x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ലം

ഋ​ഷി
Published: April 2, 2026 02:16 PM IST | Updated: April 2, 2026 02:16 PM IST

അ​വ​സാ​ന​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ അ​ന്ന് പെ​ട്ടെ​ന്നൊ​ന്നും വീ​ട്ടി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് സ്കൂ​ൾ ഗൗ​ണ്ടി​ലെ ക​ളി ഏ​റെ നേ​രം നീ​ണ്ടു​നി​ൽ​ക്കും. ചി​ല​പ്പോ​ൾ ഒ​രു അ​ടി​പി​ടി​യും ക​ണ​ക്കു​തീ​ർ​ക്ക​ലു​മൊ​ക്കെ ഉ​ണ്ടാ​കും. ഒ​രു വ​ർ​ഷം ക​ഴി​യു​ക​യ​ല്ലേ... സ​ന്ധ്യ മ​യ​ങ്ങും മു​മ്പ് വീ​ട​ണ​യും. അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ നി​ന്ന് വ​ർ​ഷാ​വ​സാ​ന ക​ണ​ക്ക് തീ​ർ​ക്ക​ൽ ഉ​ണ്ടാ​കും.

വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ പു​സ്ത​ക സ​ഞ്ചി വ​ലി​ച്ച് ഒ​രൊ​റ്റ​യേ​റാ​ണ്. ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഇ​നി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ല്ലേ അ​ത് തൊ​ടേ​ണ്ടൂ എ​ന്നൊ​രു ആ​ശ്വാ​സ​ത്തോ​ടെ. അ​ന്ന് പ​ല വീ​ട്ടി​ലും ടി​വി ഇ​ല്ല. നേ​ര​ത്തെ അ​ത്താ​ഴം ക​ഴി​ഞ്ഞ് കി​ട​ക്കും. പ​ഠി​ക്കാ​ൻ ആ​രും പ​റ​യി​ല്ല​ല്ലോ. നേ​രം പോ​കാ​ൻ മൊ​ബൈ​ലും ഇ​ല്ല. പി​റ്റേ​ന്ന് പ​തി​വി​ലും നേ​ര​ത്തെ എ​ഴു​ന്നേ​ൽ​ക്കും.

സാ​ധാ​ര​ണ സ്കൂ​ളി​ൽ പോ​കാ​ൻ അ​മ്മ​യും അ​ച്ഛ​നും പ​ല​വ​ട്ടം വി​ളി​ച്ചാ​ലും കി​ട​ക്ക​പ്പാ​യ​യി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ത്ത​വ​ർ അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം സൂ​ര്യ​നേ​ക്കാ​ൾ മു​ന്പ് എ​ഴു​ന്നേ​ൽ​ക്കും. പ​ല്ലു​തേ​ച്ച് മു​ഖം ക​ഴു​കി നേ​രെ ക​റ​ങ്ങാ​ൻ ഇ​റ​ങ്ങും. നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ, പാ​ട​വ​ര​മ്പി​ലൂ​ടെ, മാ​വും പ്ലാ​വു​മൊ​ക്കെ തി​ങ്ങി​നി​ൽ​ക്കു​ന്ന പ​റ​മ്പു​ക​ൾ​ക്കി​ട​യി​ലൂ​ടെ..

നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ നേ​രെ കു​ള​ത്തി​ലേ​ക്ക്. ചാ​ടി​യും കു​തി​ച്ചു​മ​റി​ഞ്ഞും മു​ങ്ങാം​കു​ഴി​യി​ട്ടും പ​ര​സ്പ​രം വെ​ള്ളം തെ​റി​പ്പി​ച്ചും കു​ള​ത്തി​ൽ നീ​രാ​ട്ടോ​ട് നീ​രാ​ട്ട്.. ഒ​ന്ന് കേ​റി പോ​ടാ എ​ന്ന് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും പ​റ​യു​ന്ന​തു​വ​രെ ഈ ​തു​ടി​ച്ചു​കു​ളി തു​ട​രും.

