യ​തെ​ങ്കി​ൽ ഇ​നി മാ​റ്റ​ത്തി​ന്‍റെ  കാ​റ്റു വീ​ശ​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​മെ​ന്ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന് സ്ഥി​രി​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ൻ, പൃ​ഥ്വി​രാ​ജ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ തു​ട​ങ്ങി​യ​വ​ർ  നേ​തൃ​നി​ര​യി​ലേ​ക്ക് വ​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​നു​ഭ​വ​സ​ന്പ​ത്തി​ന്‍റെ  ക​രു​ത്തു​മാ​യി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും അ​ട​ങ്ങു​ന്ന മു​തി​ർ​ന്ന ത​ല​മു​റ​യും മാ​റ്റ​ത്തി​ന്‍റെ  ആ​വേ​ശ​വു​മാ​യി യു​വ​നി​ര​യും കൈ​കോ​ർ​ക്കു​ന്ന ഒ​രു പു​തി​യ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​നി​യു​ണ്ടാ​കേ​ണ്ട​ത്.

തെ​റ്റു​ക​ൾ തി​രു​ത്തി പ​രി​ഭ​വ​ങ്ങ​ൾ മ​റ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ എ​ല്ലാ ക​ലാ​കാ​ര​ന്‍​മാ​രും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്ന ആ ​ന​ല്ല നാ​ളെ അ​മ്മ​യി​ൽ പി​റ​വി​യെ​ടു​ക്ക​ട്ടെ.... 

SUNDAY DEEPIKA

ഹൃ​ദ​യ വാ​ഹ​നി ഒ​ഴു​കു​ന്നു 

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വി​നും സം​ഗീ​ത സം​വി​ധാ​യ​ക​നും റോ​യ​ൽ​റ്റി വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം കേ​ര​ള​ത്തി​ൽ ക​ത്തി​പ്പ​ട​രു​ന്ന കാ​ലം. ഒ​രു പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ അ​വ​താ​ര​ക ഈ ​റോ​യ​ൽ​റ്റി വി​വാ​ദ​ത്തെ​ക്കു​റി​ച്ച് എം. ​എ​സ്. വി​ശ്വ​നാ​ഥ​നോ​ട് ചോ​ദി​ക്കു​ന്നു. റോ​യ​ൽ​റ്റി എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല എ​ന്ന് എം.​എ​സ്.​വി​യു​ടെ ത​മി​ഴും മ​ല​യാ​ള​വും ക​ല​ർ​ന്ന ഭാ​ഷാ​ശൈ​ലി​യി​ലെ മ​റു​പ​ടി. എ​ല്ലാ ഗാ​ന​ങ്ങ​ളു​ടെ​യും ശ​രി​യാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​സ്വാ​ദ​ക​ർ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു​വ​ച്ചു. 

ഇ​ത് വെ​റും വാ​ക്കു​ക​ള​ല്ല. സം​ഗീ​തം ന​ൽ​കു​ന്ന​ത് ഈ​ശ്വ​ര​നാ​ണെ​ന്നു വി​ശ്വ​സി​ച്ച എം.​എ​സ്.​വി. ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ഒ​രു ക​ണ​ക്കെ​ടു​പ്പും ന​ട​ത്തി​യി​ട്ടി​ല്ല. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ൽ ഏ​ഴാ​യി​ര​ത്തി​ൽ​പ്പ​രം ഗാ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട് ഈ ​മ​ഹാ​പ്ര​തി​ഭ .എ​ന്നാ​ൽ  ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് അ​തേ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യും അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഗാ​ന​ര​ച​യി​താ​വ് എ​ഴു​തു​ന്ന വ​രി​ക​ളി​ൽ ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന സം​ഗീ​തം ക​ണ്ടെ​ത്തി പു​റ​ത്ത് കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണ്  സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ ചു​മ​ത​ല​യെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. ഗാ​ന ര​ച​യി​താ​വാ​ണോ സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണോ പ്ര​ധാ​നി എ​ന്ന ചി​ന്ത ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​ത്തി​നി​ന്ന കാ​ല​ത്താ​യി​രു​ന്നു എം.​എ​സ്.​വി​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ. എ​ന്തി​ന​ധി​കം ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നും ത​മ്മി​ൽ ഉ​ണ്ടാ​വേ​ണ്ട​ത് ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം   ആ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ പാ​ട്ടു​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്  ടീം ​വ​ർ​ക്കി​ന്‍റെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ 76  സി​നി​മ​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളെ... ക​ണ്ണു​നീ​ർ​ത്തു​ള്ളി​യെ സ്ത്രീ​യോ​ടു​പ​മി​ച്ച കാ​വ്യ ഭാ​വ​നേ... ഹൃ​ദ​യ​വാ​ഹി​നി ഒ​ഴു​കു​ന്നു നീ... ​ആ നി​മി​ഷ​ത്തി​ന്‍റെ നി​ർ​വൃ​തി​യി​ൽ... ഈ​ശ്വ​ര​ൻ ഒ​രി​ക്ക​ൽ വി​രു​ന്നി​നു പോ​യി... തു​ട​ങ്ങി​യ നി​ര​വ​ധി നി​ര​വ​ധി ഗാ​ന​ങ്ങ​ൾ.

