x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അതിഥി ദേവോ ഭവ'; ഇന്ത്യൻ ഗ്രാമത്തിന്‍റെ ആതിഥ്യമര്യാദ കണ്ട് അന്തംവിട്ട് വിദേശി സഞ്ചാരി


Published: April 19, 2026 01:30 PM IST | Updated: April 19, 2026 01:30 PM IST

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും അണയാതെ കിടക്കുന്ന ആതിഥ്യമര്യാദയുടെ നേർചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിദേശിയുടെ വീഡിയോ.

ബ്രിട്ടനിൽ നിന്നെത്തിയ ഡങ്കൻ ഇവാൻസ് എന്ന യുവാവ് ഇന്ത്യയിലൂടെ സൈക്കിൾ യാത്ര നടത്തുന്നതിനിടയിൽ ഉണ്ടായ ഒരനുഭവമാണിത്.

കനത്ത ചൂടിൽ യാത്ര തുടരുന്നതിനിടയിൽ, ഒരു ഗ്രാമവാസി തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും സ്നേഹത്തോടെ ഒരു ഗ്ലാസ് മോരുംവെള്ളം നൽകുകയും ചെയ്തു. തികച്ചും അപരിചിതനായ ഒരാളോട് ഇത്രയധികം കരുതൽ കാണിച്ച ആ ഗ്രാമവാസിയുടെ സ്നേഹം യുവാവിനെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യനെ താൻ കണ്ടെത്തി എന്ന് വിഡിയോയിൽ ഇവാൻസ് പറയുന്നു. രുചികരമായ മോര് കുടിച്ച്, നന്ദി പറഞ്ഞ് യാത്ര തുടരുന്ന യുവാവിന്‍റെ വീഡിയോ ഇതിനകം 11 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

അതിഥി ദേവോ ഭവ എന്ന ഭാരതീയ പാരമ്പര്യത്തിന്‍റെ മനോഹരമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം. ഈ കൊടുംചൂടിൽ മോരിനേക്കാൾ മികച്ചൊരു പാനീയം വേറെയില്ലെന്നും, ഇന്ത്യൻ ഗ്രാമങ്ങളിലെ ആതിഥ്യമര്യാദ എക്കാലവും അത്ഭുതപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് നിരവധിപ്പേരാണ് കമന്‍റുകളുമായി എത്തുന്നത്.

Tags : IndianHospitality AtithiDevoBhava KindnessMatters Humanity HeartwarmingStories

Recent News

Corehub Up