കു​ള​ത്തി​ൽ നി​ന്ന് ക​ര​യ്ക്ക് ക​യ​റി ത​ല​തോ​ർ​ത്തി ഒ​രൊ​റ്റ ഓ​ട്ട​മാ​ണ് വീ​ട്ടി​ലേ​ക്ക്. രാ​വി​ലെ ഒ​ന്നും ക​ഴി​ക്കാ​തെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത​ല്ലേ. വ​യ​റ്റി​ൽ വി​ശ​പ്പ് ക​ത്തി കാ​ളു​ന്നു​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​ന്നാ​യി ക​ഴി​ക്കും, എ​ന്തു​ത​ന്നെ​യാ​ണെ​ങ്കി​ലും.

ഇ​നി ഉ​ച്ച​വ​രെ അ​ധ്വാ​നി​ക്കാ​നു​ള്ള​താ​ണ്. ഉ​ച്ച​യൂ​ണി​ന്‍റെ സ​മ​യം വ​രെ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ കു​ള​ത്തി​ൽ വ​ച്ച് ത​ന്നെ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടാ​കും. അ​തു​കൊ​ണ്ട് ക​ൺ​ഫ്യൂ​ഷ​ൻ ഇ​ല്ല പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ നേ​രെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക്.

ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്കാ​ലം എ​ന്നു പ​റ​ഞ്ഞാ​ൽ ന​ല്ല വേ​ന​ൽ​ക്കാ​ല​മാ​ണ്. അ​താ​യ​ത് അ​സ​ൽ മാ​മ്പ​ഴ​ക്കാ​ലം. പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ് മാ​വി​ൻ​ചു​വ​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​ത് ഒ​രു കോ​മ്പ​റ്റീ​ഷ​ൻ ഇ​നം അ​ല്ലാ​ത്ത​ത് കൊ​ണ്ട് ക​പ്പൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.

പ​ക്ഷേ അ​ത് ഒ​രു ഒ​ന്നൊ​ന്ന​ര ഓ​ട്ട​മാ​യി​രു​ന്നു. മാ​വി​ൻ​ചു​വ​ട്ടി​ൽ ആ​ദ്യം എ​ത്തു​ന്ന​ത് ആ​രാ​ണ്, ആ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ താ​ഴെ വീ​ണു കി​ട​ക്കു​ന്ന മാ​ങ്ങ പെ​റു​ക്കി​യെ​ടു​ക്കാ​ൻ പ​റ്റു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​ക്കെ ന​ല്ല മ​ത്സ​ര​മാ​യി​രു​ന്നു.

ആ​ര് കൂ​ടു​ത​ൽ പെ​റു​ക്കി എ​ടു​ത്താ​ലും അ​തെ​ല്ലാം അ​ന്ന് പ​ങ്കി​ട്ടു കൊ​ടു​ക്കു​മാ​യി​രു​ന്നു. പ​ച്ച മാ​ങ്ങ​യാ​ണെ​ങ്കി​ൽ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി ക​ല്ലി​ൽ ഒ​രൊ​റ്റ അ​ടി. പ​ല ക​ഷ്ട​ങ്ങ​ൾ ആ​യി ആ ​മാ​ങ്ങ വീ​തി​ച്ചു വി​ണ്ടു​കീ​റും. ആ​രെ​ങ്കി​ലും ഉ​പ്പും മു​ള​കു​പൊ​ടി​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സം​ഗ​തി ഉ​ഷാ​ർ.