102  ഗാ​ന​ങ്ങ​ളാ​ണ് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​മാ​യി ചേ​ർ​ന്ന് എം.​എ​സ്.​വി. സൃ​ഷ്ടി​ച്ച​ത്.സം​ഗീ​ത​ത്തി​ന് ഒ​രു ദൈ​വം ഉ​ണ്ടെ​ങ്കി​ൽ അ​ത് എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് എ​ന്നാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. വ​ള​രെ വേ​ഗ​ത​യി​ലാ​ണ് വി​ശ്വേ​ട്ട​ൻ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. 1971ൽ  ​പു​റ​ത്തി​റ​ങ്ങി​യ ല​ങ്കാ​ദ​ഹ​നം    സി​നി​മ​യി​ലെ ഏ​ഴു പാ​ട്ടു​ക​ൾ വെ​റും ആ​റു​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ്  ഒ​രു​ക്കി​യ​ത്-​ശ്രീ​കു​മാ​ര​ൻ ത​ന്പി പ​റ​യു​ന്നു.

പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗാ​നം എ​ന്ന് പ​ല നി​രൂ​പ​ക​ൻ​മാ​രും പ​റ​യു​ന്ന പ​ഞ്ച​വ​ടി​യി​ലെ മാ​യാ​സീ​ത​യോ... ,  തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി വി​ട​ർ​ന്നു... സ്വ​ർ​ഗ​ന​ന്ദി​നി  സ്വ​പ്ന വി​ഹാ​രി​ണി... ഉ​ൾ​പ്പെ​ടെ ഗാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ വ​ള​രെ വേ​ഗ​ത്തി​ൽ തീ​ർ​ത്ത​താ​ണ്. 

വേ​ന​ലി​ൽ ഒ​രു മ​ഴ എ​ന്ന ചി​ത്ര​ത്തി​ലെ ഏ​തു പ​ന്ത​ൽ ക​ണ്ടാ​ലും അ​ത് ക​ല്യാ​ണ പ​ന്ത​ൽ... എ​ന്ന ഗാ​നം കൈ​യ്യി​ൽ കി​ട്ടി​യ ഉ​ട​നെ  സി​ന്ധു​ഭൈ​ര​വി രാ​ഗ​ത്തി​ൽ ഇ​ന്ന് കേ​ൾ​ക്കു​ന്ന ട്യൂ​ണി​ൽ എം.​എ​സ്.​വി. പാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ശ്രീ​കു​മാ​ര​ൻ ത​ന്പി ഓ​ർ​മി​ക്കു​ന്നു.

