നെന്മാറ അടിപ്പരണ്ട കനറ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച, മോഷ്ടാവിന്‌റെ ദൃശ്യം സിസിടിവിയില്‍
നെന്മാറ: അടിപ്പെരണ്ട കനറ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ച. ഇന്നു പുലർച്ചെ 1.50നാണ് സംഭവം. ഇന്നു രാവിലെയാണ് എടിഎം തകർത്തതായി വിവരം പുറത്തറിയുന്നത്.



ബാങ്കിനോടു ചേർന്നു കെട്ടിടത്തിലാണ് എടിഎം. നീല കൈലിമുണ്ട് ഉടുത്ത് ചുവന്ന ഷർട്ടിനു മുകളിലായി ജാക്കറ്റ് ധരിച്ച തലയിൽ നെറ്റിയും താടിയും മറയുന്ന രീതിയിൽ തലപ്പാവ് കെട്ടിയ യുവാവ് കല്ലുകൊണ്ട് എ ടി എം മെഷീൻ തകർക്കാൻ ശ്രമിച്ച ത് സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.


പണം എത്ര നഷ്ടപ്പെട്ടിട്ടുണ്ടെന്നു തിട്ടപ്പെടുത്തിയിട്ടില്ല. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, എടിഎമ്മിൽ പണം നിക്ഷേപിയ്ക്കുന്ന ഉദ്യോഗസ്ഥ സംഘം എന്നിവരെത്തുന്ന മുറയ്ക്ക് കൂടുതൽ വിവരം ലഭിയ്ക്കുമെന്നു നെന്മാറ സബ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.