പ​ഴു​ത്ത മാ​ങ്ങ​യാ​ണെ​ങ്കി​ൽ ക​ടി​ച്ചു വ​ലി​ച്ചു ച​വ​ച്ച് ഈ​മ്പി കു​ടി​ക്കും. കൈ​വി​ര​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ മാ​ങ്ങ​യു​ടെ പ​ഴു​ത്ത ചാ​റ് അ​ങ്ങ​നെ ഒ​ഴു​കി കൈ​മു​ട്ട് വ​രെ എ​ത്തും. കൈ​മു​ട്ടി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​മ്പോ​ഴേ​ക്കും ആ ​മാ​ങ്ങാ​ച്ചാ​ർ ന​ക്കി​യെ​ടു​ക്കു​ന്ന ഒ​രു സ്റ്റൈ​ൽ ഉ​ണ്ട്. അ​റ​പ്പ് തോ​ന്നേ​ണ്ട കാ​ര്യ​മി​ല്ല അ​തൊ​രു ര​സ​മാ​യി​രു​ന്നു.

പ​റ​ങ്കി​മാ​വി​ന്‍റെ താ​ഴെ ക​ശു​വ​ണ്ടി വീ​ണു കി​ട​പ്പു​ണ്ടാ​കും. അ​തെ​ടു​ത്ത് ചു​ട്ടു തി​ന്നു​ന്ന​തും രു​ചി​യു​ള്ള ഓ​ർ​മ​യാ​യി ത​ന്നെ നി​ൽ​ക്കു​ന്നു. മാ​ഞ്ചു​വ​ട്ടി​ലെ ബാ​ല്യ​കാ​ല​വും അ​വ​ധി​ക്കാ​ല​വും നാ​ട്ടി​ൻ​പു​റ​ത്തെ കു​ട്ടി​ക​ൾ ഇ​പ്പോ​ഴും ആ​സ്വ​ദി​ച്ചാ​ഘോ​ഷി​ക്കു​ന്നു​ണ്ടാ​കും... ഭാ​ഗ്യം ചെ​യ്ത​വ​ർ.

വെ​ക്കേ​ഷ​ൻ തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ അ​മ്മ അ​മ്മ വീ​ട്ടി​ലേ​ക്കും അ​ച്ഛ​ൻ വീ​ട്ടി​ലേ​ക്കും അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ക്കെ യാ​ത്ര പോ​കു​ന്ന​ത് ര​സ​മാ​യി​രു​ന്നു. അ​വി​ടെ​യും കു​ട്ടി​പ്പ​ട കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും. വെ​ക്കേ​ഷ​ന് ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി അ​തി​ഥി​ക​ളെ കാ​ത്ത്... ആ​കെ ബ​ഹ​ള​മാ​യ​മാ​യി​രി​ക്കും പി​ന്നെ.

ക​ളി​യും ഭ​ക്ഷ​ണ​വും ഊ​ണും ഉ​റ​ക്ക​വും എ​ല്ലാം ഒ​രു​മി​ച്ച്. അ​മ്മാ​യി വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ന​ല്ല പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി ത​രും. വ​ട്ടം കൂ​ടി​യി​രു​ന്ന് അ​തും ചാ​യ​യും ക​ഴി​ച്ച് വീ​ണ്ടും ക​ളി​യോ​ട് ക​ളി. അ​മ്മാ​വ​ൻ ഇ​ട​യ്ക്ക് സി​നി​മ​യ്ക്ക് കൊ​ണ്ടു​പോ​കും. അ​തും ഒ​രു സം​ഭ​വ​മാ​യി​രു​ന്നു.