കെ.​ജെ. യേ​ശു​ദാ​സ് പാ​ടി പ്രേം​ന​സീ​ർ അ​തേ ഭാ​വ​തീ​വ്ര​ത​യി​ൽ അ​ഭി​ന​യി​ച്ച   ല​ങ്കാ ദ​ഹ​ന​ത്തി​ലെ ഈ​ശ്വ​ര​ൻ ഒ​രി​ക്ക​ൽ വി​രു​ന്നി​നു പോ​യി... എ​ന്ന ഗാ​നം ഒ​ന്നി​ച്ചി​രു​ന്ന് സൃ​ഷ്ടി​ച്ച ക​ഥ ശ്രീ​കു​മാ​ര​ൻ ത​ന്പി  ഓ​ർ​മി​ക്കു​ന്നു. ആ​ദ്യം വേ​ഗ​ത​യി​ലു​ള്ള ഒ​രു ഈ​ണ​മാ​ണ്  വി​ശ്വേ​ട്ട​ൻ മൂ​ളി​യ​ത്. സി​നി​മ​യി​ലെ ഗാ​ന​സ​ന്ദ​ർ​ഭ​ത്തെ​ക്കു​റി​ച്ചും  ഗാ​ന​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​പ്പോ​ൾ വി​ശ്വേ​ട്ട​ൻ ചോ​ദി​ച്ച​ത്  ക​ട​വൂ​ൾ​ക്കു കൂ​ടി അ​ങ്ക ഇ​ടം കെ​ട​ക്കാ​തെ​യാ...  എ​ന്നാ​ണ്. പി​ന്നീ​ടാ​ണ് ശി​വ​ര​ഞ്ജി​നി രാ​ഗം  ആ​ധാ​ര​മാ​ക്കി, ശോ​കം ക​ല​ർ​ന്ന ഈ​ണ​ത്തി​ൽ ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ശ്രീ​കു​മാ​ര​ൻ ത​ന്പി- എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​താ​ണ് ജീ​വി​തം ഒ​രു ഗാ​നം  എ​ന്ന ചി​ത്ര​ത്തി​ലെ സ​ത്യ​നാ​യ​കാ മു​ക്തി​ദാ​യ​കാ...​എ​ന്ന അ​ന​ശ്വ​ര​ഗാ​നം.

SUNDAY DEEPIKA

അ​പ​ക​ടം..​അ​ശാ​ന്തം.. ആ ​എ​ട്ട് നി​മി​ഷം!

ടെ​ലി​വി​ഷ​നി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ഴ്ച​ക്കാ​രു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്കെ​ത്താ​ൻ കു​തി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ൻ കാ​ള സ​വാ​രി. പ്ര​മു​ഖ ചാ​ന​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളും വ​ന്പ​ൻ നി​ക്ഷേ​പ​ക​രും ബു​ൾ-​റൈ​ഡിം​ഗി​നു പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ. ബ്ര​സീ​ലി​ൽ ഫു​ട്ബോ​ളി​നു പി​ന്നാ​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ സ്പോ​ർ​ട്ട് ആ​ണ് ബു​ൾ-​റൈ​ഡിം​ഗ് ഇ​ന്ന്. അ​പ​ക​ട​വും ആ​വേ​ശ​വും ഒ​രു​പോ​ലെ ചേ​രു​ന്ന കാ​യി​ക ഇ​ന​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ...

സ്പോ​ർ​ട്സി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ എ​ട്ടു നി​മി​ഷ​ങ്ങ​ൾ!- അ​മേ​രി​ക്ക​ൻ ബു​ൾ-​റൈ​ഡിം​ഗി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. കു​തി​ച്ചു ചാ​ടു​ക​യും കു​ത​റു​ക​യും പ​ന്പ​രം​പോ​ലെ ക​റ​ങ്ങു​ക​യും ചെ​യ്യു​ന്ന, എ​ഴു​നൂ​റോ​ളം കി​ലോ ഭാ​ര​മു​ള്ള കാ​ള.

ബ​ക്കിം​ഗ് ബു​ൾ എ​ന്നു വി​ളി​ക്കു​ന്ന ഇ​വ ഒ​രു മ​നു​ഷ്യ​ൻ പു​റ​ത്തു​ക​യ​റി​യാ​ൽ മു​ൻ​കാ​ലു​ക​ളി​ൽ ഉൗ​ന്നി പി​ൻ​കാ​ലു​ക​ൾ പ​റ​ത്തി അ​യാ​ളെ കു​ട​ഞ്ഞെ​റി​യും. ഈ ​കാ​ള​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി​യാ​ണ് റൈ​ഡിം​ഗ്.

