x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഇനി എഐ പൂരം! 'മ്യൂസ് ഇമേജ്' അവതരിപ്പിച്ച് മെറ്റ

ടെക് ഡെസ്ക്
Published: July 8, 2026 01:08 PM IST | Updated: July 8, 2026 01:08 PM IST

മ്യൂസ് ഇമേജ്

ന്യൂ​ഡ​ൽ​ഹി: മെ​റ്റ ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ അ​ധി​ഷ്ഠി​ത ചി​ത്ര നി​ർ​മാ​ണ ടൂ​ളാ​യ 'മ്യൂ​സ് ഇ​മേ​ജ്' പു​റ​ത്തി​റ​ക്കി. മെ​റ്റാ സൂ​പ്പ​ർ​ഇ​ന്‍റ​ലി​ജ​ൻ​സ് ലാ​ബ്‌​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​ടൂ​ൾ, ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ വ​ലി​യ സ്വ​കാ​ര്യ​താ വി​വാ​ദ​ങ്ങ​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. 'മാം​ഗോ' എ​ന്ന കോ​ഡ് നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​ഫീ​ച്ച​ർ നി​ല​വി​ൽ മെ​റ്റാ എ​ഐ ആ​പ്പ്, വാ​ട്‌​സ്ആ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

ഈ ​പു​തി​യ എ​ഐ ടൂ​ളി​ന് ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മെ​റ്റ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​താ​യ​ത്, ഒ​രു ഉ​പ​യോ​ക്താ​വി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് പ​ബ്ലി​ക് ആ​ണെ​ങ്കി​ൽ, മ​റ്റേ​തൊ​രു വ്യ​ക്തി​ക്കും ആ ​അ​ക്കൗ​ണ്ട് 'ടാ​ഗ്' ചെ​യ്തു​കൊ​ണ്ട് അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ എ​ഐ വ​ഴി നി​ർ​മി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും.

വ്യ​ക്തി​ക​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ൾ എ​ഐ ഫോ​ട്ടോ​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ സ്വ​കാ​ര്യ​താ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മെ​റ്റ​യു​ടെ ന​യ​മ​നു​സ​രി​ച്ച് പ​ബ്ലി​ക് അ​ക്കൗ​ണ്ടു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ എ​ഐ ഫീ​ച്ച​റു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും, എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ എ​ഐ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​മെ​ന്നു​മാ​ണ് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നി​ല​വി​ൽ ഈ ​ഫീ​ച്ച​ർ ഫോ​ണു​ക​ളി​ൽ ത​നി​യെ ആ​ക്റ്റീ​വ് ആ​യി​രി​ക്കു​മെ​ങ്കി​ലും, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സെ​റ്റി​ങ്സ് വ​ഴി ഇ​ത് ഓ​ഫാ​ക്കാ​നോ അ​ക്കൗ​ണ്ട് പ്രൈ​വ​റ്റ് ആ​ക്കാ​നോ സാ​ധി​ക്കും. എ​ന്നാ​ൽ, മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ടി​ല്ല എ​ന്ന​ത് ആ​ശ​ങ്ക വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ര​വ​ധി നൂ​ത​ന ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് മ്യൂ​സ് ഇ​മേ​ജ് എ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ എ​ഐ ടൂ​ളു​ക​ളെ​പ്പോ​ലെ കാ​ർ​ട്ടൂ​ൺ ശൈ​ലി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ, പോ​സ്റ്റ്കാ​ർ​ഡു​ക​ൾ, ഇ​ൻ​വി​റ്റേ​ഷ​ൻ കാ​ർ​ഡു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. കൂ​ടാ​തെ ചി​ത്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ക്യു​ആ​ർ കോ​ഡു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യും ഇ​തി​നു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​ക​ൾ​ക്കാ​യി 30 പു​തി​യ എ​ഐ ഇ​ഫ​ക്റ്റു​ക​ളും ഫി​ൽ​ട്ട​റു​ക​ളും ഈ ​ടൂ​ൾ വ​ഴി മെ​റ്റാ ഒ​രു​ക്കു​ന്നു​ണ്ട്.

അ​ല​ക്സാ​ണ്ട​ർ വാ​ങ് ന​യി​ക്കു​ന്ന മെ​റ്റാ സൂ​പ്പ​ർ​ഇ​ന്‍റ​ലി​ജ​ൻ​സ് ലാ​ബ്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ലി​യ റി​ലീ​സാ​ണി​ത്. ഓ​പ്പ​ൺ​എ​ഐ​യു​ടെ ജി​പി​ടി ഇ​മേ​ജ് 2 വി​ന് തൊ​ട്ടു​പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ൽ റേ​റ്റി​ങ്ങി​ൽ മ്യൂ​സ് ഇ​മേ​ജ്. ഇ​തോ​ടൊ​പ്പം മ്യൂ​സ് വീ​ഡി​യോ എ​ന്ന എ​ഐ വീ​ഡി​യോ ജ​ന​റേ​റ്റ​റും മെ​റ്റ വി​ക​സി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

മ്യൂ​സ് ഇ​മേ​ജ് സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ങ്കി​ലും, ഒ​രു നി​ശ്ചി​ത ഉ​പ​യോ​ഗ പ​രി​ധി ക​ഴി​ഞ്ഞാ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മെ​റ്റാ വ​ൺ പോ​ലു​ള്ള പെ​യ്ഡ് പ്ലാ​നു​ക​ൾ എ​ടു​ക്കേ​ണ്ടി വ​രും. നി​ല​വി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​ക​ളി​ലും വാ​ട്‌​സ്ആ​പ്പ് ഡ​യ​റ​ക്ട് മെ​സ്സേ​ജു​ക​ളി​ലും ല​ഭ്യ​മാ​യി​ട്ടു​ള്ള ഈ ​ടൂ​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഫേ​സ്ബു​ക്കി​ലും മെ​സ്സ​ഞ്ച​റി​ലും ല​ഭ്യ​മാ​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്കാ​യി ബി​സി​ന​സ് ടൂ​ളു​ക​ളി​ലും ഈ ​എ​ഐ സേ​വ​നം മെ​റ്റ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

Tags : tech meta Ai museimage i

Recent News

Corehub Up