മി​ക്ക​വാ​റും വൈ​കു​ന്നേ​ര​ത്തെ ആ​റു മ​ണി​ക്കു​ള്ള ഷോ​യ്ക്ക് ആ​യി​രി​ക്കും കൊ​ണ്ടു​പോ​വു​ക. ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റി​ൽ ആ​ണെ​ങ്കി​ൽ അ​ത്ഭു​തം കൂ​ടും. എ​സി​യു​ടെ ത​ണു​പ്പും പ​തു​പ​തു​ത്ത കു​ഷ്യ​നു​ള്ള സീ​റ്റും ഇ​ന്‍റ​ർ​വെ​ല്ലി​ന് ഒ​ത്തു കി​ട്ടു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ല​ഹാ​ര​ങ്ങ​ളും സി​നി​മ കാ​ണ​ൽ അ​ടി​പൊ​ളി​യാ​ക്കും.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ഉ​ത്സ​വം കൂ​ട​ലും അ​വ​ധി​ക്കാ​ല​ത്തെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത കാ​ര്യ​മാ​യി​രു​ന്നു.​അ​ന്നു ക​യ​റി മേ​ഞ്ഞ പൂ​ര​പ്പ​റ​മ്പു​ക​ൾ എ​ത്ര.. ചു​റ്റി​ക്ക​റ​ങ്ങി​യ ഉ​ത്സ​വ​പ്പ​റ​മ്പു​ക​ൾ എ​ത്ര.. ഓ​ർ​മ​യി​ല്ല..
അ​വ​ധി​ക്കാ​ലം ക​ഴി​യും മു​ന്പ് അ​മ്മാ​വ​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മു​ള്ള മ​ട​ങ്ങി​വ​ര​വാ​ണ് സ​ങ്ക​ടം.

അ​ന്ന് അ​മ്മാ​വ​ന്‍റെ വീ​ട്ടി​ൽ ചി​ല​പ്പോ​ൾ പ്രാ​യ​മാ​യ മു​ത്ത​ശീ​മാ​ർ ഉ​ണ്ടാ​കാ​റു​ണ്ട്. സ​ന്ധ്യ​യ്ക്ക് നാ​മം ചൊ​ല്ല​ൽ പ്രാ​ർ​ത്ഥ​ന ഇ​തെ​ല്ലാം പ​ല​യി​ട​ത്തും ക​ർ​ശ​ന​മാ​യി​രു​ന്നു. മു​ത്ത​ശി​ക്ക​ഥ കേ​ട്ട് ഒ​രു ബാ​ല്യ​വും ഒ​രു​പാ​ട് പേ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

അ​വ​ധി​ക്കാ​ലം ആ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലെ ത​ന്നെ പെ​ൺ​കു​ട്ടി​ക​ളും ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു കേ​ട്ടോ. അ​വ​ർ​ക്ക് അ​ധി​കം പു​റ​ത്ത് ചു​റ്റി ക​റ​ങ്ങാ​ൻ താ​ൽ​പ​ര്യം കാ​ണാ​റി​ല്ല. പെ​ൺ​കു​ട്ടി​ക​ൾ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തോ ത​ണ​ല​ത്തോ ഇ​രു​ന്ന് അ​ഞ്ചാം​ക​ല്ല്, പ​ട​വെ​ട്ട്, പാ​വ​ക​ളി, ചോ​റും ക​റി​യും ഉ​ണ്ടാ​ക്കി ക​ളി​ക്ക​ൽ, തു​ന്ന​ൽ, ക​ല്ലു​ക​ളി​ൽ ഇ​തെ​ല്ലാം ചെ​യ്തു സ​മ​യം ക​ള​ഞ്ഞു.

മ​ണ്ണി​ൽ ക​ളി​ക്കു​ന്ന​ത് കൊ​ണ്ട് അ​ന്ന് ആ​ർ​ക്കും ഒ​രു അ​സു​ഖ​വും വ​ന്നി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ണി​ൽ ക​ളി​ക്കേ​ണ്ട എ​ന്ന് അ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. മ​ണ്ണ​പ്പം ചു​ട്ടും മ​ണ്ണ് കു​ഴ​ച്ച് രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യും അ​ങ്ങ​നെ ക​ളി​ച്ചു തി​മി​ർ​ത്ത നാ​ളു​ക​ൾ.

നാ​ട​ൻ ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ന്ന് ബ്രാ​ൻ​ഡ​ഡ് ക​മ്പ​നി​ക​ൾ അ​ല്ല കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ക​ളി​ക്കാ​നാ​യി സ്വ​യം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. അ​തി​ൽ ഓ​ല​പ്പ​ന്തു​ണ്ടാ​കും, ഓ​ല​പ്പീ​പ്പി​യു​ണ്ടാ​കും, മ​ച്ചി​ങ്ങ​യി​ൽ ഈ​ർ​ക്കി​ൽ കു​ത്തി പ​മ്പ​രം ചു​റ്റും, കാ​റ്റാ​ടി ഉ​ണ്ടാ​ക്കും, ക​ട​ലാ​സു​കൊ​ണ്ട് സൂ​പ്പ​ർ ജെ​റ്റ് പ്ലെ​യി​ൻ ആ​കാ​ശ​ത്ത് പ​റ​പ്പി​ക്കും...