മു​ൻ​കാ​ലു​ക​ൾ​ക്കു പി​ന്നി​ലാ​യി കെ​ട്ടി​യ വ​ട​ത്തി​ൽ ഒ​രു കൈ​കൊ​ണ്ടു പി​ടി​ച്ച് മ​റ്റേ കൈ ​എ​വി​ടെ​യും തൊ​ടാ​തെ റൈ​ഡ​ർ എ​ട്ടു സെ​ക്ക​ൻ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. മി​ക്ക​പ്പോ​ഴും അ​തി​ന​കം അ​യാ​ൾ പി​ടി​വി​ട്ടു തെ​റി​ച്ചു​വീ​ണി​രി​ക്കും. അ​പ്പോ​ഴും അ​ണ​യാ​ത്ത ആ​വേ​ശ​ത്തി​ന്‍റെ കു​ള​ന്പ​ടി​ക​ൾ മു​ഴ​ങ്ങു​ന്നു​ണ്ടാ​വും.

കൈ​ക്ക​രു​ത്തും മ​ന​ക്ക​രു​ത്തും

മ​ര​മ​ടി​യും ജ​ല്ലി​ക്കെ​ട്ടും മ​ഞ്ചു​വി​ര​ട്ടും ക​ണ്ടും കേ​ട്ടും ശീ​ലി​ച്ച ന​മു​ക്ക് അ​മേ​രി​ക്ക​ൻ കാ​ള​സ​വാ​രി​യോ​ട് പ​രി​ച​യം​തോ​ന്നും. ഇ​വ​യി​ൽ ഏ​ത്, എ​വി​ടെ ആ​ദ്യം​തു​ട​ങ്ങി​യെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ക​വ​യ്യ.

കൃ​ഷി​യും കാ​ലി​വ​ള​ർ​ത്ത​ലു​മാ​യി കൂ​ട്ടി​യി​ണ​ക്ക​പ്പെ​ട്ട് വ​ള​ർ​ന്നു​വ​ന്ന കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. മെ​യ്യും മ​ന​സും ക​രു​ത്തു​റ്റ​താ​ണെ​ന്ന് കാ​ള​യെ​യും കു​തി​ര​യെ​യും മെ​രു​ക്കി​യൊ​തു​ക്കി തെ​ളി​യി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ ക​ളി​ക​ൾ.

ധൈ​ര്യ​വും വൈ​ദ​ഗ്ധ്യ​വും സ​മം​ചേ​ർ​ത്ത് ജ​യി​ച്ചു​നേ​ടു​ന്ന ആ​ത്മ​വി​ശ്വാ​സം. കാ​ണി​ക​ളി​ൽ കു​തി​ര​ശ​ക്തി​ക്ക​ണ​ക്കി​ൽ പ്ര​വ​ഹി​ക്കു​ന്ന അ​ഡ്രി​നാ​ലി​ൻ!

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ സ്പാ​നി​ഷ് കൗ​ബോ​യ്സി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് ബു​ൾ-​റൈ​ഡിം​ഗി​ന്‍റെ ച​രി​ത്രം. ക​രു​ത്തി​ന്‍റെ ക​ളി​ക​ളെ പൊ​തു​വാ​യി വി​ളി​ക്കു​ന്ന റോ​ഡി​യോ സ്പോ​ർ​ട്സി​ന് തു​ട​ക്ക​മി​ട്ട​ത് അ​വ​രാ​ണ്- കാ​ള​സ​വാ​രി​യും അ​വ​യു​മാ​യു​ള്ള മ​ൽ​പ്പി​ടി​ത്ത​ങ്ങ​ളും അ​ട​ക്കം.

സ്പാ​നി​ഷ്, മെ​ക്സി​ക്ക​ൻ ക​രു​ത്ത​ന്മാ​ർ​വ​ഴി വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ഇ​ന്ന​ത്തെ റോ​ഡി​യോ​യു​ടെ അ​ടി​ത്ത​റ​യു​റ​ച്ചു. മ​ത്സ​ര​ങ്ങ​ളും ക​രു​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളും പ​തി​വാ​യി. കാ​ള​ക​ൾ ക്ഷീ​ണി​ച്ച് ഒ​തു​ങ്ങു​ന്ന​തു​വ​രെ അ​വ​യു​ടെ പു​റ​ത്ത് സ​വാ​രി ന​ട​ത്തു​ന്ന റൈ​ഡ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്രേ മു​ന്പ്!

