x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ണു​ക​ൾ​ക്കും ലാ​പ്‌​ടോ​പ്പു​ക​ൾ​ക്കും വി​ല​കൂ​ടും! പ്രൊ​സ​സ​റു​ക​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി ക്വാ​ൽ​കോം

ടെക് ഡെസ്ക്
Published: July 27, 2026 03:12 PM IST | Updated: July 27, 2026 03:12 PM IST

ക്വാൽകോം

ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്ഫോ​ൺ, ലാ​പ്‌​ടോ​പ്പ് പ്രേ​മി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി പ്ര​മു​ഖ ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ക്വാ​ൽ​കോം ത​ങ്ങ​ളു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 1 മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ചി​പ്പു​ക​ൾ​ക്ക് ര​ണ്ട് അ​ക്ക ശ​ത​മാ​ന​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ക​ടു​ത്ത ക്ഷാ​മ​വും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ടെ വി​ല​വ​ർ​ദ്ധ​ന​വ് ഇ​തു​വ​രെ സ്വ​ന്തം നി​ല​യി​ൽ സ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​നി അ​ത് സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ് ക്വാ​ൽ​കോം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ​ദ​ൽ മാ​ർ​ഗ്ഗ​ങ്ങ​ൾ നോ​ക്കി​യെ​ങ്കി​ലും മ​റ്റ് വ​ഴി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​റി​ന് ശേ​ഷം ഷി​പ്പ് ചെ​യ്യു​ന്ന എ​ല്ലാ ക്വാ​ൽ​കോം ചി​പ്പു​ക​ൾ​ക്കും ഈ ​വി​ല​വ​ർ​ദ്ധ​ന​വ് ബാ​ധ​ക​മാ​കും. സാം​സ​ങ്, ഷ​വോ​മി, വ​ൺ​പ്ല​സ് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ ഫ്ലാ​ഗ്ഷി​പ്പ് ഫോ​ണു​ക​ളി​ലും, വി​ൻ​ഡോ​സ് പി​സി​ക​ളി​ലും, സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക്വാ​ൽ​കോ​മി​ന്‍റെ സ്‌​നാ​പ്ഡ്രാ​ഗ​ൺ ചി​പ്പു​ക​ളാ​ണ്.

ടെ​ക് ലോ​ക​ത്ത് സാ​ങ്കേ​തി​ക സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മ​ല്ല. ആ​പ്പി​ൾ, സാം​സ​ങ്, ഗൂ​ഗി​ൾ, മൈ​ക്രോ​സോ​ഫ്റ്റ്, തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ​ല്ലാം ത​ങ്ങ​ളു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

വ​രാ​നി​രി​ക്കു​ന്ന ഗൂ​ഗി​ൾ പി​ക്സ​ൽ 11 മോ​ഡ​ലു​ക​ൾ​ക്ക് ക​ഴി​ഞ്ഞ പ​തി​പ്പി​നേ​ക്കാ​ൾ വി​ല കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ല കൂ​ട്ടു​ന്ന​തി​നൊ​പ്പം പ്രൊ​ഡ​ക്ഷ​ൻ ചെ​ല​വ് കു​റ​യ്ക്കാ​നാ​യി ചി​ല ക​മ്പ​നി​ക​ൾ ഫോ​ണു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ കു​റ​യ്ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ചി​പ്പു​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ ഈ ​അ​ധി​ക​ച്ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ത​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ലോ വി​പ​ണി​യി​ലെ​ത്തു​ന്ന പു​തി​യ ഫോ​ണു​ക​ൾ​ക്കും ലാ​പ്‌​ടോ​പ്പു​ക​ൾ​ക്കും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഗ​ണ്യ​മാ​യ വി​ല​വ​ർ​ധ​ന​വ് പ്ര​തി​ഫ​ലി​ച്ചേ​ക്കാം.

Tags : technology chipprices suppliers qualcomm

Recent News

Corehub Up