അ​ങ്ങ​നെ ക​ളി​ക​ൾ ഏ​റെ.. ക​ളി​ത്ത​ട്ട് അ​ല്ലെ​ങ്കി​ൽ കി​ളി​ത്ത​ട്ട്, കു​ട്ടി​യും കോ​ലും, കൈ​കൊ​ട്ടി ക​ളി, ഒ​ളി​ച്ചു​ക​ളി അ​ഥ​വാ സാ​റ്റ​ടി​ച്ചു​ക​ളി, ക​ണ്ണു​കെ​ട്ടി ക​ളി, ഗോ​ലി ക​ളി, ഏ​റു പ​ന്ത്, തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ളി​ക​ൾ അ​ന്ന് വീ​ട്ടി​ന​ക​ത്തും പു​റ​ത്തും ക​ളി​ച്ചി​ട്ടു​ണ്ട്.

സ​ഹൃ​ദ​യ​രാ​യ ക​ലാ​വാ​സ​ന​യു​ള്ള കു​ട്ടി​ക​ൾ അ​വ​ധി​ക്കാ​ല​ത്ത് നാ​ട​ക​വും സെ​റ്റ് ചെ​യ്യാ​റു​ണ്ട്. പ്ലാ​വി​ല തൊ​പ്പി വ​ച്ച രാ​ജാ​വും കു​ന്തം പോ​ലെ വ​ടി കു​ത്തി​പ്പി​ടി​ച്ച മ​ന്ത്രി​മാ​രും ഒ​ക്കെ അ​ന്ന് അ​ര​ങ്ങു ത​ക​ർ​ത്തി​രു​ന്നു. എ​റി​യാ​ൻ മി​ടു​ക്ക​രാ​യ​വ​ർ മാ​വി​ലും പു​ളി​യി​ലും ന​ല്ല ഏ​റ് എ​റി​ഞ്ഞ് മാ​ങ്ങ​യും പു​ളി​യും എ​ല്ലാം താ​ഴെ വീ​ഴ്ത്തു​മ്പോ​ൾ ഓ​ടി​ച്ചെ​ന്ന് പെ​റു​ക്കാ​ൻ എ​ന്ത് ര​സ​മാ​യി​രു​ന്നു.

 

K-Rail Survey

ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്കാ​ല​ത്ത് ആ​ണ​ല്ലോ വി​ഷു വ​രി​ക. ക​ണി വെ​ക്ക​ലും പ​ട​ക്കം പൊ​ട്ടി​ക്ക​ലും വി​ഷു​ക്കൈ​നീ​ട്ട​വും എ​ല്ലാം അ​ടി​ച്ചു​പൊ​ളി​ക്കാ​റു​ണ്ട്. പ​ട​ക്കം വാ​ങ്ങാ​നു​ള്ള പോ​ക്കാ​ണ് പോ​ക്ക്. ക​ണ്ട​ത് മു​ഴു​വ​ൻ വാ​ങ്ങ​ണ​മെ​ന്ന് തോ​ന്നും പ​ക്ഷേ വി​ല​ക്കൂ​ടു​ത​ൽ കാ​ര​ണം കു​റ​ച്ചു മാ​ത്രം മേ​ടി​ക്കും.