പ്ര​ഫ​ഷ​ണ​ൽ റൈ​ഡിം​ഗ്

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ റോ​ഡി​യോ മ​ത്സ​ര​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ച​ട്ട​ക്കൂ​ടു​ക​ൾ ഒ​രു​ങ്ങി​ത്തു​ട​ങ്ങി. ജ​ന​പ്രീ​തി​യും ഉ​യ​ർ​ന്നു. 1936ൽ ​കൗ​ബോ​യ്സി​ന്‍റെ ഒ​രു സം​ഘം കൗ​ബോ​യ്സ് ട​ർ​ട്ടി​ൽ അ​സോ​സി​യേ​ഷ​നു രൂ​പം​കൊ​ടു​ത്തു. ഇ​ന്ന​ത്തെ പ്ര​ഫ​ഷ​ണ​ൽ റോ​ഡി​യോ കൗ​ബോ​യ്സ് അ​സോ​സി​യേ​ഷ​ന്‍റെ (പി​ആ​ർ​സി​എ) ആ​ദ്യ​രൂ​പ​മാ​യി​രു​ന്നു അ​ത്.

കു​തി​ര​സ​വാ​രി​യ​ട​ക്ക​മു​ള്ള മ​റ്റു റോ​ഡി​യോ ഇ​ന​ങ്ങ​ളേ​ക്കാ​ൾ ജ​ന​പ്രീ​തി ബു​ൾ-​റൈ​ഡിം​ഗി​നു ല​ഭി​ച്ചു. കാ​ള​ക​ൾ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​ണെ​ന്ന​തും അ​തു​മൂ​ലം മ​ത്സ​ര​ത്തി​നു​ണ്ടാ​കു​ന്ന അ​നി​ശ്ചി​ത​ത്വ​വും ഇ​തി​നു കാ​ര​ണ​മാ​യി.

1992ലാ​ണ് പ​ര​ന്പ​രാ​ഗ​ത റോ​ഡി​യോ​യി​ൽ​നി​ന്നു മാ​റി ബു​ൾ-​റൈ​ഡിം​ഗി​ൽ മാ​ത്രം ശ്ര​ദ്ധ​യൂ​ന്നി​യ റൈ​ഡ​ർ​മാ​ർ ചേ​ർ​ന്ന് പ്ര​ഫ​ഷ​ണ​ൽ ബു​ൾ റൈ​ഡേ​ഴ്സ് (പി​ബി​ആ​ർ) എ​ന്ന സം​ഘ​ട​ന​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. അ​തോ​ടെ കാ​ള​സ​വാ​രി ആ​ഗോ​ള ഇ​വ​ന്‍റു​ക​ളാ​യി ഉ​യ​ർ​ന്നു. ടെ​ലി​വി​ഷ​ൻ ഡീ​ലു​ക​ളും വി​ജ​യി​ക​ൾ​ക്ക് അ​തി​ശ​യി​പ്പി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക​ക​ളും വ​ന്നു.

മു​ഖ്യ​ധാ​രാ കാ​യി​ക ഇ​ന​മാ​യി മാ​റി​യ ബു​ൾ-​റൈ​ഡിം​ഗി​ൽ താ​രോ​ദ​യ​ങ്ങ​ളു​ണ്ടാ​യി- കാ​ള​ക​ളും റൈ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടെ! ബൊ​ഡേ​ഷ്യ​സ്, ബു​ഷ് വാ​ക്ക​ർ, റെ​ഡ് റോ​ക്ക് തു​ട​ങ്ങി​യ പേ​രു​ക​ളു​ള്ള കാ​ള​ക​ളും, ട​ഫ് ഹെ​ഡെ​മാ​ൻ, ലേ​ൻ ഫ്രോ​സ്റ്റ്, ജെ.​ബി. മോ​ണി തു​ട​ങ്ങി​യ റൈ​ഡ​ർ​മാ​രും ന്യൂ​ജെ​ൻ കൗ​ബോ​യ്സി​നു പ്ര​ചോ​ദ​ന​മാ​യി.

അ​മേ​രി​ക്ക​യ്ക്കും മെ​ക്സി​ക്കോ​യ്ക്കും പു​റ​മേ ബ്ര​സീ​ൽ, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ്, അ​ർ​ജ​ന്‍റീ​ന, ഗ്വാ​ട്ടി​മാ​ല, നി​ക്ക​രാ​ഗ്വേ, ഹോ​ണ്ടു​റാ​സ്, കോ​സ്റ്റ​റി​ക്ക, പ​നാ​മ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം ബു​ൾ-​റൈ​ഡിം​ഗ് ന​ട​ക്കു​ന്നു. ഇ​വ​യെ​ല്ലാം പി​ബി​ആ​ർ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ൾ ഈ ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. റൈ​ഡ​ർ​മാ​ർ​ക്കു​ള്ള സു​ര​ക്ഷാ ഉ​പാ​ധി​ക​ൾ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ടു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം.

ഫോ​ക്സ് നേ​ഷ​ൻ അ​ട​ക്ക​മു​ള്ള വ​ൻ​കി​ട ടെ​ലി​വി​ഷ​ൻ നെ​റ്റ് വ​ർ​ക്കു​ക​ൾ പി​ബി​ആ​റു​മാ​യി ക​രാ​റി​ലു​ണ്ട്. പി​ബി​ആ​ർ ഫ്രൈ​ഡേ നൈ​റ്റ് ലൈ​വ് പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് ഇ​പ്പോ​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു കാ​ഴ്ച​ക്കാ​രു​ണ്ട്. റി​യാ​ലി​റ്റി സീ​രീ​സു​ക​ളും ഏ​റെ ജ​ന​പ്രി​യം.

സോ​ഷ്യ​ൽ മീ​ഡി​യ ബു​ൾ-​റൈ​ഡിം​ഗി​നെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ ച​ർ​ച്ച​ചെ​യ്യു​ന്നു. പി​ബി​ആ​ർ ലോ​ക​മെ​ന്പാ​ടു​മാ​യി വ​ർ​ഷം​തോ​റും ഇ​രു​നൂ​റി​ലേ​റെ ഇ​വ​ന്‍റു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ആ​യി​ര​ത്തി​ലേ​റെ പ്ര​ഫ​ഷ​ണ​ൽ റൈ​ഡ​ർ​മാ​ർ സം​ഘ​ട​ന​യ്ക്കു കീ​ഴി​ലു​ണ്ട്.

കാ​ട​ൻ ക​രു​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളി​ൽ​നി​ന്ന് ബു​ൾ-​റൈ​ഡിം​ഗ് പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന അ​രീ​ന​ക​ളി​ലേ​ക്കും ദ​ശ​ല​ക്ഷ​ങ്ങ​ൾ കാ​ണു​ന്ന ടി​വി സ്ക്രീ​നു​ക​ളി​ലേ​ക്കും എ​ത്തി. അ​പ്പോ​ഴും കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​വും വൈ​ദ​ഗ്ധ്യ​വും അ​തി​ന്‍റെ അ​ള​വു​കോ​ലു​ക​ളാ​യി തു​ട​രു​ന്നു. ആ​വേ​ശം പ​തി​ന്മ​ട​ങ്ങു പെ​രു​കു​ന്നു...

ത​ർ​ക്ക​ങ്ങ​ൾ

മൃ​ഗാ​വ​കാ​ശ, ക്ഷേ​മ സം​ഘ​ട​ന​ക​ളും ബു​ൾ-​റൈ​ഡിം​ഗ് ആ​രാ​ധ​ക​രും ത​മ്മി​ൽ ഈ ​വി​നോ​ദ​ത്തി​ന്‍റെ പ​ല വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. കാ​ള​ക​ളി​ൽ കെ​ട്ടു​ന്ന ഫ്ളാ​ങ്ക് സ്ട്രാ​പ്പ് അ​വ​യ്ക്കു പ​രി​ക്കേ​ല്പി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന വി​ഷ​യം.

കാ​ള​ക​ളെ വേ​ഗ​ത്തി​ൽ ച്യൂ​ട്ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തു​ചാ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രി​ക് പ്രോ​ഡു​ക​ൾ, ബൂ​ട്ടു​കൊ​ണ്ട് കാ​ള​യു​ടെ വ​ശ​ങ്ങ​ളി​ൽ സ​മ്മ​ർ​ദ​മേ​ൽ​പ്പി​ക്കു​ന്ന സ്പ​ർ​സ് എ​ന്നി​വ​യും വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ന്നാ​ൽ പി​ബി​ആ​ർ നി​യ​മ​ങ്ങ​ൾ കാ​ള​ക​ളെ ഒ​രു​ത​ര​ത്തി​ലും പീ​ഡി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല.