ഒ​രു​മി​ച്ച് മേ​ടി​ച്ച് വീ​ട്ടി​ലെ​ത്തി​യാ​ൽ അ​മ്മാ​വ​നോ അ​മ്മാ​യി​യോ എ​ല്ലാ​വ​ർ​ക്കു​മാ​യി പ​ട​ക്ക​ങ്ങ​ൾ വീ​തി​ച്ചു ത​രും. ത​നി​ക്ക് കി​ട്ടി​യ​ത് പൊ​ട്ടി​ക്കാ​തെ മ​റ്റ​വ​ൻ പൊ​ട്ടി​ക്ക​ട്ടെ എ​ന്ന് ക​രു​തി കാ​ത്തി​രു​ന്നി​ട്ടു​ണ്ട്. അ​വ​ന്‍റെ മു​ഴു​വ​ൻ പൊ​ട്ടി ക​ഴി​യു​മ്പോ​ൾ എ​ന്‍റെ എ​ടു​ത്ത് പൊ​ട്ടി​ച്ചു കൊ​തി​പ്പി​ക്കാ​മ​ല്ലോ എ​ന്നാ​യി​രു​ന്നു മ​ന​സി​ലെ ഐ​ഡി​യ.

അ​ങ്ങ​നെ ക​ളി​ച്ചും ചി​രി​ച്ചും പ​റ​ഞ്ഞും മി​ണ്ടി​യും ഓ​ടി​യും ചാ​ടി​യും ഒ​ക്കെ ര​ണ്ടു​മാ​സ​ത്തെ വെ​ക്കേ​ഷ​ൻ ഓ​ടി​പ്പോ​കും. അ​തി​നി​ട​യി​ൽ ടെ​ൻ​ഷ​ന​ടി​പ്പി​ക്കാ​ൻ റി​സ​ൾ​ട്ട് വ​രു​ന്ന ദി​വ​സം ഉ​ണ്ട്. റി​സ​ൾ​ട്ട് അ​റി​ഞ്ഞാ​ൽ പി​ന്നെ വീ​ണ്ടും ആ​ഘോ​ഷം തു​ട​ങ്ങും.

അ​ത് ജ​യം ആ​യാ​ലും തോ​ൽ​വി​യാ​യാ​ലും. അ​താ​ണ് പി​ന്നീ​ട് സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് എ​ന്നു പ​റ​ഞ്ഞ് പ​ല​രും വി​ശേ​ഷി​പ്പി​ച്ച​ത്. വെ​ക്കേ​ഷ​ൻ ക​ഴി​യാ​റാ​വു​മ്പോ​ഴേ​ക്കും പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ സ്കൂ​ളി​ൽ പോ​കും. ന​ല്ല മ​ണ​മാ​യി​രി​ക്കും ആ ​പു​സ്ത​ക​ങ്ങ​ൾ​ക്ക്.

പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ പേ​ജ് എ​ല്ലാം വി​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കും. ചി​ല​പ്പോ​ൾ ആ ​പു​സ്ത​ക​ങ്ങ​ൾ​ക്ക് അ​വ​കാ​ശി​ക​ളും ആ​യി​ട്ടു​ണ്ടാ​കും. തൊ​ട്ട​പ്പു​റ​ത്തു​ള്ള ആ​രെ​ങ്കി​ലും പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ തേ​ടി വ​രാ​റു​ള്ള​ത് മ​ന​സി​ൽ തെ​ളി​യു​ന്നു.

വെ​ക്കേ​ഷ​ൻ ക്ലാ​സി​ല്ല, കോ​ച്ചിം​ഗ് ക്ലാ​സ് ഇ​ല്ല, മൊ​ബൈ​ലും ഇ​ന്‍റ​ർ​നെ​റ്റു​മി​ല്ല... ഇ​ന്ന​ത്തെ അ​വ​ധി​ക്കാ​ല​ത്ത് നി​ന്നും തി​ക​ച്ചും വേ​റി​ട്ട ഒ​രു അ​വ​ധി​ക്കാ​ലം.. അ​തെ അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ലം ന​മു​ക്കു​ണ്ടാ​യി​രു​ന്നു. ഓ​ർ​ത്തു പ​റ​യാ​ൻ അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ലം.

Tags : Todays Story Summer Holiday

Recent News

Corehub Up