റൈ​ഡിം​ഗ് നി​യ​മ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ

ക​രു​ത്ത്, ച​ടു​ല​ത, പ്രാ​യം എ​ന്നി​വ നോ​ക്കി​യാ​ണ് കാ​ള​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​രോ​ന്നി​നും പ്ര​ത്യേ​ക പേ​രും ന​ന്പ​റു​മു​ണ്ടാ​കും. ഉ​യ​ർ​ന്ന റാ​ങ്കു​ള്ള റൈ​ഡ​ർ​മാ​ർ​ക്ക് സ്വ​ന്തം കാ​ള​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാം. കാ​ള​യു​ടെ പു​റ​ത്തു​ക​യ​റി വ​ട​ത്തി​ൽ പി​ടി​യു​റ​പ്പി​ച്ചാ​ൽ റൈ​ഡ​ർ ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ൽ​കും.

ബ​ക്കിം​ഗ് ച്യൂ​ട്ട് എ​ന്ന ചെ​റി​യ ക​വാ​ടം തു​റ​ക്കു​ന്ന​തോ​ടെ കാ​ള അ​രീ​ന​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റും. റൈ​ഡ​ർ ചു​രു​ങ്ങി​യ​ത് എ​ട്ടു സെ​ക്ക​ൻ​ഡ് നേ​രം കാ​ള​യു​ടെ പു​റ​ത്തു​ണ്ടാ​ക​ണം. കു​ത​റി​യെ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന കാ​ള​യെ ഒ​രു കൈ​കൊ​ണ്ടു​മാ​ത്രം വ​ട​ത്തി​ൽ പി​ടി​ച്ച് കാ​ള​യെ നി​യ​ന്ത്രി​ക്കാം.

മ​റ്റേ കൈ​കൊ​ണ്ട് എ​വി​ടെ​യും തൊ​ടാ​ൻ അ​നു​വാ​ദ​മി​ല്ല. എ​ട്ടു സെ​ക്ക​ൻ​ഡ് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ സ്കോ​ർ നേ​ടാം. വി​വി​ധ റൗ​ണ്ടു​ക​ളും റൈ​ഡ​ർ​ക്കും കാ​ള​യ്ക്കും പോ​യി​ന്‍റു​ക​ളും ഉ​ണ്ടാ​വും. മ​ത്സ​രം വി​ല​യി​രു​ത്താ​ൻ വി​വി​ധ ജ​ഡ്ജു​മാ​രു​ണ്ടാ​കും. റൈ​ഡ​ർ​മാ​രു​ടെ​യും കാ​ള​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി വി​വി​ധ ഗി​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ബു​ൾ റോ​പ്: ബു​ൾ-​റൈ​ഡിം​ഗി​ലെ പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​ണ് ഈ ​കാ​ള​ക്ക​യ​ർ. പോ​ളി​പ്രൊ​ഫൈ​ലി​ൻ, പു​ല്ല് തു​ട​ങ്ങി​യ​വ മെ​ട​ഞ്ഞെ​ടു​ക്കു​ന്ന വ​ട​മാ​ണി​ത്. ഇ​തി​നു മ​ധ്യ​ത്തി​ലാ​യി തു​ക​ൽ​കൊ​ണ്ട് ഉ​റ​പ്പി​ച്ച, പി​ടി​ക്കാ​നു​ള്ള ഭാ​ഗ​മു​ണ്ടാ​കും. റൈ​ഡ​റു​ടെ കൈ ​വ​ഴു​താ​തി​രി​ക്കാ​നു​ള്ള ഉ​പാ​ധി​യും ലോ​ഹ​മ​ണി​യും ക​യ​റി​ലു​ണ്ടാ​കും.

ചാ​പ്സ്: വി​വി​ധ നി​റ​ങ്ങ​ളും പാ​റ്റേ​ണു​ക​ളു​മു​ള്ള തു​ക​ൽ​കൊ​ണ്ടു നി​ർ​മി​ക്കു​ന്ന ചാ​പ്സ് റൈ​ഡിം​ഗി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നൊ​പ്പം റൈ​ഡ​റു​ടെ കാ​ലു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു.
വെ​സ്റ്റ്: ഉ​യ​ർ​ന്ന സാ​ന്ദ്ര​ത​യു​ള്ള ഫോം ​ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വെ​സ്റ്റ് പ​രി​ക്കും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ റൈ​ഡ​റെ സ​ഹാ​യി​ക്കും.

കൈ​യു​റ​ക​ൾ: കാ​ള​ക്ക​യ​റി​ൽ പി​ടി​ക്കു​ന്പോ​ൾ വേ​ദ​ന​യൊ​ഴി​വാ​ക്കാ​ൻ തു​ക​ൽ​കൊ​ണ്ടു നി​ർ​മി​ച്ച കൈ​യു​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. മെ​ച്ച​പ്പെ​ട്ട ഗ്രി​പ്പി​നു​വേ​ണ്ടി റോ​സി​ൻ പു​ര​ട്ടാ​റു​ണ്ട്.

ബൂ​ട്ട്സ്: ലോ​ഹ​നി​ർ​മി​ത സ്പ​ർ ഉ​ള്ള കൗ​ബോ​യ് ബൂ​ട്ടു​ക​ൾ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. കാ​ള​യെ നി​യ​ന്ത്രി​ക്കാ​നും ഇ​തു​കൊ​ണ്ടു സാ​ധി​ക്കും.

മൗ​ത്ത് ഗാ​ർ​ഡ്, ഹെ​ഡ് ഗി​യ​ർ: പ​ല്ലു​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള മൗ​ത്ത് ഗാ​ർ​ഡു​ക​ൾ, ത​ല​യ്ക്കു​ള്ള ഹെ​ൽ​മെ​റ്റ് എ​ന്നി​വ പ​ര​ക്കേ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്.

ആ​വേ​ശം ജ്വ​ലി​പ്പി​ച്ച് ജ​ല്ലി​ക്കെ​ട്ടും മ​ഞ്ചു​വി​ര​ട്ടും

ത​മി​ഴി​ൽ മ​ഞ്ചു എ​ന്നാ​ൽ കാ​ള​യെ​ന്നാ​ണ് അ​ർ​ഥം. തു​റ​സാ​യ സ്ഥ​ല​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഒ​രേ​സ​മ​യം ഒ​ട്ടേ​റെ കാ​ള​ക​ളെ അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് മ​ഞ്ചു​വി​ര​ട്ട്. ജ​ല്ലി​ക്കെ​ട്ടി​ൽ കാ​ള​ക​ളെ ക്ര​മ​മാ​യി മാ​ത്ര​മേ അ​ഴി​ച്ചു​വി​ടൂ.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച കാ​ള​ക​ളെ മ​ൽ​പ്പി​ടി​ത്ത​ത്തി​നി​റ​ങ്ങു​ന്ന പോ​രാ​ളി കൊ​ന്പി​ൽ പി​ടി​ച്ച് മ​ണ്ണി​ൽ മു​ട്ടി​ക്ക​ണം. വെ​റും​കൈ​യോ​ടെ മാ​ത്ര​മേ കാ​ള​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ.

കാ​ങ്കേ​യം, പു​ലി​യ​കു​ലം, തി​രു​ച്ചെ​ങ്ങോ​ട്, ബാ​ർ​ഗു​ർ, ഉ​ന്പ​ള​ച്ചേ​രി തു​ട​ങ്ങി​യ ഇ​നം കാ​ള​ക​ളെ​യാ​ണ് ജ​ല്ലി​ക്കെ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ധു​ര​യ്ക്കു സ​മീ​പ​ത്തു​ള്ള അ​ല​ങ്ക​ന​ല്ലൂ​രാ​ണ് ജ​ല്ലി​ക്കെ​ട്ടി​ന് പ്ര​ശ​സ്ത​മാ​യ സ്ഥ​ലം.

ജ​ല്ലി​ക്കെ​ട്ടി​നി​ടെ ഒ​ട്ടേ​റെ മ​ര​ണ​ങ്ങ​ളും ഇ​തു​സം​ബ​ന്ധി​ച്ച് നീ​ണ്ട​നാ​ള​ത്തെ കോ​ട​തി​വ്യ​വ​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​വേ​ശ​ത്തി​ന് അ​തി​രി​ല്ല..

 

വി.​ആ​ർ.

Latest News

Corehub Up